കാളി, മരണം, പെസഹ അടയാളവും

മരണദേവത എന്നാണ് കാളി സാധാരണയായി അറിയപ്പെടുന്നത്, എന്നാൽ സമയം എന്ന് അർത്ഥം വരുന്ന കൽ  എന്ന സംസ്കൃത പഥത്തിൽ നിന്നാണ് ഈ വാക്ക് ഉൽഭവിച്ചിരിക്കുന്നത്. കാളിയുടെ രൂപങ്ങൾ എല്ലാം ഭയപ്പെടുത്തുന്നതാണ് കാരണം മുറിക്കപ്പെട്ട തലകളുടെ മാലയും, മുറിക്കപ്പെട്ട കൈകളുടെ പാവാടയും ധരിച്ച്, രക്തം വാർന്നൊലിക്കുന്നതും, ഉടൻ മുറിക്കപ്പെട്ടതുമായ തല കൈയ്യിൽ പിടിച്ച്, തന്റെ ഭർത്താവായ ശിവന്റെ വശംവദനായ ശരീരത്തിൻ മേൽ ഒരു പാദം വച്ചുമാണ് അവളെ ചിത്രീകരിച്ചിരിക്കുന്നത്. എബ്രായ വേദമായ ബൈബിളിലെ മറ്റൊരു മരണത്തിന്റെ കഥ ഓർമ്മിപ്പിക്കുവാൻ കാളി നമ്മെ സഹായിക്കുന്നു.

മുറിക്കപ്പെട്ട തലകളാൽ അലങ്കരിക്കപ്പെട്ടും വശംവദനായ ശിവന്റെ മേൽ കാൽ വച്ച് നിൽക്കുന്നതുമായ കാളി

പുരാണ ഇതിഹാസങ്ങൾ പ്രകാരം മഹിഷാസുര എന്ന ഭൂത രാജാവ് ദൈവങ്ങളുടെ എതിരെ യുദ്ധം പ്രഖ്യാപിച്ചു. അപ്പോൾ അവർ അവരുടെ സത്തുകളിൽ നിന്ന് കാളിയെ സൃഷ്ടിച്ചു. കാളി തന്റെ വഴിയിൽ ഉള്ളവരെയെല്ലാം തകർത്തും കൊണ്ട്, വലിയ രക്ത ചൊരിച്ചിലോട് കൂടെ ദുഷ്ടസൈന്യത്തെ നിഷ്ഠൂരമായി ചീന്തി കളഞ്ഞു. ഭൂതരാജാവായ മഹിഷാസുരമായുള്ള ഏറ്റുമുട്ടലായിരുന്നു അവളുടെ യുദ്ധത്തിന്റെ ഉച്ചസ്ഥിതി, ഇവിടെ ഉഗ്രമായ ഒരു ഏറ്റുമുട്ടലിൽ അവൻ തകർക്കപ്പെട്ടു. കാളി തന്റെ ശത്രുക്കളുടെ ശരീരഭാഗങ്ങൾ എല്ലാം മുറിച്ചു, എന്നാൽ ഈ രക്തത്തിനാൽ അവൾ മത്തു പിടിച്ച് കൊലയും നശീകരണവും നിർത്തുവാൻ കഴിയാതെ മുമ്പോട്ട് പോയി. അവളെ ഇതിൽ നിന്ന് എങ്ങനെ പിന്തിരിപ്പിക്കണം എന്ന് ദൈവങ്ങൾ ആലോചിച്ച് കുഴഞ്ഞപ്പോൾ ശിവൻ യുദ്ധഭൂമിയിൽ പോയി അനങ്ങാതെ കിടക്കുവാൻ സ്വയം സന്നദ്ധനായി. കാളി തന്റെ ശത്രുക്കളുടെ തലകളും കൈകളും ധരിച്ച് മുമ്പോട്ട് വരുമ്പോൾ അനങ്ങാതെ കിടക്കുന്ന ശിവന്റെ മേൽ കാൽ വച്ച് അവനെ നോക്കി, അപ്പോൾ അവൾക്ക് സുബോധം തിരികെ ലഭിക്കുകയും നാശം വിതക്കുന്നത് അവസാനിപ്പിക്കുകയും ചെയ്തു.

