ജീവമുക്തിയായ യേശു മരിച്ചവരുടെ പുണ്യ പട്ടണത്തിൽ യാത്ര ചെയ്യുന്നു

ഏഴു പുണ്യ പട്ടണങ്ങളിലെ (സപ്തപുരി) ഏറ്റവും പവിത്രമായ പട്ടണമാണ് ബനാറസ്. ഇതിഹാസത്തിലുള്ള പ്രാധാന്യത നിമിത്തവും, അതിന്റെ സ്ഥാനം നിമിത്തവും (ഇവിടെ വരുണ അസ്സി നദികൾ ഗംഗ നദിയോട് ചേരുന്നു) ജീവമുക്തിക്കായി കോടി കണക്കിന് തീർത്ഥാടകർ വർഷാവർഷം തീർത്ഥയാത്ര ചെയ്ത് അവിടെ എത്തുന്നു. ബനാറസ് ബനാറെസ്, വാരണാസി, അവിമുക്ത, കാശി (“വെളക്കുകളുടെ പട്ടണം“) എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇവിടെയാണ് ശിവന് പാപ ക്ഷമ ലഭിച്ചത്.

വാരണാസിയിൽ മണികർണിക ചുരത്തിൽ മരിച്ചവരെ ദഹിപ്പിക്കുന്നു.

കാശികന്ദ (പ്രധാന തീർത്ഥാടന സ്ഥലത്തേക്കുള്ള “യാത്ര ഗൈഡ്“ പുരാണം)അനുസരിച്ച്, ഭൈരവയുടെ രൂപത്തിൽ ശിവൻ ബ്രഹ്മാവുമായി ഒരു പൊരിഞ്ഞ തർക്കം ഉണ്ടാകുകയും അവന്റെ ഒരു തല ഛേദിക്കുകയും ചെയ്തു. സങ്കടകരമായ ഈ കുറ്റകൃത്യം നിമിത്തം ഈ തല അവന്റെ കയ്യിൽ ഒട്ടിപോകുകയും, കുറ്റബോധം അവനെ വിട്ടു മാറാതെയും ഇരുന്നു. ഈ കുറ്റബോധത്തിൽ നിന്ന് മുക്തി നേടുവാൻ ശിവൻ/ഭൈരവ അനേക സ്ഥലങ്ങളിൽ ഈ തലയുമായി യാത്ര ചെയ്തു എന്നാൽ ബനാറസിൽ വന്ന ശേഷമാണ് ഈ തല അവന്റെ കയ്യിൽ നിന്ന് വീണു പോയത്. മറ്റ് തീർത്ഥാടന കേന്ദ്രങ്ങളെക്കാൾ ശിവൻ ബനാറസ് ഇഷ്ടപ്പെട്ടിരുന്നു, ആയതിനാൽ ഇവിടെ ശിവന്റെ പേരിൽ അനേക ക്ഷേത്രങ്ങളും, ലിംഗങ്ങളും ഉണ്ട്.

ബനാറസ്: മരിച്ചവരുടെ പുണ്യ പട്ടണം

ശിവൻ ഭീകര ഗുണങ്ങൾ ഉള്ള അവതാരമാണ് കാലൻ ഭൈരവ, കാലൻ (സംസ്കൃതത്തിൽ: കാൽ) എന്നതിന്റെ അർത്ഥം ‘മരണം‘ അല്ലെങ്കിൽ ‘കറുപ്പ് എന്നാണ്. ഇതു മൂലം ബനാറസിലെ മരിച്ചവരുടെ സൂക്ഷിപ്പുകാരൻ ഭൈരവനാണ്. മറ്റൊരു മരണത്തിന്റെ ദൈവമായ യമന് വാരണാസിയിൽ പ്രവേശിക്കുവാൻ അവകാശമില്ല. ആയതിനാൽ ആന്മാക്കളെ ശിക്ഷിക്കുകയും, ശേഖരിക്കുകയും ചെയ്യുന്ന കടമ ഭൈരവനാണ്. വാരണാസിയിൽ മരിക്കുന്നവർ ഭൈരവനെ (ഭൈരവിയാതന) അഭിമുഖീകരിക്കും എന്ന് പറയപ്പെടുന്നു

ബനാറസ് മരിക്കുവാനും ദഹിപ്പിക്കപ്പെടുവാനും ശുഭ സ്ഥലമാണ് കാരണം മരണം എന്ന വിഷയം അവിടെ ശക്തിയുള്ളതാണ്, കൂടാതെ മരണത്തിൽ നിന്നും സംസാരയിൽ നിന്നും മുക്തി ലഭിക്കും എന്ന് പ്രത്യാശിക്കുന്ന സ്ഥലം കൂടിയാണ്. അനേകർ തങ്ങളുടെ മരണം കാത്ത് പാർക്കുന്ന സ്ഥലമാണ് വാരണാസി. അങ്ങനെയാണെങ്കിൽ ജീവിത യാത്രയുടെ അവസാനത്തെ ലക്ഷ്യമാണ് വാരണാസി. ബനാറസിൽ ദഹിപ്പിക്കുന്ന രണ്ട് പ്രധാനപ്പെട്ട സ്ഥലങ്ങൾ ഉണ്ട്, മണികർണികയും, ഹരിഷ്ചന്ദ്രയും. ഇതിൽ മണികർണികയാണ് പ്രസിദ്ധം, ഇതിനെ മരണ ആലയം എന്നറിയപ്പെടുന്നു, ഇവിടെ നദീ തീരത്ത് എപ്പോഴും ദഹന അഗ്നി കത്തി കൊണ്ടിരിക്കുന്നു. ഏതു ദിനത്തിലും ഏകദേശം 30000 തീർത്ഥാടകർ ബനാറസ് ഗാട്ടിൽ നിന്ന് ഗംഗ നദിയിൽ കുളിക്കുവാൻ എത്തുന്നു.

അങ്ങനെ ബനാറസിൽ മരിക്കുവാനായി ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും ജനങ്ങൾ കടന്നു വരും, അവർ മരിക്കുമ്പോൾ പുനഃജന്മത്തിന്റെ ചക്രം എങ്ങനെ മുറിക്കാം എന്ന് ശിവൻ ഉപദേശിക്കും എന്നും അങ്ങനെ അവർക്ക് മോക്ഷം ലഭിക്കും എന്നും വിശ്വസിക്കുന്നു. ചുരുക്കത്തിൽ, ബനാറസ് മരിച്ചവരുടെ പുണ്യ പട്ടണമാണ്. ഇതേപോലെ മറ്റൊരു പട്ടണം ഉണ്ട്, അതും പുരാതനമേ വിശുദ്ധമാണ്.

യെരുശലേം: മരിച്ചവരുടെ പുണ്യ പട്ടണം

മരിച്ചവരുടെ പുണ്യ പട്ടണമായ യെരുശലേം അറിഞ്ഞിരിക്കേണ്ട മറ്റൊരു പട്ടണമാണ്. ഇവിടെ മരിച്ച് അടക്കപ്പെടുന്നത് ശുഭകരമായി കാണപ്പെടുന്നു, കാരണം അവരെ പിടിച്ചിരിക്കുന്ന മരണത്തിൽ നിന്നുള്ള വിടുതലും, മരിച്ചവരിൽ നിന്ന് ആദ്യം ഉയർത്തെഴുന്നേൽക്കും എന്നും വിശ്വസിക്കുന്നു. അനന്തരഫലമായി, വർഷങ്ങളായി, ഈ സ്വാതന്ത്ര്യം പ്രതീക്ഷിച്ച് യെഹൂദന്മാർ അവിടെ അടക്കപ്പെടുവാൻ ആഗ്രഹിക്കുന്നു.

ആധുനിക യെരുശലേമിലെ കല്ലറകൾ: മരണത്തിൽ നിന്നുള്ള വിടുതലും കാത്ത്

ഇന്ന് നാം ഹോശാന ഞായർ എന്ന് വിളിക്കുന്ന നാളിലാണ് ഈ പുണ്യ പട്ടണത്തിലേക്ക് യേശു വന്നത്. അവൻ ചെയ്ത രീതിയും, സമയവും അവൻ ജീവമുക്തി (ജീവിച്ചിരിക്കുമ്പോൾ തന്നെ മരണത്തിൽ നിന്ന് വിടുതൽ പ്രാപിച്ചവൻ) പ്രാപിച്ചവൻ എന്ന് കാണിക്കുന്നു. എന്നാൽ അവൻ അവന് വേണ്ടി മാത്രമല്ല ജീവ മുക്തി പ്രാപിച്ചത് മറിച്ച് എനിക്കും നിനക്കും വേണ്ടി ജീവമുക്തിയായി. ലാസറിനെ മരണത്തിൽ നിന്ന് ഉയിർപ്പിച്ചതിനു ശേഷം മരിച്ചവരുടെ പുണ്യ പട്ടണത്തിലേക്ക് എങ്ങനെ വന്നു എന്ന് നാം പഠിക്കുന്നു. സുവിശേഷം ഇങ്ങനെ പറയുന്നു:

യേശു യെരുശലേമിൽ രാജാവായി വരുന്നു

12പിറ്റേന്നു പെരുന്നാൾക്കു വന്നൊരു വലിയ പുരുഷാരം യേശു യെരൂശലേമിലേക്കു വരുന്നു എന്നു കേട്ടിട്ട് 

13ഈത്തപ്പനയുടെ കുരുത്തോല എടുത്തുംകൊണ്ട് അവനെ എതിരേല്പാൻ ചെന്നു: ഹോശന്നാ, യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ എന്ന് ആർത്തു. 

14യേശു ഒരു ചെറിയ കഴുതയെ കണ്ടിട്ട് അതിന്മേൽ കയറി. 

15“സീയോൻപുത്രീ, ഭയപ്പെടേണ്ടാ; ഇതാ, നിന്റെ രാജാവ് കഴുതക്കുട്ടിപ്പുറത്തു കയറിവരുന്നു” എന്ന് എഴുതിയിരിക്കുന്നതുപോലെതന്നെ. 

16ഇത് അവന്റെ ശിഷ്യന്മാർ ആദിയിൽ ഗ്രഹിച്ചില്ല; യേശുവിനു തേജസ്കരണം വന്നശേഷം അവനെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു എന്നും തങ്ങൾ അവനെ ഇങ്ങനെ ചെയ്തു എന്നും അവർക്ക് ഓർമ വന്നു. 

17അവൻ ലാസറെ കല്ലറയിൽനിന്നു വിളിച്ചു മരിച്ചവരിൽനിന്ന് എഴുന്നേല്പിച്ചപ്പോൾ അവനോടുകൂടെ ഉണ്ടായിരുന്ന പുരുഷാരം സാക്ഷ്യം പറഞ്ഞു. 

18അവൻ ഈ അടയാളം ചെയ്തപ്രകാരം പുരുഷാരം കേട്ടിട്ട് അവനെ എതിരേറ്റുചെന്നു. 

19ആകയാൽ പരീശന്മാർ തമ്മിൽ തമ്മിൽ: നമുക്ക് ഒന്നും സാധിക്കുന്നില്ലല്ലോ; ലോകം അവന്റെ പിന്നാലെ ആയിപ്പോയി എന്നു പറഞ്ഞു.

യോഹന്നാൻ 12: 12-19

നടന്നത് എന്തെന്ന് മുഴുവൻ മനസ്സിലാക്കുവാനായി പുരാതന എബ്രായ രാജാക്കന്മാരുടെ ആചാരങ്ങൾ എബ്രായ വേദങ്ങളിൽ പറഞ്ഞിരിക്കുന്നത് മനസ്സിലാക്കണം.

