രാമായണത്തെക്കാൾ മെച്ചമായ ഒരു പ്രണയ ഇതിഹാസം – നിങ്ങൾക്കും അതിന്റെ ഭാഗമാകാം

സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യണം. ഈ ക്ഷണം സ്വീകരിക്കുമ്പോൾ ഈ അമൂല്ല്യ ഇതിഹാസത്തിൽ നാം പ്രവേശിക്കുന്നു. ഇത് എഴുതപ്പെട്ട എല്ലാ പ്രധാന ഇതിഹാസങ്ങളും, പ്രേമ കഥകളും നോക്കുമ്പോൾ രാമായണം ആ പട്ടികയുടെ മുകളിൽ വരും. ഈ ഇതിഹാസത്തിനു ചില ഉത്തമമായ ഭാവങ്ങൾ ഉണ്ട്:

  • രാമനും സീതയും തമ്മിലുള്ള സ്നേഹം
  • സിംഹാസനത്തിനായി യുദ്ധം ചെയ്യുന്നതിനു പകരം വനവാസം തിരഞ്ഞെടുത്ത രാമന്റെ താഴ്മ.
  • രാവണന്റെ ദുഷ്ടതയ്ക്കെതിരായുള്ള രാമന്റെ നന്മ
  • രാവണനാൽ പിടിക്കപ്പെട്ടപ്പോഴും സീതയുടെ നിർമ്മലത
  • അവളെ രക്ഷിക്കുവാനായി രാമൻ കാണിച്ച ധീർത
രാമായണത്തിന്റെ അനേക അനുരൂപീകരണങ്ങൾ പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്

തിന്മയെ നന്മ കൊണ്ട് ജയിച്ച് ദീർഘ വഴികൾ ഇതിലെ വീരന്മാരുടെ സ്വഭാവം വെളിവാക്കുന്നു. ഇതു മൂലം രാമായണം അനന്തമായ ഇതിഹാസമായി മാറി. ഇതു മൂലം, പ്രത്യേകിച്ച് വിജയദശമി (ദസറ അല്ലെങ്കിൽ ദാശൈൻ)ഉത്സവ സമയത്ത് സമൂഹങ്ങൾ എല്ലാ വർഷവും രാമലീലകൾ നടത്തുന്നു. രാമചരിതമനാസ്പോലെയുള്ള രാമായണത്തിൽ നിന്ന് എടുത്ത എഴുത്തുകളെ ആസ്പദമാക്കിയാണ്  ഇത് നടത്താറ്.

നമുക്ക് രാമായണ‘ത്തിൽ‘ ഉൾപ്പെടുവാൻ കഴിയുകയില്ല

നമുക്ക് രാമായണം വായിക്കുവാനും, കേൾക്കുവാനും, കാണുവാനും മാത്രമേ കഴിയുകയുള്ളു. ചിലർക്ക് രാമലീലകളിൽ പങ്കെടുക്കാം എന്നാൽ രാമലീല ശരിക്കുമുള്ള കഥയല്ല. രാമായണ ലോകത്തിലെ ദശരഥ രാജാവിന്റെ അയോദ്ധ്യ രാജ്യത്തിൽ പ്രവേശിച്ച് രാമന്റെ സാഹസിക കൃത്യങ്ങളിൽ പങ്കെടുക്കുന്നത് നല്ലതല്ലെ?

നമ്മെ ‘അതിലേക്ക്‘ സ്വാഗതം ചെയ്യുന്ന ഇതിഹാസം

ഈ ഇതിഹാസം നമുക്ക് ലഭ്യമല്ലെങ്കിലും രാമായണത്തിന്റെ അതേ തട്ടിലുള്ള, നമ്മെ അതിലേക്ക് ക്ഷണിക്കുന്ന മറ്റൊരു ഇതിഹാസം നമുക്ക് ലഭ്യമാണ്. ഈ ഇതിഹാസത്തിനു രാമായണവുമായി ധാരാളം സാമ്യതകൾ ഉണ്ട്. ആയതിനാൽ രാമായണത്തിലൂടെ ഈ യഥാർത്ഥ ഇതിഹാസം നമുക്ക് മനസ്സിലാക്കാം. ഇന്ന് നാം ബൈബിൾ എന്ന് വിളിക്കുന്ന പുരാതന എബ്രായ വേദം ഇതു മൂലം ഉളവായി.  എന്നാൽ ഈ ഇതിഹാസം ഇന്ന് നാം ജീവിക്കുന്ന ലോകത്ത് പ്രകടിപ്പിക്കപ്പെടുന്നു, ആയതിനാൽ നമുക്ക് അതിന്റെ ഭാഗമാകുവാൻ സാധിക്കും. ഇത് നമുക്ക് ഒരു പുതിയ അനുഭവമായിരിക്കും, ആയതിനാൽ രാമായണത്തിന്റെ ദൃഷ്ടിയിലൂടെ നോക്കി ഇതിന്റെ കഥയും, നമ്മുടെ ഭാഗവും നമുക്ക് മനസ്സിലാക്കാം.

എബ്രായ വേദങ്ങൾ: രാമായണം പോലെ ഒരു പ്രേമ ഇതിഹാസം

രാമായണം യഥാർത്ഥത്തിൽ രാമന്റെയും സീതയുടെയും സ്നേഹത്തെ കുറിച്ചാണ്

അനേക കഥാ വസ്തുക്കൾ ഉള്ള ഇതിഹാസമാണെങ്കിലും പ്രധാനമായി നടനായ രാമന്റെയും നടിയായ സീതയുടെയും പ്രേമത്തിന്റെ കഥയാണിത്. അതേ പോലെ തന്നെ എബ്രായ വേദങ്ങളിൽ അനേക കഥാ വസ്തുക്കൾ ഉണ്ടെങ്കിലും പ്രധാനമായി  യേശുവിന്റെയും (ഹീറോ) സീത രാമന്റെ മണവാട്ടിയായതു പോലെ തന്റെ മണവാട്ടിയാകുവാൻ പോകുന്ന ഈ ലോകത്തിലെ ജനങ്ങളും തമ്മിലുള്ള പ്രേമ കഥയാണിത്. രാമായണത്തിൽ സീതയ്ക്ക് പ്രധാന പങ്ക് ഉണ്ടായിരുന്നതു പോലെ നമുക്കും ബൈബിളിലെ കഥയിൽ പ്രധാന പങ്കുണ്ട്.

ആരംഭം: സ്നേഹം നഷ്ടപ്പെട്ടു

എന്നാൽ നമുക്ക് ആരംഭത്തിൽ തന്നെ തുടങ്ങാം. അനേക രാമായണ പുസ്തകങ്ങളിൽ പറയുന്നു സീത മണ്ണിൽ നിന്ന് ഉളവായി വന്നു എന്ന്, അതേപോലെ  ദൈവം മനുഷ്യനെ മണ്ണിൽ നിന്ന് സൃഷ്ടിച്ചു എന്ന് ബൈബിളിൽ പറയുന്നു. ദൈവം മനുഷ്യനെ സ്നേഹിക്കുകയും അവരുമായി ബന്ധം സ്ഥാപിക്കണം എന്നുള്ളതു കൊണ്ടാണ് ഇങ്ങനെ ചെയ്തത്. പുരാതന എബ്രായ വേദത്തിൽ ദൈവത്തിനു മനുഷ്യരോടുള്ള ആഗ്രഹം എങ്ങനെയാണ് പ്രകടിപ്പിച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം.

23 ഞാൻ അതിനെ എനിക്കായി ദേശത്തു വിതെക്കും; കരുണ ലഭിക്കാത്തവളോടു ഞാൻ കരുണ കാണിക്കും എന്റെ ജനമല്ലാത്തതിനോടു: നീ എന്റെ ജനം എന്നു ഞാൻ പറയും; നീ എന്റെ ദൈവം എന്നു അവരും പറയും.

ഹോശേയ 2:23

നടി വില്ലനാൽ പിടിക്കപ്പെട്ടു

രാവണൻ സീത പിടിച്ചു കൊണ്ടു പോയി, ഇത് അവളെ രാമനിൽ നിന്ന് അകറ്റി

ദൈവം മനുഷ്യരെ താനുമായി ബന്ധത്തിൽ ഇരിക്കുവാൻ സൃഷ്ടിച്ചെങ്കിലും ഒരു വില്ലൻ ഈ ബന്ധത്തെ നശിപ്പിച്ചു. രാവണൻ സീതയെ പിടിച്ച് ലങ്കാ രാജ്യത്തിൽ തടവിലാക്കിയതു പോലെ ദൈവത്തിന്റെ എതിരാളിയായ, അസുര സർപ്പം എന്ന് വിളിക്കപ്പെടുന്ന സാത്താൻ മനുഷ്യ രാശിക്ക് ബന്ധനം കൊണ്ട് വന്നു. അവന്റെ അധീനതയിലുള്ള നമ്മുടെ അവസ്ഥയെ പറ്റി ബൈബിൾ ഇങ്ങനെ പറയുന്നു

തിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയിർപ്പിച്ചു.
2 അവയിൽ നിങ്ങൾ മുമ്പെ ഈ ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന്നും അധിപതിയായവനെയും അനുസരിച്ചു നടന്നു.
3 അവരുടെ ഇടയിൽ നാം എല്ലാവരും മുമ്പെ നമ്മുടെ ജഡമോഹങ്ങളിൽ നടന്നു ജഡത്തിന്നും മനോവികാരങ്ങൾക്കും ഇഷ്ടമായതു ചെയ്തുംകൊണ്ടു മറ്റുള്ളവരെപ്പോലെ പ്രകൃതിയാൽ കോപത്തിന്റെ മക്കൾ ആയിരുന്നു.

എഫെസ്യർ 2:1-3

വരുവാനുള്ള ഏറ്റുമുട്ടലിന് ഒരുക്കം

രാവണൻ സീതയെ പിടിച്ചു കൊണ്ട് പോയപ്പോൽ, അവളെ രക്ഷിച്ച് രാവണനെ നശിപ്പിക്കും എന്ന് രാമൻ താക്കീത് നൽകി. അതേ പോലെ തന്നെ സാത്താൻ പാപവും മരണവും മൂലമായി മനുഷ്യ രാശിയെ നശിപ്പിച്ചപ്പോൾ മനുഷ്യ ചരിത്രത്തിന്റെ ആദിയിൽ തന്നെ, സ്ത്രീയുടെ സന്തതി മൂലമായി സാത്താനെ നശിപ്പിക്കും എന്ന് ദൈവം താക്കീത് നൽകി. എതിരാളികൾ തമ്മിലുള്ള പോരാട്ടത്തിലെ ഗൂഡ വിഷയമായിത്.

പുരാതന കാലത്ത് തന്നെ വരുവാനുള്ള സന്തതിയെ കുറിച്ച് ദൈവം താഴെ കൊടുത്തിരിക്കുന്നത് മൂലം ഉറപ്പ് നൽകി:

രാമായണവും അതേ പോലെ തന്നെ രാവണനും രാമനും തമ്മിലുള്ള ഏറ്റുമുട്ടൽ പ്രദർശിപ്പിച്ചിരിക്കുന്നത്:

  • ഒരു അസാദ്ധ്യമായ ഗർഭധാരണം (ഒരു ദൈവീക ഇടപെടൽ ഇല്ലാതെ ദശരഥന്റെ ഭാര്യക്ക് ഗർഭം ധരിക്കുവാൻ കഴിഞ്ഞിരുന്നില്ല),
  • പുത്രനെ വിട്ടു കൊടുക്കുക(ദശരഥന് രാമനെ വനവാസത്തിനു വിടേണ്ട വന്നു),
  • ജനങ്ങളെ വിടിവിച്ചു (വനത്തിലെ മുനിമാരെ പ്രത്യേകാൽ വിശ്വമിത്രയെ രാമൻ പൂർണ്ണമായി നശിപ്പിക്കുന്നത് വരെ രാക്ഷസൻ സുബഹു പീഡിപ്പിച്ചു),
  • രാജകീയ രാജ്യസ്ഥാപനം (ഒടുവിൽ രാമൻ രാജാവായി വാണു).

തന്റെ പ്രീയയെ രക്ഷിക്കുവാൻ ഹീറോ വരുന്നു

കന്യകയായ സ്ത്രീയിലൂടെ വാഗ്ദത്തം ചെയ്ത സന്തതി യേശുവെന്ന് സുവിശേഷങ്ങൾ പറയുന്നു. രാവണിൽ നിന്ന് സീതയെ രക്ഷിക്കുവാൻ രാമൻ വന്നതു പോലെ പാപത്താലും മരണത്താലും പിടിക്കപ്പെട്ട ജനങ്ങളെ വിടുവിക്കുവാൻ യേശു ഭൂമിയിലേക്ക് വന്നു. രാമനെ പോലെ അവൻ ദൈവീക മഹിമ ഉള്ളവനായിരിക്കെ ഈ അധികാരവും, ശക്തിയും വെടിഞ്ഞ് തന്നെതാൻ ഒഴിച്ച് വന്നു. അതിനെ ബൈബിളിൽ ഇപ്രകാരം വിവരിച്ചിരിക്കുന്നു. 

