യേശു സാത്താനാൽ പരീക്ഷിക്കപ്പെടുന്നു – ആ പഴയ സർപ്പമാകുന്ന അസുരൻ

കൃഷ്ണൻ അസുരന്മാരെ യുദ്ധം ചെയ്ത് തോല്പിച്ചതിനെ പറ്റി, പ്രത്യേകാൽ സർപ്പ രൂപത്തിൽ വന്ന് അസുരന്മാരെ കുറിച്ച് ഹിന്ദുക്കളുടെ ഇതിഹാസങ്ങളിൽ വിവരിച്ചിരിക്കുന്നു. കൃഷ്ണനെ തന്റെ ജനനം മുതൽ കൊല്ലുവാൻ ശ്രമിച്ചിരുന്ന കംസന്റെ മിത്രമായ അഗാസുരൻ ഒരു വലിയ സർപ്പത്തിന്റെ രൂപമെടുത്തു, അവൻ വായ് തുറന്നാൽ ഒരു വലിയ ഗുഹ പോലെയിരുന്നു എന്ന് ഭഗവപുരാണത്തിൽ (ശ്രീമാൻഭാഗവതം) വിവരിച്ചിരിക്കുന്നു. അഗാസുരൻ പൂതനയുടെയും (കൃഷ്ണൻ കുഞ്ഞായിരുന്നപ്പോൾ പൂതനയിൽ നിന്ന് വിഷം കലർന്ന മുലപാൽ വലിച്ചു കുടിച്ചു അവളെ കൊന്നു), ബകാസുരന്റെയും (കൃഷ്ണൻ ഇവന്റെ ചുണ്ട് ഒടിച്ച് കൊന്നു കളഞ്ഞു) സഹോദരനാണ് ആയതിനാൽ അവൻ പ്രതികാരം ചെയ്യുവാൻ തീരുമാനിച്ചു. അഗാസുരൻ വായ് തുറക്കുകയും, ഗോപാലകരായ കുട്ടികൾ ഇതൊരു ഗുഹ എന്ന് കരുതി അതിനുള്ളിൽ കടന്നു. കൃഷ്ണനും അതിനുള്ളിൽ കടന്നു, എന്നാൽ ഇത് അഗാസുരൻ എന്ന് താൻ മനസ്സിലാക്കിയപ്പോൾ അവൻ ഞെരുങ്ങി ചാകുന്നതു വരെ താൻ വളരുവാൻ തുടങ്ങി. ശ്രീകൃഷ്ണൻ  എന്ന ഒരു പരിപാടിയിൽ കാണിച്ചതു പോലെ , മറ്റൊരു സന്ദർഭത്തിൽ കൃഷ്ണൻ ശക്തനായ അസുര സർപ്പമായ കാലിയ നാഗത്തിനോട് നദിയിൽ വച്ച് യുദ്ധം ചെയ്യുന്ന സമയത്ത് തലയിൽ കയറി നൃത്തം ചെയ്ത് തോല്പിച്ചു.

അസുരന്മാരുടെ നേതാവും, ശക്തനായ സർപ്പം/ഡ്രാഗനായ വൃത്ത്രനെ പറ്റി ഇതിഹാസം വിവരിക്കുന്നുണ്ട്. ഇന്ദ്ര മഹാദേവൻ ഈ ഭൂതമായ വൃത്ത്രനെ തന്റെ വജ്രായുധം കൊണ്ട് താടി എല്ല് ഒടിച്ച് കൊന്നു കളഞ്ഞതിനെ പറ്റി റിഗ് വേദത്തിൽ എഴുതിയിരിക്കുന്നു. വൃത്ത്രൻ ഒരു ഭയങ്കരമായ സർപ്പമായിരുന്നുവെന്നും, താൻ ഗോളങ്ങൾക്കും, സർപ്പങ്ങൾക്കും വെല്ലുവിളിയായിരുന്നുവെന്നും, എല്ലാവരും തന്നെ ഭയന്നിരുന്നുവെന്നും ഭാഗവപുരാണത്തിൽ എഴുതിയിരിക്കുന്നു. ദേവന്മാരുമായുള്ള യുദ്ധത്തിൽ വൃത്ത്രൻ എപ്പോഴും ജയിച്ചിരുന്നു. ഇന്ദ്രനു പോലും തന്റെ ബലം കൊണ്ട് വൃത്ത്രനെ തോല്പിക്കുവാൻ കഴിഞ്ഞില്ല, മറിച്ച് ഋഷിയായ ദദിച്ചിയുടെ എല്ലുകൾ എടുക്കുവാൻ ഉപദേശം ലഭിച്ചു. തന്റെ എല്ലുകൾ ഒരു വജ്രായുധമായി രൂപപ്പെടുത്തി എടുക്കുവാൻ ദദിച്ചി നൽകി, ഇതു കൊണ്ട് മഹാസർപ്പമായ വൃത്ത്രയെ തോല്പിച്ചു കൊല്ലുവാൻ ഇന്ദ്രനു കഴിഞ്ഞു.

എബ്രായ വേദങ്ങളിലെ പിശാച്: മനോഹരമായ ആത്മാവ് മരണകാരണമായ സർപ്പമായി

അത്യുന്നതനായ ദൈവത്തിന്റെ എതിരാളിയായ ശക്തമായ ഒരു ആത്മാവിനെ പറ്റി എബ്രായ വേദങ്ങളിൽ വിവരിച്ചിരിക്കുന്നു.  തന്നെ മനോഹരവും, ബുദ്ധിയുള്ളതുമായ ഒരു ദേവനായിട്ടാണ് ആദ്യം സൃഷ്ടിച്ചതെന്ന് എബ്രായ വേദങ്ങളിൽ പറഞ്ഞിരിക്കുന്നു. വിവരണം താഴെ കൊടുത്തിരിക്കുന്നു

12 മനുഷ്യപുത്രാ, നീ സോർ രാജാവിനെക്കുറിച്ചു ഒരു വിലാപം തുടങ്ങി അവനോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു! നീ മാതൃകാ മുദ്രയാകുന്നു; നീ ജ്ഞാനസമ്പൂർണ്ണനും സൌന്ദര്യസമ്പൂർണ്ണനും തന്നേ.
13 നീ ദൈവത്തിന്റെ തോട്ടമായ ഏദെനിൽ ആയിരുന്നു; താമ്രമണി, പീതരത്നം, വജ്രം, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ലു, മാണിക്യം, മരതകം മുതലായ സകലരത്നങ്ങളും നിന്നെ മൂടിയിരുന്നു; നിന്നെ തീർത്തനാളിൽ നിന്നിൽ ഉള്ള തടങ്ങളുടെയും കൂടുകളുടെയും പണി പൊന്നുകൊണ്ടുള്ളതായിരുന്നു.
14 നീ ചിറകു വിടർത്തു മറെക്കുന്ന കെരൂബ് ആകുന്നു; ഞാൻ നിന്നെ വിശുദ്ധദേവപർവ്വതത്തിൽ ഇരുത്തിയിരുന്നു; നീ അഗ്നിമയരഥങ്ങളുടെ മദ്ധ്യേ സഞ്ചരിച്ചുപോന്നു.
15 നിന്നെ സൃഷ്ടിച്ച നാൾമുതൽ നിങ്കൽ നീതികേടു കണ്ടതുവരെ നീ നടപ്പിൽ നഷ്കളങ്കനായിരുന്നു.

യെഹേസ്കേൽ 28: 12b-15

ഈ ശക്തനായ ദേവനിൽ എന്തു കൊണ്ട് ദുഷ്ടത ഉണ്ടായി? എബ്രായ വേദങ്ങൾ ഇങ്ങനെ വിവരിക്കുന്നു:


17 നിന്റെ സൌന്ദര്യംനിമിത്തം നിന്റെ ഹൃദയം ഗർവ്വിച്ചു, നിന്റെ പ്രഭനിമിത്തം നീ നിന്റെ ജ്ഞാനത്തെ വഷളാക്കി; ഞാൻ നിന്നെ നിലത്തു തള്ളിയിട്ടു, രാജാക്കന്മാർ നിന്നെ കണ്ടു രസിക്കത്തക്കവണ്ണം നിന്നെ അവരുടെ മുമ്പിൽ ഇട്ടുകളഞ്ഞു.

യെഹേസ്കേൽ 28: 17

ഈ ദേവന്റെ വീഴ്ചയെ പറ്റി തുടർന്ന് വിവരിച്ചിരിക്കുന്നു:

12 അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തു വീണു!
13 “ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും;
14 ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞതു.

യെശയ്യാവ് 14: 12-14

പിശാച് ഇപ്പോൾ

ഈ ശക്തമായ ആത്മാവ് ഇപ്പോൾ സാത്താൻ (അർത്ഥം ‘കുറ്റം പറയുന്നവൻ‘) അല്ലെങ്കിൽ പിശാച്  എന്നാൽ യഥാർത്ഥത്തിൽ ‘ഉഷസ്സിന്റെ മകൻ‘ എന്ന് അർത്ഥം വരുന്ന ലൂസിഫർ എന്ന് തന്നെ വിളിച്ചിരുന്നു. താൻ ഒരു ആത്മാവ് അല്ലെങ്കിൽ ഒരു ദുഷ്ട അസുരനാണെന്ന് എബ്രായ വേദം പറയുന്നു. അഗാസുരനും, വൃത്ത്രനും പോലെ താനൊരു സർപ്പത്തിന്റെ രൂപം എടുത്തു എന്ന് വിവരിച്ചിരിക്കുന്നു. ഇങ്ങനെയാണ് താൻ ഭൂമിയിലേക്ക് ഇടപ്പെട്ടത്:

7 പിന്നെ സ്വർഗ്ഗത്തിൽ യുദ്ധം ഉണ്ടായി; മീഖായേലും അവന്റെ ദൂതന്മാരും മഹാസർപ്പത്തോടു പടവെട്ടി; തന്റെ ദൂതന്മാരുമായി മഹാസർപ്പവും പടവെട്ടി ജയിച്ചില്ലതാനും.
8 സ്വർഗ്ഗത്തിൽ അവരുടെ സ്ഥലം പിന്നെ കണ്ടതുമില്ല.
9 ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്റെ ദൂതന്മാരെയും അവനോടു കൂടെ തള്ളിക്കളഞ്ഞു.

വെളിപ്പാട് 12: 7-9

 ‘ലോകത്തെ മുഴുവൻ വഴിതെറ്റിക്കുന്ന‘ അസുര തലവനാണ് സാത്താൻ. താൻ സർപ്പത്തിന്റെ രൂപത്തിൽ വന്നാണ് ആദ്യ മനുഷ്യനെ പാപത്തിലേക്ക് നയിച്ചത്. പറുദീസയിലെ, സത്യത്തിന്റെ കാലഘട്ടമായ സത്യ യുഗം അങ്ങനെ അവസാനിച്ചു.

സാത്താന് തന്റെ യഥാർത്ഥ സൗന്ദര്യവും, ബുദ്ധിയും നഷ്ടമായില്ല, ഇതു തന്നെ അധികം അപകടകാരിയാക്കുന്നു കാരണം തന്റെ ഈ ബാഹ്യരൂപത്തിൽ പിന്നിൽ തന്റെ ചതിവിനെ മറച്ചു വയ്ക്കുന്നു. താൻ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് ബൈബിൾ വിവരിക്കുന്നു

14 സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ.

2 കൊരിന്ത്യർ 11:14

യേശു സാത്താനോട് യുദ്ധം ചെയ്യുന്നു

യേശുവിന് നേരിടേണ്ട വന്നത് ഈ എതിരാളിയെയാണ്. യോഹന്നാന്റെ കൈകീഴിൽ സ്നാനം ഏറ്റതിനു ശേഷം താൻ വനത്തിലേക്ക് പോയി അതായത് വനപ്രസ്ത ആശ്രമം നയിക്കുവാൻ പോയി. എന്നാൽ ഇതൊരു വിരമിക്കൽ അല്ലായിരുന്നു മറിച്ചു തന്റെ എതിരാളിയെ നേരിടുകയായിരുന്നു. കൃഷ്ണനും അഗാസുരനും പോലെയോ, ഇന്ദ്രനും വൃത്ത്രനും പോലെയോ ഉള്ള ശാരീരികമായ യുദ്ധമല്ലായിരുന്നു യേശുവിന്റേത് മറിച്ച് പ്രലോഭനത്തിന്റെ യുദ്ധമായിരുന്നു. സുവിശേഷം ഇതിനെ കുറിച്ച് ഇങ്ങനെ പറയുന്നു:

ശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി; ആത്മാവു അവനെ മരുഭൂമിയിലേക്കു നടത്തി; പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു.
2 ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചില്ല; അവ കഴിഞ്ഞപ്പോൾ അവന്നു വിശന്നു.
3 അപ്പോൾ പിശാചു അവനോടു: നീ ദൈവ പുത്രൻ എങ്കിൽ ഈ കല്ലിനോടു അപ്പമായി ത്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു.
4 യേശു അവനോടു: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നതു എന്നു എഴുതിയിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു.
5 പിന്നെ പിശാചു അവനെ മേലോട്ടു കൂട്ടിക്കൊണ്ടുപോയി ലോകത്തിലെ സകല രാജ്യങ്ങളെയും ക്ഷണനേരത്തിൽ അവന്നു കാണിച്ചു:
6 ഈ അധികാരം ഒക്കെയും അതിന്റെ മഹത്വവും നിനക്കു തരാം; അതു എങ്കൽ ഏല്പിച്ചിരിക്കുന്നു; എനിക്കു മനസ്സുള്ളവന്നു ഞാൻ കൊടുക്കുന്നു.
7 നീ എന്നെ നമസ്കരിച്ചാൽ അതെല്ലാം നിന്റെതാകും എന്നു അവനോടു പറഞ്ഞു.
8 യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു.
9 പിന്നെ അവൻ അവനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടു പോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോടു: നീ ദൈവപുത്രൻ എങ്കിൽ ഇവിടെ നിന്നു താഴോട്ടു ചാടുക.
10 “നിന്നെ കാപ്പാൻ അവൻ തന്റെ ദൂതന്മാരോടു നിന്നെക്കുറിച്ചു കല്പിക്കയും
11 നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം അവർ നിന്നെ കയ്യിൽ താങ്ങിക്കൊള്ളുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
12 യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നു അരുച്ചെയ്തിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു.
13 അങ്ങനെ പിശാചു സകല പരീക്ഷയും തികെച്ചശേഷം കുറെ കാലത്തേക്കു അവനെ വിട്ടുമാറി

ലൂക്കോസ് 4: 1-13

അവരുടെ ഈ ബുദ്ധിമുട്ട് മനുഷ്യ ചരിത്രത്തിന്റെ തുടക്കത്തിൽ ആരംഭിച്ചതാണ്. ഇത് യേശുവിന്റെ ജനനത്തിങ്കൽ പുനരാരംഭിച്ചു, യേശു കുഞ്ഞിനെ കൊന്നു കളയുവാൻ പലതവണ ശ്രമിച്ചു. ഈ യുദ്ധത്തിൽ യേശു ജയാളിയായി, ശാരീരികമായ യുദ്ധത്തിൽ അല്ല സാത്താനെ തോല്പിച്ചത് മറിച്ച് സാത്താൻ മുമ്പോട്ട് വച്ച പ്രലോഭനങ്ങൾ എല്ലാം യേശു എതിർത്തുക്കൊണ്ട് ഈ യുദ്ധം അവൻ ജയിച്ചു. ഇവർ രണ്ടു പേരും തമ്മിലുള്ള യുദ്ധം കുറച്ചു കാലം കൂടി നിലനിൽക്കും, സർപ്പം ‘കുതികാൽ കടിക്കുകയും‘ യേശു ‘അവന്റെ തല തകർക്കുകയും ചെയ്യുന്നതോടു കൂടി‘ ഈ യുദ്ധം അവസാനിക്കും. എന്നാൽ ഇതിനു മുമ്പ്, എങ്ങനെ ഇരുട്ട് മാറ്റണം എന്ന് പഠിപ്പിക്കുന്നതിനു യേശു ഗുരുവിന്റെ സ്ഥാനം എടുക്കണം.  

യേശു – നമ്മെ മനസ്സിലാക്കുന്ന ഒരുവൻ

യേശുവിന്റെ പ്രലോഭനത്തിന്റെയും, പരീക്ഷണത്തിന്റെയും കാലഘട്ടം നമുക്ക് പ്രധാനപ്പെട്ടതാണ്. യേശുവിനെ പറ്റി ബൈബിൾ ഇങ്ങനെ പറയുന്നു:

18 താൻ തന്നേ പരീക്ഷിതനായി കഷ്ടമനുഭവിച്ചിരിക്കയാൽ പരീക്ഷിക്കപ്പെടുന്നവർക്കു സഹായിപ്പാൻ കഴിവുള്ളവൻ ആകുന്നു.

എബ്രായർ 2:18

കൂടാതെ

14 ആകയാൽ ദൈവപുത്രനായ യേശു ആകാശത്തിൽകൂടി കടന്നുപോയോരു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്കു ഉള്ളതുകൊണ്ടു നാം നമ്മുടെ സ്വീകാരം മറുകെപ്പിടിച്ചുകൊൾക.
15 നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു.
16 അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക.

എബ്രായർ 4:15-16

യോം കിപ്പൂർ, എബ്രായ ദുർഗ്ഗാ പൂജയിൽ മഹാപുരോഹിതൻ യിസ്രായേൽ ജനത്തിന്റെ പാപ മോചനത്തിനായി യാഗം കഴിക്കും. നമ്മെ മനസ്സിലാക്കുകയും നമ്മോടൊപ്പം സഹതപിക്കുകയും ചെയ്യുന്ന പുരോഹിതനാണ് യേശു. അവൻ നമ്മെ പ്രലോഭിപ്പിക്കപ്പെടാതവണ്ണം സഹായിക്കുന്നു, കാരണം അവൻ പ്രലോഭിക്കപ്പെടുകയും – എന്നാലും പാപം ഇല്ലാതെയും ഇരുന്നവനുമാകുന്നു. നമുക്ക് ധൈര്യത്തോടു കൂടെ അത്യുന്നതനായ ദൈവത്തിന്റെ അടുക്കൽ ചെല്ലാം കാരണം നാം കടന്നു പോകുന്ന എല്ലാ പ്രലോഭനങ്ങളിലൂടെയും യേശു കടന്നു പോയതാണ്. അവൻ നമ്മെ അറിയുന്നു, നമ്മെ പാപങ്ങളിൽ നിന്നും, പ്രലോഭനങ്ങളിൽ നിന്നും വിടുവിക്കുകയും ചെയ്യുന്നു. എന്നാൽ നാം അവനെ അതിനു അനുവദിച്ചു കൊടുക്കുമോ എന്നതാണ് ചോദ്യം?

Leave a Reply

Your email address will not be published. Required fields are marked *