ദിവസം 2: യേശു ആലയം അടച്ചുപൂട്ടി… ഇത് മാരകമായ ഏറ്റുമുട്ടലിലേക്ക് നയിച്ചു

രാജസ്ഥാനം അവകാശപ്പെടുന്ന രീതിയിലും, രാജ്യങ്ങളുടെ വെളിച്ചമായുമാണ് യേശു യെരുശലേമിലേക്ക് പ്രവേശിച്ചത്. ഇത് ചരിത്രത്തിലെ ഏറ്റവും കോളിളക്കം സൃഷ്ടിച്ച ആഴ്ചയായി മാറി, അത് ഇന്നും ചലിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ ആലയത്തിൽ താൻ അടുത്തതായി ചെയ്തതാണ് മത നേതാക്കന്മാരുമായി ഇടർച്ചയുണ്ടാക്കിയത്. അന്ന് ആ ആലയത്തിൽ നടന്നത് മനസ്സിലാക്കുവാനായി ഇന്ന് പ്രസിദ്ധമായതും, സമ്പന്നവുമായ ആലയങ്ങളുമായി താരതമ്യം ചെയ്യണം.

ഇന്ത്യയിലെ സമ്പന്നവും, പ്രസിദ്ധവുമായ ക്ഷേത്രങ്ങൾ

ബ്രിഹദീശ്വര ക്ഷേത്രം

 (രാജരാജേശ്വരം അല്ലെങ്കിൽ പെരുവുടൈയാർകോവിൽ)രാജ ചോള 1 എന്ന തമിഴ് രാജാവാണ് പണിതത്, അങ്ങനെ അത് രാജകീയ ക്ഷേത്രം എന്നറിയപ്പെട്ടു. ആ പണിയുടെ പിന്നിലെ രാജാവിന്റെയും രാജ്യത്തിന്റെയും ശക്തിയും പണവും നിമിത്തം ക്ഷേത്രം വളരെ വലുതും വലിയ വെട്ടിയെടുത്ത ഗ്രാനൈറ്റ് കല്ലുകളും കൊണ്ടാണ് നിർമ്മിച്ചിരുന്നത്. ബ്രിഹദീശ്വര ക്ഷേത്രത്തിന്റെ പണി പൂർത്തിയായപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ ആലയമായി, കൂടാതെ ഇന്ന് ഇത് ചോള സാമ്രാജ്യത്തിന്റെ പ്രധാനപ്പെട്ട ക്ഷേത്രങ്ങൾക്ക് ഉത്തമ ഉദാഹരണവുമായി.

  • പ്രൗഡമായ ബ്രിഹദീശ്വര ആലയം
  • ബ്രിഹദീശ്വര സ്ഥിതി ചെയ്യുന്ന സ്ഥലം
  • ബ്രിഹദീശ്വര: മറ്റൊരു ആനുകൂല്യം

ശിവന്റെ കൈലാസ പർവ്വതത്തിലുള്ള സ്ഥിര ഭവനം പൂരണം ചെയ്യുവാനായി ഒരു തെക്കൻ ഭവനം കൂടി പണിതു. അത് ഒരു യജമാനനായും, ഭൂ ഉടമയായും, പണം കടം നൽകുന്നവനായും പ്രവർത്തിച്ചു. ഈ പ്രവർത്തികൾ മൂലം ബ്രിഹദീശ്വരാലയം തെക്കൻ ഇന്ത്യയുടെ സാമ്പത്തീക സ്ഥാപനമായി, ധാരാളം സമ്പത്ത് ഇതു മൂലം ഉണ്ടായി. ശക്തിയോടും, ഉത്തരവാദിത്തോടും കൂടി പ്രവർത്തിച്ച രാജകീയ ആലയ പ്രവർത്തകരെ രാജാവിന്റെ ഗവണ്മെന്റെ ജോലിക്കാക്കി. ആയതിനാൽ ഇത്ര അധികം സ്ഥലം, സ്വർണ്ണം, പണം എന്നിവ ഉള്ള ക്ഷേത്രം വേറെ ഇല്ലായിരുന്നു, എന്നാൽ മറ്റൊരു ആലയം വരുന്ന വരെ മാത്രം….

