ഗുരുവായ യേശു: മഹാത്മ ഗാന്ധിയെ വരെ ബോധവത്ക്കരിച്ച അധികാരത്തോടുള്ള അഹിംസ പഠിപ്പിക്കൽ

സംസ്കൃതത്തിൽ, ഗുരുവിലെ ‘ഗു‘ എന്ന പദത്തിന്  ഇരുട്ട് എന്നും ‘രു‘ എന്നതിന് വെളിച്ചം എന്നുമാണ് അർത്ഥം. അറിവ്കേട് എന്ന ഇരുട്ടിനെ മാറ്റുവാൻ യഥാർത്ഥ അറിവിന്റെയും, ജ്ഞാനത്തിന്റെയും വെളിച്ചം പകരുന്നതിനായി ഒരു ഗുരു പഠിപ്പിക്കുന്നു. ഇരുട്ടിൽ വസിക്കുന്ന ജനത്തെ ബോധവത്കരിക്കുവാൻ യേശു തെളിച്ച് പഠിപ്പിച്ചു, ആയതിനാൽ അവൻ ഗുരു അല്ലെങ്കിൽ ആചാര്യൻ എന്ന് അറിയപ്പെടുന്നു. വരുവാനുള്ളവനെ പറ്റി ഋഷിയായ യെശയ്യാവ് പ്രവചിച്ചിരിക്കുന്നു. 700 ബി സിയിൽ എബ്രായ വേദത്തിൽ താൻ ഇങ്ങനെ പറഞ്ഞിരിക്കുന്നു:

ന്നാൽ കഷ്ടതയിൽ ഇരുന്ന ദേശത്തിന്നു തിമിരം നിൽക്കയില്ല; പണ്ടു അവൻ സെബൂലൂൻ ദേശത്തിന്നു നഫ്താലിദേശത്തിന്നും ഹീനത വരുത്തിയെങ്കിലും പിന്നത്തേതിൽ അവൻ കടൽവഴിയായി യോർദ്ദാന്നക്കരെയുള്ള ജാതികളുടെ മണ്ഡലത്തിന്നു മഹത്വം വരുത്തും.
2 ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെ മേൽ പ്രകാശം ശോഭിച്ചു.

യെശയ്യാവ് 9:1b-2

ചരിത്ര കാലഘട്ടത്തിൽ, യെശയ്യാവ് ഋഷി, ദാവീദ്, മറ്റ് എബ്രായ ഋഷിമാർ (പ്രവാചകന്മാർ)

ഗലീലയിൽ ഇരുട്ടിൽ വസിക്കുന്ന ജനങ്ങളിലേക്ക് വന്ന ‘വെളിച്ചം‘ എന്താണ്? യെശയ്യാവ് തുടരുന്നു:

6 നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും.

യെശയ്യാവ് 9:6

ഒരു കന്യകയിൽ വരുവാനുള്ളവൻ ഉത്ഭവിക്കും എന്ന് യെശയ്യാവ് പ്രവചിച്ചിരിക്കുന്നു. അവൻ ‘വീരനാം ദൈവം‘, സാമാധാന പ്രഭു എന്ന് വിളിക്കപ്പെടും എന്ന് പിന്നെയും പറഞ്ഞിരിക്കുന്നു. ഗലീലയുടെ തീർത്ത് പഠിപ്പിക്കുന്ന  യേശു മഹാത്മ ഗാന്ധിയെ സ്വാധീനിച്ചെങ്കിലും ഇന്ത്യയിൽ വളരെ ദൂരസ്തനായി അനുഭവപ്പെടുന്നു.  