5 അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടു കൂടെ ജീവിപ്പിക്കയും — കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു —
6 ക്രിസ്തുയേശുവിൽ നമ്മെക്കുറിച്ചുള്ള വാത്സല്യത്തിൽ തന്റെ കൃപയുടെ അത്യന്തധനത്തെ വരുംകാലങ്ങളിൽ കാണിക്കേണ്ടതിന്നു
7 ക്രിസ്തുയേശുവിൽ അവനോടുകൂടെ ഉയിർത്തെഴുന്നേല്പിച്ചു സ്വർഗ്ഗത്തിൽ ഇരുത്തുകയും ചെയ്തു.
8 കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.

ഫിലിപ്പ്യർ 2:5b-8

തോൽവിയിലൂടെ വിജയം

ശാരീരിക യുദ്ധം മൂലം രാമൻ രാവണനെ തോല്പിച്ചു

വേദ ഇതിഹാസവും രാമായണവും തമ്മിലുള്ള പ്രധാന വ്യത്യാസം ഇവിടെയാണ്. രാമായണത്തിൽ രാമൻ രാവണനെ തോൽപ്പിക്കുന്നത് തന്റെ ശക്തി കൊണ്ടാണ്. ഒരു ധീരയുദ്ധത്തിലാണ് തന്നെ കൊല്ലുന്നത്.

കാണുവാൻ കഴിയുന്ന തോൽവിയിലൂടെയാണ് യേശുവിന്റെ ജയം വന്നത്

ജയത്തിലേക്കുള്ള യേശുവിന്റെ വഴി വ്യത്യാസമായിരുന്നു. അത് തോൽവിയുടെ വഴിയിലൂടെയാണ് പോയത്. ഒരു ശാരീരിക യുദ്ധം ജയിക്കുന്നതിനു പകരം, മുൻപ് പ്രവചിക്കപ്പെട്ടതു പോലെ തന്നെ യേശു ശാരീരികമായി മരിച്ചു. മരണം നമ്മെ ബന്ധിച്ചിരുന്നതിനാൽ അവന് മരണത്തെ തോൽപ്പിക്കേണ്ടിയിരുന്നതിനാൽ ഇത് അവൻ ചെയ്തു. മരണത്തിൽ നിന്ന് അവൻ ഉയർത്തതിനാൽ ഇത് നിറവേറി. ഇത് നമുക്ക് ചരിത്രത്തിൽ കാണുവാൻ സാധിക്കും. അവൻ മരണത്തിലൂടെ തന്നെതാൻ ഏല്പിച്ചു കൊടുത്തു. യേശുവിനെ പറ്റി ബൈബിൾ ഇപ്രകാരം പറയുന്നു

14 അവൻ നമ്മെ സകല അധർമ്മത്തിൽനിന്നും വീണ്ടെടുത്തു സൽപ്രവൃത്തികളിൽ ശുഷ്കാന്തിയുള്ളോരു സ്വന്തജനമായി തനിക്കു ശുദ്ധീകരിക്കേണ്ടതിന്നു തന്നെത്താൻ നമുക്കുവേണ്ടി കൊടുത്തു.

തീത്തോസ് 2:14

കാന്തന്റെ ക്ഷണം….

രാമായണത്തിൽ രാവണനെ തോൽപ്പിച്ചതിനു ശേഷം ഒന്നിച്ചു വന്നു. ബൈബിൾ ഇതിഹാസത്തിൽ, യേശു മരണത്തെ തോല്പിച്ചതിനാൽ യേശു അവന്റേതാകുവാൻ, അതിനായി ഭക്തിയോട് കൂടെ അവനോട് പ്രതികരിക്കുവാൻ നമുക്ക് ക്ഷണം നൽകുന്നു. ഈ ക്ഷണം സ്വീകരിക്കുന്നവരെല്ലാം അവന്റെ മണവാട്ടിയാകുന്നു.

25 ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ.
26 അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും
27 കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കു തന്നേ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താൻ അവൾക്കു വേണ്ടി ഏല്പിച്ചുകൊടുത്തു.

എഫെസ്യർ 5:25-27

32 ഈ മർമ്മം വലിയതു; ഞാൻ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നതു. എന്നാൽ നിങ്ങളും അങ്ങനെ തന്നേ ഓരോരുത്തൻ താന്താന്റെ ഭാര്യയെ തന്നെപ്പോലെ

തന്നേഎഫെസ്യർ 5:32

സൗന്ദര്യവും വിശുദ്ധിയും ഉള്ളവരാകുവാൻ

സീത സൗന്ദര്യവതിയായതിനാൽ രാമൻ അവളെ സ്നേഹിച്ചു

രാമായണത്തിൽ, സീത സുന്ദരിയായതു കൊണ്ട് രാമൻ അവളെ സ്നേഹിച്ചു. അവൾ ശുദ്ധിയുള്ളവളായിരുന്നു. ബൈബിൾ ഇതിഹാസം അശുദ്ധരായ നമ്മെ കൊണ്ടാണ്  ലോകത്തിൽ തുറക്കപ്പെട്ടത്. എന്നാൽ തന്നോട് പ്രതികരിക്കുന്നവരെ യേശു സ്നേഹിക്കുന്നു. അവർ സൗന്ദര്യവും, ശുദ്ധിയും ഉള്ളവരായതു കൊണ്ടല്ല മറിച്ച് അവരെ സൗന്ദര്യവും ശുദ്ധിയും ഉള്ളവരാക്കുവാനും, തുടർന്ന് കൊടുത്തിരിക്കുന്ന ഗുണങ്ങൾ ഉണ്ടാകുവാനുമാണ് അവൻ സ്നേഹിക്കുന്നത്.

22 ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത,
23 ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.

ഗലാത്യർ 5:22-23

അഗ്നി പരീക്ഷയ്ക്ക് ശേഷം

പരീക്ഷകളിലൂടെ – തന്റെ മണവാട്ടിയെ അകമെ ശുദ്ധിയുള്ളവളാക്കുവാൻ യേശു അവളെ സ്നേഹിച്ചു

രാവണനെ തോല്പിച്ചതിനു ശേഷം രാമനും സീതയും ഒന്നിക്കപ്പെട്ടെങ്കിലും സീതയുടെ സ്വഭാവ ഗുണത്തെ പറ്റ് ചോദ്യങ്ങൾ ഉയർന്നു. രാവണന്റെ അധീനതയിലായിരുന്നപ്പോൾ അവൾ പതിവ്രതയല്ലായിരുന്നു എന്ന് ചിലർ ആരോപിച്ചു. ആയതിനാൽ, അവളുടെ നിരപരാധിത്വം തെളിയിക്കുന്നതിനായി അഗ്നി പരീക്ഷയിലൂടെ  (agni pariksha) കടന്നു പോകേണ്ട വന്നു. ബൈബിൾ ഇതിഹാസത്തിൽ, മരണത്തിന്മേലും പാപത്തിന്മേലും ജയം കൊണ്ടതിനു ശേഷം തന്റെ മണവാട്ടിക്കായി സ്ഥലം ഒരുക്കുന്നതിനായി യേശു സ്വർഗ്ഗത്തിലേക്ക് കയറി പോയി. അവൻ അവൾക്കായി മടങ്ങി വരും. അവനുമായി ദൂരെയായിരിക്കുന്ന ഈ സമയത്ത് നാമും കഷ്ടതയിലൂടെ കടന്നു പോകണം. ബൈബിൾ ഇതിനെ തീയോട് സമപ്പെടുത്തുന്നു. നമ്മുടെ നിരപരാധിത്വം തെളിയിക്കുന്നതിനല്ല ഇത് മറിച്ച് തന്റെ പവിത്ര സ്നേഹത്തിനു വിരോധമായ എല്ലാറ്റിലും നിന്ന് ശുദ്ധീകരിക്കുന്നതിനാണ്.  ബൈബിളിൽ ഇങ്ങനെ ചിത്രീകരിച്ചിരിക്കുന്നു.