വെങ്കട്ടേശ്വര ക്ഷേത്രം

ഇത് ആന്ദ്രപ്രദേശിൽ, തിരുപതിയിലാണ്. ഈ ക്ഷേത്രം വെങ്കിട്ടേശ്വരയ്ക്കായി (ബാലാജി, ഗോവിന്ദാ, അല്ലെങ്കിൽ ശ്രീനിവാസ) സമർപ്പിച്ചിരിക്കുന്നു.  ഈ ക്ഷേത്രത്തിന്റെ മറ്റു പേരുകൾ: തിരുമല ക്ഷേത്രം, തിരുപതി ക്ഷേത്രം, തിരുപതിബാലാജി ക്ഷേത്രം. ഇത് ഇപ്പോൾ നിയന്ത്രിക്കുന്നത് ആന്ദ്ര പ്രദേശ് സർക്കാരാണ്, ഈ ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന വരുമാനമാണ് ഇവർ ഉപയോഗിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും സമ്പന്ന ക്ഷേത്രമാണ് വെങ്കട്ടേശ്വര ക്ഷേത്രം, ലോകത്തിലെ എല്ലാ സമ്പന്ന മത സ്ഥാപനങ്ങളിൽ ഒന്നാണ് ഇത്.

  • തിരുപതിയിലെ വെങ്കട്ടേശ്വര ക്ഷേത്രം
  • ആന്ദ്ര പ്രദേശിലെ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നിടം

ഒരു ദിവസം ഇവിടെ ഒരു ലക്ഷം സന്ദർശകർ വരുന്നു, ഭക്തജനങ്ങളിൽ നിന്ന് ധാരാളം പണവും, സ്വർണ്ണവും കാണിക്കയായി വരുന്നു, കൂടാതെ മുടിയും നേർച്ചയായി നൽകുന്നു. ഇതിന്റെ പിന്നിലെ കഥ വെങ്കട്ടേശ്വര ഒരു സാധാരണ പെൺകുട്ടിയെ വിവാഹം കഴിച്ചത് മൂലം സ്ത്രീ ധന കുരുക്കിൽ പെട്ടു എന്നുള്ളതാണ്. ഇതിന്റെ പലിശ അടച്ചു തീർക്കുവാൻ സഹായിക്കുകയാണെന്നാണ് അനേക ഭക്തർ കരുതുന്നത്. കോവിഡ് -19 മൂലം ക്ഷേത്രത്തിന് വലിയ നഷ്ടം ഉണ്ടാകുകയും 1200 ജോലിക്കാരെ പിരിച്ച് വിടേണ്ടിയും വന്നു.

പത്മനാഭസ്വാമി ക്ഷേത്രം….

കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം  ഏറ്റവും സമ്പന്ന ക്ഷേത്രങ്ങളിലെ പട്ടികയിൽ ഈയിടയ്ക്ക് സ്ഥാനം പിടിച്ചു. ഈ ക്ഷേത്രത്തിൽ ആടിശേഷ സർപ്പത്തിന്റെ സംരക്ഷണയിലുള്ള പത്മനാഭസ്വാമിയാണ് പ്രധാന ദേവൻ. ഇവിടുത്തെ പ്രധാന ഉത്സവം ലക്ഷദീപം അല്ലെങ്കിൽ ഒരു ലക്ഷം ദീപമാണ്, ഇത് 6 വർഷത്തിൽ ഒരിക്കൽ നടക്കുന്നു. 2011 ൽ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ രഹസ്യ അറകളിൽ നിന്ന് രത്നം, സ്വർണ്ണ നാണയങ്ങൾ, സ്വർണ്ണ ബിംബങ്ങൾ, ആഭരണങ്ങൾ എന്നിവ അടങ്ങുന്ന നിധികൾ കണ്ടെടുത്തു എന്ന് സർക്കാർ പ്രഖ്യാപിച്ചു. ഇത് ഏകദേശം 20 ബില്ല്യൺ യു എസ് ഡോളറിന്റെ ആസ്തിയുണ്ടെന്ന് കരുതപ്പെടുന്നു.

  • സുവർണ്ണ പത്മനാഭസ്വാമി
  • പത്മനാഭസ്വാമി സ്ഥിതി ചെയ്യുന്നിടം
  • പത്മനാഭസ്വാമി ക്ഷേത്രം

എബ്രായരുടെ ആലയം

എബ്രായർക്ക് ഒരു ആലയമേ ഉള്ളു അത് യെരുശലേമിലാണ്. ബ്രിഹദീശ്വര പോലെ ഇത് 950 ബി സി ഇയിൽ ശലോമോൻ രാജാവ് പണിത ഒരു രാജകീയ ആലയമാണ്. അനേക കൊത്തുപണികളും, അലങ്കാരങ്ങളും, സ്വർണ്ണവും കൊണ്ട് പണിത ഒരു വലിയ ആലയമാണിത്. ആദ്യത്തെ ആലയം നശിപ്പിക്കപ്പെട്ടതിനു ശേഷം എബ്രായർ ഇതെ സ്ഥലത്ത് തന്നെ രണ്ടാമത്തെ ആലയം പണിതു. ശക്തനായ ഹെരോദ രാജാവ് ഇത് പുനർനിർമ്മിച്ചു, ആയതിനാൽ യേശുവിന്റെ പ്രവേശന സമയത്ത് സ്വർണ്ണം കൊണ്ട്  അലങ്കരിക്കപ്പെട്ട റോമാ സാമ്രാജ്യത്തിന്റെ ഹൃദയഹാരിയായ കെട്ടിടമായിരുന്നു ഇത്. ഉത്സവങ്ങളുടെ സമയത്ത് യെഹൂദ തീർത്ഥാടകരും മറ്റ് സഞ്ചാരികളും ഇവിടേക്ക് ഒഴുകി എത്തി. അങ്ങനെ പുരോഹിതരും, വില്പനക്കാരും ഈ ആലയത്തിലെ ആരാധന കച്ചവടമാക്കി മാറ്റി.

  • യെരുശലേം ആലയത്തിന്റെ ചരിത്ര രൂപം
  • യെരുശലേമിൽ ഉയർന്ന് നിൽക്കുന്ന ആലയം

ധനത്തിലും, പെരുമയിലും, ബലത്തിലും, മഹിമയിലും ബ്രിഹദേശ്വര, വെങ്കട്ടേശ്വര, പത്മനാഭസ്വാമി എന്നീ ക്ഷേത്രങ്ങളെ പോലെയാണ് ഇത്.

എന്നാൽ മറ്റ് രീതികളിൽ അത് വ്യത്യസ്തമായിരുന്നു. മുഴുവൻ സ്ഥലത്തും കൂടി ഒരു ആലയം മാത്രമേ ഉണ്ടായിരുന്നുള്ളു. അതിന്റെ പരിസരങ്ങളിൽ എങ്ങും മൂർത്തികളൊ ബിംബങ്ങളോ ഉണ്ടായിരുന്നില്ല. അവൻ വസിക്കുന്നതിനെ കുറിച്ച് ദൈവത്തിന്റെ പുരാതന എബ്രായ പ്രവാചകന്മാർ പറഞ്ഞതിന്റെ പ്രതിബിംബനമായിരുന്നു ഇത്.

1യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സ്വർഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു; നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രാമസ്ഥലവും ഏത്? 

യെശയ്യാവ് 66:1-2a

2എന്റെ കൈ ഇതൊക്കെയും ഉണ്ടാക്കി; അങ്ങനെയാകുന്നു ഇതൊക്കെയും ഉളവായത് എന്നു യഹോവ അരുളിച്ചെയ്യുന്നു.