ഗാന്ധിയുടെയും യേശുവിന്റെയും ഗിരി പ്രഭാഷണം

നിയമ വിദ്യാർത്ഥിയായ ഗാന്ധി

ഇംഗ്ലണ്ടിൽ, യേശുവിന്റെ ജനനത്തിനു 1900 വർഷങ്ങൾക്ക് ശേഷം, ഇപ്പോൾ മഹാത്മ ഗാന്ധി (മോഹൻദാസ് കരംചന്ദ് ഗാന്ധി) എന്നറിയപ്പെടുന്ന ചെറുപ്പക്കാരനായ ഒരു നിയമ വിദ്യാർത്ഥിക്ക് ഒരു വേദപുസ്തകം നൽകി. യേശുവിന്റെ പഠിപ്പിക്കലായ ഗിരി പ്രഭാഷണം  വായിച്ചിട്ട് താൻ ഇങ്ങനെ പറഞ്ഞു,

 “ഗിരി പ്രഭാഷണം എന്റെ ഹൃദയത്തിൽ നേരിട്ട് സ്പർശിച്ചു.“

എം.കെ.ഗാന്ധി, ആൻ ഓട്ടൊബയോഗ്രാഫി ഓർ ദ് സ്റ്റോറി ഓഫ് മൈ എക്സ്പെരിമെന്റ്സ് വിത്ത്

ട്രൂത്ത്. 1927 പി. 63

 ‘ഒരു ചെകിട്ടത്ത് അടിക്കുന്നവനെ മറു ഭാഗം കാണിക്കണം‘ എന്ന യേശുവിന്റെ പഠിപ്പിക്കൽ ഗാന്ധിക്ക് അഹിംസയെ (മുറിപ്പെടുത്താതിരിക്കുക, കൊല്ലാതിരിക്കുക)കുറിച്ചുള്ള പുരാതന ചിന്താഗതിയെ കുറിച്ച് ബോധവത്ക്കരണം നൽകി. ഈ ചിന്താഗതി ‘അഹിംസ പരമോ ധർമ്മ‘ (അഹിംസയാണ്  ഏറ്റവും ഉയർന്ന ധാർമ്മീക ഗുണം) എന്ന വാചകത്തിൽ പ്രതിബിംഭിച്ചിരിക്കുന്നു. പിന്നീട് ഗാന്ധി സത്യദ്ഗ്രഹം അല്ലെങ്കിൽ സത്യാഗ്രഹത്തിലെ രാഷ്ട്രീയ ശക്തിയായി ഇത് രൂപപ്പെടുത്തി. ബ്രിട്ടീഷ് ഭരണാധികരികളോടുള്ള തന്റെ ഹിംസയില്ലാത്ത അസഹകരണത്തിന്റെ രീതിയായിരുന്നു ഇത്. അനേക പതിറ്റാണ്ടുകളുടെ സത്യാഗ്രഹത്തിന്റെ ഫലമായി ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു. ഗാന്ധിയുടെ സത്യാഗ്രഹത്തിന്റെ ഫലമായി ഇന്ത്യയ്ക്ക് ബ്രീട്ടീഷുകാരിൽ നിന്നും സമാധാനപരമായി സ്വാതന്ത്ര്യം ലഭിച്ചു. യേശുവിന്റെ പഠിപ്പിക്കലിന്റെ സ്വാധീനം ഇതിലെല്ലാം കാണാം.

യേശുവിന്റെ ഗിരിപ്രഭാഷണം

എന്താണ് ഗാന്ധിയെ ഇത്രമാത്രം സ്വാധീനിച്ച ഗിരിപ്രഭാഷണം? സുവിശേഷങ്ങളിൽ കാണുന്ന യേശുവിന്റെ എറ്റവും വലിയ സന്ദേശമാണ്  ഇത്. മുഴുവൻ ഗിരിപ്രഭാഷണം ഇവിടെ ലഭ്യം, എന്നാൽ ചില പ്രധാനപ്പെട്ട വാചകങ്ങൾ മാത്രം താഴെ പറയുന്നു.

