പ്രാണൻ നമ്മെ ദ്വിജയിലേക്ക് കൊണ്ടു വരുന്നു എന്ന് യേശു

 ‘രണ്ട് ജനിച്ചു‘ അല്ലെങ്കിൽ ‘വീണ്ടും ജനിച്ചു‘ എന്നാണ് ദ്വിജ എന്ന വാക്കിന്റെ അർത്ഥം. മനുഷ്യൻ ആദ്യം ശാരീരികമായി ജനിക്കുന്നു അതിനു ശേഷം രണ്ടാമതായി ആത്മീയമായി ജനിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന ചിന്ത. ഉപനയനം ചടങ്ങിൽ പൂണൂൽ (യജ്ഞോപവീതം, ഉപവീതം) ധരിക്കുമ്പോൾ ആത്മീയ ജനനം ഉണ്ടാകുന്നു എന്ന് പരമ്പരാഗതമായി വിശ്വസിക്കുന്നു. ബൗദ്ധയാനഗൃഹ്യസൂത്രം പോലെയുള്ള പുരാണ വേദങ്ങളിൽ (1500-1600ബി സി) ഉപനയനത്തെ കുറിച്ച് പറയുന്നെങ്കിലും ഒരു പുരാണങ്ങളിലും ദ്വിജയെ കുറിച്ച് പറയുന്നില്ല എന്ന് വിക്കിപീഡിയ പറയുന്നു.

ഒന്നാം സഹസ്രാബ്ദത്തിന്റെ അവസാന കാലഘട്ടത്തിലുള്ള ധർമ്മശാസ്ത്രങ്ങളിൽ ഇത് പറഞ്ഞിരിക്കുന്നത് നാം കാണുന്നു. ഇന്ത്യയുടെ മദ്ധ്യകാലഘട്ടത്തിലെ പുസ്തകങ്ങളെന്ന് ദ്വിജ എന്ന വാക്ക് കുറിക്കുന്നു.

ദ്വിജ എന്നത് ഇന്ന് അറിയപ്പെടുന്ന ആശയമാണെങ്കിലും, പുതിയ ഒരു ആശയമാണ്. ഈ ദ്വിജ എവിടെ നിന്ന് വന്നതാണ്?

തോമസിന്റെ യേശുവും ദ്വിജയും

ആരെങ്കിലും ആദ്യമായി ദ്വിജയെ പറ്റി പഠിപ്പിച്ചെങ്കിൽ അത് യേശുവാണ്. യേശു ദ്വിജയെപറ്റി പറയുന്നത് യോഹന്നാന്റെ സുവിശേഷത്തിൽ (50-100 എഡിയിൽ എഴുതിയത്) കാണുന്നു. 52 എഡിയിൽ ആദ്യം മലബാറിലും പിന്നീട് ചെന്നൈയിലും യേശുവിന്റെ ജീവിതവും, പഠിപ്പിക്കലുകളും ആദ്യം സാക്ഷീകരിക്കുവാൻ വന്ന യേശുവിന്റെ ശിഷ്യന്മാരിൽ ഒരുവനായ തോമസായിരിക്കും ദ്വിജ എന്ന ആശയം ഇന്ത്യയിൽ പരിചയപ്പെടുത്തിയത്. ഇന്ത്യയിൽ ദ്വിജ എന്ന ആശയം വന്ന കാലഘട്ടവും, തോമസ് ഇന്ത്യയിൽ വന്ന സമയവും ഏകദേശം ഒന്നാണ്.

യേശുവും ദ്വിജ മൂലം പ്രാണനും

ഉപനയനത്തിലൂടെയല്ല, മറിച്ച് യേശു ഒരു പുരാണ ആശയമായ പ്രാണനിലൂടെയാണ് ദ്വിജയെ ബന്ധപ്പെടുത്തിയത്. പ്രാണൻ എന്നത് കൊണ്ട് ശ്വാസം, ആത്മാവ്, കാറ്റ്, പ്രാണ-ശക്തി എന്നീ അർത്ഥം വരും. 3000 വർഷങ്ങൾ പഴക്കം ഉള്ള ഛാന്ദോഗ്യോപനിഷത്തിലാണ് പ്രാണനെ പറ്റി ആദ്യമായി കാണുന്നത്, എന്നാൽ മറ്റ് പല ഉപനിഷദുകളിലും കഠോപനിഷത്ത്, മുണ്ഡക, പ്രശ്നോപനിഷത്തുക്കൾ എന്നീ ആശയങ്ങൾ കാണുന്നു. പല പുസ്തകങ്ങൾ പല കാര്യങ്ങൾ പറയുന്നെങ്കിലും പ്രാണനിലാണ് പ്രണയാമം, ആയുർവേദം എന്നിവ ഉൾപെടുന്ന യോഗയിലെ ശ്വസിക്കുന്ന രീതികൾ പറഞ്ഞിരിക്കുന്നത്. പ്രാണനെ തരംതിരിച്ചിരിക്കുന്നത് പ്രാണൻ, അപന, ഉദന, സമന, വ്യാന എന്നീ ആയുരകൾ (കാറ്റ്) കൊണ്ടാണ്.

ദ്വിജ പരിചയപ്പെടുത്തുന്ന യേശുവിന്റെ സംഭാഷണം ഇതാ. (അടിവരയിട്ടിരിക്കുന്ന വാക്കുകൾ ദ്വിജയെ അല്ലെങ്കിൽ രണ്ടാം ജന്മത്തെ കുറിക്കുന്നു, കടുപ്പിച്ച വാക്കുകൾ പ്രാണൻ, കാറ്റ് അല്ലെങ്കിൽ ആത്മാവിനെ കുറിക്കുന്നു)

1 പരീശന്മാരുടെ കൂട്ടത്തിൽ യെഹൂദന്മാരുടെ ഒരു പ്രമാണിയായി നിക്കോദേമൊസ് എന്നു പേരുള്ളൊരു മനുഷ്യൻ ഉണ്ടായിരുന്നു. 
2 അവൻ രാത്രിയിൽ അവന്റെ അടുക്കൽ വന്ന് അവനോട്: റബ്ബീ, നീ ദൈവത്തിന്റെ അടുക്കൽനിന്ന് ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു; ദൈവം തന്നോടുകൂടെ ഇല്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‍വാൻ ആർക്കും കഴികയില്ല എന്നു പറഞ്ഞു. 
3 യേശു അവനോട്: ആമേൻ, ആമേൻ, ഞാൻ നിന്നോടുപറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാൺമാൻ ആർക്കും കഴികയില്ല എന്ന് ഉത്തരം പറഞ്ഞു. 
4 നിക്കോദേമൊസ് അവനോട്: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നത് എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു. 
5 അതിനു യേശു: ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും
ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല. 
6 ജഡത്താൽ ജനിച്ചത് ജഡം ആകുന്നു;
ആത്മാവിനാൽ ജനിച്ചത് ആത്മാവ് ആകുന്നു. 
7 നിങ്ങൾ പുതുതായി ജനിക്കേണം എന്ന് ഞാൻ നിന്നോടു പറകയാൽ ആശ്ചര്യപ്പെടരുത്. 
8
കാറ്റ് ഇഷ്ടമുള്ളേടത്ത് ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അത് എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു എന്ന് ഉത്തരം പറഞ്ഞു. 
9 നിക്കോദേമൊസ് അവനോട്: ഇത് എങ്ങനെ സംഭവിക്കും എന്നു ചോദിച്ചു. 
10 യേശു അവനോട് ഉത്തരം പറഞ്ഞത്: നീ യിസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഇത് അറിയുന്നില്ലയോ? 
11ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: ഞങ്ങൾ അറിയുന്നത് പ്രസ്താവിക്കയും കണ്ടതു സാക്ഷീകരിക്കയും ചെയ്യുന്നു; ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ കൈക്കൊള്ളുന്നില്ലതാനും. 
12ഭൂമിയിലുള്ളതു നിങ്ങളോടു പറഞ്ഞിട്ടു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗത്തിലുള്ളതു നിങ്ങളോടു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും? 
13സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നവനായി സ്വർഗത്തിൽ ഇരിക്കുന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗത്തിൽ കയറീട്ടില്ല. 
14മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു. 
15അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിനുതന്നെ. 
16തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. 
17ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചത് ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ. 
18അവനിൽ വിശ്വസിക്കുന്നവനു ന്യായവിധിയില്ല; വിശ്വസിക്കാത്തവനു ദൈവത്തിന്റെ ഏകജാതനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു. 
19ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളത് ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതുതന്നെ. 
20തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകയ്ക്കുന്നു; തന്റെ പ്രവൃത്തിക്ക് ആക്ഷേപം വരാതിരിപ്പാൻ വെളിച്ചത്തിങ്കലേക്കു വരുന്നതുമില്ല. 
21സത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തിൽ ചെയ്തിരിക്കയാൽ അതു വെളിപ്പെടേണ്ടതിന് വെളിച്ചത്തിങ്കലേക്കു വരുന്നു.