എബ്രായ വേദത്തിലെ പെസഹ എന്ന സംഭവം കാളിയുടെയും ശിവന്റെയും കഥയുമായി സാമ്യമുണ്ട്. ഒരു ദുഷ്ടനായ രാജാവിനോടുള്ള എതിർപ്പിൽ ഒരു ദൂതൻ കാളിയെ പോലെ അനേക മരണം കൊണ്ടു വന്നു എന്ന് പെസഹ എന്ന സംഭവത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. കാളിയെ തടയുവാൻ ശിവൻ നിസ്സഹായ അവസ്ഥയിൽ വന്നതുപോലെ നിസ്സഹായനായ ആടിനെ യാഗം കഴിച്ച വീടുകളിൽ നിന്നെല്ലാം ഈ മരണ ദൂതൻ തടയപ്പെട്ടിരുന്നു. അഹന്തയെ പിടിച്ചടക്കുന്നതിനോട് കാളിയുടെ കഥ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഋഷിമാർ പറഞ്ഞിരിക്കുന്നു. നസ്രയനായ യേശു അല്ലെങ്കിൽ യേശുസത്സങ്ങിന്റെ വരവും, അഹന്തയെ പിടിച്ചടക്കുന്ന തന്റെ താഴ്മയും, നമുക്ക് വേണ്ടി യാഗമായതിനെയും എല്ലാം ഈ പെസഹ എന്ന സംഭവം ചൂണ്ടി കാണിക്കുന്നു. പെസഹ എന്ന സംഭവം അറിഞ്ഞിരിക്കേണ്ടതാണ്.

പെസഹ  പുറപ്പാട്

യേശുവിന്റെ യാഗത്തെ ചൂണ്ടി കാണിക്കുന്ന ഒരു അടയാളമാണ് അബ്രഹാം തന്റെ മകനെ യാഗം കഴിക്കുന്ന സംഭവം എന്ന് നാം കണ്ടു. അബ്രഹാമിന് ശേഷം ഇസഹാക്കിന്റെ സന്തതികൾ ഇസ്രയേൽ എന്ന വലിയ ജാതിയായി എന്നാൽ അവർ മിസ്രയേമിൽ അടിമകളായി.

എബ്രായ വേദത്തിലെ പുറപ്പാട് എന്ന പുസ്തകത്തിൽ മോശെ എന്ന യിസ്രയേല്ല്യ നേതാവിന്റെ കഠിനയത്നത്തെ നാം കാണുന്നു. ഏകദേശം 1500 ബി സി യിൽ അബ്രാഹാമിന് ശേഷമുള്ള 500 വർഷങ്ങൾക്ക് ശേഷം മോശെ യിസ്രയേൽ ജനത്തെ എങ്ങനെ അടിമത്തത്തിൽ നിന്ന് പുറത്തുകൊണ്ട് വന്നു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. മിസ്രയേമ്യ ഭരണാധികാരിയായ ഫറവോനെ നേരിടുവാൻ സൃഷ്ടിതാവായ ദൈവം മോശെയോട് കല്പിച്ചു, പരിണിതഫലമായി മോശെയും ഫറവോനും തമ്മിൽ ഇടച്ചിൽ ഉണ്ടാകുകയും മിസ്രയേമിൽ ഒമ്പത് ബാധകൾ നാശം വിതക്കുകയും ചെയ്തു. എന്നാൽ ഇസ്രയേൽ ജനത്തെ വിട്ടയക്കുവാൻ ഫറവോൻ തയ്യാറായില്ല ആയതിനാൽ ദൈവം പത്താമത്തേതും, അവസാനത്തേതുമായ ബാധ അയക്കുവാൻ തീരുമാനിച്ചു. പത്താമത്തെ ബാധയുടെ പൂർണ്ണ രേഖ ഇവിടെ കൊടുത്തിരിക്കുന്നു.