ദാവീദിന്റെ ‘അശ്വമേദ‘ യജ്ഞ ആചാരം

പൂർവ്വീകനായ ദാവീദ് രാജാവ് മുതൽ (1000 ബിസി) എല്ലാം എബ്രായ രാജാക്കന്മാരും വർഷത്തിൽ ഒരിക്കൽ തങ്ങളുടെ കുതിരയിൽ കയറി പുണ്യ പട്ടണമായ യെരുശലേമിൽ പോകുമായിരിന്നു. പുരാതന അശ്വമേദ/അശ്വമേദ യജ്ഞത്തിൽ നിന്നും ഇത് വ്യത്യസ്തമായിരുന്നെങ്കിലും ഉദ്ദേശം ഒന്നായിരുന്നു. അതായത് അവരുടെ പ്രജകളുടെ മേലും മറ്റ് ഭരണാധികാരികളുടെ മേലും തങ്ങളുടെ അധികാരം ഇത് കാണിച്ചിരുന്നു.

സെഖര്യാവ് പ്രവചിച്ച വ്യത്യസ്തപ്രവേശനം

വരുവാനുള്ള രാജാവിന്റെ പേര് പ്രവചിച്ച സെഖര്യാവ്, ഈ വരുവാനുള്ള രാജാവ് യെരുശലേമിൽ പ്രവേശിക്കുമെന്നും, ഒരു രാജകീയ മൃഗത്തിനു പകരം ഒരു കഴുതപുറത്ത് വരുമെന്നും പ്രവചിച്ചു. ഈ വ്യത്യസ്തമായ സംഭവത്തെ വളരെ വ്യത്യസ്ത രീതിയിൽ പല പ്രവാചകന്മാരും മുൻ കണ്ടു.

വരുവാനുള്ള രാജാവിന്റെ യെരുശലേമിലേക്കുള്ള പ്രവേശനം മുൻ കണ്ട സെഖര്യാവും മറ്റുള്ളവരും

സുവിശേഷത്തിൽ പറഞ്ഞിരിക്കുന്ന സെഖര്യാവിന്റെ ഭാഗീക പ്രവചനം അടിവരയിട്ടിട്ടുണ്ട്. സെഖര്യാവിന്റെ മുഴുവൻ പ്രവചനം ഇതാണ്:

സീയോന്റെ രാജാവിന്റെ വരവ്

സീയോൻപുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്ക; യെരൂശലേംപുത്രിയേ, ആർപ്പിടുക! ഇതാ, നിന്റെ രാജാവ് നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു. 10ഞാൻ എഫ്രയീമിൽനിന്നു രഥത്തെയും യെരൂശലേമിൽനിന്നു കുതിരയെയും ഛേദിച്ചുകളയും; പടവില്ലും ഒടിഞ്ഞുപോകും; അവൻ ജാതികളോടു സമാധാനം കല്പിക്കും; അവന്റെ ആധിപത്യം സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങളോളവും ആയിരിക്കും. 11നീയോ- നിന്റെ നിയമരക്തം ഹേതുവായി ഞാൻ നിന്റെ ബദ്ധന്മാരെ വെള്ളമില്ലാത്ത കുഴിയിൽനിന്നും വിട്ടയയ്ക്കും. 

സെഖര്യാവ്9:9-11

വരുവാനുള്ള രാജാവ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനായിരിക്കും എന്ന് സെഖര്യാവ് പ്രവചിച്ചു. ‘രഥങ്ങൾ‘, ‘പടകുതിരകൾ‘, ‘ അമ്പുകൾ‘എന്നിവ ഉപയോഗിച്ച് താൻ രാജാവായില്ല. മറിച്ച് ഈ രാജാവ് ഈ ആയുധങ്ങൾ എല്ലാം നീക്കി ‘രാജ്യങ്ങൾക്ക് സമാധാനം പ്രഖ്യാപിക്കും.‘ എന്നിരുന്നാലും ഈ രാജാവിന് ഒരു ശത്രുവിനെ കീഴടക്കണം – ആ വലിയ ശത്രുവിനെ.

