യേശു സാത്താനാൽ പരീക്ഷിക്കപ്പെടുന്നു – ആ പഴയ സർപ്പമാകുന്ന അസുരൻ

കൃഷ്ണൻ അസുരന്മാരെ യുദ്ധം ചെയ്ത് തോല്പിച്ചതിനെ പറ്റി, പ്രത്യേകാൽ സർപ്പ രൂപത്തിൽ വന്ന് അസുരന്മാരെ കുറിച്ച് ഹിന്ദുക്കളുടെ ഇതിഹാസങ്ങളിൽ വിവരിച്ചിരിക്കുന്നു. കൃഷ്ണനെ തന്റെ ജനനം മുതൽ കൊല്ലുവാൻ ശ്രമിച്ചിരുന്ന കംസന്റെ മിത്രമായ അഗാസുരൻ ഒരു വലിയ സർപ്പത്തിന്റെ രൂപമെടുത്തു, അവൻ വായ് തുറന്നാൽ ഒരു വലിയ ഗുഹ പോലെയിരുന്നു എന്ന് ഭഗവപുരാണത്തിൽ (ശ്രീമാൻഭാഗവതം) വിവരിച്ചിരിക്കുന്നു. അഗാസുരൻ പൂതനയുടെയും (കൃഷ്ണൻ കുഞ്ഞായിരുന്നപ്പോൾ പൂതനയിൽ നിന്ന് വിഷം കലർന്ന മുലപാൽ വലിച്ചു കുടിച്ചു അവളെ കൊന്നു), ബകാസുരന്റെയും (കൃഷ്ണൻ ഇവന്റെ ചുണ്ട് ഒടിച്ച് കൊന്നു കളഞ്ഞു) സഹോദരനാണ് ആയതിനാൽ അവൻ പ്രതികാരം ചെയ്യുവാൻ തീരുമാനിച്ചു. അഗാസുരൻ വായ് തുറക്കുകയും, ഗോപാലകരായ കുട്ടികൾ ഇതൊരു ഗുഹ എന്ന് കരുതി അതിനുള്ളിൽ കടന്നു. കൃഷ്ണനും അതിനുള്ളിൽ കടന്നു, എന്നാൽ ഇത് അഗാസുരൻ എന്ന് താൻ മനസ്സിലാക്കിയപ്പോൾ അവൻ ഞെരുങ്ങി ചാകുന്നതു വരെ താൻ വളരുവാൻ തുടങ്ങി. ശ്രീകൃഷ്ണൻ  എന്ന ഒരു പരിപാടിയിൽ കാണിച്ചതു പോലെ , മറ്റൊരു സന്ദർഭത്തിൽ കൃഷ്ണൻ ശക്തനായ അസുര സർപ്പമായ കാലിയ നാഗത്തിനോട് നദിയിൽ വച്ച് യുദ്ധം ചെയ്യുന്ന സമയത്ത് തലയിൽ കയറി നൃത്തം ചെയ്ത് തോല്പിച്ചു.

അസുരന്മാരുടെ നേതാവും, ശക്തനായ സർപ്പം/ഡ്രാഗനായ വൃത്ത്രനെ പറ്റി ഇതിഹാസം വിവരിക്കുന്നുണ്ട്. ഇന്ദ്ര മഹാദേവൻ ഈ ഭൂതമായ വൃത്ത്രനെ തന്റെ വജ്രായുധം കൊണ്ട് താടി എല്ല് ഒടിച്ച് കൊന്നു കളഞ്ഞതിനെ പറ്റി റിഗ് വേദത്തിൽ എഴുതിയിരിക്കുന്നു. വൃത്ത്രൻ ഒരു ഭയങ്കരമായ സർപ്പമായിരുന്നുവെന്നും, താൻ ഗോളങ്ങൾക്കും, സർപ്പങ്ങൾക്കും വെല്ലുവിളിയായിരുന്നുവെന്നും, എല്ലാവരും തന്നെ ഭയന്നിരുന്നുവെന്നും ഭാഗവപുരാണത്തിൽ എഴുതിയിരിക്കുന്നു. ദേവന്മാരുമായുള്ള യുദ്ധത്തിൽ വൃത്ത്രൻ എപ്പോഴും ജയിച്ചിരുന്നു. ഇന്ദ്രനു പോലും തന്റെ ബലം കൊണ്ട് വൃത്ത്രനെ തോല്പിക്കുവാൻ കഴിഞ്ഞില്ല, മറിച്ച് ഋഷിയായ ദദിച്ചിയുടെ എല്ലുകൾ എടുക്കുവാൻ ഉപദേശം ലഭിച്ചു. തന്റെ എല്ലുകൾ ഒരു വജ്രായുധമായി രൂപപ്പെടുത്തി എടുക്കുവാൻ ദദിച്ചി നൽകി, ഇതു കൊണ്ട് മഹാസർപ്പമായ വൃത്ത്രയെ തോല്പിച്ചു കൊല്ലുവാൻ ഇന്ദ്രനു കഴിഞ്ഞു.

എബ്രായ വേദങ്ങളിലെ പിശാച്: മനോഹരമായ ആത്മാവ് മരണകാരണമായ സർപ്പമായി

അത്യുന്നതനായ ദൈവത്തിന്റെ എതിരാളിയായ ശക്തമായ ഒരു ആത്മാവിനെ പറ്റി എബ്രായ വേദങ്ങളിൽ വിവരിച്ചിരിക്കുന്നു.  തന്നെ മനോഹരവും, ബുദ്ധിയുള്ളതുമായ ഒരു ദേവനായിട്ടാണ് ആദ്യം സൃഷ്ടിച്ചതെന്ന് എബ്രായ വേദങ്ങളിൽ പറഞ്ഞിരിക്കുന്നു. വിവരണം താഴെ കൊടുത്തിരിക്കുന്നു

12 മനുഷ്യപുത്രാ, നീ സോർ രാജാവിനെക്കുറിച്ചു ഒരു വിലാപം തുടങ്ങി അവനോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു! നീ മാതൃകാ മുദ്രയാകുന്നു; നീ ജ്ഞാനസമ്പൂർണ്ണനും സൌന്ദര്യസമ്പൂർണ്ണനും തന്നേ.
13 നീ ദൈവത്തിന്റെ തോട്ടമായ ഏദെനിൽ ആയിരുന്നു; താമ്രമണി, പീതരത്നം, വജ്രം, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ലു, മാണിക്യം, മരതകം മുതലായ സകലരത്നങ്ങളും നിന്നെ മൂടിയിരുന്നു; നിന്നെ തീർത്തനാളിൽ നിന്നിൽ ഉള്ള തടങ്ങളുടെയും കൂടുകളുടെയും പണി പൊന്നുകൊണ്ടുള്ളതായിരുന്നു.
14 നീ ചിറകു വിടർത്തു മറെക്കുന്ന കെരൂബ് ആകുന്നു; ഞാൻ നിന്നെ വിശുദ്ധദേവപർവ്വതത്തിൽ ഇരുത്തിയിരുന്നു; നീ അഗ്നിമയരഥങ്ങളുടെ മദ്ധ്യേ സഞ്ചരിച്ചുപോന്നു.
15 നിന്നെ സൃഷ്ടിച്ച നാൾമുതൽ നിങ്കൽ നീതികേടു കണ്ടതുവരെ നീ നടപ്പിൽ നഷ്കളങ്കനായിരുന്നു.

യെഹേസ്കേൽ 28: 12b-15

ഈ ശക്തനായ ദേവനിൽ എന്തു കൊണ്ട് ദുഷ്ടത ഉണ്ടായി? എബ്രായ വേദങ്ങൾ ഇങ്ങനെ വിവരിക്കുന്നു:


17 നിന്റെ സൌന്ദര്യംനിമിത്തം നിന്റെ ഹൃദയം ഗർവ്വിച്ചു, നിന്റെ പ്രഭനിമിത്തം നീ നിന്റെ ജ്ഞാനത്തെ വഷളാക്കി; ഞാൻ നിന്നെ നിലത്തു തള്ളിയിട്ടു, രാജാക്കന്മാർ നിന്നെ കണ്ടു രസിക്കത്തക്കവണ്ണം നിന്നെ അവരുടെ മുമ്പിൽ ഇട്ടുകളഞ്ഞു.

യെഹേസ്കേൽ 28: 17

ഈ ദേവന്റെ വീഴ്ചയെ പറ്റി തുടർന്ന് വിവരിച്ചിരിക്കുന്നു:

12 അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തു വീണു!
13 “ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും;
14 ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞതു.

യെശയ്യാവ് 14: 12-14

പിശാച് ഇപ്പോൾ

ഈ ശക്തമായ ആത്മാവ് ഇപ്പോൾ സാത്താൻ (അർത്ഥം ‘കുറ്റം പറയുന്നവൻ‘) അല്ലെങ്കിൽ പിശാച്  എന്നാൽ യഥാർത്ഥത്തിൽ ‘ഉഷസ്സിന്റെ മകൻ‘ എന്ന് അർത്ഥം വരുന്ന ലൂസിഫർ എന്ന് തന്നെ വിളിച്ചിരുന്നു. താൻ ഒരു ആത്മാവ് അല്ലെങ്കിൽ ഒരു ദുഷ്ട അസുരനാണെന്ന് എബ്രായ വേദം പറയുന്നു. അഗാസുരനും, വൃത്ത്രനും പോലെ താനൊരു സർപ്പത്തിന്റെ രൂപം എടുത്തു എന്ന് വിവരിച്ചിരിക്കുന്നു. ഇങ്ങനെയാണ് താൻ ഭൂമിയിലേക്ക് ഇടപ്പെട്ടത്:

7 പിന്നെ സ്വർഗ്ഗത്തിൽ യുദ്ധം ഉണ്ടായി; മീഖായേലും അവന്റെ ദൂതന്മാരും മഹാസർപ്പത്തോടു പടവെട്ടി; തന്റെ ദൂതന്മാരുമായി മഹാസർപ്പവും പടവെട്ടി ജയിച്ചില്ലതാനും.
8 സ്വർഗ്ഗത്തിൽ അവരുടെ സ്ഥലം പിന്നെ കണ്ടതുമില്ല.
9 ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്റെ ദൂതന്മാരെയും അവനോടു കൂടെ തള്ളിക്കളഞ്ഞു.

വെളിപ്പാട് 12: 7-9

 ‘ലോകത്തെ മുഴുവൻ വഴിതെറ്റിക്കുന്ന‘ അസുര തലവനാണ് സാത്താൻ. താൻ സർപ്പത്തിന്റെ രൂപത്തിൽ വന്നാണ് ആദ്യ മനുഷ്യനെ പാപത്തിലേക്ക് നയിച്ചത്. പറുദീസയിലെ, സത്യത്തിന്റെ കാലഘട്ടമായ സത്യ യുഗം അങ്ങനെ അവസാനിച്ചു.

സാത്താന് തന്റെ യഥാർത്ഥ സൗന്ദര്യവും, ബുദ്ധിയും നഷ്ടമായില്ല, ഇതു തന്നെ അധികം അപകടകാരിയാക്കുന്നു കാരണം തന്റെ ഈ ബാഹ്യരൂപത്തിൽ പിന്നിൽ തന്റെ ചതിവിനെ മറച്ചു വയ്ക്കുന്നു. താൻ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് ബൈബിൾ വിവരിക്കുന്നു

14 സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ.

2 കൊരിന്ത്യർ 11:14

യേശു സാത്താനോട് യുദ്ധം ചെയ്യുന്നു

യേശുവിന് നേരിടേണ്ട വന്നത് ഈ എതിരാളിയെയാണ്. യോഹന്നാന്റെ കൈകീഴിൽ സ്നാനം ഏറ്റതിനു ശേഷം താൻ വനത്തിലേക്ക് പോയി അതായത് വനപ്രസ്ത ആശ്രമം നയിക്കുവാൻ പോയി. എന്നാൽ ഇതൊരു വിരമിക്കൽ അല്ലായിരുന്നു മറിച്ചു തന്റെ എതിരാളിയെ നേരിടുകയായിരുന്നു. കൃഷ്ണനും അഗാസുരനും പോലെയോ, ഇന്ദ്രനും വൃത്ത്രനും പോലെയോ ഉള്ള ശാരീരികമായ യുദ്ധമല്ലായിരുന്നു യേശുവിന്റേത് മറിച്ച് പ്രലോഭനത്തിന്റെ യുദ്ധമായിരുന്നു. സുവിശേഷം ഇതിനെ കുറിച്ച് ഇങ്ങനെ പറയുന്നു:

ശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി; ആത്മാവു അവനെ മരുഭൂമിയിലേക്കു നടത്തി; പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു.
2 ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചില്ല; അവ കഴിഞ്ഞപ്പോൾ അവന്നു വിശന്നു.
3 അപ്പോൾ പിശാചു അവനോടു: നീ ദൈവ പുത്രൻ എങ്കിൽ ഈ കല്ലിനോടു അപ്പമായി ത്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു.
4 യേശു അവനോടു: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നതു എന്നു എഴുതിയിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു.
5 പിന്നെ പിശാചു അവനെ മേലോട്ടു കൂട്ടിക്കൊണ്ടുപോയി ലോകത്തിലെ സകല രാജ്യങ്ങളെയും ക്ഷണനേരത്തിൽ അവന്നു കാണിച്ചു:
6 ഈ അധികാരം ഒക്കെയും അതിന്റെ മഹത്വവും നിനക്കു തരാം; അതു എങ്കൽ ഏല്പിച്ചിരിക്കുന്നു; എനിക്കു മനസ്സുള്ളവന്നു ഞാൻ കൊടുക്കുന്നു.
7 നീ എന്നെ നമസ്കരിച്ചാൽ അതെല്ലാം നിന്റെതാകും എന്നു അവനോടു പറഞ്ഞു.
8 യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു.
9 പിന്നെ അവൻ അവനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടു പോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോടു: നീ ദൈവപുത്രൻ എങ്കിൽ ഇവിടെ നിന്നു താഴോട്ടു ചാടുക.
10 “നിന്നെ കാപ്പാൻ അവൻ തന്റെ ദൂതന്മാരോടു നിന്നെക്കുറിച്ചു കല്പിക്കയും
11 നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം അവർ നിന്നെ കയ്യിൽ താങ്ങിക്കൊള്ളുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
12 യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നു അരുച്ചെയ്തിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു.
13 അങ്ങനെ പിശാചു സകല പരീക്ഷയും തികെച്ചശേഷം കുറെ കാലത്തേക്കു അവനെ വിട്ടുമാറി

ലൂക്കോസ് 4: 1-13

അവരുടെ ഈ ബുദ്ധിമുട്ട് മനുഷ്യ ചരിത്രത്തിന്റെ തുടക്കത്തിൽ ആരംഭിച്ചതാണ്. ഇത് യേശുവിന്റെ ജനനത്തിങ്കൽ പുനരാരംഭിച്ചു, യേശു കുഞ്ഞിനെ കൊന്നു കളയുവാൻ പലതവണ ശ്രമിച്ചു. ഈ യുദ്ധത്തിൽ യേശു ജയാളിയായി, ശാരീരികമായ യുദ്ധത്തിൽ അല്ല സാത്താനെ തോല്പിച്ചത് മറിച്ച് സാത്താൻ മുമ്പോട്ട് വച്ച പ്രലോഭനങ്ങൾ എല്ലാം യേശു എതിർത്തുക്കൊണ്ട് ഈ യുദ്ധം അവൻ ജയിച്ചു. ഇവർ രണ്ടു പേരും തമ്മിലുള്ള യുദ്ധം കുറച്ചു കാലം കൂടി നിലനിൽക്കും, സർപ്പം ‘കുതികാൽ കടിക്കുകയും‘ യേശു ‘അവന്റെ തല തകർക്കുകയും ചെയ്യുന്നതോടു കൂടി‘ ഈ യുദ്ധം അവസാനിക്കും. എന്നാൽ ഇതിനു മുമ്പ്, എങ്ങനെ ഇരുട്ട് മാറ്റണം എന്ന് പഠിപ്പിക്കുന്നതിനു യേശു ഗുരുവിന്റെ സ്ഥാനം എടുക്കണം.  

യേശു – നമ്മെ മനസ്സിലാക്കുന്ന ഒരുവൻ

യേശുവിന്റെ പ്രലോഭനത്തിന്റെയും, പരീക്ഷണത്തിന്റെയും കാലഘട്ടം നമുക്ക് പ്രധാനപ്പെട്ടതാണ്. യേശുവിനെ പറ്റി ബൈബിൾ ഇങ്ങനെ പറയുന്നു:

18 താൻ തന്നേ പരീക്ഷിതനായി കഷ്ടമനുഭവിച്ചിരിക്കയാൽ പരീക്ഷിക്കപ്പെടുന്നവർക്കു സഹായിപ്പാൻ കഴിവുള്ളവൻ ആകുന്നു.

എബ്രായർ 2:18

കൂടാതെ

14 ആകയാൽ ദൈവപുത്രനായ യേശു ആകാശത്തിൽകൂടി കടന്നുപോയോരു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്കു ഉള്ളതുകൊണ്ടു നാം നമ്മുടെ സ്വീകാരം മറുകെപ്പിടിച്ചുകൊൾക.
15 നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു.
16 അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക.

എബ്രായർ 4:15-16

യോം കിപ്പൂർ, എബ്രായ ദുർഗ്ഗാ പൂജയിൽ മഹാപുരോഹിതൻ യിസ്രായേൽ ജനത്തിന്റെ പാപ മോചനത്തിനായി യാഗം കഴിക്കും. നമ്മെ മനസ്സിലാക്കുകയും നമ്മോടൊപ്പം സഹതപിക്കുകയും ചെയ്യുന്ന പുരോഹിതനാണ് യേശു. അവൻ നമ്മെ പ്രലോഭിപ്പിക്കപ്പെടാതവണ്ണം സഹായിക്കുന്നു, കാരണം അവൻ പ്രലോഭിക്കപ്പെടുകയും – എന്നാലും പാപം ഇല്ലാതെയും ഇരുന്നവനുമാകുന്നു. നമുക്ക് ധൈര്യത്തോടു കൂടെ അത്യുന്നതനായ ദൈവത്തിന്റെ അടുക്കൽ ചെല്ലാം കാരണം നാം കടന്നു പോകുന്ന എല്ലാ പ്രലോഭനങ്ങളിലൂടെയും യേശു കടന്നു പോയതാണ്. അവൻ നമ്മെ അറിയുന്നു, നമ്മെ പാപങ്ങളിൽ നിന്നും, പ്രലോഭനങ്ങളിൽ നിന്നും വിടുവിക്കുകയും ചെയ്യുന്നു. എന്നാൽ നാം അവനെ അതിനു അനുവദിച്ചു കൊടുക്കുമോ എന്നതാണ് ചോദ്യം?

യോഹന്നാൻ സ്വാമി: പ്രായശ്ചിത്തവും സ്വയ അഭിഷേകവും പഠിപ്പിക്കുന്നു

കൃഷ്ണന്റെ ജനനത്തിലൂടെ നാം യേശുവിന്റെ (യേശു സത്സങ്ങിന്റെ) ജനനത്തെ കുറിച്ച് അന്വേഷിച്ചു. കൃഷ്ണന് ബലരാമൻ എന്ന മൂത്ത സഹോദരൻ ഉണ്ടായിരുന്നു എന്ന് ഇതിഹാസത്തിൽ കാണുന്നു. കൃഷ്ണന്റെ വളർത്തച്ഛനായ നന്ദ തന്നെയാണ് കൃഷ്ണന്റെ മൂത്ത സഹോദരനായി ബലരാമനെ വളർത്തിയത്. സഹോദരന്മാരായ കൃഷ്ണനും, ബലരാമനും അനേക അസുരന്മാരെ യുദ്ധങ്ങളിൽ തോല്പിച്ചതിനെ പറ്റി പുരാണങ്ങളിൽ വിവരിച്ചിട്ടുണ്ട്. ദുഷ്ടതയെ തോല്പിക്കണം എന്ന ഒരേ ലക്ഷ്യത്തോട് കൂടെ ബലരാമനും, കൃഷ്ണനും ചേർന്ന് പ്രവർത്തിച്ചിരുന്നു.

കൃഷ്ണനും, ബലരാമനും പോലെ യേശുവും, യോഹന്നാനും

കൃഷ്ണനെ പോലെ യേശുവിനും യോഹന്നാൻ എന്ന അടുത്ത ബന്ധു ഉണ്ടായിരുന്നു, അവർ രണ്ടും ഒരേ ദൗത്യം ചെയ്തിരുന്നു. യേശുവും യോഹന്നാനും അമ്മമാർ വഴിയുള്ള ബന്ധമായിരുന്നു, യോഹന്നാൻ യേശുവിനെക്കാൾ 3 മാസം മുമ്പ് ജനിച്ചു. യേശുവിന്റെ പഠിപ്പിക്കലും, സൗഖ്യമാക്കുന്ന ദൗത്യങ്ങളും എല്ലാം തുടങ്ങിയത് യോഹന്നാനെ കുറിച്ച് പറഞ്ഞതിന് ശേഷമായിരുന്നു എന്ന് സുവിശേഷങ്ങളിൽ പറയുന്നു. യോഹന്നാന്റെ പഠിപ്പിക്കലുകൾ മനസ്സിലാക്കാതെ നമുക്ക് യേശുവിന്റെ ദൗത്യം മനസ്സിലാക്കുവാൻ കഴിയുകയില്ല. സുവിശേഷത്തിന്റെ തുടക്കമായി യോഹന്നാൻ പ്രായശ്ചിത്തത്തെ കുറിച്ചും, ശുദ്ധീകരണത്തെ (സ്വയ അഭിഷേകം) കുറിച്ചും പഠിപ്പിച്ചു.

യോഹന്നാൻ സ്നാപകൻ: നമ്മെ ഒരുക്കുവാനായി വരുവാനുള്ള സ്വാമിയെ പറ്റി പറഞ്ഞു

പ്രായശ്ചിത്തത്തിനായി ശുദ്ധീകരണത്തിനു ഊന്നൽ കൊടുത്തതു കൊണ്ട് സുവിശേഷങ്ങളിൽ തന്നെ ‘യോഹന്നാൻ സ്നാപകൻ‘ എന്ന് അധികവും വിളിച്ചിരുന്നു. യോഹന്നാൻ ജനിക്കുന്നതിന് നൂറു കണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്റെ വരവിനെ കുറിച്ച് എബ്രായ വേദങ്ങളിൽ പ്രവചിച്ചിരുന്നു.

3 കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ.
4 എല്ലാ താഴ്വരയും നികന്നും എല്ലാമലയും കുന്നും താണും വരേണം; വളഞ്ഞതു ചൊവ്വായും ദുർഘടങ്ങൾ സമമായും തീരേണം.
5 യഹോവയുടെ മഹത്വം വെളിപ്പെടും, സകലജഡവും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നതു.

യെശയ്യാവ് 40:3-5

ദൈവത്തിനു ‘വഴി ഒരുക്കുവാനായി‘ ‘മരുഭൂമിയിൽ‘ ഒരുവൻ വരുന്നു എന്ന് യെശയ്യാവ് പ്രവചിച്ചു. ‘കർത്താവിന്റെ മഹിമ വെളിപ്പെടുവാനുള്ള‘ തടസ്സങ്ങളെ അവൻ നീക്കി കളയും

https://en.satyavedapusthakan.net/wp-content/uploads/sites/3/2017/10/isaiah-sign-of-the-branch-timeline--1024x576.jpg

ചരിത്ര കാലഘട്ടത്തിൽ യെശയ്യാവും മറ്റ് എബ്രായ ഋഷിമാരും (പ്രവാചകന്മാർ). യേശുവിന് മുമ്പ് അവസാനമായി വന്നത് മലാഖിയാണ്

യെശയ്യാവിന് 300 വർഷങ്ങൾക്ക് ശേഷം, മലാഖി എബ്രായ വേദങ്ങളിലെ (പഴയ നിയമം) അവസാന പുസ്തകം എഴുതി. വരുവാനുള്ള ഒരുക്കക്കാരനെ കുറിച്ച് യെശയ്യാവ് എഴുതിയിരിക്കുന്നത് മലാഖി കുറച്ചു കൂടി വിശദമാക്കി. അവൻ ഇങ്ങനെ പ്രവചിച്ചു:

നിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

മലാഖി 3:1

വരുവാനുള്ള വഴി ഒരുക്കുന്ന ‘സന്ദേശവാഹകൻ‘ വന്ന ഉടനെ ദൈവം തന്നെ ആലയത്തിൽ പ്രത്യക്ഷപ്പെടും എന്ന് മീഖാ പ്രവചിച്ചിരിക്കുന്നു. ദൈവത്തിന്റെ അവതാരമായ, യേശു യോഹന്നാൻ വന്നതിന് ശേഷം വരുന്നതിനെ കുറിച്ചാണ് ഇത് എഴിതിയിരിക്കുന്നത്.

സ്വമിയായ യോഹന്നാൻ

യോഹന്നാനെ കുറിച്ച് സുവിശേഷത്തിൽ വിവരിച്ചിരിക്കുന്നു:

80 പൈതൽ വളർന്നു ആത്മാവിൽ ബലപ്പെട്ടു; അവൻ യിസ്രായേലിന്നു തന്നെത്താൻ കാണിക്കും നാൾവരെ മരുഭൂമിയിൽ ആയിരുന്നു.ലൂ

ക്കോസ് 1:80

താൻ മരുഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ:

4 യോഹന്നാന്നു ഒട്ടക രോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽവാറും ഉണ്ടായിരുന്നു; അവന്റെ ആഹാരമോ വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു.

മത്തായി 3:4

ബലരാമന് നല്ല ശാരീരിക ബലം ഉണ്ടായിരുന്നു. യോഹന്നാന്റെ മാനസീകവും, ആത്മീകവുമായ ബലം തന്റെ ശൈശവ കാലത്തിനു ശേഷം വനപ്രസ്തം (വന വാസി) ആശ്രമത്തിലേക്ക് നയിച്ചു. തന്റെ ശക്തമായ ആത്മാവ് വനപ്രസ്തം പോലെ വസ്ത്രം ധരിക്കുവാനും കഴിക്കുവാനും നയിച്ചു. ഇത് ഒരു വിരമിക്കൽ അല്ലായിരുന്നു മറിച്ച് തന്റെ ദൗത്യത്തിനായുള്ള ഒരുക്കമായിരുന്നു. തന്റെ മരുഭൂമി ജീവിതം, തന്നെ കൂടുതൽ മനസ്സിലാക്കുവാനും, പരീക്ഷകളെ എങ്ങനെ എതിർക്കണം എന്നുള്ള അറിവും നൽകി. താൻ ഒരു അവതാരമല്ലെന്നും, ആലത്തിലെ പുരോഹിതൻ അല്ല എന്നും ഊന്നൽ കൊടുത്തു സംസാരിച്ചു. തനിക്ക് തന്നെ കുറിച്ചു തന്നെയുള്ള അറിവ് നിമിത്തം എല്ലാവരും അവനെ മാന്യനായ ഗുരുവായി അംഗീകരിച്ചു. സ്വാമി എന്ന പദം സംസ്കൃതത്തിൽ നിന്നാണ് വരുന്നത്, ‘അറിവുള്ളവൻ അല്ലെങ്കിൽ സ്വയം അറിവുള്ളവൻ‘ എന്നാണ് ഈ വാക്കിന്റെ അർത്ഥം. അങ്ങനെയെങ്കിൽ യോഹന്നാനെ സ്വാമി എന്ന് വിളിക്കുന്നതാണ് ഉത്തമം.

യോഹന്നാൻ സ്വാമി ചരിത്രത്തിൽ ദൃഢമായി

സുവിശേഷം പറയുന്നു:

ബെര്യൊസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടിൽ പൊന്തിയൊസ് പീലാത്തൊസ് യെഹൂദ്യനാടു വാഴുമ്പോൾ, ഹെരോദാവു ഗലീലയിലും അവന്റെ സഹോദരനായ ഫീലിപ്പൊസ് ഇതുര്യത്രഖോനിത്തിദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും
2 ഇടപ്രഭൂക്കന്മാരായും ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കും കാലം സെഖര്യാവിന്റെ മകനായ യോഹന്നാന്നു മരുഭൂമിയിൽവെച്ചു ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായി.ലൂ

ക്കോസ് 3:1-2

ഇത് യോഹന്നാന്റെ ദൗത്യത്തിന്റെ തുടക്കമാണ്, അനേക പേര് കേട്ട ചരിത്രകാരന്മാരുടെ കൂടെയാണ് താൻ നിൽക്കുന്നത്. ആ കാലത്തെ ഭരണകർത്താക്കന്മാരെ കുറിച്ച് പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. സുവിശേഷങ്ങളിലെ വിവരണങ്ങളുടെ കൃത്യത ഈ ചരിത്രങ്ങളെ വച്ച് മനസ്സിലാക്കുവാൻ ഇത് സഹായിക്കുന്നു. അങ്ങനെ നാം നോക്കുമ്പോൾ തിബരിയാസ് സീസർ, പൊന്തിയോസ് പീലാത്തോസ്, ഹെരോദാവ്, ഫിലിപ്പ്, ലിസാനിയസ്, അന്നാസ്, കൈയ്യഫാസ് എന്നിവരെല്ലാം റോമാ, യൂദാ ചരിത്രകാരന്മാരിൽ നിന്നും അറിയപ്പെട്ടിരുന്നു എന്ന് മനസ്സിലാക്കുന്നു. വിവിധ ഭരണകർത്താക്കൾക്ക് നൽകിയ ശീർഷകങ്ങൾ ശരിയും, കൃത്യവുമെന്ന് ചരിത്രം പഠിക്കുമ്പോൾ മനസ്സിലാകുന്നു (ഉദാ: പൊന്തിയോസ് പീലാത്തോസിന് ഗവർണർ എന്നും, ഹെരോദാവ് ടെട്രാർക്ക് എന്ന് പേര് നൽകപ്പെട്ടിരിക്കുന്നു). അങ്ങനെയെങ്കിൽ ഈ വിവരണം വിശ്വസിക്കത്തക്കവണ്ണം ശരിയെന്ന് ഉറയ്കാം.

തിബെരിയസ് സീസർ 14 എ ഡിയിൽ റോമ രാജാവായി. തന്റെ പതിനഞ്ചാം ആണ്ടിൽ അതായത് എഡി 29 ൽ യോഹന്നാൻ തന്റെ ദൗത്യം തുടങ്ങി.

യോഹന്നാൻ സ്വാമിയുടെ സന്ദേശം മാനസാന്തരപ്പെട്ട് ഏറ്റുപറയുക

എന്തവായിരുന്നു യോഹന്നാന്റെ സന്ദേശം? തന്റെ ജീവിതരീതി പോലെ തന്നെ തന്റെ സന്ദേശം ലളിതമായിരുന്നു അതേ സമയം ശക്തമേറിയതായിരുന്നു. സുവിശേഷം പറയുന്നു:

കാലത്തു യോഹന്നാൻസ്നാപകൻ വന്നു, യെഹൂദ്യമരുഭൂമിയിൽ പ്രസംഗിച്ചു:
2 സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പറഞ്ഞു.

മത്തായി 3:1-2

സ്വർഗ്ഗ രാജ്യം ‘സമീപിച്ചിരിക്കുന്നു‘ എന്ന സത്യമായിരുന്നു തന്റെ ആദ്യത്തെ സന്ദേശം. എന്നാൽ ‘മാനസാന്തരപ്പെടാത്ത‘ ഒരാൾക്കും ഈ രാജ്യത്തിൽ പ്രവേശിക്കുവാൻ കഴിയുകയില്ല. ‘മാനസാന്തരപ്പെടാഞ്ഞാൽ‘ ഈ രാജ്യം അവർക്ക് ലഭിക്കാതെ പോകും. “മനസ്സ് മാറ്റുക; പുനഃചിന്തിക്കുക, വ്യത്യസ്തമായി ചിന്തിക്കുക“ എന്നാണ് മാനസാന്തരപ്പെടുക  എന്ന വാക്കിന്റെ അർത്ഥം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ പ്രായശ്ചിത്തം ചെയ്യുക എന്നാണ്. എന്നാൽ, എന്തിനെ പറ്റിയാണ് അവർ വ്യത്യസ്തമായി ചിന്തിക്കേണ്ടത്? ജനങ്ങൾക്ക് യോഹന്നാന്റെ സന്ദേശങ്ങളോടുള്ള പ്രതികരണം കണ്ടാൽ മനസ്സിലാകും. ജനങ്ങളുടെ പ്രതികരണം നോക്കുക:

6 തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടു യോർദ്ദാൻ നദിയിൽ അവനാൽ സ്നാനം ഏറ്റു.

മത്തായി 3:6

നമ്മുടെ പാപം മറച്ച് വച്ച്, തെറ്റ് ചെയ്തില്ല എന്ന് നടിക്കുകയാണ് സാധാരണയായി നാം ചെയ്യുന്നത്. നമ്മുടെ പാപങ്ങൾ ഏറ്റു പറയുന്നതും, മാനസാന്തരപ്പെടുന്നതും തികച്ചും അസാദ്ധ്യമാണ് കാരണം ഇത് നമ്മുടെ കുറ്റബോധത്തെയും, ലജ്ജയെയും വെളിപ്പെടുത്തും. ദൈവരാജ്യത്തിനായി തങ്ങളെ തന്നെ ഒരുക്കുന്നതിനായി ജനം മാനസാന്തരപ്പെടണം (പ്രായശ്ചിത്തം ചെയ്യണം) എന്ന് യോഹന്നാൻ പ്രസംഗിച്ചു.

മാനസാന്തരത്തിന്റെ അടയാളമായി യോഹന്നാന്റെ കൈകീഴിൽ സ്നാനംഎൽക്കേണ്ടിയിരുന്നു. ഒരു ആചാര കുളി അല്ലെങ്കിൽ വെള്ളം കൊണ്ടുള്ള ഒരു ശുദ്ധീകരണമാണ് സ്നാനം. പാത്രങ്ങളും, കപ്പുകളും ശുദ്ധിയോടു കൂടെ വയ്ക്കേണ്ടതിനു ആളുകൾ അത് ‘സ്നാനപ്പെടുത്തും‘ (കഴുകും). ശുദ്ധീകരണത്തിനായും, ഉത്സവത്തിനായും പുരോഹിതന്മാർ മൂർത്തികളെ അഭിഷേകത്തിനായി ആചാരപ്രകാരം കുളിപ്പിക്കുന്നത് നമുക്ക് അറിയാം. മനുഷ്യർ ‘ദൈവത്തിന്റെ സ്വരൂപത്തിലാണ്’ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, ആയതിനാൽ ഒരു അഭിഷേകം പോലെയാണ് യോഹന്നാന്റെ ആചാരപ്രകാരം ഉള്ള നദിയിലെ സ്നാനം. മാനസാന്തരപ്പെട്ട ദൈവത്തിന്റെ സ്വരൂപത്തിൽ ഉള്ളവരെ ദൈവ രാജ്യത്തിനു വേണ്ടി ഒരുക്കുന്നതിന് അടയാളമാണിത്. ഇന്ന് സ്നാനം ഒരു ക്രിസ്തീയ ആചാരം മാത്രമാണ്. എന്നാൽ സുവിശേഷങ്ങളിൽ ഇത് ദൈവ രാജ്യത്തിനു വേണ്ടിയുള്ള ഒരുക്കത്തിന്റെ ശുദ്ധീകരണമാണ്.

പ്രായശ്ചിത്തത്തിന്റെ ഫലം

അനേകർ സ്നാനത്തിനായി യോഹന്നാന്റെ അടുക്കൽ വന്നു എന്നാൽ എല്ലാവരും സത്യസന്ധമായി പാപം ഏറ്റു പറഞ്ഞ് അംഗീകരിച്ചില്ല. സുവിശേഷം പറയുന്നത്:

7 തന്റെ സ്നാനത്തിന്നായി പരീശരിലും സദൂക്യരിലും പലർ വരുന്നതു കണ്ടാറെ അവൻ അവരോടു പറഞ്ഞതു: സർപ്പസന്തതികളെ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞു ഓടിപ്പോകുവാൻ നിങ്ങൾക്കു ഉപദേശിച്ചുതന്നതു ആർ?
8 മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായ്പിൻ.
9 അബ്രാഹാം ഞങ്ങൾക്കു പിതാവായിട്ടു ഉണ്ടു എന്നു ഉള്ളംകൊണ്ടു പറവാൻ തുനിയരുതു; ഈ കല്ലുകളിൽ നിന്നു അബ്രാഹാമിന്നു മക്കളെ ഉളവാക്കുവാൻ ദൈവത്തിന്നു കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
10 ഇപ്പോൾ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു.

മത്തായി 3:7-10

മോശെയുടെ ന്യായപ്രമാണത്തിന്റെ ഗുരുക്കന്മാർ ആയിരുന്നു പരീശന്മാരും സദൂക്യരും. ഈ നിയമങ്ങൾ എല്ലാം പാലിക്കുവാൻ ഇവർ കഠിന ശ്രമം നടത്തിയിരുന്നു. മതപരമായ അറിവുകൾ ഉള്ള ഈ നേതാക്കന്മാർ ദൈവത്താൽ അംഗീകരിക്കപ്പെട്ടവർ എന്ന് എല്ലാവരും കരുതിയിരുന്നു. എന്നാൽ യോഹന്നാൻ അവരെ ‘സർപ്പ സന്തതികൾ‘ എന്ന് വിളിച്ചിരുന്നു കൂടാതെ വരുവാനുള്ള ന്യായ വിധിയെ കുറിച്ച് അവർക്ക് മുന്നറിയിപ്പ് നൽകി.

എന്തു കൊണ്ട്? 

 ‘മാനസാന്തരത്തിന്റെ ഫലം പുറപ്പെടുവിക്കുന്നില്ലെങ്കിൽ‘ ശരിയായ മാനസാന്തരം ഉണ്ടായിട്ടില്ലെന്ന് കാണിക്കുന്നു. അവർ തങ്ങളുടെ പാപം ഏറ്റു പറയാതെ, പാപത്തെ മറച്ചു വയ്ക്കുവാൻ മതാചാരങ്ങൾ ഉപയോഗിച്ചു. അവരുടെ പാരമ്പര്യങ്ങൾ എല്ലാം നന്നായിരുന്നുവെങ്കിലും, അത് അവരെ മാനസാന്തരത്തിലേക്ക് നയിക്കുന്നതിനു പകരം അഹങ്കാരികളാക്കി.

മാനസാന്തരത്തിന്റെ ഫലം

ഒരു വ്യത്യസ്ത ജീവിതം നയിക്കുവാൻ ഉള്ള പ്രതീക്ഷ ഏറ്റു പറച്ചിൽ നിന്നും, മാനസാന്തരത്തിൽ നിന്നും വരുന്നു. അവരുടെ മാനസാന്തരം എങ്ങനെ പ്രദർശിപ്പിക്കണം എന്ന് യോഹന്നാനോട് ചോദിക്കുന്നത നാം താഴെ കൊടുത്തിരിക്കുന്ന സംസാരത്തിൽ കാണുന്നു.

10 എന്നാൽ ഞങ്ങൾ എന്തു ചെയ്യേണം എന്നു പുരുഷാരം അവനോടു ചോദിച്ചു.
11 അതിന്നു അവൻ: രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവന്നു കൊടുക്കട്ടെ; ഭക്ഷണസാധനങ്ങൾ ഉള്ളവനും അങ്ങനെ തന്നേ ചെയ്യട്ടെ എന്നു ഉത്തരം പറഞ്ഞു.
12 ചുങ്കക്കാരും സ്നാനം ഏല്പാൻ വന്നു: ഗുരോ, ഞങ്ങൾ എന്തുചെയ്യേണം എന്നു അവനോടു ചോദിച്ചു.
13 നിങ്ങളോടു കല്പിച്ചതിൽ അധികം ഒന്നും പിരിക്കരുതു എന്നു അവൻ പറഞ്ഞു.
14 പടജ്ജനവും അവനോടു: ഞങ്ങൾ എന്തു ചെയ്യേണം എന്നു ചോദിച്ചതിന്നു: ആരെയും ബലാൽക്കാരം ചെയ്യാതെയും ചതിയായി ഒന്നും വാങ്ങാതെയും നിങ്ങളുടെ ശമ്പളം മതി എന്നു വെപ്പിൻ എന്നു അവരോടു പറഞ്ഞു.

ലൂക്കോസ് 3:10-14

യോഹന്നാൻ ക്രിസ്തു ആയിരുന്നുവോ?

തന്റെ സന്ദേശത്തിന്റെ ശക്തി നിമിത്തം ദൈവത്തിന്റെ അവതാരമായി വരും എന്ന് പുരാതന കാലം മുതൽ വാഗ്ദത്തം ചെയ്യപ്പെട്ട മശിഹായാണ് താൻ എന്ന് അനേകരും കരുതി. ഈ കാര്യം സുവിശേഷങ്ങളിൽ പറയുന്നതിങ്ങനെ:

15 ജനം കാത്തു നിന്നു; അവൻ ക്രിസ്തുവോ എന്നു എല്ലാവരും ഹൃദയത്തിൽ യോഹന്നാനെക്കുറിച്ചു വിചാരിച്ചുകൊണ്ടിരിക്കുമ്പോൾ
16 യോഹന്നാൻ എല്ലാവരോടും ഉത്തരം പറഞ്ഞതു: ഞാൻ നിങ്ങളെ വെള്ളംകൊണ്ടു സ്നാനം കഴിപ്പിക്കുന്നു; എന്നാൽ എന്നിലും ബലവാനായവൻ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും.
17 അവന്നു വീശുമുറം കയ്യിൽ ഉണ്ടു; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.
18 മറ്റു പലതും അവൻ പ്രബോധിപ്പിച്ചു കൊണ്ടു ജനത്തോടു സുവിശേഷം അറിയിച്ചു.

ലൂക്കോസ് 3:15-18

മശിഹ (ക്രിസ്തു) അതായത് യേശു വേഗം വരുമെന്ന് യോഹന്നാൻ അവരോട് പറഞ്ഞു.

യോഹന്നാൻ സ്വാമിയുടെ ദൗത്യവും നാമും

ദുഷ്ടതയ്ക്ക് എതിരായി ബലരാമനും, കൃഷ്ണനും ഒരുമിച്ച് നിന്നതു പോലെ ദൈവ രാജ്യത്തിനായി ജനങ്ങളെ ഒരുക്കുവാനായി യേശുവിനൊപ്പം യോഹന്നാനും ചേർന്ന് പ്രവർത്തിച്ചു. യോഹന്നാൻ അവർക്ക് നിയമങ്ങൾ നൽകിയില്ല മറിച്ച് അവരുടെ ആന്തരീക മാനസാന്തരം അവരെ ഒരുക്കി എന്ന് കാണിക്കുന്നതിനായി പാപത്തിൽ നിന്നുള്ള മാനസാന്തരത്തിനായും (പ്രായശ്ചിത്തത്തിനായും) നദിയിൽ ഉള്ള ആചാര സ്നാനത്തിനായും (സ്വയ അഭിഷേകം) ആഹ്വാനിച്ചു.

നിയമങ്ങൾ പാലിക്കുവാൻ എപ്പോഴും പ്രയാസമാണ് കാരണം അത് നമ്മുടെ കുറ്റബോധത്തെയും, ലജ്ജയെയും വെളിവാക്കുന്നു. മത നേതാക്കന്മാർക്ക് ഇത് മൂലം മാനസാന്തരത്തിലേക്ക് വരുവാൻ കഴിയുന്നില്ല, പകരം അവർ മതം കൊണ്ട് പാപത്തെ മൂടി വയ്ക്കുന്നു. യേശു വന്നപ്പോൾ ദൈവ രാജ്യത്തെ കുറിച്ച് മനസ്സിലാക്കുവാൻ അവർ തയ്യാറായില്ല. യോഹന്നാന്റെ മുന്നറിയിപ്പ് ഇന്നും ഉചിതമാണ്. നാം പാപത്തിൽ നിന്ന് മാനസാന്തരപ്പെടണം എന്ന് താൻ പറയുന്നു. നാം മാനസാന്തരപ്പെടുമോ?

സാത്താനാൽ പരീക്ഷിക്കപ്പെട്ട യേശുവിനെ പറ്റി നാം അധികമായി പഠിക്കും

യേശു ആശ്രമങ്ങൾ എങ്ങനെ ഏറ്റെടുത്തു

ധാർമ്മീക ജിവിതത്തെ നാല് ആശ്രമങ്ങളായി തിരിച്ചിരിക്കുന്നു. ഒരുവന്റെ ജീവിത ഘട്ടങ്ങളിലെ ലക്ഷ്യം, പങ്ക്, പ്രവർത്തികൾ എന്നിവ ഉൾപെടുന്നതാണ് ആശ്രമങ്ങൾ. ശരീരം, മനസ്സ്, വികാരം എന്നിവയുടെ നാല് ഘട്ടങ്ങളുമായി ആശ്രമ ധർമ്മങ്ങൾ അതായത് ജീവിതത്തിന്റെ നാല് ഘട്ടങ്ങൾ ഒത്തു വരുന്നു. ആയിര കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഇത് ഉടലെടുക്കുകയും ധർമ്മ ശാസ്ത്രം എന്ന വചനത്തിൽ വിവരിക്കുകയും ചെയ്തിരിക്കുന്നു. നമ്മുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളായ യൗവ്വനം, പ്രായപൂർത്തി, മുതിർന്ന വർഷങ്ങൾ, വാർദ്ധക്യം എന്നിവയിലെ ഉത്തവാദിത്തങ്ങളും എടുത്തു വിവരിച്ചിരിക്കുന്നു.

അത്യുന്നതനായ ദൈവത്തിന്റെ അവതാരമായ യേശു, തന്റെ ജനനത്തിനു അല്പ കാലത്തിനു ശേഷം ആശ്രമ ധർമ്മങ്ങൾ അനുഷ്ഠിക്കുവാൻ തുടങ്ങി. നമ്മുടെ ആശ്രമങ്ങൾ ശരിയായി ജീവിക്കുന്നതിനായി ഉദാഹരണമായി യേശു തന്റെ ജീവിതം വ്യക്തമായി കാണിച്ചിരിക്കുന്നു. നാം ബ്രഹ്മചര്യത്തിൽ തുടങ്ങുന്നു, അവിടെ നാം ഉപനയനവും, വിദ്യാരംഭവും കാണുന്നു.

യേശു ബ്രഹ്മചര്യത്തിൽ

വിദ്യാർത്ഥി ആശ്രമമായ ബ്രഹ്മചര്യം ആദ്യം വരുന്നു. ഈ കാലഘട്ടത്തിൽ വിദ്യാർത്ഥികൾ പിന്നീടുള്ള ആശ്രമങ്ങളിലെ സേവനങ്ങൾക്കായി തങ്ങളെ തന്നെ ഒരുക്കുവാനായി അവിവാഹിതനായി കഴിയുന്നു. അല്പം വ്യത്യസ്തമെങ്കിലും, ഇന്നത്തെ ഉപനയനം പോലെ എബ്രായ പ്രാരംഭ ചടങ്ങിലൂടെ യേശു ബ്രഹ്മചര്യത്തിൽ പ്രവേശിച്ചു. തന്റെ ഉപനയനങ്ങളെ കുറിച്ചു സുവിശേഷങ്ങൾ ഇങ്ങനെ പറയുന്നു.

യേശുവിന്റെ ഉപനയനം

22 മോശെയുടെ ന്യായപ്രമാണപ്രകാരം അവളുടെ ശുദ്ധീകരണകാലം തികഞ്ഞപ്പോൾ
23 കടിഞ്ഞൂലായ ആണൊക്കെയും കർത്താവിന്നു വിശുദ്ധം ആയിരിക്കേണം എന്നു കർത്താവിന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ
24 അവനെ കർത്താവിന്നു അർപ്പിപ്പാനും ഒരു ഇണ കുറപ്രാവിനെയോ രണ്ടു പ്രാകൂഞ്ഞിനെയോ കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചതുപോലെ യാഗം കഴിപ്പാനും അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി.
25 യെരൂശലേമിൽ ശിമ്യോൻ എന്നു പേരുള്ളൊരു മനുഷ്യൻ ഉണ്ടായിരുന്നു; ഈ മനുഷ്യൻ നീതിമാനും യിസ്രായേലിന്റെ ആശ്വാസത്തിന്നായി കാത്തിരിക്കുന്നവനും ആയിരുന്നു; പരിശുദ്ധാത്മാവും അവന്റെ മേൽ ഉണ്ടായിരുന്നു.
26 കർത്താവിന്റെ ക്രിസ്തുവിനെ കാണുംമുമ്പെ മരണം കാണ്കയില്ല എന്നു പരിശുദ്ധാത്മാവിനാൽ അവന്നു അരുളപ്പാടു ഉണ്ടായിരുന്നു.
27 അവൻ ആത്മനിയോഗത്താൽ ദൈവാലയത്തിൽ ചെന്നു. യേശു എന്ന പൈതലിന്നു വേണ്ടി ന്യായപ്രമാണത്തിന്റെ ചട്ടപ്രകാരം ചെയ്‍വാൻ അമ്മയപ്പന്മാർ അവനെ അകത്തു കൊണ്ടുചെന്നപ്പോൾ
28 അവൻ അവനെ കയ്യിൽ ഏന്തി ദൈവത്തെ പുകഴ്ത്തി:
29 “ഇപ്പോൾ നാഥാ തിരുവചനം പോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയക്കുന്നു.
30 ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി
31 നീ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ
32 എന്റെ കണ്ണു കണ്ടുവല്ലോ” എന്നു പറഞ്ഞു.
33 ഇങ്ങനെ അവനെക്കുറിച്ചു പറഞ്ഞതിൽ അവന്റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു.
34 പിന്നെ ശിമ്യോൻ അവരെ അനുഗ്രഹിച്ചു അവന്റെ അമ്മയായ മറിയയോടു: അനേകഹൃദയങ്ങളിലെ വിചാരം വെളിപ്പെടേണ്ടതിന്നു ഇവനെ യിസ്രായേലിൽ പലരുടെയും വീഴ്ചെയക്കും എഴുന്നേല്പിന്നും മറുത്തുപറയുന്ന അടയാളത്തിന്നുമായി വെച്ചിരിക്കുന്നു.
35 നിന്റെ സ്വന്തപ്രാണനിൽകൂടിയും ഒരു വാൾ കടക്കും എന്നു പറഞ്ഞു.
36 ആശേർ ഗോത്രത്തിൽ ഫനൂവേലിന്റെ മകളായ ഹന്നാ എന്നൊരു പ്രവാചകി ഉണ്ടായിരുന്നു; അവൾ കന്യാകാലത്തിൽ പിന്നെ ഭർത്താവിനോടുകൂടെ ഏഴു സംവത്സരം കഴിച്ചു എണ്പത്തുനാലു സംവത്സരം വിധവയും വളരെ വയസ്സു ചെന്നവളുമായി
37 ദൈവാലയം വിട്ടു പിരിയാതെ ഉപവാസത്തോടും പ്രാർത്ഥനയോടും കൂടെ രാവും പകലും ആരാധന ചെയ്തു പോന്നു.
38 ആ നാഴികയിൽ അവളും അടുത്തുനിന്നു ദൈവത്തെ സ്തുതിച്ചു, യെരൂശലേമിന്റെ വീണ്ടെടുപ്പിനെ കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ചു പ്രസ്താവിച്ചു.
39 കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചുരിക്കുന്നതൊക്കെയും നിവർത്തിച്ചശേഷം അവർ ഗലീലയിൽ തങ്ങളുടെ പട്ടണമായ നസറത്തിലേക്കു മടങ്ങിപ്പോയി.
40 പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.

ലൂക്കോസ് 2: 22-40

അമ്പലങ്ങളിൽ നടക്കുന്ന ഇന്നത്തെ ചില ഉപനയന ചടങ്ങുകളിൽ ഒരു ആടിനെ യാഗം കഴിക്കുന്നു. എബ്രായ ഉപനയന ചടങ്ങുകളിലും ഇത് തന്നെ നടന്നു വന്നു എന്നാൽ പാവപ്പെട്ട കുടുഃബങ്ങളെ ആടിനു പകരം കുറുപ്രാവിനെ യാഗം കഴിക്കുവാൻ മോശെയുടെ ന്യായപ്രമാണം അനുവദിച്ചിരുന്നു. യേശു ഒരു സാധാരണ വീട്ടിലാണ് വളർന്നു വന്നത്, തന്റെ മാതാപിതാക്കൾക്ക് ഒരു ആടിനെ യാഗം കഴിക്കുവാൻ പ്രാപ്തിയില്ലായിരുന്നു ആയതിനാൽ ഒരു പ്രാവിനെയാണ് യാഗം കഴിച്ചത്.

യേശു ‘എല്ലാ ജാതികൾക്കും‘, അതായത് എല്ലാ ഭാഷക്കാർക്കും ‘രക്ഷയും‘, ഒരു ‘വെളിച്ചവും‘ ആയിരിക്കും എന്ന് വിശുദ്ധനായ ശിമ്യോൻ പ്രവചിച്ചിരിക്കുന്നു. ഈ ലോകത്തിലുള്ള ഏതെങ്കിലും ഒരു ഭാഷയിൽ നാം എല്ലാം ഉൾപെട്ടിരിക്കുന്നത് കൊണ്ട് എനിക്കും നിനക്കും ‘വെളിച്ചമായ‘ യേശു ‘രക്ഷ‘ കൊണ്ടു വരുന്നു. യേശു ഇത് എങ്ങനെ ചെയ്തു എന്ന് പിന്നീട് നാം കാണുന്നു.  

ഇത് നിവർത്തിക്കുവാൻ, യേശുവിന് അക്ഷരവും അറിവും പരിചയപ്പെടുത്തി കൊടുക്കേണ്ടിയിരുന്നു. എപ്പോഴാണ് യേശുവിന് വിദ്യാരംഭം കുറിച്ചത് എന്ന് വ്യക്തമല്ല. 12 വയസ്സുള്ള വ്യക്തിയുടെ അറിവിന്റെ നില അറിയുവാൻ ഒരു ഭാഗം ഇവിടെ കൊടുക്കുന്നു, ഇതിൽ നിന്ന് അറിവിനും, അക്ഷരങ്ങൾക്കും, പഠനത്തിനും അവന്റെ കുടുഃബം പ്രാധാന്യം കൊടുത്തു എന്ന് മനസ്സിലാക്കുവാൻ കഴിയും. ആ ഭാഗം താഴെ കൊടുക്കുന്നു.

41 അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹപെരുനാളിന്നു യെരൂശലേമിലേക്കു പോകും.
42 അവന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി.
43 പെരുനാൾ കഴിഞ്ഞു മടങ്ങിപ്പോരുമ്പോൾ ബാലനായ യേശു യെരൂശലേമിൽ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല.
44 സഹയാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കും എന്നു അവർ ഊഹിച്ചിട്ടു ഒരു ദിവസത്തെ വഴി പോന്നു; പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ തിരഞ്ഞു.
45 കാണാഞ്ഞിട്ടു അവനെ അന്വേഷിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി.
46 മൂന്നു നാൾ കഴിഞ്ഞശേഷം അവൻ ദൈവാലയത്തിൽ ഉപദേഷ്ടാക്കന്മാരുടെ നടുവിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കയും അവരോടു ചോദിക്കയും ചെയ്യുന്നതും കണ്ടു.
47 അവന്റെ വാക്കു കേട്ടവർക്കെല്ലാവർക്കും അവന്റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി. അവനെ കണ്ടിട്ടു അവർ അതിശയിച്ചു;
48 അമ്മ അവനോടു: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്നു പറഞ്ഞു.
49 അവൻ അവരോടു: “എന്നെ തിരഞ്ഞതു എന്തിന്നു? എന്റെ പിതാവിന്നുള്ളതിൽ ഞാൻ ഇരിക്കേണ്ടതു എന്നു നിങ്ങൾ അറിയുന്നില്ലയോ.” എന്നു പറഞ്ഞു.
50 അവൻ തങ്ങളോടു പറഞ്ഞ വാക്കു അവർ ഗ്രഹിച്ചില്ല.
51 പിന്നെ അവൻ അവരോടുകൂടെ ഇറങ്ങി, നസറെത്തിൽ വന്നു അവർക്കു കീഴടങ്ങിയിരുന്നു. ഈ കാര്യങ്ങൾ എല്ലാം അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു.ലൂ

ക്കോസ് 2: 41-51

എബ്രായ വേദങ്ങളുടെ നിറവേറൽ

ഋഷിയായ യെശയ്യാവ് യേശുവിന്റെ ശൈശവും, വളർച്ചയും തന്റെ പിന്നീടുള്ള സേവനത്തിന്റെ ഒരുക്കമായിരുന്നു എന്ന് മുൻ കണ്ടു. അദ്ദേഹം ഇങ്ങനെ എഴുതി:

https://en.satyavedapusthakan.net/wp-content/uploads/sites/3/2017/10/isaiah-sign-of-the-branch-timeline--1024x576.jpg

ചരിത്ര കാലഘട്ടത്തിൽ യെശയ്യാവും മറ്റ് എബ്രായ ഋഷിമാരും (പ്രവാചകന്മാരും)

1എന്നാൽ കഷ്ടതയിൽ ഇരുന്ന ദേശത്തിന് തിമിരം നില്ക്കയില്ല; പണ്ട് അവൻ സെബൂലൂൻദേശത്തിനും നഫ്താലിദേശത്തിനും ഹീനത വരുത്തിയെങ്കിലും പിന്നത്തേതിൽ അവൻ കടൽവഴിയായി യോർദ്ദാനക്കരെയുള്ള ജാതികളുടെ മണ്ഡലത്തിന് മഹത്ത്വം വരുത്തും.

6നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന് അദ്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും.

യെശയ്യാവ് 9: 1, 6

യേശുവിന്റെ സ്നാനം

സ്നാനം അഥവ സമവർത്തനം ചെയ്താണ് സാധാരണ ബ്രഹ്മചര്യം അവസാനിപ്പിക്കുന്നത്. അതിഥികളുടെയും, ഗുരുക്കന്മാരുടെയും സാന്നിദ്ധ്യത്തിൽ കുളിക്കുന്ന ഒരു ആചാരമാണിത്. ആളുകളെ സ്നാനം എന്ന ആചാരത്തിലൂടെ നദിയിൽ കുളിപ്പിക്കുന്ന യോഹന്നാൻ സ്നാപകനിലൂടെയാണ് യേശു സമവർത്തനം ആചരിച്ചത്. മർക്കോസിന്റെ സുവിശേഷം (നാല് സുവിശേഷങ്ങളിൽ ഒന്ന്) ആരംഭിക്കുന്നത് യേശുവിന്റെ സ്നാനം കൊണ്ടാണ്.

വപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം:
2 ” ഞാൻ നിനക്കു മുമ്പായി എന്റെ ദൂതനെ അയക്കുന്നു; അവൻ നിന്റെ വഴി ഒരുക്കും.
3 കർത്താവിന്റെ വഴി ഒരുക്കുവിൻ അവന്റെ പാത നിരപ്പാക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കു” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ യോഹന്നാൻ വന്നു
4 യോഹന്നാൻ വന്നു മരുഭൂമിയിൽ സ്നാനം കഴിപ്പിച്ചും പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചുംകൊണ്ടിരുന്നു.
5 അവന്റെ അടുക്കൽ യെഹൂദ്യദേശം ഒക്കെയും യെരൂശലേമ്യർ എല്ലാവരും വന്നു തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞ് യോർദ്ദാൻ നദിയിൽ അവനാൽ സ്നാനം ഏറ്റു.
6 യോഹന്നാനോ ഒട്ടക രോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽ വാറും ധരിച്ചും വെട്ടുക്കിളിയും കാട്ടുതേനും ഉപജീവിച്ചും പോന്നു.
7 എന്നിലും ബലമേറിയവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു കുനിഞ്ഞഴിപ്പാൻ ഞാൻ യോഗ്യനല്ല.
8 ഞാൻ നിങ്ങളെ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; അവനോ നിങ്ങളെ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നു അവൻ പ്രസംഗിച്ചു പറഞ്ഞു.
9 ആ കാലത്തു യേശു ഗലീലയിലെ നസറെത്തിൽ നിന്നു വന്നു യോഹന്നാനാൽ യോർദ്ദാനിൽ സ്നാനം കഴിഞ്ഞു.
10 വെള്ളത്തിൽ നിന്നു കയറിയ ഉടനെ ആകാശം പിളരുന്നതും ആത്മാവു പ്രാവുപോലെ തന്റെ മേൽ വരുന്നതും കണ്ടു:

മർക്കോസ് 1: 1-10

ഗൃഹസ്ഥനായ യേശു

ബ്രഹ്മചര്യ ആശ്രമത്തിനു ശേഷമാണ് സാധാരണയായി ഗൃഹസ്ഥം, ഗൃഹനാഥൻ ആശ്രമം വരുന്നത്. എന്നാൽ ചില ഋഷിമാർ ഈ ഗൃഹസ്ഥ ആശ്രമം വിട്ട് നേരെ സന്യാസത്തിലേക്ക് പോകാറുണ്ട്. എന്നാൽ യേശു ഇത് രണ്ടും ചെയ്തില്ല. തന്റെ പ്രത്യേക ദൗത്യം മൂലം ഈ ആശ്രമം താൻ അവസാനത്തിങ്കലേക്ക് മാറ്റി വച്ചു. പിന്നീട് ഗൃഹസ്ഥാശ്രമത്തിങ്കലേക്ക് തന്റെ മണവാട്ടിയേയും മക്കളേയും ചേർത്തു കൊള്ളും, എന്നാൽ വ്യത്യസ്തമായിരിക്കും. ശാരീരിക വിവാഹവും മക്കളും തന്റെ ഗൂഡമായ വിവാഹത്തെയും കുടുഃബത്തെയും കാണിക്കുന്നു. തന്റെ മണവാട്ടിയെ കുറിച്ച് ബൈബിൾ ഇപ്രകാരം പരാമർശിക്കുന്നു:

നാം സന്തോഷിച്ച് ഉല്ലസിച്ച് അവനു മഹത്ത്വം കൊടുക്കുക; കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ; അവന്റെ കാന്തയും തന്നെത്താൻ ഒരുക്കിയിരിക്കുന്നു.

വെളിപ്പാട് 19: 7

അബ്രഹാമിനും മോശെയുടെയും കൂടെ യേശുവിനെ ‘കുഞ്ഞാട്‘ എന്ന് വിളിച്ചിരുന്നു. ഈ കുഞ്ഞാട് ഒരു കാന്തയെ വിവാഹം കഴിക്കും എന്നാൽ അവൻ ബ്രഹ്മചര്യം പൂർത്തീകരിച്ചപ്പോൾ അവൾ തയ്യാറായിരുന്നില്ല. അവളെ തയ്യാറാക്കുന്നതായിരുന്നു അവന്റെ ശരിയായ ദൗത്യം. യേശു ഗൃഹസ്ഥം നീട്ടി വച്ചതു കൊണ്ട് അവൻ വിവാഹത്തിനു എതിരായിരുന്നു എന്ന് ചിലർ വാദിക്കുന്നു. തന്റെ സന്യാസത്തിൽ താൻ ആദ്യം പങ്കെടുത്തത് ഒരു വിവാഹത്തിലായിരുന്നു.

വാനപ്രസ്ഥമായി യേശു

മക്കളെ വിളിച്ചു വരുത്തുവാനായി അവൻ ആദ്യം:

“സകലത്തിനും ലാക്കും സകലത്തിനും കാരണഭൂതനുമായവൻ അനേകം പുത്രന്മാരെ തേജസ്സിലേക്കു നടത്തുമ്പോൾ അവരുടെ രക്ഷാനായകനെ കഷ്ടാനുഭവങ്ങളാൽ തികഞ്ഞവനാക്കുന്നത് യുക്തം ആയിരുന്നു.“

എബ്രായർ 2: 10

ഇവിടെ ‘അവരുടെ രക്ഷകനായവൻ‘ എന്ന് വിളിച്ചിരിക്കുന്നത് യേശുവിനെയാണ്, മക്കളെക്കാൾ മുമ്പ് അവൻ ‘കഷ്ടമനുഭവിക്കേണ്ടിയിരുന്നു‘. തന്റെ സ്നാനത്തിനു ശേഷം അവൻ നേരെ വാനപ്രസ്ഥത്തിലേക്ക് (വനത്തിൽ വസിക്കുന്നവൻ) പോയി, അവിടെ അവൻ പരീക്ഷിക്കപ്പെട്ടു. അത് ഇവിടെ കൊടുക്കുന്നു.

സന്യാസിയായ യേശു

മരുഭൂമിയിലെ തന്റെ വാനപ്രസ്ഥത്തിനു ശേഷം യേശു തന്റെ ഭൂമിയിലെ ബന്ധങ്ങൾ എല്ലാം വിട്ട് ഊടാടി സഞ്ചരിക്കുന്ന ഗുരുവായി ജീവിക്കുവാൻ തുടങ്ങി. യേശുവിന്റെ സന്യാസാശ്രമം പ്രസിദ്ധമാണ്. യേശുവിന്റെ സന്യാസത്തെ കുറിച്ച് സുവിശേഷങ്ങൾ ഇങ്ങനെ പറയുന്നു:

23 പിന്നെ യേശു ഗലീലയിൽ ഒക്കെയും ചുറ്റി സഞ്ചരിച്ചുകൊണ്ടു അവരുടെ പള്ളികളിൽ ഉപദേശിക്കയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും ജനത്തിലുള്ള സകലദീനത്തെയും വ്യാധിയെയും സൌഖ്യമാക്കുകയും ചെയ്തു.

മത്തായി 4: 23

ഈ സമയത്ത് അവൻ ഗ്രാമം തോറും സഞ്ചരിച്ചു, തന്റെ സ്വന്ത ജനമായ എബ്രായർ/യെഹൂദന്മാർ എന്നിവരെ കൂടാതെയുള്ളവരെയും സന്ദർശിച്ചു. തന്റെ സന്യാസ ജീവിതത്തെ താൻ ഇങ്ങനെ വിവരിച്ചു:

18 എന്നാൽ യേശു തന്റെ ചുറ്റും വളരെ പുരുഷാരത്തെ കണ്ടാറെ അക്കരെക്കു പോകുവാൻ കല്പിച്ചു.
19 അന്നു ഒരു ശാസ്ത്രി അവന്റെ അടുക്കൽ വന്നു: ഗുരോ, നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു.
20 യേശു അവനോടു: “കുറുനരികൾക്കു കുഴികളും ആകാശത്തിലെ പറവകൾക്കു കൂടുകളും ഉണ്ടു; മനുഷ്യപുത്രന്നോ തലചായിപ്പാൻ ഇടം ഇല്ല എന്നു പറഞ്ഞു.”

മത്തായി 8:18-20

മനുഷ്യ പുത്രനായ തനിക്ക് പാർപ്പാൻ ഇടമില്ല, തന്നെ അനുഗമിക്കുന്നവരും അത് തന്നെ പ്രതീക്ഷിക്കണം. തന്റെ സന്യാസത്തിൽ സാമ്പത്തീക സഹായം എങ്ങനെ ലഭിച്ചു എന്നും സുവിശേഷത്തിൽ വിവരിച്ചിരിക്കുന്നു.

നന്തരം അവൻ ദൈവരാജ്യം പ്രസംഗിച്ചും സുവിശേഷിച്ചുംകൊണ്ടു പട്ടണംതോറും സഞ്ചരിച്ചു.
2 അവനോടുകൂടെ പന്തിരുവരും അവൻ ദുരാത്മാക്കളെയും വ്യാധികളെയും നീക്കി സൌഖ്യം വരുത്തിയ ചില സ്ത്രീകളും ഏഴു ഭൂതങ്ങൾ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും
3 ഹെരോദാവിന്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്നയും ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ടു അവർക്കു ശുശ്രൂഷ ചെയ്തു പോന്ന മറ്റു പല സ്ത്രികളും ഉണ്ടായിരുന്നു.

ലൂക്കോസ് 8: 1-3

സന്യാസത്തിൽ ഒരുവൻ തന്റെ വടി കൊണ്ട് മാത്രം സഞ്ചരിക്കുന്നു. തന്നെ അനുഗമിച്ച ശിഷ്യന്മാരെ യേശു ഇത് പഠിപ്പിച്ചു. ഇതാണ് തന്റെ ഉപദേശങ്ങൾ:

6 അവരുടെ അവിശ്വാസം ഹേതുവായി അവൻ ആശ്ചര്യപ്പെട്ടു. അവൻ ചുറ്റുമുള്ള ഊരുകളിൽ ഉപദേശിച്ചുകൊണ്ടു സഞ്ചരിച്ചു പോന്നു.
7 അനന്തരം അവൻ പന്തിരുവരെ അടുക്കെ വിളിച്ചു, അവരെ ഈരണ്ടായി അയച്ചു തുടങ്ങി, അവർക്കു അശുദ്ധാത്മാക്കളുടെ മേൽ അധികാരം കൊടുത്തു.
8 അവർ വഴിക്കു “വടി അല്ലാതെ ഒന്നും എടുക്കരുതു; അപ്പവും പൊക്കണവും മടിശ്ശീലയിൽ കാശും അരുതു; ചെരിപ്പു ഇട്ടുകൊള്ളാം;
9 രണ്ടു വസ്ത്രം ധരിക്കരുതു” എന്നിങ്ങനെ അവരോടു കല്പിച്ചു.
10 നിങ്ങൾ എവിടെയെങ്കിലും ഒരു വീട്ടിൽ ചെന്നാൽ അവിടം വിട്ടു പുറപ്പെടുവോളം അതിൽ തന്നേ പാർപ്പിൻ.

മർക്കോസ് 6: 6-10

യേശുവിന്റെ സന്യാസാശ്രമം ചരിത്രത്തിലെ പ്രധാന സംഭവമാണ്. ഈ സമയത്ത് താൻ ഒരു ഗുരുവായി, അവന്റെ പഠിപ്പിക്കലുകൾ ലോകത്തെയും, അനേക ശക്തരായ (മഹാത്മ ഗാന്ധി പോലുള്ളവരെ) ആളുകളെയും സ്വാധീനിച്ചു, കൂടാതെ എനിക്കും, നിനക്കും, എല്ലാ ജനങ്ങൾക്കും ഉൾകാഴ്ച നൽകുന്നു. സന്യാസാശ്രമത്തിൽ താൻ നൽകിയ ഉപദേശം, നടത്തിപ്പ്, ജീവൻ എന്ന ദാനം ഇവയെ കുറിച്ചെല്ലാം പിന്നീട് പഠിക്കും, ആദ്യം നാം യോഹന്നാന്റെ പഠിപ്പിക്കലുകൾ നോക്കാം (സ്നാനം നടത്തിയാൾ).

ക്രിസ്തുവാകും യേശുവിന്റെ ജനനം: ഋഷിമാർ മുൻപറഞ്ഞത്, ദൂതന്മാർ വിളമ്പരം ചെയ്തത്, ദുഷ്ടൻ ഭീഷണിപ്പെടുത്തിയത്

ലോകമെങ്ങും അവധിയായി ആചരിക്കുന്ന ക്രിസ്തുമസിന്  കാരണം ഒരു പക്ഷെ യേശുവിന്റെ (യേശു സത്സങ്ങ്) ജനനമായിരിക്കാം. അനേകർക്കും ക്രിസ്തുമസിനെ പറ്റി അറിയാമെങ്കിലും സുവിശേഷങ്ങളിലെ യേശുവിന്റെ ജനനത്തെ പറ്റി ചുരുക്കമാളുകൾക്ക് മാത്രമേ അറിയത്തുള്ളു. ആധുനിക ദിനങ്ങളിലെ സാന്റയും, സമ്മാനവുമുള്ള ക്രിസ്തുമസിനെക്കാൾ നല്ലതാണ്  ഈ ജനന കഥ. ആയതിനാൽ ഇത് അറിയേണ്ടതാണ്.

ബൈബിളിലെ യേശുവിന്റെ ജനനത്തെ പറ്റി പഠിക്കുവാൻ കൃഷ്ണന്റെ ജനന കഥ സാമ്യപ്പെടുത്തി പഠിക്കുന്നത് സഹായകരമായിരിക്കും, കാരണം ഈ രണ്ട് കഥകൾ തമ്മിൽ വളരെ സാമ്യമുണ്ട്.

കൃഷ്ണന്റെ ജനനം

കൃഷ്ണന്റെ ജനനത്തെ കുറിച്ച് വിവിധ വചനങ്ങൾ പല വിവരണങ്ങൾ നൽകുന്നുണ്ട്. ഹരിവംശത്തിൽ കാലനേമി എന്ന അസുരന്റെ പുനർജന്മമാണ് രാജാവായ കംസൻ എന്ന് വിഷ്ണുവിനെ അറിയിച്ചു. കംസനെ കൊല്ലുവാനായി വിഷ്ണു കൃഷ്ണനായി വസുദേവരുടെയും (ഋഷിയായിരുന്നവൻ ഗോപാലകനായി പുനർജന്മം എടുത്തു) തന്റെ ഭാര്യ ദേവകിയുടെയും വീട്ടിൽ അവതരിച്ചു.

ദേവകിയുടെ മകൻ തന്നെ കൊല്ലും എന്ന് കംസനോട് ആകാശത്തിൽ നിന്ന് ഒരു  അശരീരി മുഴങ്ങി. അന്നുമുതൽ തുടങ്ങിയതാണ് ഭൂമിയിൽ കംസനും കൃഷ്ണനും തമ്മിലുള്ള ഏറ്റുമുട്ടൽ. അതുകൊണ്ട് കംസൻ ദേവകിയുടെ സന്തതികളെ ഭയപ്പെട്ട് അവളെയും അവളുടെ കുടുഃബത്തെയും തടവിലാക്കുകയും, വിഷ്ണുവിന്റെ അവതാരത്തെ വിട്ടുപോകാതെ നശിപ്പിക്കുവാൻ അവളുടെ മക്കളെ എല്ലാം കൊന്നു കളയുകയും ചെയ്തു.

എന്നിരുന്നാലും കൃഷണൻ ദേവകിക്ക് പിറന്നു. വിഷ്ണുവിന്റെ ഭക്തർ പ്രകാരം, കൃഷ്ണന്റെ ജനനത്തിങ്കൽ ഭൂമി അതിനോട് പൊരുത്തപ്പെടുകയും, സമൃത്ഥിയുടെയും, സമാധാനത്തിന്റെയും അന്തരീക്ഷം ഉണ്ടാകുകയും ചെയ്തു.

വസുദേവർ (കൃഷ്ണന്റെ ഭൂമിയിലെ പിതാവ്) തനിക്ക് പിറന്ന കുഞ്ഞിനെ കംസനിൽ നിന്ന് രക്ഷിക്കുവാനായി പുറപ്പെട്ടതിനെ കുറിച്ച് പുരാണങ്ങളിൽ വിവരിച്ചിരിക്കുന്നു. ദുഷ്ടനായ രാജാവ് തന്നെയും തന്റെ ഭാര്യയെയും അടച്ചിട്ട തടവിൽ നിന്ന് വസുദേവർ കുഞ്ഞിനെയും കൊണ്ട് ഒരു നദി കടന്നു രക്ഷപെട്ടു. സുരക്ഷിതമായി ഒരു ഗ്രാമത്തിൽ എത്തിയ ശേഷം അവിടെയുള്ള ഒരു പെൺകുഞ്ഞുമായി കൃഷ്ണനെ വച്ചു മാറി. കംസൻ പിന്നീട് ഈ വച്ചു മാറിയ പെൺകുഞ്ഞിനെ കണ്ടു പിടിക്കുകയും അവളെ കൊന്നു കളയുകയും ചെയ്തു. കുഞ്ഞുങ്ങളെ വച്ച് മാറിയ സംഭവം മറന്ന് നന്ദയും യശോദയും (പെൺകുഞ്ഞിന്റെ മാതാപിതാക്കൾ) ഒരു സാധാരണ ഗോപാലകനായി കൃഷ്ണനെ വളർത്തി. കൃഷ്ണന്റെ ജനന ദിനത്തെ കൃഷ്ണ ജന്മാഷ്ടമിയായി ആഘോഷിക്കുന്നു.

യേശുവിന്റെ ജനനത്തെ കുറിച്ച് എബ്രായ വേദങ്ങളിൽ മുൻപറഞ്ഞിരിക്കുന്നു

ദേവകിയുടെ മകൻ തന്നെ കൊല്ലും എന്ന് കംസന് പ്രവചനം ഉണ്ടായത് പോലെ വരുവാനുള്ള മശിഹ/ക്രിസ്തുവിനെ കുറിച്ച് എബ്രായ ഋഷിമാർക്ക് മുന്നറിയിപ്പുണ്ടായി. യേശുവിന്റെ ജനനത്തിന് വർഷങ്ങൾക്ക് മുമ്പ് ഈ പ്രവചനങ്ങൾ ലഭിക്കുകയും അനേക പ്രവാചകന്മാർ ഇത് എഴുതി വയ്ക്കുകയും ചെയ്തു. എബ്രായ വേദങ്ങളിലെ അനേക പ്രവാചകന്മാർക്ക് എന്നീ പ്രവചനം ലഭിച്ചു എന്നും, എന്ന് എഴുതിയെന്നും കാലഘട്ട ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. വരുവാനുള്ളവനെ കുറ്റിയിൽ നിന്ന് മുളച്ചു വന്ന മുളപോലെയും, അവന്റെ പേർ യേശു എന്നും അവർ മുൻകണ്ടു.

https://en.satyavedapusthakan.net/wp-content/uploads/sites/3/2017/10/isaiah-sign-of-the-branch-timeline--e1509057060208.jpg

ചരിത്രത്തിൽ യെശയ്യാവും മറ്റ് എബ്രായ ഋഷിമാരും (പ്രവാചകന്മാരും). യെശയ്യാവിന്റെ അതേ കാലഘട്ടത്തിലുള്ള മീഖാ

വരുവാനുള്ളവന്റെ ജനനത്തെ കുറിച്ച് യെശയ്യാവ് രേഖപ്പെടുത്തിയിരിക്കുന്ന മറ്റൊരു പ്രവചനം. അതിങ്ങനെയാണ്:

അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്ക് ഒരു അടയാളം തരും: ‘കന്യക’ ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ‘ഇമ്മാനൂവേൽ’ എന്നു പേർ വിളിക്കും

യെശയ്യാവ് 7: 14

പുരാതന എബ്രായരെ ഈ പ്രവചനം വല്ലാതെ കുഴച്ചു. കന്യക എങ്ങനെ ഒരു മകനെ പ്രസവിക്കും? ഇത് അസാദ്ധ്യം. എന്നാൽ ‘ദൈവം നമ്മോട് കൂടെ‘ എന്നർത്ഥമുള്ള ഇമ്മാനുവേലായിരിക്കും ഈ മകൻ എന്ന് പ്രവചനം ഉണ്ടായി. ലോകത്തെ സൃഷ്ടിച്ച അത്യുന്നതനായ ദൈവമാണ് ജനിക്കുന്നതെങ്കിൽ ഇത് ഊഹിക്കാവുന്നതേയുള്ളു. ആയതിനാൽ, എബ്രായ വേദങ്ങൾ രചിച്ചതും, എഴുതിയതുമായ ശാസ്ത്രിമാർ ഈ പ്രവചനം വേദങ്ങളിൽ  നിന്ന് മായിച്ചു കളയുവാൻ തുനിഞ്ഞില്ല. അത് നൂറ്റാണ്ടുകളായി അതിന്റെ നിറവേറലിനായി നിലനിന്നു.

കന്യകയിൽ നിന്ന് ജനിക്കും എന്ന് യെശയ്യാവ് പ്രവചിച്ച അതേ കാലഘട്ടത്തിൽ തന്നെ മറ്റൊരു പ്രവാചകനായ മീഖാ ഇപ്രകാരം പറഞ്ഞു,

നീയോ, ‘ബേത്‍ലഹേം’ എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന് അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്ന് ഉദ്ഭവിച്ചു വരും; അവന്റെ ഉദ്ഭവം പണ്ടേ ഉള്ളതും പുരാതനമായതും തന്നെ.

മീഖാ 5: 2

ദാവീദ് രാജാവിന്റെ പിതൃനഗരമായ ബേത്ലഹേമിൽ നിന്ന് ‘പുരാതന കാലത്തേ‘ ഉൽഭവിച്ചവൻ ഭരണാധികാരിയായി വരും എന്ന് തന്റെ ശാരീരിക ജനനത്തിന് വളരെ മുമ്പ് തന്നെ പ്രവചിച്ചിരുന്നു.

ക്രിസ്തുവിന്റെ ജനനം ദൂതന്മാർ വിളമ്പരം ചെയ്തത്

യെഹൂദന്മാർ/എബ്രായർ ഈ പ്രവചനങ്ങൾ നിറവേറുവാൻ വർഷങ്ങൾ കാത്തിരുന്നു. പലരും പ്രതീക്ഷ കൈ വിട്ടൂ, മറ്റുള്ളവർ ഇതിനെ പറ്റി മറന്നു പോയി, എന്നാൽ ഈ പ്രവചനങ്ങൾ വരുവാനുള്ള ദിനത്തിനായി നിശബ്ദമായി കാത്തിരുന്നു. ഒടുവിൽ, 5 ബി സിയിൽ, ഒരു പ്രത്യേക സന്ദേശവാഹകൻ ആശ്ചര്യപ്പെടുത്തുന്ന സന്ദേശവുമായി യൗവ്വനക്കാരത്തിയായ ഒരു സ്ത്രീയുടെ അടുക്കൽ വന്നു. കംസൻ ആകാശത്തിൽ നിന്ന് അശരീരി കേട്ടതുപോലെ, ഈ സ്ത്രീയുടെ അടുക്കൽ ഗബ്രീയേൽ എന്ന സ്വർഗ്ഗത്തിൽ വന്ന ദൂതൻ പ്രത്യക്ഷനായി. സുവിശേഷം ഇങ്ങനെ വിവരിക്കുന്നു.

26 ആറാം മാസത്തിൽ ദൈവം ഗബ്രീയേൽദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തിൽ,
27 ദാവീദ് ഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന്നു വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്നു ആയിരുന്നു.
28 ദൂതൻ അവളുടെ അടുക്കൽ അകത്തു ചെന്നു: കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവു നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.
29 അവൾ ആ വാക്കു കേട്ടു ഭ്രമിച്ചു: ഇതു എന്തൊരു വന്ദനം എന്നു വിചാരിച്ചു.
30 ദൂതൻ അവളോടു: മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു.
31 നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം.
32 അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും
33 അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.
34 മറിയ ദൂതനോടു: ഞാൻ പുരുഷനെ അറിയായ്കയാൽ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു.
35 അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.
36 നിന്റെ ചാർച്ചക്കാരത്തി എലീശബെത്തും വാർദ്ധക്യത്തിൽ ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവൾക്കു ഇതു ആറാം മാസം.
37 ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു.
38 അതിന്നു മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി.

ലൂക്കോസ് 1:26-38

ഗബ്രീയേൽ സന്ദേശം നൽകിയതിന്  ഒമ്പത് മാസത്തിനു ശേഷം, കന്യകയായ മറിയയിൽ നിന്ന് യേശു ജനിക്കും, യെശയ്യാവിന്റെ പ്രവചനം നിറവേറും. യേശു ബേത്ലഹേമിൽ ജനിക്കും എന്നാണ് മീഖാ പ്രവചിച്ചത്, എന്നാൽ മറിയ ജീവിച്ചത് നസ്രത്തിലാണ്. മീഖായുടെ പ്രവചനം നിറവേറാതെ പോകുമോ? സുവിശേഷത്തിൽ തുടരുന്നു:

കാലത്തു ലോകം ഒക്കെയും പേർവഴി ചാർത്തേണം എന്നു ഓഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു.
2 കുറേന്യൊസ് സുറിയനാടു വാഴുമ്പോൾ ഈ ഒന്നാമത്തെ ചാർത്തൽ ഉണ്ടായി.
3 എല്ലാവരും ചാർത്തപ്പെടേണ്ടതിന്നു താന്താന്റെ പട്ടണത്തിലേക്കു യാത്രയായി.
4 അങ്ങനെ യോസേഫും ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉള്ളവൻ ആകകൊണ്ടു തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗർഭിണിയായ ഭാര്യയോടും കൂടെ ചാർത്തപ്പെടേണ്ടതിന്നു ഗലീലയിലെ നസറത്ത് പട്ടണം വിട്ടു,
5 യെഹൂദ്യയിൽ ബേത്ളേഹെം എന്ന ദാവീദിൻ പട്ടണത്തിലേക്കു പോയി.
6 അവർ അവിടെ ഇരിക്കുമ്പോൾ അവൾക്കു പ്രസവത്തിനുള്ള കാലം തികെഞ്ഞു.
7 അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്കു സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി.
8 അന്നു ആ പ്രദേശത്തു ഇടയന്മാർ രാത്രിയിൽ ആട്ടിൻ കൂട്ടത്തെ കാവൽകാത്തു വെളിയിൽ പാർത്തിരുന്നു.
9 അപ്പോൾ കർത്താവിന്റെ ഒരു ദൂതൻ അവരുടെ അരികെ നിന്നു, കർത്താവിന്റെ തേജസ്സ് അവരെ ചുറ്റിമിന്നി, അവർ ഭയപരവശരായിതീർന്നു.
10 ദൂതൻ അവരോടു: ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു.
11 കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.
12 നിങ്ങൾക്കു അടയാളമോ; ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നു പറഞ്ഞു.
13 പെട്ടെന്നു സ്വർഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൂതനോടു ചേർന്നു ദൈവത്തെ പുകഴ്ത്തി.
14 “അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്നു പറഞ്ഞു.
15 ദൂതന്മാർ അവരെ വിട്ടു സ്വർഗ്ഗത്തിൽ പോയശേഷം ഇടയന്മാർ: നാം ബേത്ത്ളേഹെമോളം ചെന്നു കർത്താവു നമ്മോടു അറിയിച്ച ഈ സംഭവം കാണേണം എന്നു തമ്മിൽ പറഞ്ഞു.
16 അവർ ബദ്ധപ്പെട്ടു ചെന്നു, മറിയയെയും യോസേഫിനെയും പശുത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു.
17 കണ്ടശേഷം ഈ പൈതലിനെക്കുറിച്ചു തങ്ങളോടു പറഞ്ഞ വാക്കു അറിയിച്ചു.
18 കേട്ടവർ എല്ലാവരും ഇടയന്മാർ പറഞ്ഞതിനെക്കുറിച്ചു ആശ്ചര്യപ്പെട്ടു.
19 മറിയ ഈ വാർത്ത ഒക്കെയും ഹൃദയത്തിൽ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു.
20 തങ്ങളോടു അറിയിച്ചതുപോലെ ഇടയന്മാർ കേട്ടതും കണ്ടതുമായ എല്ലാറ്റിനെയും കുറിച്ചു ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയും കൊണ്ടു മടങ്ങിപ്പോയി.ലൂ

ക്കോസ് 2:1-20

ലോകത്തിലെ ഏറ്റവും ശക്തനായ നേതാവായ റോമൻ രാജാവ് പുറപ്പെടുവിച്ച ഒരു ഉത്തരവ് മൂലം മറിയയും, യോസേഫും നസ്രത്തിൽ നിന്ന് ബേത്ലഹേമിലേക്ക് യാത്ര പുറപ്പെട്ടു, യേശുവിന്റെ ജനന സമയം ആയപ്പോൾ അവർ അവിടെ എത്തി. മീഖായുടെ പ്രവചനം നിറവേറുകയും ചെയ്തു.

കൃഷ്ണൻ ഒരു സാധാരണ ഗോപാലകനായിരുന്നതു പോലെ യേശു ഒരു താണ നിലവാരത്തിലാണ് ജനിച്ചത് അതായത്, മറ്റു മൃഗങ്ങൾ ഉണ്ടായിരുന്ന പശു തൊട്ടിയിലാണ് പിറന്നത്, കൂടാതെ സാധുക്കളായ ഇടയന്മാർ അവനെ സന്ദർശിച്ചു. എന്നിരുന്നാലും സ്വർഗ്ഗത്തിൽ നിന്ന് ദൂതന്മാർ അവന്റെ ജനനത്തെ കുറിച്ച് പാടി.

ദുഷ്ടൻ ഭീഷണിപ്പെടുത്തിയത്

കൃഷ്ണന്റെ വരവിനെ ഭയന്ന രാജാവായ കംസൻ മൂലം കൃഷ്ണന്റെ ജനനത്തിൽ തന്നെ അവന്റെ ജീവൻ അപകടത്തിലായിരുന്നു. അതേപോലെ തന്നെ യേശുവിന്റെ ജനനത്തിങ്കൽ തന്നെ ഹെരോദാവ് രാജാവ് മൂലം തന്റെ ജീവൻ അപകടത്തിലായിരുന്നു. മറ്റൊരു രാജാവ് (‘ക്രിസ്തു‘ എന്ന വാക്കിനർത്ഥം) തനിക്ക് ഭീഷണിയായിരിക്കുന്നത് ഹെരോദാവ് ആഗ്രഹിച്ചില്ല. സുവിശേഷം ഇത് ഇങ്ങനെ വിവരിക്കുന്നു:

രോദാരാജാവിന്റെ കാലത്തു യേശു യെഹൂദ്യയിലെ ബേത്ത്ളേഹെമിൽ ജനിച്ചശേഷം, കിഴക്കുനിന്നു വിദ്വാന്മാർ യെരൂശലേമിൽ എത്തി.
2 യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ? ഞങ്ങൾ അവന്റെ നക്ഷത്രം കിഴക്കു കണ്ടു അവനെ നമസ്കരിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.
3 ഹെരോദാരാജാവു അതു കേട്ടിട്ടു അവനും യെരൂശലേം ഒക്കെയും ഭ്രമിച്ചു,
4 ജനത്തിന്റെ മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തി: ക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നതു എന്നു അവരോടു ചോദിച്ചു.
5 അവർ അവനോടു: യെഹൂദ്യയിലെ ബേത്ത്ളേഹെമിൽ തന്നേ:
6 “യെഹൂദ്യദേശത്തിലെ ബേത്ത്ളേഹെമേ, നീ യെഹൂദ്യപ്രഭുക്കന്മാരിൽ ഒട്ടും ചെറുതല്ല; എന്റെ ജനമായ യിസ്രായേലിനെ മേയ്പാനുള്ള തലവൻ നിന്നിൽ നിന്നു പുറപ്പെട്ടുവരും” എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം എഴുതിയിരിക്കുന്നു എന്നു പറഞ്ഞു.
7 എന്നാറെ ഹെരോദാവു വിദ്വാന്മാരെ രഹസ്യമായി വിളിച്ചു, നക്ഷത്രം വെളിവായ സമയം അവരോടു സൂക്ഷ്മമായി ചോദിച്ചറിഞ്ഞു.
8 അവരെ ബേത്ത്ളേഹെമിലേക്കു അയച്ചു: നിങ്ങൾ ചെന്നു ശിശുവിനെക്കുറിച്ചു സൂക്ഷ്മമായി അന്വേഷിപ്പിൻ; കണ്ടെത്തിയാൽ ഞാനും ചെന്നു അവനെ നമസ്ക്കരിക്കേണ്ടതിന്നു, വന്നു എന്നെ അറിയിപ്പിൻ എന്നു പറഞ്ഞു.
9 രാജാവു പറഞ്ഞതു കേട്ടു അവർ പുറപ്പെട്ടു; അവർ കിഴക്കു കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന്നു മീതെ വന്നു നില്‌ക്കുവോളം അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു.
10 നക്ഷത്രം കണ്ടതുകൊണ്ടു അവർ അത്യന്തം സന്തോഷിച്ചു:
11 ആ വീട്ടിൽ ചെന്നു, ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ടു, വീണു അവനെ നമസ്കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്നു അവന്നു പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവെച്ചു.
12 ഹെരോദാവിന്റെ അടുക്കൽ മടങ്ങിപ്പോകരുതു എന്നു സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു അവർ വേറെ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി.
13 അവർ പോയശേഷം കർത്താവിന്റെ ദൂതൻ യോസേഫിന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: നീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്കു ഓടിപ്പോയി, ഞാൻ നിന്നോടു പറയുംവരെ അവിടെ പാർക്കുക. ഹെരോദാവു ശിശുവിനെ നശിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാൻ ഭാവിക്കുന്നു എന്നു പറഞ്ഞു.
14 അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും രാത്രിയിൽ തന്നേ കൂട്ടിക്കൊണ്ടു പുറപ്പെട്ടു മിസ്രയീമിലേക്കു പോയി.
15 ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു: “മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി” എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ സംഗതിവന്നു.
16 വിദ്വാന്മാർ തന്നെ കളിയാക്കി എന്നു ഹെരോദാവു കണ്ടു വളരെ കോപിച്ചു, വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിന്നു ഒത്തവണ്ണം രണ്ടു വയസ്സും താഴെയുമുള്ള ആൺകുട്ടികളെ ഒക്കെയും ബേത്ത്ളേഹെമിലും അതിന്റെ എല്ലാ അതിരുകളിലും ആളയച്ചു കൊല്ലിച്ചു.
17 “റാമയിൽ ഒരു ശബ്ദം കേട്ടു, കരച്ചിലും വലിയ നിലവിളിയും തന്നേ; റാഹേൽ മക്കളെച്ചൊല്ലി കരഞ്ഞു; അവർ ഇല്ലായ്കയാൽ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതിരുന്നു” എന്നു യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു അന്നു നിവൃത്തിയായി.
18 എന്നാൽ ഹെരോദാവു കഴിഞ്ഞുപോയശേഷം കർത്താവിന്റെ ദൂതൻ മിസ്രയീമിൽ വെച്ചു യോസേഫിന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി:

മത്തായി 2:1-18

യേശുവിന്റെയും, കൃഷ്ണന്റെയും ജനനത്തിൽ വളരെ സാമ്യം ഉണ്ട്. കൃഷ്ണൻ വിഷ്ണുവിന്റെ അവതാരമാണ്. ലോകത്തിന്റെ സൃഷ്ടിതാവായ അത്യുന്നതനായ ദൈവത്തിന്റെ അവതാരമായിട്ടാണ് ലോഗോസായ യേശുവിന്റെ ജനനം. രണ്ട് ജനനത്തിനും മുമ്പ് പ്രവചനങ്ങൾ ഉണ്ടായിരുന്നു, സ്വർഗ്ഗീയ സന്ദേശ വാഹകർ ഉണ്ടായിരുന്നു, അവരുടെ വരവിനെ എതിർത്ത ദുഷ്ട രാജാക്കന്മാരുടെ ഭീഷണി ഉണ്ടായിരുന്നു.

യേശുവിന്റെ ജനനത്തിനു പിന്നിലുള്ള ഉദ്ദേശം എന്താണ്? താൻ എന്തിനാണ് വന്നത്? മനുഷ്യ ചരിത്രത്തിന്റെ തുടക്കത്തിൽ തന്നെ നമ്മുടെ ആഴമേറിയ ആവശ്യങ്ങളെ നൽകി തരുമെന്ന് അത്യുന്നതനായ ദൈവം പറഞ്ഞിട്ടുണ്ട്. കൃഷ്ണൻ കാലനേമിയെ കൊല്ലുവാൻ വന്നതു പോലെ, നമ്മെ ബന്ധിച്ച് വയ്ക്കുന്ന ശത്രുവിനെ നശിപ്പിക്കുവാനാണ് യേശു വന്നത്. സുവിശേഷങ്ങളിൽ വിവരിക്കുന്ന യേശുവിന്റെ ജീവിതം നാം തുടർന്നു പഠിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ എങ്ങനെ ഇത് അർത്ഥവത്താകുന്നു, എന്തൊക്കെ ഇനിയും അറിയുവാനുണ്ട് എന്ന് മനസ്സിലാക്കുവാൻ കഴിയും.  

ബ്രഹ്മാവിനെയും ആത്മാവിനെയും മനസ്സിലാക്കുവാൻ ലോഗോസിന്റെ അവതരണം

പ്രപഞ്ചത്തിന്റെ സൃഷ്ടിതാവിനെ ബ്രഹ്മാവ് എന്ന് പൊതുപേരിലാണ് അറിയപ്പെടുന്നത്. പുരാണ റിഗ് വേദത്തിൽ (1500 ബി സി) സൃഷ്ടിതാവിനെ പ്രജാപതി എന്ന് വിളിച്ചിരുന്നു, എന്നാൽ പുരാണങ്ങളിൽ സൃഷ്ടാവിനെ ബ്രഹ്മാവ് എന്ന് വിളിക്കുന്നു. ഇന്നത്തെ ഭാഷയിൽ, സൃഷ്ടിതാവായ കർത്താവായ ബ്രഹ്മാവ് തൃത്വ ദൈവത്തിൽ ഒരുവനാണ്, അതിൽ മറ്റുള്ളവർ വിഷ്ണു (കരുതുന്നവൻ), ശിവൻ (നശിപ്പിക്കുന്നവൻ) എന്നിവരാണ്. ഈശ്വരൻ ബ്രഹ്മാവിന്  തുല്ല്യമാണ്, സൃഷ്ടിക്ക് കാരണമായ ഉയർന്ന ആത്മാവിനെ ഇത് കാണിക്കുന്നു.

ബ്രഹ്മാവിനെ മനസ്സിലാക്കുന്നതാണ് നമ്മുടെ മുഖ്യ ലക്ഷ്യം എങ്കിലും, പ്രാവർത്തീകമായി പിടികിട്ടാത്ത സംഭവമാണിത്. ഭക്തിയുടെയും പൂജയുടെയും വിഷയത്തിൽ, ബ്രഹ്മാവിനെക്കാട്ടിൽ പ്രാധാന്യം ശിവനും, വിഷ്ണുവിനും അവരുടെ അവതാരങ്ങൾക്കുമാണ് ലഭിക്കുന്നത്. ശിവന്റെയും വിഷ്ണുവിന്റെയും അവതാരങ്ങളുടെ പേരുകൾ പറയുവാൻ വളരെ വേഗത്തിൽ കഴിയും എന്നാൽ ബ്രഹ്മാവിന്റെ പറയുവാൻ ബുദ്ധിമുട്ടാറുണ്ട്.

എന്തുകൊണ്ട്?

പാപം, അന്ധകാരം, താൽകാലിക വിഷയങ്ങളോടുള്ള അടുപ്പം എന്നീ വിഷയങ്ങളുമായി കഷ്ടപ്പെടുന്ന നമ്മിൽ നിന്ന് വളരെ ദൂരെയാണ് ബ്രഹ്മാവ് അല്ലെങ്കിൽ ഈശ്വരൻ. ബ്രഹ്മാവാണ് എല്ലാറ്റിന്റെയും ഉറവിടം, നാം ഈ ഉറവിടത്തിലേക്ക് തിരിയണം, എന്നാലും ഈ ദൈവീക തത്വം മനസ്സില്ലാക്കാൻ കഴിയുന്നതിലും അപ്പുറമാണ്. ആയതിനാൽ നാം മനുഷ്യരെ പോലെയുള്ളവരും, നമ്മോട് അടുത്തുള്ളതും, നമ്മോട് പ്രതികരിക്കുന്നതുമായ ദൈവങ്ങളോട് ആരാധന കാണിക്കും. ബ്രഹ്മാവിന്റെ ഗുണങ്ങളെ കുറിച്ച് നമുക്ക് ചില നിഗമനങ്ങൾ ഉണ്ട്. പ്രാവർത്തീകമായി പറഞ്ഞാൽ അറിയപ്പെടാത്ത ദൈവമാണ് ബ്രഹ്മാവ്. ബ്രഹ്മാവിന്റെ ബിംബങ്ങൾ അധികം നാം കാണാറില്ല.

ആത്മാവിന്റെയും, ദൈവീകത്തിന്റെയും(ബ്രഹ്മാവ്) തമ്മിലുള്ള ബന്ധത്തെ പറ്റിയാണ് ചിന്തയുടെ ഒരു ഭാഗം. ഈ വിഷയത്തെ പറ്റി വിവിധ ചിന്തകൾ പല ഋഷിമാർ വിവരിച്ചിട്ടുണ്ട്. ഇങ്ങനെ നോക്കിയാൽ നമ്മുടെ ആത്മാവിനെ കുറിച്ചുള്ള പഠനത്തിന് (സൈക്കോളജി) ദൈവത്തെ അല്ലെങ്കിൽ ബ്രഹ്മാവിനെ കുറിച്ചുള്ള പഠനവുമായി (ദൈവ ശാസ്ത്രം) ബന്ധം ഉണ്ട്. ഈ വിഷയത്തെ കുറിച്ച് വിവിധ ചിന്തകൾ ഉണ്ട്. ശാസ്ത്രപരമായി നമുക്ക് ദൈവത്തെ വിവരിക്കുവാൻ കഴിയുകയില്ല, കാരണം ദൈവം വളരെ ദൂരസ്ഥനാണ്.  ഏറ്റവും ബുദ്ധിപരമായ ശാസ്ത്രം പോലും ഇരുട്ടിൽ തപ്പുന്നത് പോലെയാണ്.

ദൂരത്തിരിക്കുന്ന സൃഷ്ടിതാവുമായി ബന്ധപ്പെടുവാൻ കഴിയാത്ത അവസ്ഥ വളരെ പുരാതന കാലത്ത് തന്നെ മനസ്സിലാക്കിയതാണ്. ലോകം സൃഷ്ടിക്കപ്പെട്ട കാരണം അല്ലെങ്കിൽ തത്വം മനസ്സിലാക്കുവാൻ പുരാതന ഗ്രീക്കുകാർ ലോഗോസ് എന്ന പദം ഉപയോഗിച്ചിരുന്നു. അവരുടെ എഴുത്തുകളിലും ലോഗോസിനെ പറ്റി സംസാരിച്ചിട്ടുണ്ട്. ലോജിക്ക് എന്ന ഇംഗ്ലീഷ് പദം ലോഗോസ് എന്ന പദത്തിൽ നിന്നാണ് വന്നിരിക്കുന്നത്. പഠനശാഖകളുടെ ലോജി എന്ന അവസാന ഭാഗവും ലോഗോസ് എന്ന പദത്തിൽ നിന്നാണ് വന്നിരിക്കുന്നത്(ഉദാഹരണം: തീയോളജി, സൈക്കോളജി, ബൈയോളജി…).   ബ്രഹ്മാവിന് തുല്ല്യമാണ് ലോഗോസ്.

രാജ്യത്തിന്റെ പിതാവായ അബ്രഹാം മുതൽ പത്തു കല്പനകൾ ലഭിച്ച മോശെ വരെയുള്ള എബ്രായരോട് (യെഹൂദന്മാരോട്) സൃഷ്ടിതാവ് എങ്ങനെ പെരുമാറി എബ്രായ വേദങ്ങളിൽ വിവരിച്ചിരിക്കുന്നു. സൃഷ്ടിതാവ് തങ്ങളിൽ നിന്ന് മാറി പോയതിനാൽ അവർക്ക് വ്യക്തിപരമായി അടുപ്പം തോന്നിയ ദൈവങ്ങളെ ആരാധിച്ചു എന്ന് അവരുടെ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. മറ്റു ദൈവങ്ങളിൽ നിന്ന് വ്യത്യസ്തമായി സൃഷ്ടിതാവിനെ അത്യുന്നതനായ ദൈവം എന്ന് എബ്രായ വേദങ്ങളിൽ വിളിച്ചിരിക്കുന്നു. 700 ബി സിയിൽ യിസ്രയേല്യർ ഇന്ത്യയിൽ പ്രവാസത്തിൽ എത്തിയപ്പോഴാണ് പ്രജാപതി എന്നുള്ളത് ബ്രഹ്മാവായി മാറിയത് എന്ന് നാം ഊഹിക്കുന്നു. കാരണം അവരുടെ പിതാവായ അബ്രഹാം ഈ ദൈവത്തെ പറ്റി പറഞ്ഞിരുന്നു, കൂടാതെ ദൈവത്തിനും അവനുമായി ബന്ധമുണ്ടായിരുന്നു അതിനാൽ അവൻ അബ്രഹാമായി മാറി.

നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് ബ്രഹ്മാവിനെ കാണുവാനോ, ആത്മാവിനെ കുറിച്ച് ഗ്രഹിക്കുവാനോ കഴിയുകയില്ല. മനസ്സുകൊണ്ട് മാത്രമേ ഈ ബ്രഹ്മാവിനെ അറിയുവാൻ കഴിയുകയുള്ളു. അറിവ് ലഭിക്കുവാൻ ബ്രഹ്മാവ് തന്നെതാൻ വെളിപ്പെട്ടെങ്കിൽ മാത്രമേ കഴിയുകയുള്ളു.

സൃഷ്ടിതാവ് അല്ലെങ്കിൽ അത്യുന്നതനായ ദൈവം, ബ്രഹ്മാവ് അല്ലെങ്കിൽ ലോഗോസിന്റെ അവതാരമായിട്ടാണ് യേശുവിനെ (യേശു സത്സങ്ങ്) സുവിശേഷം വെളിപ്പെടുത്തിയിരിക്കുന്നത്. എല്ലാ സംസ്കാരങ്ങളിലും, എല്ലാ സമയത്തും ആളുകൾക്ക് ദൈവത്തെ കാണുവാൻ കഴിയുന്നില്ല എന്ന അനുഭവം മൂലം മാത്രമാണ് അവൻ ലോകത്തിലേക്ക് വന്നു. ഇങ്ങനെയാണ് യോഹന്നാൻ സുവിശേഷം യേശുവിനെ പരിചയപ്പെടുത്തുന്നത്. ഗ്രീക്ക് ഭാഷയിലെ ലോഗോസ് പരിഭാഷപ്പെടുത്തിയതാണ് ഇവിടെ നാം വായിക്കുന്ന വചനം. ഒരു രാജ്യത്തിന്റെ മാത്രമുള്ള ദൈവത്തെ കുറിച്ചല്ല പറയുന്നത്  മറിച്ച് എല്ലാം ഉളവായതിന്റെ കാരണക്കാരൻ അല്ലെങ്കിൽ തത്വം ആരെന്ന് കാണിക്കുവാനാണ് വചനം /ലോഗോസ് ഉപയോഗിച്ചിരിക്കുന്നത്. വചനം എന്ന് പറഞ്ഞിരിക്കുന്നിടത്തെല്ലാം ബ്രഹ്മാവ് എന്ന് ഉപയോഗിച്ചാലും വചനത്തിന്റെ സന്ദേശം മാറി പോകയില്ല.

ആദിയിൽ ‘വചനം’ ഉണ്ടായിരുന്നു; ‘വചനം’ ദൈവത്തോടുകൂടെ ആയിരുന്നു; ‘വചനം’ ദൈവം ആയിരുന്നു. അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായത് ഒന്നും അവനെ കൂടാതെ ഉളവായതല്ല. അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു. വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല. ദൈവം അയച്ചിട്ട് ഒരു മനുഷ്യൻ വന്നു; അവനു യോഹന്നാൻ എന്നു പേർ. അവൻ സാക്ഷ്യത്തിനായി, താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന് വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻ തന്നെ വന്നു. അവൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിനു സാക്ഷ്യം പറയേണ്ടുന്നവനത്രേ. ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു. അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല. അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല. അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചത്. ‘വചനം’ ജഡമായിത്തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽനിന്ന് ഏകജാതനായവന്റെ തേജസ്സായി കണ്ടു. യോഹന്നാൻ അവനെക്കുറിച്ചു സാക്ഷീകരിച്ചു: എന്റെ പിന്നാലെ വരുന്നവൻ എനിക്കു മുമ്പനായി തീർന്നു; അവൻ എനിക്കു മുമ്പേ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നെ എന്നു വിളിച്ചുപറഞ്ഞു. അവന്റെ നിറവിൽനിന്നു നമുക്ക് എല്ലാവർക്കും കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു. ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു. ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.

യോഹന്നാൻ 1:1-18

യേശു ആരെന്നും, അവന്റെ ഉദ്ദേശം എന്തെന്നും, അതു നമുക്കെങ്ങനെ ബാധകം എന്നും അറിയേണ്ടതിന് യേശുവിന്റെ ഒരു മുഴു വിവരണം സുവിശേഷങ്ങൾ വിവരിക്കുന്നു. (യോഹന്നാനിലെ ഇവിടെ കൊടുത്തിരിക്കുന്നു) ദൈവത്തിന്റെ ലോഗോസായി യേശുവിനെ സുവിശേഷങ്ങളിൽ പരിചയപ്പെടുത്തിയിരിക്കുന്നത് ക്രിസ്ത്യാനികൾക്കായി മാത്രമല്ല ദൈവത്തെ/ബ്രഹ്മാവിനെ കൂടുതൽ അടുത്ത് മനസ്സിലാക്കുവാൻ ആഗ്രഹമുള്ളവർക്കും, തങ്ങളെ തന്നെ അറിയുവാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി കൂടിയാണ്. ദൈവശാസ്ത്രത്തിലും (തീയോളജി) സൈക്കോളജിയിലും ലോഗോസ് അടങ്ങിയിരിക്കുന്നു, ‘ആരും ദൈവത്തെ കണ്ടിട്ടില്ലാത്തതിനാൽ‘ യേശുവിലൂടെ അല്ലാതെ ആത്മാവിനെയും, ദൈവത്തെയും (ബ്രഹ്മാവ്) മനസ്സിലാക്കുവാൻ വേറെ ഏത് വഴിയാണുള്ളത്? അവൻ ജീവിച്ച്, നടന്ന്, പഠിപ്പിച്ചത് ചരിത്രത്തിൽ വ്യക്തമാണ്. ‘വചനം ജഡമായി തീർന്നത്‘ സുവിശേഷങ്ങളിൽ അവന്റെ ജനനം മുതൽ തുടങ്ങിയിരിക്കുന്നു.

വർണ്ണത്തിനായി അവർണ്ണത്തിലേക്ക്: എല്ലാ ജനങ്ങൾക്കായി ഒരു മനുഷ്യൻ വരുന്നു

റിഗ് വേദത്തിൽ, പുരുഷസൂക്തത്തിലെ തുടക്കത്തിൽ തന്നെ വരുവാനുള്ള വ്യക്തിയെ പറ്റി വേദങ്ങൾ മുൻ കണ്ടു. പിന്നീട് നാം എബ്രായ വേദങ്ങളെ പറ്റി തുടർന്നു, അതായത് യേശു സത്സങ്ങ് (നസ്രയനായ യേശു) സംസ്കൃതവേദങ്ങളും എബ്രായ വേദങ്ങളും (ബൈബിൾ‌) നിറവേറ്റി.

വരുമെന്ന് പ്രവചിക്കപ്പെട്ട പുരുഷൻ അല്ലെങ്കിൽ ക്രിസ്തു യേശുവാണോ? എല്ലാ ജാതികളും, വർണ്ണരും അവർണ്ണരും ഉൾപ്പടെ എല്ലാവർക്കും വേണ്ടിയോ അതോ ഒരു പ്രത്യേക കൂട്ടത്തിനു വേണ്ടിയാണോ താൻ വന്നത്?

പുരുഷസൂക്തത്തിലെ ജാതി (വർണ്ണം)

പുരുഷനെ പറ്റി പുരുഷസൂക്തത്തിൽ പറഞ്ഞിരിക്കുന്നത്:

പുരുഷസൂക്തം വാക്യം 11-12 – സംസ്കൃതംസംസ്കൃത ലിപ്യന്തരണം തർജ്ജിമ
यत पुरुषं वयदधुः कतिधा वयकल्पयन |
मुखं किमस्य कौ बाहू का ऊरू पादा उच्येते ||
बराह्मणो.अस्य मुखमासीद बाहू राजन्यः कर्तः |
ऊरूतदस्य यद वैश्यः पद्भ्यां शूद्रो अजायत ||
11 yat puruṣaṃ vyadadhuḥ katidhā vyakalpayan |
mukhaṃ kimasya kau bāhū kā ūrū pādā ucyete ||
12 brāhmaṇo.asya mukhamāsīd bāhū rājanyaḥ kṛtaḥ |
ūrūtadasya yad vaiśyaḥ padbhyāṃ śūdro ajāyata
11 അവർ പുരുഷനെ വിഭജിച്ചപ്പോൾ എത്ര ഭാഗമായാണ് വിഭജിച്ചത്?
തന്റെ വായെയും കൈകളെയും എങ്ങനെയാണ് വിളിച്ചത്? തന്റെ തുടകളെയും കാലുകളെയും എന്താണ് വിളിച്ചത്?
12 തന്റെ വായ് ബ്രാഹ്മണനും, തന്റെ കൈകൾ രാജന്യ നിർമ്മിതവുമാകുന്നു. തന്റെ തുടകൾ വൈശ്യരും, കാലുകൾ ശൂദ്രരരെയും പുറപ്പെടുവിച്ചു.

സംസ്കൃത വേദത്തിൽ ജാതി അല്ലെങ്കിൽ വർണ്ണത്തെ പറ്റിയുള്ള ആദ്യ വിവരണമാണിത്. പുരുഷനിൽ നിന്ന് നാല് ജാതികൾ വിഭജിക്കപ്പെടുന്നതിനെ പറ്റി വിവരിച്ചിരിക്കുന്നു. തന്റെ വായിൽ നിന്ന് ബ്രാഹ്മിണ ജാതി/വർണ്ണവും, കൈകളിൽ നിന്ന് രാജന്യയും (ഇന്ന് ഇത് ക്ഷത്രിയ ജാതി/വർണ്ണം എന്നറിയപ്പെടുന്നു), തന്റെ തുടകളിൽ നിന്ന് വൈശ്യ ജാതി/വർണ്ണവും, കാലിൽ നിന്ന് ശൂദ്ര ജാതി/വർണ്ണവും പുറപ്പെട്ടു വന്നു. യേശു പുരുഷനാകുവാൻ എല്ലാവരെയും പ്രതിനിധീകരിക്കണം.

അവൻ പ്രതിനിധീകരിച്ചുവോ?

ബ്രാഹ്മണനും ക്ഷത്രിയനുമായി യേശു

‘ഭരണാധികാരി‘ – ഭരണാധികാരികളുടെ ഭരണാധികാരി എന്നർത്ഥമുള്ള ഒരു പുരാണ എബ്രായ  ശീർഷകമാണ് ‘ക്രിസ്തു‘ എന്ന് നാം കണ്ടു. ‘ക്രിസ്തു‘ എന്ന യേശു ക്ഷത്രിയന്മാരെ പ്രതിനിധീകരിക്കുന്നു. ‘ശാഖയായ‘ യേശു പുരോഹിതനായി വരുന്നു എന്ന് പ്രവചിച്ചിരുന്നു, അങ്ങനെയെങ്കിൽ അവൻ ബ്രാഹ്മണരെ പ്രതിനിധീകരിക്കുന്നു. യേശു പുരോഹിതന്റെയും രാജാവിന്റെയും കർത്തവ്യങ്ങൾ ഒരേ പോലെ ചെയ്യും എന്ന് എബ്രായ പ്രവചനങ്ങൾ ഉണ്ട്.

13 അവൻ തന്നേ യഹോവയുടെ മന്ദിരം പണിയും; അവൻ ബഹുമാനഭൂഷണം ധരിച്ചു സിംഹാസനത്തിൽ ഇരുന്നു വാഴും; അവൻ സിംഹാസനത്തിൽ പുരോഹിതനുമായിരിക്കും; ഇരുവർക്കും തമ്മിൽ സമാധാനമന്ത്രണം ഉണ്ടാകും.

സെഖര്യാവ് 6:13

വൈശ്യയായി യേശു

വരുവാനുള്ളവൻ ഒരു വ്യാപാരിയെ പോലെ ആയിരിക്കും എന്ന് എബ്രായ ഋഷിമാർ പ്രവചിച്ചിട്ടുണ്ട്. അവർ ഇങ്ങനെ പറഞ്ഞു:

3 നിന്റെ ദൈവവും യിസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ എന്ന ഞാൻ നിന്റെ രക്ഷകൻ; നിന്റെ മറുവിലയായി ഞാൻ മിസ്രയീമിനെയും നിനക്കു പകരമായി കൂശിനെയും സെബയെയും കൊടുത്തിരിക്കു

ന്നു.യെശയ്യാവ് 43:3

ദൈവം പ്രവചനാത്മാവിൽ വരുവാനുള്ളവനോട് അവൻ സാധനങ്ങൾ അല്ല മറിച്ച് ആളുകളെ തന്റെ ജീവൻ പകരം വച്ച് വ്യാപാരം ചെയ്യും എന്ന് പറഞ്ഞു. ആയതിനാൽ വരുവാനുള്ളവൻ ആളുകളെ സ്വതന്ത്രമാക്കുന്ന വ്യാപാരിയായിരിക്കും. വ്യാപാരിയായ അവൻ വൈശ്യ ജാതിയെ പ്രതിനിധീകരിക്കുന്നു.

ശൂദ്ര – ദാസൻ

വരുവാനുള്ളവൻ ദാസനായി വരുമെന്നും പ്രവാചകന്മാർ പ്രവചിച്ചിട്ടുണ്ട്. പാപങ്ങളെ കഴുകി കളയുന്ന സേവ ചെയ്യുന്ന ദാസനായിരിക്കും വരുവാനുള്ള ശാഖ എന്ന് പ്രവചകന്മാരുടെ പ്രവചനം നാം കണ്ടു.

8 മഹാപുരോഹിതനായ യോശുവേ, നീയും നിന്റെ മുമ്പിൽ ഇരിക്കുന്ന നിന്റെ കൂട്ടുകാരും കേട്ടുകൊൾവിൻ! അവർ അത്ഭുതലക്ഷണപുരുഷന്മാരല്ലോ; ഞാൻ എന്റെ ദാസനായ മുള എന്നവനെ വരുത്തും.
9 ഞാൻ യോശുവയുടെ മുമ്പിൽ വെച്ചിരിക്കുന്ന കല്ലുണ്ടല്ലോ; ഒരേ കല്ലിന്മേൽ ഏഴു കണ്ണും ഉണ്ടു; ഞാൻ അതിന്റെ കൊത്തുപണി കൊത്തും; ഒരു ദിവസത്തിൽ ഞാൻ ദേശത്തിന്റെ അകൃത്യം പോക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

സെഖര്യാവ് 3:8-9

വരുവാനുള്ള ശാഖ പുരോഹിതൻ, ഭരണാധികാരി, വ്യാപാരി മാത്രമായിരുന്നില്ല, അവൻ ഒരു ദാസൻ -ശൂദ്രൻ കൂടിയായിരുന്നു. അവന്റെ ദാസൻ (ശൂദ്രൻ) എന്ന കർത്തവ്യത്തെ കുറിച്ച് യെശയ്യാവ് നന്നായി വിവരിച്ചിട്ടുണ്ട്. ഈ പ്രവചനത്തിൽ ‘ദൂരത്തുള്ള‘ (അത് നാമാണ്) രാജ്യങ്ങൾ എല്ലാം ശൂദ്രന്റെ സേവയെ ശ്രദ്ധിക്കണം എന്ന് ദൈവം ഉപദേശിക്കുന്നു.

പുകളേ, എന്റെ വാക്കു കേൾപ്പിൻ; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിപ്പിൻ; യഹോവ എന്നെ ഗർഭംമുതൽ വിളിച്ചു; എന്റെ അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽ തന്നേ എന്റെ പേർ പ്രസ്താവിച്ചിരിക്കുന്നു.
2 അവൻ എന്റെ വായെ മൂർച്ചയുള്ള വാൾപോലെയാക്കി തന്റെ കയ്യുടെ നിഴലിൽ എന്നെ ഒളിപ്പിച്ചു; അവൻ എന്നെ മിനുക്കിയ അമ്പാക്കി തന്റെ പൂണയിൽ മറെച്ചുവെച്ചു, എന്നോടു:
3 യിസ്രായേലേ, നീ എന്റെ ദാസൻ; ഞാൻ നിന്നിൽ മഹത്വീകരിക്കപ്പെടും എന്നു അരുളിച്ചെയ്തു.
4 ഞാനോ; ഞാൻ വെറുതെ അദ്ധ്വാനിച്ചു; എന്റെ ശക്തിയെ വ്യർത്ഥമായും നിഷ്ഫലമായും ചെലവഴിച്ചിരിക്കുന്നു എന്നു പറഞ്ഞു; എങ്കിലും എന്റെ ന്യായം യഹോവയുടെ പക്കലും എന്റെ പ്രതിഫലം എന്റെ ദൈവത്തിന്റെ പക്കലും ഇരിക്കുന്നു.
5 ഇപ്പോഴോ, യാക്കോബിനെ തന്റെ അടുക്കൽ തിരിച്ചുവരുത്തുവാനും യിസ്രായേലിനെ തനിക്കുവേണ്ടി ശേഖരിപ്പാനും എന്നെ ഗർഭത്തിൽ തന്റെ ദാസനായി നിർമ്മിച്ചിട്ടുള്ള യഹോവ അരുളിച്ചെയ്യുന്നു–ഞാൻ യഹോവെക്കു മാന്യനും എന്റെ ദൈവം എന്റെ ബലവും ആകുന്നു–:
6 നീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിന്നും യിസ്രായേലിൽ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിന്നും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ഞാൻ നിന്നെ ജാതികൾക്കു പ്രകാശമാക്കിവെച്ചുമിരിക്കുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു.

യെശയ്യാവ് 49:1-6

അവൻ എബ്രായൻ/യെഹൂദാ ജാതിയിൽ ഉള്ളവനെങ്കിലും അവന്റെ സേവനം ‘ഭൂമിയുടെ അറ്റം വരെ എത്തും‘  എന്ന് പ്രവചിച്ചിരിക്കുന്നു. പ്രവചനം പോലെ തന്നെ യേശുവിന്റെ സേവനം ഭൂമിയിലെ എല്ലാ രാജ്യങ്ങളെയും തൊട്ടിരിക്കുന്നു. ദാസനായ യേശു ശൂദ്രരെ പ്രതിനിധീകരിക്കുന്നു.

അവർണ്ണരും….

എല്ലാ ജനങ്ങൾക്കും മദ്ധ്യസ്ഥത വഹിക്കേണ്ടതിന് അവർണ്ണർ, പട്ടിക ജാതി, ഗോത്ര വർഗ്ഗക്കാർ, ദളിതർ എന്നിവരെയും യേശു പ്രതിനിധീകരിക്കണം. താൻ അത് എങ്ങനെ ചെയ്യും? താൻ തകർക്കപ്പെടുകയും, കൈവിടപ്പെടുകയും, മറ്റുള്ളവരാൽ അവർണ്ണനായി കാണപ്പെടുകയും ചെയ്യും എന്ന് എബ്രായ വേദങ്ങളിൽ പറയപ്പെട്ടിരിക്കുന്നു.

എങ്ങനെ?

വിവരണങ്ങളോട് കൂടെയുള്ള പൂർണ്ണ പ്രവചനം ഇവിടെ നൽകുന്നു. ശ്രദ്ധിക്കുക, ഒരു ‘അവനെ‘ കുറിച്ച് പറഞ്ഞിരിക്കുന്നു, ആയതിനാൽ വരുവാനുള്ള മനുഷ്യനെ കുറിച്ചാണ് ഇത് പറഞ്ഞിരിക്കുന്നത്. ഒരു ‘മുളയുടെ‘ ചിത്രം ഇവിടെ നൽകിയിരിക്കുന്നത് കൊണ്ട് പുരോഹിതനും, ഭരണാധികാരി യുമായ ശാഖയെ കുറിച്ചാണ്  ഇവിടെ പറയുന്നത് എന്ന് നമുക്ക് അറിയാം. എന്നാൽ വിവരണം അവർണ്ണമാണ്.

വരുവാനുള്ള കൈവിടപ്പെട്ടവൻ

ങ്ങൾ കേൾപ്പിച്ചതു ആർ‍ വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആർ‍ക്കു വെളിപ്പെട്ടിരിക്കുന്നു?
2 അവൻ ഇളയ തൈപോലെയും വരണ്ട നിലത്തുനിന്നു വേർ‍ മുളെക്കുന്നതുപോലെയും അവന്റെ മുമ്പാകെ വളരും; അവന്നു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാൽ ആഗ്രഹിക്കത്തക്ക സൌന്ദര്യവുമില്ല.
3 അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവർ‍ മുഖം മറെച്ചുകളയത്തക്കവണ്ണം അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല.

യെശയ്യാവ് 53:1-3

ദൈവത്തിന്റെ മുമ്പിൽ ഒരു ‘മുള‘യാണെങ്കിലും (ആൽമരത്തിന്റെ ശാഖ) ഈ മനുഷ്യൻ ‘കൈവിടപ്പെടുകയും‘, ‘തള്ളപ്പെടുകയും‘ ‘കഷ്ടത‘ അനുഭവിക്കുകയും മറ്റുള്ളവരാൽ ‘താഴ്ത്തപ്പെടുകയും‘ ചെയ്യും. അവൻ തൊട്ടുകൂടാത്ത വ്യക്തിയായി കണകാക്കപ്പെടും. പട്ടിക ജാതിക്കാരായ തൊട്ടുകൂടാത്തവരെയും (വനവാസികൾ) പുറജാതികളായ ദളിതരെയും പ്രതിനിധീകരിക്കുവാൻ ഈ വരുന്നവന് സാധിക്കും.

4 സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു.
5 എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർ‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു.

യെശയ്യാവ് 53:4-5

നാം പലപ്പോഴും മറ്റുള്ളവർക്ക് വരുന്ന അനിഷ്ടസംഭവങ്ങൾ, അല്ലെങ്കിൽ സമൂഹത്തിലെ താഴ്ന്ന അവസ്ഥ ഇവയെല്ലാം ചെയ്ത പാപത്തിന്റെ പരിണിതഫലം എന്ന് വിധിക്കാറുണ്ട്. അതേ പോലെ തന്നെ ഈ മനുഷ്യന്റെ കഷ്ടത അതിഭയങ്കരമാണൺ, ദൈവം അവനെ ശിക്ഷിച്ചു എന്ന് നാം കരുതുന്നു. ഇതിനാൽ താൻ തള്ളപ്പെടുന്നു. എന്നാൽ താൻ തന്റെ പാപത്തിനായല്ല, നമ്മുടെ പാപത്തിനായി ശിക്ഷിക്കപ്പെട്ടു. നമ്മുടെ സൗഖ്യത്തിനും, സമാധാനത്തിനുമായി വലിയ ഭാരം അവൻ ചുമന്നു.

നസ്രയനായ യേശുവിന്റെ ക്രൂശീകരണത്തിൽ ഇത് നിറവേറി. അവൻ ക്രൂശിൽ തറയ്ക്കപ്പെട്ടു, നമുക്കായി തകർക്കപ്പെട്ടു. ഈ സംഭവം തന്റെ കാലത്തിനു 750 വർഷം മുമ്പ് പ്രവചിച്ചിരുന്നു. താൻ വളരെ താഴ്ത്തപ്പെടുകയും, കഷ്ടത അനുഭവിക്കുകയും ചെയ്തതിലൂടെ പ്രവചനം നിവർത്തിയായി, അങ്ങനെ പുറം ജാതികളെയും, ഗോത്രവർഗ്ഗക്കാരെയും പ്രതിനിധീകരിക്കുവാൻ അവന് കഴിയും.

6 നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി.
7 തന്നെത്താൻ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായെ തുറക്കാതിരുന്നു.

യെശയ്യാവ് 53:6-7

നാം ധർമ്മത്തിൽ നിന്ന് മാറി പാപം ചെയ്തതു കൊണ്ട് ഈ മനുഷ്യൻ നമ്മുടെ അകൃത്യങ്ങൾ അല്ലെങ്കിൽ പാപങ്ങൾ ചുമക്കേണ്ട വന്നു. നമ്മുടെ സ്ഥാനത്ത് കൊല്ലപ്പെടുവാൻ, ‘വായ് പോലും തുറക്കാതെ‘ സമാധാനത്തോടു കൂടെ സമ്മതിച്ചു. യേശു എങ്ങനെ മനസോട് കൂടെ ക്രൂശിൽ പോകുവാൻ തയ്യാറായി എന്ന പ്രവചനം നിറവേറി.

8 അവൻ പീഡനത്താലും ശിക്ഷാവിധിയാലും എടുക്കപ്പെട്ടു; ജീവനുള്ളവരുടെ ദേശത്തുനിന്നു അവൻ ഛേദിക്കപ്പെട്ടു എന്നും എന്റെ ജനത്തിന്റെ അതിക്രമം നിമിത്തം അവന്നു ദണ്ഡനം വന്നു എന്നും അവന്റെ തലമുറയിൽ ആർ‍ വിചാരിച്ചു?

യെശയ്യാവ് 53:8

 ‘ജീവനുള്ളവരുടെ ദേശത്തു നിന്ന് താൻ നീക്കപ്പെടും‘ എന്ന പ്രവചനം യേശു ക്രൂശിൽ മരിച്ചപ്പോൾ നിറവേറി.

9 അവൻ സാഹസം ഒന്നും ചെയ്യാതെയും അവന്റെ വായിൽ വഞ്ചനയൊന്നും ഇല്ലാതെയും ഇരുന്നിട്ടും അവർ‍ അവന്നു ദുഷ്ടന്മാരോടുകൂടെ ശവക്കുഴി കൊടുത്തു; അവന്റെ മരണത്തിൽ അവൻ സമ്പന്നന്മാരോടു കൂടെ ആയിരുന്നു.

യെശയ്യാവ് 53:9

 ‘തന്റെ നാവിൽ ചതിവില്ലാതെയും‘, ‘തന്നിൽ ഒരു തെറ്റും ഇല്ലാതെയും‘ ഇരിന്നിട്ടും ‘ദുഷ്ടന്മാരുടെ‘ കൂടെ അവൻ എണ്ണപ്പെട്ടു. എന്നിട്ടും ധനികനായ പുരോഹിതനായ അരിമത്ഥ്യക്കാരനായ യോസേഫിന്റെ കല്ലറയിൽ അടക്കപ്പെട്ടു. ‘ദുഷ്ടന്മാരുടെ കൂടെ അടക്കപ്പെട്ടു‘, ‘ധനികരുടെ കൂടെ മരിച്ചു‘ എന്ന ഈ രണ്ട് പ്രവചനങ്ങളും ഇങ്ങനെ നിറവേറി.

10 എന്നാൽ അവനെ തകർത്തുകളവാൻ യഹോവെക്കു ഇഷ്ടംതോന്നി; അവൻ അവന്നു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർ‍ന്നിട്ടു അവൻ സന്തതിയെ കാണുകയും ദീർ‍ഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം അവന്റെ കയ്യാൽ സാധിക്കയും ചെയ്യും.

യെശയ്യാവ് 53:10

ഈ ക്രൂരമായ മരണം ഒരു അപകടം അല്ലായിരുന്നു. അത് ‘കർത്താവിന്റെ ഹിതമായിരുന്നു.‘

എന്തുകൊണ്ട്?

കാരണം ഈ മനുഷ്യന്റെ ‘ജീവൻ‘ ‘പാപത്തിനു യാഗമായിരുന്നു.‘

ആരുടെ പാപത്തിനു?

 ‘തെറ്റി പോയ‘ ‘അനേക ജാതികളിൽ‘ ഉൾപ്പെടുന്ന നമ്മുടെ പാപത്തിനായി. ജാതി, മതം, സാമൂഹ്യ സ്ഥിതി ഇവയെല്ലാം നോക്കാതെ എല്ലാവരെയും പാപത്തിൽ നിന്ന് കഴുകേണ്ടതിനാണ് യേശു ക്രൂശിൽ മരിച്ചത്.

തള്ളപ്പെട്ടവൻ ജയാളിയായി

11 അവൻ തന്റെ പ്രയത്നഫലം കണ്ടു തൃപ്തനാകും; നീതിമാനായ എന്റെ ദാസൻ തന്റെ പരിജ്ഞാനം കൊണ്ടു പലരെയും നീതീകരിക്കും; അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും.

യെശയ്യാവ് 53:11

പ്രവചനം ഇപ്പോൾ ജയത്തിലേക്ക് തിരിഞ്ഞു. ‘കഷ്ടത‘ (‘തള്ളപ്പെട്ടു,‘ ‘ജീവനുള്ളവരുടെ ദേശത്ത് നിന്ന് നീക്കപ്പെട്ടു‘, ‘കല്ലറ‘ കൊടുക്കപ്പെട്ടു)അനുഭവിച്ചതിനു ശേഷം ഈ ദാസൻ ‘ജീവന്റെ വെളിച്ചം‘ കാണും.

അവൻ ജീവനിലേക്ക് മടങ്ങി വരും! ഇതു മൂലം ദാസൻ അനേകരെ നീതീകരിക്കും.

‘നീതികരിക്കപ്പെടുന്നത്‘ നീതിമാന്മാർ ആകുന്നതിന്  തുല്ല്യമാണ്. ഋഷിയായ അബ്രഹാമിന് നീതിയായി കണക്കിടപ്പെട്ടൂ. തന്റെ വിശ്വാസം മൂലമാണ്  ഇത് നൽകപ്പെട്ടത്. ഇതേ രീതിയിൽ തൊട്ടുകൂടുവാൻ കഴിയാത്ത രീതിയിൽ താഴ്ത്തപ്പെട്ട ദാസൻ ‘അനേകരെ‘ നീതികരിക്കും. ക്രൂശീകരണത്തിനു ശേഷം മരണത്തിൽ നിന്ന് ഉയർത്തപ്പെട്ട യേശു ഇത് തന്നെയാണ് ചെയ്തത്. അവൻ ഇപ്പോൾ നമ്മെ നീതികരിക്കുന്നു.

12 അതുകൊണ്ടു ഞാൻ അവന്നു മഹാന്മാരോടുകൂടെ ഓഹരി കൊടുക്കും; ബലവാന്മാരോടുകൂടെ അവൻ കൊള്ള പങ്കിടും; അവൻ തന്റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാർ‍ക്കു വേണ്ടി ഇടനിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നേ.

യെശയ്യാവ് 53:12

യേശു ജീവിക്കുന്നതിന് 750 വർഷങ്ങൾക്ക് മുമ്പ് ഇത് എഴുതപ്പെട്ടുവെങ്കിലും, ഇത് ദൈവീക പദ്ധതി എന്ന് തെളിയിക്കുവാൻ ഓരോന്നായി നിറവേറ്റപെട്ടു. ഏറ്റവും താഴ്ത്തപ്പെട്ട അവർണ്ണരെയും പ്രതിനിധീകരിക്കുവാൻ യേശുവിനു കഴിഞ്ഞു. എല്ലാവരുടെയും, അതായത് ബ്രാഹ്മണരുടെയും, ക്ഷത്രിയരുടേയും, വൈശ്യരുടേയും, ശൂദ്രരുടെയും പാപം ചുമന്നു അത് കഴുകുവാനാണ് യേശു വന്നത്.

ദൈവീക പദ്ധതിപ്രകാരം എനിക്കും നിനക്കും ജീവൻ എന്ന ദാനം – കുറ്റബോധത്തിൽ നിന്നും പാപത്തിൽ നിന്നും വിടുവിക്കുവാനാണ് യേശു വന്നത്. ഈ വിലയേറിയ ദാനത്തെ കുറിച്ച് അറിയുന്നത് നല്ല കാര്യമല്ലേ? അറിയുവാൻ അനേക വഴികൾ ഉണ്ട്:

വരുവാനുള്ള കുലീനനായ രാജാവ്: നൂറു കണക്കിന് വർഷങ്ങൾക്ക് മുമ്പ് പേരിടപ്പെട്ടവൻ

വീണ രാജാവിനെ പറ്റി വിഷ്ണു പുരാണം പറയുന്നു. വീണ തുടക്കത്തിൽ നല്ല രാജാവായിരുന്നുവെങ്കിലും മലിന സ്വാധീനങ്ങൾ നിമിത്തം താൻ ദുഷ്ടനാകുകയും യാഗങ്ങളും പ്രാർത്ഥനകളും നിർത്തലാക്കുകയും ചെയ്തു. താൻ വിഷ്ണുവിനെക്കാൾ വലിയവനെന്ന് വാദിക്കുകയും ചെയ്തു. ഒരു രാജാവെന്ന നിലയിൽ താൻ ഉപദേശിക്കുകയും ധാർമ്മീക കാര്യങ്ങളെ കുറച്ചു കാണിക്കാതെ അതിൽ മാതൃകയായിരിക്കുകയും ചെയ്യണം എന്ന് ഋഷിമാരും, പൂജാരികളായ ബ്രാഹ്മിണരും അദ്ദേഹത്തോട് വാദിച്ചു. എന്നാൽ വീണ അതിനൊന്നും ചെവി കൊടുത്തില്ല. പൂജാരികൾ ആയതിനാൽ, ധാർമ്മീകത വീണ്ടെടുക്കുവാനായും, ദുഷ്ട് രാജ്യത്തെ നീക്കി കളയുവാനും രാജാവിനെ മനസ്താപനത്തിലേക്ക് കൊണ്ടു വരുവാൻ കഴിയാഞ്ഞതും കൊണ്ട് അദ്ദേഹത്തെ കൊന്നു കളഞ്ഞു.

ഇതു മൂലം രാജ്യത്ത് രാജാവില്ലാതെയായി. പൂജാരികൾ രാജാവിന്റെ വലതു കരം തിരുമിയപ്പോൾ പ്രിതു/പ്രുതു എന്ന് പേരുള്ള ഒരു കുലീനനായ വ്യക്തി ഉരുവായി. വീണയുടെ പിൻ ഗാമിയായി പ്രിതുവിനെ നാമനിർദ്ദേശം ചെയ്തു. ഇത്ര നല്ല ധാർമ്മീക മനുഷ്യൻ രാജാവായതിൽ എല്ലാവരും സന്തോഷിച്ചു. കൂടാതെ അവന്റെ രാജാഭിഷേകത്തിൽ ബ്രഹ്മാവ് വരെ പ്രത്യക്ഷമായി. പ്രിതുവിന്റെ വാഴ്ച രാജ്യത്തിന്റെ സുവർണ്ണകാലഘട്ടമായിരുന്നു.  

എബ്രായ ഋഷിമാരായ യെശയ്യാവും, യിരമ്യാവും സമാനമായ പ്രശ്നങ്ങളിലൂടെ കടന്നു പോയത് ഇത് ചിത്രീകരിക്കുന്നു. ആദ്യം കുലീനന്മാരായിരുന്നു, പത്ത് കല്പനകൾ അനുസരിച്ച് പിന്നീട് വഷളായ ഇസ്രയേല്ല്യ രാജാക്കന്മാരെ അവർ കണ്ടതാണ്. ഒരു മരം മുറിക്കപ്പെടുന്നതു പോലെ രാജ്യം നശിക്കും എന്ന് അവർ പ്രവചിച്ചു. ഈ മുറിക്കപ്പെട്ട മരത്തിന്റെ കുറ്റിയിൽ നിന്ന് കുലീനനായ രാജാവായ ഒരു ശാഖ പൊട്ടി മുളയ്ക്കും എന്നും അവർ പ്രവചിച്ചു.

പൂജാരികളുടെയും രാജാക്കന്മാരുടെയും കർത്തവ്യങ്ങൾ തമ്മിലുള്ള വ്യത്യാസവും വ്യക്തമായി വീണയുടെ കഥയിൽ ചിത്രീകരിച്ചിരിക്കുന്നു. പൂജാരികൾ വീണ രാജാവിനെ രാജസ്ഥാനത്തു നിന്ന് നീക്കിയതിന് ശേഷം അവർ ഭരണം ഏറ്റെടുക്കുവാൻ കഴിയുകയില്ലായിരുന്നു കാരണം അവർക്ക് അതിന് അധികാരമില്ലായിരുന്നു. യെശയ്യാവിന്റെയും യിരമ്യാവിന്റെയും കാലത്തും രാജാവിനും പൂജാരിക്കും വെവ്വേറെ കർത്തവ്യങ്ങൾ ആയിരുന്നു. പ്രിതുവിന് ജനനത്തിനു ശേഷമാണ് പേര് നൽകപ്പെട്ടത് എന്നാൽ വരുവാനുള്ള കുലീനനായ രാജാവിന്  തന്റെ ജനനത്തിന് നൂറു കണക്കിന് വർഷങ്ങൾക്ക് മുമ്പ് പേർ നൽകപ്പെട്ടു എന്നുള്ളതാണ് ഈ രണ്ട് കഥകളുടെ വ്യത്യാസം.

വരുവാനുള്ള ശാഖയെ കുറിച്ച് യെശയ്യാവാണ്  ആദ്യം എഴുതിയത്. ദാവീദിന്റെ വീണു പോയ രാജത്വത്തിൽ നിന്ന് ജ്ഞാനവും ശക്തിയും നിറഞ്ഞ ഒരു ‘അവൻ‘ വരുന്നു. അതിനു ശേഷം യിരമ്യാവ് ഇപ്രകാരം എഴുതി, ഈ ശാഖ് കർത്താവ് എന്ന് വിളിക്കപ്പെടും – സൃഷ്ടിതാവാം ദൈവത്തിന്റെ എബ്രായ പേർ, കൂടാതെ അവൻ നമ്മുടെ നീതിയായിരിക്കും.

സെഖര്യാവ് തുടരുന്നു, ശാഖ

ബാബിലോണ്യ പ്രവാസത്തിനു ശേഷം ആലയം പുനഃപണിയുവാൻ സെഖര്യാവ് മടങ്ങി

യെഹൂദന്മാർ ആദ്യത്തെ പ്രവാസത്തിൽ നിന്ന് മടങ്ങിയ സമയമായ 520 ബി സി യിലാണ് സെഖര്യാവ് പ്രവാചകൻ ജീവിച്ചിരുന്നത്. അവർ മടങ്ങിയപ്പോൾ നശിച്ചു പോയ ആലയം പുനഃപണിയുവാൻ തുടങ്ങി. ആ സമയത്തെ മഹാപുരോഹിതന്റെ പേർ യോശുവ എന്ന് ആയിരുന്നു, അദ്ദേഹം ആലയത്തിലെ പുരോഹിതന്മാരുടെ പണി ആരംഭിച്ചു. മടങ്ങി വരുന്ന യെഹൂദന്മാരെ സഹായിക്കുവാൻ മഹാപുരോഹിതനായ യോശുവായോട് ചേർന്ന് പ്രവാചകനായ സെഖര്യാവും പ്രവർത്തിച്ചു. സെഖര്യാവിലൂടെ യോശുവായെ പറ്റി ദൈവം ഇപ്രകാരം പറഞ്ഞു,

8 മഹാപുരോഹിതനായ യോശുവേ, നീയും നിന്റെ മുമ്പിൽ ഇരിക്കുന്ന നിന്റെ കൂട്ടുകാരും കേട്ടുകൊൾവിൻ! അവർ അത്ഭുതലക്ഷണപുരുഷന്മാരല്ലോ; ഞാൻ എന്റെ ദാസനായ മുള എന്നവനെ വരുത്തും.
9 ഞാൻ യോശുവയുടെ മുമ്പിൽ വെച്ചിരിക്കുന്ന കല്ലുണ്ടല്ലോ; ഒരേ കല്ലിന്മേൽ ഏഴു കണ്ണും ഉണ്ടു; ഞാൻ അതിന്റെ കൊത്തുപണി കൊത്തും; ഒരു ദിവസത്തിൽ ഞാൻ ദേശത്തിന്റെ അകൃത്യം പോക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു

സെഖര്യാവ് 3:8-9

ശാഖ! 200 വർഷങ്ങൾക്ക് മുമ്പ് യെശയ്യാവ്  തുടങ്ങി, 60 വർഷങ്ങൾക്ക് മുമ്പ് യിരമ്യാവ് തുടർന്നു, രാജ വാഴ്ച നശിച്ചിട്ടും ‘ശാഖ‘ എന്ന വിഷയത്തിൽ സെഖര്യാവ് തുടർന്നു. ഒരു ആൽമരം പോലെ തന്നെ, ഈ ശാഖ ഒരു കുറ്റിയിൽ നിന്ന് വേരുകൾ ഊന്നി വളർന്നു. ഈ ശാഖ ഇപ്പോൾ ‘എന്റെ ദാസൻ‘ – ദൈവത്തിന്റെ ദാസൻ എന്ന് വിളിക്കപ്പെടുന്നു. 520 ബി സിയിൽ യെരുശലേമിൽ, സെഖര്യാവിന്റെ കൂട്ടു പ്രവർത്തകനും മഹാപുരോഹിതനുമായ യോശുവ ചില രീതികളിൽ വരുവാനുള്ള ശാഖയുടെ  ദൃഷ്ടാന്തമാണ്.

എന്നാൽ എങ്ങനെ?

 ‘ഒരു ദിവസം കൊണ്ട്‘ പാപം എങ്ങനെ കഴുകൽപ്പെടും?

ശാഖ: പുരോഹിതനെയും രാജാവിനെയും ഒന്നിപ്പിക്കുന്നു

എബ്രായ വേദങ്ങൾ അനുസരിച്ച് പുരോഹിതന്റെയും രാജാവിന്റെയും കർത്തവ്യങ്ങൾ വെവ്വേറെയായിരുന്നു എന്ന് നാം മനസ്സിലാക്കണം. രാജാക്കന്മാർ പുരോഹിതന്മാരോ, പുരോഹിതർ രാജാക്കന്മാരോ ആകുവാൻ കഴിയുകയില്ലായിരുന്നു. ദൈവത്തിനു യാഗം കഴിച്ചു മനുഷ്യനും ദൈവത്തിനും മദ്ധ്യേ മദ്ധ്യസ്ഥത വഹിക്കുന്നതായിരുന്നു പുരോഹിതന്റെ കർത്തവ്യം, അപ്പോൾ തന്നെ സിംഹാസനത്തിൽ നിന്ന് നീതിയോടെ രാജ്യം ഭരിക്കുന്നതായിരുന്നു രാജാവിന്റെ കർത്തവ്യം. രണ്ടും പ്രധാനപ്പെട്ടതായിരുന്നു അതേ സമയം വ്യത്യസ്തവുമായിരുന്നു. എന്നാൽ സെഖര്യാവ് ഭാവിയിൽ ഇങ്ങനെ എഴുതി:

9 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
10 നീ ഹെല്ദായി, തോബീയാവു, യെദായാവു എന്നീ പ്രവാസികളോടു വാങ്ങുക; അവർ ബാബേലിൽനിന്നു വന്നെത്തിയിരിക്കുന്ന സെഫന്യാവിന്റെ മകനായ യോശീയാവിന്റെ വീട്ടിൽ നീ അന്നു തന്നേ ചെല്ലേണം.
11 അവരോടു നീ വെള്ളിയും പൊന്നും വാങ്ങി കിരീടം ഉണ്ടാക്കി മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവയുടെ തലയിൽ വെച്ചു അവനോടു പറയേണ്ടതെന്തെന്നാൽ:
12 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മുള എന്നു പേരുള്ളൊരു പുരുഷനുണ്ടല്ലോ; അവൻ തന്റെ നിലയിൽനിന്നു മുളെച്ചുവന്നു യഹോവയുടെ മന്ദിരം പണിയും.
13 അവൻ തന്നേ യഹോവയുടെ മന്ദിരം പണിയും; അവൻ ബഹുമാനഭൂഷണം ധരിച്ചു സിംഹാസനത്തിൽ ഇരുന്നു വാഴും; അവൻ സിംഹാസനത്തിൽ പുരോഹിതനുമായിരിക്കും; ഇരുവർക്കും തമ്മിൽ സമാധാനമന്ത്രണം ഉണ്ടാകും.

സെഖര്യാവ് 6:9, 11-13

പൂർവ്വസമ്പ്രദായത്തിനു വിപരീതമായി, സെഖര്യാവിന്റെ കാലത്തെ മഹാപുരോഹിതനെ (യോശുവ) ശാഖയുടെ  ദൃഷ്ടാന്തമായി രാജകിരീടം ധരിപ്പിച്ചു. (‘വരുവാനുള്ള കാര്യങ്ങളുടെ ദൃഷ്ടാന്തമായിരുന്നു‘ യോശുവ എന്ന് ഓർക്കുക). മഹാപുരോഹിതനായ യോശുവ രാജ കിരീടം ധരിച്ചപ്പോൾ ഭാവിയിൽ രാജാവും പുരോഹിതനും ഒരു വ്യക്തി തന്നെയാകുന്നത് മുൻ കണ്ടു – അതായത് രാജ സിംഹാസനത്തിലെ പുരോഹിതൻ. സെഖര്യാവ പിന്നെയും എഴുതി, ശാഖയുടെ പേർ ‘യോശുവ‘ എന്നാണ്. അതിന്റെ അർത്ഥം എന്ത്?

 ‘യോശുവ‘, ‘യേശു‘ എന്ന പേരുകൾ

ബൈബിൾ തർജ്ജിമയുടെ ചരിത്രം നാം മനസ്സിലാക്കേണ്ടതുണ്ട്. എബ്രായ വേദങ്ങൾ മൂലഭാഷയിൽ നിന്ന് ഗ്രീക്കിലേക്ക് 250 ബി സിയിലാണ് തർജ്ജിമ ചെയ്തത്. ഇതിനെ സെപ്റ്റുവജിന്റെ അല്ലെങ്കിൽ എൽ എക്സ് എക്സ് എന്ന് വിളിച്ചിരുന്നു. ഇന്നും വായിക്കപ്പെടുന്ന എൽ എക്സ് എക്സിൽ ‘ക്രിസ്തു‘ എങ്ങനെയാണ് ഉപയോഗിക്കപ്പെട്ടിരുന്നത് എന്ന് നാം കണ്ടു. അതേ രീതിയിൽ ‘യോശുവായെ‘ പറ്റിയും പരിശോധിക്കാം.

‘യോശുവ‘ = ‘യേശു‘. രണ്ടും ‘Yhowshuwa’ എന്ന എബ്രായ പദത്തിൽ നിന്നാണ് വരുന്നത്

എബ്രായ മൂല ഭാഷയിലെ ‘Yhowshuwa’ എന്ന വാക്കിന്റെ ലിപ്യന്തരണമാണ് യോശുവ (മലയാളം). 520 ബി സി യിൽ എബ്രായ ഭാഷയിൽ സെഖര്യാവ് ‘യോശുവ‘ എന്ന് എഴുതിയിരിക്കുന്നത് എങ്ങനെയെന്ന് #1 ൽ നാം കണ്ടു. അത് [മലയാളത്തിൽ] ‘യോശുവ‘ എന്ന് ലിപ്യന്തരണം ചെയ്തിരിക്കുന്നു (#1=> #3). യോശുവ എന്ന് മലയാളത്തിൽ ഉള്ളത് പോലെ തന്നെയാണ് Yhowshuwa’ എന്നത് എബ്രായത്തിൽ ഉള്ളത്. 250 ബി സി യിൽ എൽ എക്സ് എക്സ് എബ്രായ ഭാഷയിൽ നിന്ന് ഗ്രീക്കിലേക്ക് തർജ്ജിമ ചെയ്തപ്പോൾ Yhowshuwa എന്ന വാക്ക് Iesous എന്ന് ലിപ്യന്തരണം ചെയ്തു (#1=>#2). എബ്രായത്തിൽ ‘Yhowshuwa’  എന്ന വാക്ക് പോലെ തന്നെയാണ് ഗ്രീക്കിൽ Iesous. ഗ്രീക്ക് മലയാളത്തിലേക്ക് തർജ്ജിമ ചെയ്തപ്പോൾ Iesous ‘യേശു‘ എന്ന് ലിപ്യന്തരണം ചെയ്തിരിക്കുന്നു (#2 => #3). ഗ്രീക്കിൽ Iesous ഉള്ളത് പോലെ തന്നെയാണ് മലയാളത്തിൽ യേശു എന്നത്.

എബ്രായത്തിൽ സംസാരിക്കുമ്പോൾ യേശുവിനെ Yhowshuwa എന്ന് വിളിച്ചിരുന്നു എന്നാൽ ഗ്രീക്ക് പുതിയ നിയമത്തിൽ തന്റെ പേർ ‘Iesous’ എന്ന് എഴുതിയിരിക്കുന്നു, അതായത് ഗ്രീക്ക് പഴയ നിയമമായ എൽ എക്സ് എക്സിൽ ആ പേര് എഴുതിയിരിക്കുന്നത് പോലെ തന്നെ. പുതിയ നിയമം ഗ്രീക്കിൽ നിന്ന് മലയാളത്തിലേക്ക് (#2 => #3) തർജ്ജിമ ചെയ്തപ്പോൾ ‘Iesous’ എന്ന പേര് ‘യേശു‘ എന്ന് ലിപ്യന്തരണം ചെയ്തിരിക്കുന്നു. അപ്പോൾ ‘യേശു‘ = ‘യോശുവ‘, ‘യേശു‘ ഗ്രീക്കിൽ നിന്നും, ‘യോശുവ‘ എബ്രായ ഭാഷയിൽ നിന്ന് നേരിട്ട് വരുന്നു.

ചുരുക്കത്തിൽ, നസ്രയനായ യേശുവും, 520 ബിസിയിലെ മഹാപുരോഹിതനായ യോശുവായും ഒരേ പേരിൽ വിളിക്കപ്പെട്ടിരുന്നു, അതായത് Yhowshuwa’ എന്ന് എബ്രായ മൂല ഭാഷയിലും ഗ്രീക്കിൽ ‘Iesous’ എന്നും വിളിച്ചു.

നസ്രയനായ യേശുവാണ് ശാഖ

ഇപ്പോൾ സെഖര്യാവിന്റെ പ്രവചനത്തിന് അർത്ഥമുണ്ട്. 520 ബി സിയിൽ നസ്രയനായ യേശുവിനെ ചൂണ്ടി കാണിക്കുന്ന ‘യേശു‘ എന്നായിരിക്കും വരുവാനുള്ള ശാഖയുടെ പേര് എന്ന് പ്രവചിച്ചു.

യിശായിയും, ദാവീദും യേശുവിന്റെ പൂർവ്വപിതാക്കന്മാർ ആയതുകൊണ്ട് അവൻ ‘യിശായിയുടെ കുറ്റിയിൽ നിന്നാണ് വരുന്നത്.‘ തന്നെ വ്യത്യസ്തനാക്കുന്ന നിലയിൽ യേശു ജ്ഞാനവും അറിവും ഉള്ളവനായിരുന്നു. തന്നെ വിമർശിക്കുന്നവരും, അനുഗമിക്കുന്നവരും ഒരു പോലെ സ്വാധീനിക്കപ്പെടത്തക്കവണ്ണം സാമർത്ഥ്യവും, ഉൾകാഴ്ചയും ഉള്ളവനായിരുന്നു അവൻ. സുവിശേഷങ്ങളിലെ തന്റെ അത്ഭുതങ്ങളിലൂടെ പ്രകടിപ്പിക്കപ്പെട്ട തന്റെ ശക്തി അവഗണിക്കുവാൻ കഴിയാത്തതാണ്. ഒരു വ്യക്തിക്ക് വേണമെങ്കിൽ വിശ്വസിക്കാതെയിരിക്കാം എന്നാൽ അവഗണിക്കുവാൻ കഴിയുകയില്ല. ഈ ശാഖയിൽ  നിന്ന് വരുമെന്ന് യെശയ്യാവ് പ്രവചിച്ച ജ്ഞാനവും, ശക്തിയും എന്ന വിശിഷ്ടമായ ഗുണങ്ങൾ യേശുവിന് ഉണ്ടായിരുന്നു.

നസ്രയനായ യേശുവിന്റെ ജീവിതത്തെ പറ്റി ചിന്തിക്കുക. താൻ രാജാവാണെന്ന് യേശു വാദിച്ചിരുന്നു. ഇതാണ് ‘ക്രിസ്തുവിന്റെ‘ അർത്ഥം. എന്നാൽ താൻ ഭൂമിയിൽ ആയിരുന്നപ്പോൾ ചെയ്തത് ഒരു പുരോഹിതന്റെ കർത്തവ്യമാണ്. ഒരു പുരോഹിതൻ ജനങ്ങൾക്ക് വേണ്ടി യാഗം കഴിക്കും. യേശുവിന്റെ മരണം വളരെ പ്രധാനമായിരുന്നു, കാരണം നമുക്ക് വേണ്ടിയുള്ള യാഗമായിരുന്നത്. അവന്റെ മരണം ഒരു വ്യക്തിയുടെ പാപത്തിന്റെ പരിഹാരമാണ്. യേശു മരിച്ച്, എല്ലാ പാപങ്ങൾക്കും മറുവിലയായപ്പോൾ സെഖര്യാവ് പ്രവചിച്ച പോലെ തന്നെ ‘ഒരു ദിവസം കൊണ്ട്‘ ദേശത്തിന്റെ പാപം യഥാർത്ഥത്തിൽ മാറി പോയി. താൻ ഒരു ‘ക്രിസ്തു/രാജാവ്‘ എന്ന് സാധാരണയായി അറിയപ്പെടുന്നുവെങ്കിലും തന്റെ മരണം കൊണ്ട് ഒരു പുരോഹിതന്റെ കർത്തവ്യം എല്ലാം താൻ ചെയ്തു. തന്റെ പുനരുത്ഥാനത്തിലൂടെ മരണത്തിന്മേലുള്ള തന്റെ അധികാരവും, ശക്തിയും പ്രകടിപ്പിച്ചു. രണ്ട് കർത്തവ്യങ്ങളെയും താൻ ഒരുമിച്ചു കൊണ്ടുവന്നു. ദാവീദ് പണ്ട് കാലത്ത് തന്നെ ‘ക്രിസ്തു‘ എന്ന് വിളിച്ച ശാഖ തന്നെ പുരോഹിതനായ രാജാവ്. തന്റെ ജനനത്തിന് 500 വർഷങ്ങൾക്ക് മുമ്പ് തന്നെ തന്റെ പേര് സെഖര്യാവ് പ്രവചിച്ചിരുന്നു.

പ്രവചന തെളിവ്

യേശുവിന്റെ കാലത്ത് ഇന്നത്തെ പോലെ തന്നെ തന്റെ അധികാരത്തെ ചോദ്യം ചെയ്തിരുന്ന വിമർശകർ ഉണ്ടായിരുന്നു. യേശുവിനെ മുൻ കണ്ടു എന്ന് വാദിച്ച പ്രവാചകന്മാരിലേക്ക് ചൂണ്ടി കാണിക്കുന്നതായിരുന്നു തന്റെ ഉത്തരം. തന്നെ എതിർത്തവരോട് ഉത്തരം പറഞ്ഞതിന്റെ ഒരു ഉദാഹരണം താഴെ കൊടുക്കുന്നു:

… തിരുവെഴുത്തുകൾ എനിക്ക് സാക്ഷ്യം പറയുന്നു….

യോഹന്നാൻ 5: 39

മറ്റ് വാക്കുകളിൽ, തന്റെ ജീവിതത്തെ കുറിച്ച് വർഷങ്ങൾക്ക് മുമ്പ് എബ്രായ വേദങ്ങളിൽ പ്രവചിച്ചിരുന്നു എന്ന് യേശു വാദിച്ചു. മാനുഷീക ബുദ്ധി കൊണ്ട് ഭാവി കാണുവാൻ കഴിയാത്തതു കൊണ്ട് ദൈവീക പദ്ധതി പ്രകാരമാണ് മനുഷരാശിക്ക് വേണ്ടി താൻ വന്നത് എന്നതിന്റെ തെളിവാണിത് എന്ന് യേശു പറഞ്ഞു. ഇത് തെളിയിക്കുവാൻ എബ്രായ വേദങ്ങൾ ഇന്ന് നുമുക്ക് ലഭ്യമാണ്.

എബ്രായ പ്രവാചകന്മാർ ഇന്നു വരെ പ്രവചിച്ചത് ചുരുക്കത്തിൽ നോക്കാം. മനുഷ്യ ചരിത്രത്തിന്റെ തുടക്കത്തിൽ തന്നെ യേശുവിന്റെ വരവിനെ പറ്റി പറഞ്ഞിരിക്കുന്നു. യേശു എവിടെ യാഗമാകും എന്നത് അബ്രഹാം മുൻ പറഞ്ഞു. വർഷത്തിലെ ഏത് ദിവസം യാഗമാകും എന്നത് പെസഹ മുന്നറിയിച്ചു. വരുവാനുള്ള രാജാവിനെ പറ്റി മുന്നറിയിക്കുവാൻ ‘ക്രിസ്തു‘ എന്ന ശീർഷകം സങ്കീർത്തനം 2ൽ ഉപയോഗിച്ചിരിക്കുന്നത് നാം കണ്ടു. തന്റെ കുലം, പുരോഹിത കർത്തവ്യം, പേര് എല്ലാം മുന്നറിയിച്ചിരിക്കുന്നത് നാം കണ്ടു. നസ്രയനായ യേശുവിന്റെ ജീവിതത്തെ കുറിച്ച് ഇത്ര അധികം പ്രവാചകന്മാർ പ്രവചിച്ചിരിക്കുന്നു, ഇതേ പോലെ പ്രവചനം ഉള്ള മറ്റ് ആരെയെങ്കിലും നിങ്ങൾക്ക് ചരിത്രത്തിൽ കാണുവാൻ സാധിക്കുമോ?

ഉപസംഹാരം: എല്ലാവർക്കും ജീവ വൃക്ഷം വാഗ്ദത്തം ചെയ്തിരിക്കുന്നു

ബൈബിളിന്റെ അവസാന അദ്ധ്യായം വരെ ആൽമരം പോലെയുള്ള അനശ്വരമായതും നിലനിൽക്കുന്നതുമായ മരത്തിന്റെ ചിത്രം കാണുന്നു. ‘ജീവ ജല നദിയുള്ള‘ ഭാവിയിലെ പുതിയ ഭൂമിയും കാണുന്നു.

2 നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടുവിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു.

വെളിപ്പാട് 22:2

നിങ്ങൾ ഉൾപ്പടെയുള്ള എല്ലാ ജാതികളെയും മരണത്തിൽ നിന്നുള്ള വിടുതലും, ജീവ വൃക്ഷത്തിന്റെ സമൃത്ഥിയും അനുഭവിക്കുവാൻ അഹ്വാനിക്കുന്നു. എന്നാൽ ശാഖ ആദ്യം ‘മുറിക്കപ്പെടേണ്ടതിന്റെ‘ ആവശ്യകത പ്രവാചകന്മാർ പ്രവചിക്കുന്നു. അത് നാം അടുത്ത ലേഖനത്തിൽ കാണുന്നു.

ശാഖയുടെ അടയാളം: വട സാവിത്രിയിൽ വിടാതെ പിടിക്കുന്ന ആൽമരം പോലെ

വട വൃക്ഷം അല്ലെങ്കിൽ ആൽ മരം തെക്കൻ ഏഷ്യയുടെ മുഖ്യ ആത്മീയ വസ്തുവും ഇന്ത്യയുടെ ദേശീയ മരവുമാണ്. മരണ ദൈവമായ യമ ദേവനുമായി ഇതിനെ ഒത്തു പറഞ്ഞിരിക്കുന്നു, ആയതിനാൽ മിക്കപ്പോഴും ഇത് കല്ലറയുടെ അടുക്കൽ നട്ട് പിടിപ്പിക്കുന്നു. പിന്നെയും പൊട്ടി മുളക്കുവാനുള്ള ഇതിന്റെ കഴിവ് നിമിത്തം ദീർഘകാലം ഇത് ഇരിക്കും, അമർത്യതയുടെ അടയാളവുമാണ്. ഒരു ആൽമരചുവട്ടിലാണ് സാവിത്രി ഒരു മകനെ ലഭിക്കുന്നതിനായി മരിച്ചു പോയ തന്റെ ഭർത്താവായ സത്യവൻ രാജാവിനായി യമ ദേവന്റെ അടുക്കൽ വിലപേശിയത്. വട പൂർണ്ണിമയും വട സാവിത്രിയും ആഘോഷിക്കുമ്പോൾ ഇത് ഓർക്കുന്നു.

ഇതിനൊട് സാമ്യമുള്ള വിവരണം എബ്രായ വേദമായ വേദപുസ്തകത്തിൽ കാണുന്നു. ഒരു ചത്ത മരം ജീവിച്ചു വരുന്നു…. മരിച്ചു പോയ രാജാക്കന്മാരിൽ ഒരു പുതിയ മകൻ എന്ന പ്രതിനിധിയായി. എന്നാൽ ഒരു പ്രധാന വ്യത്യാസം ഇത് ഒരു ഭാവിയെ നോക്കിയുള്ള പ്രവചനമാണ്, നൂറു കണക്കിന് വർഷങ്ങൾ കൊണ്ട് പല പ്രവാചകന്മാർ പ്രവചിച്ചതാണിത്. ഇതെല്ലാം ചേർത്ത് പറയുമ്പോൾ, ആരോ വരുന്നു എന്നർത്ഥം. യെശയ്യാവ് (750 ബി സി) ഈ കഥ തുടങ്ങി വച്ചു, പിന്നീടുള്ള പ്രവാചകർ ഇതിനെ വികസിപ്പിച്ചു – ചത്ത മരത്തിൽ നിന്ന് ഒരു മുള

യെശയ്യാവും ശാഖയും

യെശയ്യാവ് ചരിത്രത്തിൽ തെളിയിക്കാവുന്ന സമയത്താണ് ജീവിച്ചിരുന്നത്. യെഹൂദ ചരിത്രത്തിൽ ഇത് നമുക്ക് കാണുവാൻ കഴിയുന്നു.

Isaiah shown in historical timeline. He lived in the period of the Davidic Kings of Israel

ഇസ്രയേലിൽ ദാവീദ് കുലത്തിലെ രാജാക്കന്മാരുടെ ചരിത്ര കാലഘട്ടത്തിൽ ജിവിച്ചിരുന്ന യെശയ്യാവിനെ കാണിച്ചിരിക്കുന്നു

ദാവീദ് കുലത്തിലെ രാജാക്കന്മാർ യിസ്രയേലിൽ നിന്ന് വാഴുന്ന കാലത്താണ് (1000-600 ബി സി) യെശയ്യാവ് എഴുതപ്പെട്ടത്. യെശയ്യാവിന്റെ കാലത്ത് (750 ബി സി) വാഴ്ച അഴിമതി നിറഞ്ഞതായിരുന്നു. ഈ രാജാക്കന്മാർ ദൈവത്തിങ്കലേക്ക് തിരിയുവാനും, മോശെയുടെ പത്ത് കല്പനകൾ അനുസരിക്കുവാനും യെശയ്യാവ് അപേക്ഷിച്ചു. എന്നാൽ യിസ്രയേൽ മനം തിരിയുകില്ല എന്നും രാജ്യം നശിക്കുകയും രാജാക്കന്മാർ ഭരിക്കുകയില്ല എന്നും യെശയ്യാവിന് അറിയാമായിരുന്നു.

ഒരു വലിയ ആൽമരമായിട്ട് ഈ രാജ വാഴ്ചയെ യെശയ്യാവ് ചിത്രീകരിച്ചിരിക്കുന്നു. ഈ മരത്തിന്റെ വേര് ദാവീദ് രാജാവിന്റെ പിതാവായ യിശായി ആയിരുന്നു. യിശായിടെ മേൽ രാജ വാഴ്ച ദാവീദിൽ നിന്ന് തുടങ്ങി, പിന്നീട് ശലോമോൻ രാജാവ് പിൻഗാമിയായി. താഴെ ചിത്രീകരിച്ചിരിക്കുന്നത് പോലെ മരം വളർന്നു കൊണ്ടിരുന്നു, ഈ വാഴ്ചയിൽ അടുത്ത മകനായി ഉത്ഭവിച്ചു.

The image Isaiah used of the Dynasty like a large banyan tree with the Kings extending the tree trunk from the root of the founder - Jesse

യെശയ്യാവ് വാഴ്ചയെ വലിയ ആൽമരമായി കാണിച്ചിരിക്കുന്നു, വേരാകുന്ന സ്ഥാപകൻ -യിശായിൽ നിന്ന് തടിയായി രാജാക്കന്മാർ വളർന്നു

ആദ്യം ഒരു മരം… പിന്നെ ഒരു കുറ്റി… പിന്നെ ഒരു ശാഖ

ഈ ‘മരമാകുന്ന‘ വാഴ്ച വേഗത്തിൽ മുറിക്കപ്പെടും, ഒരു ചത്ത കുറ്റി മാത്രമായി ശേഷിക്കും എന്ന് യെശയ്യാവ് താക്കീത് നൽകി. ഒരു കുറ്റിയും, ശാഖയുമായി ചിത്രീകരിച്ച തന്റെ വെളിപ്പാട് ഇങ്ങനെ എഴുതി:

ന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും.
2 അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ.

യെശയ്യാവ് 11:1-2
Isaiah warned the Dynasty would one day become a dead stump

ഈ വാഴ്ച ഒരു കുറ്റി മാത്രമാകുമെന്ന് യെശയ്യാവ് താക്കീത് നൽകി

യെശയ്യാവിന് 150 വർഷങ്ങൾക്ക് ശേഷം ഏകദേശം 600 ബി സി യിലാണ് ‘മരം‘ വീണത്. ഈ സമയം ബാബിലോണ്യർ യിസ്രയേലിനെ പിടിച്ചടക്കുകയും രാജാക്കന്മാരെ ചിതറിക്കുകയും, യിസ്രയേല്ല്യരെ ബാബിലോണിലേക്ക് പ്രവാസത്തിലേക്ക് പിടിച്ച് കൊണ്ട് പോകുകയും ചെയ്തു (കാലഘട്ടത്തിലെ ചുവന്ന കാലം). ഇതാണ് യെഹൂദന്മാരുടെ ആദ്യ പ്രവാസ കാലം, ചിലർ ഇന്ത്യയിലേക്ക് ചേക്കേറി. സാവിത്രിയുടെയും സത്യവന്റെയും കഥയിൽ മരിച്ച് ഒരു രാജ പുത്രൻ ഉണ്ട് – സത്യവൻ. കുറ്റിയെ കുറിച്ചുള്ള പ്രവചനത്തിൽ നിരയിലെ എല്ലാ രാജാക്കന്മാരും അവസാനിക്കും, വാഴ്ചയും നശിച്ചു പോകും.

ശാഖ: ദാവീദിന്റെ ജ്ഞാനത്തിൽ നിന്ന് വരുവാനുള്ള ‘അവൻ‘

Shoot from the dead stump of Jesse

യിശായിടെ കുറ്റിയിൽ നിന്ന് ഒരു മുള

ഈ പ്രവചനം രാജാക്കന്മാരെ നശിപ്പിക്കുന്നത് മാത്രമല്ല, ഭാവിലേക്കും കൂടെ നോക്കിയിരുന്നു. ആൽമരത്തിന്റെ പൊതുവായ ഒരു ഗുണമാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ആൽമരത്തിന്റെ വിത്തുകൾ മറ്റ് മരങ്ങളുടെ കുറ്റിയിലാണ് സാധാരണ മുളയ്ക്കുന്നത്. ഈ മുളയ്ക്കുന്ന ആൽമരം വിത്തിന്റെ ആതിഥേയനാണ് കുറ്റി. ആൽമരം വിത്ത് സ്ഥാപിതമായാൽ ആതിഥേയനായ കുറ്റിയെക്കാൾ വളരും. യെശയ്യാവ് മുൻ കണ്ട മുള ആൽമരം പോലെയാണ്, കാരണം ഈ പുതിയ മുള വേരിൽ നിന്നാണ് ഒരു ശാഖയായി മാറുന്നത്.

ആൽമരത്തിന്റെ മുള കുറ്റിയിൽ നിന്ന് വളരും, യെശയ്യാവ് ഈ ചിത്രം ഉപയോഗിച്ച് പ്രവചിച്ചിരിക്കുന്നു, അതായത് ഒരു ദിവസം, വരും നാളിൽ യിശായിടെ കുറ്റിയിൽ നിന്ന് ഒരു മുള പൊട്ടി പുറപ്പെടും, അത് ഒരു ശാഖയായി മാറും. യെശയ്യാവ് ഈ മുളയെ ‘അവൻ‘ എന്നാണ് പറഞ്ഞിരിക്കുന്നത്. അതായത് വാഴ്ച വീണു പോയതിനു ശേഷം ദാവീദിന്റെ സന്തതിയിൽ നിന്ന് വരുന്ന ഒരു മനുഷ്യനെ പറ്റിയാണ് യെശയ്യാവ് പറയുന്നത്. ഈ മനുഷ്യന് ജ്ഞാനം, ശക്തി, അറിവ് ഉള്ളവനും, ദൈവത്തിന്റെ ആത്മാവ് അവന്റെ മേലും ഉണ്ടാകും.

A banyan tree outgrowing its host stump. Soon it will be a tangle of propagating roots and shoots.

ആതിഥേയ കുറ്റിയെക്കാൾ ഒരു ആൽമരം വളരുന്നു. വളരെ വേഗം കെട്ടുപിണഞ്ഞ വേരുകളും മുളകളുമാകും

പല ഇതിഹാസങ്ങളിലും അമർത്യതയുടെ അടയാളമായി ആൽമരം ഉപയോഗിച്ചിട്ടുണ്ട്. ഇതിന്റെ മുകളിലുള്ള വേരുകൾ മണ്ണിലേക്കിറങ്ങി അധികം തടികളായി തീരുന്നു. ഇത് ദീർഘായുസ്സിനെ കാണിക്കുന്നു, ആയതിനാൽ സൃഷ്ടാവായ ദൈവത്തെ പ്രതിനിധീകരിക്കുന്നു. യെശയ്യാവ് 750 ബി സി യിൽ മുൻ കണ്ട ഈ ശാഖയ്ക്ക് സമാനമായ ദൈവീക ഗുണങ്ങളുണ്ട്, രാജ്യത്വം എന്ന് ‘കുറ്റി‘ അപ്രത്യക്ഷമായതിനു ശേഷം ഈ ശാഖ ദീർഘകാലം വാഴുന്നു.  

യിരമ്യാവും ശാഖയും

ജനങ്ങൾ ഭാവിയിൽ നടക്കുന്ന സംഭവങ്ങൾ മനസ്സിലാകേണ്ടതിന് യെശയ്യാവ് ഒരു ചൂണ്ടുപലക ഉയർത്തിയിരിക്കുന്നു. എന്നാൽ പല ചൂണ്ടുപലകളിൽ ആദ്യത്തേതായിരുന്നു യെശയ്യാവിന്റേത്. യെശയ്യാവിന് ഏകദേശം 150 വർഷങ്ങൾക്ക് ശേഷം 600 ബി സിയിൽ, യിരമ്യാവ്, തന്റെ കണ്മുമ്പിൽ ദാവീദിന്റെ രാജത്വം നശിച്ചപ്പോൾ ഇങ്ങനെ എഴുതി:

5 ഞാൻ ദാവീദിന്നു നീതിയുള്ളോരു മുളയായവനെ ഉത്ഭവിപ്പിക്കുന്ന കാലം വരും; അവൻ രാജാവായി വാണു ബുദ്ധിയോടെ പ്രവർത്തിച്ചു ദേശത്തു നീതിയും ന്യായവും നടത്തും.
6 അവന്റെ കാലത്തു യെഹൂദാ രക്ഷിക്കപ്പെടും; യിസ്രായേൽ നിർഭയമായി വസിക്കും; അവന്നു യഹോവ നമ്മുടെ നീതി എന്നു പേർ പറയും എന്നു യഹോവയുടെ അരുളപ്പാടു.

യിരമ്യാവ് 23:5-6

യിരമ്യാവ് ദാവീദിന്റെ രാജത്വമായ യെശയ്യാവിന്റെ ശാഖയെ  വികസിപ്പിച്ചു. ശാഖയും ഒരു രാജാവായിരിക്കും. എന്നാൽ ഒരു കുറ്റി മാത്രമായി മാറിയ മുൻ കാല ദാവീദ് കുലത്തിലെ രാജാക്കന്മാരെ പോലെയല്ല.

ശാഖ: കർത്താവ് നമ്മുടെ നീതി

ശാഖയുമായുള്ള വ്യത്യാസം അവന്റെ പേരിൽ കാണുവാൻ കഴിയും. അവന് ദൈവം എന്ന പേരുണ്ടാകും (‘കർത്താവ്‘ – ദൈവത്തിന്റെ എബ്രായ പേർ). ആൽമരം പോലെ ഈ ശാഖ ദൈവത്തെ ചിത്രീകരിക്കും. അവൻ ‘നമ്മുടെ‘ (മനുഷ്യരുടെ) നീതിയും ആയിരിക്കും.

സാവിത്രി തന്റെ ഭർത്താവായ സത്യവന്റെ ശരീരത്തിനായി യമനെ നേരിട്ടു, അവളുടെ നീതിയാണ് മരണത്തെ (യമ) നേരിടുവാൻ ശക്തി നൽകിയത്. കുംഭമേളയെ പറ്റി നാം പഠിച്ചപ്പോൾ ഇങ്ങനെ പറഞ്ഞു, നമ്മുടെ മലിനത അല്ലെങ്കിൽ പാപമാണ് പ്രശ്നം ആയതിനാൽ നമ്മിൽ ‘നീതി‘ ഇല്ല.

14 മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ
15 തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു

എബ്രായർ 2:14b-15

ബൈബിളിൽ പിശാച് യമ ദേവനെപോലെയാണ്, കാരണം അവൻ നമുക്കെതിരായി മരണം കൊണ്ടുവരുന്നു. അതായത്, യമ ദേവൻ സത്യവന്റെ ശരീരത്തിനായി വാദിച്ചതു പോലെ ഒരു തവണ പിശാച് ഒരു ശരീരത്തിനായി വാദിച്ചു എന്ന് ബൈബിൾ വിവരിക്കുന്നു.

9 എന്നാൽ പ്രധാനദൂതനായ മിഖായേൽ മോശെയുടെ ശരീരത്തെക്കുറിച്ചു പിശാചിനോടു തർക്കിച്ചു വാദിക്കുമ്പോൾ ഒരു ദൂഷണവിധി ഉച്ചരിപ്പാൻ തുനിയാതെ: കർത്താവു നിന്നെ ഭർത്സിക്കട്ടെ എന്നു പറഞ്ഞതേ ഉള്ളൂ.

യൂദ 1:9

സാവിത്രി, സത്യവന്റെ കഥയിൽ യമ ദേവന് ശക്തിയുള്ളതുപോലെ പിശാചിന് ശക്തിയുണ്ട്, ഒരിക്കൽ സാധുവായ പ്രവാചകൻ മോശെയുടെ ശരീരത്തിനായി വാദിച്ചു. അങ്ങനെയെങ്കിൽ മലിനതയും പാപവും ഉള്ള നമ്മുടെ മേലും മരണം കൊണ്ടുവരുവാൻ തീർച്ചയായും അവന് ശക്തിയുണ്ട്. മരണം കൊണ്ടു വരുന്ന പിശാചിനെ ശാസിക്കുവാൻ സൃഷ്ടികർത്താവായ ദൈവത്തിനു മാത്രമേ അധികാരമുള്ളു എന്ന് ദൂതന്മാർ വരെ അംഗീകരിക്കുന്നു.

ഇവിടെ, ‘ശാഖ‘ എന്നത് ഭാവിയിൽ ദൈവം നമുക്ക് ‘നീതി‘ തരും എന്ന വാഗ്ദത്തമാണ്, ഇതിലൂടെ നമുക്ക് മരണത്തിന്മേൽ ജയം ഉണ്ട്.

എങ്ങനെ?

ഈ വിഷയത്തെ വികസിപ്പിച്ച് കൂടുതൽ വിവരങ്ങൾ സെഖര്യാവ് നൽകുന്നു. വരുവാനുള്ള ശാഖയുടെ പേര് വരെ അവൻ പ്രവചിക്കുന്നു. മരണത്തെ (യമ ദേവൻ) തിരസ്കരിക്കുന്ന സാവിത്രി, സത്യവന്റെ കഥയുടെ സാമ്യമാണിത്. ഇത് നാം അടുത്തതായി കാണുന്നു.

കുരുക്ഷേത്ര യുദ്ധത്തിൽ: ‘അഭിഷിക്തന്റെ‘ വരവിനെ പറ്റി

മഹാഭാരതം എന്ന ഇതിഹാസത്തിന്റെ കേന്ദ്രവസ്തുവായ അറിവാണ് ഭഗവത്ഗീത. ഗീതമായിട്ടാണ് എഴുതിയിരിക്കുന്നതെങ്കിലും ഇന്ന് ഇത് പൊതുവെ വായിക്കുകയാണ് ചെയ്യുന്നത്. രണ്ട് രാജകുടുഃബങ്ങൾ തമ്മിലുള്ള യുദ്ധമായ കുരുക്ഷേത്ര യുദ്ധത്തിന്റെ തൊട്ട് മുമ്പിൽ ദേവനായ കൃഷ്ണനും, രാജ യോദ്ധാവായ അർജ്ജുനനും തമ്മിലുള്ള സംസാരമാണ് ഗീതയിൽ നാം കാണുന്നത്. പുരാണ രാജ വാഴ്ചയുടെ സ്ഥാപകനായ കുരു രാജാവിന്റെ രാജ പരമ്പരയിലെ രണ്ട് വംശങ്ങളിലെ യോദ്ധാക്കന്മാരും ഭരണകർത്താക്കന്മാരും തമ്മിലായിരുന്നു ഈ യുദ്ധം. പാണ്ഡവ രാജാവായ യുധിഷ്ഠിരനാണോ കൗരവ രാജാവായ ദുര്യോധനനാണോ ഭരണത്തിൽ വരുന്നത് എന്നനുസരിച്ചായിരുന്നു ബന്ധുക്കളായ പാണ്ഡവന്മാരും കൗരവന്മാരും യുദ്ധത്തിന് ഒരുങ്ങിയത്. യുധിഷ്ഠിരന്റെ സിംഹാസനത്തെ ദുരോധനൻ അട്ടിമറിച്ചെടുത്തു. ആയതിനാൽ യുധിഷ്ഠിരനും തന്റെ കൂടെയുള്ള പാണ്ഡവന്മാരും തങ്ങളുടെ സിംഹാസനം തിരിച്ചു പിടിക്കുവാനായി യുദ്ധം ചെയ്തു. പാണ്ഡവന്മാരിലെ യൊദ്ധാവായ അർജ്ജുനനും ദേവനായ കൃഷ്ണനും തമ്മിൽ ഇങ്ങനെയുള്ള  സാഹചര്യങ്ങളിൽ ആത്മീയ സ്വാതന്ത്ര്യവും, അനുഗ്രഹവും നേടി തരുന്ന അറിവുകളെ പറ്റിയുള്ള സംസാരമാണ് ഭഗവത്ഗീത.

എബ്രായ സാഹിത്യമായ വേദപുസ്തകത്തിലെ ജ്ഞാന സാഹിത്യങ്ങളിലെ മുഖ്യമായതാണ് സങ്കീർത്തനങ്ങൾ. ഇത് പാട്ടായിട്ടാണ് രചിച്ചതെങ്കിലും ഇന്ന് ഇത് വായിക്കുകയാണ് ചെയ്യുന്നത്. രണ്ട് ശക്തികൾ തമ്മിലുള്ള യുദ്ധത്തിന് മുമ്പ് കർത്താവും തന്റെ അഭിഷിക്തനും (ഭരണകർത്താവ്) തമ്മിലുള്ള സംസാരമാണ് രണ്ടാം സങ്കീർത്തനത്തിൽ കൊടുത്തിരിക്കുന്നത്. ഈ യുദ്ധത്തിൽ മഹാന്മാരായ യോദ്ധാക്കളും രാജാക്കന്മാരും രണ്ട് പക്ഷത്തും നിരന്നിരിക്കുന്നു. പുരാണ രാജകുലത്തിന്റെ സ്ഥാപകനായ പൂർവ്വപിതാവായ ദാവീദ് രാജാവിന്റെ സന്തതിയാണ് ഒരു പക്ഷത്തെ രാജാവ്. ആർക്കാണ് ഭരണാധികാരം ലഭിക്കുന്നത് എന്നതിനെ പറ്റിയുള്ള യുദ്ധമാണിത്. സ്വാതന്ത്ര്യം, ജ്ഞാനം അനുഗ്രഹം എന്നിവയെ പറ്റിയാണ് രണ്ടാം സങ്കീർത്തനത്തിൽ കർത്താവും അഭിഷിക്തനും തമ്മിൽ സംസാരിക്കുന്നത്.

ഒരുപോലെയെന്ന് നിങ്ങൾക്ക് തോന്നുന്നില്ലെ?

സംസ്കൃത വേദങ്ങളിലെ അറിവുകളെ മനസ്സിലാക്കുവാനുള്ള പ്രധാന വഴി ഭഗവത്ഗീത ആയിരിക്കുന്നതുപോലെ വേദപുസ്തകത്തിലെ അറിവുകൾ മനസ്സിലാക്കുവാനുള്ള പ്രധാന വഴി സങ്കീർത്തനങ്ങളാണ്. ഈ അറിവുകൾ കൂടുതൽ മനസ്സിലാക്കുവാൻ സങ്കീർത്തനങ്ങളെ കുറിച്ചുള്ള പശ്ചാത്തലങ്ങളും, പ്രധാന രചയിതാവായ ദാവീദ് രാജാവിനെ പറ്റിയും നാം അറിഞ്ഞിരിക്കണം.

ആരാണ് ദാവീദ് രാജാവ്, എന്താണ് സങ്കീത്തനങ്ങ?

https://en.satyavedapusthakan.net/wp-content/uploads/sites/3/2017/10/isaiah-sign-of-the-branch-timeline--1024x576.jpg

ചരിത്രത്തിൽ ദാവീദ് രാജാവ്, സങ്കീർത്തനങ്ങൾ, മറ്റ് എബ്രായ ഋഷിമാർ, എഴുത്തുകൾ എന്നിവയുടെ കാലഘട്ടങ്ങൾ

യിസ്രയേല്യരുടെ ചരിത്രത്തിലെ കാലഘട്ടങ്ങൾ എടുത്തു പഠിച്ചാൽ അബ്രഹാമിന് ആയിരം വർഷങ്ങൾക്ക് ശേഷവും മോശെയുടെ 500 വർഷങ്ങക്ക് ശേഷം ഏകദേശം 1000 ബിസിയിലാണ് ദാവീദ് ജീവിച്ചിരുന്നത്. തന്റെ കുടുഃബത്തിന്റെ ആടുകളെ മേയിക്കുന്നവനായിരുന്നു ദാവീദ്. യിസ്രയേലിനെ പിടിച്ചടക്കുവാനായി മല്ലനായ ഗോല്യാത്ത് യിസ്രയേലിന് നേരെ യുദ്ധത്തിന് വന്നു. യിസ്രയേല്ല്യർ നിരാശപ്പെട്ടു, തോൽക്കപ്പെട്ടു. ദാവീദ് ഗോല്ല്യാത്തിനെ വെല്ലു വിളിക്കുകയും അവനെ യുദ്ധത്തിൽ കൊന്നു കളയുകയും ചെയ്തു. യോദ്ധാവിന് മേലുള്ള ഇടയ ബാലന്റെ ജയം ദാവീദിനെ പ്രസിദ്ധനാക്കി.

എന്നിരുന്നാലും അനേക കഠിനവും, നീണ്ടതുമായ അനുഭവങ്ങൾക്ക് ശേഷമാണ് താൻ രാജാവായത്, കാരണം തനിക്ക് യിസ്രയേലിലും പുറത്തും തന്നെ എതിർത്തിരുന്ന അനേക ശത്രുക്കൾ ഉണ്ടായിരുന്നു. ദാവീദ് ദൈവത്തിൽ ആശ്രയിക്കുകയും, ദൈവം തന്നെ സഹായിക്കുകയും ചെയ്തതിക്നാൽ ഇതിനെയെല്ലാം താൻ അതിജീവിച്ചു. വേദപുസ്തകത്തിലെ അനേക പുസ്തകങ്ങളിൽ ദാവീദിന്റെ ബുദ്ധിമുട്ടുകളും, ജയങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു.  

ദൈവത്തിനായി പാട്ടുകളും, പദ്യങ്ങളും എഴുതിയ പാട്ടുകാരനായും ദാവീദ് പ്രസിദ്ധനായിരുന്നു. ഈ പാട്ടുകളും, പദ്യങ്ങളും എല്ലാം ദൈവം ഉത്തേജിപ്പിച്ചതും, വേദപുസ്തകത്തിലെ സങ്കീത്തനം എന്ന പുസ്തകമായി രൂപപ്പെടുകയും ചെയ്തു.

സങ്കീത്തനത്തിലെ ‘ക്രിസ്തുവിനെ‘ കുറിച്ചുള്ള പ്രവചനങ്ങ

ദാവീദ് മഹാനായ രാജാവും, യോദ്ധാവും ആയിരുന്നെങ്കിലും തന്റെ രാജകുലത്തിൽ നിന്ന് വരുന്ന, തന്നെക്കാൾ ശക്തനും, അധികാരമുള്ളവനുമായ ‘ക്രിസ്തുവിന്റെ‘ വരവിനെ പറ്റി സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നു. വേദപുസ്തകത്തിൽ സങ്കീർത്തനം 2 ൽ ക്രിസ്തിവിനെ പരിചയപ്പെടുത്തുന്നത് ഭഗവത്ഗീതയിലെ പോലെ ഒരു രാജ യുദ്ധത്തിലാണ്.

സങ്കീർത്തനം 2

1ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർഥമായതു നിരൂപിക്കുന്നതും എന്ത്?

2യഹോവയ്ക്കും അവന്റെ ‘അഭിഷിക്ത’നും വിരോധമായി

ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കയും

അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നത്:

3നാം അവരുടെ കെട്ടുകളെ പൊട്ടിച്ച്

അവരുടെ കയറുകളെ എറിഞ്ഞുകളക.

4സ്വർഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു;

കർത്താവ് അവരെ പരിഹസിക്കുന്നു.

5അന്ന് അവൻ കോപത്തോടെ അവരോട് അരുളിച്ചെയ്യും;

ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.

6എന്റെ വിശുദ്ധപർവതമായ സീയോനിൽ

ഞാൻ എന്റെ ‘രാജാവിനെ’ വാഴിച്ചിരിക്കുന്നു.

7ഞാൻ ഒരു നിർണയം പ്രസ്താവിക്കുന്നു:

യഹോവ എന്നോട് അരുളിച്ചെയ്തത്,

നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.

8എന്നോടു ചോദിച്ചുകൊൾക;

ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും;

9ഇരുമ്പുകോൽകൊണ്ട് നീ അവരെ തകർക്കും;

കുശവന്റെ പാത്രംപോലെ അവരെ ഉടയ്ക്കും.

10ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിൻ;

ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊൾവിൻ.

11ഭയത്തോടെ യഹോവയെ സേവിപ്പിൻ;

വിറയലോടെ ഘോഷിച്ചുല്ലസിപ്പിൻ.

12അവൻ കോപിച്ചിട്ട് നിങ്ങൾ വഴിയിൽവച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ.

അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും;

അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ.

ഇതേ ഭാഗം, ഗ്രീക്ക ഭാഷയിൽ നിന്ന് വിവരിച്ചിരിക്കുന്നത്

സങ്കീർത്തനം 2:1-2
HebrewGreekEnglishമാതൃഭാഷ
א  לָמָּה, רָגְשׁוּ גוֹיִם;    וּלְאֻמִּים, יֶהְגּוּ-רִיק.   ב  יִתְיַצְּבוּ, מַלְכֵי-אֶרֶץ–    וְרוֹזְנִים נוֹסְדוּ-יָחַד: עַל-יְהוָה,    וְעַל-מְשִׁיחוֹ.1Ἵνα τί ἐφρύαξαν ἔθνη, καὶ λαοὶ ἐμελέτησαν κενά; 2 παρέστησαν οἱ βασιλεῖς τῆς γῆς καὶ οἱ ἄρχοντες συνήχθησαν ἐπὶ τὸ αὐτὸ κατὰ τοῦ κυρίου καὶ κατὰ τοῦ χριστοῦ αὐτοῦ. διάψαλμα.  1 Why do the nations conspire and the peoples plot in vain? 2 The kings of the earth rise up and the rulers band together against the Lord and against his Christ.1 ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു? 2 യഹോവെക്കും അവന്റെ ക്രിസ്തു വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു

കുരുക്ഷേത്ര യുദ്ധത്തിന്റെ പരിണതഫലങ്ങൾ

നിങ്ങൾ കാണുന്നതു പോലെ സങ്കീർത്തനം 2 ലെ ‘ക്രിസ്തു‘/‘അഭിഷിക്തൻ‘ എന്നതിന്റെ പശ്ചാത്തലം ഭഗവത്ഗീതയിലെ കുരുക്ഷേത്ര യുദ്ധത്തിന്റെ പശ്ചാത്തലം പോലെ തന്നെയാണ്. കുരുക്ഷേത്ര യുദ്ധത്തിന്റെ പരിണതഫലങ്ങൾ നോക്കുമ്പോൾ ചില വ്യത്യാസങ്ങൾ കാണുവാൻ കഴിയും. അർജ്ജുനനും പാണ്ഡവരും യുദ്ധത്തിൽ ജയിച്ചു, ആയതിനാൽ സിംഹാസനം അട്ടിമറിച്ച കൗരവരിൽ നിന്ന് രാജഭരണം പാണ്ഡവരുടെ കയ്യിൽ വന്നു, കൂടാതെ യുധിഷ്ഠിരൻ രാജാവാകുകയും ചെയ്തു. പാണ്ഡവ സഹോദരങ്ങളും, കൃഷ്ണനും, ബാക്കി കയ്യിൽ എണ്ണുവാൻ കഴിയുന്ന കുറച്ചു പേരും മാത്രമേ ഈ 18 ദിവസത്തെ യുദ്ധം അതിജീവിച്ചുള്ളു – ബാക്കി ജനം എല്ലാം കൊല്ലപ്പെട്ടു. യുദ്ധം കഴിഞ്ഞുള്ള 36 വർഷത്തെ ഭരണത്തിനു ശേഷം യുധിഷ്ഠിരൻ രാജസ്ഥാനം രാജി വച്ച് അർജ്ജുനന്റെ ചെറുമകനായ പരിക്ഷിത്തിന് ഈ സ്ഥാനം നൽകി. ദ്രൗപതിയും തന്റെ സഹോദരന്മാരും ഒത്ത് താൻ ഹിമാലയത്തിലേക്ക് യാത്രയായി. ദ്രൗപതിയും, നാലു പാണ്ഡവന്മാരായ ഭീമൻ, അർജ്ജുനൻ, നകുലൻ, സഹദേവൻ എന്നിവരും യാത്രയിൽ മരണമടഞ്ഞു. യുധിഷ്ഠിരന് മാത്രമേ സ്വർഗ്ഗത്തിലേക്ക് പ്രവേശനം ലഭിച്ചുള്ളു. യുദ്ധം നിർത്തലാക്കാഞ്ഞതു കൊണ്ട് കൗരവരുടെ മാതാവായ ഗാന്ധാരി കൃഷ്ണനോട് വളരെ കോപിച്ചു, അവനെ ശപിച്ചു, ഇതു മൂലം 36 വർഷങ്ങൾക്ക് ശേഷം കുലങ്ങൾ തമ്മിലുള്ള ഒരു യുദ്ധത്തിൽ അബദ്ധത്തിൽ കുന്തം കൊണ്ട് മരണമടഞ്ഞു. കുരുക്ഷേത്ര യുദ്ധവും, അതിനു ശേഷമുള്ള കൃഷ്ണന്റെ കൊലയും ലോകത്തെ കലിയുഗത്തിലേക്ക് തള്ളി വിട്ടു.

ആയതിനാൽ കുരുക്ഷേത്ര യുദ്ധത്തിൽ നിന്ന് നമുക്ക് എന്തു ലഭിച്ചു?

കുരുക്ഷേത്ര യുദ്ധത്തിൽ നിന്ന് നമുക്ക് ലഭിച്ച ഫലങ്ങൾ

ആയിര കണക്കിന് വർഷങ്ങൾക്ക് ശേഷം ജീവിക്കുന്ന നാം വലിയ ആവശ്യകതയിലാണ്. നാം ഒരു സംസാരയിലാണ് (ചക്രത്തിൽ) ജീവിക്കുന്നത്. വേദന, രോഗം, വയസ്സാകുക, മരണം എന്നിവയുടെ നിഴലിലാണ് നാം ജീവിക്കുന്നത്. പണക്കാരെ മാത്രം സഹായിക്കുന്നതും, ഭർണകർത്താക്കളുടെ സുഹൃത്തുക്കളുമായ സർക്കാരിന്റെ കീഴിലാണ് നാം ജീവിക്കുന്നത്. കലിയുഗം നമ്മെ പല വിധത്തിൽ സ്വാധീനിക്കുന്നു.

അഴിമതിയില്ലാത്ത സർക്കാരും, കലിയുഗത്തിലല്ലാത്ത സമൂഹവും, വീണ്ടും കറങ്ങി വരുന്ന പാപത്തിൽ നിന്നും മരണത്തിൽ നിന്നും ഒരു വിടുതലും വേണം എന്ന് നാം ആഗ്രഹിക്കുന്നു.

സങ്കീർത്തനം 2 ലെ വരുവാനുള്ള ‘ക്രിസ്തുവിൽ‘ നിന്ന് ലഭിക്കുന്ന ഫലങ്ങൾ

സങ്കീർത്തനം 2 ൽ പരിചയപ്പെടുത്തിയിരിക്കുന്ന ‘ക്രിസ്തു‘ എങ്ങനെ നമ്മുടെ ആവശ്യങ്ങളെ നിറവേറ്റി തരുമെന്ന് എബ്രായ ഋഷിമാർ വിവരിച്ചിട്ടുണ്ട്. അതിനു ഒരു യുദ്ധം ആവശ്യമാണ്, എന്നാൽ കുരുക്ഷേത്ര യുദ്ധത്തിൽ നിന്നും, സങ്കീർത്തനം 2 ൽ പറഞ്ഞിരിക്കുന്ന യുദ്ധത്തിൽ നിന്ന് വ്യത്യസ്തമാണിത്. ഇത് ‘ക്രിസ്തുവിന്‘ മാത്രം ചെയ്യുവാൻ കഴിയുന്ന യുദ്ധമാണിത്. ശക്തിയും ബലവും കൊണ്ട് ജയിക്കുന്നതിന് പകരം ക്രിസ്തു നമ്മെ പാപത്തിൽ നിന്നും മരണത്തിൽ നിന്നും പുറത്തു കൊണ്ടു വന്ന് നമ്മെ സഹായിക്കുന്നു എന്ന് പ്രവാചകന്മാർ പറഞ്ഞിരിക്കുന്നു. ഈ സംസാരയിൽ കുടുങ്ങിയിരിക്കുന്നവരെ ബലത്താലല്ല, സ്നേഹത്തിൽ ശത്രുവിന്റെ കയ്യിൽ നിന്ന് വിടുവിച്ചെങ്കിൽ മാത്രമേ സങ്കീർത്തനം 2 ൽ പറഞ്ഞിരിക്കുന്ന കാര്യത്തിൽ എത്തുവാൻ കഴിയുകയുള്ളു. ദാവീദിന്റെ കൊമ്പിൽ നിന്ന് പുറപ്പെട്ട് വന്ന മുളയിൽ നിന്ന് ഈ യാത്ര ആരംഭിക്കുന്നു

രാജ് എന്ന വാക്ക് പോലെ: യേശു ക്രിസ്തുവിലെ ‘ക്രിസ്തു‘ എന്ന വാക്കിന്റെ അർത്ഥം എന്താണ്?

യേശുവിന്റെ അവസാനത്തെ പേരെന്താണെന്ന് ചിലപ്പോൾ ഞാൻ ജനങ്ങളോട് ചോദിക്കാറുണ്ട്. അവർ മിക്കവാറും പറയുന്ന ഉത്തരം ഇതാണ്,

 “അവന്റെ അവസാനത്തെ പേര് ‘ക്രിസ്തു‘എന്നാണെന്ന് തോന്നുന്നു, എന്നാൽ ഉറപ്പില്ല“

അപ്പോൾ ഞാൻ ചോദിക്കും,

 “അങ്ങനെയെങ്കിൽ, യേശു ബാലനായിരുന്നപ്പോൾ, യോസേഫ് ക്രിസ്തുവും, മറിയ ക്രിസ്തുവും ബാലനായ യേശുവിനെ കടയിൽ കൊണ്ടുപോകുമായിരുന്നുവോ?“

ഇങ്ങനെ പറയുമ്പോൾ, യേശുവിന്റെ കുടുഃബപേരല്ല ‘ക്രിസ്തുവെന്ന്‘ അവർ മനസ്സിലാക്കും. അപ്പോൾ, എന്താണ് ‘ക്രിസ്തു‘? ആ വാക്ക് എവിടെ നിന്ന് വന്നു? അതിന്റെ അർത്ഥം എന്താണ്? ആശ്ചര്യം എന്ന് പറയട്ടെ, അനേകർ ‘ക്രിസ്തു‘ എന്ന വാക്കിന്റെ അർത്ഥം ‘ഭരണകർത്താവ്‘ അല്ലെങ്കിൽ ‘ഭരണം‘ എന്ന് മാത്രമാണ് മനസ്സിലാക്കിയിരിക്കുന്നത്.  ഇന്ത്യയെ സ്വാതന്ത്ര്യത്തിനു മുമ്പ് ഭരിച്ചിരുന്ന ബ്രിട്ടീഷ് ഭരണത്തിലെ ‘ഭരണം‘ പോലെ തന്നെയുള്ളു ഇത്.

തർജ്ജിമയും ലിപ്യന്തരണവും

തർജ്ജിമയുടെ ചില അടിസ്ഥാനങ്ങൾ നാം ആദ്യം മനസ്സിലാക്കണം. തർജ്ജിമ ചെയ്യുന്നവർ ചിലപ്പോൾ അർത്ഥം മനസ്സിലാക്കി തർജ്ജിമ ചെയ്യുന്നതിനു പകരം ഒരേ പോലെ ശബ്ദമുള്ള വാക്കുകൾ ഉപയോഗിക്കാറുണ്ട്. ഇതിന് ലിപ്യന്തരണം എന്ന് പറയും. ഉദാഹരണത്തിന്, “KumbhMela“ എന്ന വാക്ക് ഇംഗ്ലീഷിൽ ലിപ്യന്തരണം ചെയ്യപ്പെട്ട കുമ്പമേള എന്ന മലയാളം വാക്കാണ്. മേള എന്ന വാക്കിന്  ഇംഗ്ലീഷിൽ ‘ഫേർ‘ അല്ലെങ്കിൽ ‘ഫെസ്റ്റിവൽ‘ എന്ന വാക്കാണെങ്കിലും ഒരേപോലെ ശബ്ദമുള്ള കുമ്പമേളയാണ് കുമ്പ്ഫേരിന് പകരം ഉപയോഗിച്ചിരിക്കുന്നത്. “Raj” എന്ന വാക്ക് ഇംഗ്ലീഷിൽ ലിപ്യന്തരണം ചെയ്യപ്പെട്ട “രാജ്” എന്ന മലയാളം വാക്ക‍ാണ്. രാജ് എന്ന വാക്കിന്  ഇംഗ്ലീഷിൽ ‘റൂൾ‘ എന്നാണർത്ഥം വരുന്നത് എങ്കിലും ഒരേപോലെ ശബ്ദം വരുന്ന “ബ്രിട്ടീഷ് രാജ്“ എന്ന വാക്കാണ് “ബ്രിട്ടീഷ് റൂൾ“ എന്ന വാക്കിന് പകരം ഉപയോഗിച്ചിരിക്കുന്നത്. വേദപുസ്തകത്തിന്റെ കാര്യം വരുമ്പോൾ പേരുകൾ തർജ്ജിമ (അർത്ഥം വച്ച്) ചെയ്യണോ അതോ ലിപ്യന്തരണം ചെയ്യണോ (ഒരേ പോലെയുള്ള ഉച്ചാരണം) എന്ന് തർജ്ജിമ ചെയ്യുന്നവർ തീരുമാനിക്കണം. ഇതിന് പ്രത്യേക നിയമങ്ങൾ ഒന്നും ഇല്ല.

സെപ്റ്റുവജിന്റ്

ഏകദേശം 250 ബി സിയിലാണ് അന്നത്തെ കാലത്തെ രാജ്യന്തര ഭാഷയായ ഗ്രീക്കിലേക്ക് എബ്രായ വേദം (പഴയനിയമം) ആദ്യമായി തർജ്ജിമ ചെയ്തത്. ഈ പരിഭാഷയെ സെപ്റ്റുവജിന്റ് (LXX) എന്നാണ് വിളിച്ചിരുന്നത്, ഇത് വളരെ സ്വാധീനം ചെലുത്തിയിരുന്നു. പുതിയ നിയമം ഗ്രീക്കിലാണ് എഴുതപെട്ടത്, ഇതിൽ പഴയനിയമത്തിൽ നിന്ന് എടുത്തിരിക്കുന്ന ഉദ്ധരണികൾ എല്ലാം സെപ്റ്റുവജിന്റിൽ നിന്നാണ്  എടുത്തിരിക്കുന്നത്.

സെപ്റ്റുവജിന്റിലെ തർജ്ജിമയും, ലിപ്യന്തരണവും

താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ ഈ പ്രക്രിയയും, ഇത് ആധുനിക  വേദപുസ്തകത്തെ എങ്ങനെ സ്വാധീനിച്ചിരിക്കുന്നു എന്നും കാണിച്ചിരിക്കുന്നു.

മൂലഭാഷയിൽ നിന്ന് ആധുനിക വേദപുസ്തകത്തിലേക്കുള്ള തർജ്ജിമ ഒഴുക്ക്

മൂല എബ്രായ ഭാഷയിലുള്ള പഴയനിയമം (1500 – 400 ബി സി വരെ എഴുതിയത്) ആദ്യത്തെ കോളത്തിൽ (#1) കൊടുത്തിരിക്കുന്നു. കാരണം, 250 ബി സിയിൽ എബ്രായത്തിൽ നിന്ന് ->ഗ്രീക്കിലേക്ക് പരിഭാഷപ്പെടുത്തിയതാണ് സെപ്റ്റുവജിന്റ്, ഇത് കാണിക്കുവാൻ ഒന്നാം കോളത്തിൽ (#1) നിന്ന് രണ്ടാം കോളത്തിലേക്ക് (#2) ആരോ കൊടുത്തിരിക്കുന്നു. പുതിയ നിയമം ഗ്രീക്ക് ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത് (50 – 90 എ ഡി), ആയതിനാൽ, രണ്ടാം കോളത്തിൽ (#2) പഴയനിയമവും, പുതിയനിയമവും ഉൾപ്പെടുത്തിയിരിക്കുന്നു. അവസാന പകുതിയിൽ (#3)വേദപുസ്തകം ആധുനിക ഭാഷയിൽ തർജ്ജിമപ്പെടുത്തിയത് ഉൾപ്പെടുത്തിയിരിക്കുന്നു. പഴയനിയമം (എബ്രായ വേദം) എബ്രായത്തിൽ (1 –> 3) നിന്നും, പുതിയ നിയമം ഗ്രീക്കിൽ (2–>3) നിന്നുമാണ് തർജ്ജിമ ചെയ്തിരിക്കുന്നത്. മുമ്പ് വിവരിച്ചിരിക്കുന്നത് പോലെ പേരുകൾ പരിഭാഷപ്പെടുത്തുന്നത് എങ്ങനെയെന്ന് തർജ്ജിമക്കാർ തന്നെ തീരുമാനിക്കണം. ഇത് ലിപ്യന്തരണം, തർജ്ജിമ എന്ന് എഴുതിയ രണ്ട് ആരോയിൽ കാണിച്ചിരിക്കുന്നു, തർജ്ജിമ ചെയ്യുന്നവർക്ക് ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം.

 ‘ക്രിസ്തുവിന്റെഉല്പത്തി

 ‘ക്രിസ്തു‘ എന്ന പദം ലക്ഷ്യമാക്കി മുകളിൽ കൊടുത്തിരിക്കുന്ന ക്രീയ തുടരാം

വേദപുസ്തകത്തിൽ ക്രിസ്തുഎന്ന പദം എവിടെ നിന്നു വരുന്നു?

എബ്രായ ഭാഷയിലുള്ള പഴയ നിയമത്തിൽ ‘מָשִׁיחַ’ (മെശിയാക്ക്) എന്നാണ്  ഈ പേര് നൽകിയിരിക്കുന്നത്. ഇതിന്റെ അർത്ഥം രാജാവ് അല്ലെങ്കിൽ ഭരണകർത്താവിനെ പോലെ ‘അഭിഷിക്തൻ അല്ലെങ്കിൽ വേർതിരിക്കപ്പെട്ട വ്യക്തി‘ എന്നാണ്. ആ കാലത്ത് രാജാക്കന്മാർ രാജസ്ഥാനം ഏറ്റെടുക്കുന്നതിനു മുമ്പ് അഭിഷേകം (എണ്ണ തലയിൽ പൂശും) ചെയ്യപ്പെടുമായിരുന്നു. അങ്ങനെ അവർ അഭിഷിക്തർ അല്ലെങ്കിൽ മെശിയാക്ക് എന്ന് അറിയപ്പെട്ടിരുന്നു. അതിന് ശേഷം അവർ ഭർണകർത്താക്കൾ ആകും, എന്നാൽ ദൈവത്തിന്റെ നിയമപ്രകാരം അവന്റെ സ്വർഗ്ഗീയ ഭരണത്തിനു കീഴ്പ്പെട്ടായിരിക്കണം അവരുടെ ഭരണം. അങ്ങനെ നോക്കിയാൽ പഴയ നിയമത്തിലെ എബ്രായ രാജാക്കന്മാർ എല്ലാം ബ്രിട്ടീഷ് രാജാവ് പോലെയായിരുന്നു. ദക്ഷിണ ഏഷ്യയിലെ ബ്രിട്ടീഷ് അധീന പ്രദേശങ്ങളെയായിരുന്നു ബ്രിട്ടീഷ് രാജാവ് ഭരിച്ചിരുന്നത്, എന്നാൽ ബ്രിട്ടനിലുള്ള ഭരണത്തിനും അവരുടെ നിയമങ്ങൾക്കും കീഴ്പെട്ടായിരുന്നു അവരുടെ ഭരണം.

അതുല്ല്യ രാജാവായ മെശിയാക്കിന്റെ വരവിനെ പറ്റി പഴയനിയമത്തിൽ പ്രവചിച്ചിരിക്കുന്നു. 250 ബി സിയിൽ സെപ്റ്റുവജിന്റ് തർജ്ജിമ ചെയ്തപ്പോൾ ഗ്രീക്കിൽ സമാന അർത്ഥം ഉള്ള Χριστός (ക്രിസ്റ്റോസ്) എന്ന പദം തർജ്ജിമ ചെയ്തവർ ഉപയോഗിച്ചു, ഇത് എണ്ണ പൂശുക എന്ന് അർത്ഥം ഉള്ള ക്രിയോ എന്ന മൂല പദത്തിൽ നിന്നാണ് വന്നത്. എബ്രായ പദം, ‘മെശിയാക്ക്‘ ഗ്രീക്ക് സെപ്റ്റുവജിന്റിൽ അർത്ഥം (ശബ്ദം അനുസരിച്ച് ലിപ്യന്തരണം ചെയ്തതല്ല) വച്ചാണ് Χριστός എന്ന് തർജ്ജിമ ചെയ്തിരിക്കുന്നത്. പ്രവചനത്തിൽ പറയുന്നത് പോലെ തന്നെ യേശു ‘മെശിയാക്കാണെന്ന്‘ കാണിക്കുവാനായി പുതിയ നിയമ എഴുത്തുകാർ ക്രിസ്റ്റോസ് എന്ന പേര് തന്നെ തുടർന്നും ഉപയോഗിച്ചു.

പാശ്ചാത്യ ഭാഷകളിൽ സമാനാർത്ഥം ഉള്ള വാക്കുകൾ ഇല്ലായിരുന്നു, ആയതിനാൽ, പുതിയ നിയമ ഗ്രീക്കിലെ ‘ക്രിസ്റ്റോസ്എന്ന പദം ലിപ്യന്തരണം ചെയ്ത് ‘ക്രൈസ്റ്റ്‘ (ക്രിസ്തു) എന്ന് പദം ഉളവായി. പഴയ നിയമ വേരുകൾ ഉള്ള ഒരു പ്രത്യേക പേരാണ് ‘ക്രിസ്തു‘, അത് എബ്രായ ഭാഷയിൽ നിന്ന് ഗ്രീക്കിലേക്ക് തർജ്ജിമ ചെയ്യപ്പെട്ടു, പിന്നീട് ഗ്രീക്കിൽ നിന്ന് ആധുനിക ഭാഷകളിലേക്ക് ലിപ്യന്തരണം ചെയ്യപ്പെട്ടു. പഴയനിയമം എബ്രായ ഭാഷയിൽ  നിന്ന് നേരിട്ട് ആധുനിക ഭാഷയിലേക്ക് തർജ്ജിമ ചെയ്യപ്പെട്ടു. എന്നാൽ എബ്രായ മൂലഭാഷയിലെ ‘മെശിയാക്ക്‘ എന്ന പദത്തെ സംബന്ധിച്ച് പല തീരുമാനങ്ങളാണ് തർജ്ജിമക്കാർ എടുത്തത്.  ചില വേദപുസ്തകങ്ങളിൽ ‘മെശിയാക്ക്‘ എന്ന പദം ‘മശിഹ‘ എന്ന പദത്തിന്റെ വിവിധ രൂപങ്ങളിലേക്ക് ലിപ്യന്തരണം ചെയ്യപ്പെട്ടിരിക്കുന്നു, മറ്റ് ചിലതിൽ ‘അഭിഷിക്തൻ‘ എന്ന അർത്ഥത്തിൽ തർജ്ജിമ ചെയ്യപ്പെട്ടിരിക്കുന്നു. ക്രിസ്തുവിന്റെ (മശിഹ) മലയാളത്തിൽ ഉള്ള ഒരു വാക്ക് അറബി ഭാഷയിൽ നിന്ന് ലിപ്യന്തരണം ചെയ്തതാണ്. അറബിയിലെ ഈ വാക്ക് എബ്രായ മൂല ഭാഷയിൽ നിന്ന് ലിപ്യന്തരണം ചെയ്തതാണ്. ആയതിനാൽ ‘മശിഹ‘ എന്ന പദത്തിന്റെ ഉച്ചാരണം മൂലഭാഷയുമായി വളരെ സാമ്യമുണ്ട്.

എബ്രായ പദം מָשִׁיחַ (മശിഹ) ഗ്രീക്ക് സെപ്റ്റുവജിന്റിൽ “ക്രിസ്റ്റോസ്“ എന്നാണ് തർജ്ജിമ ചെയ്തിരിക്കുന്നത്. ഇത് ഇംഗ്ലീഷിലേക്ക് “ക്രൈസ്റ്റ്“ എന്നാണ് തർജ്ജിമ ചെയ്തിരിക്കുന്നത്, ഇതിന്റെ ഉച്ചാരണം ‘ക്രൈസ്റ്റ്‘ എന്നാണ്. ക്രൈസ്റ്റ് എന്ന പദത്തിന്റെ മലയാള പദം (ക്രിസ്തു) ഗ്രീക്ക് പദമായ “ക്രിസ്റ്റോസ്“ എന്ന പദത്തിൽ നിന്നാണ് തർജ്ജിമ ചെയ്തിരിക്കുന്നത്. ഇതിന്റെ ഉച്ചാരണം ക്രിസ്തു (kristhu)  എന്നാണ്. കാരണം പഴയനിയമത്തിൽ ക്രിസ്തുഎന്ന പദം നാം കാണുന്നില്ല. പഴയനിയമവുമായുള്ള ഈ വാക്കിന്റെ ബന്ധം തെളിവല്ല. എന്നാൽ ഈ പാഠത്തിൽ നിന്ന് ഒരു കാര്യം ഉറപ്പാണ്, ക്രിസ്തു‘ = ‘മശിഹ‘ = ‘അഭിഷിക്തൻകൂടാതെ ഇതൊരു വ്യത്യസ്ത പേരാണ്.

ഒന്നാം നൂറ്റാണ്ടിൽ പ്രതീക്ഷിച്ചിരുന്ന ക്രിസ്തു

സുവിശേഷത്തെ കുറിച്ചു നമുക്കൊന്ന് ചിന്തിക്കാം. യെഹൂദന്മാരുടെ രാജാവിനെ അന്വേഷിച്ച് വിദ്വാന്മാർ വന്നപ്പോൾ ഹെരോദാവ് രാജാവിന്റെ പ്രതികരണം താഴെ കൊടുക്കുന്നു, ഇത് ക്രിസ്തുമസ് കഥയുടെ ഒരു ഭാഗമാണ്.

3 ഹെരോദാരാജാവു അതു കേട്ടിട്ടു അവനും യെരൂശലേം ഒക്കെയും ഭ്രമിച്ചു,
4 ജനത്തിന്റെ മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തി: ക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നതു എന്നു അവരോടു ചോദിച്ചു.

മത്തായി 2:3-4

യേശുവിനെ പറ്റി പ്രത്യേകമായി ഇവിടെ പറയുന്നില്ലെങ്കിലും ‘ക്രിസ്തു‘ എന്ന ചിന്ത ഹെരോദാവിനും തന്റെ ഉപദേശകന്മാർക്കും നന്നായി മനസ്സിലായിരുന്നു. ‘ക്രിസ്തു പഴയ നിയമത്തിൽ നിന്ന് തന്നെ വരുന്നു എന്ന് ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. ഒന്നാം നൂറ്റാണ്ടിലെ ജനം (ഹെരോദാവും തന്റെ ഉപദേശകന്മാരെ പോലെയുള്ളവർ)ഗ്രീക്ക് സെപ്റ്റുവജിന്റിൽ നിന്ന് പഴയനിയമം വായിച്ചിരുന്നു. ‘ക്രിസ്തുഎന്നത് ഒരു പേരല്ല മറിച്ച് ഒരു ഭരണകർത്താവ് അല്ലെങ്കിൽ രാജാവിനെ കാണിക്കുന്ന ശീർഷകം ആയിരുന്നു (ഇപ്പോഴും ആകുന്നു). അതു കൊണ്ടാണ് ഹെരോദാവ് രാജാവ് മറ്റൊരു രാജാവിനെ പറ്റി കേട്ടപ്പോൾ ‘അസ്വസ്ഥനാകുകയും,‘ ഭയപ്പെടുകയും ചെയ്തത്. ‘ക്രിസ്തു‘ എന്നത് ക്രിസ്ത്യാനികളുടെ കണ്ടുപിടിത്തമെന്ന തെറ്റുദ്ധാരണ മാറ്റിയെടുക്കാം. ക്രിസ്ത്യാനികൾ ഉണ്ടാകുന്നതിന് നൂറു കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഈ ശീർഷകം ഉപയോഗിച്ചിരുന്നു.

ക്രിസ്തുവിന്റെ അധികാരത്തിന്റെ വിരോധസത്യം

എബ്രായ വേദങ്ങളിൽ പ്രവചിച്ചിരിക്കുന്ന വരുവാനുള്ള ക്രിസ്തു യേശുവാണെന്ന് യേശുവിന്റെ പിൻഗാമികൾക്ക് ഉറപ്പായിരുന്നു. എന്നാൽ ചിലർ അത് വിശ്വസിക്കാതെ എതിർത്തു.

എന്തുകൊണ്ട്?

സ്നേഹവും സത്യവും നിറഞ്ഞ ഒരു അധികാരത്തിന്റെ വിരോധസത്യത്തിൽ നിന്ന് ഇതിന്  ഉത്തരം ലഭിക്കും. ബ്രിട്ടീഷ് രാജാവിന് ബ്രിട്ടീഷ് അധികാരത്തിനു കീഴിൽ ഇന്ത്യയെ ഭരിക്കുവാൻ അധികാരമുണ്ടായിരുന്നു. എന്നാൽ ബ്രിട്ടീഷ് രാജാവ് തന്റെ സൈന്യ ബലത്തിൽ പുറമെയുള്ളത് പിടിച്ചടക്കിയതിനു ശേഷമാണ് ഇന്ത്യയെ ഭരിക്കുവാനുള്ള അധികാരം ലഭിക്കുന്നത്. എന്നാൽ ജനങ്ങൾക്ക് ഈ രാജാവിനെ ഇഷ്ടമല്ലായിരുന്നു, ഗാന്ധിജി പോലെയുള്ള നേതാക്കന്മാർ നിമിത്തം, ക്രമേണ രാജാവ് പുറത്താക്കപ്പെട്ടു.

ക്രിസ്തുവായ യേശു തനിക്ക് അധികാരം ഉണ്ടായിട്ടും എല്ലാവരെയും കീഴ്പ്പെടുത്തുവാനല്ല  വന്നത്. സ്നേഹം എന്ന അടിസ്ഥാനം ഇട്ട നിത്യമായ രാജ്യം സ്ഥാപിക്കുവാനാണ് താൻ വന്നത്. ഇതിന് ശക്തിയുടെയും അധികാരത്തിന്റെയും വിരോധ സത്യങ്ങൾ  സ്നേഹവുമായി ഒത്തു ചേരണം. നാം ക്രിസ്തുവിന്റെ വരവിനെ കുറിച്ച് മനസ്സിലാക്കുവാൻ എബ്രായ ഋഷിമാർ ഈ വിരോധസത്യങ്ങളെ കുറിച്ച് വിവരിച്ചിരിക്കുന്നു. ഏകദേശം 1000 ബി സിയിൽ എബ്രായ രാജാവായ ദാവീദ് എബ്രായ വേദത്തിൽ ‘ക്രിസ്തുവിന്റെ‘ വരവിനെ പറ്റി പറഞ്ഞിരിക്കുന്നത് മനസ്സിലാക്കുന്നു.