ദൈവം വസിച്ചിരുന്ന ആലയമായിരുന്നില്ല ഇത്. എന്നാൽ ദൈവത്തിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നതും ജനങ്ങൾക്ക് ദൈവത്തെ അഭിമുഖീകരിക്കുവാനും കഴിയുന്ന സ്ഥലമായിരുന്നു ഇത്. അരാധകർ അല്ല മറിച്ച് ദൈവമായിരുന്നു അവിടെ പ്രവർത്തിച്ചിരുന്നത്.

സജീവഹേതു പരീക്ഷ: ദൈവമോ, യാത്രക്കാരോ?

ഇങ്ങനെ ചിന്തിക്കുക. ബ്രിദേശ്വര, വെങ്കട്ടേശ്വര, പത്മനാഭസ്വാമി എന്നീ ക്ഷേത്രങ്ങളിൽ പോകുന്ന ഭക്തർ തീരുമാനിക്കും തങ്ങൾ ആരെ ആരാധിക്കും എന്നുള്ളത്. ഉദാഹരണത്തിനു  ബ്രിഹദേശ്വര ശിവന്റെ ക്ഷേത്രമാണെങ്കിലും വിഷ്ണു, ഗണേശൻ, ഹരിഹരൻ (പാതി ശിവനും പാതി വിഷ്ണുവും), സരസ്വതി എന്നീ ദൈവങ്ങളും അവിടെ വസിക്കുന്നു. അപ്പോൾ ബ്രിഹദേശ്വരയിൽ എത്തുന്ന ഭക്തജനങ്ങൾ തീരുമാനിക്കും ആരെ ആരാധിക്കും എന്നുള്ളത്. അവർ എല്ലാവരെയും അല്ലെങ്കിൽ ചിലരെ, അവർക്ക് ഇഷ്ടം ഉള്ളതു പോലെ ആരാധിക്കും. അനേക മൂർത്തികൾ ഉള്ള എല്ലാ ക്ഷേത്രങ്ങളിൽ ഇതേ അവസ്ഥയാണ്. യാത്രീകരാണ് ദൈവത്തെ തിരഞ്ഞെടുക്കുന്നത്.

അതു കൂടാതെ, എന്ത്, എത്ര നേർച്ച നൽകണം എന്നുള്ളത് ഭക്തജനങ്ങളാണ് തീരുമാനിക്കുന്നത്. യാത്രക്കാർ, രാജാക്കന്മാർ, നേതാക്കൾ എന്ത് കൊടുക്കണം എന്ന് തീരുമാനിച്ചതു മൂലം ഈ ക്ഷേത്രങ്ങളിലെ എല്ലാം സമ്പത്ത് വർദ്ധിച്ചു. ഈ ക്ഷേത്രങ്ങളിൽ ഉള്ള ദൈവങ്ങൾ അവർക്ക് എന്ത് നേർച്ച നൽകണം എന്ന് പറഞ്ഞിരുന്നില്ല.

നാം ദൈവങ്ങളെ ആരാധിക്കുവാൻ തീർത്ഥാടനം ചെയ്യുന്നുണ്ടെങ്കിലും, ഈ ദൈവങ്ങൾ എല്ലാം ശക്തിയില്ലത്തവരെ പോലെയാണ് നാം പെരുമാറുന്നത്, കാരണം അവർ നമ്മെ തിരഞ്ഞെടുക്കുന്നതിനു പകരം നാം അവരെ തിരഞ്ഞെടുക്കും.

ആലയത്തിലെ സജീവഹേതു ദൈവമോ അതോ യാത്രീകരോ എന്ന ചോദ്യത്തിലൂടെ യേശുവിനു  കഷ്ടാനുഭവ ആഴ്ചയുടെ രണ്ടാം ദിവസം, തിങ്കളാഴ്ച എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകും. ആ ആലയത്തിലെ ദൈവം, ആകാശത്തെയും ഭൂമിയേയും ഉണ്ടാക്കിയവൻ അവനെയും വേണ്ട നേർച്ചയെയും തിരഞ്ഞെടുത്തു. ഈ ഒരു കാഴ്ചപ്പാടിൽ അവടുത്തെ നിയമങ്ങൾ പഠിക്കാം.

ആ ദിവസത്തെ കുഞ്ഞാടിനെ തിരഞ്ഞെടുക്കുന്നത്

നിസാൻ 9 ലെ പരിശുദ്ധ ആഴ്ചയുടെ ദിവസം 1, ഞായറാഴ്ച യേശു യെരുശലേമിൽ പ്രവേശിച്ചു. അടുത്ത ദിവസമായ നിസാൻ പത്താം തീയതിക്ക് എബ്രായ വേദങ്ങൾ നിയമങ്ങൾ കൊടുത്തിരുന്നു. ഇതു മൂലം കലണ്ടറിൽ ഈ ദിനം പ്രത്യേകത ഉള്ളതായിരുന്നു. വരുന്ന പെസഹ പെരുനാൾ എങ്ങനെ ആചരിക്കണം എന്ന് 1500 വർഷങ്ങൾക്ക് മുമ്പ് ദൈവം മോശെയ്ക്ക് നിയമങ്ങൾ കൊടുത്തിരുന്നു. ദൈവം ഇങ്ങനെ പറഞ്ഞു:

1യഹോവ മോശെയോടും അഹരോനോടും മിസ്രയീംദേശത്തുവച്ച് അരുളിച്ചെയ്തത് എന്തെന്നാൽ: 2ഈ മാസം നിങ്ങൾക്കു മാസങ്ങളുടെ ആരംഭമായി ആണ്ടിൽ ഒന്നാം മാസം ആയിരിക്കേണം. 3നിങ്ങൾ യിസ്രായേലിന്റെ സർവസംഘത്തോടും പറയേണ്ടത് എന്തെന്നാൽ: ഈ മാസം പത്താം തീയതി അതതു കുടുംബത്തിന് ഒരു ആട്ടിൻകുട്ടി വീതം ഓരോരുത്തൻ ഓരോ ആട്ടിൻകുട്ടിയെ എടുക്കേണം.

പുറപ്പാട് 12:1-3

ആ ദിവസം മാത്രം

യെഹൂദ വർഷത്തിന്റെ ആദ്യ മാസമായിരുന്നു നിസാൻ. ആയതിനാൽ മോശെ മുതലുള്ള എല്ലാ കുടുഃബങ്ങളും നിസാൻ പത്തിന് വരുന്ന പെസഹ പെരുനാളിനായി കുഞ്ഞാടിനെ തിരഞ്ഞെടുക്കുമായിരുന്നു. ആ ദിവസം മാത്രമേ അവർ തിരഞ്ഞെടുക്കുകയുള്ളു. യെരുശലേമിനെ വിശുദ്ധമാക്കിയ അബ്രഹാമിന്റെ യാഗം നടന്ന അതേ സ്ഥലത്ത് തന്നെ – അതായത് യെരുശലേം ആലയത്തിൽ അവർ പെസഹ കുഞ്ഞാടിനെ തിരഞ്ഞെടുത്തു. ഒരു പ്രത്യേക സ്ഥലത്ത്, ആ ദിവസം മാത്രം (നിസാൻ 10) വരുന്ന പെസഹ പെരുനാളിനായി (നിസാൻ 14) കുഞ്ഞാടിനെ തിരഞ്ഞെടുത്തു.

നിങ്ങൾ ചിന്തിക്കുന്നത് പോലെ തന്നെ നിസാൻ പത്താം തീയതി വലിയ ഒരു ജനങ്ങളുടെയും, മൃഗങ്ങളുടെയും കൂട്ടം, വില്പനയുടെ ശബ്ദം, പണം ഇടപാട് ഇവയെല്ലാം ആലയത്തെ ഒരു ചന്തയാക്കി മാറ്റും. താരമ്യപ്പെടുത്തിയാൽ ബ്രിഹദേശ്വര, വെങ്കട്ടേശ്വര, പത്മനാഭസ്വാമി ക്ഷേത്രങ്ങളിലെ പ്രവർത്തികളും, തീർത്ഥാടകരും ഇതിലും ശാന്തമാണ്.

യേശു തിരഞ്ഞെടുക്കപ്പെട്ടു – ആലയം അടച്ചു പൂട്ടിയതു മൂലം

യേശു അന്ന് എന്താണ് ചെയ്തത് എന്ന് സുവിശേഷങ്ങളിൽ പറഞ്ഞിരിക്കുന്നു. ‘അടുത്ത ദിവസം‘ എന്ന് ഉദ്ദേശിച്ചിരിക്കുന്നത് തന്റെ യെരുശലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ അടുത്ത നാളായിരുന്നു. അതായത്, നിസാൻ 10, ആലയത്തിൽ പെസഹ കുഞ്ഞാടിനെ തിരഞ്ഞെടുക്കുന്ന നാൾ.

അവൻ യെരൂശലേമിൽ ദൈവാലയത്തിലേക്കു ചെന്നു. (നിസാൻ 9)

മർക്കോസ് 11:11

പിറ്റെന്നാൾ (നിസാൻ 10)

പിറ്റെന്നാൾ(നിസാൻ 10).

മർക്കോസ് 11:12അ

15അവർ യെരൂശലേമിൽ എത്തിയപ്പോൾ അവൻ ദൈവാലയത്തിൽ കടന്നു; ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; പൊൻവാണിഭക്കാരുടെ മേശകളെയും പ്രാക്കളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചിട്ടുകളഞ്ഞു; 

16ആരും ദൈവാലയത്തിൽക്കൂടി ഒരു വസ്തുവും കൊണ്ടുപോകുവാൻ സമ്മതിച്ചില്ല. 

17പിന്നെ അവരെ ഉപദേശിച്ചു: എന്റെ ആലയം സകല ജാതികൾക്കും പ്രാർഥനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതിയിരിക്കുന്നില്ലയോ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർത്തു എന്നു പറഞ്ഞു.

മർക്കോസ് 11: 15-17

നിസാൻ 10 ആം തീയതി, തിങ്കളാഴ്ച യേശു ആലയത്തിലേക്ക് ചെന്ന് എരിവോടു കൂടി കച്ചവടക്കാരെ പുറത്താക്കി. ഈ കച്ചവടം പ്രാർത്ഥനയ്ക്ക് തടസ്സമായിരുന്നു, പ്രത്യേകിച്ച് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങൾക്ക്. ജാതികൾക്ക് വെളിച്ചമായിരിക്കുന്ന യേശു, ഈ കച്ചവടം നിർത്തി തടസ്സങ്ങളെ മാറ്റി. അതേ സമയത്ത് കാണപ്പെടാത്ത ഒരു കാര്യം കൂടി സംഭവിച്ചു, സ്വാമി യോഹന്നാൻ യേശുവിന് നൽകിയ ശീർഷകം മൂലം ഇത് വെളിപ്പെട്ടൂ വന്നു.

ദൈവം തന്റെ കുഞ്ഞാടിനെ തിരഞ്ഞെടുത്തു

അവനെ പരിചയപ്പെടുത്തി കൊണ്ട് യോഹന്നാൻ ഇങ്ങനെ പറഞ്ഞു:

പിറ്റന്നാൾ യേശു തന്റെ അടുക്കൽ വരുന്നത് അവൻ കണ്ടിട്ട്: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്.

യോഹന്നാൻ1:29

യേശു ‘ദൈവത്തിന്റെ കുഞ്ഞാട്‘ ആയിരുന്നു. അബ്രഹാമിന്റെ യാഗത്തിൽ, ദൈവമായിരുന്നു അബ്രഹാമിന്റെ മകന് പകരമായി കുഞ്ഞാടിനെ തിരഞ്ഞെടുത്തത്. ഇതേ സ്ഥലത്ത് തന്നെയാണ്  ആലയം സ്ഥിതി ചെയ്യുന്നത്. നിസാൻ 10 ആം തീയതി യേശു ആലയത്തിൽ പ്രവേശിച്ചപ്പോൾ ദൈവം അവനെ പെസഹ കുഞ്ഞാടായി തിരഞ്ഞെടുത്തു. തിരഞ്ഞെടുക്കപ്പെടുവാനായി അവൻ ആ ദിവസം തന്നെ ആലയത്തിൽ പ്രവേശിക്കണമായിരുന്നു.

അവൻ ഉണ്ടായിരുന്നു.

ദൈവത്തിന്റെ തിരഞ്ഞെടുപ്പ് വിളി കാലങ്ങൾക്ക് മുമ്പ് തന്നെ പ്രവചിക്കപ്പെട്ടിരുന്നു:

ത്യാഗവും വഴിപാടും നിങ്ങൾ ആഗ്രഹിച്ചില്ല-
നീ എന്റെ ചെവി തുറന്നു
നിങ്ങൾ ആവശ്യപ്പെടാത്ത ഹോമയാഗങ്ങളും പാപയാഗങ്ങളും.
7 അപ്പോൾ ഞാൻ: ഞാൻ ഇതാ, ഞാൻ വന്നിരിക്കുന്നു
അത് എന്നെക്കുറിച്ച് ചുരുളിൽ എഴുതിയിരിക്കുന്നു.
8 എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു;
നിന്റെ ന്യായപ്രമാണം എന്റെ ഹൃദയത്തിൽ ഇരിക്കുന്നു. ”

സങ്കീർത്തനം 40:6-8

ലഭിക്കുന്ന കാണിക്കകളുടെയും, നേർച്ചകളുടെയും സഹായത്താലാണ്  ആലയത്തിന്റെ പ്രവർത്തനങ്ങൾ മുമ്പോട്ട് പോകുന്നത്. എന്നാൽ ദൈവത്തിന്റെ ഇഷ്ടം ഇതല്ലായിരുന്നു. അവൻ ഒരാളിനെ ആഗ്രഹിച്ചിരുന്നു എന്ന് പ്രവചനം വ്യക്തമാക്കുന്നു. ദൈവം ആ വ്യക്തിയെ കാണുമ്പോൾ അവനെ വിളിക്കുകയും അവൻ പ്രതികരിക്കുകയും ചെയ്യും. യേശു ആലയം അടച്ചു പൂട്ടിയപ്പോൾ ഇത് സംഭവിച്ചു. പ്രവചനങ്ങൾ അത് മുൻപറഞ്ഞു, ആ ആഴ്ചയിൽ പിന്നീട് നടന്ന സംഭവങ്ങൾ അത് പ്രദർശിപ്പിച്ചു.

എന്തിനാണ് യേശു ആലയം അടപ്പിച്ചത്

എന്തിനാണ് താൻ അത് ചെയ്തത്? യെശയ്യാവിൽ നിന്നുള്ള ഒരു ഭാഗം ഉദ്ധരിച്ച് യേശു ഇതിനു ഉത്തരം നൽകി, എന്റെ ആലയം സകല ജാതികൾക്കും പ്രാർഥനാലയം എന്നു വിളിക്കപ്പെടും.‘  ഈ മുഴുവൻ പ്രവചനം വായിക്കുക (തന്റെ ഉദ്ധരണി അടിവരയിട്ട് വായിക്കുക).

6യഹോവയെ സേവിച്ച്, അവന്റെ നാമത്തെ സ്നേഹിച്ച്, അവന്റെ ദാസന്മാരായിരിക്കേണ്ടതിനു യഹോവയോടു ചേർന്നു വരുന്ന അന്യജാതിക്കാരെ, ശബ്ബത്തിനെ അശുദ്ധമാക്കാതെ ആചരിക്കയും എന്റെ നിയമം പ്രമാണിച്ചു നടക്കയും ചെയ്യുന്നവരെയൊക്കെയും തന്നെ, 

യെശയ്യാവ് 56:6-7

7ഞാൻ എന്റെ വിശുദ്ധപർവതത്തിലേക്കു കൊണ്ടുവന്ന്, എന്റെ പ്രാർഥനാലയത്തിൽ അവരെ സന്തോഷിപ്പിക്കും; അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും എന്റെ യാഗപീഠത്തിന്മേൽ പ്രസാദകരമായിരിക്കും; എന്റെ ആലയം സകല ജാതികൾക്കും ഉള്ള പ്രാർഥനാലയം എന്നു വിളിക്കപ്പെടും.

 ചരിത്ര കാലഘട്ടത്തിൽ യെശയ്യാവും മറ്റ് എബ്രായ ഋഷിമാരും (പ്രവാചകന്മാരും)

ചരിത്രപരമായ ടൈംലൈനിൽ Rsi യെശയ്യയും മറ്റ് എബ്രായ Rsis (പ്രവാചകന്മാരും)

ദൈവം അബ്രഹാമിന്  കുഞ്ഞാടിനെ തിരഞ്ഞെടുത്ത മോറിയ മലയാണ് ‘വിശുദ്ധ പർവ്വതം.‘ നിസാൻ 10 ആം തീയതി യേശു പ്രവേശിച്ച ആലയമാണ് ‘പ്രാർത്ഥനാലയം.‘ എന്നാൽ യെഹൂദന്മാർക്ക് മാത്രമേ കർത്താവായ ദൈവത്തെ ആരാധിക്കുവാൻ ആലയത്തിൽ പ്രവേശനമുള്ളു. എന്നാൽ ഒരു നാൾ ജാതികളും (യെഹൂദർ അല്ലാത്തവർ) തങ്ങളുടെ നേർച്ചകൾ ദൈവം അംഗീകരിക്കുന്നത് കാണും എന്ന് യെശയ്യാവ് പ്രവചിച്ചു. ഈ അടച്ചിടൽ ജാതികൾക്കും പ്രവേശനം ലഭിക്കുന്നതിന്  കാരണമാകും എന്ന് യെശയ്യാവ് മൂലം യേശു പ്രഖ്യാപിച്ചു. ഇത് എങ്ങനെ സംഭവിക്കും എന്നുള്ളത് അടുത്ത ചില ദിവസങ്ങൾക്ക് ഉള്ളിൽ മനസ്സിലാകും.

വിശുദ്ധ ആഴ്ചയിലെ അടുത്ത ദിവസങ്ങൾ

തിങ്കളാഴ്ച നടന്ന സംഭവങ്ങൾ നാം കാലപട്ടികയിൽ ചേർത്തു, പെസഹ കുഞ്ഞാടിനെ തിരഞ്ഞെടുക്കുന്നതിനുള്ള നിയമങ്ങൾ മുകളിലും, യേശു ആലയം അടച്ചു പൂട്ടിയത് താഴ്വശത്തും കൊടുത്തിരിക്കുന്നു.

ദിവസം 2, തിങ്കളാഴ്ച നടന്ന സംഭവങ്ങൾ എബ്രായ വേദങ്ങളിലെ നിയമങ്ങളുമായി തുലനം ചെയ്ത്.

യേശു ആലയം അടച്ചു പൂട്ടിയതിന്റെ പരിണിത ഫലങ്ങൾ സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു:

അതു കേട്ടിട്ട് മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ നശിപ്പിക്കേണ്ടത് എങ്ങനെ എന്ന് അന്വേഷിച്ചു. പുരുഷാരം എല്ലാം അവന്റെ ഉപദേശത്തിൽ അതിശയിക്കയാൽ അവർ അവനെ ഭയപ്പെട്ടിരുന്നു.

മർക്കോസ് 11: 18

ആലയം അടച്ചു പൂട്ടിയതു മൂലം യേശു മത നേതാക്കന്മാരുമായി ഏറ്റു മുട്ടി, അവർ അന്ന് മുതൽ അവനെ നശിപ്പിക്കുവാൻ തക്കം കാത്തിരുന്നു. അടുത്തതായി 3ആം ദിവസം യേശു ശപിക്കുന്നത് കാണുന്നു, ഈ ശാപം ആയിര കണക്കിന് വർഷങ്ങൾ നിലനിന്നു.

Leave a Reply

Your email address will not be published. Required fields are marked *