യോഹന്നാൻ 3: 1-21

ഈ സംഭാഷണത്തിൽ പല ആശയങ്ങൾ ഉണർത്തിച്ചിട്ടുണ്ട്. ആദ്യമായി, രണ്ടാം ജനനത്തിന്റെ ആവശ്യകത ഊന്നി പറയുന്നു.  (‘നിങ്ങൾ വീണ്ടും ജനിക്കണം‘) എന്നാൽ ഈ ജനനത്തിൽ മാനുഷീക കരം ഇല്ല. ആദ്യം ജനനമായ ജഡം ജഡത്തെ ജനിപ്പിക്കുന്നതും‘, വെള്ളത്താലുള്ള ജനനവും മാനുഷീക പ്രവർത്തിയാണ്, കൂടാതെ അത് മനുഷ്യന്റെ നിയന്ത്രണത്തിലുള്ളതാണ്. എന്നാൽ രണ്ടാം ജനനത്തിൽ (ദ്വിജ) മൂന്ന് ദൈവീക ഏജന്റുമാരുണ്ട്: ദൈവം, മനുഷ്യ പുത്രൻ, ആത്മാവ് (പ്രാണൻ). ഇതിനെ കുറിച്ച് നമുക്ക് ആരായാം.

ദൈവം

‘ദൈവം ലോകത്തെ സ്നേഹിച്ചു‘ എന്ന് യേശു പറഞ്ഞു… ഇതിന്റെ അർത്ഥം ദൈവം ഈ ലോകത്തിൽ പാർക്കുന്ന എല്ലാ ജനങ്ങളെയും സ്നേഹിക്കുന്നു, ഒരു വ്യക്തിയെയും ഇതിൽ നിന്ന് മാറ്റി നിർത്തിയിട്ടില്ല. ഈ സ്നേഹത്തെ കുറിച്ച് ആരാഞ്ഞ് അറിയുവാൻ നാം സമയം ചിലവഴിച്ചേക്കാം. എന്നാൽ ദൈവം നിന്നെ  സ്നേഹിക്കുന്നു എന്ന് നീ അറിയണം എന്ന് യേശു ആഗ്രഹിക്കുന്നു. നിന്റെ നില, നിറം, മതം, ഭാഷ, വയസ്സ്, ലിംഗം, ധനം, വിദ്യാഭ്യാസം ഇവ ഒന്നും നോക്കാതെ ദൈവം അധികമായി സ്നേഹിക്കുന്നു. മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു:

38 മരണത്തിന്നോ ജീവന്നോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മറ്റു യാതൊരു സൃഷ്ടിക്കോ
39 നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.

റോമർ 8:38-39

ദൈവം നിന്നെ (എന്നെയും) സ്നേഹിക്കുന്നത് കൊണ്ട് രണ്ടാം ജനനത്തിന്റെ ആവശ്യകത മാറുന്നില്ല (“വീണ്ടും ജനനം കൂടാതെ ആർക്കും ദൈവ രാജ്യം കാണുവാൻ സാധിക്കുകയില്ല“). അതിനപ്പുറമായി ദൈവ സ്നേഹം അവനെ പ്രവർത്തിക്കുവാൻ ചലിപ്പിച്ചു.

 “തന്റെ ഏക ജാതനായ പുത്രനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ സ്നേഹിച്ചു..“

രണ്ടാം ദൈവീക വ്യക്തിത്വത്തിലേക്ക് പോകാം….

മനുഷ്യപുത്രൻ

യേശു തന്നെ തന്നെ വിളിക്കുന്ന പേരാണ് ‘മനുഷ്യപുത്രൻ.‘ ഈ വാക്കിന്റെ അർത്ഥം നമുക്ക് പിന്നീട് നോക്കാം. ദൈവം അയച്ചതാണ് പുത്രനെ എന്ന് യേശു പറയുന്നു. പിന്നീട് താൻ ഉയർത്തപ്പെടുന്നതിനെ പറ്റി പറയുന്നു.

14 മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു.

യോഹന്നാൻ 3:14

എബ്രായ വേദങ്ങളിൽ 1500 വർഷങ്ങൾക്ക് മുമ്പ് മോശെയുടെ കാലത്ത് നടന്ന ഒരു സംഭവമാണ് ഇവിടെ വിവരിച്ചിരിക്കുന്നത്.

പിച്ചള സർപ്പം

4 അവർ ഹോർ പർവതത്തിൽ നിന്ന് ചെങ്കടലിലേക്കുള്ള വഴിയിലൂടെ ഏദോമിനെ ചുറ്റിപ്പറ്റിയാണ് സഞ്ചരിച്ചത്. പക്ഷേ, ആളുകൾ വഴിയിൽ അക്ഷമരായി; 5 അവർ ദൈവത്തിന്നും മോശയ്‌ക്കും എതിരായി സംസാരിച്ചു: മരുഭൂമിയിൽ മരിക്കേണ്ടതിന്നു ഞങ്ങളെ മിസ്രയീമിൽനിന്നു കൊണ്ടുവന്നതു എന്തു? അപ്പമില്ല! വെള്ളമില്ല! ഈ ദയനീയമായ ഭക്ഷണത്തെ ഞങ്ങൾ വെറുക്കുന്നു! ”

6 കർത്താവ് അവരുടെ ഇടയിൽ വിഷമുള്ള പാമ്പുകളെ അയച്ചു; അവർ ജനത്തെ കടിച്ചു, അനേകം ഇസ്രായേല്യർ മരിച്ചു. 7 ആളുകൾ മോശെയുടെ അടുക്കൽ വന്നു പറഞ്ഞു, “ഞങ്ങൾ കർത്താവിനോടും നിങ്ങൾക്കോ എതിരായി സംസാരിച്ചപ്പോൾ ഞങ്ങൾ പാപം ചെയ്തു. കർത്താവ് പാമ്പുകളെ നമ്മിൽ നിന്ന് അകറ്റാൻ പ്രാർത്ഥിക്കുക. ” അതിനാൽ മോശെ ജനത്തിനുവേണ്ടി പ്രാർത്ഥിച്ചു.

8 യഹോവ മോശെയോടു പറഞ്ഞു, “പാമ്പുണ്ടാക്കി ധ്രുവത്തിൽ വയ്ക്കുക. കടിയേറ്റ ആർക്കും അത് നോക്കി ജീവിക്കാം. ” 9 മോശെ വെങ്കല പാമ്പുണ്ടാക്കി ഒരു തൂണിൽ ഇട്ടു. ആരെങ്കിലും പാമ്പുകടിയുകയും വെങ്കല പാമ്പിനെ നോക്കുകയും ചെയ്തപ്പോൾ അവർ ജീവിച്ചു.

സംഖ്യ 21:4-9

യേശു ഈ കഥ ഉപയോഗിച്ച് ദൈവീക പ്രവർത്തിയിലെ തന്റെ ഭാഗം വിവരിക്കുന്നു. സർപ്പം കടിച്ച ആളുകൾക്ക് എന്തു സംഭവിച്ചു എന്ന് ചിന്തിച്ച് നോക്കുക.

വിഷമുള്ള പാമ്പ് കടിക്കുമ്പോൾ വിഷം ശരീരത്തിൽ പ്രവേശിക്കുന്നു. വിഷം വലിച്ചെടുക്കുക; വിഷം ശരീരത്തിൽ പടരാതിരിക്കുവാൻ കടിച്ച ഭാഗത്ത് മുറുകെ കെട്ടി വയ്ക്കുക, ഹൃദയം അധികം ഇടിച്ച് വിഷം ശരീരത്തിൽ പടരാതിരിക്കുവാൻ പ്രവർത്തികൾ കൊറയ്ക്കുക എന്നിവയാണ് സാധാരണയായി ചെയ്യുന്ന ചികിത്സകൾ.

സർപ്പങ്ങൾ യിസ്രയേല്യരെ ബാധിച്ചപ്പോൾ സൗഖ്യമാകുവാനായി തൂണിന്മേൽ ഉയർത്തിയ പിച്ചള സർപ്പത്തെ നോക്കുവാൻ പറഞ്ഞു. സർപ്പം കടിച്ച ഒരു വ്യക്തി കിടക്കയിൽ നിന്ന് എഴുന്നേറ്റ് ഉയർത്തപ്പെട്ട പിച്ചള സർപ്പത്തെ നോക്കി, സൗഖ്യം പ്രാപിക്കുന്നത് ഒന്ന് ചിത്രീകരിച്ച് നോക്കുക. യിസ്രയേല്യ പാളയത്തിൽ ഏകദേശം മുപ്പത് ലക്ഷമാളുകൾ (പട്ടാളത്തിൽ ചേരുവാൻ വയസ്സുള്ള ഏകദേശം 600,000 ആളുകൾ) ഉണ്ടായിരുന്നു, അതായത് ഇന്നത്തെ ഒരു പട്ടണത്തിലെ ജനസംഖ്യ. ഇവർ ഒരു പക്ഷെ കിലോമീറ്റർ കണക്കിന് ദൂരെയായിരിക്കാം താമസിച്ചിരുന്നത്, പിച്ചള സർപ്പങ്ങൾ അവർക്ക് കാണാവുന്ന ദൂരത്തായിരുന്നിരിക്കില്ല. ആയതിനാൽ പാമ്പ് കടിച്ചവർ ഒരു തീരുമാനം എടുക്കേണ്ടിരുന്നു. അവർക്ക് സാധാരണ ചെയ്യുന്നതു പോലെ മുറിവ് കെട്ടി വിഷം പടരാതിരിക്കുവാൻ പ്രവർത്തികൾ കുറയ്ക്കാം, അല്ലെങ്കിൽ മോശെ പറഞ്ഞ മരുന്നിൽ ആശ്രയിച്ച് വിഷം പടർന്നാലും കിലോമീറ്ററുകൾ നടന്ന് ഉയർത്തപ്പെട്ട പിച്ചള സർപ്പങ്ങളെ നോക്കാം. മോശെയുടെ വാക്കുകളിൽ ഉള്ള വിശ്വാസം അല്ലെങ്കിൽ അവിശ്വാസം ഓരോ വ്യക്തികളുടെ പ്രവർത്തികൾ നിശ്ചയിക്കും.

യിസ്രയേല്യരെ വിഷ മരണങ്ങളിൽ നിന്ന് രക്ഷിച്ച പിച്ചള സർപ്പങ്ങളെ പോലെ യേശു ക്രൂശിൽ ഉയർത്തപ്പെടുമ്പോൾ ക്രൂശിന്റെ ശക്തി നമ്മെ പാപ-മരണ ബന്ധനങ്ങളിൽ നിന്ന് വിടുവിക്കും എന്ന് യേശു ഇവിടെ വിവരിക്കുന്നു. എന്നിരുന്നാലും, യിസ്രയേല്ല്യർ മോശെയുടെ വാക്കുകളിൽ വിശ്വസിച്ച് പിച്ചള സർപ്പങ്ങളെ നോക്കേണ്ടിയിരുന്നതു പോലെ നാമും വിശ്വാസത്തോടു കൂടെ യേശുവിനെ നോക്കണം. അതിന് മൂന്നാമത്തെ ദൈവീക പ്രവർത്തകൻ ആവശ്യമാണ്.

ആത്മാവ് പ്രാണൻ

ആത്മാവിനെ കുറിച്ച് യേശു പറഞ്ഞത് ചിന്തിക്കുകകാറ്റ് ഇഷ്ടമുള്ളേടത്ത് ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അത് എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു എന്ന് ഉത്തരം പറഞ്ഞു.“

യോഹന്നാൻ 3: 8

 ‘കാറ്റിനും‘ ‘ആത്മാവിനും‘ ഒരേ ഗ്രീക്കു പദമാണ് (ന്യൂമ) ഉപയോഗിച്ചിരിക്കുന്നത്. ദൈവത്തിന്റെ ആത്മാവ് കാറ്റ് പോലെയാണ്. ഒരു മനുഷ്യനും കാറ്റ് നേരിട്ട് കണ്ടിട്ടില്ല. നിങ്ങൾക്ക് അത് കാണുവാൻ സാധിക്കുകയില്ല. എന്നാൽ കാറ്റ് നമുക്ക് ചുറ്റുമുണ്ട്. എന്നാൽ കാറ്റ് നമുക്ക് മറ്റ് വസ്തുക്കളിലൂടെ ശ്രദ്ധിക്കുവാൻ സാധിക്കും. കാറ്റ് അടിക്കുമ്പോൾ  ഇലകൾ അനങ്ങും, മുടി ആടും, കൊടി പറക്കും, സാധനങ്ങൾ കുലുങ്ങും. കാറ്റിനെ നിയന്ത്രിക്കുവാൻ ആർക്കും കഴിയുകയില്ല. അത് ഇഷ്ടമുള്ളിടത്തേക്ക് ഊതുന്നു. പായകപ്പൽ നിയന്ത്രിക്കുവാൻ കാറ്റ് ഉപയോഗിക്കുന്നു. ഉയർത്തപ്പെട്ട പായയിൽ കാറ്റ് വീശുമ്പോൾ അത് ചലിക്കുന്നു, അതിന്റെ ശക്തിയിൽ നാം മുമ്പോട്ട് പോകുന്നു. ഈ ഉയർത്തപ്പെട്ട പായയില്ലാതെ എത്ര കാറ്റ് നമുക്ക് ചുറ്റും ഊതിയാലും ഒരു പ്രയോജനവും ഇല്ല.

ഇതു പോലെ തന്നെയാണ് ആത്മാവും. നമ്മുടെ നിയന്ത്രണത്തിനപ്പുറമായി ആത്മാവ് ചലിക്കുന്നു. എന്നാൽ ആത്മാവ് ചലിക്കുമ്പോൾ നിങ്ങളെ സ്വാധീനിക്കുവാനും, ജീവ ശക്തി നൽകുവാനും, നിങ്ങളെ ചലിപ്പിക്കുവാനും അനുവദിക്കാം. കപ്പലിന്റെ പായ പോലെയും, പിച്ചള സർപ്പത്തെ പോലെയുമാണ് ക്രൂശിൽ ഉയർത്തപ്പെട്ട മനുഷ്യപുത്രൻ. ക്രൂശിൽ ഉയർത്തപ്പെട്ട മനുഷ്യപുത്രനിൽ നാം ആശ്രയിക്കുമ്പോൾ നമ്മിലേക്ക് ജീവൻ വ്യാപരിക്കുന്നു. അപ്പോൾ നാം വീണ്ടും ജനിക്കുന്നു അതായത് ആത്മാവിൽ. അപ്പോൾ നമുക്ക് ആത്മാവിൽ ജീവനായ പ്രാണൻ ലഭിക്കുന്നു. ആത്മാവിന്റെ പ്രാണൻ ഉപനയനത്തിൽ പുറമെയുള്ള ക്രീയ മാത്രമല്ല ഉള്ളിൽ നിന്ന് ദ്വിജയാകുവാൻ സഹായിക്കുന്നു.

ഉയരത്തിൽ നിന്ന് ദ്വിജ

യോഹന്നാന്റെ സുവിശേഷത്തിൽ ഇതിന്റെ സംക്ഷിപ്തം നൽകിയിരിക്കുന്നു

12 അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.
13 അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.

യോഹന്നാൻ 1:12-13

ഒരു ശിശുവാകുവാൻ ജനനം ആവശ്യമാണ്. അതേപോലെ ‘ദൈവ മക്കളാകുവാൻ‘ ദ്വിജ എന്ന രണ്ടാം ജനനം ആവശ്യമാണ്. ഉപനയനം പോലെയുള്ള ആചാരങ്ങളിലൂടെ ദ്വിജ സംഭവിക്കുന്നു എന്ന് കരുതാം എന്നാൽ യഥാർത്ഥ അകമെ ഉള്ള ജനനം ഒരു ‘മനുഷ്യന്റെ തീരുമാനമല്ല‘. ഒരു ആചാരം നല്ലതാണ്, ഒരു ജനനം അല്ലെങ്കിൽ അതിന്റെ ആവശ്യകത വിളിച്ചറിയിക്കും എന്നാൽ യഥാർത്ഥത്തിൽ ജനനം നടക്കുന്നില്ല. അത് നാം ‘ദൈവത്തെ സ്വീകരിച്ച്‘, ‘അവനിൽ വിശ്വസിക്കുമ്പോൾ‘ ദൈവം നമ്മുടെ ഉള്ളിൽ ചെയ്യുന്ന ക്രീയയാണ്.

വെളിച്ചവും ഇരുട്ടും

പായ്കപ്പലിന്റെ ശാസ്ത്രം മനസ്സിലാക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ കാറ്റ് ഉപയോഗിച്ച് ആളുകൾ കപ്പൽ നിയന്ത്രിച്ചിരുന്നു. അതേപോലെ തന്നെ ആത്മാവിനെ കുറിച്ച് നമ്മുടെ മനസ്സുകൾക്ക് മനസ്സിലാകുന്നില്ലയെങ്കിലും രണ്ടാം ജനനത്തിനായി ആത്മാവിനെ ആശ്രയിക്കാം. അറിവില്ലായ്മ അല്ല നമ്മുടെ തടസ്സം. ഇരുട്ടിനോടുള്ള സ്നേഹമാണ് (ദുഷ്ട പ്രവർത്തികൾ) നമ്മെ സത്യ വെളിച്ചത്തിലേക്ക് വരുവാൻ തടയുന്നത് എന്ന് യേശു പഠിപ്പിച്ചു.

19 ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ.

യോഹന്നാൻ 3:19

അറിവുകളെക്കാൾ നമ്മുടെ ധാർമ്മീക പ്രതിക്രീയകളാണ് രണ്ടാം ജനനത്തിനു തടസ്സം. ആയതിനാൽ വെളിച്ചത്തിലെ വരുവാൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു.

21 സത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തിൽ ചെയ്തിരിക്കയാൽ അതു വെളിപ്പെടേണ്ടതിന്നു വെളിച്ചത്തിങ്കലേക്കു വരുന്നു.

യോഹന്നാൻ 3:21

വെളിച്ചത്തിലേക്ക് വരുന്നതിനെ പറ്റി അവന്റെ ഉപമകൾ എന്തു പഠിപ്പിക്കുന്നു എന്ന് നമുക്ക് കാണാം.

വർണ്ണത്തിനായി അവർണ്ണത്തിലേക്ക്: എല്ലാ ജനങ്ങൾക്കായി ഒരു മനുഷ്യൻ വരുന്നു

റിഗ് വേദത്തിൽ, പുരുഷസൂക്തത്തിലെ തുടക്കത്തിൽ തന്നെ വരുവാനുള്ള വ്യക്തിയെ പറ്റി വേദങ്ങൾ മുൻ കണ്ടു. പിന്നീട് നാം എബ്രായ വേദങ്ങളെ പറ്റി തുടർന്നു, അതായത് യേശു സത്സങ്ങ് (നസ്രയനായ യേശു) സംസ്കൃതവേദങ്ങളും എബ്രായ വേദങ്ങളും (ബൈബിൾ‌) നിറവേറ്റി.

വരുമെന്ന് പ്രവചിക്കപ്പെട്ട പുരുഷൻ അല്ലെങ്കിൽ ക്രിസ്തു യേശുവാണോ? എല്ലാ ജാതികളും, വർണ്ണരും അവർണ്ണരും ഉൾപ്പടെ എല്ലാവർക്കും വേണ്ടിയോ അതോ ഒരു പ്രത്യേക കൂട്ടത്തിനു വേണ്ടിയാണോ താൻ വന്നത്?

പുരുഷസൂക്തത്തിലെ ജാതി (വർണ്ണം)

പുരുഷനെ പറ്റി പുരുഷസൂക്തത്തിൽ പറഞ്ഞിരിക്കുന്നത്:

പുരുഷസൂക്തം വാക്യം 11-12 – സംസ്കൃതംസംസ്കൃത ലിപ്യന്തരണം തർജ്ജിമ
यत पुरुषं वयदधुः कतिधा वयकल्पयन |
मुखं किमस्य कौ बाहू का ऊरू पादा उच्येते ||
बराह्मणो.अस्य मुखमासीद बाहू राजन्यः कर्तः |
ऊरूतदस्य यद वैश्यः पद्भ्यां शूद्रो अजायत ||
11 yat puruṣaṃ vyadadhuḥ katidhā vyakalpayan |
mukhaṃ kimasya kau bāhū kā ūrū pādā ucyete ||
12 brāhmaṇo.asya mukhamāsīd bāhū rājanyaḥ kṛtaḥ |
ūrūtadasya yad vaiśyaḥ padbhyāṃ śūdro ajāyata
11 അവർ പുരുഷനെ വിഭജിച്ചപ്പോൾ എത്ര ഭാഗമായാണ് വിഭജിച്ചത്?
തന്റെ വായെയും കൈകളെയും എങ്ങനെയാണ് വിളിച്ചത്? തന്റെ തുടകളെയും കാലുകളെയും എന്താണ് വിളിച്ചത്?
12 തന്റെ വായ് ബ്രാഹ്മണനും, തന്റെ കൈകൾ രാജന്യ നിർമ്മിതവുമാകുന്നു. തന്റെ തുടകൾ വൈശ്യരും, കാലുകൾ ശൂദ്രരരെയും പുറപ്പെടുവിച്ചു.

സംസ്കൃത വേദത്തിൽ ജാതി അല്ലെങ്കിൽ വർണ്ണത്തെ പറ്റിയുള്ള ആദ്യ വിവരണമാണിത്. പുരുഷനിൽ നിന്ന് നാല് ജാതികൾ വിഭജിക്കപ്പെടുന്നതിനെ പറ്റി വിവരിച്ചിരിക്കുന്നു. തന്റെ വായിൽ നിന്ന് ബ്രാഹ്മിണ ജാതി/വർണ്ണവും, കൈകളിൽ നിന്ന് രാജന്യയും (ഇന്ന് ഇത് ക്ഷത്രിയ ജാതി/വർണ്ണം എന്നറിയപ്പെടുന്നു), തന്റെ തുടകളിൽ നിന്ന് വൈശ്യ ജാതി/വർണ്ണവും, കാലിൽ നിന്ന് ശൂദ്ര ജാതി/വർണ്ണവും പുറപ്പെട്ടു വന്നു. യേശു പുരുഷനാകുവാൻ എല്ലാവരെയും പ്രതിനിധീകരിക്കണം.

അവൻ പ്രതിനിധീകരിച്ചുവോ?

ബ്രാഹ്മണനും ക്ഷത്രിയനുമായി യേശു

‘ഭരണാധികാരി‘ – ഭരണാധികാരികളുടെ ഭരണാധികാരി എന്നർത്ഥമുള്ള ഒരു പുരാണ എബ്രായ  ശീർഷകമാണ് ‘ക്രിസ്തു‘ എന്ന് നാം കണ്ടു. ‘ക്രിസ്തു‘ എന്ന യേശു ക്ഷത്രിയന്മാരെ പ്രതിനിധീകരിക്കുന്നു. ‘ശാഖയായ‘ യേശു പുരോഹിതനായി വരുന്നു എന്ന് പ്രവചിച്ചിരുന്നു, അങ്ങനെയെങ്കിൽ അവൻ ബ്രാഹ്മണരെ പ്രതിനിധീകരിക്കുന്നു. യേശു പുരോഹിതന്റെയും രാജാവിന്റെയും കർത്തവ്യങ്ങൾ ഒരേ പോലെ ചെയ്യും എന്ന് എബ്രായ പ്രവചനങ്ങൾ ഉണ്ട്.

13 അവൻ തന്നേ യഹോവയുടെ മന്ദിരം പണിയും; അവൻ ബഹുമാനഭൂഷണം ധരിച്ചു സിംഹാസനത്തിൽ ഇരുന്നു വാഴും; അവൻ സിംഹാസനത്തിൽ പുരോഹിതനുമായിരിക്കും; ഇരുവർക്കും തമ്മിൽ സമാധാനമന്ത്രണം ഉണ്ടാകും.

സെഖര്യാവ് 6:13

വൈശ്യയായി യേശു

വരുവാനുള്ളവൻ ഒരു വ്യാപാരിയെ പോലെ ആയിരിക്കും എന്ന് എബ്രായ ഋഷിമാർ പ്രവചിച്ചിട്ടുണ്ട്. അവർ ഇങ്ങനെ പറഞ്ഞു:

3 നിന്റെ ദൈവവും യിസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ എന്ന ഞാൻ നിന്റെ രക്ഷകൻ; നിന്റെ മറുവിലയായി ഞാൻ മിസ്രയീമിനെയും നിനക്കു പകരമായി കൂശിനെയും സെബയെയും കൊടുത്തിരിക്കു

ന്നു.യെശയ്യാവ് 43:3

ദൈവം പ്രവചനാത്മാവിൽ വരുവാനുള്ളവനോട് അവൻ സാധനങ്ങൾ അല്ല മറിച്ച് ആളുകളെ തന്റെ ജീവൻ പകരം വച്ച് വ്യാപാരം ചെയ്യും എന്ന് പറഞ്ഞു. ആയതിനാൽ വരുവാനുള്ളവൻ ആളുകളെ സ്വതന്ത്രമാക്കുന്ന വ്യാപാരിയായിരിക്കും. വ്യാപാരിയായ അവൻ വൈശ്യ ജാതിയെ പ്രതിനിധീകരിക്കുന്നു.

ശൂദ്ര – ദാസൻ

വരുവാനുള്ളവൻ ദാസനായി വരുമെന്നും പ്രവാചകന്മാർ പ്രവചിച്ചിട്ടുണ്ട്. പാപങ്ങളെ കഴുകി കളയുന്ന സേവ ചെയ്യുന്ന ദാസനായിരിക്കും വരുവാനുള്ള ശാഖ എന്ന് പ്രവചകന്മാരുടെ പ്രവചനം നാം കണ്ടു.

8 മഹാപുരോഹിതനായ യോശുവേ, നീയും നിന്റെ മുമ്പിൽ ഇരിക്കുന്ന നിന്റെ കൂട്ടുകാരും കേട്ടുകൊൾവിൻ! അവർ അത്ഭുതലക്ഷണപുരുഷന്മാരല്ലോ; ഞാൻ എന്റെ ദാസനായ മുള എന്നവനെ വരുത്തും.
9 ഞാൻ യോശുവയുടെ മുമ്പിൽ വെച്ചിരിക്കുന്ന കല്ലുണ്ടല്ലോ; ഒരേ കല്ലിന്മേൽ ഏഴു കണ്ണും ഉണ്ടു; ഞാൻ അതിന്റെ കൊത്തുപണി കൊത്തും; ഒരു ദിവസത്തിൽ ഞാൻ ദേശത്തിന്റെ അകൃത്യം പോക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

സെഖര്യാവ് 3:8-9

വരുവാനുള്ള ശാഖ പുരോഹിതൻ, ഭരണാധികാരി, വ്യാപാരി മാത്രമായിരുന്നില്ല, അവൻ ഒരു ദാസൻ -ശൂദ്രൻ കൂടിയായിരുന്നു. അവന്റെ ദാസൻ (ശൂദ്രൻ) എന്ന കർത്തവ്യത്തെ കുറിച്ച് യെശയ്യാവ് നന്നായി വിവരിച്ചിട്ടുണ്ട്. ഈ പ്രവചനത്തിൽ ‘ദൂരത്തുള്ള‘ (അത് നാമാണ്) രാജ്യങ്ങൾ എല്ലാം ശൂദ്രന്റെ സേവയെ ശ്രദ്ധിക്കണം എന്ന് ദൈവം ഉപദേശിക്കുന്നു.

പുകളേ, എന്റെ വാക്കു കേൾപ്പിൻ; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിപ്പിൻ; യഹോവ എന്നെ ഗർഭംമുതൽ വിളിച്ചു; എന്റെ അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽ തന്നേ എന്റെ പേർ പ്രസ്താവിച്ചിരിക്കുന്നു.
2 അവൻ എന്റെ വായെ മൂർച്ചയുള്ള വാൾപോലെയാക്കി തന്റെ കയ്യുടെ നിഴലിൽ എന്നെ ഒളിപ്പിച്ചു; അവൻ എന്നെ മിനുക്കിയ അമ്പാക്കി തന്റെ പൂണയിൽ മറെച്ചുവെച്ചു, എന്നോടു:
3 യിസ്രായേലേ, നീ എന്റെ ദാസൻ; ഞാൻ നിന്നിൽ മഹത്വീകരിക്കപ്പെടും എന്നു അരുളിച്ചെയ്തു.
4 ഞാനോ; ഞാൻ വെറുതെ അദ്ധ്വാനിച്ചു; എന്റെ ശക്തിയെ വ്യർത്ഥമായും നിഷ്ഫലമായും ചെലവഴിച്ചിരിക്കുന്നു എന്നു പറഞ്ഞു; എങ്കിലും എന്റെ ന്യായം യഹോവയുടെ പക്കലും എന്റെ പ്രതിഫലം എന്റെ ദൈവത്തിന്റെ പക്കലും ഇരിക്കുന്നു.
5 ഇപ്പോഴോ, യാക്കോബിനെ തന്റെ അടുക്കൽ തിരിച്ചുവരുത്തുവാനും യിസ്രായേലിനെ തനിക്കുവേണ്ടി ശേഖരിപ്പാനും എന്നെ ഗർഭത്തിൽ തന്റെ ദാസനായി നിർമ്മിച്ചിട്ടുള്ള യഹോവ അരുളിച്ചെയ്യുന്നു–ഞാൻ യഹോവെക്കു മാന്യനും എന്റെ ദൈവം എന്റെ ബലവും ആകുന്നു–:
6 നീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിന്നും യിസ്രായേലിൽ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിന്നും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ഞാൻ നിന്നെ ജാതികൾക്കു പ്രകാശമാക്കിവെച്ചുമിരിക്കുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു.

യെശയ്യാവ് 49:1-6

അവൻ എബ്രായൻ/യെഹൂദാ ജാതിയിൽ ഉള്ളവനെങ്കിലും അവന്റെ സേവനം ‘ഭൂമിയുടെ അറ്റം വരെ എത്തും‘  എന്ന് പ്രവചിച്ചിരിക്കുന്നു. പ്രവചനം പോലെ തന്നെ യേശുവിന്റെ സേവനം ഭൂമിയിലെ എല്ലാ രാജ്യങ്ങളെയും തൊട്ടിരിക്കുന്നു. ദാസനായ യേശു ശൂദ്രരെ പ്രതിനിധീകരിക്കുന്നു.

അവർണ്ണരും….

എല്ലാ ജനങ്ങൾക്കും മദ്ധ്യസ്ഥത വഹിക്കേണ്ടതിന് അവർണ്ണർ, പട്ടിക ജാതി, ഗോത്ര വർഗ്ഗക്കാർ, ദളിതർ എന്നിവരെയും യേശു പ്രതിനിധീകരിക്കണം. താൻ അത് എങ്ങനെ ചെയ്യും? താൻ തകർക്കപ്പെടുകയും, കൈവിടപ്പെടുകയും, മറ്റുള്ളവരാൽ അവർണ്ണനായി കാണപ്പെടുകയും ചെയ്യും എന്ന് എബ്രായ വേദങ്ങളിൽ പറയപ്പെട്ടിരിക്കുന്നു.

എങ്ങനെ?

വിവരണങ്ങളോട് കൂടെയുള്ള പൂർണ്ണ പ്രവചനം ഇവിടെ നൽകുന്നു. ശ്രദ്ധിക്കുക, ഒരു ‘അവനെ‘ കുറിച്ച് പറഞ്ഞിരിക്കുന്നു, ആയതിനാൽ വരുവാനുള്ള മനുഷ്യനെ കുറിച്ചാണ് ഇത് പറഞ്ഞിരിക്കുന്നത്. ഒരു ‘മുളയുടെ‘ ചിത്രം ഇവിടെ നൽകിയിരിക്കുന്നത് കൊണ്ട് പുരോഹിതനും, ഭരണാധികാരി യുമായ ശാഖയെ കുറിച്ചാണ്  ഇവിടെ പറയുന്നത് എന്ന് നമുക്ക് അറിയാം. എന്നാൽ വിവരണം അവർണ്ണമാണ്.

വരുവാനുള്ള കൈവിടപ്പെട്ടവൻ

ങ്ങൾ കേൾപ്പിച്ചതു ആർ‍ വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആർ‍ക്കു വെളിപ്പെട്ടിരിക്കുന്നു?
2 അവൻ ഇളയ തൈപോലെയും വരണ്ട നിലത്തുനിന്നു വേർ‍ മുളെക്കുന്നതുപോലെയും അവന്റെ മുമ്പാകെ വളരും; അവന്നു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാൽ ആഗ്രഹിക്കത്തക്ക സൌന്ദര്യവുമില്ല.
3 അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവർ‍ മുഖം മറെച്ചുകളയത്തക്കവണ്ണം അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല.

യെശയ്യാവ് 53:1-3

ദൈവത്തിന്റെ മുമ്പിൽ ഒരു ‘മുള‘യാണെങ്കിലും (ആൽമരത്തിന്റെ ശാഖ) ഈ മനുഷ്യൻ ‘കൈവിടപ്പെടുകയും‘, ‘തള്ളപ്പെടുകയും‘ ‘കഷ്ടത‘ അനുഭവിക്കുകയും മറ്റുള്ളവരാൽ ‘താഴ്ത്തപ്പെടുകയും‘ ചെയ്യും. അവൻ തൊട്ടുകൂടാത്ത വ്യക്തിയായി കണകാക്കപ്പെടും. പട്ടിക ജാതിക്കാരായ തൊട്ടുകൂടാത്തവരെയും (വനവാസികൾ) പുറജാതികളായ ദളിതരെയും പ്രതിനിധീകരിക്കുവാൻ ഈ വരുന്നവന് സാധിക്കും.

4 സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു.
5 എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർ‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു.

യെശയ്യാവ് 53:4-5

നാം പലപ്പോഴും മറ്റുള്ളവർക്ക് വരുന്ന അനിഷ്ടസംഭവങ്ങൾ, അല്ലെങ്കിൽ സമൂഹത്തിലെ താഴ്ന്ന അവസ്ഥ ഇവയെല്ലാം ചെയ്ത പാപത്തിന്റെ പരിണിതഫലം എന്ന് വിധിക്കാറുണ്ട്. അതേ പോലെ തന്നെ ഈ മനുഷ്യന്റെ കഷ്ടത അതിഭയങ്കരമാണൺ, ദൈവം അവനെ ശിക്ഷിച്ചു എന്ന് നാം കരുതുന്നു. ഇതിനാൽ താൻ തള്ളപ്പെടുന്നു. എന്നാൽ താൻ തന്റെ പാപത്തിനായല്ല, നമ്മുടെ പാപത്തിനായി ശിക്ഷിക്കപ്പെട്ടു. നമ്മുടെ സൗഖ്യത്തിനും, സമാധാനത്തിനുമായി വലിയ ഭാരം അവൻ ചുമന്നു.

നസ്രയനായ യേശുവിന്റെ ക്രൂശീകരണത്തിൽ ഇത് നിറവേറി. അവൻ ക്രൂശിൽ തറയ്ക്കപ്പെട്ടു, നമുക്കായി തകർക്കപ്പെട്ടു. ഈ സംഭവം തന്റെ കാലത്തിനു 750 വർഷം മുമ്പ് പ്രവചിച്ചിരുന്നു. താൻ വളരെ താഴ്ത്തപ്പെടുകയും, കഷ്ടത അനുഭവിക്കുകയും ചെയ്തതിലൂടെ പ്രവചനം നിവർത്തിയായി, അങ്ങനെ പുറം ജാതികളെയും, ഗോത്രവർഗ്ഗക്കാരെയും പ്രതിനിധീകരിക്കുവാൻ അവന് കഴിയും.

6 നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി.
7 തന്നെത്താൻ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായെ തുറക്കാതിരുന്നു.

യെശയ്യാവ് 53:6-7

നാം ധർമ്മത്തിൽ നിന്ന് മാറി പാപം ചെയ്തതു കൊണ്ട് ഈ മനുഷ്യൻ നമ്മുടെ അകൃത്യങ്ങൾ അല്ലെങ്കിൽ പാപങ്ങൾ ചുമക്കേണ്ട വന്നു. നമ്മുടെ സ്ഥാനത്ത് കൊല്ലപ്പെടുവാൻ, ‘വായ് പോലും തുറക്കാതെ‘ സമാധാനത്തോടു കൂടെ സമ്മതിച്ചു. യേശു എങ്ങനെ മനസോട് കൂടെ ക്രൂശിൽ പോകുവാൻ തയ്യാറായി എന്ന പ്രവചനം നിറവേറി.

8 അവൻ പീഡനത്താലും ശിക്ഷാവിധിയാലും എടുക്കപ്പെട്ടു; ജീവനുള്ളവരുടെ ദേശത്തുനിന്നു അവൻ ഛേദിക്കപ്പെട്ടു എന്നും എന്റെ ജനത്തിന്റെ അതിക്രമം നിമിത്തം അവന്നു ദണ്ഡനം വന്നു എന്നും അവന്റെ തലമുറയിൽ ആർ‍ വിചാരിച്ചു?

