യോഹന്നാൻ സ്വാമി: പ്രായശ്ചിത്തവും സ്വയ അഭിഷേകവും പഠിപ്പിക്കുന്നു

കൃഷ്ണന്റെ ജനനത്തിലൂടെ നാം യേശുവിന്റെ (യേശു സത്സങ്ങിന്റെ) ജനനത്തെ കുറിച്ച് അന്വേഷിച്ചു. കൃഷ്ണന് ബലരാമൻ എന്ന മൂത്ത സഹോദരൻ ഉണ്ടായിരുന്നു എന്ന് ഇതിഹാസത്തിൽ കാണുന്നു. കൃഷ്ണന്റെ വളർത്തച്ഛനായ നന്ദ തന്നെയാണ് കൃഷ്ണന്റെ മൂത്ത സഹോദരനായി ബലരാമനെ വളർത്തിയത്. സഹോദരന്മാരായ കൃഷ്ണനും, ബലരാമനും അനേക അസുരന്മാരെ യുദ്ധങ്ങളിൽ തോല്പിച്ചതിനെ പറ്റി പുരാണങ്ങളിൽ വിവരിച്ചിട്ടുണ്ട്. ദുഷ്ടതയെ തോല്പിക്കണം എന്ന ഒരേ ലക്ഷ്യത്തോട് കൂടെ ബലരാമനും, കൃഷ്ണനും ചേർന്ന് പ്രവർത്തിച്ചിരുന്നു.

കൃഷ്ണനും, ബലരാമനും പോലെ യേശുവും, യോഹന്നാനും

കൃഷ്ണനെ പോലെ യേശുവിനും യോഹന്നാൻ എന്ന അടുത്ത ബന്ധു ഉണ്ടായിരുന്നു, അവർ രണ്ടും ഒരേ ദൗത്യം ചെയ്തിരുന്നു. യേശുവും യോഹന്നാനും അമ്മമാർ വഴിയുള്ള ബന്ധമായിരുന്നു, യോഹന്നാൻ യേശുവിനെക്കാൾ 3 മാസം മുമ്പ് ജനിച്ചു. യേശുവിന്റെ പഠിപ്പിക്കലും, സൗഖ്യമാക്കുന്ന ദൗത്യങ്ങളും എല്ലാം തുടങ്ങിയത് യോഹന്നാനെ കുറിച്ച് പറഞ്ഞതിന് ശേഷമായിരുന്നു എന്ന് സുവിശേഷങ്ങളിൽ പറയുന്നു. യോഹന്നാന്റെ പഠിപ്പിക്കലുകൾ മനസ്സിലാക്കാതെ നമുക്ക് യേശുവിന്റെ ദൗത്യം മനസ്സിലാക്കുവാൻ കഴിയുകയില്ല. സുവിശേഷത്തിന്റെ തുടക്കമായി യോഹന്നാൻ പ്രായശ്ചിത്തത്തെ കുറിച്ചും, ശുദ്ധീകരണത്തെ (സ്വയ അഭിഷേകം) കുറിച്ചും പഠിപ്പിച്ചു.

യോഹന്നാൻ സ്നാപകൻ: നമ്മെ ഒരുക്കുവാനായി വരുവാനുള്ള സ്വാമിയെ പറ്റി പറഞ്ഞു

പ്രായശ്ചിത്തത്തിനായി ശുദ്ധീകരണത്തിനു ഊന്നൽ കൊടുത്തതു കൊണ്ട് സുവിശേഷങ്ങളിൽ തന്നെ ‘യോഹന്നാൻ സ്നാപകൻ‘ എന്ന് അധികവും വിളിച്ചിരുന്നു. യോഹന്നാൻ ജനിക്കുന്നതിന് നൂറു കണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്റെ വരവിനെ കുറിച്ച് എബ്രായ വേദങ്ങളിൽ പ്രവചിച്ചിരുന്നു.

3 കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ.
4 എല്ലാ താഴ്വരയും നികന്നും എല്ലാമലയും കുന്നും താണും വരേണം; വളഞ്ഞതു ചൊവ്വായും ദുർഘടങ്ങൾ സമമായും തീരേണം.
5 യഹോവയുടെ മഹത്വം വെളിപ്പെടും, സകലജഡവും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നതു.

യെശയ്യാവ് 40:3-5

ദൈവത്തിനു ‘വഴി ഒരുക്കുവാനായി‘ ‘മരുഭൂമിയിൽ‘ ഒരുവൻ വരുന്നു എന്ന് യെശയ്യാവ് പ്രവചിച്ചു. ‘കർത്താവിന്റെ മഹിമ വെളിപ്പെടുവാനുള്ള‘ തടസ്സങ്ങളെ അവൻ നീക്കി കളയും

https://en.satyavedapusthakan.net/wp-content/uploads/sites/3/2017/10/isaiah-sign-of-the-branch-timeline--1024x576.jpg

ചരിത്ര കാലഘട്ടത്തിൽ യെശയ്യാവും മറ്റ് എബ്രായ ഋഷിമാരും (പ്രവാചകന്മാർ). യേശുവിന് മുമ്പ് അവസാനമായി വന്നത് മലാഖിയാണ്

യെശയ്യാവിന് 300 വർഷങ്ങൾക്ക് ശേഷം, മലാഖി എബ്രായ വേദങ്ങളിലെ (പഴയ നിയമം) അവസാന പുസ്തകം എഴുതി. വരുവാനുള്ള ഒരുക്കക്കാരനെ കുറിച്ച് യെശയ്യാവ് എഴുതിയിരിക്കുന്നത് മലാഖി കുറച്ചു കൂടി വിശദമാക്കി. അവൻ ഇങ്ങനെ പ്രവചിച്ചു:

നിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

മലാഖി 3:1

വരുവാനുള്ള വഴി ഒരുക്കുന്ന ‘സന്ദേശവാഹകൻ‘ വന്ന ഉടനെ ദൈവം തന്നെ ആലയത്തിൽ പ്രത്യക്ഷപ്പെടും എന്ന് മീഖാ പ്രവചിച്ചിരിക്കുന്നു. ദൈവത്തിന്റെ അവതാരമായ, യേശു യോഹന്നാൻ വന്നതിന് ശേഷം വരുന്നതിനെ കുറിച്ചാണ് ഇത് എഴിതിയിരിക്കുന്നത്.

സ്വമിയായ യോഹന്നാൻ

യോഹന്നാനെ കുറിച്ച് സുവിശേഷത്തിൽ വിവരിച്ചിരിക്കുന്നു:

80 പൈതൽ വളർന്നു ആത്മാവിൽ ബലപ്പെട്ടു; അവൻ യിസ്രായേലിന്നു തന്നെത്താൻ കാണിക്കും നാൾവരെ മരുഭൂമിയിൽ ആയിരുന്നു.ലൂ

ക്കോസ് 1:80

താൻ മരുഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ:

4 യോഹന്നാന്നു ഒട്ടക രോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽവാറും ഉണ്ടായിരുന്നു; അവന്റെ ആഹാരമോ വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു.

മത്തായി 3:4

ബലരാമന് നല്ല ശാരീരിക ബലം ഉണ്ടായിരുന്നു. യോഹന്നാന്റെ മാനസീകവും, ആത്മീകവുമായ ബലം തന്റെ ശൈശവ കാലത്തിനു ശേഷം വനപ്രസ്തം (വന വാസി) ആശ്രമത്തിലേക്ക് നയിച്ചു. തന്റെ ശക്തമായ ആത്മാവ് വനപ്രസ്തം പോലെ വസ്ത്രം ധരിക്കുവാനും കഴിക്കുവാനും നയിച്ചു. ഇത് ഒരു വിരമിക്കൽ അല്ലായിരുന്നു മറിച്ച് തന്റെ ദൗത്യത്തിനായുള്ള ഒരുക്കമായിരുന്നു. തന്റെ മരുഭൂമി ജീവിതം, തന്നെ കൂടുതൽ മനസ്സിലാക്കുവാനും, പരീക്ഷകളെ എങ്ങനെ എതിർക്കണം എന്നുള്ള അറിവും നൽകി. താൻ ഒരു അവതാരമല്ലെന്നും, ആലത്തിലെ പുരോഹിതൻ അല്ല എന്നും ഊന്നൽ കൊടുത്തു സംസാരിച്ചു. തനിക്ക് തന്നെ കുറിച്ചു തന്നെയുള്ള അറിവ് നിമിത്തം എല്ലാവരും അവനെ മാന്യനായ ഗുരുവായി അംഗീകരിച്ചു. സ്വാമി എന്ന പദം സംസ്കൃതത്തിൽ നിന്നാണ് വരുന്നത്, ‘അറിവുള്ളവൻ അല്ലെങ്കിൽ സ്വയം അറിവുള്ളവൻ‘ എന്നാണ് ഈ വാക്കിന്റെ അർത്ഥം. അങ്ങനെയെങ്കിൽ യോഹന്നാനെ സ്വാമി എന്ന് വിളിക്കുന്നതാണ് ഉത്തമം.

യോഹന്നാൻ സ്വാമി ചരിത്രത്തിൽ ദൃഢമായി

സുവിശേഷം പറയുന്നു:

ബെര്യൊസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടിൽ പൊന്തിയൊസ് പീലാത്തൊസ് യെഹൂദ്യനാടു വാഴുമ്പോൾ, ഹെരോദാവു ഗലീലയിലും അവന്റെ സഹോദരനായ ഫീലിപ്പൊസ് ഇതുര്യത്രഖോനിത്തിദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും
2 ഇടപ്രഭൂക്കന്മാരായും ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കും കാലം സെഖര്യാവിന്റെ മകനായ യോഹന്നാന്നു മരുഭൂമിയിൽവെച്ചു ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായി.ലൂ

ക്കോസ് 3:1-2

ഇത് യോഹന്നാന്റെ ദൗത്യത്തിന്റെ തുടക്കമാണ്, അനേക പേര് കേട്ട ചരിത്രകാരന്മാരുടെ കൂടെയാണ് താൻ നിൽക്കുന്നത്. ആ കാലത്തെ ഭരണകർത്താക്കന്മാരെ കുറിച്ച് പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. സുവിശേഷങ്ങളിലെ വിവരണങ്ങളുടെ കൃത്യത ഈ ചരിത്രങ്ങളെ വച്ച് മനസ്സിലാക്കുവാൻ ഇത് സഹായിക്കുന്നു. അങ്ങനെ നാം നോക്കുമ്പോൾ തിബരിയാസ് സീസർ, പൊന്തിയോസ് പീലാത്തോസ്, ഹെരോദാവ്, ഫിലിപ്പ്, ലിസാനിയസ്, അന്നാസ്, കൈയ്യഫാസ് എന്നിവരെല്ലാം റോമാ, യൂദാ ചരിത്രകാരന്മാരിൽ നിന്നും അറിയപ്പെട്ടിരുന്നു എന്ന് മനസ്സിലാക്കുന്നു. വിവിധ ഭരണകർത്താക്കൾക്ക് നൽകിയ ശീർഷകങ്ങൾ ശരിയും, കൃത്യവുമെന്ന് ചരിത്രം പഠിക്കുമ്പോൾ മനസ്സിലാകുന്നു (ഉദാ: പൊന്തിയോസ് പീലാത്തോസിന് ഗവർണർ എന്നും, ഹെരോദാവ് ടെട്രാർക്ക് എന്ന് പേര് നൽകപ്പെട്ടിരിക്കുന്നു). അങ്ങനെയെങ്കിൽ ഈ വിവരണം വിശ്വസിക്കത്തക്കവണ്ണം ശരിയെന്ന് ഉറയ്കാം.

തിബെരിയസ് സീസർ 14 എ ഡിയിൽ റോമ രാജാവായി. തന്റെ പതിനഞ്ചാം ആണ്ടിൽ അതായത് എഡി 29 ൽ യോഹന്നാൻ തന്റെ ദൗത്യം തുടങ്ങി.

യോഹന്നാൻ സ്വാമിയുടെ സന്ദേശം മാനസാന്തരപ്പെട്ട് ഏറ്റുപറയുക

എന്തവായിരുന്നു യോഹന്നാന്റെ സന്ദേശം? തന്റെ ജീവിതരീതി പോലെ തന്നെ തന്റെ സന്ദേശം ലളിതമായിരുന്നു അതേ സമയം ശക്തമേറിയതായിരുന്നു. സുവിശേഷം പറയുന്നു:

കാലത്തു യോഹന്നാൻസ്നാപകൻ വന്നു, യെഹൂദ്യമരുഭൂമിയിൽ പ്രസംഗിച്ചു:
2 സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പറഞ്ഞു.

മത്തായി 3:1-2

സ്വർഗ്ഗ രാജ്യം ‘സമീപിച്ചിരിക്കുന്നു‘ എന്ന സത്യമായിരുന്നു തന്റെ ആദ്യത്തെ സന്ദേശം. എന്നാൽ ‘മാനസാന്തരപ്പെടാത്ത‘ ഒരാൾക്കും ഈ രാജ്യത്തിൽ പ്രവേശിക്കുവാൻ കഴിയുകയില്ല. ‘മാനസാന്തരപ്പെടാഞ്ഞാൽ‘ ഈ രാജ്യം അവർക്ക് ലഭിക്കാതെ പോകും. “മനസ്സ് മാറ്റുക; പുനഃചിന്തിക്കുക, വ്യത്യസ്തമായി ചിന്തിക്കുക“ എന്നാണ് മാനസാന്തരപ്പെടുക  എന്ന വാക്കിന്റെ അർത്ഥം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ പ്രായശ്ചിത്തം ചെയ്യുക എന്നാണ്. എന്നാൽ, എന്തിനെ പറ്റിയാണ് അവർ വ്യത്യസ്തമായി ചിന്തിക്കേണ്ടത്? ജനങ്ങൾക്ക് യോഹന്നാന്റെ സന്ദേശങ്ങളോടുള്ള പ്രതികരണം കണ്ടാൽ മനസ്സിലാകും. ജനങ്ങളുടെ പ്രതികരണം നോക്കുക:

6 തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടു യോർദ്ദാൻ നദിയിൽ അവനാൽ സ്നാനം ഏറ്റു.

മത്തായി 3:6

നമ്മുടെ പാപം മറച്ച് വച്ച്, തെറ്റ് ചെയ്തില്ല എന്ന് നടിക്കുകയാണ് സാധാരണയായി നാം ചെയ്യുന്നത്. നമ്മുടെ പാപങ്ങൾ ഏറ്റു പറയുന്നതും, മാനസാന്തരപ്പെടുന്നതും തികച്ചും അസാദ്ധ്യമാണ് കാരണം ഇത് നമ്മുടെ കുറ്റബോധത്തെയും, ലജ്ജയെയും വെളിപ്പെടുത്തും. ദൈവരാജ്യത്തിനായി തങ്ങളെ തന്നെ ഒരുക്കുന്നതിനായി ജനം മാനസാന്തരപ്പെടണം (പ്രായശ്ചിത്തം ചെയ്യണം) എന്ന് യോഹന്നാൻ പ്രസംഗിച്ചു.

മാനസാന്തരത്തിന്റെ അടയാളമായി യോഹന്നാന്റെ കൈകീഴിൽ സ്നാനംഎൽക്കേണ്ടിയിരുന്നു. ഒരു ആചാര കുളി അല്ലെങ്കിൽ വെള്ളം കൊണ്ടുള്ള ഒരു ശുദ്ധീകരണമാണ് സ്നാനം. പാത്രങ്ങളും, കപ്പുകളും ശുദ്ധിയോടു കൂടെ വയ്ക്കേണ്ടതിനു ആളുകൾ അത് ‘സ്നാനപ്പെടുത്തും‘ (കഴുകും). ശുദ്ധീകരണത്തിനായും, ഉത്സവത്തിനായും പുരോഹിതന്മാർ മൂർത്തികളെ അഭിഷേകത്തിനായി ആചാരപ്രകാരം കുളിപ്പിക്കുന്നത് നമുക്ക് അറിയാം. മനുഷ്യർ ‘ദൈവത്തിന്റെ സ്വരൂപത്തിലാണ്’ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, ആയതിനാൽ ഒരു അഭിഷേകം പോലെയാണ് യോഹന്നാന്റെ ആചാരപ്രകാരം ഉള്ള നദിയിലെ സ്നാനം. മാനസാന്തരപ്പെട്ട ദൈവത്തിന്റെ സ്വരൂപത്തിൽ ഉള്ളവരെ ദൈവ രാജ്യത്തിനു വേണ്ടി ഒരുക്കുന്നതിന് അടയാളമാണിത്. ഇന്ന് സ്നാനം ഒരു ക്രിസ്തീയ ആചാരം മാത്രമാണ്. എന്നാൽ സുവിശേഷങ്ങളിൽ ഇത് ദൈവ രാജ്യത്തിനു വേണ്ടിയുള്ള ഒരുക്കത്തിന്റെ ശുദ്ധീകരണമാണ്.

പ്രായശ്ചിത്തത്തിന്റെ ഫലം

അനേകർ സ്നാനത്തിനായി യോഹന്നാന്റെ അടുക്കൽ വന്നു എന്നാൽ എല്ലാവരും സത്യസന്ധമായി പാപം ഏറ്റു പറഞ്ഞ് അംഗീകരിച്ചില്ല. സുവിശേഷം പറയുന്നത്:

7 തന്റെ സ്നാനത്തിന്നായി പരീശരിലും സദൂക്യരിലും പലർ വരുന്നതു കണ്ടാറെ അവൻ അവരോടു പറഞ്ഞതു: സർപ്പസന്തതികളെ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞു ഓടിപ്പോകുവാൻ നിങ്ങൾക്കു ഉപദേശിച്ചുതന്നതു ആർ?
8 മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായ്പിൻ.
9 അബ്രാഹാം ഞങ്ങൾക്കു പിതാവായിട്ടു ഉണ്ടു എന്നു ഉള്ളംകൊണ്ടു പറവാൻ തുനിയരുതു; ഈ കല്ലുകളിൽ നിന്നു അബ്രാഹാമിന്നു മക്കളെ ഉളവാക്കുവാൻ ദൈവത്തിന്നു കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
10 ഇപ്പോൾ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു.

മത്തായി 3:7-10

മോശെയുടെ ന്യായപ്രമാണത്തിന്റെ ഗുരുക്കന്മാർ ആയിരുന്നു പരീശന്മാരും സദൂക്യരും. ഈ നിയമങ്ങൾ എല്ലാം പാലിക്കുവാൻ ഇവർ കഠിന ശ്രമം നടത്തിയിരുന്നു. മതപരമായ അറിവുകൾ ഉള്ള ഈ നേതാക്കന്മാർ ദൈവത്താൽ അംഗീകരിക്കപ്പെട്ടവർ എന്ന് എല്ലാവരും കരുതിയിരുന്നു. എന്നാൽ യോഹന്നാൻ അവരെ ‘സർപ്പ സന്തതികൾ‘ എന്ന് വിളിച്ചിരുന്നു കൂടാതെ വരുവാനുള്ള ന്യായ വിധിയെ കുറിച്ച് അവർക്ക് മുന്നറിയിപ്പ് നൽകി.

എന്തു കൊണ്ട്? 

 ‘മാനസാന്തരത്തിന്റെ ഫലം പുറപ്പെടുവിക്കുന്നില്ലെങ്കിൽ‘ ശരിയായ മാനസാന്തരം ഉണ്ടായിട്ടില്ലെന്ന് കാണിക്കുന്നു. അവർ തങ്ങളുടെ പാപം ഏറ്റു പറയാതെ, പാപത്തെ മറച്ചു വയ്ക്കുവാൻ മതാചാരങ്ങൾ ഉപയോഗിച്ചു. അവരുടെ പാരമ്പര്യങ്ങൾ എല്ലാം നന്നായിരുന്നുവെങ്കിലും, അത് അവരെ മാനസാന്തരത്തിലേക്ക് നയിക്കുന്നതിനു പകരം അഹങ്കാരികളാക്കി.

മാനസാന്തരത്തിന്റെ ഫലം

ഒരു വ്യത്യസ്ത ജീവിതം നയിക്കുവാൻ ഉള്ള പ്രതീക്ഷ ഏറ്റു പറച്ചിൽ നിന്നും, മാനസാന്തരത്തിൽ നിന്നും വരുന്നു. അവരുടെ മാനസാന്തരം എങ്ങനെ പ്രദർശിപ്പിക്കണം എന്ന് യോഹന്നാനോട് ചോദിക്കുന്നത നാം താഴെ കൊടുത്തിരിക്കുന്ന സംസാരത്തിൽ കാണുന്നു.

10 എന്നാൽ ഞങ്ങൾ എന്തു ചെയ്യേണം എന്നു പുരുഷാരം അവനോടു ചോദിച്ചു.
11 അതിന്നു അവൻ: രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവന്നു കൊടുക്കട്ടെ; ഭക്ഷണസാധനങ്ങൾ ഉള്ളവനും അങ്ങനെ തന്നേ ചെയ്യട്ടെ എന്നു ഉത്തരം പറഞ്ഞു.
12 ചുങ്കക്കാരും സ്നാനം ഏല്പാൻ വന്നു: ഗുരോ, ഞങ്ങൾ എന്തുചെയ്യേണം എന്നു അവനോടു ചോദിച്ചു.
13 നിങ്ങളോടു കല്പിച്ചതിൽ അധികം ഒന്നും പിരിക്കരുതു എന്നു അവൻ പറഞ്ഞു.
14 പടജ്ജനവും അവനോടു: ഞങ്ങൾ എന്തു ചെയ്യേണം എന്നു ചോദിച്ചതിന്നു: ആരെയും ബലാൽക്കാരം ചെയ്യാതെയും ചതിയായി ഒന്നും വാങ്ങാതെയും നിങ്ങളുടെ ശമ്പളം മതി എന്നു വെപ്പിൻ എന്നു അവരോടു പറഞ്ഞു.

ലൂക്കോസ് 3:10-14

യോഹന്നാൻ ക്രിസ്തു ആയിരുന്നുവോ?

തന്റെ സന്ദേശത്തിന്റെ ശക്തി നിമിത്തം ദൈവത്തിന്റെ അവതാരമായി വരും എന്ന് പുരാതന കാലം മുതൽ വാഗ്ദത്തം ചെയ്യപ്പെട്ട മശിഹായാണ് താൻ എന്ന് അനേകരും കരുതി. ഈ കാര്യം സുവിശേഷങ്ങളിൽ പറയുന്നതിങ്ങനെ:

15 ജനം കാത്തു നിന്നു; അവൻ ക്രിസ്തുവോ എന്നു എല്ലാവരും ഹൃദയത്തിൽ യോഹന്നാനെക്കുറിച്ചു വിചാരിച്ചുകൊണ്ടിരിക്കുമ്പോൾ
16 യോഹന്നാൻ എല്ലാവരോടും ഉത്തരം പറഞ്ഞതു: ഞാൻ നിങ്ങളെ വെള്ളംകൊണ്ടു സ്നാനം കഴിപ്പിക്കുന്നു; എന്നാൽ എന്നിലും ബലവാനായവൻ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും.
17 അവന്നു വീശുമുറം കയ്യിൽ ഉണ്ടു; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.
18 മറ്റു പലതും അവൻ പ്രബോധിപ്പിച്ചു കൊണ്ടു ജനത്തോടു സുവിശേഷം അറിയിച്ചു.

ലൂക്കോസ് 3:15-18

മശിഹ (ക്രിസ്തു) അതായത് യേശു വേഗം വരുമെന്ന് യോഹന്നാൻ അവരോട് പറഞ്ഞു.

യോഹന്നാൻ സ്വാമിയുടെ ദൗത്യവും നാമും

ദുഷ്ടതയ്ക്ക് എതിരായി ബലരാമനും, കൃഷ്ണനും ഒരുമിച്ച് നിന്നതു പോലെ ദൈവ രാജ്യത്തിനായി ജനങ്ങളെ ഒരുക്കുവാനായി യേശുവിനൊപ്പം യോഹന്നാനും ചേർന്ന് പ്രവർത്തിച്ചു. യോഹന്നാൻ അവർക്ക് നിയമങ്ങൾ നൽകിയില്ല മറിച്ച് അവരുടെ ആന്തരീക മാനസാന്തരം അവരെ ഒരുക്കി എന്ന് കാണിക്കുന്നതിനായി പാപത്തിൽ നിന്നുള്ള മാനസാന്തരത്തിനായും (പ്രായശ്ചിത്തത്തിനായും) നദിയിൽ ഉള്ള ആചാര സ്നാനത്തിനായും (സ്വയ അഭിഷേകം) ആഹ്വാനിച്ചു.

നിയമങ്ങൾ പാലിക്കുവാൻ എപ്പോഴും പ്രയാസമാണ് കാരണം അത് നമ്മുടെ കുറ്റബോധത്തെയും, ലജ്ജയെയും വെളിവാക്കുന്നു. മത നേതാക്കന്മാർക്ക് ഇത് മൂലം മാനസാന്തരത്തിലേക്ക് വരുവാൻ കഴിയുന്നില്ല, പകരം അവർ മതം കൊണ്ട് പാപത്തെ മൂടി വയ്ക്കുന്നു. യേശു വന്നപ്പോൾ ദൈവ രാജ്യത്തെ കുറിച്ച് മനസ്സിലാക്കുവാൻ അവർ തയ്യാറായില്ല. യോഹന്നാന്റെ മുന്നറിയിപ്പ് ഇന്നും ഉചിതമാണ്. നാം പാപത്തിൽ നിന്ന് മാനസാന്തരപ്പെടണം എന്ന് താൻ പറയുന്നു. നാം മാനസാന്തരപ്പെടുമോ?

സാത്താനാൽ പരീക്ഷിക്കപ്പെട്ട യേശുവിനെ പറ്റി നാം അധികമായി പഠിക്കും

Leave a Reply

Your email address will not be published. Required fields are marked *