ഈ രാജാവ് എന്താണ് അഭിമുഖീകരിക്കുവാൻ പോകുന്നത് എന്ന് മനസ്സിലായി കഴിയുമ്പോൾ അല്പം കൂടി ഇത് വ്യക്തമാകും. സാധാരണയായി ഒരു രാജാവിന്റെ ശത്രു എതിർ രാജ്യത്തിൽ നിന്നോ, മറ്റൊരു സൈന്യത്തിൽ നിന്നോ, തനിക്കെതിരെയുള്ള തന്റെ ജനത്തിൽ നിന്നോ ആയിരിക്കും. എന്നാൽ ‘കഴുത‘ പുറത്ത് വെളിപ്പെടുന്ന ഈ രാജാവ് ‘ബദ്ധന്മാരെ വെള്ളമില്ലാത്ത കുഴിയിൽ നിന്ന് വിട്ടയക്കുംഎന്ന് പ്രവാചകൻ സെഖര്യാവ് എഴുതിയിരിക്കുന്നു (വാ 11). കല്ലറ അല്ലെങ്കിൽ മരണത്തിന് എബ്രായ രീതിയിൽ ‘കുഴി‘ എന്നാണ് സാധാരണയായി പറയുക. ഏകാധിപന്മാരുടെയോ, മലിനപ്പെട്ട രഷ്ട്രീയക്കാരുടെയോ, ദുഷ്ട രാജാക്കന്മാരുടെയോ ബദ്ധന്മാരെയല്ല ഈ രാജാവ് വിടുവിക്കുന്നത് മറിച്ച് ‘മരണത്തിന്റെ‘ ബദ്ധന്മാരെയാണ് വിടുവിക്കുന്നത്.

മരണത്തിൽ നിന്ന് ആളുകളെ വിടുവിക്കും എന്നും പറയുമ്പോൾ മരിക്കുവാൻ താമസിപ്പിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്. ഉദാഹരണത്തിന്, വെള്ളത്തിൽ മുങ്ങുന്ന ഒരു വ്യക്തിയെ നാം രക്ഷിക്കുന്നു, അല്ലെങ്കിൽ മരിക്കുന്ന ഒരു വ്യക്തിക്ക് മരുന്ന് കൊടുത്ത് രക്ഷിക്കുന്നു. ഇത് എല്ലാം മരണം താമസിപ്പിക്കും എന്നേയുള്ളു, ഈ ‘രക്ഷിച്ച‘ വ്യക്തി പിന്നീട് മരിക്കും. ‘മരണത്തിൽ നിന്ന്‘ ആളുകളെ വിടുവിക്കുന്നതിനെ പറ്റിയല്ല സെഖര്യാവ് പ്രവചിച്ചത് മറിച്ച് മരണത്താൽ ബന്ധിപ്പിക്കപ്പെട്ടവർ – മരിച്ചവരെ വിടുവിക്കുന്നതിനെ പറ്റിയാണ് പറഞ്ഞത്. സെഖര്യാവ് പ്രവചിച്ച കഴുത പുറത്ത് വന്ന രാജാവ് മരണത്തിനെ തന്നെ ഏറ്റുമുട്ടി തോല്പിച്ച് അതിന്റെ ബദ്ധന്മാരെ വിടുവിക്കും.

ഹോശാന ഞായറാഴ്‌ചയിൽ യേശുവിന്റെ നിറവേറൽ

ഹോശാന ഞായറാഴ്‌ച യെരുശലേമിൽ പ്രവേശിച്ചതിലൂടെ രാജകീയ എബ്രായ ഘോഷയാത്രയായ ‘അശ്വമേദ‘ യജ്ഞവും സെഖര്യാവിന്റെ പ്രവചനവും യേശു ഒരുമിച്ച് ചേർത്തു. പടകുതിരയക്ക് പകരം താൻ കഴുത പുറത്തു കയറി. ജനങ്ങൾ ദാവീദിനു ചെയ്തതു പോലെ തന്നെ പവിത്ര ഗീതങ്ങൾ (സങ്കീർത്തനങ്ങൾ) പാടി.

25യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ;

യഹോവേ, ഞങ്ങൾക്കു ശുഭത നല്കേണമേ.

26യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ;

ഞങ്ങൾ യഹോവയുടെ ആലയത്തിൽ നിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു.

27യഹോവ തന്നെ ദൈവം; അവൻ നമുക്കു പ്രകാശം തന്നിരിക്കുന്നു;

യാഗപീഠത്തിന്റെ കൊമ്പുകളോളം

യാഗപശുവിനെ കയറുകൊണ്ടു കെട്ടുവിൻ

സങ്കീർത്തനം 118: 25-27

യേശു ലാസറിനെ ഉയർപ്പിച്ചു എന്നറിഞ്ഞ് അവർ യേശുവിനായി ഈ പുരാതന ഗീതം പാടി, അവർ യെരുശലേമിലേക്കുള്ള തന്റെ വരവ് പ്രതീക്ഷിച്ചിരുന്നു. നാളുകൾക്ക് മുമ്പ് എഴുതിയ സങ്കീർത്തനം 118: 25 പോലെ തന്നെ ‘രക്ഷിക്കണമേ‘ എന്നർത്ഥം വരുന്ന ‘ഹോശാന‘  എന്ന ഗീതം അവർ പാടി. അവരെ എന്തിൽ നിന്നാണ് യേശു ‘രക്ഷിക്കുവാൻ‘ പോകുന്നത്? സെഖര്യാവ് പ്രവാചകൻ നമ്മോട് ഇത് പറഞ്ഞു – മരണത്തിൽ നിന്ന്. യേശു അവരുടെ മരിച്ചവരുടെ പുണ്യ പട്ടണത്തിൽ കഴുത പുറത്ത് പ്രവേശിച്ച് തന്നെ തന്നെ രാജാവായി പ്രഖ്യാപിച്ചത് എത്ര ഉത്തമമാണ്.

യേശു ദുഃഖത്തോട് കരഞ്ഞു

ഹോശാന ഞായറാഴ്‌ച യേശു യെരുശലേമിൽ പ്രവേശിച്ചപ്പോൾ (ജയോത്സവമായ പ്രവേശനം എന്നും അറിയപ്പെടുന്നു) മതനേതാക്കന്മാർ അത് തടഞ്ഞു. അവരുടെ തടയലിന് യേശു എങ്ങനെ മറുപടി കൊടുത്തു എന്ന് സുവിശേഷം പറയുന്നു

41അവൻ നഗരത്തിനു സമീപിച്ചപ്പോൾ അതിനെ കണ്ട് അതിനെക്കുറിച്ചു കരഞ്ഞു: 42ഈ നാളിൽ നിന്റെ സമാധാനത്തിനുള്ളത് നീയും അറിഞ്ഞു എങ്കിൽ കൊള്ളായിരുന്നു. ഇപ്പോഴോ അതു നിന്റെ കണ്ണിനു മറഞ്ഞിരിക്കുന്നു. 43നിന്റെ സന്ദർശനകാലം നീ അറിയാഞ്ഞതുകൊണ്ട് നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും വാടകോരി നിന്നെ വളഞ്ഞ് നാലു പുറത്തും ഞെരുക്കി 44നിന്നെയും നിന്നിലുള്ള നിന്റെ മക്കളെയും നിലത്തു തള്ളിയിട്ട്, നിങ്കൽ കല്ലിന്മേൽ കല്ല് ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും.

ലൂക്കോസ് 19: 41-44

 ‘ഈ ദിനത്തിൽ‘ ‘ദൈവത്തിന്റെ സന്ദർശനകാലംനേതാക്കന്മാർ അറിയേണ്ടിയിരുന്നു എന്ന് യേശു പറഞ്ഞു.

എന്താണ് അവൻ ഉദ്ദേശിച്ചത്? അവർ എന്താണ് അറിയാതെയിരുന്നത്?

അവരുടെ വേദങ്ങളിൽ 537 വർഷങ്ങൾക്ക് മുമ്പ് ദാനിയേൽ പ്രവചിച്ചിരുന്ന ആഴ്ചവട്ടത്തിന്റെ പ്രവചനം അവർ വിട്ടു കളഞ്ഞു. ഏകദേശം അഞ്ഞൂറ് വർഷങ്ങൾക്ക് മുമ്പ് രാജാവിന്റെ വരവിന്റെ നാളിനെ പറ്റി ആഴ്ചവട്ടത്തിന്റെ പ്രവചനത്തിൽ പറഞ്ഞിരുന്നു.

അവന്റെ വരവിനെ പറ്റി ദാനിയേലിന്റെ ആഴ്ചവട്ടത്തിന്റെ പ്രവചനത്തിൽ പറഞ്ഞിരിക്കുന്നു

ഹോശാന ഞായറാഴ്‌ച ഒരു ശുഭ ദിനമാണ് കാരണം സെഖര്യാവിന്റെ പ്രവചനവും (മരണത്തെ തോല്പിക്കുവാൻ കഴുതപുറത്ത് രാജാവ് വരുന്നു) ദാനിയേലിന്റെ പ്രവചനവും ചേർത്താൽ ഒരേ ദിനം, മരിച്ചവരുടെ പുണ്യ പട്ടണമായ യെരുശലേം എന്ന ഒരേ പട്ടണത്തിൽ സംഭവിക്കുന്നു.

നമുക്കായി രാജ്യങ്ങളിൽ

ബനാറസിന്റെ ശുഭസ്ഥിതി നിമിത്തം അത് മരിച്ചവരുടെ തീർത്ഥയാത്ര പുണ്യ പട്ടണമാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ഭൈരവയുടെ കഥയിലെ സ്ഥലത്ത് വന്നെങ്കിൽ മാത്രമേ തീർത്ഥാടകർക്ക് അനുഗ്രഹം ലഭിക്കുകയുള്ളു. അതിനാലാണ് ഈ സ്ഥലത്തിന്റെ മറ്റൊരു പേര് വെളക്കിന്റെ പട്ടണം എന്നർത്ഥമുള്ള കാശി എന്നത്.

നമ്മുടെ ജീവമുക്താവായ യേശുവിന്റെ കാര്യത്തിൽ അല്പം വ്യത്യാസം ഉണ്ട്, യെരുശലേമിലെ അവന്റെ മരണത്തിനു മേലുള്ള ജയം യെരുശലേമിന് പുറത്തുള്ള രാജ്യങ്ങളിലേക്കും വ്യാപിക്കും

എന്തുകൊണ്ട്?

കാരണം ‘ലോകത്തിന്റെ വെളിച്ചമായി‘ അവനെ തന്നെ പ്രഖ്യാപിച്ചു, അവന്റെ ജയം യെരുശലേമിൽ നിന്ന് നീയും ഞാനും ജീവിക്കുന്ന രാജ്യങ്ങളിലേക്ക് വ്യാപിക്കും. യേശുവിന്റെ ജയം അനുഭവിക്കുവാൻ നമുക്ക് യെരുശലേമിലേക്ക് പോകേണ്ടതില്ല. ആ ആഴ്ചയിൽ ഉള്ള സംഭവങ്ങൾ എങ്ങനെ അവന്റെ മരണവുമായുള്ള യുദ്ധത്തിലേക്ക് നയിക്കുന്നു എന്ന് നാം കാണും.

Leave a Reply

Your email address will not be published. Required fields are marked *