യേശുവിന്റെ പുനരുത്ഥാനം: ഇതിഹാസമോ ചരിത്രമോ?

കാലത്തിന്റെ അവസാനം വരെ എട്ട് ചിരഞ്ചീവികൾ ജീവിച്ചിരിക്കും എന്ന് പുരാണങ്ങൾ, രാമായണം, മഹാഭാരതം എന്നിവ ഓർമ്മിപ്പിക്കുന്നു. ഈ ഇതിഹാസങ്ങൾ എല്ലാം ചരിത്രത്തിൽ നടന്നവയാണെങ്കിൽ ഈ ചിരഞ്ചീവികൾ എല്ലാം ഇന്ന് ഈ ലോകത്തിൽ ജീവിച്ചിരിക്കുന്നു, ഇങ്ങനെ ആയിര കണക്കിന് വർഷങ്ങൾ തുടരുകയും ചെയ്യും.

ഈ ചിരഞ്ചീവികൾ:

 • ത്രേതയുഗത്തിന്റെ അവസാനത്തിൽ പിറന്ന മഹാഭാരതം രചിച്ച വേദവ്യാസ
 • രാമായണത്തിൽ പറഞ്ഞിരിക്കുന്നത് പോലെ രാമനെ സേവിച്ച ബ്രഹ്മചാരികളിൽ ഒരുവനായ ഹനുമാൻ.
 • എല്ലാ അങ്കങ്ങളിലും സാമർത്ഥ്യനായ, പുരോഹിത യോദ്ധാവും, വിഷ്ണുവിന്റെ ആറാമത്തെ അവതാരവുമായ പരശുരാമൻ
 • രാമന് കീഴടങ്ങിയ രാവണ സഹോദരന്മ് വിഭിഷണ. രാമൻ രാവണനെ കൊന്നതിനു ശേഷം വിഭിഷണനെ ലങ്ക രാജാവാക്കി. മഹായുഗത്തിന്റെ അവസാനം വരെ തന്റെ ദീർഘായുസ്സ് എന്ന ആനുകൂല്ല്യം നിലനിൽക്കും.
 • കുരുക്ഷേത്ര യുദ്ധം അതിജീവിച്ചവരിൽ ഇന്നും ജീവിച്ചിരിക്കുന്നത് അശ്വതാമയും, കൃപയും മാത്രമാണ്. അശ്വതാമ നിയമപരമായി അല്ലാതെ ചിലരെ കൊന്നത് മൂലം സൗഖ്യം വരാത്ത മുറിവുകൾ കൊണ്ട് ഭൂമിയിൽ അലഞ്ഞു നടക്കും എന്ന് കൃഷ്ണൻ ശപിച്ചു.
 • കേരളത്തിൽ ഉള്ള ഭൂതരാജാവായിരുന്നു മഹാബലി (ബലി രാജാവ് ചക്രവർത്തി). ദേവന്മാർക്ക് ഭീഷണിയായിരുന്ന ശക്തനായവനായിരുന്നു അവൻ. ആയതിനാൽ വിഷ്ണുവിന്റെ ചെറു അവതാരമായ വാമനൻ അവനെ കബളിപ്പിച്ച് പാതാളത്തിൽ അയച്ചു.
 • കുരുക്ഷേത്ര യുദ്ധം അതിജീവിച്ച മൂന്നു കൗരവരിൽ ഒരുവനായിരുന്നു മഹാഭാരത രാജകുമാരന്മാരുടെ ഗുരുവായ കൃപ. നല്ല ഗുരുവായിരുന്നത് കൊണ്ട് കൃഷ്ണൻ അവന് അമർത്യത നൽകി, അവൻ ഇന്നും ജീവിച്ചിരിക്കുന്നു.
 • മഹാഭാരതത്തിൽ പറഞ്ഞിരിക്കുന്ന മർക്കണ്ടേയൻ ഒരു പുരാതന ഋഷിയാണ്, ശിവൻ തന്നോടുള്ള ആരാധന കൊണ്ട് അവന് അമർത്യത നൽകി.

ചിരഞ്ചീവികൾ ചരിത്രത്തിൽ ഉള്ളവരാണോ?

ചിരഞ്ചീവികളെ പ്രചോദനദായകമായി ബഹുമാനിക്കപ്പെടുന്നുവെങ്കിലും ചരിത്രത്തിൽ ഇവർക്ക് അംഗീകാരം ലഭിച്ചിരുന്നതായി കാണുന്നില്ല. അവരെ കണ്ണു കൊണ്ട് കണ്ടതായി ഒരു ചരിത്രകാരന്മാരും പറയുന്നില്ല. ഇതിഹാസത്തിൽ പറഞ്ഞിരിക്കുന്ന അനേക സ്ഥലങ്ങളും ഭൂമിശാസ്ത്രപരമായി കണ്ടുപിടിക്കുവാൻ കഴിയുന്നില്ല. മഹാഭാരതം, രാമായണം, പുരാണങ്ങൾ പോലെയുള്ള എഴുതപ്പെട്ട മൂലഗ്രന്ഥങ്ങൾ ചരിത്രപരമായി തെളിയിക്കുവാൻ പ്രയാസമാണ്. ഉദാഹരണത്തിന്, രാമായണം 5 ആം നൂറ്റാണ്ട് ബിസിയിലാണ്  എഴുതപ്പെട്ടത് എന്ന് പണ്ഡിതർ കരുതുന്നു. എന്നാൽ സംഭവസ്ഥലം ത്രേതയുഗത്തിലാണ് അതായത് 870000 വർഷങ്ങൾ മുമ്പ്. ഈ സംഭവങ്ങൾക്ക് ഒരു സാക്ഷിയും ഇല്ല. അതേപോലെ മഹാഭാരതം എഴുതപ്പെട്ടത് 3 ബിസി ഇയ്ക്കും 3 സി ഇയ്ക്കും ഇടയിലാണ്, എന്നാൽ ഈ സംഭവങ്ങൾ വിവരിക്കപ്പെട്ടത് 8-9 നൂറ്റ‍ാണ്ട് ബിസിയിലാണ്. എഴുത്തുകാർ തങ്ങൾ എഴുതിയത് ഒന്നും കണ്ടിട്ടില്ല കാരണം നൂറു കണക്കിന് വർഷങ്ങൾക്ക് മുമ്പാണിത് നടന്നത്.  

യേശുവിന്റെ പുനരുത്ഥാനം ചരിത്രപരമായി പരിശോധിക്കപ്പെട്ടത്

യേശുവിന്റെ പുനരുത്ഥാനം, പുതിയ ജീവൻ എന്നിവയെ കുറിച്ചുള്ള ബൈബിളിന്റെ അവകാശവാദം എന്താണ്? യേശുവിന്റെ പുനരുത്ഥാനം ചിരഞ്ചീവികളെ പോലെ ഒരു ഇതിഹാസം മാത്രമോ അതോ ചരിത്രമാണോ?

ഇതിനെ കുറിച്ച് അന്വേഷിക്കുന്നത് നല്ലതാണ് കാരണം ഇത് നമ്മെ നേരിട്ട് സ്വാധീനിക്കുന്നതാണ്. നമുക്ക് എത്ര പണം, വിദ്യാഭ്യാസം, ആരോഗ്യം, എന്നിവ ഉണ്ടായാലും ലക്ഷ്യങ്ങൾ കൈവരിച്ചാലും നാം എല്ലാവരും മരിക്കും. യേശു മരണത്തെ ജയിച്ചെങ്കിൽ നമുക്ക് മരണത്തെ പ്രത്യാശയോടെ നേരിടാം. തന്റെ പുനരുത്ഥാനത്തെ താങ്ങുന്ന ചില ചരിത്ര സത്യങ്ങൾ നമുക്ക് നോക്കാം.

യേശുവിനെ കുറിച്ചുള്ള ചരിത്ര പശ്ചാത്തലം

യേശു ജീവിച്ചിരുന്നു, മരിച്ചു ചരിത്രം രണ്ടാക്കി എന്നുള്ളത് ഉറപ്പാണ്. ലോക ചരിത്രം യേശുവിനെ കുറിച്ച് പറയുന്നു, കൂടാതെ തന്റെ കാലത്ത് ലോകത്തെ സ്വാധീനിച്ചതിനെ പറ്റിയും പറയുന്നു. അതിൽ രണ്ടെണ്ണം നമുക്ക് നോക്കാം.

ടേസിറ്റസ്

റോമാ സർക്കാറിന്റെ ചരിത്രകാരനായ ടേസിറ്റസ് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ (65 സി ഇ) റോമാ ചക്രവർത്തിയായ നീറോ എങ്ങനെ കൊന്നു കളഞ്ഞു എന്ന് എഴുതിയപ്പോൾ യേശുവിനെ പറ്റിയും ആശ്ചര്യകാര്യമായ കാര്യം എഴുതി. ടേസിറ്റസ് ഇങ്ങനെ എഴുതി:

 ‘നീറോ ക്രിസ്ത്യാനികൾ എന്ന് വിളിക്കപ്പെട്ടിരുന്നവരെ തങ്ങളുടെ തെറ്റുകൾക്ക് തീവ്രമായി ശിക്ഷിച്ചു. ഈ പേര് കണ്ടു പിടിച്ച ക്രിസ്റ്റസ് എന്ന വ്യക്തിയെ തിബര്യാസിന്റെ കാലത്ത് ജൂഡിയ ഭരിച്ചിരുന്ന പൊന്തിയോസ് പീലാത്തോസ് കൊന്നു കളഞ്ഞു. എന്നാൽ കുറെ കാലം ഒതുക്കിയ ഹാനികരമായ അന്ധവിശ്വാസം പിന്നെയും പുറത്തു വന്നു. ഈ ഇപ്പോൾ ഇത് തുടങ്ങിയ ജൂഡിയയിൽ മാത്രമല്ല റോമ പട്ടണം മുഴുവൻ പടർന്നു.‘ടേസിറ്റസ്.

അനൽസ് XV. 44. 112 സി. ഇ.

യേശു ആരെല്ലാമായിരുന്നു എന്ന് ടേസിറ്റസ് തറപ്പിച്ച് പറയുന്നു:

 1. ചരിത്ര പുരുഷൻ
 2. പൊന്തിയോസ് പീലാത്തോസിനാൽ കൊല്ലപ്പെട്ടു
 3. ജൂഡിയയിൽ‘/യെരുശലേമിൽ
 4. 65 സി ഇ ആയപ്പോഴേക്കും യേശുവിൽ ഉള്ള വിശ്വാസം മെഡിറ്റ്രേനിയൻ മുതൽ റോം വരെ ശക്തിയോടെ പടർന്നു, അപ്പോൾ ഇത് കൈകാര്യം ചെയ്തേ മതിയാകൂ എന്ന് റോമാ ചക്രവർത്തിക്ക് തോന്നി.

ശത്രുതയുള്ള സാക്ഷിയായിട്ടാണ് ടേസിറ്റസ് ഇത് പറയുന്നത് എന്ന് ശ്രദ്ധിക്കുക, കാരണം യേശു തുടങ്ങിയ ഈ പ്രസ്ഥാനത്തെ ‘ദുഷ്ട അന്ധവിശ്വാസമായിട്ടാണ്‘ അവൻ കണ്ടത്. അവൻ ഇതിനെ എതിർക്കുന്നുവെങ്കിലും അതിന്റെ ചരിത്ര സത്യം അവൻ എതിർക്കുന്നില്ല

ജോസിഫസ്

ജോസിഫസ് ആദ്യ നൂറ്റാണ്ടിലെ ഒരു യെഹൂദ സൈനീക മേധാവിയും ചരിത്രകാരനുമായിരുന്നു. അദ്ദേഹം യെഹൂദ ചരിത്രം ആദ്യം മുതൽ തന്റെ കാലം വരെയുള്ളത് എഴുതി. ഇങ്ങനെ ചെയ്തപ്പോൾ താൻ യേശുവിന്റെ സമയവും, പ്രവർത്തിയെയും കുറിച്ച് ഇങ്ങനെ എഴുതി:

 ‘ഈ സമയത്ത് ഒരു ജ്ഞാനിയായ മനുഷ്യൻ ഉണ്ടായിരുന്നു… യേശു… നല്ലവൻ…. നീതിമാൻ. യെഹൂദന്മാരിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും അനേകർ അവന്റെ ശിഷ്യനായി. പീലാത്തോസ് അവനെ ക്രൂശിക്കുവാനും കൊല്ലുവാനും വിധിച്ചു. അവന്റെ ശിഷ്യന്മാർ അവനിൽ നിന്നുള്ള ശിഷ്യത്വം വിട്ടു കളഞ്ഞില്ല. തന്റെ ക്രൂശീകരണത്തിനു മൂന്നു ദിവസത്തിനു ശേഷം അവർക്ക് പ്രത്യക്ഷനായെന്നും അവൻ ജീവനോടെയുണ്ടെന്നും അവർ പറഞ്ഞു.‘ജോസിഫസ്.

90 സി ഇ. ആന്റിക്വിറ്റീസ് xviii. 33

യോസിഫസ് ഇപ്രകാരം പറയുന്നു:

 1. യേശു ജീവിച്ചിരുന്നു
 2. അവൻ ഒരു മത ഗുരുവായിരുന്നു
 3. യേശു മരിച്ചവരിൽ നിന്ന് ഉയർത്തു എന്ന് തന്റെ ശിഷ്യന്മാർ പരസ്യമായി പ്രസ്താവിച്ചു.

യേശുവിന്റെ മരണം ഒരു പ്രധാനപ്പെട്ട സംഭവമായിരുന്നുവെന്ന് ചരിത്രം കാണിക്കുന്നു. യേശുവിന്റെ ശിഷ്യന്മാർ തന്റെ പുനരുത്ഥാനത്തെ കുറിച്ച് ഗ്രീക്കോ-റോമൻ ലോകത്തിലേക്ക് തള്ളിവിട്ടു.

യേശുവിന്റെ ചലനം തുടങ്ങിയത് ജൂഡിയയിൽ നിന്നാണെങ്കിലും, റോമിലേക്കും വേഗം പടർന്നുവെന്ന് ജോസിഫസും ടേസിറ്റസും പറയുന്നു

ബൈബിളിൽ നിന്ന് ചരിത്ര പശ്ചാത്തലം

ഈ വിശ്വാസം എങ്ങനെ പുരാതന ലോകത്തിൽ പടർന്നുവെന്ന് ചരിത്രകാരനായ ലൂക്കോസ് തുടർന്നു വിവരിച്ചിരിക്കുന്നു. ബൈബിളിലെ അപ്പൊസ്തൊല പ്രവർത്തികൾ എന്ന പുസ്തകത്തിൽ നിന്നൊരു ഭാഗം ഇതാ:

വർ ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ പുരോഹിതന്മാരും ദൈവാലയത്തിലെ പടനായകനും സദൂക്യരും
2 അവരുടെ നേരെ വന്നു, അവർ ജനത്തെ ഉപദേശിക്കയാലും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തെ യേശുവിന്റെ ദൃഷ്ടാന്തത്താൽ അറിയിക്കയാലും നീരസപ്പെട്ടു.
3 അവരെ പിടിച്ചു വൈകുന്നേരം ആകകൊണ്ടു പിറ്റെന്നാൾവരെ കാവലിലാക്കി.
4 എന്നാൽ വചനം കേട്ടവരിൽ പലരും വിശ്വസിച്ചു; പുരുഷന്മാരുടെ എണ്ണംതന്നേ അയ്യായിരത്തോളം ആയി.
5 പിറ്റെന്നാൾ അവരുടെ പ്രമാണികളും മൂപ്പന്മാരും ശാസ്ത്രിമാരും യെരൂശലേമിൽ ഒന്നിച്ചുകൂടി;
6 മഹാപുരോഹിതനായ ഹന്നാവും കയ്യഫാവും യോഹന്നാനും അലെക്സന്തരും മഹാപുരോഹിതവംശത്തിലുള്ളവർ ഒക്കെയും ഉണ്ടായിരുന്നു.
7 ഇവർ അവരെ നടുവിൽ നിറുത്തി: ഏതു ശക്തികൊണ്ടോ ഏതു നാമത്തിലോ നിങ്ങൾ ഇതു ചെയ്തു എന്നു ചോദിച്ചു.
8 പത്രൊസ് പരിശുദ്ധാത്മാവു നിറഞ്ഞവനായി അവരോടു പറഞ്ഞതു: ജനത്തിന്റെ പ്രമാണികളും മൂപ്പന്മാരും ആയുള്ളോരേ,
9 ഈ ബലഹീനമനുഷ്യന്നു ഉണ്ടായ ഉപകാരം നിമിത്തം ഇവൻ എന്തൊന്നിനാൽ സൌഖ്യമായി എന്നു ഞങ്ങളെ ഇന്നു വിസ്തരിക്കുന്നു എങ്കിൽ നിങ്ങൾ ക്രൂശിച്ചവനും
10 ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നേ ഇവൻ സൌഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽ ജനം ഒക്കെയും അറിഞ്ഞുകൊൾവിൻ.
11 വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീർന്ന കല്ലു ഇവൻ തന്നേ.
12 മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.
13 അവർ പത്രൊസിന്റെയും യോഹന്നാന്റെയും ധൈര്യം കാണ്കയാലും ഇവർ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യർ എന്നു ഗ്രഹിക്കയാലും ആശ്ചര്യപ്പെട്ടു; അവർ യേശുവിനോടുകൂടെ ആയിരുന്നവർ എന്നും അറിഞ്ഞു.
14 സൌഖ്യം പ്രാപിച്ച മനുഷ്യൻ അവരോടുകൂടെ നില്ക്കുന്നതു കണ്ടതുകൊണ്ടു അവർക്കു എതിർ പറവാൻ വകയില്ലായിരുന്നു.
15 അവരോടു ന്യായാധിപസംഘത്തിൽനിന്നു പുറത്തുപോകുവാൻ കല്പിച്ചിട്ടു അവർ തമ്മിൽ ആലോചിച്ചു:
16 ഈ മനുഷ്യരെ എന്തു ചെയ്യേണ്ടു? പ്രത്യക്ഷമായോരു അടയാളം അവർ ചെയ്തിരിക്കുന്നു എന്നു യെരൂശലേമിൽ പാർക്കുന്ന എല്ലാവർക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാൻ നമുക്കു കഴിവില്ല.
17 എങ്കിലും അതു ജനത്തിൽ അധികം പരക്കാതിരിപ്പാൻ അവർ യാതൊരു മനുഷ്യനോടും ഈ നാമത്തിൽ ഇനി സംസാരിക്കരുതെന്നു നാം അവരെ തർജ്ജനം ചെയ്യേണം എന്നു പറഞ്ഞു.

പ്രവർത്തികൾ 4:1-17 സി എ 63 സി ഇ

ആധികാരികളിൽ നിന്ന് തുടർന്നും തടസ്സം

17 പിന്നെ മഹാപുരോഹിതനും സദൂക്യരുടെ മതക്കാരായ അവന്റെ പക്ഷക്കാരൊക്കെയും
18 അസൂയ നിറഞ്ഞു എഴുന്നേറ്റു അപ്പൊസ്തലന്മാരെ പിടിച്ചു പൊതു തടവിൽ ആക്കി.
19 രാത്രിയിലോ കർത്താവിന്റെ ദൂതൻ കാരാഗൃഹവാതിൽ തുറന്നു അവരെ പുറത്തു കൊണ്ടു വന്നു:
20 നിങ്ങൾ ദൈവാലയത്തിൽ ചെന്നു ഈ ജീവന്റെ വചനം എല്ലാം ജനത്തോടു പ്രസ്താവിപ്പിൻ എന്നു പറഞ്ഞു.
21 അവർ കേട്ടു പുലർച്ചെക്കു ദൈവാലയത്തിൽ ചെന്നു ഉപദേശിച്ചുകൊണ്ടിരുന്നു; മഹാപുരോഹിതനും കൂടെയുള്ളവരും വന്നു ന്യായാധിപസംഘത്തെയും യിസ്രയേൽമക്കളുടെ മൂപ്പന്മാരെയും എല്ലാം വിളിച്ചുകൂട്ടി, അവരെ കൊണ്ടുവരുവാൻ തടവിലേക്കു ആളയച്ചു.
22 ചേവകർ ചെന്നപ്പോൾ അവരെ കാരാഗൃഹത്തിൽ കാണാതെ മടങ്ങിവന്നു: കാരാഗൃഹം നല്ല സൂക്ഷമത്തോടെ പൂട്ടിയിരിക്കുന്നതും കാവൽക്കാർ വാതിൽക്കൽ നില്ക്കുന്നതും ഞങ്ങൾ കണ്ടു;
23 തുറന്നപ്പോഴോ അകത്തു ആരെയും കണ്ടില്ല എന്നു അറിയിച്ചു.
24 ഈ വാക്കു കേട്ടിട്ടു ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും ഇതു എന്തായിത്തീരും എന്നു അവരെക്കുറിച്ചു ചഞ്ചലിച്ചു.
25 അപ്പോൾ ഒരുത്തൻ വന്നു: നിങ്ങൾ തടവിൽ ആക്കിയ പുരുഷന്മാർ ദൈവാലയത്തിൽ നിന്നുകൊണ്ടു ജനത്തെ ഉപദേശിക്കുന്നു എന്നു ബോധിപ്പിച്ചു.
26 പടനായകൻ ചേവകരുമായി ചെന്നു, ജനം കല്ലെറിയും എന്നു ഭയപ്പെടുകയാൽ ബലാൽക്കാരം ചെയ്യാതെ അവരെ കൂട്ടിക്കൊണ്ടുവന്നു.
27 അങ്ങനെ അവരെ കൊണ്ടുവന്നു ന്യായാധിപസംഘത്തിന്മുമ്പാകെ നിറുത്തി; മഹാപുരോഹിതൻ അവരോടു:
28 ഈ നാമത്തിൽ ഉപദേശിക്കരുതു എന്നു ഞങ്ങൾ നിങ്ങളോടു അമർച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറെച്ചിരിക്കുന്നു; ആ മനുഷ്യന്റെ രക്തം ഞങ്ങളുടെ മേൽ വരുത്തുവാൻ ഇച്ഛിക്കുന്നു. എന്നു പറഞ്ഞു.
29 അതിന്നു പത്രൊസും ശേഷം അപ്പൊസ്തലന്മാരും: മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.
30 നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു;
31 യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു.
32 ഈ വസ്തുതെക്കു ഞങ്ങളും ദൈവം തന്നെ അനുസരിക്കുന്നവർക്കു നല്കിയ പരിശുദ്ധാത്മാവും സാക്ഷികൾ ആകുന്നു എന്നു ഉത്തരം പറഞ്ഞു.
33 ഇതു കേട്ടപ്പോൾ അവർ കോപപരവശരായി അവരെ ഒടുക്കിക്കളവാൻ ഭാവിച്ചു.
34 അപ്പോൾ സർവ്വ ജനത്തിനും ബഹുമാനമുള്ള ധർമ്മോപദേഷ്ടാവായ ഗമാലീയേൽ എന്നൊരു പരീശൻ ന്യായധിപസംഘത്തിൽ എഴുന്നേറ്റു, അവരെ കുറെ നേരം പുറത്താക്കുവാൻ കല്പിച്ചു.
35 പിന്നെ അവൻ അവരോടു: യിസ്രായേൽ പുരുഷന്മാരെ, ഈ മനുഷ്യരുടെ കാര്യത്തിൽ നിങ്ങൾ എന്തു ചെയ്യാൻ പോകുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ.
36 ഈ നാളുകൾക്കു മുമ്പെ തദാസ് എന്നവൻ എഴുന്നേറ്റു താൻ മഹാൻ എന്നു നടിച്ചു; ഏകദേശം നാനൂറു പുരുഷന്മാർ അവനോടു ചേന്നുകൂടി; എങ്കിലും അവൻ നശിക്കയും അവനെ അനുസരിച്ചവർ എല്ലാവരും ചിന്നി ഒന്നുമില്ലാതാകയും ചെയ്തു.
37 അവന്റെ ശേഷം ഗലീലക്കാരനായ യൂദാ ചാർത്തലിന്റെ കാലത്തു എഴുന്നേറ്റു ജനത്തെ തന്റെ പക്ഷം ചേരുവാൻ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവർ ഒക്കെയും ചിതറിപ്പോയി.
38 ആകയാൽ ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞുകൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും;
39 ദൈവികം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു.
40 അവർ അവനെ അനുസരിച്ചു: അപ്പൊസ്തലന്മാരെ വരുത്തി അടിപ്പിച്ചു, ഇനി യേശുവിന്റെ നാമത്തിൽ സംസാരിക്കരുതു എന്നു കല്പിച്ചു അവരെ വിട്ടയച്ചു.
41 തിരുനാമത്തിന്നു വേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുകൊണ്ടു ന്യായാധിപസംഘത്തിന്റെ മുമ്പിൽ നിന്നു പുറപ്പെട്ടുപോയി.

പ്രവർത്തികൾ 5:17-41

ഈ പുതിയ വിശ്വാസത്തെ നിർത്തലാക്കുവാൻ യെഹൂദ നേതാക്കന്മാർ ഏതറ്റം വരെ പോയെന്ന് നോക്കാം. ചില ആഴ്ചകൾക്ക് മുമ്പ് യേശുവിനെ പരസ്യമായി കൊന്ന യെരുശലേം എന്ന അതേ പട്ടണത്തിൽ തന്നെയാണ്  ആദ്യം എതിർപ്പുകൾ ഉണ്ടായത്.

നമുക്ക് മനസ്സിലാവുന്നത് എന്താണെന്ന് ചരിത്ര വിവരങ്ങളിൽ നിന്ന് നമുക്ക് അന്വേഷിക്കാം.

യേശുവിന്റെ ശരീരവും കല്ലറയും

മരിച്ച ക്രിസ്തുവിന്റെ കല്ലറയെ പറ്റി രണ്ട് വിവരണങ്ങൾ ഉണ്ട്. ഒന്നുകിൽ ഈസ്റ്റർ ഞായർ രാവിലെ കല്ലറ ഒഴിഞ്ഞിരുന്നു അല്ലെങ്കിൽ അവന്റെ ശരീരം അവിടെ ഉണ്ടായിരുന്നു. വേറെ ഒരു ഓപ്ഷൻ ഇല്ല.

പുനരുത്ഥാന സന്ദേശം യെഹൂദ നേതാക്കന്മാർ നിഷേധിച്ചു ഒരു ശവം മൂലമല്ല  നിഷേധിച്ചത്

താൻ മരിച്ചവരിൽ നിന്ന് ഉയർത്തു എന്ന് ശിഷ്യന്മാർ ജനത്തോട്  വിളിച്ച് പറഞ്ഞ ആലയത്തിനു അടുത്തു തന്നെയായിരുന്നു യേശുവിനെ അടക്കിയ കല്ലറ. കല്ലറയിൽ ശരീരം കാണിച്ച് പുനരുത്ഥാന സന്ദേശത്തെ എതിർക്കാൻ യെഹൂദ നേതാക്കന്മാർക്ക് സുലഭമായിരുന്നു. പുനരുത്ഥാന സന്ദേശം (ശരീരം കല്ലറയിൽ കാണിച്ച് ശരിയല്ലെന്ന് തെളിയിക്കുവാൻ കഴിയാഞ്ഞത്) തുടങ്ങിയത് കല്ലറയുടെ അടുക്കൽ നിന്ന് തന്നെയാണ്. ഇതിന്റെ തെളിവ് എല്ലാവർക്കും ലഭ്യമായിരുന്നു. ശരീരം കാണിച്ച് യെഹൂദ നേതാക്കന്മാർക് ഈ സന്ദേശം നിഷേധിക്കുവാൻ കഴിഞ്ഞില്ല കാരണം കല്ലറയിൽ ശരീരം ഇല്ലായിരുന്നു.

യെരുശലേമിൽ പുനരുത്ഥാന സന്ദേശത്തിൽ ആയിരങ്ങൾ വിശ്വസിച്ചു

ഈ സമയത്ത് യെരുശലേമിൽ യേശുവിന്റെ പുനരുത്ഥാനത്തിൽ വിശ്വസിച്ച് ആയിരകണക്കിന് ജനങ്ങൾ വന്നു. പത്രോസിനെ കേൾക്കുന്ന ഒരുവരിൽ നിങ്ങൾ ആയിരുന്നുവെങ്കിൽ ഇത് സത്യമോ എന്ന് അറിയുവാൻ നിങ്ങൾ കല്ലറയിൽ ഇപ്പോഴും ശരീരം ഉണ്ടോ എന്ന് അറിയുവാൻ പോകുകയില്ലായിരുന്നുവോ? കല്ലറയിൽ യേശുവിന്റെ ശരീരം ഉണ്ടായിരുന്നുവെങ്കിൽ ആരും അപ്പൊസ്തൊലന്മാരുടെ സന്ദേശം വിശ്വസിക്കുകയില്ലായിരുന്നു. എന്നാൽ യെരുശലേമിൽ തന്നെ അവർക്ക് ആയിരകണക്കിന് പിൻഗാമികൾ ഉണ്ടായിരുന്നു എന്ന് ചരിത്രം പറയുന്നു. യെരുശലേമിൽ ശരീരം ഉണ്ടായിരുന്നുവെങ്കിൽ ഇത് തികച്ചും അസാദ്ധ്യമായിരുന്നു. യേശുവിന്റെ ശവ ശരീരം അവിടെ ഉണ്ടായിരുന്നുവെങ്കിൽ ഇതൊക്കെ തികച്ചും മണ്ടത്തരമായിരുന്നു. ഇതിനൊന്നും ഒരു അർത്ഥവും ഉണ്ടാകുകയില്ലായിരുന്നു.

യെരുശലേമിന്റെ ഗൂഗിൽ മാപ്പ്. അധികാരികൾ അപ്പൊസ്തൊലന്മാരുടെ സന്ദേശം നിർത്തുവാൻ ശ്രമിച്ച യെരുശലേം ദേവാലയത്തിന്റെ അടുത്താണ് യേശുവിന്റെ കല്ലറയായിരിക്കുവാൻ സാദ്ധ്യതയുള്ള രണ്ട് സ്ഥലങ്ങളും (രണ്ടിലും ശവശരീരം ഇല്ല).

ശിഷ്യന്മാർ ശരീരം മോഷ്ടിച്ചുവോ?

അപ്പോൾ എന്താണ് ശരീരത്തിനു സംഭവിച്ചത്? ഏറ്റവും പ്രചാരത്തിൽ ഇരുന്ന വിവരണം, ശിഷ്യന്മാർ യേശുവിന്റെ ശരീരം മോഷ്ടിച്ച് എവിടെയോ ഒളിപ്പിച്ചതിനു ശേഷം മറ്റുള്ളവരെ തെറ്റ് ധരിപ്പിച്ചു എന്നാണ്.

ഇതിനെ നന്നായി കൈകാര്യം ചെയ്ത്, അവരുടെ ചതിയുടെ പുറത്ത് ഒരു മതം തുടങ്ങി എന്ന് ചിന്തിക്കുക. പ്രവർത്തികൾ, ജോസിഫസ് എന്നിവയിലെ വിവരണങ്ങൾ നോക്കിയാൽ “യേശു മരിച്ചവരിൽ നിന്ന് ഉയർത്തു എന്ന് ജനങ്ങളോട് പ്രസ്താവിച്ചു“ എന്നായിരുന്നു വിവാദം. ഈ വിഷയം തങ്ങളുടെ എല്ലാ എഴുത്തുകളിലും ഉണ്ട്. യേശുവിന്റെ പുനരുത്ഥാനത്തിന്റെ പ്രാധാന്യത മറ്റൊരു അപ്പൊസ്തൊലനായ പൗലോസ് പറയുന്നത് നോക്കാം

3 ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു
4 തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു കേഫാവിന്നും
5 പിന്നെ പന്തിരുവർക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഞാൻ ഗ്രഹിച്ചതു തന്നേ നിങ്ങൾക്കു ആദ്യമായി ഏല്പിച്ചുതന്നുവല്ലോ.
6 അനന്തരം അവൻ അഞ്ഞൂറ്റിൽ അധികം സഹോദരന്മാർക്കു ഒരുമിച്ചു പ്രത്യക്ഷനായി; അവർ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു.
7 അനന്തരം അവൻ യാക്കോബിന്നും പിന്നെ അപ്പൊസ്തലന്മാർക്കു എല്ലാവർക്കും പ്രത്യക്ഷനായി.
8 എല്ലാവർക്കും ഒടുവിൽ അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി;
9 ഞാൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവനല്ലോ; ദൈവസഭയെ ഉപദ്രവിച്ചതിനാൽ അപ്പൊസ്തലൻ എന്ന പേരിന്നു യോഗ്യനുമല്ല.
10 എങ്കിലും ഞാൻ ആകുന്നതു ദൈവകൃപയാൽ ആകുന്നു; എന്നോടുള്ള അവന്റെ കൃപ വ്യർത്ഥമായതുമില്ല; അവരെല്ലാവരെക്കാളും ഞാൻ അത്യന്തം അദ്ധ്വാനിച്ചിരിക്കുന്നു; എന്നാൽ ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ.
11 ഞാനാകട്ടെ അവരാകട്ടെ ഇവ്വണ്ണം ഞങ്ങൾ പ്രസംഗിക്കുന്നു; ഇവ്വണ്ണം നിങ്ങൾ വിശ്വസിച്ചുമിരിക്കുന്നു.
12 ക്രിസ്തു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റു എന്നു പ്രസംഗിച്ചുവരുന്ന അവസ്ഥെക്കു മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളിൽ ചിലർ പറയുന്നതു എങ്ങനെ?
13 മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിർത്തെഴുന്നേറ്റിട്ടില്ല
14 ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥം; നിങ്ങളുടെ വിശ്വാസവും വ്യർത്ഥം.
15 മരിച്ചവർ ഉയിർക്കുന്നില്ല എന്നു വരികിൽ ദൈവം ഉയിർപ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവൻ ഉയിർപ്പിച്ചു എന്നു ദൈവത്തിന്നു വിരോധമായി സാക്ഷ്യം പറകയാൽ ഞങ്ങൾ ദൈവത്തിന്നു കള്ളസ്സാക്ഷികൾ എന്നു വരും.
16 മരിച്ചവർ ഉയിർക്കുന്നില്ല എങ്കിൽ ക്രിസ്തുവും ഉയിർത്തിട്ടില്ല.
17 ക്രിസ്തു ഉയിർത്തിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർത്ഥമത്രേ; നിങ്ങൾ ഇന്നും നിങ്ങളുടെ പാപങ്ങളിൽ ഇരിക്കുന്നു.
18 ക്രിസ്തുവിൽ നിദ്രകൊണ്ടവരും നശിച്ചുപോയി.
19 നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ.

1 കൊരിന്ത്യർ15:3-19 (57 സി ഇ

30 ഞങ്ങളും നാഴികതോറും പ്രാണഭയത്തിൽ ആകുന്നതു എന്തിന്നു?
31 സഹോദരന്മാരേ, നമ്മുടെ കർത്താവായ ക്രിസ്തുയേശുവിങ്കൽ എനിക്കു നിങ്ങളിലുള്ള പ്രശംസയാണ ഞാൻ ദിവസേന മരിക്കുന്നു.
32 ഞാൻ എഫെസൊസിൽവെച്ചു മൃഗയുദ്ധം ചെയ്തതു വെറും മാനുഷം എന്നുവരികിൽ എനിക്കു എന്തു പ്രയോജനം? മരിച്ചവർ ഉയിർക്കുന്നില്ലെങ്കിൽ നാം തിന്നുക, കുടിക്ക, നാളെ ചാകുമല്ലോ.

1 കൊരിന്ത്യർ 15:30-32

കള്ളം എന്ന് അറിയാവുന്ന കാര്യത്തിനായി എന്തിനു മരിക്കണം?

വ്യക്തമായി, അവരുടെ സന്ദേശങ്ങളുടെ മുഖ്യസ്ഥാനം ക്രിസ്തുവിന്റെ പുനരുത്ഥാനത്തിനു അവർ കൊടുത്തിരുന്നു. ഇത് കള്ളമായിരുന്നു എന്ന് ചിന്തിക്കുക – അതായത് ശിഷ്യന്മാർ യേശുവിന്റെ ശരീരം മോഷ്ടിച്ചു എന്നാൽ അവരുടെ സന്ദേശം മൂലം ഇവരെ വെളിച്ചത്തു വരുത്തുവാൻ കഴിഞ്ഞില്ല. അവർക്ക് ഒരു പക്ഷെ ലോകത്തെ നന്നായി കബളിപ്പിക്കുവാൻ കഴിഞ്ഞേക്കാം എന്നാൽ അവർ പ്രസംഗിക്കുന്നത്, എഴുതുന്നത് തെറ്റെന്ന് അവർക്ക് തന്നെ അറിയാം. എന്നിട്ടും അവർ തങ്ങളുടെ ജീവനെ (ശരിക്കും) ഈ ദൗത്യത്തിനായി നൽകി. ഇത് തെറ്റെന്ന് അറിഞ്ഞിട്ടും എന്തു കൊണ്ട് അവർ അത് ചെയ്തു?