യെശയ്യാവ് 53:8

 ‘ജീവനുള്ളവരുടെ ദേശത്തു നിന്ന് താൻ നീക്കപ്പെടും‘ എന്ന പ്രവചനം യേശു ക്രൂശിൽ മരിച്ചപ്പോൾ നിറവേറി.

9 അവൻ സാഹസം ഒന്നും ചെയ്യാതെയും അവന്റെ വായിൽ വഞ്ചനയൊന്നും ഇല്ലാതെയും ഇരുന്നിട്ടും അവർ‍ അവന്നു ദുഷ്ടന്മാരോടുകൂടെ ശവക്കുഴി കൊടുത്തു; അവന്റെ മരണത്തിൽ അവൻ സമ്പന്നന്മാരോടു കൂടെ ആയിരുന്നു.

യെശയ്യാവ് 53:9

 ‘തന്റെ നാവിൽ ചതിവില്ലാതെയും‘, ‘തന്നിൽ ഒരു തെറ്റും ഇല്ലാതെയും‘ ഇരിന്നിട്ടും ‘ദുഷ്ടന്മാരുടെ‘ കൂടെ അവൻ എണ്ണപ്പെട്ടു. എന്നിട്ടും ധനികനായ പുരോഹിതനായ അരിമത്ഥ്യക്കാരനായ യോസേഫിന്റെ കല്ലറയിൽ അടക്കപ്പെട്ടു. ‘ദുഷ്ടന്മാരുടെ കൂടെ അടക്കപ്പെട്ടു‘, ‘ധനികരുടെ കൂടെ മരിച്ചു‘ എന്ന ഈ രണ്ട് പ്രവചനങ്ങളും ഇങ്ങനെ നിറവേറി.

10 എന്നാൽ അവനെ തകർത്തുകളവാൻ യഹോവെക്കു ഇഷ്ടംതോന്നി; അവൻ അവന്നു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർ‍ന്നിട്ടു അവൻ സന്തതിയെ കാണുകയും ദീർ‍ഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം അവന്റെ കയ്യാൽ സാധിക്കയും ചെയ്യും.

യെശയ്യാവ് 53:10

ഈ ക്രൂരമായ മരണം ഒരു അപകടം അല്ലായിരുന്നു. അത് ‘കർത്താവിന്റെ ഹിതമായിരുന്നു.‘

എന്തുകൊണ്ട്?

കാരണം ഈ മനുഷ്യന്റെ ‘ജീവൻ‘ ‘പാപത്തിനു യാഗമായിരുന്നു.‘

ആരുടെ പാപത്തിനു?

 ‘തെറ്റി പോയ‘ ‘അനേക ജാതികളിൽ‘ ഉൾപ്പെടുന്ന നമ്മുടെ പാപത്തിനായി. ജാതി, മതം, സാമൂഹ്യ സ്ഥിതി ഇവയെല്ലാം നോക്കാതെ എല്ലാവരെയും പാപത്തിൽ നിന്ന് കഴുകേണ്ടതിനാണ് യേശു ക്രൂശിൽ മരിച്ചത്.

തള്ളപ്പെട്ടവൻ ജയാളിയായി

11 അവൻ തന്റെ പ്രയത്നഫലം കണ്ടു തൃപ്തനാകും; നീതിമാനായ എന്റെ ദാസൻ തന്റെ പരിജ്ഞാനം കൊണ്ടു പലരെയും നീതീകരിക്കും; അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും.

യെശയ്യാവ് 53:11

പ്രവചനം ഇപ്പോൾ ജയത്തിലേക്ക് തിരിഞ്ഞു. ‘കഷ്ടത‘ (‘തള്ളപ്പെട്ടു,‘ ‘ജീവനുള്ളവരുടെ ദേശത്ത് നിന്ന് നീക്കപ്പെട്ടു‘, ‘കല്ലറ‘ കൊടുക്കപ്പെട്ടു)അനുഭവിച്ചതിനു ശേഷം ഈ ദാസൻ ‘ജീവന്റെ വെളിച്ചം‘ കാണും.

അവൻ ജീവനിലേക്ക് മടങ്ങി വരും! ഇതു മൂലം ദാസൻ അനേകരെ നീതീകരിക്കും.

‘നീതികരിക്കപ്പെടുന്നത്‘ നീതിമാന്മാർ ആകുന്നതിന്  തുല്ല്യമാണ്. ഋഷിയായ അബ്രഹാമിന് നീതിയായി കണക്കിടപ്പെട്ടൂ. തന്റെ വിശ്വാസം മൂലമാണ്  ഇത് നൽകപ്പെട്ടത്. ഇതേ രീതിയിൽ തൊട്ടുകൂടുവാൻ കഴിയാത്ത രീതിയിൽ താഴ്ത്തപ്പെട്ട ദാസൻ ‘അനേകരെ‘ നീതികരിക്കും. ക്രൂശീകരണത്തിനു ശേഷം മരണത്തിൽ നിന്ന് ഉയർത്തപ്പെട്ട യേശു ഇത് തന്നെയാണ് ചെയ്തത്. അവൻ ഇപ്പോൾ നമ്മെ നീതികരിക്കുന്നു.

12 അതുകൊണ്ടു ഞാൻ അവന്നു മഹാന്മാരോടുകൂടെ ഓഹരി കൊടുക്കും; ബലവാന്മാരോടുകൂടെ അവൻ കൊള്ള പങ്കിടും; അവൻ തന്റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാർ‍ക്കു വേണ്ടി ഇടനിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നേ.

യെശയ്യാവ് 53:12

യേശു ജീവിക്കുന്നതിന് 750 വർഷങ്ങൾക്ക് മുമ്പ് ഇത് എഴുതപ്പെട്ടുവെങ്കിലും, ഇത് ദൈവീക പദ്ധതി എന്ന് തെളിയിക്കുവാൻ ഓരോന്നായി നിറവേറ്റപെട്ടു. ഏറ്റവും താഴ്ത്തപ്പെട്ട അവർണ്ണരെയും പ്രതിനിധീകരിക്കുവാൻ യേശുവിനു കഴിഞ്ഞു. എല്ലാവരുടെയും, അതായത് ബ്രാഹ്മണരുടെയും, ക്ഷത്രിയരുടേയും, വൈശ്യരുടേയും, ശൂദ്രരുടെയും പാപം ചുമന്നു അത് കഴുകുവാനാണ് യേശു വന്നത്.

ദൈവീക പദ്ധതിപ്രകാരം എനിക്കും നിനക്കും ജീവൻ എന്ന ദാനം – കുറ്റബോധത്തിൽ നിന്നും പാപത്തിൽ നിന്നും വിടുവിക്കുവാനാണ് യേശു വന്നത്. ഈ വിലയേറിയ ദാനത്തെ കുറിച്ച് അറിയുന്നത് നല്ല കാര്യമല്ലേ? അറിയുവാൻ അനേക വഴികൾ ഉണ്ട്:

ദീപാവലി കർത്താവായ യേശുവിനെ

diwali-lamps

ദീപാവലി ഞാൻ കൂടുതൽ അടുത്ത് പരിചയപെട്ടത് ഇന്ത്യയിൽ പ്രവർത്തിക്കുന്ന അവസരത്തിൽ ആയിരുന്നു. ഒരു മാസം താമസിച്ചു ജോലി ചെയ്യേണ്ടി വന്ന അവസരത്തിൽ താമസത്തിന്റെ തുടക്കം തന്നെ എന്റെ ചുറ്റുപാടും ദീപാവലി ആഘോഷം നടന്നു. ഞാൻ കൂടുതലും ഓർക്കുന്നത് പടക്കം പൊട്ടിക്കുന്നതാണ്, വായു മുഴുവൻ പുക കൊണ്ട് നിറഞ്ഞു എന്റെ കണ്ണ് ചെറുതായി വേദനഎടുത്തു.  എന്റെ ചുറ്റും നടക്കുന്ന  ആവേശതിമർപ്പിനിടയിൽ ഞാൻ എന്താണ് ദീപാവലി എന്ന് പഠിക്കാൻ ആഗ്രഹിച്ചു. എന്താണ് ദീപാവലി? എന്താണ് അത് അർത്ഥം ആക്കുന്നത്? അധികം താമസിക്കാതെ ഞാൻ അതിലേക്ക് ആകർഷിക്കപെട്ടു.

ദീപങ്ങളുടെ ഉത്സവം എന്നെ പ്രചോദിപ്പിച്ചു കാരണം ഞാൻ ക്രിസ്തുവിനെ പിന്തുടരുന്ന ഒരു വെക്തി ആണ്. അദ്ധ്യേഹത്തിന്റെ പഠിപ്പിക്കലിന്റെ പരമപ്രധാനം ആയ ആശയം തന്നിൽ ഉള്ള പ്രകാശം നമ്മിൽ ഓരോരുത്തരിലും ഉള്ള അന്ധകാരത്തെ കീഴടക്കും എന്നുള്ളതാണ്. അതുകൊണ്ട് ദീപാവലി കർത്താവായ യേശുവിന്റെ പടിപ്പിക്കലും ആയി വളരെ അഭേദ്യം ആയി ബന്ധപെട്ടിരിക്കുന്നു.

നമ്മിൽ കുടികൊള്ളുന്ന അന്ധകാരം മൂലം പ്രശ്‌നങ്ങൾ ഉണ്ട് എന്ന് നമ്മൾ ഒട്ടു മിക്കവരും മനസിലാക്കുന്നു. അതുകൊണ്ടാണ് കോടികണക്കിന് ജനങ്ങൾ കുംബമേളയിൽ പങ്കെടുക്കുന്നത് കാരണം അവരെല്ലാവരും തങ്ങളിൽ പാപം കുടികൊള്ളുന്നു എന്നും അത് കഴുകി സ്വയം ശുദ്ധിവരുത്തണം എന്നും മനസിലാക്കുന്നു. വളരെ പ്രാചീനപ്രശസ്തമായ പ്രാർത്ഥസ്നാന മന്ത്രത്തിൽ നമ്മിൽ ഉള്ള പാപത്തെ അല്ലെങ്കിൽ അന്ധകാരത്തെ അത് ഏറ്റുപറയുന്നത്.

“ഞാൻ ഒരു പാപി ആണ്. ഞാൻ പാപത്തിന്റെ ഫലം ആണ്. ഞാൻ പാപത്തിൽ ഉരുവായി. എന്റെ ആത്മാവ്‌ പാപത്തിനു കീഴ്പെട്ടിരിക്കുന്നു. ഞാൻ പാപികളിൽ ഏറ്റവും നികൃഷ്ടനാണ്. അതിമനോഹര നയനങ്ങൾ ഉള്ള  കർത്താവേ (ഭഗവാനെ)  എന്നെ രക്ഷിക്കേണമേ പരിത്യാഗത്തിന്റെ കർത്താവേ(ഭഗവാനെ).”

എന്നാൽ ഈ പാപത്തെക്കുറിച്ച് അല്ലെങ്കിൽ അന്ധകാരത്തെ കുറിച്ചുള്ള നമ്മുടെ ചിന്തകൾ പ്രത്സാഹജനകം അല്ല. യഥാർഥത്തിൽ നമ്മൾ ഇതിനെ ചില അവസരത്തിൽ മോശം വാർത്ത‍ ആയി പരിഗണിക്കുന്നു. അതുകൊണ്ടാണ് വെളിച്ചം അന്ധകാരത്തെ കീഴ്പെടുത്തുന്നത് നമ്മിൽ കൂടുതൽ പ്രതീക്ഷയും ആഘോഷവും പ്രധാനം ചെയ്യുന്നത്. തന്മൂലം വിളക്കുകളും, മധുരപലഹാരങ്ങളും, പടക്കവും എല്ലാം വഴി, ദീപാവലി, വെളിച്ചം അന്ധകാരത്തിന് മേൽ നേടിയ ഈ വിജയത്തെ പ്രകടിപ്പിക്കുന്നു.

കർത്താവായ യേശു – ലോകത്തിന്റെ പ്രകാശം

ഇതാണ് കർത്താവായ യേശുവും സംശയലേശമന്യേ ചെയ്തതും. സത്യവേദ പുസ്തകത്തിലെ സുവിശേഷത്തിൽ യേശുവിനെ താഴെ കാണും പ്രകാരം ചിത്രീകരിചിരിക്കുന്നു.

“ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല. അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു. വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല.”

യോഹന്നാൻ 1:1-5

ദീപാവലി പ്രകടിപ്പിക്കുന്ന ആ പ്രതീക്ഷ ഈ “വചന”ത്തിൽ നിറവേറുന്നതായി നിങ്ങൾക്ക് കാണാം. ഈ “വചന”തിലേക്ക് വരുന്ന ആ പ്രതീക്ഷ ദൈവത്തിൽ നിന്നും ഉള്ളതാണ്, അത് തന്നെ ആണ് യോഹന്നാൻ യേശു ആയി തിരിച്ചറിയുന്നത്‌. സുവിശേഷം അത് തുടർന്ന് പ്രതിപാതിക്കുന്നുണ്ട്.

ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു. അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല. അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല. അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.”

യോഹന്നാൻ 1:9-13

കർത്താവായ യേശു എങ്ങനെ ആണ് എല്ലാവർക്കും വെളിച്ചം പകരാൻ വേണ്ടി വന്നത് എന്ന് ഇത് വിശദീകരിക്കുന്നു. കുറച്ചു പേർ വിശ്വസിക്കുന്നത് ഇത് കുറച്ചുപേർക്ക് മാത്രം ഉള്ളത് എന്നാണ്, പക്ഷെ അതിൽ പറഞ്ഞിരികുന്നത് ഈ ലോകത്തിൽ ഉള്ള എല്ലാവർക്കും ദൈവമക്കൾ ആകാൻ വേണ്ടി ഉള്ളത് എന്നാണ്. തങ്ങളിൽ ഉള്ള അന്ധകാരത്തെ വെളിച്ചം കൊണ്ട് കീഴടക്കുന്ന ദീപാവലി പോലെ  യേശുവിൽ താല്‍പര്യം ഉള്ളവർക്ക് എല്ലാവർക്കും അത് വാഗ്‌ദാനം ചെയ്യുന്നു.

കർത്താവായ യേശുവിന്റെ ജീവിതം നൂറു കണക്കിന് വർഷങ്ങൾക്കു മുമ്പ് പ്രവചിക്കപെട്ടത്

കർത്താവായ യേശുവിന്റെ ജീവിതത്തിൽ ഏറ്റവും അസാധാരണം ആയിട്ടുള്ളത് അവിടുത്തെ മനുഷ്യാവതാരം മനുഷ്യചരിത്രത്തിൽ പല വഴികളിലൂടെയും സന്ദര്‍ഭങ്ങളിലൂടെയും മുൻകൂട്ടി അറിയിക്കുകയും പ്രവചിക്കപെടുകയും  അവയെല്ലാം ഹെബ്രായ വേദങ്ങളിൽ രേഖപെടുത്തിവക്കുകയും ചെയ്തു എന്നുള്ളതാണ്. കുറച്ചു പ്രവചനങ്ങൾ പ്രാചീന വേദം ആയ ഋഗ് വേദത്തിലും പ്രതിപാതിക്കുന്നുണ്ട്.ഋഗ് വേദം വരാനിരിക്കുന്ന ഒരു പുരുഷനെ പ്രകീർത്തിക്കുന്നതിനോട് ഒപ്പം തന്നെ മനുഷ്യ ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന മനുവിന്റെ കാലത്തെ ജലപ്രളയത്തെ കുറിച്ചും പറയുന്നു. ഇതേ മനു തന്നെ ആണ് വേദ പുസ്തകത്തിലെ നോഹ. ഈ പുരാണ ലിഖിതങ്ങൾ മനുഷ്യരുടെ പപത്തിന്റെ അന്ധകാരത്തെ അനാവരണം ചെയ്യുന്നതോടൊപ്പം വരാനിരിക്കുന്ന പ്രതീക്ഷ ആകുന്ന പുരുഷനെ അല്ലെങ്കിൽ കർത്താവായ യേശുവിനെ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

ഋഗ് വേദത്തിൽ പൂര്‍ണ്ണനായ മനുഷ്യൻ ആയി ദൈവം  അവതരിക്കുന്ന ആ പുരുഷൻ സ്വയം  യാഗം ആയി  തീരുന്നതിനെ കുറിച്ച് പ്രവചിച്ചിരിക്കുന്നു. ഈ യാഗം നമ്മുടെ പാപത്തിന്റെ കർമത്തിനു  മറുവില നൽകുവാനും നമ്മുടെ അന്തരംഗത്തെ  ശുദ്ധി ചെയ്യാനും  മതിയായത് ആകുന്നു. ശരീരം ശുചി ആക്കുന്നതും പൂജ ചെയ്യുന്നതും എല്ലാം നല്ലത് തന്നെ പക്ഷെ അവ നമ്മുടെ ബഹ്യം ആയ ശുദ്ധിക്ക് മാത്രമേ ഉപകരിക്കൂ. നമുക്ക് ആവശ്യം നമ്മുടെ അന്തരംഗത്തെ ശുദ്ധിയാക്കുന്ന കൂടുതൽ മെച്ചം ആയ ഒരു യാഗം ആണ് അവശ്യം ആയി ഇരികുന്നത്

ഹെബ്രായ വേദങ്ങളിൽ പ്രവചിക്കപെട്ട കർത്താവായ യേശു

ഋഗ്വേദത്തിനു ഒപ്പം തന്നെ ഹെബ്രായ വേദങ്ങളിലും വരാനിരിക്കുന്ന ഒരുവനെ കുറിച്ചുള്ള പ്രവചനങ്ങൾ ഉണ്ട്. ഹെബ്രായ വേദത്തിൽ വളരെ പ്രധാനപെട്ടതായിരുന്നു ഋഷി ഏശയ്യ ( ജീവിച്ചിരുന്നത് 750 ബി.സി., മറ്റൊരു അർത്ഥത്തിൽ കർത്താവായ യേശു ഈ ഭൂമിയിൽ നടക്കുന്നതിനും 750 വർഷങ്ങൾക്കു മുമ്പ്). അധ്യേഹത്തിനു വരാനിരിക്കുന്ന ആളെ കുറിച്ച് കുറെ ഉൾകാഴ്ചകൾ ഉണ്ടായിരുന്നു. കർത്താവായ യേശുവിനെ വിളംബരം  ചെയ്യുമ്പോൾ അധ്യേഹം ഒരു ദീപാവലി പ്രതീക്ഷിച്ചു.

“ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെമേൽ പ്രകാശം ശോഭിച്ചു.”

യെശയ്യാവ് 9:2

എന്തായിരിക്കും ഈ സംഭവം, അധ്യേഹം തുടരുന്നു

“നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും.”

യെശയ്യാവ് 9:6

ഈ പ്രവചിക്കപെട്ട ആൾ ഒരു അവതാര പുരുഷൻ എങ്കിലും നമ്മുടെ സേവകൻ ആയി നമ്മുടെ അന്ധകാരത്തിന്റെ ആവശ്യങ്ങളെ അവൻ സഹായിക്കുന്നു.

“സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു.എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു.നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി.”

യെശയ്യാവ് 53:4-6

എശയ്യാവ് കർത്താവായ യേശുവിന്റെ കുരിശുമരണം വിവരിക്കുന്നുണ്ട്. അധ്യേഹം ഇത് എഴുതിയത് ഇത് സംഭവിക്കുന്നതിനും 750 വർഷങ്ങൾക്ക് മുമ്പും, ഈ യാഗം നമ്മെ സുഖപെടുത്താൻ ഉള്ളത് ആണ് എന്നും ആണ്.  ആ ബലിയെ കുറിച്ച് ദൈവം ഈ ദാസനോട് പറയുന്നതായി യേശയ്യാവ് എഴുതിയിരിക്കുന്നു.

“എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ഞാൻ നിന്നെ ജാതികൾക്കു (യെഹൂദർ അല്ലാത്തവർക്ക്) പ്രകാശമാക്കിവെച്ചുമിരിക്കുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു.”

യെശയ്യാവ് 49:6b

നോക്കൂ! ഈ യാഗം എനിക്കും നിങ്ങൾക്കും വേണ്ടി ആണ്. എല്ലാവർക്കും വേണ്ടി ആണ്.

പൗലോസിന്റെ ഉദാഹരണം

യേശുവിന്റെ പേരിനെ പോലും വെറുത്തിരുന്ന പൌലോസ് കർത്താവായ യേശുവിന്റെ ബലി തനിക്കു വേണ്ടി ഉള്ളത് ആണ് എന്ന് ഒരിക്കലും വിശ്വസിച്ചില്ല. പക്ഷെ യേശുവും ആയുള്ള പൌലോസിന്റെ കണ്ടുമുട്ടൽ പൌലോസിനെ ഇങ്ങനെ എഴുതാൻ കാരണം ആക്കി.

“ഇരുട്ടിൽനിന്നു വെളിച്ചം പ്രകാശിക്കേണം എന്നു അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു.”

1 കൊരി.4:6

പൌലോസ് യേശുവിനെ കാണുകയും അത് വെളിച്ചം  “അദ്ധ്യേഹത്തിന്റെ ഹൃദയത്തിൽ പ്രകാശിക്കാനും ഇടയാക്കി.”

കർത്താവായ യേശുവിന്റെ പ്രകാശം നിങ്ങൾക്കും അനുഭവിക്കാം

പൌലോസ് അനുഭവിച്ച , എശയ്യാവ് പ്രവചിച്ച, കർത്താവായ യേശുവിൽ ലഭ്യം ആയിട്ടുള്ള അന്ധകാരത്തിൽ നിന്നും പാപത്തിൽ നിന്നും പ്രകാശത്തിലേക്കുള്ള ആ “രക്ഷ” നമുക്ക് ലഭിക്കാൻ എന്ത് ചെയ്യണം? പൌലോസ് ഇതിനു മറ്റൊരു ലേഖനത്തിൽ ഉത്തരം തരുന്നുണ്ട്.

“പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.”

റോമ. 6:23

നോക്കൂ, എങ്ങനെ ആണ് അധ്യേഹം അതിനെ കൃപാവരം എന്ന് വിളിക്കുന്നത്‌. കൃപ അല്ലെങ്കിൽ ദാനം എന്നുള്ളത് സമ്പാതിക്കാൻ കഴിയുന്നത്‌ അല്ല. ആരെങ്കിലും നിങ്ങൾക്ക് തരുന്നത് ആയിരിക്കും അല്ലെങ്കിൽ നിങ്ങൾ അതിനു പത്രീഭവിക്കുന്നത് ആയിരിക്കും. പക്ഷെ അത് നിങ്ങൾ സ്വീകരിക്കുന്നത് വരെ നിങ്ങൾക്ക് അതിൽ നിന്ന് ഒരു മെച്ചവും ഉണ്ടാകില്ല അത് നിങ്ങളുടെ കൈവശം ആയിരിക്കില്ല. അതുകൊണ്ടാണ് ഞാൻ നേരത്തെ പറഞ്ഞ അതെ യോഹന്നാൻ ഇങ്ങനെ എഴുതിയത്.

“അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.”

യോഹന്നാൻ 1:12

അതുകൊണ്ട് നിങ്ങൾ അവനെ സ്വീകരിക്കുക. അവനെ സ്വീകരിക്കാൻ നിർബാതം ലഭ്യം ആയ കൃപ അവനോട് ചോദിക്കുക. അവൻ ഇന്നും ജീവിക്കുന്നത് കൊണ്ട് നിങ്ങൾക്ക് അതിനു കഴിയും. അതെ, ഋഷി എശയ്യാവ് താഴെ നൂറു കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഈ പീഡസഹിക്കുന്ന ദാസനെ പറ്റി  പ്രവചിച്ച പോലെ, അവൻ നമ്മുടെ പാപങ്ങൾക്ക്‌ വേണ്ടി ബലി ആയി തീരുകയും  മൂന്നാം ദിവസം ജീവിതത്തിലേക്ക് തിരിച്ചു പ്രവേശിക്കുകയും ചെയ്തു.

“അവൻ തന്റെ പ്രയത്നഫലം കണ്ടു തൃപ്തനാകും; നീതിമാനായ എന്റെ ദാസൻ തന്റെ പരിജ്ഞാനം കൊണ്ടു പലരെയും നീതീകരിക്കും; അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും.”

യെശയ്യാവ് 53:11

കർത്താവായ യേശു ഇന്നും ജീവിക്കുന്നു അതുകൊണ്ട് നിങ്ങളുടെ പ്രാർത്ഥന കേൾക്കാൻ അവനു കഴിയും. നിങ്ങൾക്ക് പ്രാർത്ഥ സ്നാന മന്ത്രം അവനോടു ഉരുവിടാം. അവൻ നിന്നെ കേൾക്കുകയും രക്ഷിക്കുകയും ചെയ്യും കാരണം അവൻ നിനക്ക് വേണ്ടി  സ്വയം യാഗം ആയി തീരുകയും ഇപ്പോൾ എല്ലാ അധികാരവും ഉള്ളവനും ആയി തീർന്നും ഇരിക്കുന്നു. ഇതാ ഇവിടെ ആ പ്രാർത്ഥന ഒരിക്കൽ കൂടി, നിങ്ങൾക്ക് അവനോടു അപേക്ഷിക്കാം:

“ഞാൻ ഒരു പാപി ആണ്. ഞാൻ പാപത്തിന്റെ ഫലം ആണ്. ഞാൻ പാപത്തിൽ ഉരുവായി. എന്റെ ആത്മാവ്‌ പാപത്തിനു കീഴ്പെട്ടിരിക്കുന്നു. ഞാൻ പാപികളിൽ ഏറ്റവും നികൃഷ്ടനാണ്. അതിമനോഹര നയനങ്ങൾ ഉള്ള  കർത്താവേ (ഭഗവാനെ)  എന്നെ രക്ഷിക്കേണമേ പരിത്യാഗത്തിന്റെ കർത്താവേ”

ഭഗവാനെ

ഇവിടെ ഉള്ള മറ്റു ലേഖനങ്ങളും വായിക്കാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. അത് ആരംഭിക്കുന്നത് മനുഷ്യചരിത്രത്തിന്റെ തുടക്കം മുതൽ  സംസ്കൃത, ഹെബ്രായ വേദങ്ങളിൽ നമ്മെ അന്ധകാരത്തിൽ നിന്ന് രക്ഷിച്ചു പ്രകാശത്തിലേക്ക് എത്തിക്കുന്ന ദൈവത്തിന്റെ ദാനം ആയ ആ പദ്ധതി വിവരിച്ചിരിക്കുന്നു. സമയം കിട്ടുന്ന മുറക്ക് ഞാൻ കൂടുതൽ ലേഖങ്ങൾ കൂട്ടിച്ചേര്‍ക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ എന്നെ ബന്ധപെടുക.

ഈ ദീപാവലിക്ക് ദീപങ്ങൾ തെളിയിക്കുമ്പോഴും സമ്മാനങ്ങൾ കൈമാറുമ്പോഴും പൌലോസ് അനുഭവിച്ച അനേക വർഷങ്ങൾക്ക് മുമ്പ് തന്നെ മാറ്റിമറിച്ച കർത്താവായ യേശുവിൽ ഉള്ള ആ ആന്തരിക വെളിച്ചം നിങ്ങളിലും അനുഭവവേദ്യം ആകട്ടെ എന്നാശംസിക്കുന്നു. സന്തോഷം നിറഞ്ഞ ദീപാവലി – Happy Deewali