സുവിശേഷകഥയിൽ തുളസി വിവാഹം എങ്ങനെയാണ് പ്രതിഫലിക്കുന്നത്?

തുളസി ചെടിയുടെ രൂപത്തിൽ ഷാലിഗ്രാമും (വിഷ്ണു) ലക്ഷ്മിയും തമ്മിലുള്ള പ്രണയത്തെ അനുസ്മരിച്ചുകൊണ്ടാണ് തുളസി വിവാഹ ഉത്സവം വിവാഹം ആഘോഷിക്കുന്നത്. അങ്ങനെ തുളസി വിവാഹം വിവാഹം, തുളസി ചെടി, ഒരു പുണ്യശില (ശാലിഗ്രാം) എന്നിവയിൽ കേന്ദ്രീകരിക്കുന്നു. ഈ ഉത്സവത്തിനും, ഇന്ന് ഭക്തർ ആചരിക്കുന്ന ആചാരങ്ങൾക്കും പിന്നിൽ ഒരു ഐതിഹ്യമുണ്ട്. എന്നാൽ ഇത് സുവിശേഷത്തിന്റെ ശ്രദ്ധേയമായ ഒരു ചിത്രവും നൽകുന്നു, കാരണം കല്യാണം, വിശുദ്ധ കല്ല്, നിലനിൽക്കുന്ന ചെടി എന്നിവ സുവിശേഷ കഥയുടെ പ്രധാന ചിത്രങ്ങളാണ്. നാം അത് ഇവിടെ കാണുന്നു.

തുളസി ചെടി ഊന്നിപ്പറയുന്ന ഒരു തുളസി വിവാഹ ക്ഷേത്രം തുളസി വിവാഹ പുരാണകഥ

ദേവീഭാഗവത പുരാണം, ബ്രഹ്മവൈവർത്ത പുരാണം, ശിവപുരാണം എന്നിവ തുളസി വിവാഹത്തിന്റെ പുരാണ സ്രോതസ്സുകൾ നൽകുന്നു. ഈ പുരാണങ്ങൾ തുളസി വിവാഹത്തിലേക്ക് നയിക്കുന്ന സംഭവങ്ങളുടെ ഒരു പരമ്പര വിവരിക്കുന്നു. ലക്ഷ്മിയുടെ അവതാരമായ വൃന്ദ (അല്ലെങ്കിൽ ബൃന്ദ) എന്ന സ്ത്രീ അസുര രാജാവായ ജലന്ധറിനെ വിവാഹം കഴിച്ചു. തന്റെ വിഷ്ണുഭക്തി കാരണം, വിഷ്ണു ജലന്ധർ രാജാവിന് യുദ്ധത്തിൽ അജയ്യനാകാനുള്ള വരം നൽകി. അങ്ങനെ ദേവന്മാർ അവനുമായുള്ള യുദ്ധത്തിൽ തുടർച്ചയായി പരാജയപ്പെടുകയും ജലന്ധർ രാജാവ് അഹങ്കാരിയാവുകയും ചെയ്തു.

പവിത്രമായ ഷാലിഗ്രാം കല്ലുകൾ, വിഷ്ണുവിന്റെ മനുഷ്യേതര ചിത്രങ്ങളായി ഉപയോഗിക്കുന്ന ഫോസിലൈസ് ചെയ്ത അമ്മോണൈറ്റുകളാണ്.

അതിനാൽ വിഷ്ണു അവന്റെ അജയ്യത നഷ്ടപ്പെടുത്താൻ ശ്രമിച്ചു, ഇത് ചെയ്യുന്നതിന് ജലന്ധരുമായി വൃന്ദയുടെ പവിത്രത തകർക്കണമെന്ന് ബ്രഹ്മാവ് വിഷ്ണുവിനെ അറിയിച്ചു. അതിനാൽ ജലന്ധർ യുദ്ധത്തിൽ ആയിരുന്നപ്പോൾ, വിഷ്ണു അവന്റെ രൂപം സ്വീകരിച്ച് വൃന്ദയെ അന്വേഷിച്ചു, അവനുമായുള്ള അവളുടെ പവിത്രത നഷ്ടപ്പെടുത്താൻ തക്കവണ്ണം അവളെ കബളിപ്പിച്ചു. അങ്ങനെ ശിവനുമായുള്ള യുദ്ധത്തിൽ ജലന്ധറിന് അജയ്യത (തന്റെ തലയും) നഷ്ടപ്പെട്ടു. വിഷ്ണുവിന്റെ തന്ത്രം മനസ്സിലാക്കിയ വൃന്ദ, വിഷ്ണുവിന്റെ പ്രതീകമായ ഫോസിൽ ഷെൽ മുദ്രകളുള്ള ഒരു വിശുദ്ധ കറുത്ത കല്ലായ ഷാലിഗ്രാമമാകാൻ വിഷ്ണുവിനെ ശപിച്ചു. വൃന്ദ കടലിൽ ചാടി തുളസി ചെടിയായി. അങ്ങനെ അവരുടെ അടുത്ത ജന്മത്തിൽ വൃന്ദ (തുളസിയുടെ രൂപത്തിൽ) വിഷ്ണുവിനെ (ശാലിഗ്രാമത്തിന്റെ രൂപത്തിൽ) വിവാഹം കഴിച്ചു. അതിനാൽ, ഭക്തർ വർഷം തോറും പ്രബോധിനി ഏകാദശിയിൽ അവളെ ഷാലിഗ്രാമുമായി വിവാഹം കഴിപ്പിച്ച് തുളസി വിവാഹം നടത്തുന്നു.

ലോകത്തിലെ ഏറ്റവും വലിയ ശിലാഗ്രാമം. ഗണ്ഡകി നദിയിൽ. പ്രജിന ഖതിവാഡയുടെ ഫോട്ടോ

 

വിഷ്ണുവിനെ ശപിക്കുന്ന വൃന്ദയെ ചിത്രീകരിക്കുന്ന പരമ്പരാഗത കല

 

തുളസി വിവാഹ ആഘോഷങ്ങൾ

തുളസി ചെടിയും ഷാലിഗ്രാം കല്ലും വിവാഹിതരാകുന്ന തുളസി വിവാഹ ക്ഷേത്രം

വിവാഹവുമായുള്ള അടുത്ത ബന്ധം കാരണം, തുളസി വിവാഹം നേപ്പാളിലും ഇന്ത്യയിലും വിവാഹങ്ങളുടെ കാലം ശുഭകരമായി തുടക്കം കുറിക്കുന്നു. പ്രബോധിനി ഏകാദശിക്കും കാർത്തിക പൂർണ്ണിമയ്ക്കും – കാർത്തിക മാസത്തിലെ പൗർണ്ണമി (സാധാരണയായി പടിഞ്ഞാറൻ കലണ്ടറിൽ ഒക്‌ടോബർ-നവംബർ) ഇടയിൽ ഭക്തർ തുളസി ആഘോഷം ആചരിക്കുന്നു -. തുളസിയെ വിഷ്ണുപ്രിയ എന്നും വിളിക്കുന്നു, അതായത് മഹാവിഷ്ണുവിന് ഏറ്റവും പ്രിയപ്പെട്ടവൾ. എല്ലാ ഹൈന്ദവ ഭവനങ്ങളും അവളെ ബഹുമാനിക്കുന്നു,  ഇത് അതിനെ ഏറ്റവും പുണ്യമായ ചെടിയാക്കുന്നു. ഒരു തുളസി ചെടി സ്ഥാപിക്കുന്നതും പൂജിക്കുന്നതും ഭക്തർ അത്യധികം മംഗളകരമായി കരുതുന്നു.തുളസി വിവാഹ ഉത്സവത്തിൽ, ഒരു തുളസി ചെടി വിഷ്ണുഭഗവാനെ ആചാരപരമായി വിവാഹം കഴിക്കുന്നു. വിവിധ ആചാരങ്ങൾ അനുസരിച്ച് പൂജാവിധി വ്യക്തിഗത സമൂഹങ്ങളിൽ,  പ്രദേശങ്ങൾ തോറും വ്യത്യസ്തമായിരിക്കും.

തുളസി വിവാഹവും സുവിശേഷ വിവാഹവും

തുളസി വിവാഹത്തിന്റെ പുരാണങ്ങളും ആചാരങ്ങളും പലർക്കും അറിയാമെങ്കിലും, സുവിശേഷ കഥയുമായുള്ള പ്രതീകാത്മകത വളരെ കുറച്ച് പേർക്ക് മാത്രമേ അറിയുകയുള്ളു. സുവിശേഷം വിശദീകരിക്കാൻ ബൈബിളിലെ ഏറ്റവും വ്യക്തമായ ചിത്രം ഒരു വിവാഹമാണ്. ഈ കല്യാണം സാധ്യമായത്, വരൻ, നസ്രയനായ യേശു, തന്റെ മണവാട്ടിയെ വാങ്ങാനുള്ള വില അല്ലെങ്കിൽ സ്ത്രീധനം നൽകിയതിനാലാണ്. ഈ ലോകത്തിലെ അഴിമതിയിൽ നിന്നും ജീർണ്ണതയിൽ നിന്നും രക്ഷപ്പെടാൻ തന്റെ വിവാഹ വാഗ്ദാനം സ്വീകരിക്കുന്ന സംസ്കാര, വിദ്യാഭ്യാസ, ഭാഷ, ജാതി ഭേദമെന്യേ എല്ലാ ആളുകളും ഈ വധുവിൽ ഉൾപ്പെടുന്നു. യേശുവിന്റെ പരമമായ ത്യാഗം – അതായത് എല്ലാവർക്കും വേണ്ടി കുരിശിൽ മരിച്ച് – മരണത്തിൽ നിന്ന് ജയിച്ചവനായുള്ള പുനരുത്ഥാനം സ്ത്രീധനത്തിന്റെ വില നൽകി. ഈ വരാനിരിക്കുന്ന വിവാഹത്തിന്റെ ആഴത്തിലുള്ള വിശദീകരണം ഇവിടെ വായിക്കുക.

ചെടിയിൽ

എന്നാൽ പുരാതന എബ്രായ വേദങ്ങളിലെ (ബൈബിൾ) ഋഷിമാർ അഥവാ പ്രവാചകന്മാർ, മരിച്ച കുറ്റിയിൽ നിന്ന് പതുക്കെ മുളച്ചുവരുന്ന ഒരു ചെടിയായി അവൻ വരുന്നതായി ചിത്രീകരിച്ചപ്പോൾ, അവന്റെ മരണവും പുനരുത്ഥാനവും അവന്റെ ജനനത്തിന് നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് പ്രവചിക്കപ്പെട്ടിരുന്നു. ഈ മുളച്ചുവരുന്ന ചെടി തടയാനാകാതെ ഒരു മഹാവൃക്ഷമായി മാറും.

കല്ലായി

ചരിത്ര കാലഘട്ടത്തിലെ ദാവീദ് ഋഷിയും മറ്റ് എബ്രായ ഋഷിമാരും (പ്രവാചകന്മാരും)

പുരാതന ഋഷിമാർ ഉപയോഗിച്ച മറ്റൊരു ചിത്രീകരണം ഒരു കല്ലായിരുന്നു. കാലങ്ങൾക്ക് മുമ്പ് ദാവീദ് ഋഷി ഇങ്ങനെ എഴുതി….

22വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു.

23ഇതു യഹോവയാൽ സംഭവിച്ചു നമ്മുടെ ദൃഷ്‍ടിയിൽ ആശ്ചര്യം ആയിരിക്കുന്നു.

24ഇതു യഹോവ ഉണ്ടാക്കിയ ദിവസം; ഇന്നു നാം സന്തോഷിച്ച് ആനന്ദിക്ക.

25യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; യഹോവേ, ഞങ്ങൾക്കു ശുഭത നല്കേണമേ.

സങ്കീർത്തനം 118:22-25

വരുന്ന വ്യക്തിയെ ഒരു കല്ലിനോട് ഉപമിച്ചു. ഈ കല്ല് നിരസിക്കപ്പെടുമെങ്കിലും പിന്നീട് മൂല കല്ലായി മാറും (V22). ഇതെല്ലാം കർത്താവിന്റെ പദ്ധതിയനുസരിച്ച് അവന്റെ പ്രവർത്തിയായിരിക്കും (v23-24).

നാമത്തിൽ….

ആരായിരിക്കും ഈ കല്ല്? അടുത്ത വാക്യം പറയുന്നത് ‘കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ’ എന്നാണ്. യഥാർത്ഥ എബ്രായ ഭാഷയിൽ യേശുവിന്റെ പേര് അക്ഷരാർത്ഥത്തിൽ ‘രക്ഷിക്കുക’ അല്ലെങ്കിൽ ‘രക്ഷ’ എന്നാണ് അർത്ഥമാക്കുന്നത്. ഇത് നമ്മുടെ ഏത് ഭാഷയിലേക്കും ‘കർത്താവേ, യേശു’ എന്ന് കൃത്യമായി വിവർത്തനം ചെയ്യാവുന്നതാണ്. ‘യേശു’ എന്നതിന്റെ അർത്ഥം നമുക്ക് മനസ്സിലാകാത്തതിനാലും നാമതിനെ ഒരു നാമമായി മാത്രം കണക്കാക്കുന്നതിനാലും, ഈ ബന്ധം നമുക്ക് മനസ്സിലാകുന്നില്ല. യേശുവിന്റെ പ്രവചിക്കപ്പെട്ട നാമം ഇവിടെ കൂടുതൽ വിശദമായി വിവരിച്ചിരിക്കുന്നു. അതുകൊണ്ട് ഈ സങ്കീർത്തനം എങ്ങനെ അവസാനിക്കുന്നുവെന്ന് ശ്രദ്ധിക്കുക

സങ്കീർത്തനം 118:26-29

26യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ

ആലയത്തിൽ നിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു. 27യഹോവ തന്നെ ദൈവം; അവൻ

നമുക്കു പ്രകാശം തന്നിരിക്കുന്നു; യാഗപീഠത്തിന്റെ കൊമ്പുകളോളം യാഗപശുവിനെ

കയറുകൊണ്ടു കെട്ടുവിൻ 28നീ എന്റെ ദൈവമാകുന്നു; ഞാൻ നിനക്കു സ്തോത്രം

ചെയ്യും; നീ എന്റെ ദൈവമാകുന്നു; ഞാൻ നിന്നെ പുകഴ്ത്തും. 29യഹോവയ്ക്കു

സ്തോത്രം ചെയ്‍വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതാകുന്നു.

ഇപ്പോൾ ഹോശാന ഞായർ എന്നറിയപ്പെടുന്ന ദിവസം, യേശു ‘കർത്താവിന്റെ നാമത്തിൽ’ വിശുദ്ധ നഗരത്തിൽ പ്രവേശിച്ചു. യാഗങ്ങൾ ‘യാഗപീഠത്തിന്റെ കൊമ്പുകളിൽ’ ബന്ധിക്കപ്പെട്ടതുപോലെ അവിടെ അവൻ ബന്ധിക്കപ്പെട്ടു. ഇത് ദൈവം നമ്മോടുള്ള തന്റെ സ്‌നേഹത്തിന്റെ അതായത് ‘എന്നേക്കും നിലനിൽക്കുന്ന സ്‌നേഹത്തിന്റെ’ നിത്യമായ പ്രദർശനമായിരുന്നു.

ജ്യോതിഷം, ദുർഗ്ഗാപൂജ, രാമായണം എന്നിവയുൾപ്പെടെ നിരവധി സാംസ്കാരിക അടയാളങ്ങൾ സുവിശേഷ കഥയെ ചിത്രീകരിക്കുന്നു, എന്നാൽ തുളസി വിവാഹം, വിവാഹങ്ങളുമായുള്ള അതിന്റെ ബന്ധം കാരണം നാം അതിനെ അഭിനന്ദിക്കേണ്ട ഒന്നാണ്.

തുളസി വിവാഹവുമായുള്ള ഈ സമാനതകളും സമാന്തരങ്ങളും കാണുമ്പോൾ, പ്രത്യേകിച്ച് കല്യാണങ്ങളിലും ചെടികളിലും കല്ലുകളിലും, നമുക്ക് ഉത്സവം ആസ്വദിക്കാനും നാം ആസ്വദിക്കുന്ന ആചാരങ്ങളേക്കാളും പൂജകളേക്കാളും ആഴത്തിലുള്ള പ്രതീകാത്മക അർത്ഥം കാണാനും കഴിയും.

Leave a Reply

Your email address will not be published. Required fields are marked *