ആളുകൾ ഒരു കാര്യത്തിൽ വിശ്വസിക്കുമ്പോൾ അവർ അതിനായി ജീവൻ കൊടുക്കുന്നു അല്ലെങ്കിൽ അതിൽ നിന്ന് അവർ എന്തെങ്കിലും പ്രതീക്ഷിക്കുന്നു. ശിഷ്യന്മാർ അവന്റെ ശരീരം മോഷ്ടിച്ച് ഒളിപ്പിച്ചെങ്കിൽ എല്ലാവരും പുനരുത്ഥാനം ശരിയല്ലെന്ന് മനസ്സിലാക്കുമായിരുന്നു. ഈ സന്ദേശം പടർത്താൻ അവർ കൊടുത്ത വില എന്തെന്ന് അറിയാൻ അവരുടെ വാക്കുകൾ തന്നെ നോക്കാം. സത്യമല്ലാത്ത കാര്യത്തിനായി ഇത്ര വില നൽകുമോ എന്ന് നിങ്ങളോട് തന്നെ ചോദിക്കുക.

8 ഞങ്ങൾ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല;
9 ഉപദ്രവം അനുഭവിക്കുന്നവർ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; വീണുകിടക്കുന്നവർ എങ്കിലും നശിച്ചുപോകുന്നില്ല;

2 കൊരിന്ത്യർ 4:8-9

4 ദൈവത്തിന്റെ ശുശ്രൂഷകന്മാരായി കാണിക്കുന്നു; ബഹുസഹിഷ്ണത, കഷ്ടം, ബുദ്ധിമുട്ടു, സങ്കടം, തല്ലു,
5 തടവു, കലഹം, അദ്ധ്വാനം, ഉറക്കിളെപ്പു, പട്ടിണി, നിർമ്മലത, പരിജ്ഞാനം,

2 കൊരിന്ത്യർ 6:4-5

24 യെഹൂദരാൽ ഞാൻ ഒന്നു കുറയ നാല്പതു അടി അഞ്ചുവട്ടം കൊണ്ടു;
25 മൂന്നുവട്ടം കോലിനാൽ അടികൊണ്ടു; ഒരിക്കൽ കല്ലേറുകൊണ്ടു, മൂന്നുവട്ടം കപ്പൽച്ചേതത്തിൽ അകപ്പെട്ടു, ഒരു രാപ്പകൽ വെള്ളത്തിൽ കഴിച്ചു.
26 ഞാൻ പലപ്പോഴും യാത്ര ചെയ്തു; നദികളിലെ ആപത്തു, കള്ളന്മാരാലുള്ള ആപത്തു, സ്വജനത്താലുള്ള ആപത്തു, ജതികളാലുള്ള ആപത്തു, പട്ടണത്തിലെ ആപത്തു, കാട്ടിലെ ആപത്തു, കടലിലെ ആപത്തു, കള്ളസ്സഹോദരന്മാരാലുള്ള ആപത്തു;
27 അദ്ധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പു, പൈദാഹം, പലവട്ടം പട്ടിണി, ശീതം,

നഗ്നത2 കൊരിന്ത്യർ 11:24-27

അപ്പൊസ്തൊലന്മാരുടെ നിലനിന്ന ധൈര്യം

അവരുടെ ജീവിതത്തിലെ മാറ്റമില്ലാത്ത വീരത കാണുമ്പോൾ അവരുടെ സന്ദേശം തന്നെ വിശ്വസിച്ചില്ല എന്ന് പറയുന്നത് ആശ്ചര്യകരമാണ്. എന്നാൽ അവർ അത് വിശ്വസിച്ചിരുന്നെങ്കിൽ അവർ ഒരിക്കലും യേശുവിന്റെ ശരീരം മോഷ്ടിച്ച് നശിപ്പിക്കുകയില്ലായിരുന്നു. തീരാത്ത ദാരിദ്ര്യം, അടി, ജയിലിൽ അടയ്ക്കപ്പെടുക, എതിർപ്പ്, കൊല്ലപ്പെടുക (യോഹന്നാൻ ഒഴിച്ച് ബാക്കി എല്ലാവരും തങ്ങളുടെ സന്ദേശത്തിനായി കൊല്ല്ലപ്പെട്ടു) എന്നിവ അവരെ തങ്ങളുടെ ഉദ്ദേശം മനസ്സിലാക്കുവാൻ സഹായിച്ചു. എന്നിട്ടും ഉയർത്തെഴുന്നേറ്റ യേശുവിനെ കണ്ട ഒരു അപ്പൊസ്തൊലൻ വാക്കു മാറ്റി പറഞ്ഞു. എല്ലാവരും എതിർപ്പുകൾ വളരെ ധൈര്യത്തോടെ അതിജീവിച്ചു.

ഇത് യെഹൂദന്മാർ, റോമാക്കാർ എന്ന തങ്ങളുടെ ശത്രുക്കളുടെ മൗനതയ്ക്ക് വിരോധമായി വരുന്നു. ഈ വിരുദ്ധ സാക്ഷികൾ ഒരിക്കലും ‘ശരിയായ‘ കഥ പറയുവാൻ ശ്രമിച്ചില്ല, ശിഷ്യന്മാർ തെറ്റാണെന്ന തെളിയിക്കുവാനും പോയില്ല. അപ്പൊസ്തൊലന്മാർ അവരുടെ സാക്ഷ്യങ്ങൾ പരസ്യമായി സിനഗോഗുകളിൽ അവരുടെ എതിരാളികളുടെ മുമ്പിൽ പറഞ്ഞു. ഇവർക്ക് ഒരു പക്ഷെ ഇതിനെ എതിർക്കാമായിരുന്നു, എതിർത്തിരുന്നെങ്കിൽ കാര്യങ്ങൾ മാറി മറിയുമായിരുന്നു.  

തോട്ടത്തിലെ ഒഴിഞ്ഞ കല്ലറ

തോട്ടത്തിലെ കല്ലറ: 130 വർഷങ്ങൾക്ക് മുമ്പ് ചപ്പു കൂമ്പാരത്തിനു അടിയിൽ നിന്ന് കണ്ട് പിടിച്ചതായിരിക്കും യേശുവിന്റെ കല്ലറ

തോട്ടത്തിലെ കല്ലറയുടെ പുറത്ത്

ശിഷ്യന്മാരുടെ മാറ്റമില്ലാത്ത ധൈര്യവും വിരുദ്ധരായ അധികാരികളുടെ മൗനവും യേശു ചരിത്രത്തിൽ ഉയർത്തു എന്ന് ശക്തമായി പറയാം. അവന്റെ പുനരുത്ഥാനത്തിൽ നമുക്ക് ആശ്രയിക്കാം.

രാജ് എന്ന വാക്ക് പോലെ: യേശു ക്രിസ്തുവിലെ ‘ക്രിസ്തു‘ എന്ന വാക്കിന്റെ അർത്ഥം എന്താണ്?

യേശുവിന്റെ അവസാനത്തെ പേരെന്താണെന്ന് ചിലപ്പോൾ ഞാൻ ജനങ്ങളോട് ചോദിക്കാറുണ്ട്. അവർ മിക്കവാറും പറയുന്ന ഉത്തരം ഇതാണ്,

 “അവന്റെ അവസാനത്തെ പേര് ‘ക്രിസ്തു‘എന്നാണെന്ന് തോന്നുന്നു, എന്നാൽ ഉറപ്പില്ല“

അപ്പോൾ ഞാൻ ചോദിക്കും,

 “അങ്ങനെയെങ്കിൽ, യേശു ബാലനായിരുന്നപ്പോൾ, യോസേഫ് ക്രിസ്തുവും, മറിയ ക്രിസ്തുവും ബാലനായ യേശുവിനെ കടയിൽ കൊണ്ടുപോകുമായിരുന്നുവോ?“

ഇങ്ങനെ പറയുമ്പോൾ, യേശുവിന്റെ കുടുഃബപേരല്ല ‘ക്രിസ്തുവെന്ന്‘ അവർ മനസ്സിലാക്കും. അപ്പോൾ, എന്താണ് ‘ക്രിസ്തു‘? ആ വാക്ക് എവിടെ നിന്ന് വന്നു? അതിന്റെ അർത്ഥം എന്താണ്? ആശ്ചര്യം എന്ന് പറയട്ടെ, അനേകർ ‘ക്രിസ്തു‘ എന്ന വാക്കിന്റെ അർത്ഥം ‘ഭരണകർത്താവ്‘ അല്ലെങ്കിൽ ‘ഭരണം‘ എന്ന് മാത്രമാണ് മനസ്സിലാക്കിയിരിക്കുന്നത്.  ഇന്ത്യയെ സ്വാതന്ത്ര്യത്തിനു മുമ്പ് ഭരിച്ചിരുന്ന ബ്രിട്ടീഷ് ഭരണത്തിലെ ‘ഭരണം‘ പോലെ തന്നെയുള്ളു ഇത്.

തർജ്ജിമയും ലിപ്യന്തരണവും

തർജ്ജിമയുടെ ചില അടിസ്ഥാനങ്ങൾ നാം ആദ്യം മനസ്സിലാക്കണം. തർജ്ജിമ ചെയ്യുന്നവർ ചിലപ്പോൾ അർത്ഥം മനസ്സിലാക്കി തർജ്ജിമ ചെയ്യുന്നതിനു പകരം ഒരേ പോലെ ശബ്ദമുള്ള വാക്കുകൾ ഉപയോഗിക്കാറുണ്ട്. ഇതിന് ലിപ്യന്തരണം എന്ന് പറയും. ഉദാഹരണത്തിന്, “KumbhMela“ എന്ന വാക്ക് ഇംഗ്ലീഷിൽ ലിപ്യന്തരണം ചെയ്യപ്പെട്ട കുമ്പമേള എന്ന മലയാളം വാക്കാണ്. മേള എന്ന വാക്കിന്  ഇംഗ്ലീഷിൽ ‘ഫേർ‘ അല്ലെങ്കിൽ ‘ഫെസ്റ്റിവൽ‘ എന്ന വാക്കാണെങ്കിലും ഒരേപോലെ ശബ്ദമുള്ള കുമ്പമേളയാണ് കുമ്പ്ഫേരിന് പകരം ഉപയോഗിച്ചിരിക്കുന്നത്. “Raj” എന്ന വാക്ക് ഇംഗ്ലീഷിൽ ലിപ്യന്തരണം ചെയ്യപ്പെട്ട “രാജ്” എന്ന മലയാളം വാക്ക‍ാണ്. രാജ് എന്ന വാക്കിന്  ഇംഗ്ലീഷിൽ ‘റൂൾ‘ എന്നാണർത്ഥം വരുന്നത് എങ്കിലും ഒരേപോലെ ശബ്ദം വരുന്ന “ബ്രിട്ടീഷ് രാജ്“ എന്ന വാക്കാണ് “ബ്രിട്ടീഷ് റൂൾ“ എന്ന വാക്കിന് പകരം ഉപയോഗിച്ചിരിക്കുന്നത്. വേദപുസ്തകത്തിന്റെ കാര്യം വരുമ്പോൾ പേരുകൾ തർജ്ജിമ (അർത്ഥം വച്ച്) ചെയ്യണോ അതോ ലിപ്യന്തരണം ചെയ്യണോ (ഒരേ പോലെയുള്ള ഉച്ചാരണം) എന്ന് തർജ്ജിമ ചെയ്യുന്നവർ തീരുമാനിക്കണം. ഇതിന് പ്രത്യേക നിയമങ്ങൾ ഒന്നും ഇല്ല.

സെപ്റ്റുവജിന്റ്

ഏകദേശം 250 ബി സിയിലാണ് അന്നത്തെ കാലത്തെ രാജ്യന്തര ഭാഷയായ ഗ്രീക്കിലേക്ക് എബ്രായ വേദം (പഴയനിയമം) ആദ്യമായി തർജ്ജിമ ചെയ്തത്. ഈ പരിഭാഷയെ സെപ്റ്റുവജിന്റ് (LXX) എന്നാണ് വിളിച്ചിരുന്നത്, ഇത് വളരെ സ്വാധീനം ചെലുത്തിയിരുന്നു. പുതിയ നിയമം ഗ്രീക്കിലാണ് എഴുതപെട്ടത്, ഇതിൽ പഴയനിയമത്തിൽ നിന്ന് എടുത്തിരിക്കുന്ന ഉദ്ധരണികൾ എല്ലാം സെപ്റ്റുവജിന്റിൽ നിന്നാണ്  എടുത്തിരിക്കുന്നത്.

സെപ്റ്റുവജിന്റിലെ തർജ്ജിമയും, ലിപ്യന്തരണവും

താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ ഈ പ്രക്രിയയും, ഇത് ആധുനിക  വേദപുസ്തകത്തെ എങ്ങനെ സ്വാധീനിച്ചിരിക്കുന്നു എന്നും കാണിച്ചിരിക്കുന്നു.

മൂലഭാഷയിൽ നിന്ന് ആധുനിക വേദപുസ്തകത്തിലേക്കുള്ള തർജ്ജിമ ഒഴുക്ക്

മൂല എബ്രായ ഭാഷയിലുള്ള പഴയനിയമം (1500 – 400 ബി സി വരെ എഴുതിയത്) ആദ്യത്തെ കോളത്തിൽ (#1) കൊടുത്തിരിക്കുന്നു. കാരണം, 250 ബി സിയിൽ എബ്രായത്തിൽ നിന്ന് ->ഗ്രീക്കിലേക്ക് പരിഭാഷപ്പെടുത്തിയതാണ് സെപ്റ്റുവജിന്റ്, ഇത് കാണിക്കുവാൻ ഒന്നാം കോളത്തിൽ (#1) നിന്ന് രണ്ടാം കോളത്തിലേക്ക് (#2) ആരോ കൊടുത്തിരിക്കുന്നു. പുതിയ നിയമം ഗ്രീക്ക് ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത് (50 – 90 എ ഡി), ആയതിനാൽ, രണ്ടാം കോളത്തിൽ (#2) പഴയനിയമവും, പുതിയനിയമവും ഉൾപ്പെടുത്തിയിരിക്കുന്നു. അവസാന പകുതിയിൽ (#3)വേദപുസ്തകം ആധുനിക ഭാഷയിൽ തർജ്ജിമപ്പെടുത്തിയത് ഉൾപ്പെടുത്തിയിരിക്കുന്നു. പഴയനിയമം (എബ്രായ വേദം) എബ്രായത്തിൽ (1 –> 3) നിന്നും, പുതിയ നിയമം ഗ്രീക്കിൽ (2–>3) നിന്നുമാണ് തർജ്ജിമ ചെയ്തിരിക്കുന്നത്. മുമ്പ് വിവരിച്ചിരിക്കുന്നത് പോലെ പേരുകൾ പരിഭാഷപ്പെടുത്തുന്നത് എങ്ങനെയെന്ന് തർജ്ജിമക്കാർ തന്നെ തീരുമാനിക്കണം. ഇത് ലിപ്യന്തരണം, തർജ്ജിമ എന്ന് എഴുതിയ രണ്ട് ആരോയിൽ കാണിച്ചിരിക്കുന്നു, തർജ്ജിമ ചെയ്യുന്നവർക്ക് ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം.

 ‘ക്രിസ്തുവിന്റെഉല്പത്തി

 ‘ക്രിസ്തു‘ എന്ന പദം ലക്ഷ്യമാക്കി മുകളിൽ കൊടുത്തിരിക്കുന്ന ക്രീയ തുടരാം

വേദപുസ്തകത്തിൽ ക്രിസ്തുഎന്ന പദം എവിടെ നിന്നു വരുന്നു?

എബ്രായ ഭാഷയിലുള്ള പഴയ നിയമത്തിൽ ‘מָשִׁיחַ’ (മെശിയാക്ക്) എന്നാണ്  ഈ പേര് നൽകിയിരിക്കുന്നത്. ഇതിന്റെ അർത്ഥം രാജാവ് അല്ലെങ്കിൽ ഭരണകർത്താവിനെ പോലെ ‘അഭിഷിക്തൻ അല്ലെങ്കിൽ വേർതിരിക്കപ്പെട്ട വ്യക്തി‘ എന്നാണ്. ആ കാലത്ത് രാജാക്കന്മാർ രാജസ്ഥാനം ഏറ്റെടുക്കുന്നതിനു മുമ്പ് അഭിഷേകം (എണ്ണ തലയിൽ പൂശും) ചെയ്യപ്പെടുമായിരുന്നു. അങ്ങനെ അവർ അഭിഷിക്തർ അല്ലെങ്കിൽ മെശിയാക്ക് എന്ന് അറിയപ്പെട്ടിരുന്നു. അതിന് ശേഷം അവർ ഭർണകർത്താക്കൾ ആകും, എന്നാൽ ദൈവത്തിന്റെ നിയമപ്രകാരം അവന്റെ സ്വർഗ്ഗീയ ഭരണത്തിനു കീഴ്പ്പെട്ടായിരിക്കണം അവരുടെ ഭരണം. അങ്ങനെ നോക്കിയാൽ പഴയ നിയമത്തിലെ എബ്രായ രാജാക്കന്മാർ എല്ലാം ബ്രിട്ടീഷ് രാജാവ് പോലെയായിരുന്നു. ദക്ഷിണ ഏഷ്യയിലെ ബ്രിട്ടീഷ് അധീന പ്രദേശങ്ങളെയായിരുന്നു ബ്രിട്ടീഷ് രാജാവ് ഭരിച്ചിരുന്നത്, എന്നാൽ ബ്രിട്ടനിലുള്ള ഭരണത്തിനും അവരുടെ നിയമങ്ങൾക്കും കീഴ്പെട്ടായിരുന്നു അവരുടെ ഭരണം.

അതുല്ല്യ രാജാവായ മെശിയാക്കിന്റെ വരവിനെ പറ്റി പഴയനിയമത്തിൽ പ്രവചിച്ചിരിക്കുന്നു. 250 ബി സിയിൽ സെപ്റ്റുവജിന്റ് തർജ്ജിമ ചെയ്തപ്പോൾ ഗ്രീക്കിൽ സമാന അർത്ഥം ഉള്ള Χριστός (ക്രിസ്റ്റോസ്) എന്ന പദം തർജ്ജിമ ചെയ്തവർ ഉപയോഗിച്ചു, ഇത് എണ്ണ പൂശുക എന്ന് അർത്ഥം ഉള്ള ക്രിയോ എന്ന മൂല പദത്തിൽ നിന്നാണ് വന്നത്. എബ്രായ പദം, ‘മെശിയാക്ക്‘ ഗ്രീക്ക് സെപ്റ്റുവജിന്റിൽ അർത്ഥം (ശബ്ദം അനുസരിച്ച് ലിപ്യന്തരണം ചെയ്തതല്ല) വച്ചാണ് Χριστός എന്ന് തർജ്ജിമ ചെയ്തിരിക്കുന്നത്. പ്രവചനത്തിൽ പറയുന്നത് പോലെ തന്നെ യേശു ‘മെശിയാക്കാണെന്ന്‘ കാണിക്കുവാനായി പുതിയ നിയമ എഴുത്തുകാർ ക്രിസ്റ്റോസ് എന്ന പേര് തന്നെ തുടർന്നും ഉപയോഗിച്ചു.

പാശ്ചാത്യ ഭാഷകളിൽ സമാനാർത്ഥം ഉള്ള വാക്കുകൾ ഇല്ലായിരുന്നു, ആയതിനാൽ, പുതിയ നിയമ ഗ്രീക്കിലെ ‘ക്രിസ്റ്റോസ്എന്ന പദം ലിപ്യന്തരണം ചെയ്ത് ‘ക്രൈസ്റ്റ്‘ (ക്രിസ്തു) എന്ന് പദം ഉളവായി. പഴയ നിയമ വേരുകൾ ഉള്ള ഒരു പ്രത്യേക പേരാണ് ‘ക്രിസ്തു‘, അത് എബ്രായ ഭാഷയിൽ നിന്ന് ഗ്രീക്കിലേക്ക് തർജ്ജിമ ചെയ്യപ്പെട്ടു, പിന്നീട് ഗ്രീക്കിൽ നിന്ന് ആധുനിക ഭാഷകളിലേക്ക് ലിപ്യന്തരണം ചെയ്യപ്പെട്ടു. പഴയനിയമം എബ്രായ ഭാഷയിൽ  നിന്ന് നേരിട്ട് ആധുനിക ഭാഷയിലേക്ക് തർജ്ജിമ ചെയ്യപ്പെട്ടു. എന്നാൽ എബ്രായ മൂലഭാഷയിലെ ‘മെശിയാക്ക്‘ എന്ന പദത്തെ സംബന്ധിച്ച് പല തീരുമാനങ്ങളാണ് തർജ്ജിമക്കാർ എടുത്തത്.  ചില വേദപുസ്തകങ്ങളിൽ ‘മെശിയാക്ക്‘ എന്ന പദം ‘മശിഹ‘ എന്ന പദത്തിന്റെ വിവിധ രൂപങ്ങളിലേക്ക് ലിപ്യന്തരണം ചെയ്യപ്പെട്ടിരിക്കുന്നു, മറ്റ് ചിലതിൽ ‘അഭിഷിക്തൻ‘ എന്ന അർത്ഥത്തിൽ തർജ്ജിമ ചെയ്യപ്പെട്ടിരിക്കുന്നു. ക്രിസ്തുവിന്റെ (മശിഹ) മലയാളത്തിൽ ഉള്ള ഒരു വാക്ക് അറബി ഭാഷയിൽ നിന്ന് ലിപ്യന്തരണം ചെയ്തതാണ്. അറബിയിലെ ഈ വാക്ക് എബ്രായ മൂല ഭാഷയിൽ നിന്ന് ലിപ്യന്തരണം ചെയ്തതാണ്. ആയതിനാൽ ‘മശിഹ‘ എന്ന പദത്തിന്റെ ഉച്ചാരണം മൂലഭാഷയുമായി വളരെ സാമ്യമുണ്ട്.

എബ്രായ പദം מָשִׁיחַ (മശിഹ) ഗ്രീക്ക് സെപ്റ്റുവജിന്റിൽ “ക്രിസ്റ്റോസ്“ എന്നാണ് തർജ്ജിമ ചെയ്തിരിക്കുന്നത്. ഇത് ഇംഗ്ലീഷിലേക്ക് “ക്രൈസ്റ്റ്“ എന്നാണ് തർജ്ജിമ ചെയ്തിരിക്കുന്നത്, ഇതിന്റെ ഉച്ചാരണം ‘ക്രൈസ്റ്റ്‘ എന്നാണ്. ക്രൈസ്റ്റ് എന്ന പദത്തിന്റെ മലയാള പദം (ക്രിസ്തു) ഗ്രീക്ക് പദമായ “ക്രിസ്റ്റോസ്“ എന്ന പദത്തിൽ നിന്നാണ് തർജ്ജിമ ചെയ്തിരിക്കുന്നത്. ഇതിന്റെ ഉച്ചാരണം ക്രിസ്തു (kristhu)  എന്നാണ്. കാരണം പഴയനിയമത്തിൽ ക്രിസ്തുഎന്ന പദം നാം കാണുന്നില്ല. പഴയനിയമവുമായുള്ള ഈ വാക്കിന്റെ ബന്ധം തെളിവല്ല. എന്നാൽ ഈ പാഠത്തിൽ നിന്ന് ഒരു കാര്യം ഉറപ്പാണ്, ക്രിസ്തു‘ = ‘മശിഹ‘ = ‘അഭിഷിക്തൻകൂടാതെ ഇതൊരു വ്യത്യസ്ത പേരാണ്.

ഒന്നാം നൂറ്റാണ്ടിൽ പ്രതീക്ഷിച്ചിരുന്ന ക്രിസ്തു

സുവിശേഷത്തെ കുറിച്ചു നമുക്കൊന്ന് ചിന്തിക്കാം. യെഹൂദന്മാരുടെ രാജാവിനെ അന്വേഷിച്ച് വിദ്വാന്മാർ വന്നപ്പോൾ ഹെരോദാവ് രാജാവിന്റെ പ്രതികരണം താഴെ കൊടുക്കുന്നു, ഇത് ക്രിസ്തുമസ് കഥയുടെ ഒരു ഭാഗമാണ്.

3 ഹെരോദാരാജാവു അതു കേട്ടിട്ടു അവനും യെരൂശലേം ഒക്കെയും ഭ്രമിച്ചു,
4 ജനത്തിന്റെ മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തി: ക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നതു എന്നു അവരോടു ചോദിച്ചു.

മത്തായി 2:3-4

യേശുവിനെ പറ്റി പ്രത്യേകമായി ഇവിടെ പറയുന്നില്ലെങ്കിലും ‘ക്രിസ്തു‘ എന്ന ചിന്ത ഹെരോദാവിനും തന്റെ ഉപദേശകന്മാർക്കും നന്നായി മനസ്സിലായിരുന്നു. ‘ക്രിസ്തു പഴയ നിയമത്തിൽ നിന്ന് തന്നെ വരുന്നു എന്ന് ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. ഒന്നാം നൂറ്റാണ്ടിലെ ജനം (ഹെരോദാവും തന്റെ ഉപദേശകന്മാരെ പോലെയുള്ളവർ)ഗ്രീക്ക് സെപ്റ്റുവജിന്റിൽ നിന്ന് പഴയനിയമം വായിച്ചിരുന്നു. ‘ക്രിസ്തുഎന്നത് ഒരു പേരല്ല മറിച്ച് ഒരു ഭരണകർത്താവ് അല്ലെങ്കിൽ രാജാവിനെ കാണിക്കുന്ന ശീർഷകം ആയിരുന്നു (ഇപ്പോഴും ആകുന്നു). അതു കൊണ്ടാണ് ഹെരോദാവ് രാജാവ് മറ്റൊരു രാജാവിനെ പറ്റി കേട്ടപ്പോൾ ‘അസ്വസ്ഥനാകുകയും,‘ ഭയപ്പെടുകയും ചെയ്തത്. ‘ക്രിസ്തു‘ എന്നത് ക്രിസ്ത്യാനികളുടെ കണ്ടുപിടിത്തമെന്ന തെറ്റുദ്ധാരണ മാറ്റിയെടുക്കാം. ക്രിസ്ത്യാനികൾ ഉണ്ടാകുന്നതിന് നൂറു കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഈ ശീർഷകം ഉപയോഗിച്ചിരുന്നു.

ക്രിസ്തുവിന്റെ അധികാരത്തിന്റെ വിരോധസത്യം

എബ്രായ വേദങ്ങളിൽ പ്രവചിച്ചിരിക്കുന്ന വരുവാനുള്ള ക്രിസ്തു യേശുവാണെന്ന് യേശുവിന്റെ പിൻഗാമികൾക്ക് ഉറപ്പായിരുന്നു. എന്നാൽ ചിലർ അത് വിശ്വസിക്കാതെ എതിർത്തു.

എന്തുകൊണ്ട്?

സ്നേഹവും സത്യവും നിറഞ്ഞ ഒരു അധികാരത്തിന്റെ വിരോധസത്യത്തിൽ നിന്ന് ഇതിന്  ഉത്തരം ലഭിക്കും. ബ്രിട്ടീഷ് രാജാവിന് ബ്രിട്ടീഷ് അധികാരത്തിനു കീഴിൽ ഇന്ത്യയെ ഭരിക്കുവാൻ അധികാരമുണ്ടായിരുന്നു. എന്നാൽ ബ്രിട്ടീഷ് രാജാവ് തന്റെ സൈന്യ ബലത്തിൽ പുറമെയുള്ളത് പിടിച്ചടക്കിയതിനു ശേഷമാണ് ഇന്ത്യയെ ഭരിക്കുവാനുള്ള അധികാരം ലഭിക്കുന്നത്. എന്നാൽ ജനങ്ങൾക്ക് ഈ രാജാവിനെ ഇഷ്ടമല്ലായിരുന്നു, ഗാന്ധിജി പോലെയുള്ള നേതാക്കന്മാർ നിമിത്തം, ക്രമേണ രാജാവ് പുറത്താക്കപ്പെട്ടു.

ക്രിസ്തുവായ യേശു തനിക്ക് അധികാരം ഉണ്ടായിട്ടും എല്ലാവരെയും കീഴ്പ്പെടുത്തുവാനല്ല  വന്നത്. സ്നേഹം എന്ന അടിസ്ഥാനം ഇട്ട നിത്യമായ രാജ്യം സ്ഥാപിക്കുവാനാണ് താൻ വന്നത്. ഇതിന് ശക്തിയുടെയും അധികാരത്തിന്റെയും വിരോധ സത്യങ്ങൾ  സ്നേഹവുമായി ഒത്തു ചേരണം. നാം ക്രിസ്തുവിന്റെ വരവിനെ കുറിച്ച് മനസ്സിലാക്കുവാൻ എബ്രായ ഋഷിമാർ ഈ വിരോധസത്യങ്ങളെ കുറിച്ച് വിവരിച്ചിരിക്കുന്നു. ഏകദേശം 1000 ബി സിയിൽ എബ്രായ രാജാവായ ദാവീദ് എബ്രായ വേദത്തിൽ ‘ക്രിസ്തുവിന്റെ‘ വരവിനെ പറ്റി പറഞ്ഞിരിക്കുന്നത് മനസ്സിലാക്കുന്നു.

ഇന്ത്യയിലും, ലോകമെമ്പാടുമുള്ള യെഹൂദന്മാരുടെ ചരിത്രം

ഇന്ത്യൻ സമൂഹത്തിൽ തന്നെ ആയിര കണക്കിന് വർഷങ്ങൾ ചെറിയ ഒരു സമൂഹമായി പാർത്ത ചരിത്രം യെഹൂദന്മാർക്കുണ്ട്. ഇന്ത്യയിലെ മറ്റ് ന്യൂനപക്ഷ സമൂഹങ്ങളെക്കാൾ (ജെയിന മതം, സിക്ക് മതം, ബുദ്ധമതം) വ്യത്യസ്തരാണ് യെഹൂദന്മാർ കാരണം അവർ ഇന്ത്യയുടെ പുറത്ത് നിന്ന് വന്നവരാണ്. ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോഡി 2017 ൽ ഇസ്രയേൽ സന്ദർശിക്കുന്നതിന് മുമ്പ് ഇസ്രയേൽ പ്രധാന മന്ത്രി നേതൻ യാഹുവുമായി ഒരു കരാർ ഒപ്പിട്ടു. അവർ ഇത് എഴുതിയപ്പോൾ യെഹൂദന്മാർ പണ്ട് കുടിയേറി പാർത്തത് അംഗീകരിച്ചിരുന്നു. 

ഇന്ത്യയിൽ വന്ന യെഹൂദാ സമൂഹത്തെ സ്നേഹത്തോടെയും ബഹുമാനത്തോടെയും സ്വീകരിച്ചിരുന്നു, അവർ ഒരിക്കലും പീഡനം അനുഭവിച്ചിട്ടില്ല. 

സത്യത്തിൽ, ഇന്ത്യക്കാരുടെ ചരിത്രത്തിന്മേൽ യെഹൂദന്മാർക്ക് വലിയ സ്വാധീനമുണ്ട്. എങ്ങനെയാണ് എഴുത്തുകൾ ഇന്ത്യയിൽ ഉടലെടുത്തത്? ഈ ചോദ്യത്തിന്റെ ഉത്തരം ഇന്ത്യൻ സംസ്കാരത്തിന്റെ എല്ലാ സാഹിത്യ സമാഹാരങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്.  

ഇന്ത്യയിലെ യെഹൂദ്യ ചരിത്രം

വ്യത്യസ്തമാണെങ്കിലും, ഇന്ത്യയിലെ പരമ്പരാഗത വേഷവുമായി അവർ ഇഴകി ചേർന്നു

യെഹൂദാ സമൂഹം ഇന്ത്യയിൽ എത്ര കാലമുണ്ടായിരുന്നു?  ‚27 നൂറ്റാണ്ടിന് ശേഷം മനശ്ശെ ഗോത്രത്തിലെ യെഹൂദന്മാർ മിസോറാമിൽ നിന്ന് യിസ്രയേലിലേക്ക് മറങ്ങുന്നതിനെ കുറിച്ച് ടൈംസ് ഓഫ് ഇസ്രയേൽ ഒരു ലേഖനം ഈ അടുത്തയിടയ്ക്ക് പ്രസിദ്ധീകരിച്ചിരുന്നു. ഏകദേശം 700 ബി സി യിൽ അവരുടെ പൂർവ്വ പിതാക്കൾ ഇവിടെ വന്നതാണ്. അവരുടെ ബന്ധുക്കളായ തെലുങ്കു സംസാരിക്കുന്ന എഫ്രയീം ഗോത്രത്തിലെ യെഹൂദന്മാർ (ബെനെ എഫ്രയീം) ആന്ധ്രയിൽ താമസിക്കുന്നു, ഇവർ പേർഷ്യ, അഫ്ഗാനിസ്താൻ, ടിബറ്റ്, ചൈന എന്നിവടങ്ങളിൽ ചുറ്റി നടന്ന് ഏകദേശം 1000 വർഷങ്ങൾക്ക് മുമ്പ് ഇവിടെ വന്ന ഓർമ്മകൾ ഉണ്ടവർക്ക്. കേരളത്തിൽ, കൊച്ചിയിൽ താമസിക്കുന്ന യെഹൂദന്മാർ ഏകദേശം 2600 വർഷങ്ങളായി ഇവിടെ താമസിക്കുന്നു. നൂറ്റാണ്ടുകൾ കൊണ്ട്, ചെറുതാണെങ്കിലും പ്രാധാന്യമുള്ള സമൂഹം യെഹൂദന്മാർ ഇന്ത്യയിൽ പടുത്തെടുത്തു. എന്നാൽ ഇപ്പോൾ അവരെല്ലാവരും ഇസ്രയേലിലേക്ക് മടങ്ങുന്നു. 

കൊച്ചിയിലെ യെഹൂദാപള്ളൈയിലെ കല്ലിലെഴുത്ത്: നൂറൂ കണക്കിന് വർഷങ്ങളായി അവിടെയുണ്ടത്

യെഹൂദന്മാർ ഇന്ത്യയിൽ താമസിക്കുവാൻ എങ്ങനെ വന്നു? ഇത്രയും വർഷത്തിന് ശേഷം എന്തു കൊണ്ടവർ മടങ്ങുന്നു? മറ്റെല്ലാ രാജ്യങ്ങളെക്കാളും ഈ രാജ്യത്തെ കുറിച്ചുള്ള ചരിത്രം നമുക്കറിയാം. ഈ വിവരണങ്ങൾ ഉപയോഗിച്ച് ഓരോ കാലഘട്ടത്തിലെ ചരിത്രം നമുക്ക് ചുരുക്കത്തിൽ നോക്കാം. 

അബ്രഹാം: യെഹൂദാ കുടുഃബം ആരംഭിക്കുന്നു

ഈ കാലം ആരംഭിക്കുന്നത് അബ്രഹാമിൽ നിന്നാണ്. രാജ്യങ്ങൾക്കുള്ള വാഗ്ദത്തം അവന് നൽകിയിരുന്നു, അവന് ദൈവവുമായി ചില കൂടികാഴ്ചകൾ ഉണ്ടായിരുന്നു, അത് ഒരു അടയാളമായിരുന്ന ഇസഹാക്കിന്റെ യാഗത്തോട് കൂടിയാണ്  അവസാനിച്ചത്. യേശുവിന്റെ (യേശുസത്സങ്ങ്) യാഗം നടക്കുവാൻ പോകുന്ന സ്ഥലത്തേക്കുള്ള അടയാളമായിരുന്നു ഇത്. ദൈവമാണ് യിസഹാക്കിന്റെ മകന് ഇസ്രയേൽ എന്ന പേര് നൽകിയത്. ഇസ്രയേലിന്റെ സന്തതികൾ മിസ്രയീമിൽ അടിമകൾ ആയിരുന്നപ്പോഴും ഈ കാലഘട്ടം തുടരുന്നു. ഈ കാലഘട്ടം ഇസ്രയേലിന്റെ മകനായ യോസേഫിൽ നിന്നാണ് തുടങ്ങുന്നത്(പരമ്പര ഇങ്ങനെ: അബ്രഹാം-> ഇസഹാക്ക് -> ഇസ്രയേൽ (യാക്കോബ്) -> യോസേഫ്), യോസേഫ് ഇവരെ മിസ്രയീമിൽ കൊണ്ട് വന്നു, അവിടെ അവർ പിന്നീട് അടിമകളായി. 

ഫറവോന്റെ അടിമകളായി മിസ്രയീമിൽ ജീവിച്ചു

മോശെ: ദൈവത്തിന്റെ കീഴിൽ ഇസ്രയേൽ ഒരു രാഷ്ട്രമായി

പെസഹയുടെയും ബാധയുടെയും കൂടെ മോശെ യിസ്രയേലിനെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ചു. ഈ ബാധ മിസ്രയീമിനെ നശിപ്പിക്കുകയും, ഇസ്രയേലിനെ മിസ്രയീമിൽ നിന്ന് വിടുവിക്കുകയും ചെയ്തു. മോശെ മരിക്കുന്നതിന് മുമ്പ് അനുഗ്രഹങ്ങളും ശാപങ്ങളും ഇസ്രയേലിനോട് പറഞ്ഞു (ഈ കാലഘട്ടം പച്ചയിൽ നിന്ന് മഞ്ഞയിലേക്ക് പോയി) അവർ ദൈവത്തെ അനുസരിച്ചാൽ അനുഗ്രഹിക്കപ്പെടും, അനുസരിച്ചില്ലെങ്കിൽ ശപിക്കപ്പെടും. ഇസ്രയേലിന്റെ പിന്നീടുള്ള ചരിത്രം ഈ അനുഗ്രഹത്തെയും ശാപത്തെയും ആശ്രയിച്ചായിരുന്നു. 

ഒരു രാജാവില്ലാതെയും, യെരുശലേം തലസ്ഥാന നഗരമായില്ലാതെയും യിസ്രയേൽ ആ ദേശത്ത് നൂറു കണക്കിന് വർഷം ജീവിച്ചു. ഇത് മറ്റുള്ളവരുടെ കൈവശമായിരുന്നു. എന്നാൽ ഏകദേശം 1000 ബി സിയിൽ ദാവീദ് രാജാവ് ഇതിനെ മാറ്റി മറിച്ചു. 
യെരുശലേമിൽ നിന്ന് ഭരിക്കുന്ന ദാവീദിന്റെ രാജാക്കന്മാരുടെ കൂടെ ജീവിക്കുന്നു

ദാവീദ് യെരുശലേമിൽ ഒരു രാജ വാഴ്ച സ്ഥാപിച്ചു

ദാവീദ് യെരുശലേം പിടിച്ചടക്കി അതിനെ തലസ്ഥാന നഗരമാക്കി. വരുവാനുള്ള ‘ക്രിസ്തുവിനെ‘ പറ്റി തനിക്ക് വാഗ്ദത്തം ലഭിച്ചു ആ സമയം മുതൽ യെഹൂദർ ‘ക്രിസ്തുവിന്റെ‘ വരവിനായി കാത്തിരിക്കുന്നു. ധനികനും പേരു കേട്ടതുമായ തന്റെ മകൻ ശലോമോൻ തന്റെ പിൻഗാമിയായി യെരുശലേമിൽ, മോറിയ മലയിൽ ആദ്യത്തെ യെഹൂദാ പള്ളി പണിതു. ദാവീദിന്റെ സന്തതികൾ ഏകദേശം 400 വർഷങ്ങൾ ഭരിച്ചു, ഈ കാലഘട്ടത്തെ നീല നിറത്തിൽ കൊടുത്തിരിക്കുന്നു (1000-600 ബി സി). ഈ കാലഘട്ടം മഹത്വകരമായ കാലമായിരുന്നു – അവർക്ക് വാഗ്ദത്തം ചെയ്തിരുന്ന അനുഗ്രഹങ്ങൾ എല്ലാം ലഭിച്ചു.  വളരെ ശക്തിയുള്ള രാഷ്ട്രമായിരുന്നു അത്, അവർക്ക് അത്യാധുനികമായ സമൂഹം, സംസ്കാരം, അവരുടെ പള്ളി എല്ലാം ഉണ്ടായിരുന്നു. എന്നാൽ ഈ സമയത്ത് മലിനത വർദ്ധിച്ചു എന്ന് പഴയനിയമത്തിൽ വായിക്കുന്നു. അവർ മാറ്റം വന്നില്ലെങ്കിൽ മോശെ പറഞ്ഞ ശാപങ്ങൾ എല്ലാം അവരുടെ മേൽ വരുമെന്ന് പല ഋഷിമാരും പ്രവചിച്ചു. ഈ താക്കീതുകളെ അവർ അവഗണിച്ചു. ഈ സമയത്താണ്  ഇസ്രയേൽ പിരിഞ്ഞ് രണ്ട് രാജ്യമായത്: എഫ്രയീം അല്ലെങ്കിൽ വടക്കെ ഇസ്രയേൽ, തെക്കെ ഭാഗമായ യെഹൂദ (ഇന്നത്തെ കൊറിയ പോലെ, ഒരാൾ രണ്ട് രാജ്യമായി, വടക്കും തെക്കും കൊറിയ).

യെഹൂദന്മാരുടെ ആദ്യത്തെ നാട് കടത്തൽ: അസ്സീറിയയും ബാബിലോണും

അവസാനമായി, രണ്ട് ഘട്ടങ്ങളിലായി ശാപം അവരുടെ മേൽ വന്നു. 722 ബി സി യിൽ അസ്സീറിയൻ സൈന്യം വടക്കെ രാജ്യം നശിപ്പിച്ചു, ആ ഇസ്രയേല്ല്യരെ അവരുടെ വലിയ രാജ്യത്തേക്ക് നാടു കടത്തി. ഈ നാടുകടത്തപ്പെട്ട ഇസ്രയേല്ല്യരുടെ സന്തതികളാണ് മിസോറാമിലുള്ളാ മനശ്ശെ ഗോത്രവും, ആന്ദ്രപ്രദേശിലുള്ള എഫ്രയീം ഗോത്രവും. 900 വർഷങ്ങൾക്ക്  മുമ്പ് മോശെ തന്റെ ശാപങ്ങൾ പറഞ്ഞത് പോലെ – 586 ബിസിയിൽ നെബുഖദ്നേസർ എന്ന ശക്തനായ ബാബിലോണ്ണ്യ രാജാവ് വന്നു 

49 യഹോവ ദൂരത്തുനിന്നു, ഭൂമിയുടെ അറുതിയിൽനിന്നു, ഒരു ജാതിയെ കഴുകൻ പറന്നു വരുന്നതുപോലെ നിന്റെമേൽ വരുത്തും. അവർ നീ അറിയാത്ത ഭാഷ പറയുന്ന ജാതി; 
50 വൃദ്ധനെ ആദരിക്കയോ ബാലനോടു കനിവു തോന്നുകയോ ചെയ്യാത്ത ഉഗ്രമുഖമുള്ള ജാതി. 
51 നീ നശിക്കുംവരെ അവർ നിന്റെ മൃഗഫലവും നിന്റെ കൃഷിഫലവും തിന്നും; അവർ നിന്നെ നശിപ്പിക്കുംവരെ ധാന്യമോ വിഞ്ഞോ എണ്ണയോ നിന്റെ കന്നുകാലികളുടെ പേറോ ആടുകളുടെ പിറപ്പോ ഒന്നും നിനക്കു ശേഷിപ്പിക്കയില്ല. 
52 നിന്റെ ദേശത്തു എല്ലാടവും നീ ആശ്രയിച്ചിരിക്കുന്ന ഉയരവും ഉറപ്പുമുള്ള മതിലുകൾ വീഴുംവരെ അവർ നിന്റെ എല്ലാ പട്ടണങ്ങളിലും നിന്നെ നിരോധിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തന്ന നിന്റെ ദേശത്തു എല്ലാടുവുമുള്ള നിന്റെ എല്ലാ പട്ടണങ്ങളിലും അവർ നിന്നെ നിരോധിക്കും. 

ആവർത്തനം 28: 49-52

നെബുഖദ്നേസർ യെരുശലേം പിടിച്ചടക്കി, അതിനെ ചുട്ടു, ശലോമോൻ പണിത ആലയം നശിപ്പിച്ചു. എന്നിട്ട് യിസ്രയേല്ല്യരെ ബാബിലോണിലേക്ക് നാട് കടത്തി. ഇതിലൂടെ മോശെയുടെ പ്രവചനം നിറവേറി

63 നിങ്ങൾക്കു ഗുണംചെയ്‍വാനും നിങ്ങളെ വർദ്ധിപ്പിപ്പാനും യഹോവ നിങ്ങളുടെമേൽ പ്രസാദിച്ചിരുന്നതുപോലെ തന്നേ നിങ്ങളെ നശിപ്പിപ്പാനും നിർമ്മൂലമാക്കുവാനും യഹോവ പ്രസാദിച്ചു, നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തുനിന്നു നിങ്ങളെ പറിച്ചുകളയും. 
64 യഹോവ നിന്നെ ഭൂമിയുടെ ഒരറ്റംമുതൽ മറ്റെഅറ്റംവരെ സർവ്വജാതികളുടെയും ഇടയിൽ ചിതറിക്കും; അവിടെ നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്തവയായി മരവും കല്ലുംകൊണ്ടുള്ള അന്യദൈവങ്ങളെ നീ സേവിക്കും. 

ആവർത്തനം 28:63-64
പിടിച്ച് ബാബിലോണിലേക്ക് നാട് കടത്തി

കൊച്ചിയിലുള്ള യെഹൂദന്മാർ ഈ ഇസ്രയേല്ല്യരുടെ സന്തതികളാണ്. 70 വർഷത്തേക്ക് അബ്രഹാമിനും അവന്റെ സന്തതികൾക്കും വാഗ്ദത്തം ചെയ്ത നാട്ടിൽ നിന്ന് പുറത്താക്കപ്പെട്ടു. ഈ കാലഘട്ടത്തെ ചുവന്ന നിറത്തിലാണ് കാണിച്ചിരിക്കുന്നത്. 

ഇന്ത്യൻ സമൂഹത്തിന് യെഹൂദർ ചെയ്ത സംഭാവന

 ഇന്ത്യയിലെ എഴുത്തുകളെ പറ്റിയുള്ള ചോദ്യം പിന്നെയും ചോദിക്കുന്നു. ഇന്ത്യയുടെ ആധുനിക ഭാഷകളായ ഹിന്ദി, ബെങ്കാളി, മറാട്ടി, ഗുജറാത്തി, തെലുങ്ക്, കന്നട്, മലയാളം, തമിഴ്, റിഗ് വേദയും മറ്റ് സാഹിത്യങ്ങളും എഴുതപ്പെട്ട പുരാതന സംസ്കൃതം എന്നിവ ബ്രഹ്മിക്ക് ലിപികളായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത് കാരണം ഇവയെല്ലാം ബ്രഹ്മിക്ക് ലിപി എന്ന പുരാതന ലിപിയിൽ നിന്നാണ് ഉടലെടുത്തിരിക്കുന്നത്. ഇന്ന് ഈ ബ്രഹ്മിക്ക് ലിപി അശോക ചക്രവർത്തിയുടെ കാലത്തെ ചില പുരാതന സ്തൂപങ്ങളിൽ മാത്രമേ കാണുവാനുള്ളു.

അശോക സ്തൂപത്തിലെ ബ്രഹ്മിക്ക് ലിപി  (250 ബി സി)

 ബ്രഹ്മി ലിപിയെങ്ങനെയാണ് പുതിയ ലിപിയായി മാറിയത് എന്ന് അറിയാമെങ്കിലും ഇന്ത്യ എങ്ങനെയാണീ ബ്രഹ്മി ലിപികൾ ആദ്യം ഉപയോഗിച്ചത് എന്ന് നമുക്ക് അറിയില്ല. പണ്ഡിതന്മാർ പറയുന്നത് ഈ ബ്രഹ്മി ലിപി എബ്രായ-ഫിനീഷ്യ ലിപിയുമായി ഒത്തു വരുന്നു, ഈ ലിപിയായിരുന്നു ഇന്ത്യയിലേക്ക് കുടിയേറി പാർത്ത യിസ്രയേൽ മക്കൾ ഉപയോഗിച്ചിരുന്നത്. ചരിത്രകാരനായ ഡോ. അവിഗ്ഡോർ ഷച്ചിൻ പറയുന്നത് ഇങ്ങനെ 1)യിസ്രയേലിൽ നിന്ന് കുടിയേറി പാർത്ത യെഹൂദർ എബ്രായ – ഫിനീഷ്യ ഭാഷ കൂടെ കൊണ്ടു വന്നു, പിന്നീട് അത് ബ്രഹ്മി ലിപിയായി. ബ്രഹ്മി ലിപിക്ക് എങ്ങനെ ഈ പേർ ലഭിച്ചു എന്ന നിഗൂഡതയും മാറി കിട്ടി. വടക്കെ ഇന്ത്യ ഈ ലിപി വെളിപ്പെട്ടു വന്ന സമയത്തു തന്നെയാണ്  അവരുടെ ദേശത്തു നിന്ന് യെഹൂദന്മാർ ഇവിടേക്ക് കുടിയേറി പാർത്തത്. ഇവിടെയുള്ള തദ്ദേശ വാസികൾ ഈ ലിപി ഉപയോഗിച്ചിട്ട് അതിന് (അ) ബ്രാഹ്മിൻ ലിപി എന്ന് പേർ ഇട്ടു. അബ്രഹാമിന്റെ മതം ഒരു ദൈവത്തിൽ വിശ്വസിച്ചിരുന്നു, ഈ ദൈവമായിരുന്നു എല്ലാം. അവൻ ആദ്യവും അന്തവും നിത്യവുമാണ്. അബ്രഹാമിന്റെ ജനത്തിന്റെ മതത്തിൽ നിന്നാണ് ബ്രാഹ്മിണ വിശ്വാസം ഉടലെടുത്തത്. യെഹൂദന്മാർ തങ്ങളുടെ ഭാഷയും, മതവും ഇന്ത്യയിൽ കൊണ്ട് വന്ന് മറ്റെല്ലാം പിടിച്ചടക്കിയവരെക്കാൾ ദേശത്തെ സ്വാധീനിച്ചു. എബ്രായ ഫിനീഷ്യൻ ലിപിയിലുള്ള എബ്രായ വേദത്തിലുള്ള ‘വരുവാനുള്ളവന്റെ കാര്യം‘ സംസ്കൃതത്തിലുള്ള റിഗ് വേദത്തിലും ‘വരുവാനുള്ള പുരുഷൻ‘ എന്ന് എഴുതിയിരിക്കുന്നു. മദ്ധ്യകിഴക്കുള്ള നാടുകടത്തപ്പെട്ട യെഹൂദരുടെ ചരിത്രം നോക്കാം.

പാർസ്സ്യരുടെ കൈകീഴിൽ പ്രവാസത്തിൽ നിന്നുള്ള മടങ്ങൽ

അതിനു ശേഷം, പാർസ്യ രാജാവായ കോരേശ് ബാബിലോൺ പിടിച്ചടക്കി, കോരേശ് ലോകത്തിൽ ഏറ്റവും ശക്തനായ രാജാവായി. യെഹൂദന്മാർ തങ്ങളുടെ രാജ്യത്തിലേക്ക് മറങ്ങുവാൻ അദ്ദേഹം അനുവദിച്ചു. 

പാർസ്യ രാജ്യത്തിന്റെ ഭാഗമായി ദേശത്ത് ജീവിക്കുന്നു

എന്നാൽ ഇസ്രയേൽ ഒരു സ്വതന്ത്ര രാജ്യമായിരുന്നില്ല, പാർസ്യ സാമ്രാജ്യത്തിന്റെ കീഴിലുള്ള ഒരു ഭാഗം മാത്രമായി. ഇങ്ങനെ 200 വർഷം പോയി. ഈ കാലഘട്ടത്തെ പിങ്ക് നിറത്തിൽ കൊടുക്കുന്നു. ഈ സമയത്ത് യെഹൂദന്മാരുടെ പള്ളിയും (2 ആമത്തെ ആലയം) യെരുശലേം പട്ടണവും പുനഃ പണിയപ്പെട്ടു. യെഹൂദന്മാർക്ക് തിരികെ പോകുവാൻ അനുവാദം ലഭിച്ചെങ്കിലും അനേകർ പ്രവാസത്തിൽ തന്നെ തുടർന്നു. 

ഗ്രീക്കന്മാരുടെ കാലഘട്ടം

അലക്സാണ്ടർ ചക്രവർത്തി പാർസ്യ സാമ്രാജ്യം പിടിച്ചടക്കി ഇസ്രയേലിനെ 200 വർഷം അവരുടെ കീഴിൽ ആക്കി. ഇത് കടും നീല നിറത്തിലാണ് കാണിച്ചിരിക്കുന്നത്. 

ഗ്രീക്ക് സാമ്രാജ്യത്തിന്റെ കീഴിൽ പാർക്കുന്നു

റോമാക്കാരുടെ കാലഘട്ടം

റോമാക്കാർ ഗ്രീക്ക് സാമ്രാജ്യത്തെ കീഴടക്കി ലോകത്തെ വൻ ശക്തിയായി. യെഹൂദന്മാർ പിന്നെയും ഇവരുടെ കീഴിലായി. ഇത് മഞ്ഞ നിറത്തിൽ കാണിച്ചിരിക്കുന്നു. ഈ കാലത്താണ് യേശു ജീവിച്ചിരുന്നത്. സുവിശേഷങ്ങളിൽ എന്തു കൊണ്ട് റോമാ പടയാളികളെ പറ്റി പറഞ്ഞിരിക്കുന്നത് എന്ന് നമുക്ക് മനസ്സിലാകും, കാരണം യേശുവിന്റെ കാലത്ത് റോമാക്കാരാണ് യെഹൂദന്മാരെ ഭരിച്ചിരുന്നത്. 

റോമാ സാമ്രാജ്യത്തിന്റെ ഭാഗമായി പാർക്കുന്നു

റോമാക്കാരുടെ കീഴിൽ യെഹൂദന്മാരുടെ രണ്ടാമത്തെ നാടു കടത്തൽ

ബാബിലോണ്യ (586 ബി സി)കാലം മുതൽ യെഹൂദന്മാർ ദാവീദിന്റെ കാലത്തെ പോലെ സ്വതന്ത്രർ ആയിരുന്നില്ല. ഇന്ത്യ സ്വാതന്ത്രയത്തിനു മുമ്പെ ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിലായിരുന്നത് പോലെ അവർ മറ്റ് രാജാക്കന്മാരുടെ കീഴിലായിരുന്നു. യെഹൂദന്മാർ ഇത് വെറുക്കുകയും റോമാക്കാർക്ക് എതിരായി പോരാടുകയും ചെയ്തു. അപ്പോൾ റോമാക്കാർ വന്നു യെരുശലേമും (70 എഡി) രണ്ടാം ആലയവും തകർത്തു, യെഹൂദന്മാരെ അടിമകളായി റോമിലേക്ക് പിടിച്ചു കൊണ്ട് പോയി. ഇത് രണ്ടാമത്തെ യെഹൂദന്മാരുടെ നാടു കടത്തലായിരുന്നു. റോമാ സാമ്രാജ്യം വളരെ വലുതായിരുന്നത് കൊണ്ട്, യെഹൂദന്മാർ ലോകമെമ്പാടും ചിതറി പോയി. 

70 എഡിയിൽ യെരുശലേമും, ആലയവും തകർക്കപ്പെട്ടു. യെഹൂദന്മാർ ലോകമെമ്പാടും ചിതറി

ഇങ്ങനെയാണ് യെഹൂദന്മാർ ഏകദേശം 2000 വർഷങ്ങൾ ജീവിച്ചത്: പല ദേശങ്ങളിൽ ചിതറിക്കപ്പെട്ടു, എന്നാൽ ആരും അവരെ അംഗീകരിച്ചിരുന്നില്ല. ഈ ദേശങ്ങളിൽ എല്ലാം അവർ പീഡനം അനുഭവിച്ചു. യൂറോപ്പിലായിരുന്നു ഏറ്റവും കൂടുതൽ പീഡനം. സ്പെയിൻ, പശ്ചിമ യൂറോപ്പ്, റഷ്യ, എന്നിവടങ്ങളിൽ പാർത്ത യെഹൂദന്മാർ വളരെ അപകടത്തിലായിരുന്നു. ഈ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടുവാൻ അവർ കൊച്ചിയിലേക്ക് വന്നു. 

ഡേവിഡ് സാസ്സണും പുത്രന്മാരും – ഇന്ത്യയിലെ ധനികനായ ബാഗ്ദാദി യെഹൂദൻ

17, 18 നൂറ്റാണ്ടിൽ മദ്ധ്യ കിഴക്കിൽ നിന്ന് ഇന്ത്യയിലേക്ക് വന്ന യെഹൂദന്മാരെ ബാഗ്ദാദി യെഹൂദർ എന്നായിരുന്നു അറിയപ്പെട്ടത്. അവർ മുമ്പൈ, ഡെൽഹി, കോൽകത്ത എന്നിവിടങ്ങളിലാണ് താമസിച്ചത്. 1500 ബി സിയിലെ മോശെയുടെ ശാപങ്ങൾ അതേ പോലെ അവരുടെ ജീവിതത്തിൽ നടന്നു

65 ആ ജാതികളുടെ ഇടയിൽ നിനക്കു സ്വസ്ഥത കിട്ടുകയില്ല; നിന്റെ കാലിന്നു വിശ്രാമസ്ഥലം ഉണ്ടാകയില്ല; അവിടെ യഹോവ നിനക്കു വിറെക്കുന്ന ഹൃദയവും മങ്ങുന്ന കണ്ണും നിരാശയുള്ള മനസ്സും തരും. 

ആവർത്തനം 28:65

ഇസ്രയേലിന്റെ ശാപം മൂലം ജനം ചോദിച്ചു

24 അതിന്നുണ്ടാകുന്ന മറുപടി എന്തെന്നാൽ: അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചപ്പോൾ അവരോടു ചെയ്തിരുന്ന നിയമം അവർ ഉപേക്ഷിച്ചു; 

ആവർത്തനം 29:24

ഉത്തരം:

25 തങ്ങൾ അറികയോ തങ്ങൾക്കു നിയമിച്ചുകിട്ടുകയോ ചെയ്തിട്ടില്ലാത്ത അന്യദൈവങ്ങളെ അവർ ചെന്നു സേവിക്കയും നമസ്കരിക്കയും ചെയ്തു. 
26 അതുകൊണ്ടു ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപം ഒക്കെയും ഈ ദേശത്തിന്മേൽ വരുത്തുവാൻ തക്കവണ്ണം യഹോവയുടെ കോപം അതിന്റെ നേരെ ജ്വലിച്ചു. 
27 യഹോവ കോപത്തോടും ക്രോധത്തോടും വലിയ വെറുപ്പോടുംകൂടെ അവരെ അവരുടെ ദേശത്തുനിന്നു പറിച്ചുകളകയും ഇന്നുള്ളതുപോലെ അവരെ മറ്റൊരു ദേശത്തേക്കു തള്ളിവിടുകയും ചെയ്തു. 
28 മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ദൈവമായ യഹോവെക്കുള്ളവയത്രേ; വെളിപ്പെട്ടിരിക്കുന്നവയോ നാം ഈ ന്യായപ്രമാണത്തിന്റെ സകലവചനങ്ങളും അനുസരിച്ചുനടക്കേണ്ടതിന്നു എന്നേക്കും നമുക്കും നമ്മുടെ മക്കൾക്കും ഉള്ളവയാകുന്നു. 

ആവർത്തനം 29:25-28

1900 വർഷങ്ങളുള്ള കാലഘട്ടമായി ഇത് കാണിക്കപ്പെടുന്നു. ഈ കാലഘട്ടത്തെ നീണ്ട ചുവന്ന ബാറിൽ കാണിച്ചിരിക്കുന്നു

യെഹൂദന്മാരുടെ ചരിത്ര കാലഘട്ടം വലിയ തോതിൽ – രണ്ട് പ്രവാസ കാലഘട്ടത്തെ കാണിക്കുന്നു

രണ്ട് പ്രവാസ കാലത്തിലൂടെ യെഹൂദന്മാർ കടന്നു പോയെന്ന് നാം കാണുന്നു. എന്നാൽ രണ്ടാമത്തെ പ്രവാസം ഒന്നാമത്തേതിൽ നിന്ന് നീണ്ടതായിരുന്നു.

20 ആം നൂറ്റാണ്ടിലെ കൂട്ട നാശം

ജർമ്മനിയിലെ ഹിറ്റ്ലർ മൂലം യെഹൂദന്മാർ ഏറ്റവും അധികം പീഡനം അനുഭവിച്ചു. മുഴുവൻ യൂറോപ്പിൽ നിന്ന് യെഹൂദന്മാരെ നീക്കം ചെയുവാൻ ഹിറ്റ്ലർ ശ്രമിച്ചു. താൻ അതിൽ വിജയിക്കാറായപ്പോൾ തോൽക്കപ്പെട്ടു, കുറച്ചു യെഹൂദന്മാർ ശേഷിച്ചു. 

ഇസ്രയേലിന്റെ ആധുനിക പുനർജന്മം

ആയിര കണക്കിന് വർഷങ്ങൾക്ക് ശേഷം ‘യെഹൂദന്മാർ‘ എന്ന് പറയുന്ന ജനത്തിന് സ്വന്തമായി ഒരു നാട് ഇല്ല എന്ന സത്യം മറക്കുവാൻ കഴിയാത്തതാണ്. എന്നാൽ 3500 വർഷം മുമ്പ് മോശെ പറഞ്ഞ വാക്കുകൾ ഇതിലൂടെ നിവർത്തിയായി. മോശെ പറഞ്ഞതു പോലെ തന്നെ 1948 ൽ യു എൻ മുഖാന്തരം യിസ്രയേൽ എന്ന രാജ്യം ഉടലെടുത്ത അത്ഭുത കാഴ്ച നാം കണ്ടു.

നിന്റെ ദൈവമായ യഹോവ നിന്റെ സ്ഥിതി മാറ്റുകയും നിന്നോടു മനസ്സലിഞ്ഞു നിങ്കലേക്കു തിരികയും നിന്റെ ദൈവമായ യഹോവ നിന്നെ ചിതറിച്ചിരുന്ന സകലജാതികളിൽനിന്നും നിന്നെ കൂട്ടിച്ചേർക്കുകയും ചെയ്യും. 
നിനക്കുള്ളവർ ആകാശത്തിന്റെ അറുതിവരെ ചിതറിപ്പോയിരുന്നാലും നിന്റെ ദൈവമായ യഹോവ അവിടെനിന്നു നിന്നെ കൂട്ടിച്ചേർക്കും; അവിടെനിന്നു അവൻ നിന്നെ കൊണ്ടുവരും. 
നിന്റെ പിതാക്കന്മാർക്കു കൈവശമായിരുന്ന ദേശത്തേക്കു നിന്റെ ദൈവമായ യഹോവ നിന്നെ കൊണ്ടുവരും; നീ അതു കൈവശമാക്കും; അവൻ നിനക്കു ഗുണംചെയ്തു നിന്റെ പിതാക്കന്മാരെക്കാൾ നിന്നെ വർദ്ധിപ്പിക്കും. 

ആവർത്തനം 30:3-5

വലിയ പീഡനത്തിന്റെ നടുവിലാണ്  ഈ രാജ്യം ഉടലെടുത്തത്. ചുറ്റുമുള്ള രാജ്യങ്ങൾ 1948, 1956, 1967, 1973, എന്നീ വർഷങ്ങളിൽ യുദ്ധം ചെയ്തു. ഇസ്രയേൽ എന്ന ചെറിയ രാജ്യം അഞ്ച് രാജ്യങ്ങളുമായി യുദ്ധം ചെയ്തിട്ടുണ്ട്. ഇവിടെ എല്ലാം യിസ്രയേൽ നിലനിന്നു എന്ന് മാത്രമല്ല അവരുടെ അതിരുകൾ വർദ്ധിച്ചു. 1967 ലെ ആറു ദിവസത്തെ യുദ്ധത്തിൽ 3000 വർഷങ്ങൾക്ക് മുമ്പ് ദാവീദ് പണിത യെരുശലേം പട്ടണം തിരിച്ചു പിടിച്ചു. ഇന്ന് ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രശ്നമാണ്  ഇസ്രയേലും അവിടെ നടക്കുന്ന യുദ്ധങ്ങളും.

മോശെയുടെ പ്രവചനം പോലെയും, ഇവിടെ വിവരിച്ചിരിക്കുന്നത് പോലെയും യിസ്രയേലിന്റെ ഉൽഭവം ഇന്ത്യയിലുള്ള യെഹൂദന്മാർക്ക് യിസ്രയേലിലേക്ക് മടങ്ങുവാൻ മുഖാന്തരമായി. മാതാപിതാക്കളിൽ നിന്ന് ഒരാളെങ്കിലും ഇന്ത്യയിൽ നിന്നുള്ള ഏകദേശം 80000 യെഹൂദന്മാർ ഇന്ന് യിസ്രയേലിൽ ജീവിക്കുന്നുണ്ട്. ഇന്ത്യയിൽ ഇപ്പോൾ ഏകദേശം 5000 യുഹൂദരെ ഉള്ളൂ. മോശെയുടെ അനുഗ്രഹം പോലെ തന്നെ ‘ദൂരെ ദേശങ്ങളിൽ‘ (മിസോറാം പോലെയുള്ള ദേശങ്ങളിൽ) നിന്ന് അവരെ ‘കൂട്ടി വരുത്തി‘. ഇത് യെഹൂദന്മാർക്കും ജാതികൾക്കും ബാധകമാണെന്ന് മോശെ എഴുതി

(1) ഡോ. അവിഡ്ഗോർ ഷച്ചൻ. ഇൻ ദ് ഫുട്ട്സ്റ്റെപ്സ് ഓഫ് ദ് ലോസ്റ്റ് ടെൻ പി 261

സംസ്കൃതം എബ്രായ വേദങ്ങളുടെ സാമ്യത: എന്തുകൊണ്ട്?

സംസ്കൃത വേദത്തിലെ മനുവിന്റെ വിവരണവും എബ്രായ വേദത്തിലെ നോഹയുടെ വിവരണവും തമ്മിലുള്ള സാമ്യത നാം കണ്ടു. തുടർന്ന് നാം കാണാൻ പോകുന്ന സാമ്യത അധികം ആഴമേറിയതാണ്. സമയത്തിന്റെ സായാഹ്നത്തിൽ ഒരു പുരുഷൻ യാഗമാക്കപ്പെടും എന്ന വാഗ്ദത്തവും എബ്രായ വേദത്തിലെ ഉല്പത്തിയിൽ പറഞ്ഞിരിക്കുന്ന സന്തതിയുടെ വാഗ്ദത്തവും തമ്മിൽ വളരെ സാമ്യം ഉണ്ട്. എന്തു കൊണ്ടാണ് ഈ സാമ്യതകൾ? യാദൃശ്ചീകമാണോ? ഒരു വിവരണത്തിൽ നിന്ന് മറ്റേതിലേക്ക് ആരെങ്കിൽ പകർത്തിയതാണോ? ഇവിടെ ഒരു സൂചന നൽകപ്പെടുന്നു.  

ബാബേൽ കോട്ട – പ്രളയത്തിനു ശേഷം

വേദപുസ്തകത്തിൽ നോഹയെകുറിച്ചുള്ള വിവരണത്തിനു ശേഷം തന്റെ മൂന്ന് പുത്രന്മാരെ കുറിച്ചു പറയുന്നു, „അവരിൽനിന്നാകുന്നു ജലപ്രളയത്തിന്റെശേഷം ഭൂമിയിൽ ജാതികൾ പിരിഞ്ഞുപോയതു.” (ഉല്പത്തി 10: 32). മനുവിന് മൂന്നു പുത്രന്മാർ ഉണ്ടായിരുന്നു എന്നും അവരിൽ നിന്നാണ് ഭൂമിയിലെ മനുഷ്യർ എല്ലാം വരുന്നത് എന്നും സംസ്കൃത വേദത്തിൽ പറയുന്നു. എന്നാൽ എങ്ങനെയാണ് ഈ “പിരിച്ചിൽ“ ഉണ്ടായത്?

നോഹയുടെ മൂന്നു പുത്രന്മാരുടെ പേരുകളുടെ പട്ടിക പുരാതന എബ്രായ വേദങ്ങളിൽ കൊടുത്തിരിക്കുന്നു – മുഴുവൻ പട്ടിക ഇവിടെ കൊടുക്കുന്നു. ‘ഭൂമിയിൽ പെരുകുവാൻ‘ കല്പിച്ച ദൈവത്തിന്റെ (പ്രജാപതി)  വഴികൾ ഈ സന്തതികൾ എങ്ങനെ അനുസരിച്ചില്ല എന്ന് ഇവിടെ വിവരിക്കുന്നു.(ഉല്പത്തി 9:1) പകരം ഈ ജനം കോട്ട പണിയുവാൻ ഒരുമിച്ചു നിന്നു. അത് നിങ്ങൾക്ക് ഇവിടെ വായിക്കാം. ഈ കോട്ട ആകാശത്തോളം എത്തി (ഉല്പത്തി 11: 4), ഇതിന്റെ അർത്ഥം സൃഷ്ടിതാവിനെ ആരാധിക്കുന്നതിന് പകരം സൂര്യനെയും, ചന്ദ്രനെയും, ഗോളങ്ങളെയും ആരാധിക്കുക എന്ന ഉദ്ദേശത്തോട് കൂടെയാണ് നോഹയുടെ സന്തതികൾ ഈ കോട്ട പണിതത്. നക്ഷത്രങ്ങളെ ആരാധിക്കുന്ന രീതികൾ തുടങ്ങിയത് മെസപത്തോമ്യയിൽ (ഈ സന്തതികൾ ജീവിച്ചിരുന്ന സ്ഥലം) നിന്നാണെന്ന് എല്ലാവർക്കും അറിയാം, പിന്നീട് ബാക്കിയുള്ള സ്ഥലങ്ങളിലേക്ക് ഇത് പടർന്നു.

സൃഷ്ടിതാവിനെ ആരാധിക്കുന്നതിന് പകരം നമ്മുടെ പൂർവ്വ പിതാക്കന്മാർ നക്ഷത്രങ്ങളെ ആരാധിച്ചു. ഈ ക്രമം കെട്ട ആരാധന മറിച്ചു കളയുവാൻ . സൃഷ്ടിതാവായ ദൈവം തീരുമാനിച്ചു എന്ന് ഈ വിവരണത്തിൽ എഴുതിയിരിക്കുന്നു.

അവർ തമ്മിൽ ഭാഷതിരിച്ചറിയാതിരിപ്പാൻ അവരുടെ ഭാഷ കലക്കി കളയുവാൻ

ഉല്പത്തി 11: 7

ഈ കാരണം കൊണ്ട് നോഹയുടെ സന്തതികൾക്ക് അവർ തമ്മിൽ സംസാരിക്കുന്നത് മനസ്സിലാകാതെയായി. ഈ വിധത്തിൽ സൃഷ്ടിതാവ് അവരെ

ഭൂമിയിൽ മുഴുവൻ ചിതറിച്ച് കളഞ്ഞു

ഉല്പത്തി 11: 8

ഒരിക്കൽ, ഇവർ തമ്മിൽ സംസാരിക്കുന്നത് മനസ്സിലാകുവാൻ കഴിയാതെ വന്നപ്പോൾ, തങ്ങളുടെ ഭാഷ സംസാരിക്കുന്നവരുമായി അവർ മാറി പാർത്തു, അങ്ങനെ അവർ ചിതറി പോയി. ഇന്ന് ഈ ലോകത്തിലെ ജനങ്ങൾ എന്തു കൊണ്ടാണ് വിവിധ ഭാഷകൾ സംസാരിക്കുന്നത് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കുവാൻ സാധിക്കും. ഓരോ കൂട്ടരും മെസപത്തോമ്യയിൽ നിന്ന് (ഇത് ചിലപ്പോൾ അനേക കാലഘട്ടങ്ങൾ എടുത്തു കാണും) ഇന്ന് പാർക്കുന്ന ദേശത്തേക്ക് മാറി പാർത്തവരാണ്. ആയതിനാൽ അവരുടെ ചരിത്രങ്ങൾ ഇവിടെ നിന്നും വ്യത്യസ്തമായിരിക്കും. എന്നാൽ എല്ലാ ഭാഷക്കാരുടെയും ഈ സംഭവം വരെയുള്ള ചരിത്രം ഒന്നു തന്നെയാണ്. പുരുഷന്റെ യാഗത്തിലൂടെയുള്ള മോക്ഷം, മനുവിന്റെ (നോഹ) കാലത്തെ ജലപ്രളയം എന്നീ സംഭവങ്ങൾ ഈ പൊതു ചരിത്രത്തിൽ ഉൾപ്പെട്ടിരിക്കുന്നു. സംസ്കൃത വേദങ്ങളിലും എബ്രായ വേദങ്ങളിലും (മോശെയുടെ തോറ അല്ലെങ്കിൽ നിയമം) ഈ സംഭവങ്ങൾ രേഖപ്പെടുത്തുന്നു.

ലോകമെമ്പാടുമുള്ള വിവിധ പ്രളയങ്ങളുടെ വിവർണം

പുരാതന എബ്രായ വേദത്തിലും സംസ്കൃത വേദത്തിലും മാത്രമല്ല പ്രളയത്തിന്റെ വിവരണം ഉള്ളത് എന്നത് രസകരമായ കാര്യമാണ്. വിവിധ ജനകൂട്ടങ്ങളുടെ ചരിത്രത്തിൽ ഒരു മഹാ പ്രളയത്തെ പറ്റി ഓർക്കുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന ചാർട്ട് അത് വിവരിക്കും.

ലോകത്തിലെ വിവിധ സംസ്കാരങ്ങളിലെ പ്രളയ വിവരണം വേദപുസ്തകത്തിലെ പ്രളയ വിവരണവുമായി ഒത്തു നോക്കുമ്പോൾ

എല്ലാ ഭൂഖ്ണ്ഡത്തിലും പാർക്കുന്ന വിവിധ ഭാഷക്കാരെ മുകളിലത്തെ നിരയിൽ കാണിച്ചിരിക്കുന്നു. എബ്രായ പ്രളയ വിവരണം അവരുടെ പ്രളയ വിവരണത്തിൽ ഉൾകൊള്ളിച്ചിട്ടുണ്ടോ എന്ന് ഓരോ സെല്ലുകളിലും (ചാർട്ടിന്റെ ഇടത്തു ഭാഗത്തുള്ള പട്ടിക) കാണിക്കുന്നു. അവരുടെ പ്രളയ വിവരണത്തിൽ ഉണ്ടെങ്കിൽ കറുത്ത സെല്ലുകൾ ഇല്ലെങ്കിൽ വെളുത്ത സെല്ലുകൾ. മിക്കവാറും എല്ലാ കൂട്ടർക്കും, ഈ പ്രളയം സൃഷ്ടിതാവിന്റെ ഒരു ന്യായവിധിയായിരുന്നു എന്നും അവരിൽ കുറച്ചു പേർ ഒരു പെട്ടകത്തിൽ കയറി രക്ഷപെട്ടു എന്ന ഒരു ‘ഓർമ്മ‘ എങ്കിലും  ഉണ്ട്. മറ്റ് വാക്കുകളിൽ പറഞ്ഞാൽ പ്രളയ വിവരണം സംസ്കൃത എബ്രായ വേദങ്ങളിൽ മാത്രമല്ല ഉള്ളത്, മറിച്ച് എല്ലാ ഭൂഖണ്ഡത്തിലും, ഭൂമിയിലും ഉള്ള വിവിധ ചരിത്രങ്ങളിൽ ഇത് രേഖപ്പെടുത്തിയിരിക്കുന്നു. അങ്ങനെയെങ്കിൽ ഈ സംഭവം വളരെ പുരാതനമെ നടന്നതാണെന്ന് മനസ്സിലാകുന്നു.

ഹിന്ദി കലണ്ടറിന്റെ വിവരണം

ഹിന്ദി കലണ്ടർ – മാസത്തിലെ ദിവസങ്ങൾ മുകളിൽ നിന്ന് താഴെ വരെ കൊടുത്തിരിക്കുന്നു, ആഴ്ചയിൽ ഏഴ് ദിവസം ഉണ്ട്

ഈ പുരാതന ഓർമ്മയുടെ തെളിവാണ് ഹിന്ദി കലണ്ടറിന്റെയും പാശ്ചാത്യ കലണ്ടറിന്റെയും വ്യത്യാസവും സാമ്യവും. മിക്കവാറും എല്ലാ ഹിന്ദി കലണ്ടറുകളിലും ദിവസം മുകളിൽ നിന്ന് താഴേക്കാണ്  എഴുതിയിരിക്കുന്നത്, അല്ലാതെ പാശ്ചാത്യ കലണ്ടറിന്റെ രീതി പോലെ ഇടത്തു നിന്ന് വലത്തോട്ട് അല്ല. ഇന്ത്യയിലെ ചില കലണ്ടറുകളിൽ ഹിന്ദി അക്കങ്ങളാണ് (१, २,  ३ …) ഉപയോഗിച്ചിരിക്കുന്നത്, എന്നാൽ ചിലതിൽ പാശ്ചാത്യ അക്കങ്ങൾ (1, 2, 3…) ഉപയോഗിക്കുന്നു. ഒരു കലണ്ടറിൽ ഇതാണ് ‘ശരി‘ എന്നുള്ളത് ഒന്ന് ഇല്ലാത്തതു കൊണ്ട് ഈ വ്യത്യാസം നാം പ്രതീക്ഷിക്കണം. എന്നാൽ എല്ലാ കലണ്ടറുകൾക്കും ഒരു സാമ്യം ഉണ്ട്. പാശ്ചാത്യ കലണ്ടർ പോലെ തന്നെ ഹിന്ദി കലണ്ടറിലും ആഴ്ചയിൽ 7- ദിവസം ഉണ്ട്. എന്തുകൊണ്ട്? പാശ്ചാത്യ കലണ്ടർ പോലെ തന്നെ എന്തു കൊണ്ടാണ് കലണ്ടറുകൾ മാസങ്ങളായും വർഷങ്ങളായും തിരിച്ചിരിക്കുന്നത് എന്ന് നമുക്കറിയാം. ഭൂമി സൂര്യന് ചുറ്റും, ചന്ദ്രൻ ഭൂമിക്ക് ചുറ്റുമുള്ള പ്രദക്ഷിണത്തെ ആസ്പദമാക്കിയാണ് മാസവും വർഷവും നിശ്ചയിക്കുന്നത്. ഇത് ഖഗോളശാസ്ത്രസംബന്ധമായി എല്ലാവർക്കും ഒരേ അടിസ്ഥാനം നൽകുന്നു. എന്നാൽ 7-ദിവസം എന്ന സമയം ഖഗോളശാസ്ത്രസംബന്ധമായി ഇല്ല. ഇത് ഒരു പുരാതന സംസ്കാരത്തിൽ നിന്ന് വന്നതാണ് (എത്ര പഴക്കമുള്ള സംസ്കാരം എന്ന് ആർക്കും അറിയില്ല).

…കൂടാതെ ബുദ്ധമത തായി കലണ്ടർ

തായി കലണ്ടർ ഇടത്തു നിന്ന് വലത്തോട്ടാണ് പോകുന്നത്, എന്നാൽ പാശ്ചാത്യ കലണ്ടറിൽ നിന്നും വർഷത്തിനു വ്യത്യാസം ഉണ്ട് – ആഴ്ചയിൽ ഏഴു ദിവസം തന്നെ ഉണ്ട്

ഒരു ബുദ്ധമത രാജ്യമായതു കൊണ്ട്, തായിലന്റ് ബുദ്ധന്റെ കാലത്ത് നിന്നാണ് അവരുടെ വർഷം കണക്കു കൂട്ടിയിരിക്കുന്നത്, ആയതിനാൽ പാശ്ചാത്യ കലണ്ടറിനെക്കാൾ 543 വർഷം മുമ്പിലാണ് തായി കലണ്ടർ. (അതായത് 2019 അവരുടെ 2562 ആണ് – തായി കലണ്ടറിൽ). എന്നാൽ, അവർ പിന്നെയും ആഴ്ചയിൽ ഏഴ് ദിവസം ഉള്ള കലണ്ടർ തന്നെയാണ് ഉപയോഗിക്കുന്നത്. ഇത് അവർക്ക് എവിടെ നിന്ന് കിട്ടി. 7-ദിവസം എന്ന സമയം ഖഗോളശാസ്ത്രസംബന്ധമായി ഇല്ലാതിരിന്നിട്ടും വിവിധ രാജ്യങ്ങളുടെ വ്യത്യസ്തമായ കലണ്ടറുകൾ ആഴ്ചയിൽ ഏഴ് ദിവസം എന്ന കാര്യത്തിൽ ഒരേ പോലെയാണ്.

ആഴ്ചയെ കുറിച്ച് പുരാതന ഗ്രീക്കുകാരുടെ സാക്ഷ്യം

പുരാതന ഗ്രീക്കുകാരുടെ കലണ്ടറിലും ആഴ്ചയിൽ 7 ദിവസം ഉണ്ടായിരുന്നു

ഏകദേശം 400 ബി സി യിൽ ജീവിച്ചിരുന്ന പുരാതന ഗ്രീക്ക് ഫിസിഷ്യൻ ഹിപ്പൊക്രറ്റസ് ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പിതാവെന്നാണ്  അറിയപ്പെട്ടിരുന്നത്. തന്റെ വൈദ്യ ശാസ്ത്രപരമായ വീക്ഷണങ്ങൾ എഴുതിയ പുസ്തകങ്ങൾ ഇന്നും സൂക്ഷിക്കപ്പെട്ടിരിക്കുന്നു. സമയത്തിന്റെ ഘടകമായി താൻ ‘ആഴ്ചയാണ്‘ ഉപയോഗിച്ചത്. പകർന്ന് കൊണ്ടിരിക്കുന്ന ഒരു രോഗത്തിന്റെ ലക്ഷണങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ താൻ ഇങ്ങനെ പറഞ്ഞു,

ഏഴു നാളുകളിലെ നാലാം ദിനം സൂചകമാണ്; എട്ടാമത്തെ ദിനം രണ്ടാമത്തെ ആഴ്ചയുടെ തുടക്കമാണ്; രണ്ടാമത്തെ ആഴ്ചയിലെ നാലാമത്തെ ദിനമായ പതിനൊന്നാം ദിവസം സൂചകമാണ്; പിന്നെയും പതിനാലാമത്തെ നാളിൽ നിന്ന് നാലാമത്തേതും, പതിനൊന്നാം നാളിൽ നിന്ന് ഏഴാമത്തെ ദിവസമായ പതിനേഴാം നാളും സൂചകമാണ്.

ഹിപ്പൊക്രറ്റസ് അഫോറിസംസ്. #24

350 ബി സി യിൽ അരിസ്ടോട്ടിൽ തന്റെ പുസ്തകങ്ങളിൽ സമയത്തിന്റെ ഘടകമായി ‘ആഴ്ചയാണ്‘ ഉപയോഗിച്ചിരിക്കുന്നത്. ഉദാഹരണത്തിന്,

ഭൂരിപക്ഷം ശൈശവ മരണവും കുട്ടിക്ക് ഒരാഴ്ചയാകുന്നത് മുമ്പാണ് സംഭവിക്കുന്നത്. ആയതിനാൽ, സാധാരണയായി ഈ ഒരാഴ്ച കഴിയുമ്പോൾ കുഞ്ഞിന് പേരിടും, കാരണം കുഞ്ഞ് ജീവിച്ചിരിക്കുവാനുള്ള സാദ്ധ്യതകൾ ഏറെയാണ്.

അരിസ്ടോട്ടിൽ, മൃഗങ്ങളുടെ ചരിത്രം, ഭാഗം 12, 350 ബി സി

ഇന്ത്യയിൽ നിന്നും, തായിലന്റിൽ നിന്നും വളരെ വിദൂരമായ പുരാതന ഗ്രീക്ക് എഴുത്തുകാർക്ക് ‘ആഴ്ച‘ എന്ന ചിന്ത എങ്ങനെ വന്നു? തങ്ങളുടെ വായനക്കാർക്ക് ‘ആഴ്ച‘ എന്താണ് എന്ന് മനസ്സിലാകും എന്ന ചിന്തയിലാണ് അവർ എഴുതുന്നത്. ആഴ്ചയിൽ ഏഴു ദിവസം എന്ന കാര്യം സ്ഥാപിച്ച ഒരു ചരിത്ര സംഭവം (അവർ ഈ സംഭവം മറന്നു പോയെങ്കിലും) എല്ലാ സംസ്കാരങ്ങളിലും ഉണ്ട്.

ലോകത്തിന്റെ ആദ്യത്തെ സൃഷ്ടിപ്പ് എന്ന ഒരു സംഭവം എബ്രായ വേദങ്ങളിലും ഉണ്ട്. ഈ വിവരണത്തിൽ സൃഷ്ടിതാവ് ലോകത്തെയും ആദിമ മനുഷ്യനെയും സൃഷിച്ചത് ഏഴു ദിവസം കൊണ്ടാണ്. (6 ദിവസം പ്രവർത്തിച്ചു, എഴാം നാൾ സ്വസ്ഥമായിരുന്നു) ആയതിനാൽ ആദിമ മനുഷ്യൻ ആഴ്ചയിൽ 7 ദിവസം എന്ന സമയ ഘടകം തങ്ങളുടെ കലണ്ടറിൽ ഉപയോഗിച്ചു. ഇതിനു ശേഷം അവരുടെ ഭാഷ കലക്കപ്പെടുകയും അവർ ചിതറിക്കപ്പെടുകയും ചെയ്തു. എന്നാൽ ‘ചിതറിക്കപ്പെടലിന്‘ മുമ്പ് നടന്ന പ്രധാന സംഭവങ്ങളായ വരാൻ പോകുന്ന യാഗത്തിന്റെ വാഗ്ദത്തം, മഹാ പ്രളയത്തിന്റെ വിവരണം, 7 ദിവസമുള്ള ആഴ്ച എന്നിവ പല ഭാഷക്കാരും ഓർത്തിരിക്കുന്നു. ഈ ഓർമ്മകൾ എല്ലാം ആദിമ മനുഷ്യന്റെ ജീവനുള്ള സത്യങ്ങളും, വേദങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന ചരിത്രത്തിലെ സാക്ഷ്യങ്ങളുമാണ്. ഇത് എബ്രായ സംസ്കൃത വേദങ്ങളുടെ സാമ്യം ശരിയായി വിവരിക്കുന്നു. ഇന്ന് പലരും ഈ പുരാണ എഴുത്തുകൾ അന്ധവിശ്വാസപരമായ പുരാണങ്ങളായി കണക്കാക്കുന്നു, എന്നാൽ ഈ സാമ്യത കാണുമ്പോൾ അതിനെ പറ്റി ചിന്തിക്കേണ്ടത് ആവശ്യമാണ്.

ആദിമ മനുഷ്യന് സൃഷ്ടിതാവിൽ നിന്ന് മോക്ഷം എന്ന വാഗ്ദത്തം ഉൾപ്പെടെയുള്ള പൊതു ചരിത്രം ഉണ്ടായിരുന്നു. എന്നാൽ ഈ വാഗ്ദത്തം എങ്ങനെ നിറവേറും? ഭാഷ കലക്കപ്പെട്ട് ചിതറിക്കപ്പെട്ടതിന് ശേഷം ജീവിച്ചിരുന്ന ഒരു വിശുദ്ധ മനുഷ്യനെ കുറിച്ചുള്ള വിവരണം നാം തുടരും. അത് നാം അടുത്തതായി നോക്കും.

 [ചൈന ഭാഷയിലുള്ള കാലിഗ്രാഫിയിലൂടെ പുരാതന ഓർമ്മകളുടെ സാമ്യത കൂടുതൽ മനസ്സിലാക്കുവാനായി ഇവിടെ കാണുക]

യേശുവിന്റെ ബലി വഴി എങ്ങനെ നമുക്ക് ശുചീകരണത്തിന്റെ വരപ്രസാദം സ്വീകരിക്കാം?

സമർപ്പിക്കാൻ ആയിരുന്നു.ഈ വാർത്ത‍ ഋഗ്വേദത്തിലെ സ്‌തുതി ഗീതങ്ങളിലും  ഹെബ്രായ വേദങ്ങളിൽ വാഗ്‌ദാനങ്ങൾ ആയും ഉത്സവങ്ങളായും  മുന്‍കൂട്ടി അടയാളപെടുത്തിയും  ഇരിക്കുന്നു. പ്രാർത്ഥ സ്നാന മന്ത്രം ഉരുവിടുന്ന ഓരോ അവസരത്തിലും നമ്മൾ ചോദിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം യേശു ആകുന്നു. അത് അങ്ങനെ ആകുന്നത്‌ ഏതു വിധം? വിശുദ്ധ വേദ പുസ്തകം പ്രഖ്യാപിക്കുന്ന കർമ്മത്തെ കുറിച്ചുള്ള നിയമം എല്ലാവരെയും ബാധിക്കുന്നത് ആണ്.

പാപത്തിന്റെ ശമ്പളം മരണമത്രേ;…

റോമർ 6:23

താഴെ കാണുന്നത് ഈ കർമ്മത്തെ കുറിച്ചുള്ള നിയമത്തിന്റെ ഒരു  ചിത്രീകരണം ആണ്. “മരണം” എന്ന് പറയുന്നത് ഒരു  അകല്‍ച്ച അല്ലെങ്കിൽ വിച്ഛേദനം ആണ്. എപ്പോഴാണോ നമ്മുടെ ശരീരത്തിൽ നിന്നും  ആത്മാവ്‌ വിച്ഛേദിക്കപെടുന്നത് അപ്പോൾ നമ്മൾ ഭൌതീകം ആയി മരിക്കുന്നു. അതുപോലെ നമ്മൾ ആത്മീയം ആയി ദൈവത്തിൽ നിന്നും വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. ഇത് സത്യം ആണ് കാരണം ദൈവം പരിശുദ്ധൻ ആണ് (പാപം ഇല്ലാത്തവൻ).

രണ്ടു കുന്നുകൾ തമ്മിൽ ഒരു ഗർത്തം മൂലം അകന്നു ഇരിക്കുന്ന പോലെ നമ്മൾ ദൈവവും ആയി പാപം മൂലം അകന്നിരിക്കുന്നു.
രണ്ടു കുന്നുകൾ തമ്മിൽ ഒരു ഗർത്തം മൂലം അകന്നു ഇരിക്കുന്ന പോലെ നമ്മൾ ദൈവവും ആയി പാപം മൂലം അകന്നിരിക്കുന്നു.

നമ്മളെ ഒരു കുന്നിന്റെ മുകളിലും  ദൈവത്തെ മറ്റൊരു കുന്നിനു മുകളിലും ചിത്രീകരിച്ചാൽ നമ്മൾ പാപം ആകുന്ന അവസാനം ഇല്ലാത്ത ഗർത്തം വഴി വേർതിരിക്കപെട്ടിരിക്കുന്നു.

ഈ വേർപാട് അപരാധത്തിനും ഭയത്തിനും കാരണം ആകുന്നു. അതുകൊണ്ട് സ്വാഭാവികം ആയി നമ്മൾ ചെയ്യാൻ ശ്രമിക്കുക ഒരു പാലം ഉണ്ടാക്കി അതിൽ കൂടി നമ്മളെ ദൈവത്തിൽ എത്തിക്കുക ആണ്. നമ്മൾ ബലികഴിക്കുന്നു, പൂജ ചെയ്യുന്നു , തപസനുഷ്ടിക്കുന്നു, ഉത്സവങ്ങളിൽ പങ്കെടുക്കുന്നു, അമ്പലത്തിൽ പോകുന്നു, പ്രാർത്ഥനകൾ ചൊല്ലുന്നു കൂടാതെ പാപം ചെയ്യുന്നത് കുറയ്ക്കാനോ നിർത്താനോ ശ്രമിക്കുന്നു. നമ്മിൽ ചിലരുടെ പുണ്യം നേടി എടുക്കാൻ ഉള്ള  പ്രവൃത്തിയുടെ പട്ടിക വളരെ വലുത് ആയിരിക്കും. നമ്മുടെ പരിശ്രമങ്ങൾ, പുണ്യങ്ങൾ, ബലികൾ, തപസുകൾ ഇത്യാതി കാര്യങ്ങൾ എല്ലാം മോശം കാര്യങ്ങൾ അല്ലെങ്കിൽ കൂടി അവ അപര്യാപ്തം ആണ് കാരണം പാപത്തിന്റെ പ്രതിഫലം മരണം ആകുന്നു. ഇത് അടുത്ത ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു.

മതപരമായ യോഗ്യത അത് നല്ലതാണെങ്കിൽ കൂടി അതൊരിക്കലും നമ്മളും ദൈവവും തമ്മിൽ ഉള്ള വിടവിൻറെ അന്തരം കുറയ്ക്കില്ല
മതപരമായ യോഗ്യത അത് നല്ലതാണെങ്കിൽ കൂടി അതൊരിക്കലും നമ്മളും ദൈവവും തമ്മിൽ ഉള്ള വിടവിൻറെ അന്തരം കുറയ്ക്കില്ല

നമ്മൾ നമ്മുടെ മതപരമായ പ്രവർത്തികളിൽ കൂടി ദൈവവും നമ്മളും തമ്മിൽ ഉള്ള ആ വിടവ് നികത്താൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. അതൊരു മോശം കാര്യം ആകണം എന്നില്ല പക്ഷെ അതൊരിക്കലും ഈ പ്രശ്നം പരിഹരിക്കുന്നില്ല കാരണം അതൊരിക്കലും നമ്മളെ വിജയകരം ആയി അപ്പുറത്തെ വശത്തേക്ക് എത്തിക്കുക ഇല്ല. നമ്മുടെ പരിശ്രമങ്ങൾ എല്ലാം അതിനു  പര്യാപ്‌തമല്ല. കാൻസർ സുഖപെടുത്താൻ സസ്യാഹാരം കഴിച്ചും ബാണ്ടേജസ് ധരിച്ചും ശ്രമിക്കുന്നത് പോലെ ആണ് അത്. സസ്യാഹാരം കഴിക്കുന്നതും ബാണ്ടേജസ് ധരികുന്നതും എല്ലാം നല്ലത് തന്നെ പക്ഷെ കാൻസറിനെ അത് സുഖപെടുത്തില്ല. അതിനു വേണ്ടി നിങ്ങൾക്ക് തീർത്തും വെത്യസ്ഥം ആയ ഒരു ചികിത്സ ആണ് അവശ്യം. മതപരമായ പ്രവർത്തികളുടെ ഒരു പാലത്തിൽ കൂടി ഈ ഗർത്തത്തെ മറികടക്കുന്നത്‌ ചിത്രീകരിച്ചാൽ അത് പകുതി വഴി മാത്രം ചെല്ലുകയും നമ്മളെ ദൈവവും ആയി പിന്നെയും വേർതിരിക്കുന്നത് കാണാം.

നമ്മുടെ അവസ്ഥയുടെ സര്‍വ്വപ്രധാനസംഗതിയായി നമ്മുടെ ആത്മാവിൽ ഇറങ്ങി ചെല്ലുന്നത് വരെ കർമ്മത്തെ സംബതിച്ചുള്ള ഈ നിയമം ഒരു മോശം വാർത്ത‍ ആണ്. അതിനെ കുറിച്ച് കേൾക്കാൻ നമുക്ക് താൽപര്യം  ഇല്ല, നമ്മൾ ഇതിനെ മറികടക്കാൻ വേണ്ടി പല പ്രവർത്തികളും നമ്മുടെ ജീവിതത്തിൽ ചെയ്തു കൊണ്ടിരിക്കുന്നു. പക്ഷെ വിശുദ്ധ വേദപുസ്തകം ഈ നിയമത്തോടെ അവസാനിക്കുന്നില്ല.

അത് പുതിയ ഒരു വഴിയിലേക്ക് നമ്മെ നയിക്കുന്നു , ഒരു മംഗള വാർത്തയിലേക്ക് — സുവിശേഷതിലേക്ക്. കർമത്തെ സംബന്ധിച്ച ഈ നിയമം മോക്ഷത്തിന്റെയും  പരിജ്ഞാനത്തിന്റെയും ഒരു നേര്‍വിപരീതം ആണ്. എന്താണ് ആ മോക്ഷത്തെ കുറിച്ചുള്ള ആ മംഗള വാർത്ത‍?

പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.

റോമൻസ് 6:23

സുവിശേഷത്തിൽ ഉള്ള ഈ നല്ല വാർത്ത‍ എന്നുള്ളത് യേശുവിന്റെ കുരിശിലെ ബലി ദൈവവും നമ്മളും തമ്മിൽ ഉള്ള ആ വേർപാടിന് മറികടക്കാൻ ഒരു പാലം ആയി വർത്തിക്കുന്നു എന്നുള്ളതാണ്. നമുക്കറിയാം യേശു മരണ ശേഷം മൂനാം നാൾ ശരീരത്തിൽ ഉയിർത്തു എഴുനേൽക്കുകയും ഭൌതീക ശരീരത്തിൽ വീണ്ടും ജീവനിൽ ആയെന്നും. എങ്കിലും കുറച്ചു ആൾക്കാർ യേശുവിന്റെ ഈ പുനരുദ്ധാനം വിശ്വസിക്കാൻ താൽപര്യപെടാറില്ല ഈ ലിങ്കിൽ ഞാൻ ഈ വിഷയത്തെ കുറിച്ച് നടത്തിയ ഒരു പ്രഭാഷണം ഉണ്ട്. (വീഡിയോ ഇവിടെ )

യേശു സമ്പൂർണ്ണ ബലി നൽകുന്ന ആ “പുരുഷൻ” ആണ്. യേശു ഒരു മനുഷ്യൻ ആയിരുന്നത് കൊണ്ട് ആ വിടവിനെ നികത്തുന്ന ഒരു പാലം ആയി മനുഷ്യരുടെ ഭാകത്തെ കൂട്ടി ഇണക്കാനും അവൻ നിര്‍ദ്ദോഷനായിരുന്നതിനാൽ ദൈവത്തിന്റെ ഭാകത്തെ കൂട്ടി ഇനക്കാനും കഴിഞ്ഞു. അവൻ ജീവന്റെ പാലം ആണ് അതാണ് താഴെ ഉള്ള ചിത്രത്തിൽ കാണുന്നത്.

ദൈവവും മനുഷ്യനും തമ്മിൽ ഉള്ള ആ വിടവ് യേശു ആകുന്ന പാലം വഴി ബന്ധിക്കപെടുന്നു. അവന്റെ ബലി നമ്മുടെ പാപത്തിനു പകരം നൽകുന്നു。
ദൈവവും മനുഷ്യനും തമ്മിൽ ഉള്ള ആ വിടവ് യേശു ആകുന്ന പാലം വഴി ബന്ധിക്കപെടുന്നു. അവന്റെ ബലി നമ്മുടെ പാപത്തിനു പകരം നൽകുന്നു。

ഈ മോക്ഷ തത്ത്വം അനുസരിച്ച് എങ്ങനെ ആണ് യേശുവിന്റെ ബലി നമുക്ക് നൽകപെട്ടത് എന്ന് നോക്കൂ. അത് നൽകപെട്ടതു ഒരു കൃപാവരം അഥവ സമ്മാനം ആയാണ്.  കൃപ അഥവ സമ്മാനം എന്ത് തന്നെ ആയിരുന്നാലും, അത് അങ്ങനെ ആയിരിക്കണം എങ്കിൽ ജോലി ചെയ്തതിനു ലഭിച്ച പ്രതിഫലമോ യോഗ്യതക്ക് ലഭിച്ച അംഗീകാരമോ ആകരുത്. അങ്ങനെ വരുകിൽ അതൊരിക്കലും ഒരു സമ്മാനം അഥവ കൃപ അല്ലാതാകും. അതുപോലെ തന്നെ നിങ്ങൾക്ക് ഒരിക്കലും യേശുവിന്റെ ബലി സ്വന്തം ആക്കാനോ അര്‍ഹതപെടുത്താനോ കഴിയില്ല. അത് നിങ്ങൾക്ക് നൽകപെടുന്ന കൃപ(സമ്മാനം) ആണ്. എന്താണ് ആ കൃപ? അത് നിത്യതയിൽ ഉള്ള ജീവിതം ആണ്. അത് അർത്ഥം ആക്കുന്നത് പാപം മൂലം വന്നു ഭാവിച്ച മരണത്തിന്റെ റദ്ദാക്കൽ‍ ആണ്. ക്രിസ്തുവിന്റെ ബലി ഒരു പാലം പോലെ നിങ്ങളെ ദൈവവും ആയി ബന്ധിപ്പികുകയും നിത്യതയിൽ ഉള്ള ജീവനെ പ്രാപിക്കാൻ കഴിയുമാറക്കുന്നു. മരണത്തെ ജയിച്ചു ഉയർത്തു എഴുന്നേറ്റ് തന്നെ കർത്താവായി  വെളിപെടുത്തിയ  കൃസ്തു വഴി ആണ് ഈ കൃപ നിങ്ങൾക്ക് തരുന്നത്。

അങ്ങനെ എങ്കിൽ എനിക്കും താങ്കൾക്കും  യേശു തരുന്ന  ജീവന്റെ ഈ പാലം എങ്ങനെ മുറിച്ചു കടക്കാൻ(cross) കഴിയും?  വീണ്ടും സമ്മാനത്തെ അല്ലെങ്കിൽ കൃപയെ കുറിച്ച് ചിന്തിച്ചു നോക്കൂ.   അദ്ധ്വാനിചിട്ടില്ലാത്ത ഒന്നിന് വേണ്ടി ആരെങ്കിലും വന്നു ഒരു സമ്മാനം നിങ്ങൾക്ക് തരുന്നു എന്ന് കരുതുക.  പക്ഷെ ആ സമ്മാനത്തിന്റെ അല്ലെങ്കിൽ ഗുണം ലഭിക്കണം എങ്കിൽ നിങ്ങൾ തീർച്ചയായും അത് കൈകൊള്ളേണ്ടി ഇരിക്കുന്നു. നിങ്ങൾക്ക് ഒരാൾ ഒരു ഉപഹാരം വാഗ്ദാനം നല്കപെട്ടാൽ രണ്ടു വഴികൾ ആണ് ഉള്ളത്. ഒന്നിലെ ആ ഉപഹാരം തിരസ്കരിക്കുക അല്ലെങ്കിൽ സ്വീകരിക്കുക. യേശു നല്കുന്ന ഈ ഉപഹാരം കൂടിയേ കഴിയൂ അത് കേവലം വിശ്വസിക്കലോ, പഠിക്കലോ മനസിലാക്കാലോ അല്ല. ഇത് അടുത്ത ചിത്രത്തിൽ വിശദീകരിച്ചിരിക്കുന്ന പോലെ നമ്മൾ ദൈവത്തിലേക്ക് തിരിഞ്ഞു അവിടുന്ന് നല്കുന്ന ആ ഉപഹാരം സ്വീകരിക്കാൻ  ആ പാലത്തിൽ കൂടി നടക്കേണ്ടി ഇരിക്കുന്നു.

യേശുവിന്റെ ബലി  ഒരു ഉപഹാരം ആണ്. നമ്മൾ ഓരോരുത്തരും അത് തീർച്ചയായും സ്വീകരികേണ്ടി ഇരിക്ക്കുന്നു.
യേശുവിന്റെ ബലി ഒരു ഉപഹാരം ആണ്. നമ്മൾ ഓരോരുത്തരും അത് തീർച്ചയായും സ്വീകരികേണ്ടി ഇരിക്ക്കുന്നു.

അങ്ങനെ എങ്കിൽ ഈ ഉപഹാരം എങ്ങനെ നമുക്ക് സ്വീകരിക്കാം. വിശുദ്ധ വേദപുസ്തകം പറയുന്നു.

“കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” 

റോമൻസ് 10:13

ഈ വാഗ്‌ദാനം എല്ലാവർക്കും ഉള്ളതാണ്. അവന്റെ ഉയിർപ്പ് മുതൽ ഇന്നോളം അവൻ ജീവിച്ചിരിക്കുന്നവനും കർത്താവും ആണ്. അതുകൊണ്ട് താങ്കൾ അവനെ വിളിക്കുക ആണെങ്കിൽ അവൻ താങ്കളുടെ വിളി കേൾക്കുകയും അവൻ നല്കുന്ന ജീവന്റെ സമ്മാനം നിങ്ങൾക്ക്  തരികയും ചെയ്യും.

ഒരു സംഭാഷണം പോലെ താങ്കൾ അവിടുത്തെ വിളിച്ചപേക്ഷിക്കുക . ഒരുപക്ഷെ നിങ്ങൾ അങ്ങനെ ഒരിക്കലും ചെയ്തിരിക്കില്ല. നിങ്ങളെ അതിനു സഹായിക്കാൻ  ഇതാ ഇവിടെ ഒരു മാര്‍ഗനിര്‍ദേശം. ഇതൊരു അത്ഭുത മന്ത്രോച്ചാരണം അല്ല . ഇത് ഏതെങ്കിലും ശക്തി നല്കുന്ന സവിശേഷമായ കുറെ പദങ്ങളൊ അല്ല. മേൽ പറഞ്ഞ  ഉപഹാരം( കൃപ) നമുക്ക് നല്കാനുള്ള അവിടുത്തെ കഴിവിലും സന്നദ്ധതയിലും  ഉള്ള ആശ്രയിക്കാൻ  ഇത്  താങ്കളെ സഹായിക്കുന്നു. അവനിൽ ആശ്രയിക്കുമ്പോൾ അവൻ നമ്മെ കേൾക്കുകയും പ്രത്യുത്തരം നല്‍കുകയും ചെയ്യും. അതുകൊണ്ട് ഈ മാര്‍ഗനിര്‍ദേശം അതുപോലെ പിന്തുടർന്ന് അത് ഉറക്കെ ഉച്ചരിക്കുകയോ ആത്മാവിൽ  പറയുകയോ ചെയ്തു യേശുവിൽ ഉള്ള ആ കൃപ (സമ്മാനം) സ്വീകരിക്കുക.

പ്രാർത്ഥന,

“കർത്താവായ യേശുവേ , എൻറെ ജീവിതത്തിലെ പാപങ്ങൾ മൂലം ഞാൻ ദൈവവും ആയി വേര്‍പെട്ടിരിക്കുന്നു എന്ന് ഞാൻ മനസിലാക്കുന്നു. ഞാൻ കഠിനമായി  പരിശ്രമിച്ചാലും , എൻറെ പരിശ്രമങ്ങളോ ബലികളൊ ഒന്നും തന്നെ ഈ വേർപാടിനെ കുറയ്ക്കാൻ പര്യാപ്തം അല്ലല്ലോ. പക്ഷെ അങ്ങയുടെ മരണമാകുന്ന ബലി വഴി എല്ലാ പാപങ്ങളും കഴുകി കളയുന്നു , എന്റെ പാപങ്ങൾ ഉൾപെടെ.  കുരിശിലെ ബലിക്കു ശേഷം അങ്ങ് മരണത്തിൽ നിന്നും ഉയർത്തു എഴുന്നേറ്റതായി ഞാൻ വിശ്വസിക്കുന്നു അതുകൊണ്ട് തന്നെ അങ്ങയുടെ ബലി പര്യാപ്തമായതെന്നു എന്ന്  ഞാൻ അറിയുന്നു. എൻറെ പാപങ്ങളിൽ നിന്ന് എന്നെ  കഴുകി  ദൈവവും ആയി രമ്യത പെട്ട്  നിത്യജീവൻ ലഭ്യമാക്കാൻ  ഞാൻ അങ്ങയോടു അപേക്ഷിക്കുന്നു. പാപത്തിനു അടിമപെട്ട ഒരു ജീവിതം നയിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല അതുകൊണ്ട് എന്നെ പാപത്തിന്റെ കെട്ടുകളിൽ നിന്ന് വിടുവിച്ചു കർമത്തിന്റെ  സ്വാധീനശക്തിനിന്നും എന്നെ മോചിപ്പിക്കേണമേ. കർത്താവായ യേശുവേ, എനിക്ക് വേണ്ടി അങ്ങ് ചെയ്ത എല്ലാത്തിനും ഞാൻ നന്ദി പറയുന്നു എന്റെ തുടർന്നുള്ള ജീവിതത്തിലും എന്നെ വഴിനടത്തേണമേ അങ്ങനെ അങ്ങയെ എന്റെ കർത്താവായി പിന്തുടരാൻ അനുവധിക്കേണമേ”