ഓം ജഡത്തിൽ – വചനത്തിന്റെ ശക്തിയാൽ വെളിപ്പെടുത്തി

യഥാർത്ഥ സത്യം (ബ്രഹ്മൻ) മനസ്സിലാക്കുവാൻ പവിത്ര രൂപങ്ങൾ, സ്ഥലങ്ങളെക്കാളും ശബ്ദം എന്ന ഉപാധി മൂലമാണ് നല്ലത്. ഓളങ്ങൾ മൂലം വിവരങ്ങൾ കൈമാറുന്ന രീതിയാണ് ശബ്ദം. ശബ്ദം മൂലം കൈമാറുന്ന സന്ദേശം ഒരു പക്ഷെ ഒരു സംഗീതമോ, ഒരു കൂട്ടം ഉപദേശമോ, ആരെങ്കിലും അയക്കുവാൻ ആഗ്രഹിക്കുന്ന സന്ദേശമോ ആയിരിക്കാം.

ഓമിന്റെ ചിഹ്നം. പ്രണവത്തിലെ മൂന്നു ഭാഗങ്ങളും 3 എന്ന അക്കവും ശ്രദ്ധിക്കുക

ഒരു ശബ്ദം മൂലം ഒരു സന്ദേശം കൈമാറുമ്പോൾ അതിലൊരു ദൈവീകത്വമുണ്ട്. പ്രണവം എന്ന് പറയുന്ന ഓം എന്ന പവിത്ര ശബ്ദത്തിൽ ഇത് കാണുവാൻ കഴിയുന്നു. ഓം എന്നത് ഒരു പവിത്രമായ ചൊല്ലും മൂന്നു ഭാഗമുള്ള് ചിഹ്നവുമാണ്. ഓരോ സംസ്കാരത്തിൽ ഉള്ള വിവിധ വിദ്യാലയങ്ങളിൽ ഓമിന്റെ  അർത്ഥവും ഉപയോഗവും വ്യത്യസ്തമാണ്. ഇന്ത്യയിൽ ഉള്ള സന്ന്യാസിമഠങ്ങളിൽ, ആത്മീയ കൂട്ടങ്ങളിൽ എഴുത്തുകളിൽ, അമ്പലങ്ങളിൽ ഈ മൂന്നു ഭാഗ പ്രണവചിഹ്നം വ്യാപകമാണ്. ഈ പ്രണവ മന്ത്രം യഥാർത്ഥ സത്യം  (ബ്രഹ്മൻ) കൂടുതൽ മനസ്സിലാക്കുവാനാണ്. അക്ഷരം/ഏകാക്ഷരം അതായത് നശിച്ചുപോകാത്ത സത്യത്തിനോട് തുല്ല്യമാണ് ഓം.

അങ്ങനെയെങ്കിൽ ഒരു തൃത്വത്തിന്റെ ശബ്ദം മൂലമാണ് സൃഷ്ടി ഉണ്ടായത് എന്ന ബൈബിളിലെ വിവരണം പ്രധാനമാണ്. ദൈവം ‘സംസാരിച്ചപ്പോൾ‘ (സംസ്കൃതത്തിൽ വ്യാഹൃതി) എല്ലാ ലോകങ്ങളിലൂടെയും ഓളങ്ങളായി സദേശങ്ങൾ കടന്നു പോയി, ഇന്ന് കാണുന്ന വ്യാഹൃതികളുടെ പ്രപഞ്ചം ഉണ്ടായി വരുവാൻ തക്കവണ്ണം ശക്തി പുറപ്പെട്ടു. ‘ദൈവത്തിന്റെ ആത്മാവ്‘ ഈ വസ്തുക്കളുടെ മേൽ പൊരുന്നിരുന്നു അല്ലെങ്കിൽ പ്രകമ്പനം കൊണ്ടതു കൊണ്ടാണ് ഇത് സംഭവിച്ചത്. പ്രകമ്പനം കൊള്ളുമ്പോൾ ശക്തിയും ശബ്ദവും പുറപ്പെടുന്നു. തൃത്വമായ ദൈവവും, ദൈവ വചനവും, ദൈവത്തിന്റെ ആത്മാവും ചേർന്ന് ഈ ശബ്ദം (വാഹൃതി) എങ്ങനെ പുറപ്പെടുവിച്ച് ഇന്ന് നാം കാണുന്ന പ്രപഞ്ചം എങ്ങനെ ഉളവായി എന്ന് എബ്രായ വേദങ്ങൾ വിവരിക്കുന്നു. ഇതാ ഒരു വിവരണം:

എബ്രായ വേദങ്ങൾ: തൃത്വനായ സൃഷ്ടിതാവ് സൃഷ്ടിക്കുന്നു

ദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
2 ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.
3 വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.
4 വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു.
5 ദൈവം വെളിച്ചത്തിന്നു പകൽ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.
6 ദൈവം വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മിൽ വേർപിരിവായിരിക്കട്ടെ എന്നു കല്പിച്ചു.
7 വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിൻ കീഴുള്ള വെള്ളവും വിതാനത്തിൻ മീതെയുള്ള വെള്ളവും തമ്മിൽ വേർപിരിച്ചു; അങ്ങനെ സംഭവിച്ചു.
8 ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം.
9 ദൈവം: ആകാശത്തിൻ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു.
10 ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു; നല്ലതു എന്നു ദൈവം കണ്ടു.
11 ഭൂമിയിൽനിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയിൽ അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
12 ഭൂമിയിൽ നിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവന്നു; നല്ലതു എന്നു ദൈവം കണ്ടു.
13 സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം.
14 പകലും രാവും തമ്മിൽ വേർപിരിവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ;
15 ഭൂമിയെ പ്രകാശിപ്പിപ്പാൻ ആകാശവിതാനത്തിൽ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
16 പകൽ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.
17 ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മിൽ വേർപിരിപ്പാനുമായി
18 ദൈവം അവയെ ആകാശവിതാനത്തിൽ നിർത്തി; നല്ലതു എന്നു ദൈവം കണ്ടു.
19 സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം.
20 വെള്ളത്തിൽ ജലജന്തുക്കൾ കൂട്ടമായി ജനിക്കട്ടെ; ഭൂമിയുടെ മീതെ ആകാശവിതാനത്തിൽ പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു.
21 ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു; നല്ലതു എന്നു ദൈവം കണ്ടു.
22 നിങ്ങൾ വർദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറവിൻ; പറവജാതി ഭൂമിയിൽ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു.
23 സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം.
24 അതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതു തരം ജീവജന്തുക്കൾ ഭൂമിയിൽനിന്നു ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
25 ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു.

ഉല്പത്തി 1:1-25

നാം സൃഷ്ടിതാവിനെ പ്രതിബിംബിക്കേണ്ടതിന് ദൈവം ‘ദൈവ സ്വരൂപത്തിൽ‘ മനുഷ്യനെ സൃഷ്ടിച്ചു എന്ന് എബ്രായ വേദങ്ങളിൽ വിവരിച്ചിരിക്കുന്നു. എന്നാൽ നമ്മുടെ പ്രതിബിംബനം വളരെ മിതമാണ് ആയതിനാൽ പ്രകൃതിയോട് വാക്കിനാൽ കല്പിക്കുവാൻ കഴിയുകയില്ല. എന്നാൽ യേശു അങ്ങനെ ചെയ്തു. സുവിശേഷങ്ങളിൽ ഇത് എങ്ങനെ വിവരിച്ചിരിക്കുന്നു എന്ന് നോക്കാം.

യേശു പ്രകൃതിയോട് സംസാരിക്കുന്നു

യേശുവിന് പഠിപ്പിക്കുന്നതിലും, സൗഖ്യമാക്കുന്നതിലും ‘വാക്കിന്റെ‘ അധികാരമുണ്ടായിരുന്നു. തന്റെ ശിഷ്യന്മാർക്ക് ‘ഭയവും ആശ്ചര്യവും‘ തോന്നുമാറ് യേശു തന്റെ ശക്തി പ്രദർശിപ്പിച്ചു എന്ന് സുവിശേഷത്തിൽ പറഞ്ഞിരിക്കുന്നു.

22 ഒരു ദിവസം അവൻ ശിഷ്യന്മാരുമായി പടകിൽ കയറി; “നാം തടാകത്തിന്റെ അക്കരെ പോക” എന്നു അവരോടു പറഞ്ഞു.
23 അവർ നീക്കി ഓടുമ്പോൾ അവൻ ഉറങ്ങിപ്പോയി
24 തടാകത്തിൽ ഒരു ചുഴലിക്കാറ്റു ഉണ്ടായി പടകിൽ വെള്ളം നിറഞ്ഞിട്ടു അവർ പ്രാണഭയത്തിലായി അടുക്കെ ചെന്നു: നാഥാ, നാഥാ, ഞങ്ങൾ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണർത്തി; അവൻ എഴുന്നേറ്റു കാറ്റിനെയും വെള്ളത്തിന്റെ കോപത്തെയും ശാസിച്ചു; അവ അമർന്നു ശാന്തത ഉണ്ടായി. പിന്നെ അവരോടു:
25 “നിങ്ങളുടെ വിശ്വാസം എവിടെ” എന്നു പറഞ്ഞു; അവരോ ഭയപ്പെട്ടു: ഇവൻ ആർ? അവൻ കാറ്റിനോടും വെള്ളത്തോടും കല്പിക്കയും അവ അനുസരിക്കയും ചെയ്യുന്നു എന്നു തമ്മിൽ പറഞ്ഞു ആശ്ചര്യപ്പെട്ടു.

ലൂക്കോസ് 8:22-25

യേശുവിന്റെ വാക്കുകൾ കാറ്റിനോടും, ഓളങ്ങളോടും കല്പിച്ചു! ശിഷ്യന്മാർക്ക് ഭയം തോന്നിയതിൽ ആശ്ചര്യകാര്യമല്ല. മറ്റൊരു സന്ദർഭത്തിൽ, ഈ ശക്തി ആയിരകണക്കിന് ജനങ്ങളുടെ മദ്ധ്യത്തിൽ പ്രദർശിപ്പിച്ചു. ഈ സമയത്ത് കാറ്റിനോടും, ഓളങ്ങളോടുമല്ല കല്പിച്ചത് മറിച്ച് ആഹാരത്തോടാണ് കല്പിച്ചത്.

നന്തരം യേശു തിബെര്യാസ് എന്ന ഗലീലക്കടലിന്റെ അക്കരെക്കു പോയി.
2 അവൻ രോഗികളിൽ ചെയ്യുന്ന അടയാളങ്ങളെ കണ്ടിട്ടു ഒരു വലിയ പുരുഷാരം അവന്റെ പിന്നാലെ ചെന്നു.
3 യേശു മലയിൽ കയറി ശിഷ്യന്മാരോടുകൂടെ അവിടെ ഇരുന്നു.
4 യെഹൂദന്മാരുടെ പെസഹ പെരുന്നാൾ അടുത്തിരുന്നു.
5 യേശു വലിയൊരു പുരുഷാരം തന്റെ അടുക്കൽ വരുന്നതു കണ്ടിട്ടു ഫിലിപ്പൊസിനോടു: “ഇവർക്കു തിന്നുവാൻ നാം എവിടെ നിന്നു അപ്പം വാങ്ങും” എന്നു ചോദിച്ചു.
6 ഇതു അവനെ പരീക്ഷിപ്പാനത്രേ ചോദിച്ചതു; താൻ എന്തു ചെയ്‍വാൻ പോകുന്നു എന്നു താൻ അറിഞ്ഞിരുന്നു.
7 ഫിലിപ്പൊസ് അവനോടു: ഓരോരുത്തന്നു അല്പമല്പം ലഭിക്കേണ്ടതിന്നു ഇരുനൂറു പണത്തിന്നു അപ്പം മതിയാകയില്ല എന്നു ഉത്തരം പറഞ്ഞു.
8 ശിഷ്യന്മാരിൽ ഒരുത്തനായി ശിമോൻ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് അവനോടു:
9 ഇവിടെ ഒരു ബാലകൻ ഉണ്ടു; അവന്റെ പക്കൽ അഞ്ചു യവത്തപ്പവും രണ്ടു മീനും ഉണ്ടു; എങ്കിലും ഇത്രപേർക്കു അതു എന്തുള്ളു എന്നു പറഞ്ഞു.
10 “ആളുകളെ ഇരുത്തുവിൻ ” എന്നു യേശു പറഞ്ഞു. ആ സ്ഥലത്തു വളരെ പുല്ലുണ്ടായിരുന്നു; അയ്യായിരത്തോളം പുരുഷന്മാർ ഇരുന്നു.
11 പിന്നെ യേശു അപ്പം എടുത്തു വാഴ്ത്തി, ഇരുന്നവർക്കു പങ്കിട്ടുകൊടുത്തു; അങ്ങനെ തന്നേ മീനും വേണ്ടുന്നേടത്തോളം കൊടുത്തു.
12 അവർക്കു തൃപ്തിയായശേഷം അവൻ ശിഷ്യന്മാരോടു: “ശേഷിച്ച കഷണം ഒന്നും നഷ്ടമാക്കാതെ ശേഖരിപ്പിൻ ” എന്നു പറഞ്ഞു.
13 അഞ്ചു യവത്തപ്പത്തിൽ തിന്നു ശേഷിച്ച കഷണം അവർ ശേഖരിച്ചു പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.
14 അവൻ ചെയ്ത അടയാളം ആളുകൾ കണ്ടിട്ടു: ലോകത്തിലേക്കു വരുവാനുള്ള പ്രവാചകൻ ഇവൻ ആകുന്നു സത്യം എന്നു പറഞ്ഞു.
15 അവർ വന്നു തന്നെ പിടിച്ചു രാജാവാക്കുവാൻ ഭാവിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു പിന്നെയും തനിച്ചു മലയിലേക്കു വാങ്ങിപ്പോയി.

യോഹന്നാൻ 6:1-15

യേശു തന്റെ സ്തോത്രത്തോടു കൂടിയ വാക്കുകൾ കൊണ്ട് ആഹാരം വർദ്ധിപ്പിക്കുന്നത് ജനങ്ങൾ കണ്ടപ്പോൾ അവൻ വ്യത്യസ്തൻ എന്ന് അവർക്ക് മനസ്സിലായി. അവൻ വാഗിശയായിരുന്നു (വാക്കുകളുടെ കർത്താവ് എന്ന് അർത്ഥം വരുന്ന സംസ്കൃതപഥമാണിത്) എന്നാൽ ഇതിന്റെ അർത്ഥം എന്താണ്? യേശു പിന്നീട് തന്റെ വാക്കിന്റെ ശക്തി അഥവ പ്രാണനെ കുറിച്ച് വിവരിച്ചു.

63 ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.

യോഹന്നാൻ 6:63

57 ജീവനുള്ള പിതാവു എന്നെ അയച്ചിട്ടു ഞാൻ പിതാവിൻമൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവൻ എൻമൂലം ജീവിക്കും.

യോഹന്നാൻ 6:57

പ്രപഞ്ചത്തെ ഇല്ലായ്മയിൽ നിന്ന് തന്റെ വാക്കുകളാൽ വിളിച്ചു വരുത്തിയ  ത്രീയേക ദൈവം (പിതാവ്, വചനം, ആത്മാവ്) ജഡത്തിൽ അവതരിച്ചതാണ് താൻ എന്ന് യേശു വാദിച്ചു. മനുഷ്യാവതാരത്തിൽ വന്ന് ഓമാണ് താൻ. മൂന്നു ഭാഗമുള്ള പവിത്രമായ ചിഹ്നം ജീവനുള്ള ശരീരമായി വന്നതാണ് താൻ. പ്രാണൻ (പ്രാണൻ) അഥവ ജീവൻ കാറ്റിനോടും, കോളിനോടും, വസ്തുവിനോടും വാക്കുകളാൽ സംസാരിച്ച് തന്റെ ശക്തി പ്രകടിപ്പിച്ചു.

അതെങ്ങനെ സംഭവിച്ചു? എന്താണ് അതിന്റെ അർത്ഥം?

മനസ്സിലാക്കുവാൻ ഹൃദയങ്ങൾ

യേശുവിന്റെ ശിഷ്യന്മാർക്ക് ഇത് മനസ്സിലാക്കുവാൻ വളരെ പ്രയാസമായിരുന്നു. 5000 പേരെ പോഷിപ്പിച്ചതിന് ശേഷമുള്ളതിനെ കുറിച്ച് സുവിശേഷം ഇങ്ങനെ പറയുന്നു:

45 താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിനിടയിൽ തന്റെ ശിഷ്യന്മാരെ ഉടനെ പടകു കയറി അക്കരെ ബേത്ത്സയിദെക്കു നേരെ മുന്നോടുവാൻ നിർബന്ധിച്ചു.
46 അവരെ പറഞ്ഞയച്ചു വിട്ടശേഷം താൻ പ്രാർത്ഥിപ്പാൻ മലയിൽ പോയി.
47 വൈകുന്നേരം ആയപ്പോൾ പടകു കടലിന്റെ നടുവിലും താൻ ഏകനായി കരയിലും ആയിരുന്നു.
48 കാറ്റു പ്രതികൂലം ആകകൊണ്ടു അവർ തണ്ടുവലിച്ചു വലയുന്നതു അവൻ കണ്ടു ഏകദേശം രാത്രി നാലാം യാമത്തിൽ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ ചെന്നു അവരെ കടന്നുപോകുവാൻ ഭാവിച്ചു.
49 അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ഭൂതം എന്നു അവർ നിരൂപിച്ചു നിലവിളിച്ചു.
50 എല്ലാവരും അവനെ കണ്ടു ഭ്രമിച്ചിരുന്നു. ഉടനെ അവൻ അവരോടു സംസാരിച്ചു: ധൈര്യപ്പെടുവിൻ; “ഞാൻ തന്നേ ആകുന്നു; ഭയപ്പെടേണ്ടാ” എന്നു പറഞ്ഞു.
51 പിന്നെ അവൻ അവരുടെ അടുക്കൽ ചെന്നു പടകിൽ കയറി, കാറ്റു അമർന്നു; അവർ ഉള്ളിൽ അത്യന്തം ഭ്രമിച്ചാശ്ചര്യപ്പെട്ടു.
52 അവരുടെ ഹൃദയം കടുത്തിരുന്നതുകൊണ്ടു അപ്പത്തിന്റെ സംഗതി അവർ ഗ്രഹിച്ചില്ല.
53 അവർ അക്കരെ എത്തി ഗെന്നേസരത്ത് ദേശത്തു അണഞ്ഞു.
54 അവർ പടകിൽനിന്നു ഇറങ്ങിയ ഉടനെ ജനങ്ങൾ അവനെ അറിഞ്ഞു.
55 ആ നാട്ടിൽ ഒക്കെയും ചുറ്റി ഓടി, അവൻ ഉണ്ടു എന്നു കേൾക്കുന്ന ഇടത്തേക്കു ദീനക്കാരെ കിടക്കയിൽ എടുത്തുംകൊണ്ടുവന്നു തുടങ്ങി.
56 ഊരുകളിലോ പട്ടണങ്ങളിലോ കുടികളിലോ അവൻ ചെന്നെടത്തൊക്കെയും അവർ ചന്തകളിൽ രോഗികളെ കൊണ്ടുവന്നു വെച്ചു, അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ എങ്കിലും തൊടേണ്ടതിന്നു അപേക്ഷിക്കയും അവനെ തൊട്ടവർക്കു ഒക്കെയും സൌഖ്യം വരികയും ചെയ്തു.

മർക്കോസ് 6:45-56

ശിഷ്യന്മാർക്ക് ‘ഇത് മനസ്സിലായില്ല‘ എന്ന് പറയുന്നു. ബുദ്ധിയില്ലാഞ്ഞത്  കൊണ്ടല്ല അവർക്ക് മനസ്സിലാകാഞ്ഞത് മറിച്ച് നടന്നത് എന്തെന്ന് അവർ കണ്ടില്ല. അവർ കൊള്ളരുതാത്തവരായതു കൊണ്ടോ, ദൈവത്തിൽ വിശ്വസിക്കാഞ്ഞതു കൊണ്ടോ അല്ല. അവരുടെ ‘ഹൃദയം കഠിനപ്പെട്ടിരുന്നു‘ എന്ന് എഴുതിയിരിക്കുന്നു. ആത്മീയ സത്യങ്ങളെ മനസ്സിലാകാതവണ്ണം തടയുന്നത് നമ്മുടെ ഹൃദയമാണ്.

ഇതു മൂലമാണ് യേശുവിന്റെ കാലത്തും ജനം ഭിന്നിച്ചിരുന്നത്. വേദ സംസ്കാരപ്രകാരം താൻ പ്രണവം അഥവ ഓം, ലോകത്തെ തന്റെ വാക്കുകളെ കൊണ്ട് വിളിച്ചു വരുത്തിയ അക്ഷരം, പിന്നീട് മനുഷ്യനായ ക്ഷരം (നശിച്ചു പോകുന്നത് എന്നർത്ഥം വരുന്ന സംസ്കൃത വാക്ക്) താൻ എന്നിവയായിരുന്നു എന്ന് യേശു വാദിച്ചു. ഇത് നമ്മുടെ ബുദ്ധി കൊണ്ട് മനസ്സിലാക്കുവാൻ ശ്രമിക്കുന്നതിൽ അപ്പുറമായി ഹൃദയത്തിൽ പിടിവാശി നാം വിട്ടു കളയണം.

ഇതിനാലാണ് യോഹന്നാന്റെ ഒരുക്കം പ്രധാനമായിരുന്നത്. പാപം മറച്ചു വയ്ക്കുന്നതിന് പകരം അത് ഏറ്റു പറയുവാൻ അവൻ ജനങ്ങൾക്ക് ആഹ്വാനം നൽകി. കഠിന ഹൃദയം ഉണ്ടായിരുന്ന യേശുവിന്റെ ശിഷ്യന്മാർക്ക് മാനസാന്തരവും, ഏറ്റു പറച്ചിലും ആവശ്യമായിരുന്നെങ്കിൽ എനിക്കും നിനക്കും എത്ര അധികം ആവശ്യമാണ്!

എന്തു ചെയ്യണം?

ഹൃദയത്തെ മൃദുവാക്കുവാനും അറിവ് വർദ്ധിപ്പിക്കുവാനും ഉള്ള മന്ത്രം

എബ്രായ വേദത്തിൽ നൽകിയിരിക്കുന്ന ഏറ്റു പറച്ചിലിന്റെ മന്ത്രം ഉപയോഗപ്രദം എന്ന് എനിക്ക് തോന്നി. ഇതും ഓമും ചൊല്ലുകയും, ധ്യാനിക്കുകയും ചെയ്യുന്നത് ഹൃദയത്തിന് നല്ലതാണ്.

വമേ, നിന്റെ ദയെക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകേണമേ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്റെ ലംഘനങ്ങളെ മായിച്ചുകളയേണമേ.
2 എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ.
3 എന്റെ ലംഘനങ്ങളെ ഞാൻ അറിയുന്നു; എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.
4 നിന്നോടു തന്നേ ഞാൻ പാപം ചെയ്തു; നിനക്കു അനിഷ്ടമായുള്ളതു ഞാൻ ചെയ്തിരിക്കുന്നു. സംസാരിക്കുമ്പോൾ നീ നീതിമാനായും വിധിക്കുമ്പോൾ നിർമ്മലനായും ഇരിക്കേണ്ടതിന്നു തന്നേ.
5 ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു.
6 അന്തർഭാഗത്തിലെ സത്യമല്ലോ നീ ഇച്ഛിക്കുന്നതു; അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ.
7 ഞാൻ നിർമ്മലനാകേണ്ടതിന്നു ഈസോപ്പുകൊണ്ടു എന്നെ ശുദ്ധീകരിക്കേണമേ; ഞാൻ ഹിമത്തെക്കാൾ വെളുക്കേണ്ടതിന്നു എന്നെ കഴുകേണമേ.
8 സന്തോഷവും ആനന്ദവും എന്നെ കേൾക്കുമാറാക്കേണമേ; നീ ഒടിച്ച അസ്ഥികൾ ഉല്ലസിക്കട്ടെ.
9 എന്റെ പാപങ്ങളെ കാണാതവണ്ണം നിന്റെ മുഖം മറെക്കേണമേ. എന്റെ അകൃത്യങ്ങളെ ഒക്കെയും മായിച്ചു കളയേണമേ.
10 ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ.
11 നിന്റെ സന്നിധിയിൽനിന്നു എന്നെ തള്ളിക്കളയരുതേ; നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്നു എടുക്കയുമരുതേ.
12 നിന്റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങേണമേ

.സങ്കീർത്തനം  51: 1-4,10-12

ജീവനുള്ള വചനമാകുന്ന യേശു ദൈവത്തിന്റെ ‘ഓം‘ എന്ന് മനസ്സിലാക്കുവാൻ ഈ മാനസാന്തരം നമുക്ക് ആവശ്യമാണ്.

എന്തിനാണ് താൻ വന്നത്? അടുത്തതായി നമുക്ക് കാണാം