പത്താമത്തെ ബാധയായി, ഒരു സംഹാര ദൂതനോട് (ആത്മാവ്) മിസ്രയേമിലെ എല്ലാ ഭവനങ്ങളിലൂടെ കടക്കുവാൻ ദൈവം കല്പിച്ചു. ആടിനെ യാഗം കഴിച്ച് അതിന്റെ രക്തം അവരുടെ വീടുകളുടെ കട്ടളകാലിന്മേൽ പുരട്ടാതെ, വീടിനുള്ളിൽ തന്നെ പാർക്കാത്ത എല്ലാ വീടുകളിലെയും ആദ്യജാതന്മാർ ആ പ്രത്യേക രാത്രിയിൽ മരിച്ചു പോകും. ഇത് അനുസരിക്കാതെയും, ആടിന്റെ രക്തം കട്ടളകാലിന്മേൽ പുരട്ടാതെയും ഇരുന്നാൽ ഫറവോന്റെ ഏറ്റവും വലിയ തകർച്ചയായിരിക്കും അതായത് തന്റെ പിൻഗാമിയായ ആദ്യജാതൻ മരിക്കും. ആടിന്റെ രക്തം കട്ടളകാലിന്മേൽ പുരട്ടാതെ ഇരുന്നാൽ മിസ്രയേമിലെ എല്ലാ വീടുകളിലെയും ആദ്യജാതന്മാർ മരിക്കും. മിസ്രയീം ഒരു ദേശീയ ദുരന്തമാണ് നേരിട്ടത്.

എന്നാൽ ആടിനെ യാഗം കഴിച്ചും, അതിന്റെ രക്തം കട്ടളകാലിന്മേൽ പുരട്ടുകയും ചെയ്ത വീടുകളിലെ ജനം സുരക്ഷിതരായിരിക്കും എന്ന് വാഗ്ദത്തം ചെയ്തു. മരണ ദൂതൻ ആ വീടിനെ കടന്നു പോകും. ആ ദിനത്തെ പെസഹഎന്നാണ് അറിയപ്പെട്ടത്. (കാരണം ആടിന്റെ രക്തം പുരട്ടിയ എല്ലാ ഭവനങ്ങളെയും മരണം കടന്നു പോയി).

പെസഹ എന്ന അടയാളം

കതകിന്മേൽ പുരട്ടിയ രക്തം മരണദൂതന് ഒരു അടയാളമായിരുന്നു എന്ന് ഈ കഥ കേട്ടവർ കരുതും. എന്നാൽ 3500 വർഷങ്ങൾക്ക് മുമ്പ് എഴുതിയ വിവരണങ്ങൾ നമുക്ക് നോക്കാം.

ദൈവം മോശെയോട്… “ഞാൻ യഹോവയാകുന്നു. നിങ്ങൾ പാർക്കുന്ന വീടുകളിന്മേൽ രക്തം നിങ്ങൾക്ക്(പെസഹ കുഞ്ഞാടിന്റെ) അടയാളമായിരിക്കും; ഞാൻ രക്തം കാണുമ്പോൾ നിങ്ങളെ ഒഴിഞ്ഞു കടന്നു പോകു.“

പുറപ്പാട് 12: 13

രക്തം കാണുമ്പോൾ മരണം മാറി പോകും എന്ന് ദൈവം കണ്ടപ്പോൾ കതകിന്മേൽ രക്തം പുരട്ടുവാൻ ദൈവം പറഞ്ഞു, എന്നാൽ, രക്തം ദൈവത്തിന് ഒരു അടയാളമായിരുന്നില്ല. രക്തം “നിങ്ങൾക്ക് ഒരു അടയാളം“ (ജനത്തിന്) ആയിരിക്കും എന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു. ഈ വിവരണം വായിക്കുന്ന നമുക്കോരോരുത്തർക്കും ഇത് ഒരു അടയാളമാണ്. എന്നാൽ അത് എങ്ങനെയാണ് അടയാളമാകുന്നത്?പിന്നീട് ദൈവം അവരോട് ഇങ്ങനെ കല്പിച്ചു:

27 മിസ്രയീമ്യരെ ദണ്ഡിപ്പിക്കയിൽ മിസ്രയീമിലിരുന്ന യിസ്രായേൽമക്കളുടെ വീടുകളെ ഒഴിഞ്ഞു കടന്നു നമ്മുടെ വീടുകളെ രക്ഷിച്ച യഹോവയുടെ പെസഹയാഗം ആകുന്നു ഇതു എന്നു നിങ്ങൾ പറയേണം. അപ്പോൾ ജനം കുമ്പിട്ടു നമസ്കരിച്ചു.