21 കുല ചെയ്യരുതു എന്നും ആരെങ്കിലും കുല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂർവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
22 ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും: സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും.
23 ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ
24 നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.
25 നിന്റെ പ്രതിയോഗിയോടുകൂടെ വഴിയിൽ ഉള്ളപ്പോൾ തന്നേ വേഗത്തിൽ അവനോടു ഇണങ്ങിക്കൊൾക; അല്ലാഞ്ഞാൽ പ്രതിയോഗി നിന്നെ ന്യായാധിപന്നും ന്യായാധിപൻ ചേവകന്നും ഏല്പിച്ചിട്ടു നീ തടവിൽ ആയ്പോകും.
26 ഒടുവിലത്തെ കാശുപോലും കൊടുത്തു തീരുവോളം നീ അവിടെനിന്നു പുറത്തു വരികയില്ല എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു.
27 വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
28 ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി.
29 എന്നാൽ വലങ്കണ്ണു നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ വീഴുന്നതിനെക്കാൾ നിന്റെ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.
30 വലങ്കൈ നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ വെട്ടി എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ പോകുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.
31 ആരെങ്കിലും ഭാര്യയെ ഉപേക്ഷിച്ചാൽ അവൾക്കു ഉപേക്ഷണപത്രം കൊടുക്കട്ടെ എന്നും അരുളിച്ചെയ്തിട്ടുണ്ടല്ലോ.
32 ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം ഹേതുവായിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെക്കൊണ്ടു വ്യഭിചാരം ചെയ്യിക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാൽ വ്യഭിചാരം ചെയ്യുന്നു.
33 കള്ളസത്യം ചെയ്യരുതു എന്നും സത്യം ചെയ്തതു കർത്താവിന്നു നിവർത്തിക്കേണം എന്നും പൂർവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
34 ഞാനോ നിങ്ങളോടു പറയുന്നതു: അശേഷം സത്യം ചെയ്യരുതു; സ്വർഗ്ഗത്തെക്കൊണ്ടു അരുതു, അതു ദൈവത്തിന്റെ സിംഹാസനം;
35 ഭൂമിയെക്കൊണ്ടു അരുതു, അതു അവന്റെ പാദപീഠം; യെരൂശലേമിനെക്കൊണ്ടു അരുതു, അതു മഹാരാജാവിന്റെ നഗരം
36 നിന്റെ തലയെക്കൊണ്ടും സത്യം ചെയ്യരുതു; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്കു കഴികയില്ലല്ലോ.
37 നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്നു.
38 കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
39 ഞാനോ നിങ്ങളോടു പറയുന്നതു: ദുഷ്ടനോടു എതിർക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക.
40 നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാൻ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്ക.
41 ഒരുത്തൻ നിന്നെ ഒരു നാഴിക വഴി പോകുവാൻ നിർബ്ബന്ധിച്ചാൽ രണ്ടു അവനോടുകൂടെ പോക.
42 നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായിപ്പവാങ്ങുവാൻ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുതു.
43 കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
44 ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ;
45 സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ.
46 നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്കു എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?
47 സഹോദരന്മാരെ മാത്രം വന്ദനം ചെയ്താൽ നിങ്ങൾ എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?
48 ആകയാൽ നിങ്ങളുടെ സ്വർഗ്ഗീയപിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരാകുവിൻ.”

മത്തായി 5:21-48

യേശു ഈ രീതിയിൽ പഠിപ്പിക്കുന്നു:

 “….ഇങ്ങനെ പറഞ്ഞിരിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ… എന്നാൽ ഞാൻ നിങ്ങളോട് പറയുന്നു…“

ഈ ഘടനയിൽ, അദ്യം അവൻ മോശെയുടെ ന്യായപ്രമാണത്തിൽ നിന്ന് എടുത്തു പറയും, പിന്നീട് ഈ കല്പനയുടെ ഉദ്ദേശവും, ചിന്തയും, വാക്കുകളും പറയും. ഏറ്റവും കഠിനമായ മോശെയുടെ കല്പന എടുത്ത് യേശു പഠിപ്പിച്ചു, എന്നിട്ട് അത് ചെയ്യുവാൻ ഇനിയും അധികം കഠിനമാക്കി!

