മോക്ഷം എന്ന വാഗ്ദത്തം – ആദ്യം മുതൽ തന്നെ

തങ്ങളെ ആദ്യം സൃഷ്ടിച്ച നിലയിൽ നിന്ന് മനുഷ്യ രാശി എങ്ങനെ വീണു പോയി എന്ന് നമുക്ക് അറിയാം. ആദ്യം മുതൽ ദൈവത്തിന് ഉണ്ടായിരുന്ന പദ്ധതിയുമായി വേദപുസ്തകം മുമ്പോട്ട് പോകുന്നു. ആദ്യം തന്നെ പറഞ്ഞ ഒരു വാഗ്ദത്തത്തെ ആശ്രയിച്ചാണ് ഈ പദ്ധതി. ഇതേ പദ്ധതിയാണ് പുരുഷസൂക്തത്തിൽ പ്രതിഫലിച്ചിരിക്കുന്നത്

വേദപുസ്തകം – ശരിക്കുമുള്ള പുസ്തകശാല

ഈ വാഗ്ദത്തിന്റെ പ്രാധാന്യത മനസ്സിലാക്കുവാൻ വേദപുസ്തകത്തിലെ ചില അടിസ്ഥാന സത്യങ്ങൾ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇത് ഒരു പുസ്തകമാണെങ്കിലും, ഒരു ചലിക്കുന്ന പുസ്തകശാലയായി അതിനെ കണക്കാക്കുന്നതായിരിക്കും ഉത്തമം. കാരണം 1500 വർഷങ്ങൾ കൊണ്ട് വിവിധ എഴുത്തുകാർ എഴുതിയ പുസ്തകങ്ങളുടെ ഒരു സമാഹാരമാണ് ഇത്. ഇന്ന്, ഈ പുസ്തകങ്ങൾ എല്ലാം ചേർത്ത് വച്ച് വേദപുസ്തകം എന്ന ഒറ്റ പുസ്തകം ആക്കിയിരിക്കുന്നു. ലോകത്തിലെ പ്രധാനപ്പെട്ട പുസ്തകങ്ങളിലൊന്നായ റിഗ് വേദ പോലെ തന്നെ വേദപുസ്തകവും ഇതിനാൽ വ്യത്യസ്തമാണ്. ഇതിന് വിവിധ എഴുത്തുകാർ ഉണ്ട് എന്ന പ്രത്യേകത കൂടാതെ വേദപുസ്തകത്തിലെ വിവിധ പുസ്തകങ്ങളിൽ പ്രസ്താവനകൾ, പ്രഖ്യാപനങ്ങൾ, പ്രവചനങ്ങൾ ഉണ്ട്, പിന്നീട് എഴുത്തുകാർ അത് എടുത്തു പറയുകയും ചെയ്യുന്നു. ഒരു എഴുത്തുകാരനോ അല്ലെങ്കിൽ തമ്മിൽ പരിചയമുള്ള എഴുത്തുകാരോ ചേർന്ന് ഈ പുസ്തകം എഴുതിയാൽ ഇത് ഒരു വ്യത്യസ്ത പുസ്തകം ആകുകയില്ലായിരുന്നു. നൂറു കണക്കിന് അല്ലെങ്കിൽ ആയിര കണക്കിന് വർഷങ്ങൾ അകലെ ജീവിച്ചവരാണ് എഴുത്തുകാർ എല്ലാം, കൂടാതെ വിവിധ സംസ്കാരങ്ങൾ, ഭാഷകൾ, സാമൂഹിക നിലവാരങ്ങൾ, എഴുത്തു ശൈലികൾ ഉള്ളവരായിരുന്നു അവർ. എന്നാൽ പിന്നീടുള്ള എഴുത്തുകാർ ഈ സന്ദേശങ്ങൾ മെച്ചപ്പെടുത്തി എടുക്കുകയോ, പ്രവചനങ്ങൾ നിറവേറി എന്നത് വേദപുസ്തകത്തിന് പുറത്തുള്ള ചരിത്ര പുസ്തകങ്ങളിൽ നിന്ന് ഉറപ്പിക്കുകയോ ചെയ്തു. ഇത് വേദപുസ്തകത്തെ വളരെ വ്യത്യസ്തമാക്കുന്നു – കൂടാതെ ഇത് വേദപുസ്തകത്തിലെ സന്ദേശം മനസ്സിലാക്കുവാൻ നമ്മെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഏകദേശം 200 ബി സിയിൽ എഴുതിയ പഴയനിയമത്തിന്റെ (യേശുവിന്റെ കാലഘട്ടത്തിന് മുമ്പുള്ളത്) കൈയെഴുത്തുകളാണ് ഇപ്പോൾ നിലവിലുള്ളത്, ആയതിനാൽ വേദപുസ്തകത്തിന്റെ മൂല ഗ്രന്ഥം തന്നെയാണ് മറ്റ് പുരാതന പുസ്തകങ്ങളെക്കാൾ ഉത്തമം.   

തോട്ടത്തിൽ കൊടുത്ത മോക്ഷം എന്ന വാഗ്ദത്തം

വേദപുസ്തകത്തിലെ ഉല്പത്തി പുസ്തകത്തിലെ  സൃഷ്ടിയുടെയും വീഴ്ചയുടെയും വിവരണത്തിന്റെ ആരംഭത്തിൽ തന്നെ പിന്നീടുള്ള ചില സംഭവങ്ങൾക്കായി ‘നോക്കി പാർക്കുന്നത്‘ കാണാം. മറ്റൊരു വാക്കിൽ പറഞ്ഞാൽ, അവസാനം വീക്ഷിച്ചു കൊണ്ട് തന്നെയാണ് ആദിയെ കുറിച്ചുള്ള വിവരണം എഴുതിയിരിക്കുന്നത്. പാമ്പാകുന്ന പിശാച്ച് മനുഷ്യനെ വീഴിച്ചതിന് ശേഷം ദൈവം അവനെ നേരിടുന്നു, ഇവിടെ നമുക്ക് ഒരു വാഗ്ദത്തം കാണുവാൻ കഴിയുന്നു.

 “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.”

ഉല്പത്തി 3: 15

ഭാവിയിൽ വരുന്ന അഞ്ച് വ്യത്യസ്ത വ്യക്തിത്വങ്ങളെ കുറിച്ച് പ്രവചനാത്മാവിൽ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിച്ച് വായിച്ചാൽ മനസ്സിലാക്കുവാൻ സാധിക്കും (അവിടെയെല്ലാം ഭാവി കാല പ്രയോഗങ്ങളാണ്  ഉപയോഗിച്ചിരിക്കുന്നത്). ആ വ്യക്തിത്വങ്ങളുടെ പേരുകൾ താഴെ കൊടുക്കുന്നു:

  1. ദൈവം /പ്രജാപതി
  2. സാത്താൻ/സർപ്പം
  3. സ്ത്രീ
  4. സ്ത്രീയുടെ സന്തതി
  5. സാത്താന്റെ സന്തതി

താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്ന് ഈ വ്യക്തിത്വങ്ങൾ എല്ലാം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കുവാൻ കഴിയും. തുടർന്ന് നൽകിയിരിക്കുന്ന ചിത്രം നോക്കുക.

ഉല്പത്തിയിലെ വാഗ്ദത്തിലെ വ്യക്തിത്വങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ

സാത്താനും, സ്ത്രീക്കും ‘സന്തതി ഉണ്ടാകും എന്ന് ദൈവം പറയുന്നു. സ്ത്രീയും സാത്താനും തമ്മിലും അവരുടെ സന്തതികൾ തമ്മിലും ‘ശത്രുത‘ അല്ലെങ്കിൽ വിദ്വേഷം ഉണ്ടായിരിക്കും.സാത്താൻ സ്ത്രീയുടെ സന്തതിയുടെ ‘കുതികാൽ തകർക്കും‘, അതെ സമയം സ്ത്രീയുടെ സന്തതി സാത്താന്റെ ‘തല തകർക്കും.‘

സന്തതിയെകുറിച്ചുള്ള നിഗമനങ്ങൾ – ‘അവൻ‘

ഇതുവരെ നാം മൂല വചനത്തിൽ നിന്ന് നോക്കികൊണ്ടിരിക്കുകയായിരുന്നു. ഇപ്പോൾ നാം ചില നിഗമനങ്ങളെ പരിശോധിക്കുവാൻ പോകുകയാണ്. ഇവിടെ സ്ത്രീയുടെ ‘സന്തതിയെ‘ ‘അവൻ‘ അല്ലെങ്കിൽ ‘അവന്റെ‘ എന്ന് സംബോധന ചെയ്തിരിക്കുന്നതിനാൽ ഏക മനുഷ്യനാണെന്ന് – ഒരു പുരുഷൻ എന്ന് മനസ്സിലാക്കുവാൻ കഴിയും. ഈ അറിവ് വച്ച് ചില വ്യാഖ്യാനങ്ങളെ നാം നിരാകരിക്കുകയാണ്. സന്തതിയെ ‘അവൻ‘ എന്ന് പറഞ്ഞിരിക്കുന്നത് കൊണ്ട് ‘അവൾ‘ അല്ല, ആയതിനാൽ ഒരു സ്ത്രീയല്ല. സന്തതിയെ ‘അവൻ‘ എന്ന് പറഞ്ഞിരിക്കുന്നത് കൊണ്ട് ഒരു രാജ്യമോ, കൂട്ടമോ, ജാതിയോ ആകുവാൻ സാദ്ധ്യതയുള്ള ‘അവർ‘ (ബഹുവചനം) അല്ല. അനേക നേരങ്ങളിൽ അനേക വിധങ്ങളിൽ ജനം കരുതുന്നത് ഉത്തരം ഒരു ‘അവരിൽ‘ അല്ലെങ്കിൽ ബഹുവചനത്തിൽ നിന്നുമാണ് വരുന്നത് എന്ന്. എന്നാൽ സന്തതി ‘അവൻ‘ ആയതുകൊണ്ട് സന്തതി എന്നത് ഒരു രാജ്യമോ, ഹിന്ദു, ബുദ്ധമതം, കിസ്ത്യാനിത്വം, മുസ്ലീം പോലെയുള്ള മതങ്ങളൊ, ഒരു ജാതിയോ അല്ല. സന്തതി ‘അവൻ‘ ആയതുകൊണ്ട് ‘അത്‘ അല്ല (സന്തതി ഒരു വ്യക്തിയാണ്). സന്തതി ഒരു സാഹിത്യം, ഉപദേശം, സാങ്കേതിക വിദ്യ, രാഷ്ട്രീയ രീതി, അല്ലെങ്കിൽ ഒരു മതം ആണെന്നുള്ള സകല നിഗമനങ്ങളെയും ഇത് നിരാകരിക്കുന്നു. ഇതു പൊലെയുള്ളത് ഈ ലോകത്തെ നേരെയാക്കും എന്ന് നാമും കരുതിയിരുന്നു. ‘ഇത്‘ നമ്മുടെ സാഹചര്യങ്ങളെ ശരിയാക്കും എന്നും നാം കരുതി ആയതിനാൽ നൂറ്റാണ്ടുകളായി ചിന്താകാരന്മാർ വിവിധ സാഹിത്യങ്ങൾ, ഉപദേശങ്ങൾ, വിദ്യാഭ്യാസ രീതികൾ, സാങ്കേതിക വിദ്യകൾ, രാഷ്ട്രീയ രീതികൾ, അല്ലെങ്കിൽ മതങ്ങൾ മുമ്പോട്ട് വച്ച് കൊണ്ടിരിക്കുന്നു. എന്നാൽ ഈ വാഗ്ദത്തം നമ്മെ തികച്ചും മറ്റൊരു ദിശയിലേക്കാണ് തിരിക്കുന്നത്. ദൈവത്തിന് മറ്റൊരു ചിന്തയാണ് മനസ്സിലുള്ളത് – ഒരു ‘അവൻ‘. ഈ ‘അവൻ‘ സർപ്പത്തിന്റെ തല തകർക്കും.

കൂടാതെ, ഇവിടെ പറഞ്ഞിട്ടില്ലാത്ത രസകരമായ ഒരു സംഭവമുണ്ട്. ദൈവം സ്ത്രീയ്ക്ക് സന്തതിയെ വാഗ്ദത്തം ചെയ്യുന്നതുപോലെ പുരുഷന് വാഗ്ദത്തം ചെയ്യുന്നില്ല. ഇത് തികച്ചും വ്യത്യസ്തമാണ് കാരണം വേദപുസ്തകത്തിലുടനീളവും, പുരാതനകാലം മുതലും പിതാക്കന്മാരിലൂടെയാണ് പുത്രന്മാർക്ക് ഊന്നൽ കൊടുത്തിരിക്കുന്നത്. എന്നാൽ ഇവിടെ ഒരു പുരുഷന് ഒരു സന്തതിയെ (ഒരു ‘അവൻ‘) വാഗ്ദത്തം ചെയ്യുന്നില്ല. ഒരു പുരുഷനെ പറ്റി ഒന്നും പറയാതെ സ്ത്രീയിൽ നിന്ന് ഒരു സന്തതി വരും എന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്.

ഇതിഹാസത്തിലും, ചരിത്രത്തിലും നിലനിന്നിരുന്ന മനുഷ്യരിൽ ഒരാൾക്ക് മാത്രമേ മാതാവുണ്ട് എന്നാൽ ശാരീരിക പിതാവില്ല എന്ന് അവകാശപ്പെടുവാൻ കഴിയുകയുള്ളു. കന്യകയിൽ  നിന്ന് – (അതായത് മാതാവ് ഉണ്ട് എന്നാൽ ശാരീരിക പിതാവില്ല), പിറന്നു എന്ന് പുതിയ നിയമം (വാഗ്ദത്തം നൽകിയതിന് ആയിരകണക്കിന് വർഷങ്ങൾക്ക് ശേഷം എഴുതിയത്) വാദിക്കുന്ന യേശുവാണിത് (യേശു സത്സങ്ങ്). കാലഘട്ടത്തിന്റെ ആദിയിൽ തന്നെ യേശുവിനെ കുറിച്ചാണോ പറഞ്ഞിരിക്കുന്നത്? സന്തതി ഒരു ‘അവനാണ്‘, ഒരു ‘അവളോ‘, ‘അതോ,‘ ‘അവരോ‘ അല്ല എന്ന ചിന്തയുമായി ഇത് ഒത്തു പോകും. ഈ വീക്ഷണത്തിൽ ചില കാര്യങ്ങൾ മനസ്സിലാക്കിയെടുക്കുവാൻ കഴിയും.

 ‘അവന്റെ കുതികാൽ തകർക്കും‘??

സാത്താൻ/സർപ്പം ‘അവന്റെ കുതികാൽ‘ തകർക്കും എന്നതിന്റെ അർത്ഥമെന്താണ്? ആഫ്രിക്കയിലെ കാടുകളിൽ ജോലി ചെയ്യുന്ന കാലത്താണ് എനിക്കിത് മനസ്സിലായത്. ചൂടു നിറഞ്ഞ അന്തരീക്ഷത്തിലും ഞങ്ങൾക്ക് കട്ടിയുള്ള ബൂട്ടുകൾ ഇടേണ്ടിയിരുന്നു – കാരണം വിഷമുള്ള പാമ്പുകൾ പുല്ലിനിടയിൽ ഒളിഞ്ഞു കിടക്കും, അത് കാലിൽ കടിക്കുവാൻ സാദ്ധ്യതയുണ്ട് – കടിച്ചാൽ മരിക്കും. എന്റെ ജോലിയുടെ ആദ്യ ദിവസം തന്നെ ഒരു പാമ്പിനെ ചവിട്ടേണ്ടതായിരുന്നു, ഞാൻ മരിക്കേണ്ടതായിരുന്നു. ഈ നിഗൂഡത എനിക്കിപ്പോഴാണ് മനസ്സിലായത്. ‘അവൻ‘ സർപ്പത്തെ തകർക്കും (നിന്റെ തല തകർക്കും), എന്നാൽ തന്റെ ജീവൻ അതിന് മറുവിലയായി കൊടുക്കേണ്ട വരും (അവന്റെ കുതികാൽ തകർക്കും). യേശുവിന്റെ യാഗത്തിലൂടെ കൈവരിച്ച വിജയത്തെ ഇത് കാണിക്കുന്നു

സർപ്പത്തിന്റെ സന്തതി?

ആരാണീ സാത്താന്റെ സന്തതി, മറ്റൊരു ശത്രു? ഇത് മുഴുവൻ വിവരിക്കുവാൻ നമുക്ക് ഇവിടെ അവസരമില്ല, വരുവാനുള്ള വ്യക്തിയെ പറ്റി ഒരു പുസ്തകത്തിൽ എഴുതിയിരിക്കുന്നു. ഈ വിവരണം നോക്കുക:

ഇനി സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും അവന്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ചു ഞങ്ങൾ നിങ്ങളോടു അപേക്ഷിക്കുന്നതു: കർത്താവിന്റെ നാൾ അടുത്തിരിക്കുന്നു എന്നുവെച്ചു നിങ്ങൾ വല്ല ആത്മാവിനോലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുതു. ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം. അവൻ ദൈവാലയത്തിൽ ഇരുന്നുകൊണ്ടു ദൈവം എന്നു നടിച്ചു, ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിന്നും മീതെ തന്നെത്താൻ ഉയർത്തുന്ന എതിരാളി അത്രേ.
(2 തെസ്സലോനീക്യർ 2: 1-4; 50 എ ഡിയിൽ പൗലോസ് എഴുതിയത്)

സ്ത്രീയുടെ സന്തതിയും സാത്താന്റെ സന്തതിയും തമ്മിലുള്ള യുദ്ധത്തിന്റെ നാൾ എണ്ണപ്പെട്ടിരിക്കുന്നു എന്ന വിവരം പിന്നീടുള്ള പുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. മനുഷ്യ ചരിത്രത്തിന്റെ ആദിയിൽ, ഉല്പത്തിയിലെ വാഗ്ദത്തത്തിൽ ചുരുക്കമായി മാത്രമേ വെളിപ്പെടുത്തിയിട്ടുള്ളു, ഇതിന്റെ പൂർത്തീകരണത്തിനായി കാത്തിരിക്കുന്നു. ചരിത്രത്തിന്റെ ഉച്ചസ്ഥിതിയായ ദൈവവും സാത്താനുമായുള്ള യുദ്ധനാൾ ഈ ആദ്യ പുസ്തകത്തിൽ തന്നെ മുമ്പുകൂട്ടി എഴുതിയിരിക്കുന്നു.

പുരാതന ഗാനമായ പുരുഷസൂക്തം നാം ഓടിച്ചൊന്ന് നോക്കി. ആ തികഞ്ഞ മനുഷ്യൻ _ പുരുഷൻ- അവൻ മാനുഷീക ശക്തിയാലല്ല വരുന്നത് – അവനെ കുറിച്ച് ഈ പാട്ടിൽ മുമ്പു കൂട്ടി പറഞ്ഞിട്ടുണ്ട്. ഈ മനുഷ്യൻ യാഗമാക്കപ്പെടും. കാലത്തിന്റെ അദിയിൽ തന്നെ ദൈവം ഇത് തന്റെ മനസ്സിൽ നിശ്ചയിച്ചിരുന്നു എന്ന് നാം കാണുന്നു. ഈ രണ്ട് പുസ്തകങ്ങൾ ഈ മനുഷ്യനെ പറ്റിയാണോ പറയുന്നത്? അതേ  എന്ന് ഞാനും വിശ്വസിക്കുന്നു. പുരുഷസൂക്തവും ഉല്പത്തിയും ഒരേ സംഭവം ഓർമ്മിപ്പിക്കുന്നു – അതായത്, ഏത് മതസ്തരായ മനുഷ്യന്റെയും പൊതുവായുള്ള ആവശ്യത്തിനായി, ദൈവം മനുഷ്യനായി ഇറങ്ങി വന്നു, ഈ മനുഷ്യൻ യാഗമാകണം എന്ന് ദൈവം തീരുമാനിച്ചിരുന്നു. ഈ വാഗ്ദത്തം റിഗ് വേദത്തിലും ബൈബിളിലും മാത്രമല്ല ഒരേ പോലെ കാണുന്നത്. ചരിത്രത്തിൽ ആദ്യം നടന്ന സംഭവമായത് കൊണ്ട് മറ്റ് പല സംഭവങ്ങൾക്കൊപ്പം ഇത് പറയപ്പെട്ടിരിക്കുന്നു, അത് നാം അടുത്തതായി കാണും.

Leave a Reply

Your email address will not be published. Required fields are marked *