3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി,
4 അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷെക്കു വിശ്വാസത്താൽ ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കു വേണ്ടി സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കുന്നതും
5 ക്ഷയം, മാലിന്യം, വാട്ടം, എന്നിവ ഇല്ലാത്തതുമായ അവകാശത്തിന്നായി തന്നേ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.
6 അതിൽ നിങ്ങൾ ഇപ്പോൾ അല്പനേരത്തേക്കു നാനാപരീക്ഷകളാൽ ദുഃഖിച്ചിരിക്കേണ്ടിവന്നാലും ആനന്ദിക്കുന്നു.
7 അഴിഞ്ഞുപോകുന്നതും തീയിൽ ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയേറിയതു എന്നു യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ പുകഴ്ചെക്കും തേജസ്സിന്നും മാനത്തിന്നുമായി കാണ്മാൻ അങ്ങനെ ഇടവരും.
8 അവനെ നിങ്ങൾ കണ്ടിട്ടില്ലെങ്കിലും സ്നേഹിക്കുന്നു; ഇപ്പോൾ കാണാതെ വിശ്വസിച്ചുംകൊണ്ടു
9 നിങ്ങളുടെ വിശ്വാസത്തിന്റെ അന്തമായ ആത്മരക്ഷ പ്രാപിക്കയും പറഞ്ഞുതീരാത്തതും മഹിമയുള്ളതുമായ സന്തോഷത്തോടെ ആനന്ദിക്കയും ചെയ്യുന്നു.

1 പത്രോസ് 1:3-9

വലിയ ഒരു വിവാഹത്തിലേക്ക്

ബൈബിൾ ഇതിഹാസം ഒരു വിവാഹത്തിൽ അവസാനിക്കുന്നു

തന്റെ പ്രേമ കാന്തയ്ക്കായി യേശു വീണ്ടും മടങ്ങി വരുമെന്ന് ബൈബിൾ പറയുന്നു, അവൻ വരുമ്പോൾ അവളെ അവന്റെ മണവാട്ടിയാക്കും. എല്ലാ ഇതിഹാസങ്ങളിലെ പോലെയും ബൈബിളും ഒരു വിവാഹം കൊണ്ട് അവസാനിക്കുന്നു. താൻ കൊടുത്ത വില ഈ വിവാഹത്തിലേക്ക് വഴി ഒരുക്കുന്നു. ഈ വിവാഹം ഒരു ചിത്രീകരണം അല്ല മറിച്ച് യാഥാർത്ഥ്യമാണ്. അവന്റെ ക്ഷണം സ്വീകരിക്കുന്നവരെയെല്ലാം അവൻ ‘ക്രിസ്തുവിന്റെ മണവാട്ടി‘ എന്ന് വിളിക്കുന്നു. ഇങ്ങനെ പറയുന്നു:

7 നാം സന്തോഷിച്ചു ഉല്ലസിച്ചു അവന്നു മഹത്വം കൊടുക്കുക; കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ; അവന്റെ കാന്തയും തന്നെത്താൻ ഒരുക്കിയിരിക്കുന്നു.

വെളിപ്പാട് 19:7

യേശുവിന്റെ രക്ഷയുടെ ഓഫർ സ്വീകരിക്കുന്നവരെല്ലാം അവന്റെ ‘മണവാട്ടിയാകും.‘ ഈ സ്വർഗ്ഗീയ വിവാഹത്തിലേക്ക് നമ്മെ എല്ലാം ക്ഷണിക്കുന്നു. അവന്റെ വിവാഹത്തിലേക്കുള്ള ക്ഷണം കൊണ്ടാണ് ബൈബിൾ അവസാനിക്കുന്നത്.

17 വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വാങ്ങട്ടെ.

വെളിപ്പാട് 22:17

ഈ ഇതിഹാസത്തിലേക്ക് പ്രവേശിക്കുക: പ്രതികരിക്കുന്നതു മൂലം

യേശു നമുക്ക് പ്രധാനം ചെയ്യുന്ന ബന്ധം മനസ്സിലാക്കുവാനായി രാമായണത്തിലെ സീതയുടെയും രാമന്റെയും ബന്ധം ഉപയോഗിച്ചിരിക്കുന്നു. ഇത് നമ്മെ സ്നേഹിക്കുന്ന ദൈവത്തിന്റെ സ്വർഗ്ഗീയ സ്നേഹമാണ്. അവന്റെ ക്ഷണം സ്വീകരിക്കുന്ന മണവാട്ടിയെ അവൻ വിവാഹം കഴിക്കും. എല്ലാ വിവാഹങ്ങളിലെ പോലെ ആലോചന രാമായണത്തെക്കാൾ ഉന്നതമാണ്.

Leave a Reply

Your email address will not be published. Required fields are marked *