ഗിരിപ്രഭാഷണത്തിലെ വിനയമായ അധികാരം

നിയമത്തിലെ കല്പനകളെ താൻ മുമ്പോട്ട് വച്ച രീതിയാണ് സവിശേഷമായത്. അത് തന്റെ അധികാരത്തിലാണ് ചെയ്തത്. വാക്ക് തർക്കം കൂടാതെയും, ഭീഷണികൂടാതെയും ‘എന്നാൽ ഞാൻ പറയുന്നു…‘ എന്ന് ഉദ്ധരിച്ചു. ഇങ്ങനെ ചെയ്യുന്നത് മൂലം താൻ ആ കല്പനയുടെ സാദ്ധ്യത വർദ്ധിപ്പിച്ചു. താൻ വിനീതമായും, അധികാരത്തോടു കൂടിയും ചെയ്തു. ഇതാണ് തന്റെ പഠിപ്പിക്കലിന്റെ പ്രത്യേകത. സുവിശേഷം പറയുന്നത് പോലെ തന്റെ ഈ പ്രഭാഷണം കഴിഞ്ഞപ്പോൾ.

28 ഈ വചനങ്ങളെ യേശു പറഞ്ഞു തീർന്നപ്പോൾ പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു;
29 അവരുടെ ശാസ്ത്രിമാരെപ്പോലെ അല്ല, അധികാരമുള്ളവനായിട്ടത്രേ അവൻ അവരോടു ഉപദേശിച്ചതു.

മത്തായി 7:28-29

യേശു എന്ന ഗുരു വളരെ അധികാരത്തോടു കൂടെ പഠിപ്പിച്ചു. ദൈവീക സന്ദേശം പകർന്ന് നൽകിയ സന്ദേശവാഹകരായിരുന്നു എല്ലാ പ്രവാചകന്മാരും എന്നാൽ ഇവിടെ അല്പം വ്യത്യസ്തമാണ് കാര്യങ്ങൾ. എന്തു കൊണ്ട് യേശു ഇങ്ങനെ ചെയ്തു? ‘ക്രിസ്തു‘ അല്ലെങ്കിൽ ‘മശിഹായ്ക്ക്‘ വലിയ അധികാരമുണ്ടായിരുന്നു. ‘ക്രിസ്തു‘ എന്ന ശീർഷകം ആദ്യം പ്രസ്താവിച്ച എബ്രായ വേദത്തിലെ സങ്കീർത്തനം 2ൽ ദൈവം ക്രിസ്തുവിനോട് ഇങ്ങനെ പറഞ്ഞിരിക്കുന്നതിനെ കുറിച്ച് എഴുതിയിരിക്കുന്നു:

2 യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു:

സങ്കീർത്തനം 2:8

ക്രിസ്തുവിന് ഭൂമിയുടെ അറ്റം വരെയുള്ള ‘ജാതികളുടെ’ മേൽ അധികാരം നൽകിയിരിക്കുന്നു. ക്രിസ്തുവായ യേശുവിന്  സന്ദേശം എല്ലാവരിലും എത്തേണ്ടതിന്  തനിക്ക് ഇഷ്ടമുള്ളതു പോലെ പഠിപ്പിക്കുവാൻ അധികാരം ഉണ്ടായിരുന്നു.

വ്യത്യസ്ത രീതിയിൽ പഠിപ്പിക്കുന്ന വരുവാനുള്ള പ്രവാചകനെ പറ്റി മോശെയും എഴുതിയിരുന്നു (1500 ബി സി). മോശെയോട് സംസാരിച്ച ദൈവം ഇങ്ങനെ വാഗ്ദത്തം ചെയ്തു:

18 നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കു അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.
19 അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.

ആവർത്തനം 18:18-19

മോശെ യിസ്രയേല്ല്യരെ നയിക്കുകയും യേശുവിന് 1500 വർഷങ്ങൾക്ക് മുമ്പ് നിയമം സ്വീകരിക്കുകയും ചെയ്തു

ഇങ്ങനെ പഠിപ്പിച്ചതു മൂലം യേശു,  ക്രിസ്തു എന്ന അധികാരം ഉപയോഗിക്കുകയും, തന്റെ വായിൽ ദൈവത്തിന്റെ വചനം കൊണ്ട് പഠിപ്പിക്കുന്ന വരുവാനുള്ള പ്രവാചകനെ കുറിച്ചുള്ള മോശെയുടെ പ്രവചനം നിവർത്തിയാകുകയും ചെയ്തു. സമാധാനത്തെ കുറിച്ചും, അഹിംസയെ കുറിച്ചും പഠിപ്പിച്ചതു മൂലം വെളിച്ചം കൊണ്ട് ഇരുട്ടിനെ മാറ്റും എന്നുള്ള യെശയ്യാവിന്റെ പ്രവചനവും നിവർത്തിയായി. ഗാന്ധിയുടെ മാത്രമല്ല, എന്റെയും നിന്റെയും എല്ലാം ഗുരുവാകുവാനുള്ള അധികാരം ഉള്ള രീതിയിലാണ് താൻ പഠിപ്പിച്ചത്.

നീയും, ഞാനും പിന്നെ ഗിരിപ്രഭാഷണവും

എങ്ങനെ അനുസരിക്കണം എന്നറിയുവാൻ ഗിരിപ്രഭാഷണം വായിച്ചാൽ നിങ്ങൾ ആശയകുഴപ്പത്തിലാകും. നമ്മുടെ ചിന്തകളെയും, ഉദ്ദേശങ്ങളെയും വെളിപ്പെടുത്തുന്ന ഈ തരത്തിലുള്ള കല്പനകൾ എങ്ങനെ അനുസരിക്കും? ഈ പ്രഭാഷണം കൊണ്ട് യേശുവിന്റെ ഉദ്ദേശം എന്തായിരുന്നു? ഈ അവസാനത്തെ വാചകത്തിൽ നമുക്ക് അത് കാണുവാൻ സാധിക്കും.

48 ആകയാൽ നിങ്ങളുടെ സ്വർഗ്ഗീയപിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരാകുവിൻ.”

മത്തായി 5:48

ഇത് ഒരു കല്പനയാണ്, അല്ലാതെ ഒരു ആശയം അല്ല. നാം തികഞ്ഞവർ ആകണം എന്നാണ് തന്റെ ആവശ്യം!

എന്തുകൊണ്ട്?

യേശു ഗിരിപ്രഭാഷണം എങ്ങനെ തുടങ്ങി എന്നറിഞ്ഞാൽ ഉത്തരം തെളിവാകും. തന്റെ പഠിപ്പിക്കലിന്റെ ഉദ്ദേശം വെളിപ്പെടുത്തി കൊണ്ടാണ് തുടങ്ങുന്നത്.

3 “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.

മത്തായി 5:3

 ‘സ്വർഗ്ഗരാജ്യത്തെ‘ കുറിച്ച് ബോധവത്കരിക്കുവാനാണ് ഗിരിപ്രഭാഷണം. സംസ്കൃത വേദങ്ങളിൽ ഉള്ളതു പോലെ തന്നെ എബ്രായ വേദങ്ങളിലും സ്വർഗ്ഗരാജ്യം പ്രാധാന്യം ഉള്ളതാണ്. തന്റെ അത്ഭുത സൗഖ്യങ്ങളിലൂടെ ഈ രാജ്യത്തിന്റെ സ്വഭാവം  യേശു പ്രദർശിപ്പിക്കുന്നത് നാം പഠിക്കുന്നതിലൂടെ സ്വർഗ്ഗരാജ്യത്തിന്റെ അല്ലെങ്കിൽ വൈകുന്തലോകത്തിന്റെ സ്വഭാവം നാം പരിശോധിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *