ക്രിസ്തുവാകും യേശുവിന്റെ ജനനം: ഋഷിമാർ മുൻപറഞ്ഞത്, ദൂതന്മാർ വിളമ്പരം ചെയ്തത്, ദുഷ്ടൻ ഭീഷണിപ്പെടുത്തിയത്

ലോകമെങ്ങും അവധിയായി ആചരിക്കുന്ന ക്രിസ്തുമസിന്  കാരണം ഒരു പക്ഷെ യേശുവിന്റെ (യേശു സത്സങ്ങ്) ജനനമായിരിക്കാം. അനേകർക്കും ക്രിസ്തുമസിനെ പറ്റി അറിയാമെങ്കിലും സുവിശേഷങ്ങളിലെ യേശുവിന്റെ ജനനത്തെ പറ്റി ചുരുക്കമാളുകൾക്ക് മാത്രമേ അറിയത്തുള്ളു. ആധുനിക ദിനങ്ങളിലെ സാന്റയും, സമ്മാനവുമുള്ള ക്രിസ്തുമസിനെക്കാൾ നല്ലതാണ്  ഈ ജനന കഥ. ആയതിനാൽ ഇത് അറിയേണ്ടതാണ്.

ബൈബിളിലെ യേശുവിന്റെ ജനനത്തെ പറ്റി പഠിക്കുവാൻ കൃഷ്ണന്റെ ജനന കഥ സാമ്യപ്പെടുത്തി പഠിക്കുന്നത് സഹായകരമായിരിക്കും, കാരണം ഈ രണ്ട് കഥകൾ തമ്മിൽ വളരെ സാമ്യമുണ്ട്.

കൃഷ്ണന്റെ ജനനം

കൃഷ്ണന്റെ ജനനത്തെ കുറിച്ച് വിവിധ വചനങ്ങൾ പല വിവരണങ്ങൾ നൽകുന്നുണ്ട്. ഹരിവംശത്തിൽ കാലനേമി എന്ന അസുരന്റെ പുനർജന്മമാണ് രാജാവായ കംസൻ എന്ന് വിഷ്ണുവിനെ അറിയിച്ചു. കംസനെ കൊല്ലുവാനായി വിഷ്ണു കൃഷ്ണനായി വസുദേവരുടെയും (ഋഷിയായിരുന്നവൻ ഗോപാലകനായി പുനർജന്മം എടുത്തു) തന്റെ ഭാര്യ ദേവകിയുടെയും വീട്ടിൽ അവതരിച്ചു.

ദേവകിയുടെ മകൻ തന്നെ കൊല്ലും എന്ന് കംസനോട് ആകാശത്തിൽ നിന്ന് ഒരു  അശരീരി മുഴങ്ങി. അന്നുമുതൽ തുടങ്ങിയതാണ് ഭൂമിയിൽ കംസനും കൃഷ്ണനും തമ്മിലുള്ള ഏറ്റുമുട്ടൽ. അതുകൊണ്ട് കംസൻ ദേവകിയുടെ സന്തതികളെ ഭയപ്പെട്ട് അവളെയും അവളുടെ കുടുഃബത്തെയും തടവിലാക്കുകയും, വിഷ്ണുവിന്റെ അവതാരത്തെ വിട്ടുപോകാതെ നശിപ്പിക്കുവാൻ അവളുടെ മക്കളെ എല്ലാം കൊന്നു കളയുകയും ചെയ്തു.

എന്നിരുന്നാലും കൃഷണൻ ദേവകിക്ക് പിറന്നു. വിഷ്ണുവിന്റെ ഭക്തർ പ്രകാരം, കൃഷ്ണന്റെ ജനനത്തിങ്കൽ ഭൂമി അതിനോട് പൊരുത്തപ്പെടുകയും, സമൃത്ഥിയുടെയും, സമാധാനത്തിന്റെയും അന്തരീക്ഷം ഉണ്ടാകുകയും ചെയ്തു.

വസുദേവർ (കൃഷ്ണന്റെ ഭൂമിയിലെ പിതാവ്) തനിക്ക് പിറന്ന കുഞ്ഞിനെ കംസനിൽ നിന്ന് രക്ഷിക്കുവാനായി പുറപ്പെട്ടതിനെ കുറിച്ച് പുരാണങ്ങളിൽ വിവരിച്ചിരിക്കുന്നു. ദുഷ്ടനായ രാജാവ് തന്നെയും തന്റെ ഭാര്യയെയും അടച്ചിട്ട തടവിൽ നിന്ന് വസുദേവർ കുഞ്ഞിനെയും കൊണ്ട് ഒരു നദി കടന്നു രക്ഷപെട്ടു. സുരക്ഷിതമായി ഒരു ഗ്രാമത്തിൽ എത്തിയ ശേഷം അവിടെയുള്ള ഒരു പെൺകുഞ്ഞുമായി കൃഷ്ണനെ വച്ചു മാറി. കംസൻ പിന്നീട് ഈ വച്ചു മാറിയ പെൺകുഞ്ഞിനെ കണ്ടു പിടിക്കുകയും അവളെ കൊന്നു കളയുകയും ചെയ്തു. കുഞ്ഞുങ്ങളെ വച്ച് മാറിയ സംഭവം മറന്ന് നന്ദയും യശോദയും (പെൺകുഞ്ഞിന്റെ മാതാപിതാക്കൾ) ഒരു സാധാരണ ഗോപാലകനായി കൃഷ്ണനെ വളർത്തി. കൃഷ്ണന്റെ ജനന ദിനത്തെ കൃഷ്ണ ജന്മാഷ്ടമിയായി ആഘോഷിക്കുന്നു.

യേശുവിന്റെ ജനനത്തെ കുറിച്ച് എബ്രായ വേദങ്ങളിൽ മുൻപറഞ്ഞിരിക്കുന്നു

ദേവകിയുടെ മകൻ തന്നെ കൊല്ലും എന്ന് കംസന് പ്രവചനം ഉണ്ടായത് പോലെ വരുവാനുള്ള മശിഹ/ക്രിസ്തുവിനെ കുറിച്ച് എബ്രായ ഋഷിമാർക്ക് മുന്നറിയിപ്പുണ്ടായി. യേശുവിന്റെ ജനനത്തിന് വർഷങ്ങൾക്ക് മുമ്പ് ഈ പ്രവചനങ്ങൾ ലഭിക്കുകയും അനേക പ്രവാചകന്മാർ ഇത് എഴുതി വയ്ക്കുകയും ചെയ്തു. എബ്രായ വേദങ്ങളിലെ അനേക പ്രവാചകന്മാർക്ക് എന്നീ പ്രവചനം ലഭിച്ചു എന്നും, എന്ന് എഴുതിയെന്നും കാലഘട്ട ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. വരുവാനുള്ളവനെ കുറ്റിയിൽ നിന്ന് മുളച്ചു വന്ന മുളപോലെയും, അവന്റെ പേർ യേശു എന്നും അവർ മുൻകണ്ടു.

https://en.satyavedapusthakan.net/wp-content/uploads/sites/3/2017/10/isaiah-sign-of-the-branch-timeline--e1509057060208.jpg

ചരിത്രത്തിൽ യെശയ്യാവും മറ്റ് എബ്രായ ഋഷിമാരും (പ്രവാചകന്മാരും). യെശയ്യാവിന്റെ അതേ കാലഘട്ടത്തിലുള്ള മീഖാ

വരുവാനുള്ളവന്റെ ജനനത്തെ കുറിച്ച് യെശയ്യാവ് രേഖപ്പെടുത്തിയിരിക്കുന്ന മറ്റൊരു പ്രവചനം. അതിങ്ങനെയാണ്:

അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്ക് ഒരു അടയാളം തരും: ‘കന്യക’ ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ‘ഇമ്മാനൂവേൽ’ എന്നു പേർ വിളിക്കും

യെശയ്യാവ് 7: 14

പുരാതന എബ്രായരെ ഈ പ്രവചനം വല്ലാതെ കുഴച്ചു. കന്യക എങ്ങനെ ഒരു മകനെ പ്രസവിക്കും? ഇത് അസാദ്ധ്യം. എന്നാൽ ‘ദൈവം നമ്മോട് കൂടെ‘ എന്നർത്ഥമുള്ള ഇമ്മാനുവേലായിരിക്കും ഈ മകൻ എന്ന് പ്രവചനം ഉണ്ടായി. ലോകത്തെ സൃഷ്ടിച്ച അത്യുന്നതനായ ദൈവമാണ് ജനിക്കുന്നതെങ്കിൽ ഇത് ഊഹിക്കാവുന്നതേയുള്ളു. ആയതിനാൽ, എബ്രായ വേദങ്ങൾ രചിച്ചതും, എഴുതിയതുമായ ശാസ്ത്രിമാർ ഈ പ്രവചനം വേദങ്ങളിൽ  നിന്ന് മായിച്ചു കളയുവാൻ തുനിഞ്ഞില്ല. അത് നൂറ്റാണ്ടുകളായി അതിന്റെ നിറവേറലിനായി നിലനിന്നു.

കന്യകയിൽ നിന്ന് ജനിക്കും എന്ന് യെശയ്യാവ് പ്രവചിച്ച അതേ കാലഘട്ടത്തിൽ തന്നെ മറ്റൊരു പ്രവാചകനായ മീഖാ ഇപ്രകാരം പറഞ്ഞു,

നീയോ, ‘ബേത്‍ലഹേം’ എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന് അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്ന് ഉദ്ഭവിച്ചു വരും; അവന്റെ ഉദ്ഭവം പണ്ടേ ഉള്ളതും പുരാതനമായതും തന്നെ.

മീഖാ 5: 2

ദാവീദ് രാജാവിന്റെ പിതൃനഗരമായ ബേത്ലഹേമിൽ നിന്ന് ‘പുരാതന കാലത്തേ‘ ഉൽഭവിച്ചവൻ ഭരണാധികാരിയായി വരും എന്ന് തന്റെ ശാരീരിക ജനനത്തിന് വളരെ മുമ്പ് തന്നെ പ്രവചിച്ചിരുന്നു.

ക്രിസ്തുവിന്റെ ജനനം ദൂതന്മാർ വിളമ്പരം ചെയ്തത്

യെഹൂദന്മാർ/എബ്രായർ ഈ പ്രവചനങ്ങൾ നിറവേറുവാൻ വർഷങ്ങൾ കാത്തിരുന്നു. പലരും പ്രതീക്ഷ കൈ വിട്ടൂ, മറ്റുള്ളവർ ഇതിനെ പറ്റി മറന്നു പോയി, എന്നാൽ ഈ പ്രവചനങ്ങൾ വരുവാനുള്ള ദിനത്തിനായി നിശബ്ദമായി കാത്തിരുന്നു. ഒടുവിൽ, 5 ബി സിയിൽ, ഒരു പ്രത്യേക സന്ദേശവാഹകൻ ആശ്ചര്യപ്പെടുത്തുന്ന സന്ദേശവുമായി യൗവ്വനക്കാരത്തിയായ ഒരു സ്ത്രീയുടെ അടുക്കൽ വന്നു. കംസൻ ആകാശത്തിൽ നിന്ന് അശരീരി കേട്ടതുപോലെ, ഈ സ്ത്രീയുടെ അടുക്കൽ ഗബ്രീയേൽ എന്ന സ്വർഗ്ഗത്തിൽ വന്ന ദൂതൻ പ്രത്യക്ഷനായി. സുവിശേഷം ഇങ്ങനെ വിവരിക്കുന്നു.

26 ആറാം മാസത്തിൽ ദൈവം ഗബ്രീയേൽദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തിൽ,
27 ദാവീദ് ഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന്നു വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്നു ആയിരുന്നു.
28 ദൂതൻ അവളുടെ അടുക്കൽ അകത്തു ചെന്നു: കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവു നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.
29 അവൾ ആ വാക്കു കേട്ടു ഭ്രമിച്ചു: ഇതു എന്തൊരു വന്ദനം എന്നു വിചാരിച്ചു.
30 ദൂതൻ അവളോടു: മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു.
31 നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം.
32 അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും
33 അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.
34 മറിയ ദൂതനോടു: ഞാൻ പുരുഷനെ അറിയായ്കയാൽ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു.
35 അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.
36 നിന്റെ ചാർച്ചക്കാരത്തി എലീശബെത്തും വാർദ്ധക്യത്തിൽ ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവൾക്കു ഇതു ആറാം മാസം.
37 ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു.
38 അതിന്നു മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി.

ലൂക്കോസ് 1:26-38

ഗബ്രീയേൽ സന്ദേശം നൽകിയതിന്  ഒമ്പത് മാസത്തിനു ശേഷം, കന്യകയായ മറിയയിൽ നിന്ന് യേശു ജനിക്കും, യെശയ്യാവിന്റെ പ്രവചനം നിറവേറും. യേശു ബേത്ലഹേമിൽ ജനിക്കും എന്നാണ് മീഖാ പ്രവചിച്ചത്, എന്നാൽ മറിയ ജീവിച്ചത് നസ്രത്തിലാണ്. മീഖായുടെ പ്രവചനം നിറവേറാതെ പോകുമോ? സുവിശേഷത്തിൽ തുടരുന്നു:

കാലത്തു ലോകം ഒക്കെയും പേർവഴി ചാർത്തേണം എന്നു ഓഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു.
2 കുറേന്യൊസ് സുറിയനാടു വാഴുമ്പോൾ ഈ ഒന്നാമത്തെ ചാർത്തൽ ഉണ്ടായി.
3 എല്ലാവരും ചാർത്തപ്പെടേണ്ടതിന്നു താന്താന്റെ പട്ടണത്തിലേക്കു യാത്രയായി.
4 അങ്ങനെ യോസേഫും ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉള്ളവൻ ആകകൊണ്ടു തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗർഭിണിയായ ഭാര്യയോടും കൂടെ ചാർത്തപ്പെടേണ്ടതിന്നു ഗലീലയിലെ നസറത്ത് പട്ടണം വിട്ടു,
5 യെഹൂദ്യയിൽ ബേത്ളേഹെം എന്ന ദാവീദിൻ പട്ടണത്തിലേക്കു പോയി.
6 അവർ അവിടെ ഇരിക്കുമ്പോൾ അവൾക്കു പ്രസവത്തിനുള്ള കാലം തികെഞ്ഞു.
7 അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്കു സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി.
8 അന്നു ആ പ്രദേശത്തു ഇടയന്മാർ രാത്രിയിൽ ആട്ടിൻ കൂട്ടത്തെ കാവൽകാത്തു വെളിയിൽ പാർത്തിരുന്നു.
9 അപ്പോൾ കർത്താവിന്റെ ഒരു ദൂതൻ അവരുടെ അരികെ നിന്നു, കർത്താവിന്റെ തേജസ്സ് അവരെ ചുറ്റിമിന്നി, അവർ ഭയപരവശരായിതീർന്നു.
10 ദൂതൻ അവരോടു: ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു.
11 കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.
12 നിങ്ങൾക്കു അടയാളമോ; ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നു പറഞ്ഞു.
13 പെട്ടെന്നു സ്വർഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൂതനോടു ചേർന്നു ദൈവത്തെ പുകഴ്ത്തി.
14 “അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്നു പറഞ്ഞു.
15 ദൂതന്മാർ അവരെ വിട്ടു സ്വർഗ്ഗത്തിൽ പോയശേഷം ഇടയന്മാർ: നാം ബേത്ത്ളേഹെമോളം ചെന്നു കർത്താവു നമ്മോടു അറിയിച്ച ഈ സംഭവം കാണേണം എന്നു തമ്മിൽ പറഞ്ഞു.
16 അവർ ബദ്ധപ്പെട്ടു ചെന്നു, മറിയയെയും യോസേഫിനെയും പശുത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു.
17 കണ്ടശേഷം ഈ പൈതലിനെക്കുറിച്ചു തങ്ങളോടു പറഞ്ഞ വാക്കു അറിയിച്ചു.
18 കേട്ടവർ എല്ലാവരും ഇടയന്മാർ പറഞ്ഞതിനെക്കുറിച്ചു ആശ്ചര്യപ്പെട്ടു.
19 മറിയ ഈ വാർത്ത ഒക്കെയും ഹൃദയത്തിൽ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു.
20 തങ്ങളോടു അറിയിച്ചതുപോലെ ഇടയന്മാർ കേട്ടതും കണ്ടതുമായ എല്ലാറ്റിനെയും കുറിച്ചു ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയും കൊണ്ടു മടങ്ങിപ്പോയി.ലൂ

ക്കോസ് 2:1-20

ലോകത്തിലെ ഏറ്റവും ശക്തനായ നേതാവായ റോമൻ രാജാവ് പുറപ്പെടുവിച്ച ഒരു ഉത്തരവ് മൂലം മറിയയും, യോസേഫും നസ്രത്തിൽ നിന്ന് ബേത്ലഹേമിലേക്ക് യാത്ര പുറപ്പെട്ടു, യേശുവിന്റെ ജനന സമയം ആയപ്പോൾ അവർ അവിടെ എത്തി. മീഖായുടെ പ്രവചനം നിറവേറുകയും ചെയ്തു.

കൃഷ്ണൻ ഒരു സാധാരണ ഗോപാലകനായിരുന്നതു പോലെ യേശു ഒരു താണ നിലവാരത്തിലാണ് ജനിച്ചത് അതായത്, മറ്റു മൃഗങ്ങൾ ഉണ്ടായിരുന്ന പശു തൊട്ടിയിലാണ് പിറന്നത്, കൂടാതെ സാധുക്കളായ ഇടയന്മാർ അവനെ സന്ദർശിച്ചു. എന്നിരുന്നാലും സ്വർഗ്ഗത്തിൽ നിന്ന് ദൂതന്മാർ അവന്റെ ജനനത്തെ കുറിച്ച് പാടി.

ദുഷ്ടൻ ഭീഷണിപ്പെടുത്തിയത്

കൃഷ്ണന്റെ വരവിനെ ഭയന്ന രാജാവായ കംസൻ മൂലം കൃഷ്ണന്റെ ജനനത്തിൽ തന്നെ അവന്റെ ജീവൻ അപകടത്തിലായിരുന്നു. അതേപോലെ തന്നെ യേശുവിന്റെ ജനനത്തിങ്കൽ തന്നെ ഹെരോദാവ് രാജാവ് മൂലം തന്റെ ജീവൻ അപകടത്തിലായിരുന്നു. മറ്റൊരു രാജാവ് (‘ക്രിസ്തു‘ എന്ന വാക്കിനർത്ഥം) തനിക്ക് ഭീഷണിയായിരിക്കുന്നത് ഹെരോദാവ് ആഗ്രഹിച്ചില്ല. സുവിശേഷം ഇത് ഇങ്ങനെ വിവരിക്കുന്നു:

രോദാരാജാവിന്റെ കാലത്തു യേശു യെഹൂദ്യയിലെ ബേത്ത്ളേഹെമിൽ ജനിച്ചശേഷം, കിഴക്കുനിന്നു വിദ്വാന്മാർ യെരൂശലേമിൽ എത്തി.
2 യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ? ഞങ്ങൾ അവന്റെ നക്ഷത്രം കിഴക്കു കണ്ടു അവനെ നമസ്കരിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.
3 ഹെരോദാരാജാവു അതു കേട്ടിട്ടു അവനും യെരൂശലേം ഒക്കെയും ഭ്രമിച്ചു,
4 ജനത്തിന്റെ മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തി: ക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നതു എന്നു അവരോടു ചോദിച്ചു.
5 അവർ അവനോടു: യെഹൂദ്യയിലെ ബേത്ത്ളേഹെമിൽ തന്നേ:
6 “യെഹൂദ്യദേശത്തിലെ ബേത്ത്ളേഹെമേ, നീ യെഹൂദ്യപ്രഭുക്കന്മാരിൽ ഒട്ടും ചെറുതല്ല; എന്റെ ജനമായ യിസ്രായേലിനെ മേയ്പാനുള്ള തലവൻ നിന്നിൽ നിന്നു പുറപ്പെട്ടുവരും” എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം എഴുതിയിരിക്കുന്നു എന്നു പറഞ്ഞു.
7 എന്നാറെ ഹെരോദാവു വിദ്വാന്മാരെ രഹസ്യമായി വിളിച്ചു, നക്ഷത്രം വെളിവായ സമയം അവരോടു സൂക്ഷ്മമായി ചോദിച്ചറിഞ്ഞു.
8 അവരെ ബേത്ത്ളേഹെമിലേക്കു അയച്ചു: നിങ്ങൾ ചെന്നു ശിശുവിനെക്കുറിച്ചു സൂക്ഷ്മമായി അന്വേഷിപ്പിൻ; കണ്ടെത്തിയാൽ ഞാനും ചെന്നു അവനെ നമസ്ക്കരിക്കേണ്ടതിന്നു, വന്നു എന്നെ അറിയിപ്പിൻ എന്നു പറഞ്ഞു.
9 രാജാവു പറഞ്ഞതു കേട്ടു അവർ പുറപ്പെട്ടു; അവർ കിഴക്കു കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന്നു മീതെ വന്നു നില്‌ക്കുവോളം അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു.
10 നക്ഷത്രം കണ്ടതുകൊണ്ടു അവർ അത്യന്തം സന്തോഷിച്ചു:
11 ആ വീട്ടിൽ ചെന്നു, ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ടു, വീണു അവനെ നമസ്കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്നു അവന്നു പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവെച്ചു.
12 ഹെരോദാവിന്റെ അടുക്കൽ മടങ്ങിപ്പോകരുതു എന്നു സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു അവർ വേറെ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി.
13 അവർ പോയശേഷം കർത്താവിന്റെ ദൂതൻ യോസേഫിന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: നീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്കു ഓടിപ്പോയി, ഞാൻ നിന്നോടു പറയുംവരെ അവിടെ പാർക്കുക. ഹെരോദാവു ശിശുവിനെ നശിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാൻ ഭാവിക്കുന്നു എന്നു പറഞ്ഞു.
14 അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും രാത്രിയിൽ തന്നേ കൂട്ടിക്കൊണ്ടു പുറപ്പെട്ടു മിസ്രയീമിലേക്കു പോയി.
15 ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു: “മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി” എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ സംഗതിവന്നു.
16 വിദ്വാന്മാർ തന്നെ കളിയാക്കി എന്നു ഹെരോദാവു കണ്ടു വളരെ കോപിച്ചു, വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിന്നു ഒത്തവണ്ണം രണ്ടു വയസ്സും താഴെയുമുള്ള ആൺകുട്ടികളെ ഒക്കെയും ബേത്ത്ളേഹെമിലും അതിന്റെ എല്ലാ അതിരുകളിലും ആളയച്ചു കൊല്ലിച്ചു.
17 “റാമയിൽ ഒരു ശബ്ദം കേട്ടു, കരച്ചിലും വലിയ നിലവിളിയും തന്നേ; റാഹേൽ മക്കളെച്ചൊല്ലി കരഞ്ഞു; അവർ ഇല്ലായ്കയാൽ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതിരുന്നു” എന്നു യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു അന്നു നിവൃത്തിയായി.
18 എന്നാൽ ഹെരോദാവു കഴിഞ്ഞുപോയശേഷം കർത്താവിന്റെ ദൂതൻ മിസ്രയീമിൽ വെച്ചു യോസേഫിന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി:

മത്തായി 2:1-18

യേശുവിന്റെയും, കൃഷ്ണന്റെയും ജനനത്തിൽ വളരെ സാമ്യം ഉണ്ട്. കൃഷ്ണൻ വിഷ്ണുവിന്റെ അവതാരമാണ്. ലോകത്തിന്റെ സൃഷ്ടിതാവായ അത്യുന്നതനായ ദൈവത്തിന്റെ അവതാരമായിട്ടാണ് ലോഗോസായ യേശുവിന്റെ ജനനം. രണ്ട് ജനനത്തിനും മുമ്പ് പ്രവചനങ്ങൾ ഉണ്ടായിരുന്നു, സ്വർഗ്ഗീയ സന്ദേശ വാഹകർ ഉണ്ടായിരുന്നു, അവരുടെ വരവിനെ എതിർത്ത ദുഷ്ട രാജാക്കന്മാരുടെ ഭീഷണി ഉണ്ടായിരുന്നു.

യേശുവിന്റെ ജനനത്തിനു പിന്നിലുള്ള ഉദ്ദേശം എന്താണ്? താൻ എന്തിനാണ് വന്നത്? മനുഷ്യ ചരിത്രത്തിന്റെ തുടക്കത്തിൽ തന്നെ നമ്മുടെ ആഴമേറിയ ആവശ്യങ്ങളെ നൽകി തരുമെന്ന് അത്യുന്നതനായ ദൈവം പറഞ്ഞിട്ടുണ്ട്. കൃഷ്ണൻ കാലനേമിയെ കൊല്ലുവാൻ വന്നതു പോലെ, നമ്മെ ബന്ധിച്ച് വയ്ക്കുന്ന ശത്രുവിനെ നശിപ്പിക്കുവാനാണ് യേശു വന്നത്. സുവിശേഷങ്ങളിൽ വിവരിക്കുന്ന യേശുവിന്റെ ജീവിതം നാം തുടർന്നു പഠിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ എങ്ങനെ ഇത് അർത്ഥവത്താകുന്നു, എന്തൊക്കെ ഇനിയും അറിയുവാനുണ്ട് എന്ന് മനസ്സിലാക്കുവാൻ കഴിയും.  

Leave a Reply

Your email address will not be published. Required fields are marked *