ദൈവത്തിന്റെ സ്വരൂപത്തിൽ

കാലത്തിനു മുമ്പെ ദൈവം (പ്രജാപതി) പുരുഷനെ യാഗം കഴിക്കുവാൻ തീരുമാനിച്ചത് പുരുഷസൂക്തത്തിൽ കൊടുത്തിരിക്കുന്നത് നാം കണ്ടു. ഈ തിരുമാനത്തിനു ശേഷമാണ് മനുഷ്യനെ ഉൾപ്പടെയുള്ള മറ്റെല്ലാം സൃഷ്ടിയും നടന്നത്.

കുറച്ചു കൂടി അറിയുവാൻ മനുഷ്യന്റെ സൃഷ്ടിയെ കുറിച്ച് വേദപുസ്തകം എന്താണ് പഠിപ്പികുന്നത് എന്ന് നോക്കാം.

26 അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.
27 ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.

ഉല്പത്തി 1:26-27

“ദൈവത്തിന്റെ സ്വരൂപത്തിൽ”

 “ദൈവത്തിന്റെ സ്വരൂപത്തിൽ“ സൃഷ്ടിച്ചു എന്ന് പറയുന്നതിന്റെ അർത്ഥമെന്താണ്? ദൈവത്തിനു രണ്ട് കൈയും തലയും എല്ലാം ഉള്ള ഒരു ശാരീരിക വ്യക്തിയാണെന്നല്ല അതിന്റെ അർത്ഥം. ആഴത്തിൽ പറഞ്ഞാൽ മനുഷ്യന്റെ സ്വഭാവ ഗുണങ്ങൾ ദൈവത്തിന്റെ ഗുണത്തിൽ നിന്നാണ് രൂപപ്പെട്ട് വന്നിരിക്കുന്നത്. ഉദാഹരണം, ദൈവത്തിനും (വേദപുസ്തകത്തിൽ) മനുഷ്യനും (വീക്ഷണത്തിൽ) ബുദ്ധി, വികാരം, ഇച്ഛാശക്തി ഉണ്ട്. വേദപുസ്തകത്തിൽ ദൈവം സങ്കടം, മുറിപ്പെടുക, കോപം, സന്തോഷം എന്നീ വികാരങ്ങൾ പ്രകടിപ്പിക്കുന്നതായി കാണാം, ഇതെ വികാരങ്ങൾ മനുഷ്യരാകുന്ന നമുക്കും ഉണ്ട്. നാം ദിവസവും തീരുമാനങ്ങൾ എടുക്കാറുണ്ട്. അതേപോലെ തന്നെ ദൈവവും തീരുമാനങ്ങൾ എടുത്ത് അത് ഉറപ്പിക്കാറുണ്ട്. ചിന്തിക്കുവാനും, ചോദിക്കുവാനുള്ള നമ്മുടെ കഴിവ് ദൈവത്തിൽ നിന്നാണ്. ബുദ്ധി, വികാരം, ഇച്ഛാശക്തി എന്നിവ നമുക്ക് ഉള്ളത് ദൈവത്തിന് അതേ ഗുണം ഉള്ളതുകൊണ്ടും, നാം അവന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടതും കൊണ്ടാണ്.

ചിന്താശക്തിയുള്ളതും, ‘ഞാനും‘ നീയും‘ എന്ന സ്വയ ബോധവുമുള്ള ജീവികളാണ് നാം എന്ന് കണ്ടു. ‘അത്‘ എന്ന് പറയുന്ന വസ്തുക്കൾ അല്ല നാം. ദൈവം ഇങ്ങനെയായതുകൊണ്ടാണ് നാം ഇങ്ങനെയായിരിക്കുന്നത്. അമാനുഷീക ശക്തി കാണിക്കുന്ന സിനിമകളിലെ പോലെ വേദപുസ്തകത്തിലെ ദൈവം ഒരു ‘ശക്തിയല്ല.‘ ആയതിനാൽ മനുഷ്യർ ഒരു ‘വസ്തുവല്ല‘ ചിന്താശക്തിയുള്ള ജീവികളാണ് എന്നുള്ളത് അർത്ഥവത്താകുന്നു. ദൈവം അങ്ങനെയായതുകൊണ്ടാണ് നാമും അങ്ങനെയായിരിക്കുന്നത്, നാം അവന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

നാം എന്തുകൊണ്ട് കലാസൗന്ദര്യഗ്രാഹിയാണ്

നമുക്ക് കലയും നാടകവും ഇഷ്ടമാണ്. നാം സാധാരണയായി സൗന്ദര്യത്തെ ആസ്വദിക്കുന്നവരാണ്. പുറമെയുള്ള സൗന്ദര്യത്തിനപ്പുറമായി സംഗീതവും, സാഹിത്യവും നാം ഇഷ്ടപ്പെടുന്നു. സംഗീതം നമുക്ക് എത്ര പ്രാധാന്യമാണ് എന്ന് ചിന്തിക്കുക, നമുക്ക് നൃത്തമാടാനും എത്ര ഇഷ്ടമാണ്. സംഗീതം നമ്മുടെ ജീവിതത്തെ സമ്പുഷ്ടിപ്പെടുത്തുന്നു. നമുക്ക് നല്ല കഥകൾ ഇഷ്ടമാണ്, അത് നോവലുകളോ, നാടകങ്ങളോ, സിനിമകളോ ആകാം. കഥകളിൽ നടന്മാർ, വില്ലന്മാർ അവരുടെ നടനം എല്ലാം കാണും. ഈ കഥ നമ്മുടെ ചിന്തകളിലേക്ക് കയറ്റി വിടും. നമ്മെ സന്തോഷിപ്പിക്കുന്ന കല നാം ഇഷ്ടപ്പെടുന്നത് സർവ്വസാധാരണമാണ് കാരണം ദൈവം ഒരു കലാകാരനാണ്, നാം അവന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടുമിരിക്കുന്നു.

ഇത് ചോദിക്കേണ്ട ചോദ്യമാണ്. നാം എന്തു കൊണ്ട് കല, നാടകം, സംഗീതം, നൃത്തം, സാഹിത്യം ഇവയെല്ലാം സ്നേഹിക്കുന്നു? ഞാൻ ഇന്ത്യയിൽ വന്നപ്പോൾ കണ്ട കാര്യം പാശ്ചാത്യ സിനിമകളെക്കാൾ ഇന്ത്യൻ സിനിമ സംഗീതത്തിനും, നൃത്തത്തിനും പ്രാധാന്യം കൊടുക്കുന്നു. അത് എന്നെ വളരെ ആശ്ചര്യപ്പെടുത്തി. നിരീശ്വരവാദിയും, ന്യായവിചാരണാധികാരവും ഉള്ള ഡാനിയേൽ ഡെന്നെറ്റ് ഇതിന് ഭൗതീക വീക്ഷണത്തിൽ ഇങ്ങനെ ഉത്തരം പറഞ്ഞു:

 “ഗവേഷണങ്ങൾ എല്ലാം സംഗീതത്തെ മുതലെടുക്കുകയാണ്. എന്തുകൊണ്ട് സംഗീതം നിലനിൽക്കുന്നു എന്ന് ആരും ചോദിക്കാറില്ല. ഒരു ചെറിയ ഉത്തരം, എന്നാൽ ശരിയായ ഉത്തരം: നാം അതിനെ സ്നേഹിക്കുന്നത് കൊണ്ട് അത് നിലനിൽക്കുന്നു, ആയതിനാൽ അധികം സംഗീതം പുറത്തു വരുന്നു. എന്നാൽ നാം എന്തുകൊണ്ട് സംഗീതത്തെ സ്നേഹിക്കുന്നു? കാരണം അത് മനോഹരം എന്ന് നാം കാണുന്നു. എന്തുകൊണ്ട് ഇത് നമുക്ക് മനോഹരമായി തോന്നുന്നു? ഇതൊരു ഉത്തമമായ ചോദ്യമാണ്, എന്നാൽ അതിന് നല്ല ഒരുത്തരം ഇല്ല.“ (ഡാനിയേൽ ഡെന്നെറ്റ്. ബ്രേക്കിങ് ദ് സ്പെൽ:

റിലീജ്യൻ അസ് എ നാചുറൽ ഫിനോമിനോൻ. പി. 43

മനുഷ്യനെ കുറിച്ചുള്ള ഭൗതീക വീക്ഷണത്തിന് മനുഷ്യ സ്വഭാവത്തെ കുറിച്ചുള്ള ഈ അടിസ്ഥാന ചോദ്യത്തിന്  ഉത്തരം ഇല്ല. ദൈവം കലാകാരനും കലാസ്നേഹിയും ആയതുക്കൊണ്ടാണെന്ന് വേദപുസ്തകത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. അവൻ എല്ലാം മനോഹരമായി സൃഷ്ടിക്കുകയും ആ മനോഹരതയെ ആസ്വദിക്കുകയും ചെയ്യുന്നു. അവന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ട നാം അതേ പോലെ തന്നെയാണ്.

നാം എന്തുക്കൊണ്ട് സാന്മാർഗ്ഗീകളാണ്

 ‘ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടു‘ എന്നു പറയുമ്പോൾ തന്നെ എല്ലാ സംസ്കാരത്തിലുള്ള ജനത്തിനും സാധാരണയായി തന്നെ സാന്മാർഗ്ഗീകത ഉണ്ട്. ഇത് നാം സായി ബാബാ ഗുരുവിന്റെ ഉപദേശങ്ങളിൽ കണ്ടു. നാം ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെടുകയും സാന്മാർഗ്ഗീകത ദൈവത്തിന്റെ സഹജവുമാകയാൽ ദൈവത്തെ പോലെ നാമും ‘ശരി‘, ‘നല്ലത്‘ ‘നന്മ‘ എന്നിവയുമായി ചേർന്നു വരുന്നു. മതാധിഷ്‌ഠിതമായ ജനങ്ങൾ മാത്രമല്ല ഇങ്ങനെ, എല്ലാവരും ഇങ്ങനെയാണ്. ഇത് മനസ്സില്ലാവാതെ പോയാൽ തെറ്റുധാരണകൾ സംഭവിക്കാം. ഉദാഹരണത്തിന് ഭൗതീകവാദിയായ അമേരിക്കക്കാരൻ സാം ഹാരിസിന്റെ വെല്ലുവിളി നോക്കാം.

 “മതപരമായ വിശ്വാസം നമ്മിൽ സാന്മാർഗ്ഗീകത കൊണ്ടുവരുമെന്ന വിശ്വാസം ശരിയാണെങ്കിൽ നിരീശ്വരവാദികൾ വിശ്വാസികളെക്കാളും ധാർമ്മീകത കുറവുള്ളവരായിരിക്കും.“

സാം ഹാരിസ്. 2005. ഒരു ക്രിസ്തീയ രാഷ്ട്രത്തിനുള്ള കത്ത് പി. 38-39

ഹാരിസിന് ഇവിടെ തെറ്റു പറ്റി. നാം മതാധിഷ്ഠിതരായതു കൊണ്ടല്ല, മറിച്ച് ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടതുകൊണ്ടാണ് നാം സാന്മാർഗ്ഗീകളായിരിക്കുന്നത്. അതുകൊണ്ടാണ് നിരീശ്വരവാദികളും നമ്മെ പോലെ സാന്മാർഗ്ഗീകളായിരിക്കുന്നത്. നിരീശ്വരവാദികൾക്ക് എന്തുകൊണ്ടാണ് നാം സാന്മാർഗ്ഗീകളായിരിക്കുന്നത് എന്ന് വിവരിക്കുവാൻ പാടായിരിക്കും – എന്നാൽ ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടു എന്നത് ഒരു നേരിട്ട വിവരണമാണ്.

എന്തുകൊണ്ട് നാം ബന്ധമുള്ളവരായിരിക്കുന്നു.

വേദപുസ്താകടിസ്ഥാനത്തിൽ, നമ്മെതന്നെ മനസ്സിലാക്കുവാൻ നാം ദൈവീക സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന് ആദ്യം മനസ്സിലാക്കണം. ഇതു കാരണം, ദൈവത്തെകുറിച്ചും (വേദപുസ്തകത്തിൽ തന്നെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്) മനുഷ്യരെ കുറിച്ചും (വീക്ഷണത്തിലൂടെയും മനനത്തിലൂടെയും)  ഉള്ള ഉൾകാഴ്ചകൂടാതെ മറ്റു വിഷയങ്ങളെ പറ്റിയുള്ള അറിവും ലഭിക്കുന്നു. ഉദാഹരണത്തിന്, ബന്ധങ്ങൾക്ക് ആളുകൾ കൊടുക്കുന്ന പ്രാധാന്യതയെപറ്റി ചിന്തിക്കുക. ഒരു നല്ല സിനിമ കാണുന്നത് നല്ലതാണ്, എന്നാൽ ഒരു നല്ല സുഹൃത്തിന്റെ കൂടെ കാണുന്നത് അതിലും ഉത്തമമാണ്. നമ്മുടെ സാഹചര്യങ്ങളെ പങ്ക് വയ്ക്കുവാൻ നാം സുഹൃത്തുക്കളെ അന്വേഷിക്കാറുണ്ട്. നമ്മുടെ ക്ഷേമത്തിന്റെ മുഖ്യ താക്കോൽ അർത്ഥവത്തായ സുഹൃത്ത്ബന്ധവും, കുടുഃബ ബന്ധങ്ങളുമാണ്. ഒറ്റപ്പെടൽ, മുറിഞ്ഞ സുഹൃത്ത്ബന്ധങ്ങൾ, തകർന്ന കുടുഃബങ്ങൾ നമുക്ക് പിരിമുറുക്കം വരുത്താറുണ്ട്. മറ്റുള്ളവരുമായുള്ള ബന്ധത്തിൽ നാം അചഞ്ചലരല്ല. ബോളിവുഡ് സിനിമകളിൽ കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങൾക്ക് വളരെ സ്ഥാനം നൽകാറുണ്ട് (പ്രേമികൾ, കുടുഃബങ്ങൾ)

നാം ദൈവത്തിന്റെ സ്വരൂപത്തിലുള്ളവരാണെങ്കിൽ നിശ്ചയമായും ബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവരായിരിക്കും, നാം അങ്ങനെയുള്ളവർ തന്നെയാണ്. വേദപുസ്തകം പറയുന്നു, “ദൈവം സ്നേഹമാണ്…“ (1 യോഹന്നാൻ 4: 8). അവനെയും മറ്റുള്ളവരെയും നാം സ്നേഹിക്കേണ്ടതിന് ദൈവം നൽകുന്ന പ്രാധാന്യതയെ കുറിച്ച് വേദപുസ്തകം അധികം പറയുന്നു – യേശുവിന്റെ (യേശു സത്സങ്ങ്) രണ്ട് പ്രധാനപ്പെട്ട കല്പനയാണത്. സ്നേഹത്തെ പറ്റി ചിന്തിക്കുമ്പോൾ അതിൽ തീർച്ചയായും ബന്ധം ഉൾപ്പെടുന്നു, കാരണം ഒരു സ്നേഹിക്കുന്ന വ്യക്തിയും, സ്നേഹിപ്പെടേണ്ട വ്യക്തിയും അതിൽ ഉൾപ്പെട്ടിരിക്കുന്നു.

നാം ദൈവത്തെ നമ്മുടെ പ്രേമ കാന്തനായി കരുതണം. നാം ദൈവത്തെ ഒരു ‘നല്ല വ്യക്തിയായി‘, ‘സർവ്വവ്യാപിയായ ദൈവം‘ എന്നിങ്ങനെ മാത്രം കരുതിയാൽ നാം വേദപുസ്തകത്തിലുള്ള ദൈവത്തെ പറ്റിയല്ല ചിന്തിക്കുന്നത് – മറിച്ച് ഒരു ദൈവത്തിന്റെ രൂപം നാം നമ്മുടെ മനസ്സിൽ ഉണ്ടാക്കിയിരിക്കുകയാണ്. അവൻ ഇങ്ങനെയൊക്കെയാണെങ്കിലും ബന്ധത്തിന്റെ കാര്യത്തിൽ അവൻ വളരെ തീഷ്ണതയുള്ളവനാണ്. അവന് സ്നേഹം ‘ഉണ്ടെന്നല്ല‘, അവൻ സ്നേഹം ‘ആകുന്നു.‘ അപ്പന് മക്കളോടുള്ള സ്നേഹം, ഭർത്താവിന് ഭാര്യയോടുള്ള സ്നേഹം എന്നീ രണ്ട് ബന്ധങ്ങളോടാണ് ദൈവത്തിന്  ജനത്തോടുള്ള സ്നേഹത്തെ താരതമ്യപ്പെടുത്തിയിരിക്കുന്നത്. ഇവയൊന്നും സാധാരണയായ സാമ്യങ്ങൾ അല്ല മറിച്ച് ആഴമേറിയ മാനുഷീക ബന്ധങ്ങളാണ്.

ഇതു വരെ നാം ഇട്ട അടിസ്ഥാനം ഇതാണ്. മനസ്സ്, വികാരം, ഇച്ഛാശക്തി എന്നിവ ഉൾപ്പടെയുള്ള ദൈവ സ്വരൂപത്തിലാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. നാം ചിന്താശക്തിയും, സ്വയ ബോധമുള്ളവരുമാണ്. നാം സാന്മാർഗ്ഗീക ബോധമുള്ളവരാണ്, എന്ത് ശരി, എന്ത് തെറ്റ് എന്ന് മനസ്സിലാക്കാൻ കഴിവുണ്ട്. സൗന്ദര്യം, നാടകം, കല, കഥ എന്നിവ ആസ്വദിക്കുവാനും വളർത്തിയെടുക്കുവാനും ഉള്ള കഴിവുള്ളവരാണ്. നാം ബന്ധങ്ങൾ അന്വേഷിക്കുന്നവരും മറ്റുള്ളവരുമായി സുഹൃത്ത് ബന്ധങ്ങൾ വളർത്തിയെടുക്കുന്നവരുമാണ്. ദൈവം ഇങ്ങനെയെല്ലാം ആയതുകൊണ്ടാണ് നാം ഇങ്ങനെയായിരിക്കുന്നത്, കൂടാതെ നാം അവന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടവരാണ്. നാം ഈ അടിസ്ഥാനം ഇടുമ്പോൾ എല്ലാം കണ്ടത് എല്ലാ കാര്യങ്ങളും ഒരേപോലെയായിരുന്നു. അടുത്ത ലേഖനത്തിൽ ചില ബുദ്ധിമുട്ടുകളെ പറ്റി നാം പഠിക്കും.

യാഗത്തിന്റെ പൊതുവിലുള്ള ആവശ്യകത

ജനം പാപത്തിൽ ജീവിക്കുന്നു എന്ന് എല്ലാ കാലഘട്ടത്തിലെയും ഋഷിമാർക്കും മുനിമാർക്കും അറിയാവുന്ന കാര്യമാണ്. ‘ശുദ്ധീകരണം പ്രാപിക്കണം‘ എന്ന ആവശ്യബോധം എല്ലാ മതത്തിലുള്ളവർക്കും, വയസ്സിലുള്ളവർക്കും, വിദ്യാഭ്യാസ ഘട്ടത്തിലുള്ളവർക്കും ഇതു മൂലം ഉണ്ടായി. ഇതു മൂലം അനേക ജനങ്ങൾ കുമ്പമേളയ്ക്ക് പങ്കെടുക്കുന്നു, പൂജയ്ക്ക് മുമ്പായി പ്രാർത്ഥാസന മന്ത്രം ചൊല്ലുന്നു. (“ഞാൻ ഒരു പാപി, ഞാൻ പാപത്തിന്റെ പരിണിതഫലമാണ്, ഞാൻ പാപത്തിൽ പിറന്നു, എന്റെ ദേഹി പാപത്തിൽ ഇരിക്കുന്നു, ഞാൻ പാപിയിൽ പാപി, സൗന്ദര്യമുള്ള കണ്ണുകൾ ഉള്ള കർത്താവേ, യാഗങ്ങളുടെ കർത്താവേ എന്നെ രക്ഷിക്കണമേ.) ശുദ്ധീകരണത്തിനുള്ള ആവശ്യകതയ്ക്ക് ഒപ്പം തന്നെ നമ്മുടെ പാപത്തിന്റെയും ജീവിതത്തിന്റെ ഇരുട്ടിന്റെയും (തമസ്) ‘മറുവിലയായി‘ ഒരു യാഗം ആവശ്യമാണ്. പൂജകളിലെ യാഗങ്ങളിൽ, കുമ്പമേളയിൽ ഒരു പ്രത്യേക ആവശ്യത്തിനായി ആളുകൾ സമയം, പണം അർപ്പിക്കുകയോ അല്ലെങ്കിൽ കഠിന വൃതം എടുക്കുകയോ ചെയ്യും. ഒരു പശുവിന്റെ വാലിൽ പിടിച്ച് നദി നീന്തി കടക്കുന്ന ആളുകളെ പറ്റി ഞാൻ കേട്ടിട്ടുണ്ട്. ക്ഷമ ലഭിക്കുന്നതിനായുള്ള യാഗമാണിത്.

പണ്ട് കാലം മുതലെ ഈ യാഗത്തിനായുള്ള ആവശ്യകത നിലനിൽക്കുന്നു. നമ്മുടെ ഉള്ള് പറയുന്നത് ഈ വാക്യങ്ങൾ ഉറപ്പിക്കുന്നു – യാഗം വളരെ മുഖ്യവും അതു കൊടുക്കുകയും വേണം. ഉദാഹരണത്തിന് തുടർന്നുള്ള ഉപദേശങ്ങൾ നോക്കുക.

കഥോപനിഷത്തിൽ (ഹിന്ദു പുസ്തകം) മുഖ്യ കഥാപാത്രമായ നസികേത്ത പറയുന്നു:

 “തീയിലുള്ള യാഗം സ്വർഗ്ഗത്തിലേക്ക് നയിക്കും എന്നും സ്വർഗ്ഗം പൂകാൻ ഉള്ള മാർഗ്ഗം എന്നും ഞാൻ അറിയുന്നു.“

കഥോപനിഷത്ത് 1.14

ഹിന്ദുക്കളുടെ ഒരു പുസ്തകത്തിൽ ഇങ്ങനെ പറയുന്നു:

 “യാഗത്തിലൂടെ മനുഷ്യൻ സ്വർഗ്ഗത്തിൽ എത്തുന്നു“

ശതപഥബ്രാഹ്മണം VIII.6.1.10

 “മനുഷ്യർ മാത്രമല്ല, ദേവന്മാരും യാഗത്തിലൂടെ അനശ്വരത പ്രാപിച്ചു.“

ശതപഥബ്രാഹ്മണം II.2.2.8-14

യാഗത്തിലൂടെയാണ് നാം അനശ്വരതയും, സ്വർഗ്ഗവും (മോക്ഷം) നേടുന്നത്. എങ്ങനെയുള്ള യാഗം, നമ്മുടെ പാപത്തിനും/ഇരുട്ടിനും ‘മറുവിലയായി‘ എത്ര യാഗം വേണം എന്നുള്ള ചോദ്യം നിലനിൽക്കുന്നു. 5 വർഷത്തെ കഠിന വൃതം മതിയാകുമോ? പാവങ്ങൾക്ക് പണം കൊടുക്കുന്നത് മതിയാകുമോ? മതിയെങ്കിൽ എത്ര കൊടുക്കണം?

പ്രജാപതി/യഹോവ: യാഗത്തിൽ കരുതുന്ന ദൈവം

പുരാതന വേദങ്ങളിൽ സൃഷ്ടികർത്താവിനെ – പ്രപഞ്ചത്തെ നിർമ്മിക്കുകയും നിയന്ത്രിക്കുകയും ചെയ്തവനെ പ്രജാപതി എന്നായിരുന്നു വിളിച്ചിരുന്നത്. പ്രജാപതിയിലൂടെയാണ് സകലവും നിലവിൽ വന്നത്.

