വരുവാനുള്ള കുലീനനായ രാജാവ്: നൂറു കണക്കിന് വർഷങ്ങൾക്ക് മുമ്പ് പേരിടപ്പെട്ടവൻ

വീണ രാജാവിനെ പറ്റി വിഷ്ണു പുരാണം പറയുന്നു. വീണ തുടക്കത്തിൽ നല്ല രാജാവായിരുന്നുവെങ്കിലും മലിന സ്വാധീനങ്ങൾ നിമിത്തം താൻ ദുഷ്ടനാകുകയും യാഗങ്ങളും പ്രാർത്ഥനകളും നിർത്തലാക്കുകയും ചെയ്തു. താൻ വിഷ്ണുവിനെക്കാൾ വലിയവനെന്ന് വാദിക്കുകയും ചെയ്തു. ഒരു രാജാവെന്ന നിലയിൽ താൻ ഉപദേശിക്കുകയും ധാർമ്മീക കാര്യങ്ങളെ കുറച്ചു കാണിക്കാതെ അതിൽ മാതൃകയായിരിക്കുകയും ചെയ്യണം എന്ന് ഋഷിമാരും, പൂജാരികളായ ബ്രാഹ്മിണരും അദ്ദേഹത്തോട് വാദിച്ചു. എന്നാൽ വീണ അതിനൊന്നും ചെവി കൊടുത്തില്ല. പൂജാരികൾ ആയതിനാൽ, ധാർമ്മീകത വീണ്ടെടുക്കുവാനായും, ദുഷ്ട് രാജ്യത്തെ നീക്കി കളയുവാനും രാജാവിനെ മനസ്താപനത്തിലേക്ക് കൊണ്ടു വരുവാൻ കഴിയാഞ്ഞതും കൊണ്ട് അദ്ദേഹത്തെ കൊന്നു കളഞ്ഞു.

ഇതു മൂലം രാജ്യത്ത് രാജാവില്ലാതെയായി. പൂജാരികൾ രാജാവിന്റെ വലതു കരം തിരുമിയപ്പോൾ പ്രിതു/പ്രുതു എന്ന് പേരുള്ള ഒരു കുലീനനായ വ്യക്തി ഉരുവായി. വീണയുടെ പിൻ ഗാമിയായി പ്രിതുവിനെ നാമനിർദ്ദേശം ചെയ്തു. ഇത്ര നല്ല ധാർമ്മീക മനുഷ്യൻ രാജാവായതിൽ എല്ലാവരും സന്തോഷിച്ചു. കൂടാതെ അവന്റെ രാജാഭിഷേകത്തിൽ ബ്രഹ്മാവ് വരെ പ്രത്യക്ഷമായി. പ്രിതുവിന്റെ വാഴ്ച രാജ്യത്തിന്റെ സുവർണ്ണകാലഘട്ടമായിരുന്നു.  

എബ്രായ ഋഷിമാരായ യെശയ്യാവും, യിരമ്യാവും സമാനമായ പ്രശ്നങ്ങളിലൂടെ കടന്നു പോയത് ഇത് ചിത്രീകരിക്കുന്നു. ആദ്യം കുലീനന്മാരായിരുന്നു, പത്ത് കല്പനകൾ അനുസരിച്ച് പിന്നീട് വഷളായ ഇസ്രയേല്ല്യ രാജാക്കന്മാരെ അവർ കണ്ടതാണ്. ഒരു മരം മുറിക്കപ്പെടുന്നതു പോലെ രാജ്യം നശിക്കും എന്ന് അവർ പ്രവചിച്ചു. ഈ മുറിക്കപ്പെട്ട മരത്തിന്റെ കുറ്റിയിൽ നിന്ന് കുലീനനായ രാജാവായ ഒരു ശാഖ പൊട്ടി മുളയ്ക്കും എന്നും അവർ പ്രവചിച്ചു.

പൂജാരികളുടെയും രാജാക്കന്മാരുടെയും കർത്തവ്യങ്ങൾ തമ്മിലുള്ള വ്യത്യാസവും വ്യക്തമായി വീണയുടെ കഥയിൽ ചിത്രീകരിച്ചിരിക്കുന്നു. പൂജാരികൾ വീണ രാജാവിനെ രാജസ്ഥാനത്തു നിന്ന് നീക്കിയതിന് ശേഷം അവർ ഭരണം ഏറ്റെടുക്കുവാൻ കഴിയുകയില്ലായിരുന്നു കാരണം അവർക്ക് അതിന് അധികാരമില്ലായിരുന്നു. യെശയ്യാവിന്റെയും യിരമ്യാവിന്റെയും കാലത്തും രാജാവിനും പൂജാരിക്കും വെവ്വേറെ കർത്തവ്യങ്ങൾ ആയിരുന്നു. പ്രിതുവിന് ജനനത്തിനു ശേഷമാണ് പേര് നൽകപ്പെട്ടത് എന്നാൽ വരുവാനുള്ള കുലീനനായ രാജാവിന്  തന്റെ ജനനത്തിന് നൂറു കണക്കിന് വർഷങ്ങൾക്ക് മുമ്പ് പേർ നൽകപ്പെട്ടു എന്നുള്ളതാണ് ഈ രണ്ട് കഥകളുടെ വ്യത്യാസം.

വരുവാനുള്ള ശാഖയെ കുറിച്ച് യെശയ്യാവാണ്  ആദ്യം എഴുതിയത്. ദാവീദിന്റെ വീണു പോയ രാജത്വത്തിൽ നിന്ന് ജ്ഞാനവും ശക്തിയും നിറഞ്ഞ ഒരു ‘അവൻ‘ വരുന്നു. അതിനു ശേഷം യിരമ്യാവ് ഇപ്രകാരം എഴുതി, ഈ ശാഖ് കർത്താവ് എന്ന് വിളിക്കപ്പെടും – സൃഷ്ടിതാവാം ദൈവത്തിന്റെ എബ്രായ പേർ, കൂടാതെ അവൻ നമ്മുടെ നീതിയായിരിക്കും.

സെഖര്യാവ് തുടരുന്നു, ശാഖ

ബാബിലോണ്യ പ്രവാസത്തിനു ശേഷം ആലയം പുനഃപണിയുവാൻ സെഖര്യാവ് മടങ്ങി

യെഹൂദന്മാർ ആദ്യത്തെ പ്രവാസത്തിൽ നിന്ന് മടങ്ങിയ സമയമായ 520 ബി സി യിലാണ് സെഖര്യാവ് പ്രവാചകൻ ജീവിച്ചിരുന്നത്. അവർ മടങ്ങിയപ്പോൾ നശിച്ചു പോയ ആലയം പുനഃപണിയുവാൻ തുടങ്ങി. ആ സമയത്തെ മഹാപുരോഹിതന്റെ പേർ യോശുവ എന്ന് ആയിരുന്നു, അദ്ദേഹം ആലയത്തിലെ പുരോഹിതന്മാരുടെ പണി ആരംഭിച്ചു. മടങ്ങി വരുന്ന യെഹൂദന്മാരെ സഹായിക്കുവാൻ മഹാപുരോഹിതനായ യോശുവായോട് ചേർന്ന് പ്രവാചകനായ സെഖര്യാവും പ്രവർത്തിച്ചു. സെഖര്യാവിലൂടെ യോശുവായെ പറ്റി ദൈവം ഇപ്രകാരം പറഞ്ഞു,

8 മഹാപുരോഹിതനായ യോശുവേ, നീയും നിന്റെ മുമ്പിൽ ഇരിക്കുന്ന നിന്റെ കൂട്ടുകാരും കേട്ടുകൊൾവിൻ! അവർ അത്ഭുതലക്ഷണപുരുഷന്മാരല്ലോ; ഞാൻ എന്റെ ദാസനായ മുള എന്നവനെ വരുത്തും.
9 ഞാൻ യോശുവയുടെ മുമ്പിൽ വെച്ചിരിക്കുന്ന കല്ലുണ്ടല്ലോ; ഒരേ കല്ലിന്മേൽ ഏഴു കണ്ണും ഉണ്ടു; ഞാൻ അതിന്റെ കൊത്തുപണി കൊത്തും; ഒരു ദിവസത്തിൽ ഞാൻ ദേശത്തിന്റെ അകൃത്യം പോക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു

സെഖര്യാവ് 3:8-9

ശാഖ! 200 വർഷങ്ങൾക്ക് മുമ്പ് യെശയ്യാവ്  തുടങ്ങി, 60 വർഷങ്ങൾക്ക് മുമ്പ് യിരമ്യാവ് തുടർന്നു, രാജ വാഴ്ച നശിച്ചിട്ടും ‘ശാഖ‘ എന്ന വിഷയത്തിൽ സെഖര്യാവ് തുടർന്നു. ഒരു ആൽമരം പോലെ തന്നെ, ഈ ശാഖ ഒരു കുറ്റിയിൽ നിന്ന് വേരുകൾ ഊന്നി വളർന്നു. ഈ ശാഖ ഇപ്പോൾ ‘എന്റെ ദാസൻ‘ – ദൈവത്തിന്റെ ദാസൻ എന്ന് വിളിക്കപ്പെടുന്നു. 520 ബി സിയിൽ യെരുശലേമിൽ, സെഖര്യാവിന്റെ കൂട്ടു പ്രവർത്തകനും മഹാപുരോഹിതനുമായ യോശുവ ചില രീതികളിൽ വരുവാനുള്ള ശാഖയുടെ  ദൃഷ്ടാന്തമാണ്.

എന്നാൽ എങ്ങനെ?

 ‘ഒരു ദിവസം കൊണ്ട്‘ പാപം എങ്ങനെ കഴുകൽപ്പെടും?

ശാഖ: പുരോഹിതനെയും രാജാവിനെയും ഒന്നിപ്പിക്കുന്നു

എബ്രായ വേദങ്ങൾ അനുസരിച്ച് പുരോഹിതന്റെയും രാജാവിന്റെയും കർത്തവ്യങ്ങൾ വെവ്വേറെയായിരുന്നു എന്ന് നാം മനസ്സിലാക്കണം. രാജാക്കന്മാർ പുരോഹിതന്മാരോ, പുരോഹിതർ രാജാക്കന്മാരോ ആകുവാൻ കഴിയുകയില്ലായിരുന്നു. ദൈവത്തിനു യാഗം കഴിച്ചു മനുഷ്യനും ദൈവത്തിനും മദ്ധ്യേ മദ്ധ്യസ്ഥത വഹിക്കുന്നതായിരുന്നു പുരോഹിതന്റെ കർത്തവ്യം, അപ്പോൾ തന്നെ സിംഹാസനത്തിൽ നിന്ന് നീതിയോടെ രാജ്യം ഭരിക്കുന്നതായിരുന്നു രാജാവിന്റെ കർത്തവ്യം. രണ്ടും പ്രധാനപ്പെട്ടതായിരുന്നു അതേ സമയം വ്യത്യസ്തവുമായിരുന്നു. എന്നാൽ സെഖര്യാവ് ഭാവിയിൽ ഇങ്ങനെ എഴുതി:

9 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
10 നീ ഹെല്ദായി, തോബീയാവു, യെദായാവു എന്നീ പ്രവാസികളോടു വാങ്ങുക; അവർ ബാബേലിൽനിന്നു വന്നെത്തിയിരിക്കുന്ന സെഫന്യാവിന്റെ മകനായ യോശീയാവിന്റെ വീട്ടിൽ നീ അന്നു തന്നേ ചെല്ലേണം.
11 അവരോടു നീ വെള്ളിയും പൊന്നും വാങ്ങി കിരീടം ഉണ്ടാക്കി മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവയുടെ തലയിൽ വെച്ചു അവനോടു പറയേണ്ടതെന്തെന്നാൽ:
12 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മുള എന്നു പേരുള്ളൊരു പുരുഷനുണ്ടല്ലോ; അവൻ തന്റെ നിലയിൽനിന്നു മുളെച്ചുവന്നു യഹോവയുടെ മന്ദിരം പണിയും.
13 അവൻ തന്നേ യഹോവയുടെ മന്ദിരം പണിയും; അവൻ ബഹുമാനഭൂഷണം ധരിച്ചു സിംഹാസനത്തിൽ ഇരുന്നു വാഴും; അവൻ സിംഹാസനത്തിൽ പുരോഹിതനുമായിരിക്കും; ഇരുവർക്കും തമ്മിൽ സമാധാനമന്ത്രണം ഉണ്ടാകും.

സെഖര്യാവ് 6:9, 11-13

പൂർവ്വസമ്പ്രദായത്തിനു വിപരീതമായി, സെഖര്യാവിന്റെ കാലത്തെ മഹാപുരോഹിതനെ (യോശുവ) ശാഖയുടെ  ദൃഷ്ടാന്തമായി രാജകിരീടം ധരിപ്പിച്ചു. (‘വരുവാനുള്ള കാര്യങ്ങളുടെ ദൃഷ്ടാന്തമായിരുന്നു‘ യോശുവ എന്ന് ഓർക്കുക). മഹാപുരോഹിതനായ യോശുവ രാജ കിരീടം ധരിച്ചപ്പോൾ ഭാവിയിൽ രാജാവും പുരോഹിതനും ഒരു വ്യക്തി തന്നെയാകുന്നത് മുൻ കണ്ടു – അതായത് രാജ സിംഹാസനത്തിലെ പുരോഹിതൻ. സെഖര്യാവ പിന്നെയും എഴുതി, ശാഖയുടെ പേർ ‘യോശുവ‘ എന്നാണ്. അതിന്റെ അർത്ഥം എന്ത്?

 ‘യോശുവ‘, ‘യേശു‘ എന്ന പേരുകൾ

ബൈബിൾ തർജ്ജിമയുടെ ചരിത്രം നാം മനസ്സിലാക്കേണ്ടതുണ്ട്. എബ്രായ വേദങ്ങൾ മൂലഭാഷയിൽ നിന്ന് ഗ്രീക്കിലേക്ക് 250 ബി സിയിലാണ് തർജ്ജിമ ചെയ്തത്. ഇതിനെ സെപ്റ്റുവജിന്റെ അല്ലെങ്കിൽ എൽ എക്സ് എക്സ് എന്ന് വിളിച്ചിരുന്നു. ഇന്നും വായിക്കപ്പെടുന്ന എൽ എക്സ് എക്സിൽ ‘ക്രിസ്തു‘ എങ്ങനെയാണ് ഉപയോഗിക്കപ്പെട്ടിരുന്നത് എന്ന് നാം കണ്ടു. അതേ രീതിയിൽ ‘യോശുവായെ‘ പറ്റിയും പരിശോധിക്കാം.

‘യോശുവ‘ = ‘യേശു‘. രണ്ടും ‘Yhowshuwa’ എന്ന എബ്രായ പദത്തിൽ നിന്നാണ് വരുന്നത്

എബ്രായ മൂല ഭാഷയിലെ ‘Yhowshuwa’ എന്ന വാക്കിന്റെ ലിപ്യന്തരണമാണ് യോശുവ (മലയാളം). 520 ബി സി യിൽ എബ്രായ ഭാഷയിൽ സെഖര്യാവ് ‘യോശുവ‘ എന്ന് എഴുതിയിരിക്കുന്നത് എങ്ങനെയെന്ന് #1 ൽ നാം കണ്ടു. അത് [മലയാളത്തിൽ] ‘യോശുവ‘ എന്ന് ലിപ്യന്തരണം ചെയ്തിരിക്കുന്നു (#1=> #3). യോശുവ എന്ന് മലയാളത്തിൽ ഉള്ളത് പോലെ തന്നെയാണ് Yhowshuwa’ എന്നത് എബ്രായത്തിൽ ഉള്ളത്. 250 ബി സി യിൽ എൽ എക്സ് എക്സ് എബ്രായ ഭാഷയിൽ നിന്ന് ഗ്രീക്കിലേക്ക് തർജ്ജിമ ചെയ്തപ്പോൾ Yhowshuwa എന്ന വാക്ക് Iesous എന്ന് ലിപ്യന്തരണം ചെയ്തു (#1=>#2). എബ്രായത്തിൽ ‘Yhowshuwa’  എന്ന വാക്ക് പോലെ തന്നെയാണ് ഗ്രീക്കിൽ Iesous. ഗ്രീക്ക് മലയാളത്തിലേക്ക് തർജ്ജിമ ചെയ്തപ്പോൾ Iesous ‘യേശു‘ എന്ന് ലിപ്യന്തരണം ചെയ്തിരിക്കുന്നു (#2 => #3). ഗ്രീക്കിൽ Iesous ഉള്ളത് പോലെ തന്നെയാണ് മലയാളത്തിൽ യേശു എന്നത്.

എബ്രായത്തിൽ സംസാരിക്കുമ്പോൾ യേശുവിനെ Yhowshuwa എന്ന് വിളിച്ചിരുന്നു എന്നാൽ ഗ്രീക്ക് പുതിയ നിയമത്തിൽ തന്റെ പേർ ‘Iesous’ എന്ന് എഴുതിയിരിക്കുന്നു, അതായത് ഗ്രീക്ക് പഴയ നിയമമായ എൽ എക്സ് എക്സിൽ ആ പേര് എഴുതിയിരിക്കുന്നത് പോലെ തന്നെ. പുതിയ നിയമം ഗ്രീക്കിൽ നിന്ന് മലയാളത്തിലേക്ക് (#2 => #3) തർജ്ജിമ ചെയ്തപ്പോൾ ‘Iesous’ എന്ന പേര് ‘യേശു‘ എന്ന് ലിപ്യന്തരണം ചെയ്തിരിക്കുന്നു. അപ്പോൾ ‘യേശു‘ = ‘യോശുവ‘, ‘യേശു‘ ഗ്രീക്കിൽ നിന്നും, ‘യോശുവ‘ എബ്രായ ഭാഷയിൽ നിന്ന് നേരിട്ട് വരുന്നു.

ചുരുക്കത്തിൽ, നസ്രയനായ യേശുവും, 520 ബിസിയിലെ മഹാപുരോഹിതനായ യോശുവായും ഒരേ പേരിൽ വിളിക്കപ്പെട്ടിരുന്നു, അതായത് Yhowshuwa’ എന്ന് എബ്രായ മൂല ഭാഷയിലും ഗ്രീക്കിൽ ‘Iesous’ എന്നും വിളിച്ചു.

നസ്രയനായ യേശുവാണ് ശാഖ

ഇപ്പോൾ സെഖര്യാവിന്റെ പ്രവചനത്തിന് അർത്ഥമുണ്ട്. 520 ബി സിയിൽ നസ്രയനായ യേശുവിനെ ചൂണ്ടി കാണിക്കുന്ന ‘യേശു‘ എന്നായിരിക്കും വരുവാനുള്ള ശാഖയുടെ പേര് എന്ന് പ്രവചിച്ചു.

യിശായിയും, ദാവീദും യേശുവിന്റെ പൂർവ്വപിതാക്കന്മാർ ആയതുകൊണ്ട് അവൻ ‘യിശായിയുടെ കുറ്റിയിൽ നിന്നാണ് വരുന്നത്.‘ തന്നെ വ്യത്യസ്തനാക്കുന്ന നിലയിൽ യേശു ജ്ഞാനവും അറിവും ഉള്ളവനായിരുന്നു. തന്നെ വിമർശിക്കുന്നവരും, അനുഗമിക്കുന്നവരും ഒരു പോലെ സ്വാധീനിക്കപ്പെടത്തക്കവണ്ണം സാമർത്ഥ്യവും, ഉൾകാഴ്ചയും ഉള്ളവനായിരുന്നു അവൻ. സുവിശേഷങ്ങളിലെ തന്റെ അത്ഭുതങ്ങളിലൂടെ പ്രകടിപ്പിക്കപ്പെട്ട തന്റെ ശക്തി അവഗണിക്കുവാൻ കഴിയാത്തതാണ്. ഒരു വ്യക്തിക്ക് വേണമെങ്കിൽ വിശ്വസിക്കാതെയിരിക്കാം എന്നാൽ അവഗണിക്കുവാൻ കഴിയുകയില്ല. ഈ ശാഖയിൽ  നിന്ന് വരുമെന്ന് യെശയ്യാവ് പ്രവചിച്ച ജ്ഞാനവും, ശക്തിയും എന്ന വിശിഷ്ടമായ ഗുണങ്ങൾ യേശുവിന് ഉണ്ടായിരുന്നു.

നസ്രയനായ യേശുവിന്റെ ജീവിതത്തെ പറ്റി ചിന്തിക്കുക. താൻ രാജാവാണെന്ന് യേശു വാദിച്ചിരുന്നു. ഇതാണ് ‘ക്രിസ്തുവിന്റെ‘ അർത്ഥം. എന്നാൽ താൻ ഭൂമിയിൽ ആയിരുന്നപ്പോൾ ചെയ്തത് ഒരു പുരോഹിതന്റെ കർത്തവ്യമാണ്. ഒരു പുരോഹിതൻ ജനങ്ങൾക്ക് വേണ്ടി യാഗം കഴിക്കും. യേശുവിന്റെ മരണം വളരെ പ്രധാനമായിരുന്നു, കാരണം നമുക്ക് വേണ്ടിയുള്ള യാഗമായിരുന്നത്. അവന്റെ മരണം ഒരു വ്യക്തിയുടെ പാപത്തിന്റെ പരിഹാരമാണ്. യേശു മരിച്ച്, എല്ലാ പാപങ്ങൾക്കും മറുവിലയായപ്പോൾ സെഖര്യാവ് പ്രവചിച്ച പോലെ തന്നെ ‘ഒരു ദിവസം കൊണ്ട്‘ ദേശത്തിന്റെ പാപം യഥാർത്ഥത്തിൽ മാറി പോയി. താൻ ഒരു ‘ക്രിസ്തു/രാജാവ്‘ എന്ന് സാധാരണയായി അറിയപ്പെടുന്നുവെങ്കിലും തന്റെ മരണം കൊണ്ട് ഒരു പുരോഹിതന്റെ കർത്തവ്യം എല്ലാം താൻ ചെയ്തു. തന്റെ പുനരുത്ഥാനത്തിലൂടെ മരണത്തിന്മേലുള്ള തന്റെ അധികാരവും, ശക്തിയും പ്രകടിപ്പിച്ചു. രണ്ട് കർത്തവ്യങ്ങളെയും താൻ ഒരുമിച്ചു കൊണ്ടുവന്നു. ദാവീദ് പണ്ട് കാലത്ത് തന്നെ ‘ക്രിസ്തു‘ എന്ന് വിളിച്ച ശാഖ തന്നെ പുരോഹിതനായ രാജാവ്. തന്റെ ജനനത്തിന് 500 വർഷങ്ങൾക്ക് മുമ്പ് തന്നെ തന്റെ പേര് സെഖര്യാവ് പ്രവചിച്ചിരുന്നു.

പ്രവചന തെളിവ്

യേശുവിന്റെ കാലത്ത് ഇന്നത്തെ പോലെ തന്നെ തന്റെ അധികാരത്തെ ചോദ്യം ചെയ്തിരുന്ന വിമർശകർ ഉണ്ടായിരുന്നു. യേശുവിനെ മുൻ കണ്ടു എന്ന് വാദിച്ച പ്രവാചകന്മാരിലേക്ക് ചൂണ്ടി കാണിക്കുന്നതായിരുന്നു തന്റെ ഉത്തരം. തന്നെ എതിർത്തവരോട് ഉത്തരം പറഞ്ഞതിന്റെ ഒരു ഉദാഹരണം താഴെ കൊടുക്കുന്നു:

… തിരുവെഴുത്തുകൾ എനിക്ക് സാക്ഷ്യം പറയുന്നു….

യോഹന്നാൻ 5: 39

മറ്റ് വാക്കുകളിൽ, തന്റെ ജീവിതത്തെ കുറിച്ച് വർഷങ്ങൾക്ക് മുമ്പ് എബ്രായ വേദങ്ങളിൽ പ്രവചിച്ചിരുന്നു എന്ന് യേശു വാദിച്ചു. മാനുഷീക ബുദ്ധി കൊണ്ട് ഭാവി കാണുവാൻ കഴിയാത്തതു കൊണ്ട് ദൈവീക പദ്ധതി പ്രകാരമാണ് മനുഷരാശിക്ക് വേണ്ടി താൻ വന്നത് എന്നതിന്റെ തെളിവാണിത് എന്ന് യേശു പറഞ്ഞു. ഇത് തെളിയിക്കുവാൻ എബ്രായ വേദങ്ങൾ ഇന്ന് നുമുക്ക് ലഭ്യമാണ്.

എബ്രായ പ്രവാചകന്മാർ ഇന്നു വരെ പ്രവചിച്ചത് ചുരുക്കത്തിൽ നോക്കാം. മനുഷ്യ ചരിത്രത്തിന്റെ തുടക്കത്തിൽ തന്നെ യേശുവിന്റെ വരവിനെ പറ്റി പറഞ്ഞിരിക്കുന്നു. യേശു എവിടെ യാഗമാകും എന്നത് അബ്രഹാം മുൻ പറഞ്ഞു. വർഷത്തിലെ ഏത് ദിവസം യാഗമാകും എന്നത് പെസഹ മുന്നറിയിച്ചു. വരുവാനുള്ള രാജാവിനെ പറ്റി മുന്നറിയിക്കുവാൻ ‘ക്രിസ്തു‘ എന്ന ശീർഷകം സങ്കീർത്തനം 2ൽ ഉപയോഗിച്ചിരിക്കുന്നത് നാം കണ്ടു. തന്റെ കുലം, പുരോഹിത കർത്തവ്യം, പേര് എല്ലാം മുന്നറിയിച്ചിരിക്കുന്നത് നാം കണ്ടു. നസ്രയനായ യേശുവിന്റെ ജീവിതത്തെ കുറിച്ച് ഇത്ര അധികം പ്രവാചകന്മാർ പ്രവചിച്ചിരിക്കുന്നു, ഇതേ പോലെ പ്രവചനം ഉള്ള മറ്റ് ആരെയെങ്കിലും നിങ്ങൾക്ക് ചരിത്രത്തിൽ കാണുവാൻ സാധിക്കുമോ?

ഉപസംഹാരം: എല്ലാവർക്കും ജീവ വൃക്ഷം വാഗ്ദത്തം ചെയ്തിരിക്കുന്നു

ബൈബിളിന്റെ അവസാന അദ്ധ്യായം വരെ ആൽമരം പോലെയുള്ള അനശ്വരമായതും നിലനിൽക്കുന്നതുമായ മരത്തിന്റെ ചിത്രം കാണുന്നു. ‘ജീവ ജല നദിയുള്ള‘ ഭാവിയിലെ പുതിയ ഭൂമിയും കാണുന്നു.

2 നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടുവിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു.

വെളിപ്പാട് 22:2

നിങ്ങൾ ഉൾപ്പടെയുള്ള എല്ലാ ജാതികളെയും മരണത്തിൽ നിന്നുള്ള വിടുതലും, ജീവ വൃക്ഷത്തിന്റെ സമൃത്ഥിയും അനുഭവിക്കുവാൻ അഹ്വാനിക്കുന്നു. എന്നാൽ ശാഖ ആദ്യം ‘മുറിക്കപ്പെടേണ്ടതിന്റെ‘ ആവശ്യകത പ്രവാചകന്മാർ പ്രവചിക്കുന്നു. അത് നാം അടുത്ത ലേഖനത്തിൽ കാണുന്നു.

Leave a Reply

Your email address will not be published. Required fields are marked *