പുറപ്പാട് 12: 24-27

പെസഹ കുഞ്ഞാടുമായി യെഹൂദ മനുഷ്യൻ

എല്ലാ വർഷവും അതേ ദിനം പെസഹ പെരുനാൾ യിസ്രയേല്ല്യർ ആചരിക്കണം എന്ന് കല്പന ലഭിച്ചു. യെഹൂദാ കലണ്ടർ ഹിന്ദു കലണ്ടറിനെ പോലെ ലൂണാർ കലണ്ടറായിരുന്നു, ആയതിനാൽ പാശ്ചാത്യ കലണ്ടറുമായി അല്പം വ്യത്യസ്തമാണ്. പാശ്ചാത്യ കലണ്ടർ അനുസരിച്ച് പെരുനാൾ ദിനം മാറി കൊണ്ടിരിക്കും. എന്നാൽ ഇന്നെ ദിനം വരെ, 3500 വർഷങ്ങൾക്ക് ശേഷവും, യെഹൂദന്മാർ ഈ ദിനത്തിന്റെ ഓർമ്മയ്ക്കായും, അവർക്ക് ലഭിച്ച് കല്പന പ്രകാരവും വർഷത്തിന്റെ അതേ ദിനത്തിൽ പെസഹ പെരുനാൾ കൊണ്ടാടുന്നു.

പെസഹ എന്ന അടയാളം കർത്താവായ യേശുവിനെ ചൂണ്ടികാണിക്കുന്നു

ചരിത്രത്തിൽ നിന്ന് ഈ പെരുനാളിനെ പറ്റി നാം പഠിക്കുകയാണെങ്കിൽ അസാധാരണമായതൊന്ന് നമുക്ക് കാണുവാൻ കഴിയും. യേശുവിന്റെ അറസ്റ്റും കോടതി വിചാരണയും രേഖപ്പെടുത്തിയിരിക്കുന്ന സുവിശേഷങ്ങളിൽ നമുക്ക് ഇത് കാണുവാൻ കഴിയും. (ആദ്യത്തെ പെസഹയ്ക്കും ബാധകൾക്കും 1500 വർഷങ്ങൾക്ക് ശേഷം):

28 പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ. അപ്പോൾ സ്വർഗ്ഗത്തിൽനിന്നു; ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും എന്നൊരു ശബ്ദം ഉണ്ടായി:

യോഹന്നാൻ 18: 28

39 എന്നാൽ പെസഹയിൽ ഞാൻ നിങ്ങൾക്കു ഒരുത്തനെ വിട്ടുതരിക പതിവുണ്ടല്ലോ; യെഹൂദന്മാരുടെ രാജാവിനെ വിട്ടുതരുന്നതു സമ്മതമോ എന്നു ചോദിച്ചതിന്നു അവർ പിന്നെയും:

യോഹന്നാൻ 18: 39

മറ്റു വാക്കുകളിൽ പറഞ്ഞാൽ, യെഹൂദാ കലണ്ടർ അനുസരിച്ച് പെസഹ ദിനത്തിലാണ്  യേശുവിനെ അറസ്റ്റു ചെയ്തതും ക്രൂശിച്ചതും. യേശുവിന് കൊടുത്ത ഒരു തലകെട്ട്

 29 പിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു;
30 എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.

യോഹന്നാൻ 1: 29-30

പെസഹ എങ്ങനെ നമുക്ക് അടയാളം ആയിരിക്കുന്നു എന്ന് ഇവിടെ നാം കാണുന്നു. 1500 വർഷങ്ങൾക്ക് മുമ്പ് നടന്ന ആദ്യത്തെ പെസഹയുടെ ഓർമ്മയ്ക്കായി യെഹൂദന്മാർ ആടിനെ യാഗം കഴിക്കുന്ന അതേ ദിനത്തിൽ തന്നെ ‘ദൈവത്തിന്റെ കുഞ്ഞാടാകുന്ന‘ യേശു ക്രൂശിക്കപ്പെട്ടു (യാഗമായി). എല്ലാ വർഷവും ആവർത്തിച്ച് വരുന്ന രണ്ട് അവധികളുടെ വാർഷീക സമയം ഇത് വിവരിക്കുന്നു. മിക്കവാറും വർഷങ്ങളിലും ഈസ്റ്ററിന്റെ അതേ സമയത്ത് തന്നെയാണ് യെഹൂദന്മാരുടെ പെസഹ പെരുനാൾ നടക്കുന്നത് – ഒരു കലണ്ടർ പരിശോധിക്കുക. (യെഹൂദ കലണ്ടറിൽ എല്ലാ 19ആം വർഷത്തിലും ചന്ദ്ര ലക്ഷണം അനുസരിച്ചുള്ള അധി വർഷത്തിൽ ഒരു മാസം വ്യത്യാസം ഉണ്ട്). ഈസ്റ്റർ പെസഹയുടെ അടിസ്ഥാനത്തിൽ ആയതുകൊണ്ട് ഈസ്റ്റർ ഓരോ വർഷവും ചില ദിവസങ്ങൾ മാറി വരുന്നത്. പാശ്ചാത്യ കലണ്ടറിൽ നിന്ന് വ്യത്യസ്തമായ യെഹൂദാ കലണ്ടർ അനുസരിച്ചാണ് പെസഹയുടെ സമയം നിർണ്ണയിക്കുന്നത്.