വേദപുസ്തകത്തിലെ ഏറ്റവും പഴയ പുസ്തകങ്ങളെ തോറ എന്നാണറിയപ്പെടുന്നത്. 1500 ബി സിയിൽ ഏകദേശം റിഗ് വേദ എഴുതിയ സമയത്ത് തന്നെയാണ് തോറ എഴുതപ്പെട്ടത്. സകല ഭൂമിയെയും സൃഷ്ടിച്ച ഒരു ജീവനുള്ള ദൈവമുണ്ട് എന്ന പ്രസ്താവനയോടെയാണ് തോറ തുടങ്ങുന്നത്. എബ്രായ ഭാഷയിൽ ഈ ദൈവം ഏലോഹിമോർ യാഹവേ എന്നാണ് അറിയപ്പെട്ടിരുന്നത്, ഇത് എല്ലാ എബ്രായ പുസ്തകങ്ങളിലും മാറ്റിയും മറിച്ചും എഴുതിയിരിക്കുന്നു. റിഗ് വേദയിലെ പ്രജാപതി പോലെ തോറയിലെ യാഹ്വേ അല്ലെങ്കിൽ ഏലോഹിം സൃഷ്ടികർത്താവാകുന്നു.

അബ്രഹാം ഋഷിയുമായുള്ള ഏറ്റുമുട്ടലിൽ യാഹ്വേയെ ‘കരുതുന്നവനായി‘ തോറയിൽ വെളിപ്പെടുത്തിയിരിക്കുന്നു. കരുതുന്ന യാഹ്വേയും (എബ്രായത്തിൽ യഹോവ യിരേ) “സൃഷ്ടിയെ സൂക്ഷിക്കുന്ന“ റിഗ് വേദയിലെ പ്രജാപതിയും തമ്മിലുള്ള സാമ്യം എന്നെ വളരെ ആശ്ചര്യപ്പെടുത്തി.

യഹോവ ഏത് രീതിയിലാണ് കരുതുന്നത്? ജനം യാഗം കഴിക്കേണ്ട ആവശ്യകതയെക്കുറിച്ച് നാം കണ്ടു. എന്നാൽ നാം കഴിക്കുന്ന യാഗം മതിയാകുമോ എന്ന് നമുക്ക് അറിയില്ല. നമ്മുടെ ഈ ആവശ്യകതയിൽ പ്രജാപതി എങ്ങനെ നമുക്കായി കരുതുന്നു എന്ന് തന്ത്യമഹാ ബ്രാഹ്മണത്തിൽ പറയുന്നു എന്നത് രസകരമായ കാര്യമാണ്. അത് ഇങ്ങനെയാണ്:

 “പ്രജാപതി (സൃഷ്ടികർത്താവ്) സ്വയം യാഗമായി ദേവന്മാർക്ക് വേണ്ടി സമർപ്പിച്ചു.“

തന്ത്യമഹാബ്രഹ്മണ, 2 ആം കണ്ടത്തിന്റെ പാഠം 7

[സംസ്കൃത ഭാഷയിൽ: “പ്രജാപതിദെവെമത്മനം യജ്ഞംകർത്തവ്യപ്രായച്ചത്“]

ഇവിടെ പ്രജാപതി ഏകവചനത്തിലാണ്. തോറയിൽ ഒരു യഹോവ മാത്രമുള്ളതു പോലെ ഒരു പ്രജാപതി മാത്രമേയുള്ളു. പിന്നീട് പുരാണങ്ങളിൽ അനേക പ്രജാപതിമാരെ പറ്റി പറഞ്ഞിട്ടുണ്ട്. എന്നാൽ ഏറ്റവും ആദ്യമുണ്ടായിരുന്ന പുസ്തകങ്ങളിൽ പ്രജാപതിയെ ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. പ്രജാപതി മറ്റുള്ളവർക്ക് വേണ്ടി സ്വയം യാഗമായി എന്ന് മുകളിൽ പറഞ്ഞിരിക്കുന്ന വാചകത്തിൽ നാം കാണുന്നു. റിഗ് ഇങ്ങനെ പറഞ്ഞ് ഈ വാചകത്തെ ഉറപ്പിക്കുന്നു:

 “പ്രജാപതി തന്നെയാണ് യഥാർത്ഥ യാഗം“ (സംസ്കൃതം : പ്രജാപതിയജ്ഞ)

ശതപഥബാഹ്മണത്തിൽ നിന്ന് തർജ്ജിമ ചെയ്ത് സംസ്കൃത പണ്ഡിതൻ എച്ച്. ആഗ്യുലാർ ഇപ്രകാരം പറയുന്നു:

യാഗ ഇരയായി പ്രജാപതിയല്ലാതെ  മറ്റാരുമില്ല, ദേവന്മാർ അവനെ യാഗമാക്കുവാൻ ഒരുങ്ങി. ആയതിനാൽ ഋഷി ഇപ്രകാരം പറഞ്ഞു, ‘യാഗത്തിന്റെ സഹായത്താൽ ദേവന്മാർ യാഗം നടത്തി – യാഗത്തിന്റെ സഹായത്താൽ അവർ അവനെ (പ്രജാപതി) യാഗമാക്കി. ഇതായിരുന്നു ആദ്യത്തെ കല്പനകൾ, ഈ നിയമങ്ങളായിരുന്നു ആദ്യം സ്ഥാപിച്ചത്.“ എച്ച് ആഗ്യുലാർ, റിഗ് വേദത്തിലെ യാഗം

പ്രജാപതി/യഹോവ നമ്മുടെ ആവശ്യം അറിഞ്ഞ് സ്വയം യാഗമായി എന്ന് പുരാണ വേദങ്ങളിൽ പ്രസ്താവിക്കുന്നു. പുരുഷസൂക്തത്തിലെ പുരുഷ-പ്രജാപതി യാഗത്തെ കുറിച്ച് നാം ശ്രദ്ധിക്കുമ്പോൾ അവൻ എങ്ങനെ യാഗമായി എന്ന് നമുക്ക് നോക്കാം, എന്നാൽ ഇപ്പോൾ ഇത് എത്ര പ്രാധാന്യം എന്ന് നമുക്ക് ചിന്തിക്കാം. സ്വേതസ്വതരോപനിഷദ് പറയുന്നു:

നിത്യജീവനിൽ പ്രവേശിക്കുവാൻ വേറെ വഴിയില്ല (സംസ്കൃതം: നന്യപന്തവിദ്യതെ- അയനയ)സ്വേതസ്

വതരൊപനിഷദ് 3: 8

നിങ്ങൾക്ക് നിത്യജീവൻ വേണമെങ്കിൽ, മോക്ഷം അല്ലെങ്കിൽ പ്രകാശനം ആവശ്യമെങ്കിൽ, നാം സ്വർഗ്ഗം പൂകേണ്ടതിന് പ്രജാപതി (യഹോവ) എങ്ങനെ, എന്തുകൊണ്ട് സ്വയം യാഗമായി എന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കും. വേദങ്ങളും നമുക്ക് ഈ വിഷയങ്ങൾക്ക് പ്രകാശനം നൽകുന്നു. റിഗ് വേദയിലെ പുരുഷസൂക്തം പ്രജാപതിയുടെ അവതാരത്തെ പറ്റിയും, അവൻ നമുക്കായി യാഗമായതിനെ പറ്റിയും വിവരിക്കുന്നു. വേദപുസ്തകം യേശുസത്സങ്ങിനെയും (നസ്രയനായ യേശു) മോക്ഷത്തിനായുള്ള (അനശ്വരത) തന്റെ യാഗത്തെയും പരിചയപ്പെടുത്തുന്നത് പോലെ ഇവിടെ പുരുഷസൂക്ത പുരുഷനെ പരിചയപ്പെടുത്തുന്നു. ഇവിടെ നാം യേശുവിന്റെ (യേശു സത്സങ്ങ്) യാഗത്തെ പറ്റിയും അവന്റെ ദാനത്തെ പറ്റിയും ശ്രദ്ധിക്കും.  

പുരുഷന്റെ യാഗം: എല്ലാറ്റിന്റെയും ഉല്പത്തി

വാക്യം 3, 4 ന് ശേഷം പുരുഷസൂക്തത്തിന്റെ വീക്ഷണം പുരുഷന്റെ ഗുണങ്ങളിൽ നിന്ന് പുരുഷന്റെ യാഗത്തിലേക്ക് തിരിയുന്നു. വാക്യം 6, 7 ലെ കാര്യങ്ങൾ തുടർന്ന് കൊടുക്കുന്നു. (ജോസഫ് പടിഞ്ഞാറേക്കര എഴുതിയ ക്രിസ്തു പുരാണ വേദങ്ങളിൽ എന്ന പുസ്തകം (346 pp. 2007) വായിച്ചപ്പോഴാണ് സംസ്കൃത ഭാഷാക്ഷരത്തിലെഴുതിയതും പുരുഷസൂക്തത്തെ കുറിച്ചുള്ള ചിന്ത എന്നിൽ ഉടലെടുത്തത്.)

പുരുഷസൂക്തത്തിലെ വാക്യം 6-7

മലയാളം തർജ്ജിമ സംസ്കൃത ഭാഷാക്ഷരത്തിലെഴുതിയത്
പുരുഷനെ ബലിയാക്കി ദൈവങ്ങൾ യാഗം കഴിച്ചപ്പോൾ വസന്തം വെണ്ണയായും, ഉഷ്ണം ഇന്ധനമായും, ശരത്കാലം ബലിയായും ഇരുന്നു. ആദിയിൽ ജനിച്ച പുരുഷനെ അവർ യാഗമായി കച്ചിയിൽ ഇട്ടു കളഞ്ഞു. ദൈവങ്ങളും, സന്യാസിമാരും എല്ലാം ചേർന്ന് അവനെ ഒരു യാഗവസ്തുവായി യാഗമാക്കി. യത്പുരുസേനഹവിസ ദേവയജ്ഞമതൻവതവാസൻ തോആസ്യസിദജ്യംഗ്രിസ്മ ഇദ്മഹസരദ്ദവിഹ് തം യജ്ഞംബർഹിസിപ്രോക്സൻപുരുഷംജതംഗ്രത തേന ദേവ അയജന്തസദ്യർസയസ് കയി

എല്ലാം വ്യക്തമല്ലെങ്കിലും ഒരു കാര്യം വ്യക്തമാണ്, പുരുഷന്റെ യാഗത്തിനാണ് പ്രാധാന്യത. പുരാതന വേദ വ്യാഖ്യാതാവ്, ശയനാചാര്യ ഇപ്രകാരം പറഞ്ഞു:

 “വിശുദ്ധന്മാരും ദൈവങ്ങളും യാഗവസ്തുവായ പുരുഷനെ യാഗമരത്തിൽ ഒരു യാഗമൃഗമായി പിടിച്ചു കെട്ടി, അവരുടെ മനസ്സിൽ ഇരുന്നത് പോലെ അവനെ യാഗമാക്കി.“ റിഗ് വേദത്തിൽ ശയനാചാര്യയുടെ

വ്യാഖ്യാനം 10.90.7

വാക്യം 8-9 തുടങ്ങുന്നത് “തസ്മഡ്യജ്ഞത്ത്സർവ്വഹൂട്ട“ എന്ന വാചകം കൊണ്ടാണ്. അതിന്റെ അർത്ഥം പുരുഷൻ തന്റെ യാഗത്തിൽ ഒന്നും പിടിച്ച് വയ്ക്കാതെ എല്ലാം നൽകി എന്നാണ്. പുരുഷൻ തന്റെ യാഗത്തിലൂടെ തന്റെ സ്നേഹം പ്രകടിപ്പിച്ചു. ഒന്നും പിടിച്ച് വയ്ക്കാതെ നമ്മെ മുഴുവനായി നൽകണം എങ്കിൽ സ്നേഹത്തിലൂടെ മാത്രമെ സാദ്ധ്യമുള്ളു. വേദപുസ്തകത്തിൽ യേശു സത്സങ്ങ് (യേശു ക്രിസ്തു) ഇപ്രകാരം പറയുന്നു,

“സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല.“

യോഹന്നാൻ 15: 13

യേശു സത്സങ്ങ് (യേശു ക്രിസ്തു) പൂർണ്ണ മനസ്സോടെ ക്രൂശിൽ തൂങ്ങിയപ്പോൾ പറഞ്ഞ വാചകങ്ങളാണിത്. യേശുസത്സങ്ങിന്റെയും പുരുഷന്റെയും യാഗങ്ങൾ തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ? പുരുഷസൂക്തത്തിന്റെ 5 ആം വാക്യത്തിൽ ഒരു സൂചന ഉണ്ട് എന്നാൽ ആ സൂചന വളരെ നിഗൂഡമായതാണ്. വാക്യം 5 താഴെ കൊടുക്കുന്നു.

പുരുഷസൂക്തത്തിലെ വാക്യം 5

മലയാളം തർജ്ജിമ സംസ്കൃത ഭാഷാക്ഷരത്തിലെഴുതിയത്
പുരുഷന്റെ ഒരു ഭാഗത്ത് നിന്ന് പ്രപഞ്ചം ഉളവായി വന്നു അത് പുരുഷന്റെ ഇരിപ്പിടമായി, അവൻ സർവ്വവ്യാപിയായി. തസ്മഡ് വിരളജയത വിരാജോതിപുരുഷ സജതോത്യാരിക്യാതാ പസ്കഡ്ഭൂമിമതോപുര

പുരുഷസൂക്തപ്രകാരം കാലത്തിന്റെ ആദിയിൽ തന്നെ പുരുഷൻ യാഗമായി, അതിന്റെ ഫലമായി പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടു. ആയതിനാൽ ഈ യാഗം ഭൂമിയിൽ അല്ല നടന്നത് കാരണം ഭൂമി സൃഷ്ടിക്കപ്പെട്ടത് തന്റെ യാഗം മൂലമാണ്. വാക്യം 13 വളരെ വ്യക്തമായി പറയുന്നു പുരുഷന്റെ യാഗത്തിന്റെ ഫലമായി ഭൂമി സൃഷ്ടിക്കപ്പെട്ടു.  അത് ഇങ്ങനെ പറയുന്നു:

പുരുഷസൂക്തത്തിലെ വാക്യം 13

മലയാളം തർജ്ജിമ സംസ്കൃത ഭാഷാക്ഷരത്തിലെഴുതിയത്
ചന്ദ്രൻ അവന്റെ കയ്യാൽ ഉളവായി, സൂര്യൻ അവന്റെ കണ്ണിൽ നിന്ന് വന്നു, കൊല്ല്യാൻ, മഴ, തീ എന്നിവ അവന്റെ വായിൽ നിന്ന് പുറപ്പെട്ടു വന്നു, അവന്റെ ശ്വാസത്തിൽ നിന്ന് കാറ്റ് ഉളവായി. കണ്ട്രമാമനസൊജതസ് കക്സൊസൂര്യോഅജയത മുക്കഡിന്ദ്രസ്ക അഗ്നിസ്കപ്രണഡ് വായുരാജ്യത

വേദപുസ്തകം അധികം പഠിച്ചാൽ ഇത് അധികം വ്യക്തമാകും. മീഖാ ഋഷിയുടെ (പ്രവാചകൻ) പുസ്തകം പഠിച്ചാൽ ഇത് കാണുവാൻ സാധിക്കും. താൻ 750 ബി സിയിൽ ജീവിച്ചിരുന്ന വ്യക്തിയാണ്. താൻ യേശു ക്രിസ്തുവിന്റെ (യേശു സത്സങ്ങ്) വരവിനെക്കാൾ 750 വർഷം മുമ്പ് ജീവിച്ചിരുന്ന വ്യക്തിയാണെങ്കിലും, യേശു ജനിക്കുന്ന പട്ടണം താൻ മുൻ കൂട്ടി കണ്ടു. താൻ ഇങ്ങനെ പ്രവചിച്ചു:

“നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.“

മീഖാ 5: 2

ഭരണകർത്താവ് (ക്രിസ്തു) ബേത്ലഹേമിൽ നിന്ന് വരും എന്ന് മീഖാ പ്രവചിച്ചു. ഈ ദർശനത്തിന്റെ നിറവേറലായി 750 വർഷങ്ങൾക്ക് ശേഷം യേശു ക്രിസ്തു (യേശു സത്സങ്ങ്) ബേത്ലഹേമിൽ പിറന്നു. സത്യം അന്വേഷിക്കുന്നവർ മീഖായുടെ ഈ ദർശനത്തെ അതിശയത്തൊടെ വീക്ഷിക്കാറുണ്ട്. എന്നാൽ , നാം ശ്രദ്ധിക്കേണ്ടത് തുടക്കത്തെയാണ്. ഭാവി വരവിനെ പറ്റി മീഖാ പ്രവചിക്കുന്നു എന്നാൽ വരുന്നവന്റെ തുടക്കം വളരെ പുരാതനമാണെന്നു താൻ പറയുന്നു. ‘പണ്ട് കാലത്ത് നിന്നാണ് തന്റെ തുടക്കം‘. വരുന്നവന്റെ തുടക്കം തന്റെ ഭൂമിയിലെ പ്രകടനത്തെ വിഴുങ്ങി കളയുന്നു! ‘പണ്ട് കാലം‘ എന്നതിന് എത്ര പഴക്കം ഉണ്ട്? അത് ‘നിത്യമാണ്‘. വേദപുസ്തകത്തിലെ മറ്റൊരു വാചകം ഇത് വ്യക്തമാക്കും. കൊലോസ്സ്യർ 1: 15 ൽ പൗലോസ് ഋഷി (50 എഡിയിൽ എഴുതിയത്) യേശുവിനെ പറ്റി ഇങ്ങനെ പറയുന്നു:

അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.

കൊലോസ്സ്യർ 1: 15

 ‘അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വ സൃഷ്ടിക്കും ആദ്യജാതനുമായാണ്‘ യേശുവിനെ കണക്കാക്കിയിരിക്കുന്നത്. മറ്റു വാക്കുകളിൽ പറഞ്ഞാൽ യേശു ചരിത്രത്തിൽ ഒരു പ്രത്യേക സമയത്ത് അവതരിച്ചു എങ്കിലും (4 ബി സി- 33 എ ഡി) എല്ലാ സൃഷ്ടിയെക്കാളും മുമ്പെ താൻ ജീവിച്ചിരുന്നു – നിത്യമായി. ദൈവം (പ്രജാപതി) നിത്യമായി നിലനിന്നിരുന്നത് കൊണ്ട് തന്റെ പ്രതിമയായ യേശുവും (യേശുസത്സങ്ങ്) നിത്യമായി നിലനിന്നിരുന്നു.

ലോകത്തിന്റെ സൃഷ്ടി മുതലുള്ള യാഗം – എല്ലാറ്റിന്റെയും ഉല്പത്തി

അവൻ നിത്യനിത്യമായി നിലനിന്നിരുന്നു എന്നു മാത്രമല്ല, യോഹന്നാൻ ഋഷി (പ്രവാചകൻ) സ്വർഗ്ഗത്തെ കുറിച്ച് താൻ കണ്ട ദർശനത്തിൽ യേശുവിനെ കുറിച്ച് ഇപ്രകാരം പറയുന്നു,

   “ ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാട്…“

വെളിപ്പാട് 13: 8

ഇതൊരു പരസ്പര വിരുദ്ധ വാചകമാണോ? യേശു (യേശു സത്സങ്ങ്) 33 എഡിയിൽ അല്ലെ കൊല്ലപ്പെട്ടത്? പിന്നെങ്ങനെയാണ് അവൻ ‘ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ടവൻ‘ എന്ന് പറയുന്നത്? ഈ വിപരീതാഭിപ്രായത്തിൽ, പുരുഷസൂക്തവും, വേദപുസ്തകവും ഒരേ കാര്യം പറയുന്നു. പുരുഷന്റെ യാഗം ‘ആദിയിലായിരുന്നു‘ എന്ന് പുരുഷസൂക്തത്തിൽ നാം കണ്ടു. പുരുഷൻ ആദിയിൽ തന്നെ യാഗമായെന്നുള്ളത് ‘ദൈവത്തിന്റെ ഹൃദയത്തിലായിരുന്നുവെന്ന്‘ (‘മാനസയാഗം‘ എന്ന പദം താൻ തർജ്ജിമ ചെയ്തത്) പുരുഷസൂക്തത്തെ കുറിച്ചുള്ള സംസ്കൃത വ്യാഖ്യാനത്തിൽ പറഞ്ഞിരിക്കുന്നു എന്ന് ജോസഫ് പടിഞ്ഞാറേക്കരയുടെ ക്രിസ്തു വേദങ്ങളിൽ  എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു. സംസ്കൃത പണ്ഡിതനായ എൻ. ജെ ഷിണ്ടെ ആദിയിൽ യാഗമായതിനെ കുറിച്ച് പറയുന്നത് ഇങ്ങനെ, അത് ഒരു മാൻസീകമായി അല്ലെങ്കിൽ സൂചകമായി പറഞ്ഞിരിക്കുന്നതാണ്‘*. ഇതും ശ്രീമാൻ ജോസഫ് അവലംബിക്കുന്നുണ്ട്.

പുരുഷസൂക്തത്തിലെ മർമ്മം ഇപ്പോൾ വ്യക്തമായി. നിത്യമായി പുരുഷൻ ദൈവവും ദൈവത്തിന്റെ പ്രതിമയുമാകുന്നു. മറ്റെല്ലാറ്റിനെക്കാളും മുമ്പെ അവൻ ഉണ്ടായിരുന്നു. അവൻ എല്ലാറ്റിലും ആദ്യജാതനാകുന്നു. ദൈവം തന്റെ സർവ്വജ്ഞാനത്തിൽ, മനുഷ്യകുലത്തിന്  ഒരു യാഗം ആവശ്യമാണെന്ന കാര്യം അറിഞ്ഞിരുന്നു. പാപത്തിന്റെ കഴുകലിനായി തന്റെ എല്ലാമായ പുരുഷാവതാരം യാഗമാകണം. ഈ സമയത്താണ്, പ്രപഞ്ചത്തെയും മനുഷ്യനെയും സൃഷ്ടിക്കുന്ന കാര്യത്തിൽ മുമ്പോട്ട് പോകണൊ വേണ്ടായൊ എന്ന് തീരുമാനത്തിൽ ദൈവത്തിന് എത്തേണ്ടിയിരുന്നത്. ഈ തീരുമാനത്തിനിടയിൽ പുരുഷൻ യാഗമാകുവാൻ തയ്യാറായി, അങ്ങനെ ദൈവം സകലത്തെയും സൃഷ്ടിക്കുവാൻ തീരുമാനിച്ചു. അങ്ങനെ വേദപുസ്തകം പറയുന്നത് പോലെ ദൈവത്തിന്റെ ഹൃദയത്തിൽ പുരുഷൻ ‘ലോകസ്ഥപനത്തിന് മുന്നമെ അറുക്കപ്പെട്ടു.‘

തീരുമാനം എടുത്തതിനു ശേഷം – കാലത്തിനു മുന്നമെ – ദൈവം (പ്രജാപതി – സൃഷ്ടികർത്താവ്) സമയം, പ്രപഞ്ചം, മനുഷ്യകുലം എന്നിവ സൃഷ്ടിക്കുവാനായി തീർമാനിച്ചു. അങ്ങനെ പുരുഷൻ യാഗമാക്കപ്പെടുവാൻ സമർപ്പിച്ചപ്പോൾ ചന്ദ്രൻ, സൂര്യൻ, മഴ, (വാ 13) സമയം (വാ 6ൽ പറഞ്ഞിരിക്കുന്നു വസന്തം, വേനൽ, ശരത്കാലം) അടങ്ങുന്ന ‘പ്രപഞ്ചം സൃഷ്ടിക്കുവാൻ‘ (വാ 5) ആരംഭിച്ചു. ഇതിനെക്കാൾ എല്ലാം ആദ്യജാതനാണ് പുരുഷൻ

പുരുഷനെ യാഗമാക്കിയ ‘ദൈവങ്ങൾ‘ ആരെല്ലാം?

എന്നാൽ ഒരു ഗൂഢപ്രശ്നം നിലനിൽക്കുന്നു. പുരുഷസൂക്തത്തിലെ 6ആം വാക്യത്തിൽ ‘ദൈവങ്ങൾ‘ പുരുഷനെ യാഗമാക്കി എന്ന് എഴുതിയിരിക്കുന്നു. ആരാണീ ദൈവങ്ങൾ? വേദപുസ്തകം ഇത് വിവരിക്കുന്നുണ്ട്. 1000 ബി സിയിൽ ദാവീദ് ഋഷി എഴുതിയ പാട്ടിൽ ദൈവം (പ്രജാപതി) സ്ത്രീകളെയും പുരുഷന്മാരെയും പറ്റി പറഞ്ഞിരിക്കുന്നത് വെളിപ്പെടുത്തിയിരിക്കുന്നു.

 “നിങ്ങൾ “ദേവന്മാർ“ ആകുന്നു എന്നും നിങ്ങൾ ഒക്കെയും അത്യുന്നതന്റെ പുത്രന്മാർ എന്നും ഞാൻ പറഞ്ഞു.“

സങ്കീർത്തനം 82: 6

1000 വർഷങ്ങൾക്ക് ശേഷം ദാവീദ് പാടിയ ഈ പാട്ടിനെ പറ്റി യേശു സത്സങ്ങ് (യേശു ക്രിസ്തു) പറഞ്ഞത് നോക്കാം:

 യേശു അവരോടു: “നിങ്ങൾ ദേവന്മാർ ആകുന്നു എന്നു ഞാൻ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ? ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ-തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ- ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ടു: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവു വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോടു നിങ്ങൾ പറയുന്നുവോ?

യോഹന്നാൻ 10: 34-36

ദാവീദ് ഋഷി ‘ദേവന്മാർ‘ എന്ന് ഉപയോഗിച്ചത് ശരിയാണെന്ന് യേശു സത്സങ്ങ് (യേശു ക്രിസ്തു) ഉറപ്പ് പറയുന്നു. ഇതെങ്ങനെയാണ്? വേദപുസ്തകത്തിലെ സൃഷ്ടിയെകുറിച്ചുള്ള വിവരണത്തിൽ നമ്മെ ‘ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു‘ എന്ന് എഴുതിയിരിക്കുന്നു. (ഉല്പത്തി 1: 27) നാം ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് കൊണ്ട് നമ്മെയും ‘ദേവന്മാരായി‘ കണക്കാക്കാം. വേദപുസ്തകം ഇതിനെ പിന്നെയും വിവരിക്കുന്നു. പുരുഷന്റെ യാഗത്തെ അംഗീകരിക്കുന്നവരെ കുറിച്ച് ഇപ്രകാരം പറയുന്നു:

നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും
തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുമുഖാന്തരം നമ്മെ  അവന്റെ പുത്രന്മാരായി ദത്തെടുക്കേണ്ടതിന്നു അവൻ പ്രിയനായവനിൽ നമുക്കു സൌജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചെക്കായി സ്നേഹത്തിൽ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ.

എഫെസ്യർ 1: 4-5

പുരുഷനെ ഒരു ഉത്തമ യാഗമാക്കുവാൻ പ്രജാപതിയും –പുരുഷനും ലോകസ്ഥാപനത്തിനു മുമ്പെ തീരുമാനിച്ചപ്പോൾ ദൈവം ജനത്തെ കൂടി തിരഞ്ഞെടുത്തു. എന്തുകൊണ്ടാണ് ദൈവം ജനത്തെ തിരഞ്ഞെടുത്തത്? നമ്മെ പുത്രന്മാരാകുവാനാണ് തിരഞ്ഞെടുത്തത് എന്ന് വ്യക്തമായി പറയുന്നു.

ഈ ഉത്തമ യാഗത്തിലൂടെ ദൈവ മക്കളാകുവാൻ കഴിയും എന്നുള്ളതു കൊണ്ടാണ് ദൈവം പുരുഷന്മാരെയും സ്ത്രീകളെയും തിരഞ്ഞെടുത്തത് എന്ന് വേദപുസ്തകം പറയുന്നു. അങ്ങനെയെങ്കിൽ നാം ‘ദേവന്മാരാണ്‘. ദൈവത്തിന്റെ വചനം കേട്ട് അത് അംഗീകരിക്കുന്നവർക്ക് ഇത് ബാധകമാണ് (യേശു സത്സങ്ങ് മുകളിൽ പറഞ്ഞതു പോലെ). ഭാവിയിലെ ദൈവത്തിന്റെ പുത്രന്മാരുടെ ആവശ്യങ്ങളാണ് പുരുഷനെ യാഗത്തിലേക്ക് നയിച്ചത്. പുരുഷസൂക്തത്തിലെ 6ആം വാക്യത്തിൽ പറയുന്നത്പോലെ ‘പുരുഷനെ യാഗവസ്തുവാക്കി ദൈവങ്ങൾ യാഗം നടത്തി.‘ ഈ യാഗം നമ്മുടെ ശുദ്ധീകരണത്തിനായാണ്.

പുരുഷന്റെ യാഗം – സ്വർഗ്ഗത്തിലേക്കുള്ള വഴി

പുരാതന പുരുഷസൂക്തത്തിലെയും വേദപുസ്തകത്തിലെയും അറിവിലൂടെ ദൈവീക പദ്ധതി വെളിപ്പെട്ടു എന്ന് നാം കാണുന്നു. നാം ചിന്തിക്കപ്പോലും ചെയ്യാത്ത ഒരു ഉത്തമ പദ്ധതിയാണിത്. ഇത് നമുക്ക് വളരെ പ്രധാനപ്പെട്ടതാണ് കാരണം പുരുഷസൂക്തം 16 ആം വാക്യത്തിൽ അവസാനിക്കുന്നു.

മലയാളം തർജ്ജിമ സംസ്കൃത ഭാഷാക്ഷരത്തിലെഴുതിയത്
ദേവന്മാർ പുരുഷനെ യാഗമാക്കി. ഇത് ആദി മുതൽ തന്നെയുള്ള സിദ്ധാന്തമാണ്.  ഇതു മൂലം ജ്ഞാനി സ്വർഗ്ഗം പ്രാപിക്കുന്നു. യജ്ഞനയജ്ഞാമജയന്ത ദേവസ്താനിദർമാനിപ്രദമാന്യാസൻ തെഹാനകമ്മഹിമനസക്കന്ത യാത്രപൂർവ്വേസദ്യസന്തിദേവ

ഒരു ജ്ഞാനി ‘ജ്ഞാനമുള്ള വ്യക്തിയാണ്. സ്വർഗ്ഗം പൂകാനുള്ള വാഞ്ച ഒരു ജ്ഞാനമേറിയ കാര്യമാണ്. ഇത് അസാദ്ധ്യമല്ല. മോക്ഷം എന്നത് അച്ചടക്കവും, ധ്യാനവുമുള്ള വിശുദ്ധന്മാർക്ക് മാത്രമല്ല. അത് ഗുരുക്കന്മാർക്ക് മാത്രമല്ല. മറിച്ച് യേശു ക്രിസ്തുവായി (യേശു സത്സങ്ങ്) അവതരിച്ച പുരുഷൻ ഒരുക്കിയ ഒരു വഴിയാണിത്.

പുരുഷന്റെ യാഗം – സ്വർഗ്ഗത്തിലേക്ക് വേറെ വഴിയില്ല

ഇത് നമുക്ക് വേണ്ടി നൽകപ്പെട്ടു എന്ന് മാത്രമല്ല, ശയനാചാര്യ എഴുതിയ സംസ്കൃത വ്യാഖ്യാനത്തിൽ പുരുഷസൂക്തം 15, 16 ൽ ഇപ്രകാരം പറയുന്നു,

മലയാളം തർജ്ജിമ സംസ്കൃത ഭാഷാക്ഷരത്തിലെഴുതിയത്
ഇത് അറിയാവുന്നവർ അമർത്യത വരിക്കുന്നു. ഇതിനു വേറെ ഒരു വഴിയും ഇല്ല. തമെവവിദ്വാനമ്രതെയ്ഹബ്ബവടിനന്യപന്റയാനയാവെദ്യതെ

നിത്യജീവനിലെത്തുവാൻ (അമർത്യത) വേറെ വഴിയില്ല! ഈ വിഷയം നന്നായി പടിക്കുന്നത് നന്നായിരിക്കും. ദൈവത്തിന്റെ, മനുഷ്യന്റെയും യാഥാർത്ഥ്യം പുരുഷസൂക്തം പോലെ തന്നെ വേദപുസ്തകം എന്തു പറയുന്നു എന്ന് നാം നോക്കി. എന്നാൽ ഈ കഥ നാം വിശദമായി നോക്കിയില്ല. ആയതിനാൽ, ആദിയിലെ സൃഷ്ടി, പുരുഷന്റെ യാഗം എന്തിന്, മനുവിന്റെ കാലത്തെ പ്രളയം (വേദപുസ്തകത്തിൽ നോഹ) എന്തു കൊണ്ട് സംഭവിച്ചു, മരണത്തിൽ നിന്ന് വിടുവിച്ച് സ്വർഗ്ഗത്തിൽ നിത്യജീവൻ നൽകുന്ന ഉത്തമയാഗത്തിന്റെ വാഗ്ദത്തം ഈ ലോക രാജ്യങ്ങൾ എങ്ങനെ പഠിക്കുകയും അത് സൂക്ഷിക്കുകയും ചെയ്തു എന്നീ കാര്യങ്ങൾ വേദപുസ്തകത്തിൽ നിന്ന് പഠിക്കുവാൻ നിങ്ങളെ ക്ഷണിക്കുന്നു. ഇത് പഠിക്കേണ്ടിയ കാര്യം തന്നെയാണ്.

*( എൻ ജെ ഷിണ്ടെ. ദ് പുരുഷസൂക്ത (ആർ വി 10-90) ഇൻ വേദിക്ക് ലിറ്ററേച്ചർ (പബ്ലിക്കേഷൻ ഓഫ് ദ് സെന്റർ ഓഫ് അഡ്വാൻസ്ട് സ്റ്റടി ഇൻ സാൻസ്ക്രിത്ത്, യൂണിവേഴ്സിറ്റി ഓഫ് പൂന) 1965.

വാക്യം 3 & 4 – പുരുഷന്റെ അവതാരം

പുരുഷസൂക്ത വാക്യം 2 ൽ നിന്ന് തുടരുന്നു. (ജോസഫ് പടിഞ്ഞാറേക്കര എഴുതിയ ക്രിസ്തു പുരാണ വേദങ്ങളിൽ എന്ന പുസ്തകം (346 pp. 2007) വായിച്ചപ്പോഴാണ് സംസ്കൃത ഭാഷാക്ഷരത്തിലെഴുതിയതും പുരുഷസൂക്തത്തെ കുറിച്ചുള്ള ചിന്ത എന്നിൽ ഉടലെടുത്തത്.)

മലയാളം തർജ്ജിമ സംസ്കൃത ഭാഷാക്ഷരത്തിലെഴുതിയത്
സൃഷ്ടി പുരുഷന്റെ മഹത്വമാണ് – അവന്റെ മഹിമ എത്രയോ വലിയതാണ്. എന്നാലും അവൻ തന്റെ സൃഷ്ടിയെക്കാളും വലുതാണ്. പുരുഷന്റെ കാൽ ഭാഗം ലോകത്തിലും, തന്റെ മുക്കാൽ ഭാഗം നിത്യമായി സ്വർഗ്ഗത്തിലുമാണ് വസിക്കുന്നത്. പുരുഷന്റെ മൂന്നു ഭാഗം മുകളിലേക്ക് ഉയർത്തപ്പെട്ടു, തന്റെ ഒരു ഭാഗമാണ് ഭൂമിയിൽ ജനിച്ചത്. അതിൽ നിന്ന് അവൻ തന്റെ ജീവൻ സകല ജീവജാലങ്ങളിലേക്ക് പകർന്നു. ഏതവനാസ്യമഹിമാതോജ്യയാമസ്കപുരുഷപഡോഅസ്യവിസ്വഭ് യു തനിത്രിപാദസ്യമ്രതമതിവി ത്രിപഡുർദ്വോടെയ്റ്റപുരുഷപഡോ അസ്യെഹ അ ഭവത്പുനതതോവിസ്വൻ വിയക്രാമത്ത്സാസനാനാസനേഭി

മനസ്സിലാക്കുവാൻ പാടുള്ള ഒരു അലങ്കാര പ്രയോഗമാണിവിടെ ഉപയോഗിച്ചിരിക്കുന്നത്. എന്നിരുന്നാലും ഈ വാക്യങ്ങൾ പുരുഷന്റെ വലുപ്പത്തെയും മഹിമയെയും വർണ്ണിക്കുന്നു. താൻ സൃഷ്ടിയെക്കാൾ വലുതാണെന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു. തന്റെ വലിപ്പത്തിന്റെ ഒരു ഭാഗം മാത്രമേ വെളിപ്പെട്ടിട്ടുള്ളു എന്നും നമുക്ക് അറിയാം. എന്നാൽ ഞാനും നീയും ജീവിക്കുന്ന   ഈ ലോകത്തിലേക്കുള്ള തന്റെ അവതാരത്തെ കുറിച്ച് ഇവിടെ പറയുന്നുണ്ട് (തന്റെ ഒരു ഭാഗം മാത്രമേ ഇവിടെ പിറന്നിട്ടുള്ളു). ആയതിനാൽ ദൈവം ഈ ഭൂമിയിലേക്ക് അവതരിച്ചപ്പോൾ തന്റെ മഹത്വത്തിന്റെ ഒരു ഭാഗം മാത്രമേ വെളിപ്പെടുത്തിയുള്ളു. താൻ പിറന്നപ്പോൾ തന്നെതാൻ ഒഴിച്ചു. 2 ആം വാക്യത്തിൽ പുരുഷനെ പറ്റി പറഞ്ഞതും ഇതു തന്നെയാണ് – താൻ ‘പത്തു വിരളുകളുള്ള വ്യക്തിയായി ഒതുങ്ങി‘.

വേദപുസ്തകം യേശുവിന്റെ അവതാരത്തെ പറ്റി ഇതു തന്നെ പറയുന്നു. അത് ഇങ്ങനെയാണ്:

അവർ ക്രിസ്തുവെന്ന ദൈവ മർമ്മത്തിന്റെ പരിജ്ഞാനവും വിവേകപൂർണ്ണതയുടെ സമ്പത്തും പ്രാപിപ്പാന്തക്കവണ്ണം സ്നേഹത്തിൽ ഏകീഭവിച്ചിട്ടു ഹൃദയങ്ങൾക്കു ആശ്വാസം ലഭിക്കേണം എന്നുവെച്ചു ഞാൻ എത്ര വലിയ പോരാട്ടം കഴിക്കുന്നു എന്നു നിങ്ങൾ അറിവാൻ ഞാൻ ഇച്ഛിക്കുന്നു.
അവനിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഒക്കെയും ഗുപ്തമായിട്ടു ഇരിക്കുന്നു.

കൊലൊസ്സ്യർ 2: 2-3

ക്രിസ്തു ദൈവത്തിന്റെ അവതാരമാണ് എന്നാൽ അത് വെളിപ്പെട്ട് വന്നപ്പോൾ പലതു ഗുപ്തമായിട്ടിരുന്നു? പിന്നെയും വിവരിച്ചിരിക്കുന്നത് ഇങ്ങനെ:

ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ:


അവൻ ദൈവരൂപത്തിൽ ഇരിക്കെ
ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു
വിചാരിക്കാതെ ദാസരൂപം എടുത്തു
8 മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു
വേഷത്തിൽ മനുഷ്യനായി വിളങ്ങി
തന്നെത്താൻ താഴ്ത്തി മരണത്തോളം –
ക്രൂശിലെ മരണത്തോളം തന്നേ,
അനുസരണമുള്ളവനായിത്തീർന്നു.
9 അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി
സകലനാമത്തിന്നും മേലായ നാമം നൽകി.

ഫിലിപ്പ്യർ 2: 5-9‌

യേശു തന്റെ അവതാരത്തിൽ ‘ഒന്നും ഇല്ലാത്തവനായി വന്നു‘ യാഗത്തിനായി തന്നെ തന്നെ ഒരുക്കി. പുരുഷസൂക്തത്തിൽ പറയുന്നത് പോലെ തന്നെ തന്റെ മഹത്വം അല്പം മാത്രമേ വെളിപ്പെടുത്തിയുള്ളു. ഇത് തന്റെ വരുവാനുള്ള യാഗം മൂലമാണ്. ഇതേ രീതിയിൽ തന്നെ പുരുഷസൂക്തത്തിലും കൊടുത്തിരിക്കുന്നു, വരുവാനുള്ള യാഗം നിമിത്തം പുരുഷൻ തന്റെ അല്പം മഹിമ മാത്രമേ വെളിപ്പെടുത്തിയുള്ളൂ. അടുത്ത ലേഖനത്തിൽ നമുക്ക് അത് കാണാം.

വാക്യം 2 – പുരുഷൻ, അനശ്വര കർത്താവ്

പുരുഷനെ സർവ്വജ്ഞാനിയായി, സർവ്വശക്തിയുള്ളവനായി, സർവ്വവ്യാപിയായി പരിചയപ്പെടുത്തുന്നത് നാം പുരുഷസൂക്തത്തിന്റെ ആദ്യ ഭാഗത്ത് നാം കണ്ടു. പുരുഷൻ യേശുസത്സങ്ങ് (യേശു ക്രിസ്തു) ആയിരിക്കുമോ എന്ന ചോദ്യവും നാം ചിന്തിച്ചു, ഈ ചോദ്യം ഉള്ളിൽ കരുതി നാം പുരുഷസൂക്തം പഠിച്ചു. ഇപ്പോൾ നാം രണ്ടാം ഭാഗത്തേക്ക് വന്നു. ഇവിടെ പുരുഷനെ വ്യത്യസ്ത രീതിയിലാണ് വിവരിച്ചിരിക്കുന്നത്. ഇതാ ഇവിടെ സംസ്കൃത ഭാഷാക്ഷരത്തിലെഴുതിയതും മലയാളം തർജ്ജിമയും കൊടുക്കുന്നു (ജോസഫ് പടിഞ്ഞാറേക്കര എഴുതിയ ക്രിസ്തു പുരാണ വേദങ്ങളിൽ എന്ന പുസ്തകത്തിൽ നിന്നാണ് (346 pp. 2007) സംസ്കൃത ഭാഷാക്ഷരത്തിലെഴുതിയത് എടുത്തിരിക്കുന്നു.

പുരുഷസൂക്തത്തിന്റെ രണ്ടാം വാക്യം
മലയാളം തർജ്ജിമ സംസ്കൃത ഭാഷാക്ഷരത്തിലെഴുതിയത്
ഉള്ളതും വരുവാനുള്ളതുമായ സർവ്വ ഭൂമിയിലും പുരുഷൻ ഉണ്ട്. അവൻ ആഹാരം ഇല്ലാതെയും അനശ്വര കർത്താവാണ് (സാമാന്യ യാഥാർത്ഥ്യം) പുരുഷഇവിടംസർവാമ്യാദ്ഭുതമ്യാക്കഭാവിഅമുതമൃതത്വസ്യേസനോയടന്നെന്നതിരോഹതി

പുരുഷന്റെ ഗുണങ്ങൾ

പുരുഷൻ ഈ ഭൂലോകത്തെക്കാളും (എല്ലാം സ്ഥലങ്ങളും വസ്തുക്കളും) ഉയർന്നവൻ, സമയത്തിന്റെ കർത്താവ് (ഇതുവരെയുള്ളതും ഇനി വരുവാനുള്ളതും) അതേ പോലെ നിത്യ ജീവനായ ‘അനശ്വര കർത്താവുമാകുന്നു. ഹിന്ദു പുരാണത്തിൽ അനേക ദൈവങ്ങൾ ഉണ്ട് എന്നാൽ ആർക്കും ഇതേ പോലെ അനന്തമായ ഗുണങ്ങൾ ഇല്ല.  

സൃഷ്ടി കർത്താവായ ദൈവത്തിനു മാത്രമുള്ള ചില ഗുണങ്ങളാണിത്. ഇത് റിഗ് വേദയിലെ പ്രാജാപതിയാണ് (അതേ സമയം എബ്രായ പഴയ നിയമത്തിലെ യഹോവ). അങ്ങനെ  സകല സൃഷ്ടിയുടെയും കർത്താവായ ഏക ദൈവത്തിന്റെ അവതാരമാണ് പുരുഷൻ.

എന്നാൽ ഇതിലെല്ലാം പ്രസക്തമായത്, പുരുഷൻ നമുക്ക് അനശ്വരത (നിത്യ ജീവൻ) ‘നൽകുന്നു‘ എന്നുള്ളതാണ്. നിത്യ ജീവൻ നൽകുവാനായി അവൻ ഒരു സാധാരണ സാധനമോ, ശക്തിയോ അല്ല ഉപയോഗിക്കുന്നത്. നാം എല്ലാം നമ്മുടെ കർമ്മം മൂലം മരണം എന്ന ശാപത്തിനു അടിമകളാണ്. ഇതാണ് നമ്മുടെ നിലനിൽപ്പിന്റെ മിത്ഥ്യത, ഇതിൽ നിന്ന് രക്ഷപ്പെടുവാൻ പൂജകളും, സ്നാനങ്ങളും പലതരത്തിലുള്ള കാര്യങ്ങളും ചെയ്യുന്നു. പുരുഷന് അനശ്വരത നൽകുവാനുള്ള ശക്തിയും ആഗ്രഹവും ഉണ്ടെന്നുള്ളത് സത്യമാണെങ്കിൽ ഇതിനെ പറ്റി അറിയുന്നത് നല്ല കാര്യമാണ്.

വേദപുസ്തകത്തിലെ ഋഷിമാരുമായി താരതമ്യപ്പെടുത്തുമ്പോൾ

മനുഷ്യ ചരിത്രത്തിലെ ഏറ്റവും പഴയ വിശുദ്ധ എഴുത്തുകളിൽ ഒന്നിനെ പറ്റി ചിന്തിക്കാം. ഇത് നമുക്ക് എബ്രായ വേദത്തിൽ (വേദപുസ്തകത്തിന്റെ പഴയനിയമത്തിൽ) കാണുവാൻ സാധിക്കും. റിഗ് വേദ പോലെ തന്നെ ഈ പുസ്തകവും മർമ്മങ്ങൾ, പാട്ടുകൾ, ചരിത്രങ്ങൾ, പ്രവചനങ്ങൾ എന്നിവയുടെ സമാഹാരമാണ്. അനേക കാലങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഋഷിമാർ ചരിത്രത്തിന്റെ പല കാലഘട്ടങ്ങളിൽ എഴുതിയ പുസ്തകമാണിത്. പല എഴുത്തുകൾ സമാഹരിച്ച ഒരു പുസ്തകശാലയാണ് വേദപുസ്തകം. മിക്കവാറും എല്ലാ ഋഷിമാരുടെ എഴുത്തുകൾ എബ്രായ ഭാഷയിലാണ് ആയതിനാൽ ഏകദേശാം 2000 ബി സി യിൽ ജീവിച്ചിരുന്ന അബ്രഹാം ഋഷിയുടെ സന്തതികളാണിവർ. എന്നാൽ അബ്രഹാമിനെക്കാൾ മുമ്പേ ജീവിച്ചിരുന്ന ഈയ്യോബ് എന്ന് ഋഷി എഴുതിയ ഒരു പുസ്തകം ഉണ്ട്. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഒരു എബ്രായ രാജ്യം ഇല്ലായിരുന്നു. ഇയ്യോബിനെ പറ്റി പഠിച്ചവർ ഇദ്ദേഹം ഏകദേശം 2200 ബിസിയിൽ അതായത് ഏകദേശം 4000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്.

… ഇയ്യോബിന്റെ പുസ്തകം

ഇയ്യോബിന്റെ പേരിൽ അറിയപ്പെടുന്ന ഈ വിശുദ്ധപുസ്തകത്തിൽ താൻ തന്റെ കൂട്ടുകാരോട് ഇപ്രകാരം പറയുന്നു:

എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും
അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു.
എന്റെ ത്വൿ ഇങ്ങനെ നശിച്ചശേഷം
ഞാൻ ദേഹരഹിതനായി ദൈവത്തെ കാണും.
ഞാൻ തന്നേ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണു അവനെ കാണും; എന്റെ അന്തരംഗം എന്റെ ഉള്ളിൽ ക്ഷയിച്ചിരിക്കുന്നു.

ഇയ്യോബ് 19: 25-27

വരുവാനുള്ള ‘വീണ്ടെടുപ്പുകാരനെ‘ പറ്റി ഇയ്യോബ് ഇവിടെ സംസാരിക്കുന്നു. വീണ്ടെടുപ്പുകാരൻ (ഭാവിയിൽ) ഭൂമിയിൽ നിൽക്കും എന്നുള്ളതുകൊണ്ടാണ് ഇയ്യോബ് ഭാവിക്കായി നോക്കി പാർക്കുന്നത്. ഭൂമിയിൽ അല്ലെങ്കിലും ഈ വീണ്ടെടുപ്പുകാരൻ ഇന്നു ‘ജീവിക്കുന്നു.‘ പുരുഷസൂക്തത്തിലെ പുരുഷനെ പോലെ ഈ വീണ്ടെടുപ്പുകാരൻ സമയത്തിന്മേൽ കർതൃത്വം വഹിക്കുന്നു, അവൻ നമ്മെ പോലെ സമയത്താൽ നിയന്ത്രിക്കപ്പെട്ടവൻ അല്ല.  

ഇയ്യോബ് പിന്നെയും പറയുന്നു, ‘എന്റെ ത്വക്ക് നശിച്ച് കഴിയുമ്പോൾ‘ (അവന്റെ മരണത്തിനു ശേഷം) അവൻ ‘അവനെ‘ കാണും (വീണ്ടെടുപ്പുകാരനെ) അതേ സമയം ‘ദൈവത്തെ കാണും.‘ പുരുഷൻ പ്രജാപതിയുടെ അവതാരമായിരിക്കുന്നതു പോലെ ഈ വീണ്ടെടുപ്പുകാരൻ ദൈവത്തിന്റെ അവതാരമാണ്. എന്നാൽ ഇയ്യോബ് തന്റെ മരണത്തിനു ശേഷം എങ്ങനെയാണ് അവനെ കാണുന്നത്? നാം ഇത് വിട്ടു പോയില്ല എന്ന് ഉറപ്പ് വരുത്തുവാനായി ഇയ്യോബ് പറയുന്നു, അന്യന്റെ കണ്ണാൽ അല്ല എന്റെ സ്വന്ത കണ്ണാൽ വീണ്ടെടുപ്പുകാരൻ ഭൂമിയിൽ നിൽക്കുന്നത് കാണും.  ഇയ്യോബിനും  ഈ അനശ്വരത ദൈവം നൽകി എന്ന് മനസ്സിലാക്കുവാൻ കഴിയും. ദൈവമായ വീണ്ടെടുപ്പുക്കാരൻ ഈ ഭൂമിയിൽ ഇറങ്ങി വരുന്നത് ഇയ്യോബ് നോക്കി പാർക്കുന്നു. ഈ ദൈവം ഇയ്യോബിനും അനശ്വരത നൽകിയിരിക്കുന്നു ആയതിനാൽ അവന്റെ കണ്ണാലെ ഈ വീണ്ടെടുപ്പുകാരനെ കാണും. ഈ പ്രത്യാശ ഇയ്യോബിനെ പിടിച്ച് കുലുക്കിയതിനാൽ ആ നാളിനായി ‘തന്റെ ഹൃദയം നോക്കിപാർക്കുന്നു.‘ ഒരു മന്ത്രമാണ് തന്നെ രൂപാന്തരപ്പെടുത്തിയത്.

….യെശയ്യാവ്

എബ്രായ ഋഷിമാർ ഇയ്യോബിന്റെ വീണ്ടെടുപ്പുകാരനെപ്പോലെയും, പുരുഷനെപ്പോലെയും സാമ്യതയുള്ള വരുവാനുള്ള ഒരു വ്യക്തിയെ പറ്റി സംസാരിച്ചു. ഏകദേശം 750 ബി സി യിൽ ജീവിച്ചിരുന്ന യെശയ്യാവ് അതിൽ ഒരാളാണ്. ദൈവീക നിയോഗത്താൽ താൻ അനേകം മർമ്മങ്ങൾ എഴുതി. വരുവാനുള്ള മനുഷ്യനെ പറ്റി അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്:

എന്നാൽ കഷ്ടതയിൽ ഇരുന്ന ദേശത്തിന്നു തിമിരം നിൽക്കയില്ല; പണ്ടു അവൻ സെബൂലൂൻ ദേശത്തിന്നു നഫ്താലിദേശത്തിന്നും ഹീനത വരുത്തിയെങ്കിലും പിന്നത്തേതിൽ അവൻ കടൽവഴിയായി യോർദ്ദാന്നക്കരെയുള്ള ജാതികളുടെ മണ്ഡലത്തിന്നു മഹത്വം വരുത്തും.
2 ഇരുട്ടിൽ നടന്ന ജനം

വലിയൊരു വെളിച്ചം കണ്ടു;

അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെ

മേൽ പ്രകാശം ശോഭിച്ചു.

6 നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു;

നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു;

ആധിപത്യം അവന്റെ തോളിൽ ഇരിക്കും;

അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം,

നിത്യപിതാവു, സമാധാന പ്രഭു

എന്നു പേർ വിളിക്കപ്പെടും.

യെശയ്യാവ് 9: 1-2; 6

മറ്റൊരു വാക്കിൽ പറഞ്ഞാൽ, യെശയ്യാവ് ഒരു മകന്റെ ജനനം മുമ്പു കൂട്ടി കാണുകയും പ്രഖ്യാപിക്കുകയും ചെയ്യുകയാണ്, ഈ പുത്രൻ ‘വീരനാം ദൈവം എന്ന് വിളിക്കപ്പെടും.‘ ‘മരണത്തിന്റെ താഴ്വരയിൽ ജീവിക്കുന്നവർക്ക്‘ ഇതൊരു വലിയ സന്ദേശമായിരിക്കും. ഇതിന്റെ അർത്ഥം എന്താണ്? നമ്മുടെ കർമ്മം മൂലം മരണത്തിൽ നിന്ന് രക്ഷപ്പെടുവാൻ കഴിയുകയില്ല എന്ന അറിവോടെയാണ് നാം ജീവിക്കുന്നത്. യഥാർത്ഥത്തിൽ മരണത്തിന്റെ തണലിലാണ് നാം ജീവിക്കുന്നത്. വരുവാനുള്ള മരണത്തിന്റെ തണലിൽ ജീവിക്കുന്ന നമുക്ക് ‘വീരനാം ദൈവം‘ എന്ന് വിളിക്കപ്പെടുന്ന വരുവാനുള്ള പുത്രൻ വലിയ ഒരു പ്രകാശം അല്ലെങ്കിൽ ഒരു പ്രത്യാശ ആയിരിക്കും.

…മീഖാ

യെശയ്യാവിന്റെ അതേ കാലഘട്ടത്തിൽ (750 ബി സി) ജീവിച്ചിരുന്ന മറ്റൊരു ഋഷി, മീഖാ വരുവാനുള്ള വ്യക്തിയെപറ്റി ഒരു വെളിപ്പാട് ഉണ്ടായി. അദ്ദേഹം ഇങ്ങനെ എഴുതി:

നീയോ, ബേത്ത്ളേഹേം എഫ്രാത്തേ,

നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും

യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു

നിന്നിൽനിന്നു ഉത്ഭവിച്ചുവരും;

അവന്റെ ഉത്ഭവം പണ്ടേയുള്ളതും

പുരാതനമായതും തന്നേ.

മീഖാ 5: 2

യെഹൂദാ കുലം (അതായത് യെഹൂദന്മാർ) ജീവിച്ചിരുന്ന എഫ്രാത്തിലെ ബേത്ത്ലഹേം പട്ടണത്തിൽ നിന്ന് ഒരു മനുഷ്യൻ വരും എന്ന് മീഖാ പറഞ്ഞു. ഈ മനുഷ്യന്റെ പ്രത്യേകത എന്താണെന്നാൽ ബേത്ത്ലഹേമിൽ നിന്ന് ചരിത്രത്തിന്റെ ഒരു പ്രത്യേക സമയത്ത് ‘പുറപ്പെട്ട് വരുമെങ്കിലും‘ കാലത്തിന്റെ ആദിമുതലെ താൻ നിലനിന്നിരുന്നു. ആയതിനാൽ പുരുഷസൂക്തത്തിലെ വാക്യം 2 പോലെയും, ഇയ്യോബിന്റെ വീണ്ടെടുപ്പുകാരനെപ്പോലെയും ഈ മനുഷ്യൻ നമ്മെ പോലെ സമയത്താൽ ബന്ധിക്കപ്പെട്ടവനല്ല. അവൻ സമയത്തിന്റെ കർത്താവാണ്. ഇതൊരു മാനുഷീക കഴിവല്ല മറിച്ച് ഒരു ദൈവീക കഴിവാണ്, ആയതിനാൽ ഇവരെല്ലാം പറയുന്നത് ഒറ്റ വ്യക്തിയെപറ്റിയാണ്.

യേശുസത്സങ്ങിൽ (യേശു ക്രിസ്തു) നിറവേറി

ആരാണീ വ്യക്തി? ചരിത്രപരമായ പ്രധാനപ്പെട്ട ഒരു സൂചന മീഖാ നൽകുന്നു. വരുവാനുള്ള വ്യക്തി ബേത്ത്ലഹേമിൽ നിന്ന് പുറപ്പെട്ട് വരും. ഇന്ന് ഇസ്രയേൽ രാജ്യത്തിൽ ആയിര കണക്കിന് വർഷങ്ങൾക്ക് മുമ്പ് നിലനിന്നിരുന്ന ഒരു പട്ടണമാണ് ബേത്ത്ലഹേം. നിങ്ങൾക്ക് അതിന്റെ ഭൂപടം അന്വേഷിച്ച് നോക്കാം. അതൊരു വലിയ പട്ടണമായിരുന്നില്ല. എന്നാൽ ഈ പട്ടണം വളരെ പ്രസിദ്ധമാണ് കൂടാതെ എല്ലാം വർഷവും ഈ പട്ടണത്തെ പറ്റി ആഗോള ന്യൂസിൽ വരുകയും ചെയ്യുന്നു, എന്തുകൊണ്ട്? കാരണം ഇത് യേശു ക്രിസ്തുവിന്റെ (യേശു സത്സങ്ങ്) ജനന സ്ഥലമാണ്. 2000 വർഷം മുമ്പ് താൻ ജനിച്ച പട്ടണമാണിത്. യെശയ്യാവ് മറ്റൊരു സൂചന തരുന്നത്, ഈ വ്യക്തി ഗലീല പട്ടണത്തെ സ്വാധീനിക്കും എന്നുള്ളതാണ്. യേശു സത്സങ്ങ് (യേശു ക്രിസ്തു) ബേത്ത്ലഹേമിലാണ് ജനിച്ചതെങ്കിലും (മീഖാ മുൻ കണ്ടതുപോൽ) യെശയ്യാവ് പ്രവചിച്ചതു പോലെ യേശു വളർന്നതും, പഠിപ്പിച്ചതും ഗലീലയിലാണ്. യേശു സത്സങ്ങിന്റെ (യേശു ക്രിസ്തു) ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ട് കാര്യമാണ് ബേത്ലഹേം എന്ന ജനന സ്ഥലവും ശുശ്രൂഷ സ്ഥലമായ ഗലീലയും. യേശുവിൽ (യേശു സത്സങ്ങ്) വിവിധ ഋഷിമാരുടെ പ്രവചനങ്ങൾ നിറവേറുന്നത് നാം കണ്ടു. ഈ ഋഷിമാർ മുൻ കണ്ട പുരുഷൻ/ വീണ്ടെടുപ്പുകാരൻ/ അധികാരി ഈ യേശു തന്നെയാണോ? ഈ ചോദ്യത്തിന് നാം ഉത്തരം കണ്ടെത്തിയാൽ മരണത്തിന്റെ തണലിൽ ജീവിക്കുന്ന നമുക്ക് അനശ്വരത ലഭിക്കുമെങ്കിൽ നാം ഇതിൽ ചിലവഴിക്കുന്ന സമയം അമൂല്ല്യമാണ്. നാം പുരുഷസൂക്തത്തിൽ മുമ്പോട്ട് പോകുമ്പോൾ വേദപുസ്തകത്തിലെ എബ്രായ ഋഷിമാരുമായി ഒത്തു പഠിച്ച് നമ്മുടെ അന്വേഷണം തുടരുന്നു.

പുരുഷസൂക്തത്തിലേക്ക് ഒരു ശ്രദ്ധ – മനുഷ്യനെ പുകഴ്ത്തുന്ന ഒരു പാട്ട്

റിഗ് വേദത്തിലെ പ്രധാനപ്പെട്ട ഒരു പദ്യം അല്ലെങ്കിൽ പ്രാർത്ഥനയാണ് പുരുഷസൂക്തം. 90ആം അദ്ധ്യായത്തിലെ 10ആമത്തെ മണ്ഡലത്തിലാണ് ഇത് കാണപ്പെടുന്നത്. പുരുഷ എന്ന പ്രത്യേക മനുഷ്യന് വേണ്ടിയുള്ള ഒരു പാട്ടാണിത്. ലോകത്തിലെ ഏറ്റവും പഴയ മന്ത്രങ്ങളിൽ ഒന്നായ റിഗ് വേദത്തിൽ ഇത് കാണപ്പെടുന്നത് കൊണ്ട് മുക്തി അല്ലെങ്കിൽ മോക്ഷത്തിനുള്ള (ജ്ഞാനോദയം) വഴിയെന്തെന്ന് അറിയുവാൻ ഇത് പഠിക്കുന്നത് നന്നായിരിക്കും.

ആരാണീ പുരുഷൻ? വേദങ്ങൾ ഇപ്രകാരം പറയുന്നു

 “പുരുഷനും പ്രജാപതിയും ഒരേ ആളത്വങ്ങളാണ്“ (പുരുസോഹി പ്രജാപതിയുടെ സംസ്കൃത ഭാഷാക്ഷരത്തിലെഴുതിയത്) മദ്ധ്യയിന്ത്യ

ശതപഥബ്രാഹ്മണം VII. 4ː1.156

ഇതിനെ പറ്റി ഉപനിഷത്തുകളിൽ ഇങ്ങനെ പറയുന്നു

 “പുരുഷൻ എല്ലാറ്റിനെക്കാളും ഉയർത്തപ്പെട്ടവൻ. പുരുഷനെക്കാൾ മേലെ വേറെ ഒന്നും (ആരും) ഇല്ല. അവൻ അന്ത്യയവും ഏറ്റവും വലിയ ലക്ഷ്യവുമാകുന്നു.“ (അവികത്ത്പുരുഷപറ, പുരുഷനപരംകിൻസിറ്റ്സകസ്തസ പരഗതി)

കഥോപനിഷത് 3: 11

 “ഈ പരമ പുരുഷൻ ഇനി വെളിപ്പെടുവാനുള്ളവരിലും ഉന്നതനാണ്… അവനെ അറിയുന്നവർ സ്വതന്ത്രർ ആകുന്നു, കൂടാതെ അമർത്യത പ്രാപിക്കുന്നു“ (അവിയകത്ത് ഉ പരപുരുഷ….യജ്ഞതവ്യമുഖ്യതെജന്തുരംതത്വം ഗച്ചതി)

കഥോപനിഷത് 6: 8

ആയതിനാൽ പുരുഷൻ പ്രജാപതിയാണ് (എല്ലാ സൃഷ്ടിയുടെയും ദൈവം). എന്നാൽ, അതിലെല്ലാം മുഖ്യം അവനെ അറിയുമ്പോൾ അത് എന്നെയും നിന്നെയും ബാധിക്കും. ഉപനിഷത് ഇപ്രകാരം പറയുന്നു:

 ‘നിത്യജീവനിൽ പ്രവേശിക്കുവാൻ  വേറെ വഴി ഇല്ല‘ (എന്നാൽ പുരുഷനിലൂടെ മാത്രം) (നന്യപന്തവിദ്യതെ – അയനയ)

സ്വേതസ്വതരോപനിഷത് 3: 8

പുരുഷനെ വിവരിക്കുന്ന റിഗ് വേദത്തിലെ പുരുഷസൂക്തം നമുക്ക് പഠിക്കാം. ഇത് നാം പഠിക്കുമ്പോൾ തന്നെ നിങ്ങളുടെ മുമ്പിൽ ഒരു പ്രത്യേക ചിന്തയിടുവാൻ ആഗ്രഹിക്കുന്നു. പുരുഷസൂക്തത്തിൽ പറഞ്ഞിരിക്കുന്ന പുരുഷൻ ഏകദേശം 2000 വർഷങ്ങൾക്ക് മുമ്പ് അവതരിച്ച യേശുസത്സങ്ങ് (നസ്രയനായ യേശു) ആണോ? ഞാൻ പറഞ്ഞതു പോലെ ഇത് ഒരു വിചിത്ര ചിന്തയാണ്, എന്നാൽ എല്ലാ മതങ്ങളിലും യേശുസത്സങ്ങിനെ (നസ്രയനായ യേശു) ഒരു വിശുദ്ധ മനുഷ്യനായാണ് കണക്കാക്കിയിരിക്കുന്നത്. താൻ ഒരു ദൈവീക അവതാരമെന്നും പറഞ്ഞിട്ടുണ്ട്, കൂടാതെ താനും പുരുഷനും യാഗമാക്കപ്പെട്ടിട്ടുണ്ട് (നാം അതിനെ പറ്റി പഠിക്കുവാൻ പോകുന്നു). ആയതിനാൽ ഈ ചിന്ത നാം അല്പം കൂടി പഠിക്കുന്നത് നല്ലതായിരിക്കും. ജോസഫ് പടിഞ്ഞാറേക്കര എഴുതിയ ക്രിസ്തു പുരാണ വേദങ്ങളിൽ എന്ന പുസ്തകം (346 pp. 2007) വായിച്ചപ്പോഴാണ് സംസ്കൃത ഭാഷാക്ഷരത്തിലെഴുതിയതും പുരുഷസൂക്തത്തെ കുറിച്ചുള്ള ചിന്ത എന്നിൽ ഉടലെടുത്തത്.

പുരുഷ സൂക്തത്തിന്റെ ആദ്യ ഭാഗം

സംസ്കൃത ഭാഷാക്ഷരത്തിലെഴുതിയത് മലയാളത്തിലേക്ക് തർജ്ജിമ ചെയ്തത്
സഹസ്രസിർസ – പുരുഷസഹസ്രക്സസസ്രപത്ത്സഭൂമിമിസ്വതോവ് റിത്വത്യതിസ്ത്തടസംങ്കുലം പുരുഷന് ആയിരം തലയും ആയിരം കണ്ണുകളും, ആയിരം കാലുകളും ഉണ്ട്. ഭൂമി മുഴുവൻ അവൻ ശോഭിക്കുന്നു. എന്നാൽ അവൻ പത്ത് വിരളുകളിലേക്ക് ഒതുങ്ങി.

പുരുഷൻ തന്നെയാണ് പ്രജാപതി എന്ന് നാം മുകളിൽ കണ്ടു. ഇവിടെ പറഞ്ഞിരിക്കുന്നത് പോലെ, പുരാണ വേദങ്ങൾ പ്രകാരം എല്ലാം സൃഷ്ടിച്ച ദൈവമാണ് പ്രജാപതി. അവൻ “സകല സൃഷ്ടിയുടെയും ദൈവമാണ്.“

 ‘പുരുഷന് ആയിരം തലയും ആയിരം കണ്ണുകളും, ആയിരം കാലുകളും ഉണ്ട്‘ എന്ന് നാം പുരുഷസൂക്തത്തിന്റെ ആദ്യത്തിൽ നാം കാണുന്നു. എന്താണിതിന്റെ അർത്ഥം? ആയിരം എന്നത് ഇവിടെ ഒരു സംഖ്യയല്ല മറിച്ച് ‘എണ്ണമില്ലാത്തത്‘ അല്ലെങ്കിൽ ‘അളവില്ലാത്തത്‘ എന്നതാണ് അർത്ഥം. പുരുഷന് അളവില്ലാത്ത ജ്ഞാനം (‘തല‘) ഉണ്ട്. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ അവൻ സർവ്വജ്ഞാനിയാണ്. സർവ്വജ്ഞാനി എന്നത് ദൈവത്തിനു (പ്രജാപതി) മാത്രമുള്ള ഗുണമാണ്. ദൈവം എല്ലാം കാണുകയും എല്ലാം അറിയുകയും ചെയ്യുന്നു. പുരുഷന് ‘ആയിരം കണ്ണ്‘ ഉണ്ട് എന്നതിന്റെ അർത്ഥം അവൻ സർവ്വവ്യാപിയാണെന്നാണ്. അവൻ എല്ലായിടത്തും ഉള്ളതു കൊണ്ട് സകലവും അറിയുവാൻ സാധിക്കും. അതേ പോലെതന്നെ അവന് ‘ആയിരം കാലുണ്ടെന്നുള്ളതിന്റെ‘ അർത്ഥം അവൻ സർവ്വശക്തിയുള്ളവനെന്നാണ് – അളവില്ലാത്ത ശക്തി.

അങ്ങനെ പുരുഷസൂക്തത്തിന്റെ ആദിയിൽ പുരുഷനെ സർവ്വജ്ഞാനി, സർവ്വവ്യാപി, സർവ്വശക്തിയുള്ളവനായാണ് പരിചയപ്പെടുത്തുന്നത്. ഒരു ദൈവത്തിന്റെ അവതാരത്തിന് മാത്രമേ അങ്ങനെ ഒരു വ്യക്തിയാകുവാൻ കഴിയുകയുള്ളു. എന്നാൽ ആ വാക്യത്തിന്റെ ഒടുവിൽ ‘അവൻ പത്ത് വിരളുകളിൽ ഒതുങ്ങി‘ എന്ന് എഴുതിയിരിക്കുന്നു. എന്താണ് അതിന്റെ അർത്ഥം? ഒരു അവതാര പുരുഷനായ പുരുഷൻ സകല ദൈവീക ശക്തികളെയും വെടിഞ്ഞ്, ഒരു സാധാരണ മനുഷ്യനായി –‘പത്ത് വിരളുകൾ‘ ഉള്ള ഒരു മനുഷ്യൻ. പുരുഷൻ ദൈവമായിരിക്കെ തന്റെ അവതാരത്തിൽ ഈ സകല ദൈവീകതയും വെടിഞ്ഞു.

യേശു സത്സങ്ങിനെ (നസ്രയനായ യേശു) പറ്റി വേദപുസ്തകം ഇതേ കാര്യം തന്നെ പറയുന്നു. അത് ഇപ്രകാരമാണ്:

 ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.


6 അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള
സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു
വിചാരിക്കാതെ ദാസരൂപം എടുത്തു
8 മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു
വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ
താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.

ഫിലിപ്പ്യർ 2: 5-8

പുരുഷസൂക്തം പുരുഷനെ പരിചയപ്പെടുത്തുന്ന അതേ ചിന്തകളാണ് നാം വേദപുസ്തകത്തിലും കാണുന്നത് – അനശ്വര ദൈവം ഒരു സാധാരണ മനുഷ്യനായി അവതരിക്കുന്നു. വേദപുസ്തകത്തിലെ ഈ ഭാഗം ഇതിനു ശേഷം തന്റെ യാഗത്തെ കുറിച്ച് വിവരിക്കുന്നു – പുരുഷസൂക്തത്തിലും അങ്ങനെ തന്നെയാണ്. മോക്ഷം പ്രാപിക്കണം എന്നാഗ്രഹിക്കുന്നവർ ഈ മർമ്മങ്ങൾ അധികം അന്വേഷിക്കുന്നത് നല്ലതാണ്. ഉപനിഷത്തിൽ ഇങ്ങനെ പറയുന്നു:

 ‘നിത്യജീവനിൽ പ്രവേശിക്കുവാൻ  വേറെ വഴി ഇല്ല(എന്നാൽ പുരുഷനിലൂടെ മാത്രം) (നന്യപന്തവിദ്യതെ – അയനയ

സ്വേതസ്വതരോപനിഷത് 3: 8

പുരുഷസൂക്തത്തിന്റെ രണ്ടാം ഭാഗത്തേക്ക് ഇവിടെ തുടരുന്നു.

സൂര്യന്റെ കീഴിൽ ജീവിത സംതൃപ്തി അന്വേഷിക്കുന്നതിന്റെ വ്യർത്ഥത (മായ)

 ‘അല്ല‘, ‘വ്യാമോഹം‘ എന്ന് അർത്ഥം വരുന്ന സംസ്കൃത പദത്തിൽ നിന്നാണ് മായ എന്ന വാക്ക് വരുന്നത്. ഋഷിമാരും ചിന്താശാലകളും മായയുടെ വ്യർത്ഥതയ്ക്ക് വിവിധ തരത്തിലുള്ള ഊന്നൽ കൊടുത്തിട്ടുണ്ട്. എന്നാൽ എല്ലാവരും ഒരു പോലെ പറയുന്ന ഒരു കാര്യം നമ്മുടെ ഭൗതീകം നമ്മുടെ ദേഹിയെ അടിമപ്പെടുത്തി കുടുക്കി കളയുമെന്നാണ്. നമ്മുടെ ദേഹി എല്ലാം നിയന്ത്രിക്കണം എന്നും എല്ലാറ്റിലും സന്തോഷിക്കണം എന്നും ആഗ്രഹിക്കുന്നു. എന്നാൽ ഇങ്ങനെ നാം ചെയ്യുമ്പോൾ മോഹത്തിനും, അത്യാഗ്രഹത്തിനും, കോപത്തിനും അടിമപ്പെടുന്നു. ഇങ്ങനെയാകുമ്പോൾ നാം പിന്നെയും ഇതിൽ നിന്നും പുറത്തു വരുവാൻ ശ്രമിക്കും, എന്നാൽ കൂടുതൽ തെറ്റു ചെയ്യുകയും മായയുടെ ആഴത്തിലേക്ക് വീഴുകയും ചെയ്യുന്നു. മായ നമ്മെ ഒരു ചുഴി പോലെ ആഴങ്ങളിലേക്ക് കുടുക്കുകയും നിരാശയിലാക്കുകയും ചെയ്യുന്നു. താൽകാലികമായതിന് വില കൊടുക്കുകയും ഈ ലോകത്തിന് തരുവാൻ കഴിയാത്ത സന്തോഷത്തിന് പുറകെ പോകുകയും ചെയ്യുന്നു.  

തിരുക്കുറൽ എന്ന തമിഴ് ജ്ഞാനപുസ്തകത്തിൽ മായയെ കുറിച്ചും അതിന് നമ്മുടെ മേലുള്ള സ്വാധീനത്തെ കുറിച്ചും ഇങ്ങനെ പറഞ്ഞിരിക്കുന്നു.

 “ഒരു വ്യക്തി തന്റെ ബന്ധനങ്ങളെ അള്ളിപിടിച്ച് അതിനെ വിടാതെയിരുന്നാൽ ദുഃഖം ആ വ്യക്തിയുടെ മേൽ പിടി മുറുക്കും.“

തിരുക്കുറൽ 35.347–348

തിരുക്കുറലുമായി വളരെ സാമ്യമുള്ള ജ്ഞാന സാഹിത്യങ്ങൾ എബ്രായ വേദത്തിലുണ്ട്. ശലോമോനാണ്  ഈ ജ്ഞാന പുസ്തകത്തിന്റെ എഴുത്തുകാരൻ. ‘സൂര്യന്റെ കീഴിൽ‘ താൻ തങ്ങിയപ്പോൾ അനുഭവിച്ച മായയും അതിന്റെ സ്വാധീനങ്ങളും ഇവിടെ എഴുതിയിരിക്കുന്നു –  അതായത് ഭൗതീക കാര്യങ്ങൾക്ക് വില കല്പിച്ച് സൂര്യന്റെ കീഴിൽ ഭൗതീക കാര്യങ്ങളിൽ നിന്ന് സന്തോഷം അന്വേഷിക്കുന്നു.

 ‘സൂര്യന്റെ കീഴിൽ‘ ശലോമോൻ അനുഭവിച്ച മായ

തന്റെ ജ്ഞാനത്തിന് പ്രസിദ്ധനായ ശലോമോൻ എന്ന പുരാതന രാജാവ്, ഏകദേശം  950 ബി സിയിൽ വേദപുസ്തകത്തിന്റെ പഴയനിയമത്തിൽ അനേക പദ്യങ്ങൾ എഴുതിയിട്ടുണ്ട്. ജീവിതത്തിൽ സംതൃപ്തി അന്വേഷിക്കുവാൻ താൻ ചെയ്ത കാര്യങ്ങളെ കുറിച്ച് താൻ സഭാപ്രസംഗിയിൽ എഴുതിയിരിക്കുന്നു. അവൻ ഇങ്ങനെ എഴുതി:

  ൻ എന്നോടു തന്നേ പറഞ്ഞു: വരിക; ഞാൻ നിന്നെ സന്തോഷംകൊണ്ടു പരീക്ഷിക്കും; സുഖം അനുഭവിച്ചുകൊൾക.
2 എന്നാൽ അതും മായ തന്നേ. ഞാൻ ചിരിയെക്കുറിച്ചു അതു ഭ്രാന്തു എന്നും സന്തോഷത്തെക്കുറിച്ചു അതുകൊണ്ടെന്തു ഫലം എന്നും പറഞ്ഞു.
3 മനുഷ്യർക്കു ആകാശത്തിൻ കീഴെ ജീവപര്യന്തം ചെയ്‍വാൻ നല്ലതു ഏതെന്നു ഞാൻ കാണുവോളം എന്റെ ഹൃദയം എന്നെ ജ്ഞാനത്തോടെ നടത്തിക്കൊണ്ടിരിക്കെ, ഞാൻ എന്റെ ദേഹത്തെ വീഞ്ഞുകൊണ്ടു സന്തോഷിപ്പിപ്പാനും ഭോഷത്വം പിടിച്ചു കൊൾവാനും എന്റെ മനസ്സിൽ നിരൂപിച്ചു.
4 ഞാൻ മഹാപ്രവൃത്തികളെ ചെയ്തു; എനിക്കു അരമനകളെ പണിതു; മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി.
5 ഞാൻ തോട്ടങ്ങളെയും ഉദ്യാനങ്ങളെയും ഉണ്ടാക്കി; അവയിൽ സകലവിധ ഫലവൃക്ഷങ്ങളെയും നട്ടു.
6 വൃക്ഷം വെച്ചുപിടിപ്പിച്ചിരുന്ന തോപ്പു നനെപ്പാൻ കുളങ്ങളും കുഴിപ്പിച്ചു.
7 ഞാൻ ദാസന്മാരെയും ദാസിമാരെയും വിലെക്കു വാങ്ങി; വീട്ടിൽ ജനിച്ച ദാസന്മാരും എനിക്കുണ്ടായിരുന്നു; യെരൂശലേമിൽ എനിക്കുമുമ്പു ഉണ്ടായിരുന്ന ഏവരിലും അധികം ആടുമാടുകളായ ബഹുസമ്പത്തു എനിക്കുണ്ടായിരുന്നു.
8 ഞാൻ വെള്ളിയും പൊന്നും രാജാക്കന്മാർക്കും സംസ്ഥാനങ്ങൾക്കും ഉള്ള ഭണ്ഡാരവും സ്വരൂപിച്ചു; സംഗീതക്കാരെയും സംഗീതക്കാരത്തികളെയും മനുഷ്യരുടെ പ്രമോദമായ അനവധി സ്ത്രീജനത്തെയും സമ്പാദിച്ചു.
9 ഇങ്ങനെ ഞാൻ, എനിക്കുമുമ്പു യെരൂശലേമിൽ ഉണ്ടായിരുന്നു എല്ലാവരിലും മഹാനായിത്തീർന്നു അഭിവൃദ്ധി പ്രാപിച്ചു; ജ്ഞാനവും എന്നിൽ ഉറെച്ചുനിന്നു.
10 എന്റെ കണ്ണു ആഗ്രഹിച്ചതൊന്നും ഞാൻ അതിന്നു നിഷേധിച്ചില്ല; എന്റെ ഹൃദയത്തിന്നു ഒരു സന്തോഷവും വിലക്കിയില്ല; എന്റെ സകലപ്രയത്നവും നിമിത്തം എന്റെ ഹൃദയം സന്തോഷിച്ചു; എന്റെ സകലപ്രയത്നത്തിലും എനിക്കുണ്ടായ അനുഭവം ഇതു തന്നേ.

സഭാപ്രസംഗി 2:1-10

ധനം, മാനം, ജ്ഞാനം, പദ്ധതികൾ, സ്ത്രീകൾ, സുഖം, രാജ്യം, തൊഴിൽ, വീഞ്ഞ്…. ഇവയെല്ലാം ശലോമോന് ഉണ്ടായിരുന്നു – അന്നത്തെ കാലത്ത് ഉള്ള ജനങ്ങളെക്കാളെല്ലാം അധികം ഉണ്ടായിരുന്നു. ഐൻസ്റ്റീന്റെ ബുദ്ധി, ലക്ഷ്മി മിത്തലിന്റെ ധനം, ബോളിവുഡ് നടീനടന്മാരുടെ സാമുഹ്യ ജീവിത ശൈലി, ബ്രിട്ടീഷ് രാജ കുടുഃബത്തിലെ വില്ല്യം രാജകുമാരന്റെ പ്രൗഡി – ഇവയെല്ലാം ചേർന്നുള്ളതായിരുന്നു ശലോമോൻ രാജാവിന്റെ ജീവിതം. വേറെ ആർക്കാണ് ഈ തരത്തിലുള്ള ജീവിതം ലഭിച്ചത്? മറ്റുള്ളവരെക്കാൾ എല്ലാം ശലോമോൻ രാജാവ് തൃപതനായിരുന്നു എന്ന് നിങ്ങൾ കരുതുന്നുവോ?

വേദപുസ്തകത്തിലെ തന്റെ മറ്റൊരു പദ്യമായ ഉത്തമഗീതത്തിൽ തനിക്കുണ്ടായിരുന്ന ഒരു പ്രേമ ബന്ധത്തെ കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു – ഇതു ഒരു പക്ഷെ തനിക്ക് ദീർഖകാല സംതൃപ്തി നൽകിയിരിക്കാം. ആ മുഴുവൻ പദ്യം ഇവിടെ കൊടുക്കുന്നു. തന്റെയും തന്റെ സ്നേഹിതയും തമ്മിലുള്ള സ്നേഹ കൈമാറ്റം ചെയ്യപ്പെടുന്ന ഒരു ഭാഗം താഴെ കൊടുക്കുന്നു.

ഉത്തമഗീതത്തിന്റെ ഒരു ഭാഗം

അവൻ
9 എന്റെ പ്രിയേ, ഞാൻ നിന്നെ ഒരു ജോലിക്കാരനോട് ഉപമിക്കുന്നു
ഫറവോന്റെ രഥ കുതിരകളിൽ.
10 നിങ്ങളുടെ കവിളുകൾ കമ്മലുകൾ കൊണ്ട് മനോഹരമാണ്,
നിങ്ങളുടെ കഴുത്തിൽ ആഭരണങ്ങളുടെ കമ്പികൾ.
11 ഞങ്ങൾ നിങ്ങളെ സ്വർണ്ണ കമ്മലുകളാക്കും;
വെള്ളി നിറഞ്ഞു.

അവൾ
12 രാജാവു തന്റെ മേശയിലിരിക്കുമ്പോൾ
എന്റെ സുഗന്ധം അതിന്റെ സുഗന്ധം പരത്തി.
13 എന്റെ പ്രിയപ്പെട്ടവൻ എനിക്ക് മൂറിൻറെ ഒരു പാത്രമാണ്
എന്റെ മുലകൾക്കിടയിൽ വിശ്രമിക്കുന്നു.
14 എന്റെ പ്രിയപ്പെട്ടവൾ എനിക്ക് മൈലാഞ്ചി പുഷ്പങ്ങളുടെ ഒരു കൂട്ടമാണ്
എൻ ഗെഡിയുടെ മുന്തിരിത്തോട്ടങ്ങളിൽ നിന്ന്.

അവൻ
15 പ്രിയേ, നീ എത്ര സുന്ദരിയാണ്!
ഓ, എത്ര മനോഹരമാണ്!
നിങ്ങളുടെ കണ്ണുകൾ പ്രാവുകളാണ്.

അവൾ
16 പ്രിയനേ, നീ എത്ര സുന്ദരനാണ്!
ഓ, എത്ര മനോഹരം!
ഞങ്ങളുടെ കിടക്ക വിശാലമാണ്.

അവൻ

17 നമ്മുടെ വീടിന്റെ കിരണങ്ങൾ ദേവദാരുക്കളാണ്;
ഞങ്ങളുടെ റാഫ്റ്ററുകൾ സരളവൃക്ഷങ്ങളാണ്.

അവൾ

3 കാട്ടിലെ മരങ്ങൾക്കിടയിൽ ഒരു ആപ്പിൾ മരം പോലെ
ചെറുപ്പക്കാർക്കിടയിൽ എന്റെ പ്രിയപ്പെട്ടവൻ.
അവന്റെ നിഴലിൽ ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,
അവന്റെ ഫലം എന്റെ രുചിക്ക് മധുരമാണ്.
4 അവൻ എന്നെ വിരുന്നു ഹാളിലേക്ക് കൊണ്ടുപോകട്ടെ,
അവന്റെ മേൽ എന്റെ ബാനർ സ്നേഹമായിരിക്കട്ടെ.
5 ഉണക്കമുന്തിരി ഉപയോഗിച്ച് എന്നെ ശക്തിപ്പെടുത്തുക,
ആപ്പിൾ ഉപയോഗിച്ച് എന്നെ പുതുക്കുക,
ഞാൻ സ്നേഹത്താൽ ക്ഷീണിച്ചിരിക്കുന്നു.
6 അവന്റെ ഇടങ്കൈ എന്റെ തലയ്ക്കു താഴെ;
അവന്റെ വലങ്കൈ എന്നെ ആലിംഗനം ചെയ്യുന്നു.
7 ജറുസലേം പുത്രിമാരേ, ഞാൻ നിന്നോടു കൽപിക്കുന്നു
ഗസലുകളാലും വയലിന്റെ പ്രവർത്തനങ്ങളാലും:
സ്നേഹത്തെ ഉണർത്തുകയോ ഉണർത്തുകയോ ചെയ്യരുത്
അങ്ങനെ ആഗ്രഹിക്കുന്നതുവരെ.

ഉത്തമഗീതം 1:9 – 2:7

ഈ പദ്യത്തിന് ഏകദേശം 3000 വർഷം പഴക്കമുണ്ട്, കൂടാതെ ഒരു ബോളിവുഡ് സിനിമ പോലെ തന്നെ ഒരു ഉത്തമ പ്രണയ പദ്യമാണ്. തന്റെ അധിക ധനം കൊണ്ട് താൻ ഏകദേശം 700 വെപ്പാട്ടിമാരെ സമ്പാദിച്ചു എന്ന് എഴുതിയിരിക്കുന്നു! ബോളിവുഡിലെയോ, ഹോളിവുഡിലെയോ ഏതൊരു കമിതാവിനെക്കാൾ അധികമാണിത്. തന്റെ ഈ പ്രണയങ്ങൾ കൊണ്ട് താൻ സംതൃപ്തനായിരുന്നു എന്ന് നാം ചിന്തിക്കും. എന്നാൽ ഈ പ്രണയങ്ങൾ, ധനങ്ങൾ, മാനങ്ങൾ, ജ്ഞാനം എലാം ഉണ്ടായിട്ടും – അവൻ ഇങ്ങനെ എഴുതി:

രൂശലേമിലെ രാജാവായി ദാവീദിന്റെ മകനായ സഭാപ്രസംഗിയുടെ വചനങ്ങൾ.
2 ഹാ മായ, മായ എന്നു സഭാപ്രസംഗി പറയുന്നു; ഹാ മായ, മായ, സകലവും മായയത്രേ.
3 സൂര്യന്നു കീഴിൽ പ്രയത്നിക്കുന്ന സകലപ്രയത്നത്താലും മനുഷ്യന്നു എന്തു ലാഭം?
4 ഒരു തലമുറ പോകുന്നു; മറ്റൊരു തലമുറ വരുന്നു;
5 ഭൂമിയോ എന്നേക്കും നില്ക്കുന്നു; സൂര്യൻ ഉദിക്കുന്നു; സൂര്യൻ അസ്തമിക്കുന്നു; ഉദിച്ച സ്ഥലത്തേക്കു തന്നേ ബദ്ധപ്പെട്ടു ചെല്ലുന്നു.
6 കാറ്റു തെക്കോട്ടു ചെന്നു വടക്കോട്ടു ചുറ്റിവരുന്നു; അങ്ങനെ കാറ്റു ചുറ്റിച്ചുറ്റി തിരിഞ്ഞുകൊണ്ടു പരിവർത്തനം ചെയ്യുന്നു.
7 സകലനദികളും സമുദ്രത്തിലേക്കു ഒഴുകിവീഴുന്നു; എന്നിട്ടും സമുദ്രം നിറയുന്നില്ല; നദികൾ ഒഴുകിവീഴുന്ന ഇടത്തേക്കു പിന്നെയും പിന്നെയും ചെല്ലുന്നു.
8 സകലകാര്യങ്ങളും ശ്രമാവഹങ്ങളാകുന്നു; മനുഷ്യൻ പറഞ്ഞാൽ തീരുകയില്ല; കണ്ടിട്ടു കണ്ണിന്നു തൃപ്തി വരുന്നില്ല; കേട്ടിട്ടു ചെവി നിറയുന്നതുമില്ല.
9 ഉണ്ടായിരുന്നതു ഉണ്ടാകുവാനുള്ളതും, ചെയ്തുകഴിഞ്ഞതു ചെയ്‍വാനുള്ളതും ആകുന്നു; സൂര്യന്നു കീഴിൽ പുതുതായി യാതൊന്നും ഇല്ല.
10 ഇതു പുതിയതു എന്നു പറയത്തക്കവണ്ണം വല്ലതും ഉണ്ടോ? നമുക്കു മുമ്പെ, പണ്ടത്തെ കാലത്തു തന്നേ അതുണ്ടായിരുന്നു.
11 പുരാതന ജനത്തെക്കുറിച്ചു ഓർമ്മയില്ലല്ലോ; വരുവാനുള്ളവരെക്കുറിച്ചു പിന്നത്തേതിൽ വരുവാനുള്ളവർക്കും ഓർമ്മയുണ്ടാകയില്ല.
12 സഭാപ്രസംഗിയായ ഞാൻ യെരൂശലേമിൽ യിസ്രായേലിന്നു രാജാവായിരുന്നു.
13 ആകാശത്തിൻ കീഴിൽ സംഭവിക്കുന്നതൊക്കെയും ജ്ഞാനത്തോടെ ആരാഞ്ഞറിയേണ്ടതിന്നു ഞാൻ മനസ്സുവെച്ചു; ഇതു ദൈവം മനുഷ്യർക്കു കഷ്ടപ്പെടുവാൻ കൊടുത്ത വല്ലാത്ത കഷ്ടപ്പാടു തന്നേ.
14 സൂര്യന്നു കീഴെ നടക്കുന്ന സകല പ്രവൃത്തികളും ഞാൻ കണ്ടിട്ടുണ്ടു; അവയൊക്കെയും മായയും വൃഥാപ്രയത്നവും അത്രേ.

സഭാപ്രസംഗി 1:1-14

  11 ഞാൻ എന്റെ കൈകളുടെ സകലപ്രവൃത്തികളെയും ഞാൻ ചെയ്‍വാൻ ശ്രമിച്ച സകലപരിശ്രമങ്ങളെയും നോക്കി; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ; സൂര്യന്റെ കീഴിൽ യാതൊരു ലാഭവും ഇല്ല എന്നു കണ്ടു.
12 ഞാൻ ജ്ഞാനവും ഭ്രാന്തും ഭോഷത്വവും നോക്കുവാൻ തിരിഞ്ഞു; രാജാവിന്റെ ശേഷം വരുന്ന മനുഷ്യൻ എന്തു ചെയ്യും? പണ്ടു ചെയ്തതു തന്നേ.
13 വെളിച്ചം ഇരുളിനെക്കാൾ ശ്രേഷ്ഠമായിരിക്കുന്നതുപോലെ ജ്ഞാനം ഭോഷത്വത്തെക്കാൾ ശ്രേഷ്ഠമായിരിക്കുന്നു എന്നു ഞാൻ കണ്ടു.
14 ജ്ഞാനിക്കു തലയിൽ കണ്ണുണ്ടു; ഭോഷൻ ഇരുട്ടിൽ നടക്കുന്നു; എന്നാൽ അവർക്കു എല്ലാവർക്കും ഗതി ഒന്നു തന്നേ എന്നു ഞാൻ ഗ്രഹിച്ചു.
15 ആകയാൽ ഞാൻ എന്നോടു: ഭോഷന്നും എനിക്കും ഗതി ഒന്നു തന്നേ; പിന്നെ ഞാൻ എന്തിന്നു അധികം ജ്ഞാനം സമ്പാദിക്കുന്നു എന്നു പറഞ്ഞു. ഇതും മായയത്രേ എന്നു ഞാൻ മനസ്സിൽ പറഞ്ഞു.
16 ഭോഷനെക്കുറിച്ചാകട്ടെ ജ്ഞാനിയെക്കുറിച്ചാകട്ടെ ശാശ്വതമായ ഓർമ്മയില്ല; വരുംകാലത്തും അവരെ ഒക്കെയും മറന്നുപോകും; അയ്യോ ഭോഷൻ മരിക്കുന്നതുപോലെ ജ്ഞാനിയും മരിക്കുന്നു;
17 അങ്ങനെ സൂര്യന്നു കീഴെ നടക്കുന്ന കാര്യം എനിക്കു അനിഷ്ടമായതുകൊണ്ടു ഞാൻ ജീവനെ വെറുത്തു; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ.
18 സൂര്യന്നു കീഴെ ഞാൻ പ്രയത്നിച്ച പ്രയത്നം ഒക്കെയും ഞാൻ വെറുത്തു; എന്റെ ശേഷം വരുവാനിരിക്കുന്ന മനുഷ്യന്നു ഞാൻ അതു വെച്ചേക്കേണ്ടിവരുമല്ലോ.
19 അവൻ ജ്ഞാനിയായിരിക്കുമോ ഭോഷനായിരിക്കുമോ? ആർക്കറിയാം? എന്തായാലും ഞാൻ സൂര്യന്നു കീഴെ പ്രയത്നിച്ചതും ജ്ഞാനം വിളങ്ങിച്ചതും ആയ സകലപ്രയത്നഫലത്തിന്മേലും അവൻ അധികാരം പ്രാപിക്കും. അതും മായ അത്രേ.
20 ആകയാൽ സൂര്യന്നു കീഴെ പ്രയത്നിച്ച സർവ്വപ്രയത്നത്തെക്കുറിച്ചും ഞാൻ എന്റെ ഹൃദയത്തെ നിരാശപ്പെടുത്തുവാൻ തുടങ്ങി.
21 ഒരുത്തൻ ജ്ഞാനത്തോടും അറിവോടും സാമർത്ഥ്യത്തോടുംകൂടെ പ്രയത്നിക്കുന്നു; എങ്കിലും അതിൽ പ്രയത്നിക്കാത്ത ഒരുത്തന്നു അവൻ അതിനെ അവകാശമായി വെച്ചേക്കേണ്ടിവരുന്നു; അതും മായയും വലിയ തിന്മയും അത്രേ.
22 സൂര്യന്നു കീഴെ പ്രയത്നിക്കുന്ന സകലപ്രയത്നംകൊണ്ടും ഹൃദയപരിശ്രമംകൊണ്ടും മനുഷ്യന്നു എന്തു ഫലം?
23 അവന്റെ നാളുകൾ ഒക്കെയും ദുഃഖകരവും അവന്റെ കഷ്ടപ്പാടു വ്യസനകരവും അല്ലോ; രാത്രിയിലും അവന്റെ ഹൃദയത്തിന്നു സ്വസ്ഥതയില്ല; അതും മായ അത്രേ.

സഭാപ്രസംഗി 2:11-23

തന്നെ ആത്യന്തികമായി സംതൃപ്തിപ്പെടുത്തും എന്നു കരുതിയ സുഖം, ധനം, തൊഴിൽ, വളർച്ച, പ്രണയം എന്നിവയെ കുറിച്ച് താൻ പറഞ്ഞത് ഇതെല്ലാം വ്യർത്ഥം എന്നാണ്. ഇതെല്ലാം നമ്മെ സംതൃപ്തിപ്പെടുത്തുമെന്നു ഇന്നും നാം കേട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. എന്നാൽ ഈ വഴികൾ ഒന്നും തന്നെ തൃപ്തിപ്പെടുത്തിയില്ല എന്ന് ശലോമോന്റെ പദ്യം പറയുന്നു.

ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചും ശലോമോൻ തന്റെ പദ്യത്തിൽ തുടർന്ന് എഴുതിയിരിക്കുന്നു.

19 മനുഷ്യർക്കു ഭവിക്കുന്നതു മൃഗങ്ങൾക്കും ഭവിക്കുന്നു; രണ്ടിന്നും ഗതി ഒന്നു തന്നേ; അതു മരിക്കുന്നതുപോലെ അവനും മരിക്കുന്നു; രണ്ടിന്നും ശ്വാസം ഒന്നത്രേ; മനുഷ്യന്നു മൃഗത്തെക്കാൾ വിശേഷതയില്ല; സകലവും മായയല്ലോ.
20 എല്ലാം ഒരു സ്ഥലത്തേക്കു തന്നേ പോകുന്നു; എല്ലാം പൊടിയിൽ നിന്നുണ്ടായി, എല്ലാം വീണ്ടും പൊടിയായ്തീരുന്നു.
21 മനുഷ്യരുടെ ആത്മാവു മേലോട്ടു പോകുന്നുവോ? മൃഗങ്ങളുടെ ആത്മാവു കീഴോട്ടു ഭൂമിയിലേക്കു പോകുന്നുവോ? ആർക്കറിയാം?

സഭാപ്രസംഗി 3:19-21

2 എല്ലാവർക്കും എല്ലാം ഒരുപോലെ സംഭവിക്കുന്നു; നീതിമാന്നും ദുഷ്ടന്നും നല്ലവന്നും നിർമ്മലന്നും മലിനന്നും യാഗം കഴിക്കുന്നവനും യാഗം കഴിക്കാത്തവന്നും ഒരേ ഗതി വരുന്നു; പാപിയും നല്ലവനും ആണ പേടിക്കുന്നവനും ആണയിടുന്നവനും ഒരുപോലെ ആകുന്നു.
3 എല്ലാവർക്കും ഒരേഗതി വരുന്നു എന്നുള്ളതു സൂര്യന്റെ കീഴിൽ നടക്കുന്ന എല്ലാറ്റിലും ഒരു തിന്മയത്രേ; മനുഷ്യരുടെ ഹൃദയത്തിലും ദോഷം നിറഞ്ഞിരിക്കുന്നു; ജീവപര്യന്തം അവരുടെ ഹൃദയത്തിൽ ഭ്രാന്തു ഉണ്ടു; അതിന്റെ ശേഷമോ അവർ മരിച്ചവരുടെ അടുക്കലേക്കു പോകുന്നു.
4 ജീവിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ ഉള്ളവന്നൊക്കെയും പ്രത്യാശയുണ്ടു; ചത്ത സിംഹത്തെക്കാൾ ജീവനുള്ള നായ് നല്ലതല്ലോ.
5 ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാൽ അവർക്കു ഒരു പ്രതിഫലവും ഇല്ല; അവരെ ഓർമ്മ വിട്ടുപോകുന്നുവല്ലോ.

സഭാപ്രസംഗി 9:2-5

വിശുദ്ധപുസ്തകമായ വേദപുസ്തകത്തിൽ എന്തുകൊണ്ടാണ് ധനവും, പ്രണയവും അന്വേഷിക്കുന്ന പദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് – നാം ഈ വിഷയങ്ങൾ വിശുദ്ധ ജീവിതത്തിന്  എതിരായി കാണുന്നു. വൃതങ്ങൾ, ധർമ്മങ്ങൾ, ജീവിതരീതികൾ ഇവയെല്ലാം പറ്റി വിശുദ്ധ പുസ്തകങ്ങൾ ചർച്ച ചെയ്യണം എന്ന് നാം കരുതുന്നു. പിന്നെന്തുകൊണ്ടാണ്  മരണത്തെ കുറിച്ച് ശലോമോൻ അവസാനത്തിൽ വിഷാദാത്മകമായ രീതിയിൽ എഴുതിയിരിക്കുന്നത്?

തനിക്ക് ഇഷ്ടമുള്ളതുപോലെയും, തന്റെ സുഖത്തിനും, തന്റെ ചിന്താരീതിയിലും ജീവിക്കേണ്ടതിന് ലോകം സാധാരണമായി തിരഞ്ഞെടുക്കുന്ന വഴി ശലോമോൻ തിരഞ്ഞെടുത്തത്. എന്നാൽ ശലോമോന് അതിന്റെ അന്ത്യം നല്ലതായിരുന്നില്ല – തന്റെ സംതൃപ്തി താൽക്കാലീകവും വ്യർത്ഥവുമായിരുന്നു. വേദപുസ്തകത്തിലെ തന്റെ പദ്യങ്ങൾ നമുക്ക് താക്കീത് നൽകുന്നു – “ഇവിടെ പോകരുത് – അത് നിങ്ങളെ നിരാശപ്പെടുത്തും.“ ശലോമോൻ പോയ പാത നാം എല്ലാവരും കടന്നു പോകുന്ന പാതകളാണ് എന്നാൽ താൻ പറയുന്നത് നാം ശ്രദ്ധിച്ചാൽ നാം ബുദ്ധിമാന്മാരാകും.

ശലോമോന്റെ പദ്യത്തിന് സുവിശേഷം നൽകുന്ന ഉത്തരം

വേദപുസ്തകത്തിൽ കാണുന്ന വ്യക്തികളിൽ വച്ച് ഏറ്റവും പ്രസിദ്ധനായ വ്യക്തി യേശു ക്രിസ്തുവാണ് (യേശുസത്സങ്ങ്). ജീവിതത്തെ കുറിച്ച് താനും പറഞ്ഞിട്ടുണ്ട്. താൻ ഇങ്ങനെ പറഞ്ഞു

 “നിങ്ങൾക്ക് ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായി ജീവിൻ ഉണ്ടാകുവാനും ഞാൻ വന്നിരിക്കുന്നു.“ ()

യോഹന്നാൻ 10: 10

28 അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.
29 ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടത്തും.
30 എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.”

(മത്തായി 11:28-30)

ശലോമോൻ തന്റെ പദ്യത്തിൽ എഴുതിയിരിക്കുന്ന ആശയില്ലായ്മയ്ക്കും, വ്യർത്ഥതയ്ക്കും ഉള്ള യേശുവിന്റെ ഉത്തരമാണിത്. ശലോമോൻ തീർന്നു എന്നു പറഞ്ഞ് വഴിയുടെ ഉത്തരമായിരിക്കാം ഇത്. സുവിശേഷം എന്ന വാക്കിന്റെ അർത്ഥം ‘നല്ല വാർത്ത‘ എന്നാണ്. സുവിശേഷം ശരിക്കും ‘നല്ല വാർത്തയാണോ?‘ ഇതിന് ഉത്തരം പാറയുവാൻ നമുക്ക് സുവിശേഷത്തെ കുറിച്ചുള്ള നല്ല അറിവ് വേണം. സുവിശേഷങ്ങളെ കുറിച്ച് വെറുതെ കേട്ട് വാദിക്കാതെ അതിനെ കുറിച്ചുള്ള വാദങ്ങൾ നാം പഠിക്കണം.

എന്റെ കഥയിൽ ഞാൻ പറഞ്ഞത് പോലെ, ഞാൻ എടുത്ത പാതയാണിത്. ഈ വെബ്സൈറ്റിലുള്ള് ലേഖനങ്ങൾ എല്ലാം ഇവിടെ ഉണ്ട്, നിങ്ങൾ അത് വായിക്കുക. യേശുവിന്റെ അവതാരം തുടക്കക്കാർക്ക് നല്ല വിഷയമാണ്.

കുംബമേള : പാപത്തെ കുറിച്ചുള്ള മോശ വാർത്തയും നമ്മുടെ ശുദ്ധീകാരണത്തിന്റെ ആവശ്യകതയും

ലോക ചരിത്രത്തിലെ ഏറ്റവും വലിയ മത സമ്മേളനം നടക്കുന്നത് ഇന്ത്യയിൽ ആണ് അതും 12 വർഷത്തിൽ ഒരിക്കൽ.55 ദിവസം നീണ്ടു നിൽക്കുന്ന കുംബ മേളയോട് അനുബന്ധിച്ച് 10 കോടി ജനങ്ങൾ ആണ് അവസാനം ആയി 2013 ഇൽ നടന്ന മേളയിൽ ഗംഗാനദിയുടെ തീരത്തുള്ള അലഹബാദ് എന്ന പട്ടണത്തിലേക്ക് ഒഴുകി എത്തിയത്. അതിൽ 1 കോടി ജനങ്ങൾ ആദ്യദിവസം തന്നെ സ്നാനം നിർവഹിച്ചു.

Devotees at Ganges for Kumbh Mela Festival
കുംബമേളയോട് അനുബന്ധിച്ച് ഗംഗയുടെ തീരത്ത് തടിച്ചു കൂടിയ ഭക്തജനങ്ങൾ

NDTV യുടെ റിപ്പോർട്ട്‌ അനുസരിച്ച് കുംബമേളയുടെ ഏറ്റവും തിരക്കേറിയ ദിവസങ്ങളിൽ സംഘാടകർ പ്രതീക്ഷിക്കുന്നത് 2 കോടിയോളം ജനങ്ങൾ സ്നാനം നിർവഹിക്കും എന്നാണ്. ഓരോ വർഷവും 30 ലക്ഷം മുതൽ 40 ലക്ഷം വരെ മുസ്ലിങ്ങൾ പങ്കെടുക്കുന്ന ഹജ്ജ് തീര്‍ത്ഥാടനത്തെ ഇത് നിസാരം ആക്കി കളയുന്നു.

ഞാൻ ഒരിക്കൽ അലഹബാദ് സന്ദർശിച്ചിട്ടുണ്ട്. അലഹബാദ് പോലെ അത്ര വലുതല്ലാത്ത ഒരു പട്ടണത്തിൽ പെട്ടെന്ന്‌ കോടികണക്കിന് ജനങ്ങൾ അടിസ്ഥാന സൗകര്യങ്ങളെ സാരമായി ബാധിക്കാതെ എങ്ങനെ ഒത്തു കൂടി എന്നുള്ളത് എനിക്ക് സങ്കല്പിക്കാനെ കഴിഞ്ഞില്ല. BBC യുടെ റിപ്പോർട്ട്‌ അനുസരിച്ച് ടോയിലെറ്റുകളും ഡോക്ടര്മാരും ഉൾപെടെ ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്ക് വേണ്ടി ഉള്ള സൌകര്യങ്ങൾ സജ്ജീകരിക്കാൻ വളരെ വലിയ അധ്വാനം ആണ് കഴിഞ്ഞ പ്രാവശ്യം വേണ്ടി വന്നത്.

10 കോടി ജനങ്ങൾ 1200 കോടി രൂപ മുടക്കി ഗംഗയിൽ സ്നാനം ചെയ്യുന്നത് എന്തിനായിരിക്കും ? നേപ്പാളിൽ നിന്നുള്ള ഒരു ഭക്തൻ BBC യോട് പറഞ്ഞു.

“ഞാൻ എന്റെ പാപങ്ങൾ കഴുകി കളഞ്ഞു”

Reuters ന്റെ റിപ്പോർട്ടിൽ തണുപ്പത്തു നഗ്നനായി വിറയ്ക്കുന്ന 77 വയസുള്ള സ്വാമി ശങ്കരാനന്ദ് സ്വരസ്വതി പറഞ്ഞു.

“ഞാൻ ഈ ജന്മത്തിലെയും കഴിഞ്ഞ ജന്മത്തിലെയും എന്റെ എല്ലാ പാപങ്ങളും കഴുകി കളഞ്ഞു”

NDTV പറയുന്നു

“പുണ്യജലത്തിൽ സ്നാനം നിർവഹിക്കുന്നത് തങ്ങളുടെ പാപങ്ങൾ കഴുകി കളയുന്നു എന്ന് ആരാധകർ വിശ്വസിക്കുന്നു.”

BBC ലെ ഒരു അഭിമുഖത്തിൽ 2001 ഇൽ നടന്ന കുംബമേളയിൽ മോഹൻ ശർമ എന്ന തീര്‍ത്ഥാടകന്‍ പറയുന്നു.

“ഞങ്ങൾ ഉണ്ടാക്കിയ എല്ലാ പാപങ്ങളും ഇവിടെ കഴുകി കളയുന്നു.”

പാപത്തെ കുറിച്ചുള്ള മനുഷ്യന്റെ സാര്വ്വത്രികമായ ബോധം

വേറെ ഒരു രീതിയിൽ പറഞ്ഞാൽ,   കോടിക്കണക്കിനു ജനങ്ങൾ തങ്ങളുടെ പാപങ്ങൾ എല്ലാം കഴുകി കളയാൻ കാശെല്ലാം ചിലവാക്കി, തിങ്ങിനിറഞ്ഞ തീവണ്ടിയിൽ എല്ലാം കയറി, നിരവതി കഷ്ടങ്ങൾ എല്ലാം സഹിച്ചു ഗംഗയിൽ എത്തി സ്നാനം നിർവഹിക്കുന്നു. ഇവർ എന്താണ് ചെയ്യുന്നത് എന്ന് തിരയുന്നതിന് മുമ്പ് ഇവർ തങ്ങളുടെ ജീവിതത്തിൽ നിന്നും തിരിച്ചറിയുന്ന പാപം എന്ന പ്രശ്‌നത്തെ കുറിച്ച് നമുക്ക് പര്യാലോചിക്കാം.

ശ്രീ സത്യസായി ബാബയും, “തെറ്റും” “ശരിയും

ഞാൻ പഠിച്ച ഒരു ഹിന്ദു സന്യാസി ആണ് സത്യസായി ബാബ. ധാര്‍മ്മികതയെ കുറിച്ചുള്ള അദ്ധ്യേഹത്തിന്റെ പഠിപ്പിക്കലുകൾ വളരെ പ്രശംസനീയമായി എനിക്ക് തോന്നി .   അദ്ധ്യേഹത്തിന്റെ പഠിപ്പിക്കലുകളെ താഴെ പറയും പ്രകാരം സംഗ്രഹിക്കാം. ഇത് വായിക്കുമ്പോൾ നിങ്ങൾ നിങ്ങളോട് തന്നെ ചോദിക്കുക. “ഈ നല്ല ധാര്‍മ്മിക നിര്‍ദ്ദേശങ്ങൾ പിന്തുടരുവാൻ കഴിയുമോ ?” “ഈ ധാര്‍മ്മിക നിര്‍ദ്ദേശങ്ങൾ ഞാൻ പിന്തുടരണോ “?

“”എന്താണ് ധർമം(നമ്മുടെ ധാർമിക ബാദ്ധ്യത) ? പറയുന്നത് പ്രവർത്തിക്കുക , ചെയ്ത് കിട്ടണം എന്ന് നിങ്ങൾ പറയുന്ന കാര്യം ചെയ്യുക, നിർദേശങ്ങൾ പാലിക്കുക , ക്രമത്തിൽ വ്യവഹരിക്കുക. ധര്‍മ്മനിഷ്ഠയോടെ സമ്പാതിക്കുക, ഭക്തിയോടെ അഭിലഷിക്കുക, ദൈവഭയത്തിൽ ജീവിക്കുക , ദൈവത്തിൽ എത്തി ചേരാൻ വേണ്ടി ജീവിക്കുക: അതാണ് ധർമ്മം”

Sathya Sai Speaks 4, p. 339

“എന്താണ് നിങ്ങളുടെ കർത്തവ്യം?

  • ഒന്നാമതായി, നിങ്ങളുടെ മാതാപിതാക്കളെ നിങ്ങൾ സ്നേഹത്തോടും ബഹുമാനത്തോടും കൃജ്ഞതയോടും കൂടി പരിചരിക്കുക
  • രണ്ടാമത് , സത്യം പറയുകയും ധര്മ്മനിഷ്ഠയോടെ പെരുമാറുകയും ചെയ്യുക
  • മൂന്നാമത്, എപ്പോഴെല്ലാം നിങ്ങൾക്ക് കുറച്ചു സമയം ലഭിക്കുന്നുവോ അപ്പോൾ എല്ലാം മനസ്സിൽ ഒരു രൂപം സങ്കൽപിച്ചു ഭഗവാന്റെ നാമം ആവർത്തിച്ചു ചൊല്ലുക.
  • നാലാമതായി, മറ്റുള്ളവരെ കുറിച്ച് തിന്മ പറയുന്നതിൽ       ആനന്ദം കണ്ടെത്താതെ ഇരിക്കുകയും മറ്റുള്ളവരുടെ തെറ്റുകൾ കണ്ടെത്താതെ ഇരിക്കുകയും ചെയ്യുക.
  • അവസാനം ആയി, മറ്റുള്ളവരിൽ ഒരു തരത്തിലും വേദന ഉണ്ടാക്കാതിരിക്കുക “ (Sathya Sai Speaks 4, pp.348-349)

“ആരെല്ലാം അവരുടെ സ്വാര്‍ത്ഥതയെ കീഴ്പെടുത്തുന്നുവോ , അവരെല്ലാം സ്വാര്‍ത്ഥമായ മോഹങ്ങളെ കീഴ്‌പ്പെടുത്തുകയും, മൃഗീയമായ വികാരത്തെയും ഉള്‍പ്രരണകളേയും നശിപ്പിക്കുകയും, ശരീരത്തെ താൻ ആയി കരുതുന്ന പ്രകൃത്യാ ഉള്ള പ്രവണത ഉപേക്ഷിക്കുകയും ചെയ്യുന്നു”

Dharma Vahini, p.4

ഞാൻ ഇത് വായിച്ചപ്പോൾ ഇവയാണ് ഒരു ധാർമിക ചുമതലയായി ഞാൻ അനുവർത്തിക്കേണ്ട ധര്‍മ്മോപദേശം എന്ന് ഞാൻ കണ്ടെത്തി. നിങ്ങൾ എന്നോട് യോജിക്കുന്നില്ലേ ? പക്ഷെ, നമുക്ക് ഈ നിയമങ്ങൾ അനുസരിച്ച് ജീവിക്കാൻ കഴിയുമോ? നിങ്ങൾ (ഞാനും) അതിനു പര്യാപ്തർ ആണോ? ഈ നല്ല ധാർമിക നിയമങ്ങളിൽ നമ്മൾ പരാജയപെടുമ്പോൾ അല്ലെങ്കിൽ അപര്യാപ്തർ ആകുമ്പോൾ എന്ത് സംഭവിക്കുന്നു? ശ്രീ സത്യ സായി ബാബ താഴെ പറയും പ്രകാരം ഈ ചോദ്യത്തിന് ഉത്തരം തരുന്നു.

“പൊതുവെ , ഞാൻ മാധുര്യത്തോടെ ആണ് സംസാരിക്കാറ്, പക്ഷെ ഈ അദ്ധ്യാപനത്തിന്റെ കാര്യത്തിൽ ഞാൻ ഒരു വിട്ടു വീഴ്ചയും ചെയ്യാറില്ല.ഞാൻ കര്‍ശനമായ അനുസരണം നിര്‍ബന്ധിക്കും. ഞാൻ നിങ്ങളുടെ അവസ്ഥക്ക് അനുയോജ്യം ആകാൻ വേണ്ടി അതിന്റെ കാഠിന്യം കുറക്കില്ല.”

Sathya Sai Speaks 2, p.186

അതിന്റെ ആവശ്യങ്ങൾ തൃപ്തിപെടുത്താൻ കഴിയുമെങ്കിൽ ആ കാഠിന്യത്തിന്റെ അളവ്‌ നല്ലതാണു. തൃപ്തിപെടുത്താൻ കഴിയുന്നില്ല എങ്കിൽ നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും? ഇവിടെ നിന്നും ആണ് പാപം എന്ന ആശയം ഉടലെടുക്കുനത്. എപ്പോൾ എല്ലാം ഞാൻ ധാർമികമായ ലക്ഷ്യത്തിൽ എത്താതിരിക്കുന്നോ അല്ലെങ്കിൽ ഞാൻ ചെയ്യേണ്ട കാര്യങ്ങൾ എന്താണ് എന്നറിയുകയും അത് ചെയ്യാതിരിക്കാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ ഞാൻ പാപം ചെയ്യുന്നു;ഞാൻ പാപി ആകുന്നു.

ഒരാളും താൻ ഒരു പാപി ആണ് എന്ന് വിളിക്കപെടാൻ താൽപര്യപെടുന്നില്ല , അത് അയാളെ അസ്വസ്ഥനാക്കുകയും കുറ്റക്കാരനാക്കുകയും ചെയ്യും. ആ ചിന്തകളെ ദൂരീകരിക്കാൻ വേണ്ടി മാനസികവും വൈകാരികവും ആയ ഊര്‍ജ്ജം ചിലവഴികേണ്ടിയും വരും. ഒരു പക്ഷെ സത്യസായി ബാബ അല്ലാതെ വേറെ ഏതെങ്കിലും ഒരു ഗുരുവിനെ നമുക്ക് കണ്ടെത്താൻ കഴിഞ്ഞേക്കാം. ഒരു നല്ല അദ്ധ്യാപകൻ ആണ് അയാൾ എങ്കിൽ ആ അദ്ധ്യാപന്റെ ധാർമിക നിർദേശങ്ങളും സത്യസായി ബാബയുടെതിനു സമവും അതുപോലെ പ്രവർത്തിപദത്തിൽ എത്തിക്കാൻ ബുദ്ധിമുട്ടും ആയിരിക്കണം.

ബൈബിൾ(സത്യവേദപുസ്തകം) പറയുന്നു, മതമോ, വിദ്യാഭ്യാസ യോഗ്യതയോ പരിഗണിക്കാതെ നമ്മൾ എല്ലാവരിലും പാപത്തെ കുറിച്ചുള്ള ഈ ബോധം ഉണ്ട്, അതിനു കാരണം ഈ ബോധം ജനിക്കുന്നത് അന്തഃകരണത്തിൽ(മനസ്സാക്ഷി) നിന്നും ആണ് എന്നാണ്. വേദപുസ്തകം അത് ഇങ്ങനെ വിശദീകരിക്കുന്നു.

“ന്യായപ്രമാണമില്ലാത്ത(ബൈബിളിലെ പത്തു കൽപനകൾ) ജാതികൾ(യെഹൂദർ അല്ലാത്തവർ) ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു.അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു;”

റോമർക്ക് എഴുതിയ ലേഖനം 2:13-14

അതുകൊണ്ടാണ് കോടികണക്കിന് തീർഥാടകർ തങ്ങളുടെ പാപത്തെ കുറിച്ച് ബോധം ഉള്ളവരായിരിക്കുന്നത്. അത് തന്നെ ആണ് വേദപുസ്തകവും പറയുന്നത്.

“ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു,”

റോമർക്ക് എഴുതിയ ലേഖനം 3:23

പ്രതസന മന്ത്രത്തിലെ പാപം

പ്രശസ്തമായ പ്രതസന മന്ത്രത്തിലെ ഒരു ആശയം ഞാൻ താഴെ പറയും പ്രകാരം പുനക്രമീകരിച്ചിരിക്കുന്നു.

“ഞാൻ ഒരു പാപി ആണ്. ഞാൻ പാപത്തിന്റെ ഫലം ആണ്. ഞാൻ പാപത്തിൽ ഉരുവായി. എന്റെ ആത്മാവ്‌ പാപത്തിനു കീഴ്പെട്ടിരിക്കുന്നു. ഞാൻ പാപികളിൽ ഏറ്റവും നികൃഷ്ടനാണ്. അതിമനോഹര നയനങ്ങൾ ഉള്ള കർത്താവേ (ഭഗവാനെ) എന്നെ രക്ഷിക്കേണമേ പരിത്യാഗത്തിന്റെ കർത്താവേ(ഭഗവാനെ).”

ഇതിലെ പ്രസ്‌താവനയും പ്രാർത്ഥനയ്ക്ക് വേണ്ടിയുള്ള അപേക്ഷയും നിങ്ങൾക്ക് മനസിലാക്കാൻ കഴിഞ്ഞില്ലേ?

സുവിശേഷംനമ്മുടെ പാപങ്ങളെ കഴുകി കളയുന്നു

കുംബമേളയിലെ തീര്‍ത്ഥാടകരും , പ്രതസന മന്ത്രം ഉരുവിടുന്ന ഭക്തരും അഭിമുഖീകരിക്കുന്ന ഒരേ പ്രശ്നം , അതായതു പാപത്തെ കഴുകി കളയുക എന്നുള്ളത് സുവിശേഷങ്ങളും സംബോധന ചെയ്യുന്നുണ്ട്.

അത് തങ്ങളുടെ വസ്ത്രം(അവരുടെ ധാർമിക വ്യവഹാരം) അലക്കുന്നവർക്ക് ഒരു വാഗ്‌ദാനം ആശംസിക്കുന്നു. അത് സ്വർഗത്തിൽ(നഗരം) ഉള്ള ഒരു അനശ്വരത(ജീവന്റെ വൃക്ഷം) ആണ്.

ജീവന്റെ വൃക്ഷത്തിൽ തങ്ങൾക്കു അധികാരം ഉണ്ടാകേണ്ടതിന്നും ഗോപുരങ്ങളിൽ കൂടി നഗരത്തിൽ കടക്കേണ്ടതിന്നും തങ്ങളുടെ വസ്ത്രം അലക്കുന്നവർ ഭാഗ്യവാന്മാർ.

വെളിപാട് 22 :14

കുംബ മേള പാപത്തിന്റെ യഥാതഥ്യത്തെ പറ്റിയുള്ള മോശമായ വാർത്ത‍ നമ്മളെ കാണിക്കുന്നു തദ്വാര പാപശുദ്ധി വരുത്തേണ്ട ആവശ്യകതയെ ഉണർത്തുന്നു. സുവിശേഷങ്ങളിൽ പറയുന്ന ഈ വാഗ്ദാനം ഒരു വിദൂരമായ സാധ്യത ആണെന്ന് വരികിൽ കൂടി, അത് വളരെ വിലപ്പെട്ടതാകയാൽ തീർച്ചയായും അതിനെ കുറിച്ച് അന്വേഷിക്കേണ്ടത് ലാഭകരമായിരിക്കും. അതാണ്‌ ഈ വെബ്‌സൈറ്റ് കൊണ്ട് ഉദ്യേശിക്കുന്നത്

നിങ്ങൾക്ക് നിത്യജീവനിൽ താൽപര്യം ഉണ്ടെങ്കിൽ , പാപത്തിൽ നിന്ന് വിടുതൽ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ എങ്ങനെ എന്തുകൊണ്ട് പ്രജാപതി – നമ്മെയും പ്രപഞ്ചത്തെയും സൃഷ്ടിച്ച ദൈവം – നൽകപെട്ടു എന്നും അതുവഴി സ്വർഗരാജ്യത്തിൽ എത്തിച്ചേരാൻ കഴിയും എന്നും ഒരുമിച്ചു യാത്ര ചെയ്തു മനസിലാക്കുന്നത്‌ വിവേകം ആയിരിക്കും. വേദങ്ങളും ഇങ്ങനെ നമ്മളെ പഠിപ്പിക്കുന്നു. ഋഗ് വേദത്തിലെ പുരുഷസൂക്തത്തിൽ പ്രജാപതിയുടെ മനുഷ്യവതാരത്തെ കുറിച്ചും അവൻ നമുക്കായി യാഗം ആയി തീര്ന്നതിനെ കുറിച്ചും പ്രതിപാതിക്കുന്നു. എങ്ങനെ ആണ് ഈ പദ്ധതി യേശു മിശിഹായുടെ മനുഷ്യാവതാരം, ജീവിതം , മരണം മൂലം മനുഷ്യചരിത്രത്തിൽ സംഭവിച്ചത് എന്ന് വേദപുസ്തകം കൂടുതൽ വിശദം ആയി തന്നെ പ്രതിപാതിക്കുന്നുണ്ട്. എന്തുകൊണ്ട് കുറച്ചു സമയം എടുത്തു ഈ പദ്ധതി വഴി നിങ്ങളുടെ പാപങ്ങളും കഴുകി കളയാൻ കഴിയുമോ എന്നതിനെ കുറിച്ച് പഠിക്കാനും മനസിലാക്കാനും ശ്രമിച്ചു കൂടാ?

ദീപാവലി കർത്താവായ യേശുവിനെ

diwali-lamps

ദീപാവലി ഞാൻ കൂടുതൽ അടുത്ത് പരിചയപെട്ടത് ഇന്ത്യയിൽ പ്രവർത്തിക്കുന്ന അവസരത്തിൽ ആയിരുന്നു. ഒരു മാസം താമസിച്ചു ജോലി ചെയ്യേണ്ടി വന്ന അവസരത്തിൽ താമസത്തിന്റെ തുടക്കം തന്നെ എന്റെ ചുറ്റുപാടും ദീപാവലി ആഘോഷം നടന്നു. ഞാൻ കൂടുതലും ഓർക്കുന്നത് പടക്കം പൊട്ടിക്കുന്നതാണ്, വായു മുഴുവൻ പുക കൊണ്ട് നിറഞ്ഞു എന്റെ കണ്ണ് ചെറുതായി വേദനഎടുത്തു.  എന്റെ ചുറ്റും നടക്കുന്ന  ആവേശതിമർപ്പിനിടയിൽ ഞാൻ എന്താണ് ദീപാവലി എന്ന് പഠിക്കാൻ ആഗ്രഹിച്ചു. എന്താണ് ദീപാവലി? എന്താണ് അത് അർത്ഥം ആക്കുന്നത്? അധികം താമസിക്കാതെ ഞാൻ അതിലേക്ക് ആകർഷിക്കപെട്ടു.

ദീപങ്ങളുടെ ഉത്സവം എന്നെ പ്രചോദിപ്പിച്ചു കാരണം ഞാൻ ക്രിസ്തുവിനെ പിന്തുടരുന്ന ഒരു വെക്തി ആണ്. അദ്ധ്യേഹത്തിന്റെ പഠിപ്പിക്കലിന്റെ പരമപ്രധാനം ആയ ആശയം തന്നിൽ ഉള്ള പ്രകാശം നമ്മിൽ ഓരോരുത്തരിലും ഉള്ള അന്ധകാരത്തെ കീഴടക്കും എന്നുള്ളതാണ്. അതുകൊണ്ട് ദീപാവലി കർത്താവായ യേശുവിന്റെ പടിപ്പിക്കലും ആയി വളരെ അഭേദ്യം ആയി ബന്ധപെട്ടിരിക്കുന്നു.

നമ്മിൽ കുടികൊള്ളുന്ന അന്ധകാരം മൂലം പ്രശ്‌നങ്ങൾ ഉണ്ട് എന്ന് നമ്മൾ ഒട്ടു മിക്കവരും മനസിലാക്കുന്നു. അതുകൊണ്ടാണ് കോടികണക്കിന് ജനങ്ങൾ കുംബമേളയിൽ പങ്കെടുക്കുന്നത് കാരണം അവരെല്ലാവരും തങ്ങളിൽ പാപം കുടികൊള്ളുന്നു എന്നും അത് കഴുകി സ്വയം ശുദ്ധിവരുത്തണം എന്നും മനസിലാക്കുന്നു. വളരെ പ്രാചീനപ്രശസ്തമായ പ്രാർത്ഥസ്നാന മന്ത്രത്തിൽ നമ്മിൽ ഉള്ള പാപത്തെ അല്ലെങ്കിൽ അന്ധകാരത്തെ അത് ഏറ്റുപറയുന്നത്.

“ഞാൻ ഒരു പാപി ആണ്. ഞാൻ പാപത്തിന്റെ ഫലം ആണ്. ഞാൻ പാപത്തിൽ ഉരുവായി. എന്റെ ആത്മാവ്‌ പാപത്തിനു കീഴ്പെട്ടിരിക്കുന്നു. ഞാൻ പാപികളിൽ ഏറ്റവും നികൃഷ്ടനാണ്. അതിമനോഹര നയനങ്ങൾ ഉള്ള  കർത്താവേ (ഭഗവാനെ)  എന്നെ രക്ഷിക്കേണമേ പരിത്യാഗത്തിന്റെ കർത്താവേ(ഭഗവാനെ).”

എന്നാൽ ഈ പാപത്തെക്കുറിച്ച് അല്ലെങ്കിൽ അന്ധകാരത്തെ കുറിച്ചുള്ള നമ്മുടെ ചിന്തകൾ പ്രത്സാഹജനകം അല്ല. യഥാർഥത്തിൽ നമ്മൾ ഇതിനെ ചില അവസരത്തിൽ മോശം വാർത്ത‍ ആയി പരിഗണിക്കുന്നു. അതുകൊണ്ടാണ് വെളിച്ചം അന്ധകാരത്തെ കീഴ്പെടുത്തുന്നത് നമ്മിൽ കൂടുതൽ പ്രതീക്ഷയും ആഘോഷവും പ്രധാനം ചെയ്യുന്നത്. തന്മൂലം വിളക്കുകളും, മധുരപലഹാരങ്ങളും, പടക്കവും എല്ലാം വഴി, ദീപാവലി, വെളിച്ചം അന്ധകാരത്തിന് മേൽ നേടിയ ഈ വിജയത്തെ പ്രകടിപ്പിക്കുന്നു.

കർത്താവായ യേശു – ലോകത്തിന്റെ പ്രകാശം

ഇതാണ് കർത്താവായ യേശുവും സംശയലേശമന്യേ ചെയ്തതും. സത്യവേദ പുസ്തകത്തിലെ സുവിശേഷത്തിൽ യേശുവിനെ താഴെ കാണും പ്രകാരം ചിത്രീകരിചിരിക്കുന്നു.

“ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല. അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു. വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല.”

യോഹന്നാൻ 1:1-5

ദീപാവലി പ്രകടിപ്പിക്കുന്ന ആ പ്രതീക്ഷ ഈ “വചന”ത്തിൽ നിറവേറുന്നതായി നിങ്ങൾക്ക് കാണാം. ഈ “വചന”തിലേക്ക് വരുന്ന ആ പ്രതീക്ഷ ദൈവത്തിൽ നിന്നും ഉള്ളതാണ്, അത് തന്നെ ആണ് യോഹന്നാൻ യേശു ആയി തിരിച്ചറിയുന്നത്‌. സുവിശേഷം അത് തുടർന്ന് പ്രതിപാതിക്കുന്നുണ്ട്.

ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു. അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല. അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല. അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.”

യോഹന്നാൻ 1:9-13

കർത്താവായ യേശു എങ്ങനെ ആണ് എല്ലാവർക്കും വെളിച്ചം പകരാൻ വേണ്ടി വന്നത് എന്ന് ഇത് വിശദീകരിക്കുന്നു. കുറച്ചു പേർ വിശ്വസിക്കുന്നത് ഇത് കുറച്ചുപേർക്ക് മാത്രം ഉള്ളത് എന്നാണ്, പക്ഷെ അതിൽ പറഞ്ഞിരികുന്നത് ഈ ലോകത്തിൽ ഉള്ള എല്ലാവർക്കും ദൈവമക്കൾ ആകാൻ വേണ്ടി ഉള്ളത് എന്നാണ്. തങ്ങളിൽ ഉള്ള അന്ധകാരത്തെ വെളിച്ചം കൊണ്ട് കീഴടക്കുന്ന ദീപാവലി പോലെ  യേശുവിൽ താല്‍പര്യം ഉള്ളവർക്ക് എല്ലാവർക്കും അത് വാഗ്‌ദാനം ചെയ്യുന്നു.

കർത്താവായ യേശുവിന്റെ ജീവിതം നൂറു കണക്കിന് വർഷങ്ങൾക്കു മുമ്പ് പ്രവചിക്കപെട്ടത്

കർത്താവായ യേശുവിന്റെ ജീവിതത്തിൽ ഏറ്റവും അസാധാരണം ആയിട്ടുള്ളത് അവിടുത്തെ മനുഷ്യാവതാരം മനുഷ്യചരിത്രത്തിൽ പല വഴികളിലൂടെയും സന്ദര്‍ഭങ്ങളിലൂടെയും മുൻകൂട്ടി അറിയിക്കുകയും പ്രവചിക്കപെടുകയും  അവയെല്ലാം ഹെബ്രായ വേദങ്ങളിൽ രേഖപെടുത്തിവക്കുകയും ചെയ്തു എന്നുള്ളതാണ്. കുറച്ചു പ്രവചനങ്ങൾ പ്രാചീന വേദം ആയ ഋഗ് വേദത്തിലും പ്രതിപാതിക്കുന്നുണ്ട്.ഋഗ് വേദം വരാനിരിക്കുന്ന ഒരു പുരുഷനെ പ്രകീർത്തിക്കുന്നതിനോട് ഒപ്പം തന്നെ മനുഷ്യ ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന മനുവിന്റെ കാലത്തെ ജലപ്രളയത്തെ കുറിച്ചും പറയുന്നു. ഇതേ മനു തന്നെ ആണ് വേദ പുസ്തകത്തിലെ നോഹ. ഈ പുരാണ ലിഖിതങ്ങൾ മനുഷ്യരുടെ പപത്തിന്റെ അന്ധകാരത്തെ അനാവരണം ചെയ്യുന്നതോടൊപ്പം വരാനിരിക്കുന്ന പ്രതീക്ഷ ആകുന്ന പുരുഷനെ അല്ലെങ്കിൽ കർത്താവായ യേശുവിനെ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

ഋഗ് വേദത്തിൽ പൂര്‍ണ്ണനായ മനുഷ്യൻ ആയി ദൈവം  അവതരിക്കുന്ന ആ പുരുഷൻ സ്വയം  യാഗം ആയി  തീരുന്നതിനെ കുറിച്ച് പ്രവചിച്ചിരിക്കുന്നു. ഈ യാഗം നമ്മുടെ പാപത്തിന്റെ കർമത്തിനു  മറുവില നൽകുവാനും നമ്മുടെ അന്തരംഗത്തെ  ശുദ്ധി ചെയ്യാനും  മതിയായത് ആകുന്നു. ശരീരം ശുചി ആക്കുന്നതും പൂജ ചെയ്യുന്നതും എല്ലാം നല്ലത് തന്നെ പക്ഷെ അവ നമ്മുടെ ബഹ്യം ആയ ശുദ്ധിക്ക് മാത്രമേ ഉപകരിക്കൂ. നമുക്ക് ആവശ്യം നമ്മുടെ അന്തരംഗത്തെ ശുദ്ധിയാക്കുന്ന കൂടുതൽ മെച്ചം ആയ ഒരു യാഗം ആണ് അവശ്യം ആയി ഇരികുന്നത്

ഹെബ്രായ വേദങ്ങളിൽ പ്രവചിക്കപെട്ട കർത്താവായ യേശു

ഋഗ്വേദത്തിനു ഒപ്പം തന്നെ ഹെബ്രായ വേദങ്ങളിലും വരാനിരിക്കുന്ന ഒരുവനെ കുറിച്ചുള്ള പ്രവചനങ്ങൾ ഉണ്ട്. ഹെബ്രായ വേദത്തിൽ വളരെ പ്രധാനപെട്ടതായിരുന്നു ഋഷി ഏശയ്യ ( ജീവിച്ചിരുന്നത് 750 ബി.സി., മറ്റൊരു അർത്ഥത്തിൽ കർത്താവായ യേശു ഈ ഭൂമിയിൽ നടക്കുന്നതിനും 750 വർഷങ്ങൾക്കു മുമ്പ്). അധ്യേഹത്തിനു വരാനിരിക്കുന്ന ആളെ കുറിച്ച് കുറെ ഉൾകാഴ്ചകൾ ഉണ്ടായിരുന്നു. കർത്താവായ യേശുവിനെ വിളംബരം  ചെയ്യുമ്പോൾ അധ്യേഹം ഒരു ദീപാവലി പ്രതീക്ഷിച്ചു.

“ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെമേൽ പ്രകാശം ശോഭിച്ചു.”

യെശയ്യാവ് 9:2

എന്തായിരിക്കും ഈ സംഭവം, അധ്യേഹം തുടരുന്നു

“നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും.”

യെശയ്യാവ് 9:6

ഈ പ്രവചിക്കപെട്ട ആൾ ഒരു അവതാര പുരുഷൻ എങ്കിലും നമ്മുടെ സേവകൻ ആയി നമ്മുടെ അന്ധകാരത്തിന്റെ ആവശ്യങ്ങളെ അവൻ സഹായിക്കുന്നു.

“സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു.എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു.നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി.”

യെശയ്യാവ് 53:4-6

എശയ്യാവ് കർത്താവായ യേശുവിന്റെ കുരിശുമരണം വിവരിക്കുന്നുണ്ട്. അധ്യേഹം ഇത് എഴുതിയത് ഇത് സംഭവിക്കുന്നതിനും 750 വർഷങ്ങൾക്ക് മുമ്പും, ഈ യാഗം നമ്മെ സുഖപെടുത്താൻ ഉള്ളത് ആണ് എന്നും ആണ്.  ആ ബലിയെ കുറിച്ച് ദൈവം ഈ ദാസനോട് പറയുന്നതായി യേശയ്യാവ് എഴുതിയിരിക്കുന്നു.

“എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ഞാൻ നിന്നെ ജാതികൾക്കു (യെഹൂദർ അല്ലാത്തവർക്ക്) പ്രകാശമാക്കിവെച്ചുമിരിക്കുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു.”

യെശയ്യാവ് 49:6b

നോക്കൂ! ഈ യാഗം എനിക്കും നിങ്ങൾക്കും വേണ്ടി ആണ്. എല്ലാവർക്കും വേണ്ടി ആണ്.

പൗലോസിന്റെ ഉദാഹരണം

യേശുവിന്റെ പേരിനെ പോലും വെറുത്തിരുന്ന പൌലോസ് കർത്താവായ യേശുവിന്റെ ബലി തനിക്കു വേണ്ടി ഉള്ളത് ആണ് എന്ന് ഒരിക്കലും വിശ്വസിച്ചില്ല. പക്ഷെ യേശുവും ആയുള്ള പൌലോസിന്റെ കണ്ടുമുട്ടൽ പൌലോസിനെ ഇങ്ങനെ എഴുതാൻ കാരണം ആക്കി.

“ഇരുട്ടിൽനിന്നു വെളിച്ചം പ്രകാശിക്കേണം എന്നു അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു.”

1 കൊരി.4:6

പൌലോസ് യേശുവിനെ കാണുകയും അത് വെളിച്ചം  “അദ്ധ്യേഹത്തിന്റെ ഹൃദയത്തിൽ പ്രകാശിക്കാനും ഇടയാക്കി.”

കർത്താവായ യേശുവിന്റെ പ്രകാശം നിങ്ങൾക്കും അനുഭവിക്കാം

പൌലോസ് അനുഭവിച്ച , എശയ്യാവ് പ്രവചിച്ച, കർത്താവായ യേശുവിൽ ലഭ്യം ആയിട്ടുള്ള അന്ധകാരത്തിൽ നിന്നും പാപത്തിൽ നിന്നും പ്രകാശത്തിലേക്കുള്ള ആ “രക്ഷ” നമുക്ക് ലഭിക്കാൻ എന്ത് ചെയ്യണം? പൌലോസ് ഇതിനു മറ്റൊരു ലേഖനത്തിൽ ഉത്തരം തരുന്നുണ്ട്.

“പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.”

റോമ. 6:23

നോക്കൂ, എങ്ങനെ ആണ് അധ്യേഹം അതിനെ കൃപാവരം എന്ന് വിളിക്കുന്നത്‌. കൃപ അല്ലെങ്കിൽ ദാനം എന്നുള്ളത് സമ്പാതിക്കാൻ കഴിയുന്നത്‌ അല്ല. ആരെങ്കിലും നിങ്ങൾക്ക് തരുന്നത് ആയിരിക്കും അല്ലെങ്കിൽ നിങ്ങൾ അതിനു പത്രീഭവിക്കുന്നത് ആയിരിക്കും. പക്ഷെ അത് നിങ്ങൾ സ്വീകരിക്കുന്നത് വരെ നിങ്ങൾക്ക് അതിൽ നിന്ന് ഒരു മെച്ചവും ഉണ്ടാകില്ല അത് നിങ്ങളുടെ കൈവശം ആയിരിക്കില്ല. അതുകൊണ്ടാണ് ഞാൻ നേരത്തെ പറഞ്ഞ അതെ യോഹന്നാൻ ഇങ്ങനെ എഴുതിയത്.

“അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.”

യോഹന്നാൻ 1:12

അതുകൊണ്ട് നിങ്ങൾ അവനെ സ്വീകരിക്കുക. അവനെ സ്വീകരിക്കാൻ നിർബാതം ലഭ്യം ആയ കൃപ അവനോട് ചോദിക്കുക. അവൻ ഇന്നും ജീവിക്കുന്നത് കൊണ്ട് നിങ്ങൾക്ക് അതിനു കഴിയും. അതെ, ഋഷി എശയ്യാവ് താഴെ നൂറു കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഈ പീഡസഹിക്കുന്ന ദാസനെ പറ്റി  പ്രവചിച്ച പോലെ, അവൻ നമ്മുടെ പാപങ്ങൾക്ക്‌ വേണ്ടി ബലി ആയി തീരുകയും  മൂന്നാം ദിവസം ജീവിതത്തിലേക്ക് തിരിച്ചു പ്രവേശിക്കുകയും ചെയ്തു.

“അവൻ തന്റെ പ്രയത്നഫലം കണ്ടു തൃപ്തനാകും; നീതിമാനായ എന്റെ ദാസൻ തന്റെ പരിജ്ഞാനം കൊണ്ടു പലരെയും നീതീകരിക്കും; അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും.”

യെശയ്യാവ് 53:11

കർത്താവായ യേശു ഇന്നും ജീവിക്കുന്നു അതുകൊണ്ട് നിങ്ങളുടെ പ്രാർത്ഥന കേൾക്കാൻ അവനു കഴിയും. നിങ്ങൾക്ക് പ്രാർത്ഥ സ്നാന മന്ത്രം അവനോടു ഉരുവിടാം. അവൻ നിന്നെ കേൾക്കുകയും രക്ഷിക്കുകയും ചെയ്യും കാരണം അവൻ നിനക്ക് വേണ്ടി  സ്വയം യാഗം ആയി തീരുകയും ഇപ്പോൾ എല്ലാ അധികാരവും ഉള്ളവനും ആയി തീർന്നും ഇരിക്കുന്നു. ഇതാ ഇവിടെ ആ പ്രാർത്ഥന ഒരിക്കൽ കൂടി, നിങ്ങൾക്ക് അവനോടു അപേക്ഷിക്കാം:

“ഞാൻ ഒരു പാപി ആണ്. ഞാൻ പാപത്തിന്റെ ഫലം ആണ്. ഞാൻ പാപത്തിൽ ഉരുവായി. എന്റെ ആത്മാവ്‌ പാപത്തിനു കീഴ്പെട്ടിരിക്കുന്നു. ഞാൻ പാപികളിൽ ഏറ്റവും നികൃഷ്ടനാണ്. അതിമനോഹര നയനങ്ങൾ ഉള്ള  കർത്താവേ (ഭഗവാനെ)  എന്നെ രക്ഷിക്കേണമേ പരിത്യാഗത്തിന്റെ കർത്താവേ”

ഭഗവാനെ

ഇവിടെ ഉള്ള മറ്റു ലേഖനങ്ങളും വായിക്കാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. അത് ആരംഭിക്കുന്നത് മനുഷ്യചരിത്രത്തിന്റെ തുടക്കം മുതൽ  സംസ്കൃത, ഹെബ്രായ വേദങ്ങളിൽ നമ്മെ അന്ധകാരത്തിൽ നിന്ന് രക്ഷിച്ചു പ്രകാശത്തിലേക്ക് എത്തിക്കുന്ന ദൈവത്തിന്റെ ദാനം ആയ ആ പദ്ധതി വിവരിച്ചിരിക്കുന്നു. സമയം കിട്ടുന്ന മുറക്ക് ഞാൻ കൂടുതൽ ലേഖങ്ങൾ കൂട്ടിച്ചേര്‍ക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ എന്നെ ബന്ധപെടുക.

ഈ ദീപാവലിക്ക് ദീപങ്ങൾ തെളിയിക്കുമ്പോഴും സമ്മാനങ്ങൾ കൈമാറുമ്പോഴും പൌലോസ് അനുഭവിച്ച അനേക വർഷങ്ങൾക്ക് മുമ്പ് തന്നെ മാറ്റിമറിച്ച കർത്താവായ യേശുവിൽ ഉള്ള ആ ആന്തരിക വെളിച്ചം നിങ്ങളിലും അനുഭവവേദ്യം ആകട്ടെ എന്നാശംസിക്കുന്നു. സന്തോഷം നിറഞ്ഞ ദീപാവലി – Happy Deewali

യേശുവിന്റെ ബലി വഴി എങ്ങനെ നമുക്ക് ശുചീകരണത്തിന്റെ വരപ്രസാദം സ്വീകരിക്കാം?

സമർപ്പിക്കാൻ ആയിരുന്നു.ഈ വാർത്ത‍ ഋഗ്വേദത്തിലെ സ്‌തുതി ഗീതങ്ങളിലും  ഹെബ്രായ വേദങ്ങളിൽ വാഗ്‌ദാനങ്ങൾ ആയും ഉത്സവങ്ങളായും  മുന്‍കൂട്ടി അടയാളപെടുത്തിയും  ഇരിക്കുന്നു. പ്രാർത്ഥ സ്നാന മന്ത്രം ഉരുവിടുന്ന ഓരോ അവസരത്തിലും നമ്മൾ ചോദിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം യേശു ആകുന്നു. അത് അങ്ങനെ ആകുന്നത്‌ ഏതു വിധം? വിശുദ്ധ വേദ പുസ്തകം പ്രഖ്യാപിക്കുന്ന കർമ്മത്തെ കുറിച്ചുള്ള നിയമം എല്ലാവരെയും ബാധിക്കുന്നത് ആണ്.

പാപത്തിന്റെ ശമ്പളം മരണമത്രേ;…

റോമർ 6:23

താഴെ കാണുന്നത് ഈ കർമ്മത്തെ കുറിച്ചുള്ള നിയമത്തിന്റെ ഒരു  ചിത്രീകരണം ആണ്. “മരണം” എന്ന് പറയുന്നത് ഒരു  അകല്‍ച്ച അല്ലെങ്കിൽ വിച്ഛേദനം ആണ്. എപ്പോഴാണോ നമ്മുടെ ശരീരത്തിൽ നിന്നും  ആത്മാവ്‌ വിച്ഛേദിക്കപെടുന്നത് അപ്പോൾ നമ്മൾ ഭൌതീകം ആയി മരിക്കുന്നു. അതുപോലെ നമ്മൾ ആത്മീയം ആയി ദൈവത്തിൽ നിന്നും വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. ഇത് സത്യം ആണ് കാരണം ദൈവം പരിശുദ്ധൻ ആണ് (പാപം ഇല്ലാത്തവൻ).

രണ്ടു കുന്നുകൾ തമ്മിൽ ഒരു ഗർത്തം മൂലം അകന്നു ഇരിക്കുന്ന പോലെ നമ്മൾ ദൈവവും ആയി പാപം മൂലം അകന്നിരിക്കുന്നു.
രണ്ടു കുന്നുകൾ തമ്മിൽ ഒരു ഗർത്തം മൂലം അകന്നു ഇരിക്കുന്ന പോലെ നമ്മൾ ദൈവവും ആയി പാപം മൂലം അകന്നിരിക്കുന്നു.

നമ്മളെ ഒരു കുന്നിന്റെ മുകളിലും  ദൈവത്തെ മറ്റൊരു കുന്നിനു മുകളിലും ചിത്രീകരിച്ചാൽ നമ്മൾ പാപം ആകുന്ന അവസാനം ഇല്ലാത്ത ഗർത്തം വഴി വേർതിരിക്കപെട്ടിരിക്കുന്നു.

ഈ വേർപാട് അപരാധത്തിനും ഭയത്തിനും കാരണം ആകുന്നു. അതുകൊണ്ട് സ്വാഭാവികം ആയി നമ്മൾ ചെയ്യാൻ ശ്രമിക്കുക ഒരു പാലം ഉണ്ടാക്കി അതിൽ കൂടി നമ്മളെ ദൈവത്തിൽ എത്തിക്കുക ആണ്. നമ്മൾ ബലികഴിക്കുന്നു, പൂജ ചെയ്യുന്നു , തപസനുഷ്ടിക്കുന്നു, ഉത്സവങ്ങളിൽ പങ്കെടുക്കുന്നു, അമ്പലത്തിൽ പോകുന്നു, പ്രാർത്ഥനകൾ ചൊല്ലുന്നു കൂടാതെ പാപം ചെയ്യുന്നത് കുറയ്ക്കാനോ നിർത്താനോ ശ്രമിക്കുന്നു. നമ്മിൽ ചിലരുടെ പുണ്യം നേടി എടുക്കാൻ ഉള്ള  പ്രവൃത്തിയുടെ പട്ടിക വളരെ വലുത് ആയിരിക്കും. നമ്മുടെ പരിശ്രമങ്ങൾ, പുണ്യങ്ങൾ, ബലികൾ, തപസുകൾ ഇത്യാതി കാര്യങ്ങൾ എല്ലാം മോശം കാര്യങ്ങൾ അല്ലെങ്കിൽ കൂടി അവ അപര്യാപ്തം ആണ് കാരണം പാപത്തിന്റെ പ്രതിഫലം മരണം ആകുന്നു. ഇത് അടുത്ത ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു.

മതപരമായ യോഗ്യത അത് നല്ലതാണെങ്കിൽ കൂടി അതൊരിക്കലും നമ്മളും ദൈവവും തമ്മിൽ ഉള്ള വിടവിൻറെ അന്തരം കുറയ്ക്കില്ല
മതപരമായ യോഗ്യത അത് നല്ലതാണെങ്കിൽ കൂടി അതൊരിക്കലും നമ്മളും ദൈവവും തമ്മിൽ ഉള്ള വിടവിൻറെ അന്തരം കുറയ്ക്കില്ല

നമ്മൾ നമ്മുടെ മതപരമായ പ്രവർത്തികളിൽ കൂടി ദൈവവും നമ്മളും തമ്മിൽ ഉള്ള ആ വിടവ് നികത്താൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. അതൊരു മോശം കാര്യം ആകണം എന്നില്ല പക്ഷെ അതൊരിക്കലും ഈ പ്രശ്നം പരിഹരിക്കുന്നില്ല കാരണം അതൊരിക്കലും നമ്മളെ വിജയകരം ആയി അപ്പുറത്തെ വശത്തേക്ക് എത്തിക്കുക ഇല്ല. നമ്മുടെ പരിശ്രമങ്ങൾ എല്ലാം അതിനു  പര്യാപ്‌തമല്ല. കാൻസർ സുഖപെടുത്താൻ സസ്യാഹാരം കഴിച്ചും ബാണ്ടേജസ് ധരിച്ചും ശ്രമിക്കുന്നത് പോലെ ആണ് അത്. സസ്യാഹാരം കഴിക്കുന്നതും ബാണ്ടേജസ് ധരികുന്നതും എല്ലാം നല്ലത് തന്നെ പക്ഷെ കാൻസറിനെ അത് സുഖപെടുത്തില്ല. അതിനു വേണ്ടി നിങ്ങൾക്ക് തീർത്തും വെത്യസ്ഥം ആയ ഒരു ചികിത്സ ആണ് അവശ്യം. മതപരമായ പ്രവർത്തികളുടെ ഒരു പാലത്തിൽ കൂടി ഈ ഗർത്തത്തെ മറികടക്കുന്നത്‌ ചിത്രീകരിച്ചാൽ അത് പകുതി വഴി മാത്രം ചെല്ലുകയും നമ്മളെ ദൈവവും ആയി പിന്നെയും വേർതിരിക്കുന്നത് കാണാം.

നമ്മുടെ അവസ്ഥയുടെ സര്‍വ്വപ്രധാനസംഗതിയായി നമ്മുടെ ആത്മാവിൽ ഇറങ്ങി ചെല്ലുന്നത് വരെ കർമ്മത്തെ സംബതിച്ചുള്ള ഈ നിയമം ഒരു മോശം വാർത്ത‍ ആണ്. അതിനെ കുറിച്ച് കേൾക്കാൻ നമുക്ക് താൽപര്യം  ഇല്ല, നമ്മൾ ഇതിനെ മറികടക്കാൻ വേണ്ടി പല പ്രവർത്തികളും നമ്മുടെ ജീവിതത്തിൽ ചെയ്തു കൊണ്ടിരിക്കുന്നു. പക്ഷെ വിശുദ്ധ വേദപുസ്തകം ഈ നിയമത്തോടെ അവസാനിക്കുന്നില്ല.

അത് പുതിയ ഒരു വഴിയിലേക്ക് നമ്മെ നയിക്കുന്നു , ഒരു മംഗള വാർത്തയിലേക്ക് — സുവിശേഷതിലേക്ക്. കർമത്തെ സംബന്ധിച്ച ഈ നിയമം മോക്ഷത്തിന്റെയും  പരിജ്ഞാനത്തിന്റെയും ഒരു നേര്‍വിപരീതം ആണ്. എന്താണ് ആ മോക്ഷത്തെ കുറിച്ചുള്ള ആ മംഗള വാർത്ത‍?

പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.

റോമൻസ് 6:23

സുവിശേഷത്തിൽ ഉള്ള ഈ നല്ല വാർത്ത‍ എന്നുള്ളത് യേശുവിന്റെ കുരിശിലെ ബലി ദൈവവും നമ്മളും തമ്മിൽ ഉള്ള ആ വേർപാടിന് മറികടക്കാൻ ഒരു പാലം ആയി വർത്തിക്കുന്നു എന്നുള്ളതാണ്. നമുക്കറിയാം യേശു മരണ ശേഷം മൂനാം നാൾ ശരീരത്തിൽ ഉയിർത്തു എഴുനേൽക്കുകയും ഭൌതീക ശരീരത്തിൽ വീണ്ടും ജീവനിൽ ആയെന്നും. എങ്കിലും കുറച്ചു ആൾക്കാർ യേശുവിന്റെ ഈ പുനരുദ്ധാനം വിശ്വസിക്കാൻ താൽപര്യപെടാറില്ല ഈ ലിങ്കിൽ ഞാൻ ഈ വിഷയത്തെ കുറിച്ച് നടത്തിയ ഒരു പ്രഭാഷണം ഉണ്ട്. (വീഡിയോ ഇവിടെ )

യേശു സമ്പൂർണ്ണ ബലി നൽകുന്ന ആ “പുരുഷൻ” ആണ്. യേശു ഒരു മനുഷ്യൻ ആയിരുന്നത് കൊണ്ട് ആ വിടവിനെ നികത്തുന്ന ഒരു പാലം ആയി മനുഷ്യരുടെ ഭാകത്തെ കൂട്ടി ഇണക്കാനും അവൻ നിര്‍ദ്ദോഷനായിരുന്നതിനാൽ ദൈവത്തിന്റെ ഭാകത്തെ കൂട്ടി ഇനക്കാനും കഴിഞ്ഞു. അവൻ ജീവന്റെ പാലം ആണ് അതാണ് താഴെ ഉള്ള ചിത്രത്തിൽ കാണുന്നത്.

ദൈവവും മനുഷ്യനും തമ്മിൽ ഉള്ള ആ വിടവ് യേശു ആകുന്ന പാലം വഴി ബന്ധിക്കപെടുന്നു. അവന്റെ ബലി നമ്മുടെ പാപത്തിനു പകരം നൽകുന്നു。
ദൈവവും മനുഷ്യനും തമ്മിൽ ഉള്ള ആ വിടവ് യേശു ആകുന്ന പാലം വഴി ബന്ധിക്കപെടുന്നു. അവന്റെ ബലി നമ്മുടെ പാപത്തിനു പകരം നൽകുന്നു。

ഈ മോക്ഷ തത്ത്വം അനുസരിച്ച് എങ്ങനെ ആണ് യേശുവിന്റെ ബലി നമുക്ക് നൽകപെട്ടത് എന്ന് നോക്കൂ. അത് നൽകപെട്ടതു ഒരു കൃപാവരം അഥവ സമ്മാനം ആയാണ്.  കൃപ അഥവ സമ്മാനം എന്ത് തന്നെ ആയിരുന്നാലും, അത് അങ്ങനെ ആയിരിക്കണം എങ്കിൽ ജോലി ചെയ്തതിനു ലഭിച്ച പ്രതിഫലമോ യോഗ്യതക്ക് ലഭിച്ച അംഗീകാരമോ ആകരുത്. അങ്ങനെ വരുകിൽ അതൊരിക്കലും ഒരു സമ്മാനം അഥവ കൃപ അല്ലാതാകും. അതുപോലെ തന്നെ നിങ്ങൾക്ക് ഒരിക്കലും യേശുവിന്റെ ബലി സ്വന്തം ആക്കാനോ അര്‍ഹതപെടുത്താനോ കഴിയില്ല. അത് നിങ്ങൾക്ക് നൽകപെടുന്ന കൃപ(സമ്മാനം) ആണ്. എന്താണ് ആ കൃപ? അത് നിത്യതയിൽ ഉള്ള ജീവിതം ആണ്. അത് അർത്ഥം ആക്കുന്നത് പാപം മൂലം വന്നു ഭാവിച്ച മരണത്തിന്റെ റദ്ദാക്കൽ‍ ആണ്. ക്രിസ്തുവിന്റെ ബലി ഒരു പാലം പോലെ നിങ്ങളെ ദൈവവും ആയി ബന്ധിപ്പികുകയും നിത്യതയിൽ ഉള്ള ജീവനെ പ്രാപിക്കാൻ കഴിയുമാറക്കുന്നു. മരണത്തെ ജയിച്ചു ഉയർത്തു എഴുന്നേറ്റ് തന്നെ കർത്താവായി  വെളിപെടുത്തിയ  കൃസ്തു വഴി ആണ് ഈ കൃപ നിങ്ങൾക്ക് തരുന്നത്。

അങ്ങനെ എങ്കിൽ എനിക്കും താങ്കൾക്കും  യേശു തരുന്ന  ജീവന്റെ ഈ പാലം എങ്ങനെ മുറിച്ചു കടക്കാൻ(cross) കഴിയും?  വീണ്ടും സമ്മാനത്തെ അല്ലെങ്കിൽ കൃപയെ കുറിച്ച് ചിന്തിച്ചു നോക്കൂ.   അദ്ധ്വാനിചിട്ടില്ലാത്ത ഒന്നിന് വേണ്ടി ആരെങ്കിലും വന്നു ഒരു സമ്മാനം നിങ്ങൾക്ക് തരുന്നു എന്ന് കരുതുക.  പക്ഷെ ആ സമ്മാനത്തിന്റെ അല്ലെങ്കിൽ ഗുണം ലഭിക്കണം എങ്കിൽ നിങ്ങൾ തീർച്ചയായും അത് കൈകൊള്ളേണ്ടി ഇരിക്കുന്നു. നിങ്ങൾക്ക് ഒരാൾ ഒരു ഉപഹാരം വാഗ്ദാനം നല്കപെട്ടാൽ രണ്ടു വഴികൾ ആണ് ഉള്ളത്. ഒന്നിലെ ആ ഉപഹാരം തിരസ്കരിക്കുക അല്ലെങ്കിൽ സ്വീകരിക്കുക. യേശു നല്കുന്ന ഈ ഉപഹാരം കൂടിയേ കഴിയൂ അത് കേവലം വിശ്വസിക്കലോ, പഠിക്കലോ മനസിലാക്കാലോ അല്ല. ഇത് അടുത്ത ചിത്രത്തിൽ വിശദീകരിച്ചിരിക്കുന്ന പോലെ നമ്മൾ ദൈവത്തിലേക്ക് തിരിഞ്ഞു അവിടുന്ന് നല്കുന്ന ആ ഉപഹാരം സ്വീകരിക്കാൻ  ആ പാലത്തിൽ കൂടി നടക്കേണ്ടി ഇരിക്കുന്നു.

യേശുവിന്റെ ബലി   ഒരു ഉപഹാരം ആണ്. നമ്മൾ  ഓരോരുത്തരും അത് തീർച്ചയായും സ്വീകരികേണ്ടി ഇരിക്ക്കുന്നു.
യേശുവിന്റെ ബലി ഒരു ഉപഹാരം ആണ്. നമ്മൾ ഓരോരുത്തരും അത് തീർച്ചയായും സ്വീകരികേണ്ടി ഇരിക്ക്കുന്നു.

അങ്ങനെ എങ്കിൽ ഈ ഉപഹാരം എങ്ങനെ നമുക്ക് സ്വീകരിക്കാം. വിശുദ്ധ വേദപുസ്തകം പറയുന്നു.

“കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” 

റോമൻസ് 10:13

ഈ വാഗ്‌ദാനം എല്ലാവർക്കും ഉള്ളതാണ്. അവന്റെ ഉയിർപ്പ് മുതൽ ഇന്നോളം അവൻ ജീവിച്ചിരിക്കുന്നവനും കർത്താവും ആണ്. അതുകൊണ്ട് താങ്കൾ അവനെ വിളിക്കുക ആണെങ്കിൽ അവൻ താങ്കളുടെ വിളി കേൾക്കുകയും അവൻ നല്കുന്ന ജീവന്റെ സമ്മാനം നിങ്ങൾക്ക്  തരികയും ചെയ്യും.

ഒരു സംഭാഷണം പോലെ താങ്കൾ അവിടുത്തെ വിളിച്ചപേക്ഷിക്കുക . ഒരുപക്ഷെ നിങ്ങൾ അങ്ങനെ ഒരിക്കലും ചെയ്തിരിക്കില്ല. നിങ്ങളെ അതിനു സഹായിക്കാൻ  ഇതാ ഇവിടെ ഒരു മാര്‍ഗനിര്‍ദേശം. ഇതൊരു അത്ഭുത മന്ത്രോച്ചാരണം അല്ല . ഇത് ഏതെങ്കിലും ശക്തി നല്കുന്ന സവിശേഷമായ കുറെ പദങ്ങളൊ അല്ല. മേൽ പറഞ്ഞ  ഉപഹാരം( കൃപ) നമുക്ക് നല്കാനുള്ള അവിടുത്തെ കഴിവിലും സന്നദ്ധതയിലും  ഉള്ള ആശ്രയിക്കാൻ  ഇത്  താങ്കളെ സഹായിക്കുന്നു. അവനിൽ ആശ്രയിക്കുമ്പോൾ അവൻ നമ്മെ കേൾക്കുകയും പ്രത്യുത്തരം നല്‍കുകയും ചെയ്യും. അതുകൊണ്ട് ഈ മാര്‍ഗനിര്‍ദേശം അതുപോലെ പിന്തുടർന്ന് അത് ഉറക്കെ ഉച്ചരിക്കുകയോ ആത്മാവിൽ  പറയുകയോ ചെയ്തു യേശുവിൽ ഉള്ള ആ കൃപ (സമ്മാനം) സ്വീകരിക്കുക.

പ്രാർത്ഥന,

“കർത്താവായ യേശുവേ , എൻറെ ജീവിതത്തിലെ പാപങ്ങൾ മൂലം ഞാൻ ദൈവവും ആയി വേര്‍പെട്ടിരിക്കുന്നു എന്ന് ഞാൻ മനസിലാക്കുന്നു. ഞാൻ കഠിനമായി  പരിശ്രമിച്ചാലും , എൻറെ പരിശ്രമങ്ങളോ ബലികളൊ ഒന്നും തന്നെ ഈ വേർപാടിനെ കുറയ്ക്കാൻ പര്യാപ്തം അല്ലല്ലോ. പക്ഷെ അങ്ങയുടെ മരണമാകുന്ന ബലി വഴി എല്ലാ പാപങ്ങളും കഴുകി കളയുന്നു , എന്റെ പാപങ്ങൾ ഉൾപെടെ.  കുരിശിലെ ബലിക്കു ശേഷം അങ്ങ് മരണത്തിൽ നിന്നും ഉയർത്തു എഴുന്നേറ്റതായി ഞാൻ വിശ്വസിക്കുന്നു അതുകൊണ്ട് തന്നെ അങ്ങയുടെ ബലി പര്യാപ്തമായതെന്നു എന്ന്  ഞാൻ അറിയുന്നു. എൻറെ പാപങ്ങളിൽ നിന്ന് എന്നെ  കഴുകി  ദൈവവും ആയി രമ്യത പെട്ട്  നിത്യജീവൻ ലഭ്യമാക്കാൻ  ഞാൻ അങ്ങയോടു അപേക്ഷിക്കുന്നു. പാപത്തിനു അടിമപെട്ട ഒരു ജീവിതം നയിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല അതുകൊണ്ട് എന്നെ പാപത്തിന്റെ കെട്ടുകളിൽ നിന്ന് വിടുവിച്ചു കർമത്തിന്റെ  സ്വാധീനശക്തിനിന്നും എന്നെ മോചിപ്പിക്കേണമേ. കർത്താവായ യേശുവേ, എനിക്ക് വേണ്ടി അങ്ങ് ചെയ്ത എല്ലാത്തിനും ഞാൻ നന്ദി പറയുന്നു എന്റെ തുടർന്നുള്ള ജീവിതത്തിലും എന്നെ വഴിനടത്തേണമേ അങ്ങനെ അങ്ങയെ എന്റെ കർത്താവായി പിന്തുടരാൻ അനുവധിക്കേണമേ”