 ‘അടയാളങ്ങൾ‘ എന്താണ് ചെയ്യുന്നത് എന്ന് ഒരു നിമിഷം ചിന്തിക്കൂ. ചുവടെ കൊടുത്തിരിക്കുന്ന അടയാളങ്ങൾ ശ്രദ്ധിക്കുക.

ഇന്ത്യയുടെ  അടയാളം

മക്ക്ഡൊണാൾഡിന്റെയും നൈക്കിയുടെയും വാണിജ്യ അടയാളങ്ങൾ

ഇന്ത്യയുടെ ഒരു അടയാളമാണ് കൊടി. ഓറഞ്ചും പച്ചയും വെള്ളയും നിറമുള്ള ഒരു ദീർഘചതുരം മാത്രമാണോ നാം ‘കാണുന്നത്.‘ അല്ല, കൊടി കാണുമ്പോൾ നാം ഇന്ത്യയെ ഓർക്കുന്നു. ‘സ്വർണ്ണനിറത്തിലുള്ള അർദ്ധവൃത്താകൃതി‘ കാണുമ്പോൾ നാം മക്ക്ഡൊണാൾഡ്സ് ഓർക്കും. നഡാലിന്റെ തലകെട്ടിൽ ഉള്ള ‘√’ അടയാളം നൈക്കിയുടെ അടയാളമാണ്. നഡാലിനെ കാണുമ്പോൾ തങ്ങളെ പറ്റി ചിന്തിക്കണം എന്ന് നൈക്കി ആഗ്രഹിക്കുന്നു. ആഗ്രഹിക്കുന്ന വസ്തുവിലേക്ക് നമ്മുടെ മനസ്സിനെ തിരിക്കുവാനുള്ള ചൂണ്ടുപലകയാണ് അടയാളങ്ങൾ.

അടയാളം ദൈവത്തിനല്ല, ജനങ്ങൾക്ക് ഉള്ളതാണെന്ന് എബ്രായ വേദത്തിൽ, പുറപ്പാടിലെ പെസഹയെ കുറിച്ചുള്ള വിവരണത്തിൽ വ്യക്തമായി പറയുന്നു. (എന്നാൽ ഇപ്പോഴും ദൈവം രക്ത അടയാളം അന്വേഷിക്കുകയും അത് ഉള്ള ഭവനങ്ങളെ കടന്നു പോകുകയും ചെയ്യുന്നു). എല്ലാ അടയാളങ്ങൾ പോലെ, പെസഹ കാണുമ്പോൾ നാം എന്ത് ചിന്തിക്കണം എന്നാണ് ദൈവം  ആഗ്രഹിക്കുന്നത്? യേശു യാഗമായതു പോലെ അന്നു  ആടുകളെ യാഗം കഴിച്ചത് കൊണ്ട്, ഇത് യേശുവിന്റെ യാഗത്തിലേക്കുള്ള ചൂണ്ടുപലകയാണ് (അടയാളമാണ്).

നമുക്ക് മനസ്സിലാക്കുവാൻ ചുവടെയുള്ള ചിത്രം കാണുക.  ഈ അടയാളം യേശുവിന്റെ യാഗം ചൂണ്ടി കാണിക്കുന്നു.

യെഹൂദ കലണ്ടറിലെ അതേ ദിനം

മറ്റുള്ളവർ ജീവിക്കേണ്ടതിന് കുഞ്ഞാട് ചാകുന്നു

യേശുവിന്റെ യാഗവും, പെസഹയും ഒരേ സമയമായത് ഒരു അടയാളമാണ്.

ആദ്യത്തെ പെസഹയിൽ, മനുഷ്യർ ജീവിച്ചിരിക്കേണ്ടതിന് ആടുകൾ യാഗമാക്കപ്പെടുകയും അതിന്റെ രക്തം ചീന്തപ്പെടുകയും ചെയ്തു. ആയതിനാൽ യേശുവിങ്കലേക്ക് ചൂണ്ടുന്ന ഈ അടയാളം പറയുന്നത്, നമുക്ക് ജീവൻ ലഭിക്കേണ്ടതിന് ‘ദൈവത്തിന്റെ കുഞ്ഞാട്‘യാഗമാക്കപ്പെടുകയും തന്റെ രക്തം ചീന്തപ്പെടുകയും ചെയ്തു.

അബ്രഹാമിന്റെ അടയാളത്തിൽ മോറിയ മല എന്ന സ്ഥലത്താണ് അബ്രഹാം തന്റെ മകനെ യാഗമാക്കുന്ന വിഷയത്തിൽ പരീക്ഷിക്കപ്പെട്ടത്. അബ്രഹാമിന്റെ മകൻ ജീവിക്കേണ്ടതിന് ഒരു ആട് യാഗമാക്കപ്പെട്ടു.

“അവൻ കരുതികൊള്ളും“

അതേ സ്ഥലം – പ്രധാനപ്പെട്ട സ്ഥലം
കുഞ്ഞാട് അറുക്കപ്പെട്ടു

അബ്രഹാമിന്റെ അടയാളം ഒരു സ്ഥലത്തിലേക്ക് ചൂണ്ടി കാണിക്കുന്നു

മോറിയ മല എന്ന അതേ സ്ഥലത്താണ്  യേശു യാഗമാക്കപ്പെട്ടത്. യേശുവിന്റെ മരണത്തിന്റെ അർത്ഥം നാം കാണേണ്ടതിന് ഈ സ്ഥലത്തിലേക്ക് ചൂണ്ടുന്നതാണ് അബ്രഹാമിന്റെ അടയാളം. പെസഹയിൽ യേശുവിന്റെ യാഗത്തിലേക്കുള്ള മറ്റൊരു ചൂണ്ടുപലക കാണുന്നു – അതായത് വർഷത്തിലെ ഒരെ ദിനം.  യാദൃച്ഛീക സംഭവം അല്ല ഇത് എന്ന് കാണിക്കുവാൻ – യേശുവിന്റെ യാഗത്തിലേക്ക് ചൂണ്ടി കാണിക്കുവാൻ – ഒരു ആടിന്റെ യാഗം ഒരു പ്രാവശ്യം കൂടി ഉപയോഗിച്ചിരിക്കുന്നു. എബ്രായ വേദപുസ്തകത്തിലെ രണ്ട് പ്രധാന പെരുനാളുകൾ രണ്ട് തരത്തിൽ (സ്ഥലവും സമയവും) യേശുവിന്റെ യാഗത്തിലേക്ക് ചൂണ്ടി കാണിക്കുന്നു. ഇത്ര നാടകീയമായ സമാന്തരമായ സംഭവങ്ങൾ ഉള്ള ഒരു വ്യക്തിയുടെ മരണം ചരിത്രത്തിൽ വേറെ ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങൾക്ക് തോന്നുന്നുവോ?

യേശുവിന്റെ യാഗം ദൈവത്തിന്റെ പദ്ധതിയും അവനാൽ നിയോഗിക്കപ്പെട്ടതുമാണെന്ന് ധൈര്യമായി പറയുവാനായി ഈ അടയാളങ്ങൾ നൽകപ്പെട്ടിരിക്കുന്നത്. യേശുവിന്റെ യാഗം നമ്മെ മരണത്തിൽ നിന്ന് വിടുവിക്കുകയും പാപങ്ങൾ ശുദ്ധീകരിക്കുകയും ചെയ്യുന്നു – അത് സ്വീകരിക്കുന്ന എല്ലാവർക്കും ദൈവത്തിൽ നിന്നുള്ള ദാനമാണ് എന്ന് മനസ്സിലാക്കുവാനുള്ള ചിത്രീകരണമാണ് ഈ അടയാളങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *