അയോദ്ധ്യയിൽ നിലനിന്ന കലഹത്തെക്കാൾ അധികം കലഹം ജ്വലിപ്പിച്ചു കൊണ്ട് കരസേവകനായ യേശു

കയ്പ്പേറിയ അയോദ്ധ്യ കലഹം ദൂരെയുള്ള ന്യൂയോർക്ക് പട്ടണത്തിൽ കോളിളക്കം സൃഷ്ടിച്ചപ്പോൾ അത് ഒരു പ്രധാന സംഭവമായി മാറിയെന്ന് അസാം ന്യൂസ് പ്രസ്താവിച്ചു. അയോദ്ധ്യ പ്രശ്നം നൂറു കണക്കിന് വർഷങ്ങൾ പഴക്കമുള്ള രാഷ്ട്രീയം, ചരിത്രം, സാമൂഹിക-മത പരമായ അവകാശ പ്രശ്നമാണ്. ഈ സ്ഥലം രാമന്റെ ജന്മഭൂമിയായും, ബാബ്രി മസ്ജിദ് ഇരുന്ന സ്ഥലമായും അവകാശപ്പെടുന്നു.

ബാബ്രി മസ്ജിദിനെ കുറിച്ചുള്ള വിവരണത്തിൽ ആദ്യത്തെ മുഗൾ ചക്രവർത്തിയായ ബാബർ ഇത് 1528-29 ൽ പണിതു. എന്നാൽ നൂറ്റാണ്ടുകളായി ഇതിനെ പറ്റി ഒരു തർക്കം ഉണ്ട്, അതായത്, രാമന്റെ ജന്മസ്ഥലത്ത് ഉണ്ടായിരുന്ന അമ്പലത്തിന്റെ മുകളിലാണ് ബാബർ ഈ മസ്ജിദ് പണിതത് എന്ന് അനേകർ വിശ്വസിക്കുന്നു. ഈ കലഹം നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ അല്പം കുറഞ്ഞെങ്കിലും അനേക നേരത്ത് രൂക്ഷമായ പ്രശ്നങ്ങളും വെടിവയ്പ്പും ഉണ്ടായിട്ടുണ്ട്.

അയോദ്ധ്യയിലെ കരസേവകർ

1992 ൽ വിശ്വ ഹിന്ദു പരിഷത്തും (വിഎച്പി) ഭാരതീയ ജനത പാർട്ടിയും (ബിജെപി) 150000 കരസേവകർ അല്ലെങ്കിൽ മത പ്രവർത്തകരെ ചേർത്ത് ഒരു റാലി നടത്തി. ഈ റാലിയിൽ കരസേവകർ ബാബ്രി മസ്ജിദ് നശിപ്പിച്ചു കളഞ്ഞു. ഈ മോസ്ക് നശിപ്പിച്ചു കളഞ്ഞത് കൊണ്ടു ഇന്ത്യ മുഴുവൻ കലഹം പൊട്ടിപുറപ്പെട്ടു. ബോംബെയിൽ തന്നെ 2000 പേർ കൊല്ലപ്പെട്ടു.

അന്നു മുതൽ 2019 വരെ ഈ പ്രശ്നം കോർട്ടുകൾ കയറി ഇറങ്ങി, രാജ്യത്തിന്റെ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കി, വഴികളിൽ കലഹങ്ങൾ ഉണ്ടായി. രാമന്റെ അമ്പലം പണിയുവാനുള്ള കരസേവകരുടെ സന്നദ്ധത വിഎച്ച്പിയുടെ ആക്കം കൂട്ടി.

ഒടുവിൽ 2019ൽ സുപ്രീം കോർട്ട് അവസാനത്തെ വിധി പ്രഖ്യാപിച്ചു. ഈ സ്ഥലം ടാക്സ് റെക്കോർഡ് അനുസരിച്ച് സർക്കാരിന്റേതെന്ന് വിധി വന്നു. ഇത് ഹിന്ദു ആലയം പണിയുവാൻ ട്രസ്റ്റിന് ലഭിച്ചു എന്നും പറഞ്ഞു. സുന്നി സെൻട്രൽ വക്കഫ് ബോർഡിനു മോസ്ക് പണിയുവാൻ സർക്കാർ മറ്റൊരു സ്ഥലം വീതിച്ച് കൊടുക്കേണ്ട വന്നു. 

ഫെബ്രുവരി 5, 2020 ൽ ഇവിടെ ശ്രീ രാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് അയോദ്ധ്യയിൽ രാമന്റെ ആലയം പണിയും എന്ന് ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 5, 2020 ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി ഈ ആലയം പണി ഉത്ഘാടനം ചെയ്തു. ഈ ആലയം പണി തുടങ്ങിയപ്പോൾ മുതൽ ഉള്ള സമ്മർദ്ദമാണ് ന്യൂയോർക്ക് പട്ടണത്തിൽ അനുഭവപ്പെട്ടത്.

കരസേവക്  എന്ന പദം ഒരു സിക്ക് പദമാണ്, മതപരമായ കാര്യങ്ങൾ സ്വയം സന്നദ്ധരായി പ്രവർത്തിക്കുന്നവരെ വിളിക്കുന്നതാണ് ഈ പദം. ഈ പദം സംസ്കൃതത്തിലെ കർ (കരം), സേവക് (വേലക്കരൻ) എന്ന പദങ്ങളിൽ നിന്നാണ്  ഉളവായത്. ഈ അയോദ്ധ്യ പ്രശ്നത്തിൽ സിക്ക് സംസ്കാരം പോലെ തന്നെ വിഎച്പിക്കാർ കരസേവകന്മാരെ ഒരുക്കിയെടുത്തു.

യേശു (വ്യത്യസ്തനായ) കരസേവകൻ

അയോദ്ധ്യ പ്രശ്നത്തിനു കാലങ്ങൾക്ക് മുമ്പ് തന്നെ യേശു ഒരു കരസേവകനായി മനുഷ്യ ജീവിതത്തിന്  തിരിച്ചടിയായതും മനുഷ്യരെ തമ്മിൽ ഇന്നും തെറ്റിക്കുന്നതുമായ ശത്രുവിനോട് യുദ്ധം പ്രഖ്യാപിച്ചു. ഈ പ്രശ്നവും ഒരു ആലയത്തിലാണ് നടന്നത്. എന്നാൽ ഇത് ആരംഭിച്ചത് അടുത്തുള്ള ഒരു ഗ്രാമത്തിൽ യേശു കരസേവകനായി ആവശ്യത്തിൽ ഇരിക്കുന്ന സ്നേഹിതരെ സഹായിക്കുവാൻ തുടങ്ങിയപ്പോഴാണ്. ഈ കനിവുള്ള പ്രവർത്തി മറ്റു പല സംഭവങ്ങളിലേക്ക് നയിച്ചു കൂടാതെ ചരിത്രത്തെ മാറ്റി കുറിക്കുകയും, അയോദ്ധ്യ സംഭവത്തെക്കാൾ ജീവിതങ്ങളെ സ്വാധീനിക്കുകയും ചെയ്തു. യേശുവിന്റെ കരസേവന പ്രവർത്തനങ്ങൾ തന്റെ ദൗത്യത്തെ എടുത്തു കാട്ടിയിരുന്നു.

എന്തായിരുന്നു യേശുവിന്റെ ദൗത്യം?

യേശു പഠിപ്പിക്കുകയും, സൗഖ്യമാക്കുകയും, അനേക അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ തന്റെ ശിഷ്യന്മാരുടെ, പിൻഗാമികളുടെ, തന്റെ ശത്രുക്കളുടെ കൂടെ മനസ്സിൽ ഒരു ചോദ്യം ഉണ്ട്: എന്തിനാണ് വന്നത്? മോശെ ഉൾപ്പടെയുള്ള അനേക വിശുദ്ധന്മാർ അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. മോശെ നിയമങ്ങൾ നൽകിയിട്ടുണ്ട്, യേശു “ഈ നിയമം നിരാകരിക്കുവാനല്ല വന്നത്.“ പിന്നെ അവന്റെ ദൗത്യം എന്തായിരുന്നു?

യേശുവിന്റെ സ്നേഹിതൻ വളരെ രോഗിയായി. മറ്റ് എല്ലാവരെയും സൗഖ്യമാക്കിയതുപോലെ തന്റെ സ്നേഹിതനെയും സൗഖ്യമാക്കുമെന്ന് തന്റെ ശിഷ്യന്മാർ കരുതി. വെറുതെ ഒരു സൗഖ്യം നൽകാതെ തന്റെ സ്നേഹിതനെ എങ്ങനെ സഹായിച്ചു എന്ന് സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഒരു കരസേവകനായി തന്റെ ദൗത്യം നിർവ്വഹിക്കുവാനുള്ള സന്നദ്ധത വെളിപ്പെട്ടു. ആ രേഖ ഇവിടെ കൊടുക്കുന്നു.

യേശു മരണത്തെ അഭിമുഖീകരിക്കുന്നു

റിയയുടെയും അവളുടെ സഹോദരി മാർത്തയുടെയും ഗ്രാമമായ ബേഥാന്യയിലെ ലാസർ എന്ന ഒരുത്തൻ ദീനമായ്ക്കിടന്നു.
2 ഈ മറിയ ആയിരുന്നു കർത്താവിനെ പരിമള തൈലം പൂശി തന്റെ തലമുടികൊണ്ടു അവന്റെ കാൽ തുടച്ചതു. അവളുടെ സഹോദരനായ ലാസർ ആയിരുന്നു ദീനമായ്ക്കിടന്നതു.
3 ആ സഹോദരിമാർ അവന്റെ അടുക്കൽ ആളയച്ചു: കർത്താവേ, നിനക്കു പ്രിയനായവൻ ദീനമായ്ക്കിടക്കുന്നു എന്നു പറയിച്ചു.
4 യേശു അതു കേട്ടിട്ടു: ഈ ദീനം മരണത്തിന്നായിട്ടല്ല, ദൈവപുത്രൻ മഹത്വപ്പെടേണ്ടതിന്നു ദൈവത്തിന്റെ മഹത്വത്തിന്നായിട്ടത്രേ എന്നു പറഞ്ഞു.
5 യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസരിനെയും സ്നേഹിച്ചു.
6 എന്നിട്ടും അവൻ ദീനമായ്ക്കിടക്കുന്നു എന്നു കേട്ടാറെ താൻ അന്നു ഇരുന്ന സ്ഥലത്തു രണ്ടു ദിവസം പാർത്തു.
7 അതിന്റെ ശേഷം അവൻ ശിഷ്യന്മാരോടു: നാം വീണ്ടും യെഹൂദ്യയിലേക്കു പോക എന്നു പറഞ്ഞു.
8 ശിഷ്യന്മാർ അവനോടു: റബ്ബീ, യെഹൂദന്മാർ ഇപ്പോൾതന്നേ നിന്നെ കല്ലെറിവാൻ ഭാവിച്ചുവല്ലോ; നീ പിന്നെയും അവിടെ പോകുന്നുവോ എന്നു ചോദിച്ചു.
9 അതിന്നു യേശു: പകലിന്നു പന്ത്രണ്ടു മണിനേരം ഇല്ലയോ? പകൽ സമയത്തു നടക്കുന്നവൻ ഈ ലോകത്തിന്റെ വെളിച്ചം കാണുന്നതുകൊണ്ടു ഇടറുന്നില്ല.
10 രാത്രിയിൽ നടക്കുന്നവനോ അവന്നു വെളിച്ചം ഇല്ലായ്കകൊണ്ടു ഇടറുന്നു എന്നു ഉത്തരം പറഞ്ഞു.
11 ഇതു പറഞ്ഞിട്ടു അവൻ: നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു; എങ്കിലും ഞാൻ അവനെ ഉണർത്തുവാൻ പോകുന്നു എന്നു അവരോടു പറഞ്ഞു.
12 ശിഷ്യന്മാർ അവനോടു: കർത്താവേ, അവൻ നിദ്രകൊള്ളുന്നു എങ്കിൽ അവന്നു സൌഖ്യം വരും എന്നു പറഞ്ഞു.
13 യേശുവോ അവന്റെ മരണത്തെക്കുറിച്ചു ആയിരുന്നു പറഞ്ഞതു; ഉറക്കം എന്ന നിദ്രയെക്കുറിച്ചു പറഞ്ഞു എന്നു അവർക്കു തോന്നിപ്പോയി.
14 അപ്പോൾ യേശു സ്പഷ്ടമായി അവരോടു: ലാസർ മരിച്ചുപോയി;
15 ഞാൻ അവിടെ ഇല്ലാഞ്ഞതുകൊണ്ടു നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു; നിങ്ങൾ വിശ്വസിപ്പാൻ ഇടയാകുമല്ലോ; എന്നാൽ നാം അവന്റെ അടുക്കൽ പോക എന്നു പറഞ്ഞു.
16 ദിദിമൊസ് എന്നു പേരുള്ള തോമസ് സഹശിഷ്യന്മാരോടു: അവനോടു കൂടെ മരിക്കേണ്ടതിന്നു നാമും പോക എന്നു പറഞ്ഞു.
17 യേശു അവിടെ എത്തിയപ്പോൾ അവനെ കല്ലറയിൽ വെച്ചിട്ടു നാലുദിവസമായി എന്നു അറിഞ്ഞു.
18 ബേഥാന്യ യെരൂശലേമിന്നരികെ ഏകദേശം രണ്ടു നാഴിക ദൂരത്തായിരുന്നു.
19 മാർത്തയെയും മറിയയെയും സഹോദരനെക്കുറിച്ചു ആശ്വസിപ്പിക്കേണ്ടതിന്നു പല യെഹൂദന്മാരും അവരുടെ അടുക്കൽ വന്നിരുന്നു.
20 യേശു വരുന്നു എന്നു കേട്ടിട്ടു മാർത്ത അവനെ എതിരേല്പാൻ ചെന്നു; മറിയയോ വീട്ടിൽ ഇരുന്നു.
21 മാർത്ത യേശുവിനോടു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു.
22 ഇപ്പോഴും നീ ദൈവത്തോടു എന്തു അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.
23 യേശു അവളോടു: നിന്റെ സഹോദരൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞു.
24 മാർത്ത അവനോടു: ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.
25 യേശു അവളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.
26 ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരു നാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു.
27 അവൾ അവനോടു: ഉവ്വു, കർത്താവേ, ലോകത്തിൽ വരുവാനുള്ള ദൈവപുത്രനായ ക്രിസ്തു നീ തന്നേ എന്നു ഞാൻ വിശ്വസിച്ചിരിക്കുന്നു എന്നു പറഞ്ഞിട്ടു
28 പോയി തന്റെ സഹോദരിയായ മറിയയെ സ്വകാര്യമായി വിളിച്ചു: ഗുരു വന്നിട്ടുണ്ടു നിന്നെ വിളിക്കുന്നു എന്നു പറഞ്ഞു.
29 അവൾ കേട്ട ഉടനെ എഴുന്നേറ്റു അവന്റെ അടുക്കൽ വന്നു.
30 യേശു അതുവരെ ഗ്രാമത്തിൽ കടക്കാതെ മാർത്ത അവനെ എതിരേറ്റ സ്ഥലത്തു തന്നേ ആയിരുന്നു.
31 വീട്ടിൽ അവളോടുകൂടെ ഇരുന്നു അവളെ ആശ്വസിപ്പിക്കുന്ന യെഹൂദന്മാർ, മറിയ വേഗം എഴുന്നേറ്റു പോകുന്നതു കണ്ടിട്ടു അവൾ കല്ലറെക്കൽ കരവാൻ പോകുന്നു എന്നു വിചാരിച്ചു പിൻചെന്നു.
32 യേശു ഇരിക്കുന്നേടത്തു മറിയ എത്തി അവനെ കണ്ടിട്ടു അവന്റെ കാൽക്കൽ വീണു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു.
33 അവൾ കരയുന്നതും അവളോടുകൂടെ വന്ന യെഹൂദന്മാർ കരയുന്നതും യേശു കണ്ടിട്ടു ഉള്ളം നൊന്തു കലങ്ങി:
34 അവനെ വെച്ചതു എവിടെ എന്നു ചോദിച്ചു. കർത്താവേ, വന്നു കാൺക എന്നു അവർ അവനോടു പറഞ്ഞു.
35 യേശു കണ്ണുനീർ വാർത്തു.
36 ആകയാൽ യെഹൂദന്മാർ: കണ്ടോ അവനോടു എത്ര പ്രിയം ഉണ്ടായിരുന്നു എന്നു പറഞ്ഞു.
37 ചിലരോ: കുരുടന്റെ കണ്ണു തുറന്ന ഇവന്നു ഇവനെയും മരിക്കാതാക്കുവാൻ കഴിഞ്ഞില്ലയോ എന്നു പറഞ്ഞു.
38 യേശു പിന്നെയും ഉള്ളംനൊന്തു കല്ലറെക്കൽ എത്തി; അതു ഒരു ഗുഹ ആയിരുന്നു; ഒരു കല്ലും അതിന്മേൽ വെച്ചിരുന്നു.
39 കല്ലു നീക്കുവിൻ എന്നു യേശു പറഞ്ഞു മരിച്ചവന്റെ സഹോദരിയായ മാർത്ത: കർത്താവേ, നാറ്റം വെച്ചുതുടങ്ങി; നാലുദിവസമായല്ലോ എന്നു പറഞ്ഞു.
40 യേശു അവളോടു: വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്നു ഞാൻ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.
41 അവർ കല്ലു നീക്കി. യേശു മേലോട്ടു നോക്കി: പിതാവേ, നീ എന്റെ അപേക്ഷ കേട്ടതിനാൽ ഞാൻ നിന്നെ വാഴ്ത്തുന്നു.
42 നീ എപ്പോഴും എന്റെ അപേക്ഷ കേൾക്കുന്നു എന്നു ഞാൻ അറിഞ്ഞിരിക്കുന്നു; എങ്കിലും നീ എന്നെ അയച്ചു എന്നു ചുറ്റും നില്ക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിന്നു അവരുടെ നിമിത്തം ഞാൻ പറയുന്നു എന്നു പറഞ്ഞു.
43 ഇങ്ങനെ പറഞ്ഞിട്ടു അവൻ: ലാസരേ, പുറത്തുവരിക എന്നു ഉറക്കെ വിളിച്ചു.
44 മരിച്ചവൻ പുറത്തുവന്നു; അവന്റെ കാലും കയ്യും ശീലകൊണ്ടു കെട്ടിയും മുഖം റൂമാൽകൊണ്ടു മൂടിയുമിരുന്നു. അവന്റെ കെട്ടു അഴിപ്പിൻ; അവൻ പോകട്ടെ എന്നു യേശു അവരോടു പറഞ്ഞു.

യോഹന്നാൻ 11:1-44

യേശു സേവിക്കുവാൻ സ്വയ സന്നദ്ധനായി

യേശു തങ്ങളുടെ സഹോദരനെ സൗഖ്യമാക്കുമെന്നു സഹോദരിമാർ കരുതി. യേശു അറിഞ്ഞു കൊണ്ട് പോകുവാൻ താമസിച്ചു, ലാസർ മരിക്കുവാൻ അനുവദിച്ചു, എന്തുകൊണ്ടെന്ന് ആർക്കും മനസ്സിലായില്ല. യേശു ‘മനസ്സലിഞ്ഞ്‘കരഞ്ഞു എന്ന് രണ്ട് പ്രാവശ്യം വിവരണത്തിൽ നൽകിയിരിക്കുന്നു.

എന്താണ് അവനെ ചലിപ്പിച്ചത്?

യേശു മരണത്തെ ദ്വേഷിച്ചിരുന്നു, പ്രത്യേകാൽ അവന്റെ സുഹൃത്തിനെ പിടിപെട്ട മരണത്തെ അവൻ വെറുത്തു.

ഈ ഉദ്ദേശത്തോടു കൂടെ അവൻ വരുവാൻ താമസിച്ചു – അവൻ ചില രോഗങ്ങളെ അല്ല മരണത്തെ തന്നെ അഭിമുഖീകരിച്ചു. ഈ വായിക്കുന്ന നാം ഉൾപടെ ലാസർ ഒരു രോഗി മാത്രമല്ല, മരിച്ചു എന്ന് മനസ്സിലാക്കുവാനായി നാലു ദിവസം താമസ്സിപ്പിച്ചു.

…നമ്മുടെ വലിയ ആവശ്യം

മനുഷ്യർക്ക് ലഭിക്കുന്ന സൗഖ്യം മരണത്തെ താമസിപ്പിക്കും എന്ന് മാത്രമേ ഉള്ളു. സൗഖ്യമായാലും ഇല്ലെങ്കിലും, നല്ലവനെയും, കെട്ടവനെയും, സ്ത്രീയെയും,  പുരുഷനെയും, പ്രായമുള്ളവനെയും, യൗവ്വനസ്ഥനെയും, മതഭക്തനെയും അല്ലാത്ത വ്യക്തിയെയും മരണം പിടിക്കും. തന്റെ അനുസരണക്കേട് നിമിത്തം മർത്യനായ ആദാം മുതൽ ഇത് തുടരുന്നു. അവന്റെ സന്തതികളായ ഞാനും നീയും ഉൾപടെ എല്ലാവരും ശത്രുവായ മരണത്തിന്റെ അടിമയാണ്. ഇതിനെതിരായി നമുക്ക് യാതൊരു പ്രത്യാശയുമില്ല. രോഗിയായിരിക്കുമ്പോൾ നമുക്ക് സൗഖ്യമാകും എന്ന പ്രത്യാശയുണ്ട്. ഇതിനാലാണ് ലാസറിന്റെ സഹോദരിമാർ പ്രത്യാശിച്ചത്. എന്നാൽ മരിച്ചാൽ യാതൊരു പ്രത്യാശയും ഇല്ല. ഇതു നമ്മുടെ വിഷയത്തിലും സത്യമാണ്. ആശുപത്രിയിൽ ആയിരിക്കുമ്പോൾ പ്രത്യാശ ഉണ്ട് എന്നാൽ ഒരു അടക്ക ശുശ്രൂഷയിൽ യാതൊരു പ്രത്യാശയും ഇല്ല. മരണം നമ്മുടെ ഒടുക്കത്തെ ശത്രുവാണ്. ഈ ശത്രുവിനെയാണ് യേശു സ്വയം തോല്പിച്ചത്. ഇതിനാൽ യേശു സഹോദരിമാരോട് ഇങ്ങനെ പറഞ്ഞു:

 “ഞാൻ തന്നെ പുനരുത്ഥാനവും ജീവനും ആകുന്നു.“

യോഹന്നാൻ 11: 25

യേശു മരണത്തിന്റെ ശക്തി കെടുത്തുവാനും ജീവൻ നൽകുവാനുമായി വന്നു. ലാസറിനെ മരണത്തിൽ നിന്ന് ഉയിർപ്പിച്ചതു മൂലം തന്റെ ദൗത്യത്തിന്റെ അധികാരം വെളിപ്പെടുത്തി. മരണത്തിനു പകരം ജീവൻ വേണ്ട എല്ലാവർക്കുമായി ഇതു ചെയ്യുവാൻ അവൻ തയ്യാറാണ്.

പ്രതികരണങ്ങൾ ഒരു പ്രശ്നത്തിനു തുടക്കം കുറിച്ചു

മരണമാണ് നമ്മുടെ ഒടുക്കത്തെ ശത്രുവെങ്കിലും നാമെല്ലാവരും ചെറിയ ‘ശത്രുക്കളാൽ‘ പിടിക്കപ്പെട്ട് പ്രശ്നങ്ങൾ (രാഷ്ട്രീയം, മതപരം, സാംസ്കാരികം) അഭിമുഖീകരിക്കുന്നു. ഇത് നമുക്ക് ചുറ്റും എപ്പോഴും നടക്കുന്നു. ഇത് നാം അയോധ്യ പ്രശ്നത്തിലും കാണുന്നു. എന്നാൽ എല്ലാവരും മരണത്തിനു മുമ്പിൽ നിസ്സഹായരാണ്. ഇത് നാം സതിയുടെയും ശിവന്റെ വിഷയത്തിലും കണ്ടു.

യേശുവിന്റെ സമയത്തും ഇതു തന്നെയാണ് നടന്നത്. അത്ഭുതങ്ങളോടുള്ള അവരുടെ പ്രതികരണത്തിൽ നിന്ന് അന്നത്തെ ജനം എന്ത് ചിന്തിച്ചിരുന്നു എന്ന് മനസ്സിലാകും. അവരുടെ വ്യത്യസ്ത പ്രതികരണങ്ങൾ സുവിശേഷം രേഖപ്പെടുത്തിയിരിക്കുന്നു.

45 മറിയയുടെ അടുക്കൽ വന്ന യെഹൂദന്മാരിൽ പലരും അവൻ ചെയ്തതു കണ്ടിട്ടു അവനിൽ വിശ്വസിച്ചു.
46 എന്നാൽ ചിലർ പരീശന്മാരുടെ അടുക്കൽ പോയി യേശു ചെയ്തതു അവരോടു അറിയിച്ചു.
47 മഹാപുരോഹിതന്മാരും പരീശന്മാരും സംഘം കൂടി: നാം എന്തു ചെയ്യേണ്ടു? ഈ മനുഷ്യൻ വളരെ അടയാളങ്ങൾ ചെയ്യുന്നുവല്ലോ.
48 അവനെ ഇങ്ങനെ വിട്ടേച്ചാൽ എല്ലാവരും അവനിൽ വിശ്വസിക്കും; റോമക്കാരും വന്നു നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും എന്നു പറഞ്ഞു.
49 അവരിൽ ഒരുത്തൻ, ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവു തന്നേ, അവരോടു: നിങ്ങൾ ഒന്നും അറിയുന്നില്ല;
50 ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യൻ ജാതിക്കു വേണ്ടി മരിക്കുന്നതു നന്നു എന്നു ഓർക്കുന്നതുമില്ല എന്നു പറഞ്ഞു.
51 അവൻ ഇതു സ്വയമായി പറഞ്ഞതല്ല, താൻ ആ സംവത്സരത്തെ മഹാപുരോഹിതൻ ആകയാൽ ജനത്തിന്നു വേണ്ടി യേശു മരിപ്പാൻ ഇരിക്കുന്നു എന്നു പ്രവചിച്ചതത്രേ.
52 ജനത്തിന്നു വേണ്ടി മാത്രമല്ല ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ടു ചേർക്കേണ്ടതിന്നും തന്നേ.
53 അന്നു മുതൽ അവർ അവനെ കൊല്ലുവാൻ ആലോചിച്ചു.
54 അതുകൊണ്ടു യേശു യെഹൂദന്മാരുടെ ഇടയിൽ പിന്നെ പരസ്യമായി നടക്കാതെ അവിടം വിട്ടു മരുഭൂമിക്കരികെ എഫ്രയീം എന്ന പട്ടണത്തിലേക്കു വാങ്ങി ശിഷ്യന്മാരുമായി അവിടെ പാർത്തു.
55 യെഹൂദന്മാരുടെ പെസഹ അടുത്തിരിക്കയാൽ പലരും തങ്ങൾക്കു ശുദ്ധിവരുത്തുവാൻ പെസഹെക്കു മുമ്പെ നാട്ടിൽ നിന്നു യെരൂശലേമിലേക്കു പോയി.
56 അവർ യേശുവിനെ അന്വേഷിച്ചു ദൈവാലയത്തിൽ നിന്നുകൊണ്ടു: എന്തു തോന്നുന്നു? അവൻ പെരുനാൾക്കു വരികയില്ലയോ എന്നു തമ്മിൽ പറഞ്ഞു.
57 എന്നാൽ മഹാപുരോഹിതന്മാരും പരീശന്മാരും അവനെ പിടിക്കേണം എന്നു വെച്ചു അവൻ ഇരിക്കുന്ന ഇടം ആരെങ്കിലും അറിഞ്ഞാൽ അറിവു തരേണമെന്നു കല്പന കൊടുത്തിരുന്നു.

യോഹന്നാൻ 11:45-57

നേതാക്കന്മാർ എപ്പോഴും യെരുശലേം ആലയത്തെ പറ്റി ചിന്തിച്ചിരുന്നു. ഒരു സമൃദ്ധമായ ആലയം അവരുടെ സാമൂഹിക നിലവാരം ഉയർത്തും എന്ന് അവർ കരുതി. അവർക്ക് മരണത്തെക്കാൾ അധികം ചിന്ത ആലയത്തെ പറ്റിയായിരുന്നു.

അങ്ങനെ അവിടെ സമ്മർദ്ദം ഉളവായി. താൻ തന്നെ ‘ജീവനും‘ ‘പുനരുത്ഥാനവും‘ ആണെന്നും താൻ തന്നെ മരണത്തെ തോല്പിക്കുമെന്ന് യേശു പ്രഖ്യാപിച്ചു. എന്നാൽ നേതാക്കന്മാർ പ്രതികരണമായി അവനെ കൊല്ലുവാൻ തീരുമാനിച്ചു. അനേകർ അവനിൽ വിശ്വസിച്ചു, എന്നാൽ മറ്റ് പലർക്കും എന്തു വിശ്വസിക്കണം എന്ന് മനസ്സിലായില്ല.

നിങ്ങളോട് തന്നെ ചോദിക്കുക….

ലാസറിന്റെ ഉയിർപ്പ് കണ്ടാൽ നിങ്ങൾ എന്ത് തിരഞ്ഞെടുക്കും? നിങ്ങളും പരീശന്മാരെ പോലെ കാലങ്ങൾ കഴിയുമ്പോൾ മറഞ്ഞു പോകുന്ന പ്രശ്നങ്ങൾ തിരഞ്ഞെടുത്തു മരണത്തിനെതിരെയുള്ള ജീവൻ വിട്ട് കളയുമോ? അല്ലെങ്കിൽ, നിങ്ങൾക്ക് ഒന്നും മനസ്സിലായില്ല എങ്കിലും അവന്റെ പുനരുത്ഥാനത്തിന്റെ വാഗ്ദാനത്തിൽ ആശ്രയിച്ച് അവനിൽ ‘വിശ്വസിക്കുമോ‘? സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന അതേ പ്രതികരണങ്ങളാണ് നാം ഇന്നും കാണുന്നത്. അന്ന് ഉള്ളതു പോലെയുള്ള പ്രശ്നങ്ങൾ ഇന്നും ഉണ്ട്.

മരണം കടന്നു പോകുന്നതിന് അടയാളമായി 1500 വർഷങ്ങൾക്ക് മുമ്പ് നിന്ന് ആചരിച്ചിരുന്ന പെസഹ അടുത്തപ്പോൾ പ്രശ്നങ്ങൾ രൂക്ഷമായി. യേശു കരസേവകനായുള്ള തന്റെ ദൗത്യം നിർവ്വഹിക്കുവാനായി ഇന്നത്തെ ഹോശാന ഞായറാഴ്‌ച, വാരണാസി പോലെയുള്ള മരിച്ചവരുടെ വിശുദ്ധ പട്ടത്തിലേക്ക് പ്രവേശിച്ചതിനെ പറ്റി സുവിശേഷങ്ങൾ വിവരിക്കുന്നു.

ദക്ഷൻയജ്ഞവും, യേശുവും, ‘നഷ്ടപ്പെട്ടതും‘

ദക്ഷൻ യജ്ഞത്തെ കുറിച്ച് പല പുസ്തകങ്ങളിലും പറഞ്ഞിട്ടുണ്ട് എന്നാൽ അടിപാര ശക്തിയുടെ അവതാരമായ ദക്ഷയാന/സതിയെ ശിവൻ വിവാഹം കഴിച്ചു എന്നതാണ് ചുരുക്കം. ഇത് ശക്തി ഭക്തരുടെ ബലമായും കണക്കാക്കപ്പെടുന്നു. (അടിപാരശക്തിയെ പരമശക്തി, അടി ശക്തി, മഹാശക്തി, മഹാദേവി, മഹാഗൗരി, മഹാകാളി, സത്യം ശക്തി എന്നെല്ലാം അറിയപ്പെടുന്നു).

ശിവന്റെ കഠിന തപസ്സ് നിമിത്തം ദക്ഷയാനയും താനുമായുള്ള വിവാഹം അവളുടെ പിതാവ് ദക്ഷൻ തടഞ്ഞു. ദക്ഷൻ ഒരു യജ്ഞം നടത്തിയപ്പോൾ ശിവനെയും സതിയെയും ഒഴിച്ച് ബാക്കി എല്ലാവരെയും ക്ഷണിച്ചു. എന്നാൽ സതി യജ്ഞത്തെ കുറിച്ച് കേട്ടപ്പോൾ അവിടെ കടന്നു ചെന്നു. അവൾ അവിടെ ചെന്നതു മൂലം അവളുടെ പിതാവ് വളരെ കുപിതനായി, അവളെ അവിടെ നിന്ന് പോകുവാൻ നിർബന്ധിച്ചു കൊണ്ടിരുന്നു. ഇത് സതിയെ ചൊടിപ്പിച്ചു, അവൾ അടിപാരശക്തി അവതാരത്തിലേക്ക് മടങ്ങി, തന്റെ സതിയെന്ന ശരീരത്തെ യജ്ഞത്തിന്റെ തീയിൽ ചുട്ടു കളഞ്ഞു.

ദക്ഷൻ യജ്ഞത്തിലെ നഷ്ടത്തിന്റെ അന്വേഷണം

സതിയുടെ ചുടപ്പെട്ട അനുഭവം ശിവനെ വേദനിപ്പിച്ചു. തന്റെ പ്രീയപ്പെട്ട സതിയെ തനിക്ക് നഷ്ടപ്പെട്ടു. ആയതിനാൽ ശിവൻ “താണ്ഡവം“ അല്ലെങ്കിൽ നാശത്തിന്റെ നൃത്തമാടി. ശിവൻ എത്രയും നൃത്തം ചെയ്തോ അത്രയും നാശം വിതയ്ക്കപ്പെട്ടു. തുടർന്നുള്ള ദിനങ്ങളിൽ തന്റെ താണ്ഡവം അനേകം നാശം ഉണ്ടാക്കി. തനിക്ക് ഉണ്ടായ നഷ്ടത്തിന്റെ ദുഃഖവും, കോപവും നിമിത്തം ശിവൻ സതിയുടെ ശരീരം എടുത്തു കൊണ്ട് ഭൂലോകം മുഴുവൻ ചുറ്റി. വിഷ്ണു ഈ ശരീരം 51 ഭാഗങ്ങളായി മുറിച്ചു ഭൂമിയിലേക്കിട്ടു, ഇത് ശക്തി പീഡങ്ങളുടെ പരിശുദ്ധ സ്ഥലങ്ങളായി മാറി. ഈ 51 പരിശുദ്ധ സ്ഥലങ്ങളും ശിവന് സതിയെ നഷ്ടമായതിന്റെ ഓർമ്മയ്ക്കായി വിവിധ ശക്തി അമ്പലങ്ങളായി.

ദേവന്മാർക്കും ദേവിമാർക്കും മരണം മൂലം ഉണ്ടായ നഷ്ടത്തെ ദക്ഷൻ യജ്ഞത്തിൽ ഓർക്കുന്നു. നമുക്കെല്ലാവർക്കും മരണം മൂലം വേണ്ടപ്പെട്ടവർ നഷ്ടമാകുന്നു. നിങ്ങൾ സ്നേഹിക്കുന്നവർ നഷ്ടപ്പെടുമ്പോൾ എന്താണ് ചെയ്യുന്നത്? നിങ്ങൾ നിരാശപ്പെട്ടിരിക്കുമോ?കോപിക്കുമോ? അവരെ തിരിച്ച് പിടിക്കുവാൻ ശ്രമിക്കുമോ?

ദൈവം എന്തു ചെയ്യും? തന്റെ രാജ്യത്തിൽ നിന്ന് ഒരാൾ നഷ്ടമാകുമ്പോൾ അവൻ അത് അറിയുമോ?

നഷ്ടത്തെ കുറിച്ച് യേശുവിന്റെ പഠിപ്പിക്കൽ

നമ്മിൽ ഒരാളെങ്കിലും നഷ്ടമാകുമ്പോൾ അവൻ എങ്ങനെ വേദനിക്കും എന്ന് മനസ്സിലാക്കുവാനായി അനേക ഉപമകൾ പഠിപ്പിച്ചു.

തന്റെ പഠിപ്പിക്കലുകൾ മനസ്സിലാക്കുവാനായി, പരിശുദ്ധ ജനം അശുദ്ധമാകാതിരിക്കുവാനായി അശുദ്ധരിൽ നിന്ന് ദൂരെ നിൽക്കുന്നു എന്ന് നാം ഓർക്കണം. യേശുവിന്റെ കാലത്ത് നിയമം പഠിപ്പിക്കുന്നവർ ഇങ്ങനെയായിരുന്നു. എന്നാൽ നമ്മുടെ പരിശുദ്ധിക്ക് മുഖ്യ കാരണം നമ്മുടെ ഹൃദയമാണെന്ന് യേശു പഠിപ്പിച്ചു, ആചാര പ്രകാരം അശുദ്ധരുടെ കൂടെ യേശു സമയം ചിലവഴിച്ചു. ആചാരപ്രകാരം അശുദ്ധരായവരുടെ കൂടെയുള്ള യേശുവിന്റെ സഹകരണവും, മത പണ്ഡിതരുടെ പ്രതികരണവും സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.

ങ്കക്കാരും പാപികളും എല്ലാം അവന്റെ വചനം കേൾപ്പാൻ അവന്റെ അടുക്കൽ വന്നു.
2 ഇവൻ പാപികളെ കൈക്കൊണ്ടു അവരോടുകൂടി ഭക്ഷിക്കുന്നു എന്നു പരീശന്മാരും ശാസ്ത്രിമാരും പറഞ്ഞു പിറുപിറുത്തു.

ലൂക്കോസ്15:1-2

എന്തുകൊണ്ട് യേശു പാപികളെ ക്ഷണിക്കുകയും അവരോട് കൂടെ ഭക്ഷിക്കുകയും ചെയ്തു? താൻ പാപത്തിൽ ആന്ദിച്ചിരുന്നുവോ? മൂന്ന് ഉപകളിലൂടെ യേശു തന്നെ വിമർശിച്ചവർക്ക് ഉത്തരം നൽകി.

കാണാതായ ആടിന്റെ ഉപമ

3 അവരോടു അവൻ ഈ ഉപമ പറഞ്ഞു:
4 നിങ്ങളിൽ ഒരു ആൾക്കു നൂറു ആടുണ്ടു എന്നിരിക്കട്ടെ. അതിൽ ഒന്നു കാണാതെ പോയാൽ അവൻ തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയിൽ വിട്ടേച്ചു. ആ കാണാതെപോയതിനെ കണ്ടെത്തുംവരെ നോക്കി നടക്കാതിരിക്കുമോ?
5 കണ്ടു കിട്ടിയാൽ സന്തോഷിച്ചു ചുമലിൽ എടുത്തു വീട്ടിൽ വന്നു സ്നേഹിതന്മാരെയും അയൽക്കാരെയും വിളിച്ചുകൂട്ടി:
6 കാണാതെ പോയ എന്റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ടു എന്നോടു കൂടെ സന്തോഷിപ്പിൻ എന്നു അവരോടു പറയും.
7 അങ്ങനെ തന്നേ മാനസാന്തരം കൊണ്ടു ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പതു നീതിമാന്മാരെക്കുറിച്ചുള്ളതിനെക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വർഗ്ഗത്തിൽ അധികം സന്തോഷം ഉണ്ടാകും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.

ലൂക്കോസ്15:3-7

ഈ കഥയിൽ യേശു നമ്മെ ആടിനോടും തന്നെ ഇടയനോടും ഉപമിക്കുന്നു. ഏതൊരു ഇടയനെ പോലെയും താൻ കാണാതായ ആടുകളെ തേടി പോകുന്നു. ചിലർ രഹസ്യമായി പാപം ചെയ്യുന്നു, അത് നമ്മെ കുടുക്കുന്നു, നഷ്ടപ്പെട്ടവരെ പോലെയാകുന്നു. ചിലപ്പോൾ നമ്മുടെ ജീവിതം, കുഴഞ്ഞ് നഷ്ടപ്പെട്ടവരെ പോലെയാകുന്നു. എന്നാൽ ഈ കഥ പ്രത്യാശ നൽകുന്നു കാരണം യേശു നമ്മെ അന്വേഷിക്കുന്നു. അപകടങ്ങൾ നമ്മെ നശിപ്പിക്കുന്നതു മുമ്പ് അവൻ നമ്മെ രക്ഷിക്കുവാൻ ആഗ്രഹിക്കുന്നു. നാം നഷ്ടപ്പെടുമ്പോൾ അവൻ നമ്മുടെ നഷ്ടം തിരിച്ചറിയുന്നു.

പിന്നീട് അവൻ രണ്ടാമത്തെ കഥ പറഞ്ഞു

കാണാതായ നാണയത്തിന്റെ ഉപമ

8 അല്ല, ഒരു സ്ത്രീക്കു പത്തു ദ്രഹ്മ ഉണ്ടു എന്നിരിക്കട്ടെ; ഒരു ദ്രഹ്മ കാണാതെ പോയാൽ അവൾ വിളക്കു കത്തിച്ചു വീടു അടിച്ചുവാരി അതുകണ്ടുകിട്ടുംവരെ സൂക്ഷ്മത്തോടെ അന്വേഷിക്കാതിരിക്കുമോ?
9 കണ്ടുകിട്ടിയാൽ സ്നേഹിതമാരെയും അയൽക്കാരത്തികളെയും വിളിച്ചുകൂട്ടി: കാണാതെപോയ ദ്രഹ്മ കണ്ടു കിട്ടിയതുകൊണ്ടു എന്നോടുകൂടെ സന്തോഷിപ്പിൻ എന്നു പറയും. അങ്ങനെ തന്നേ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.

ലൂക്കോസ്15:8-10

ഈ കഥയിൽ നാം കാണാതായ വിലയേറിയ നാണയവും, അവൻ അത് തേടുന്നയാളുമാണ്. നാണയം നഷ്ടപ്പെട്ടെങ്കിലും അതിന് അത് ‘നഷ്ടപ്പെട്ടെന്ന്‘ അറിയില്ല. അതിന് ആ നഷ്ടം തിരിച്ചറിയത്തില്ല. ഒരു സ്ത്രീ ആ നഷ്ടം മനസ്സിലാക്കുകയും ആ നാണയം കണ്ടെത്തുന്നതു വരെ വീട് അടിച്ചു വാരി ആ നാണയം അന്വേഷിക്കുന്നു. ഒരു പക്ഷെ നിങ്ങൾക്ക് നഷ്ടം ‘തിരിച്ചറിയുവാൻ‘ കഴിയുന്നില്ലായിരിക്കും. എന്നാൽ നമുക്ക് തോന്നിയാലും ഇല്ലെങ്കിലും നാം നഷ്ടപ്പെട്ടവരാണ്. യേശുവിന്റെ കണ്ണിൽ നാം നഷ്ടമായ വിലയേറിയ നാണയമാണ്, അവൻ നമ്മെ കണ്ടെത്തും വരെ അന്വേഷിക്കുന്നു.

അവന്റെ മൂന്നാമത്തെ കഥ പ്രസിദ്ധമാണ്.

കാണാതായ മകന്റെ ഉപമ

11 പിന്നെയും അവൻ പറഞ്ഞതു: “ഒരു മനുഷ്യന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു.
12 അവരിൽ ഇളയവൻ അപ്പനോടു: അപ്പാ, വസ്തുവിൽ എനിക്കു വരേണ്ടുന്ന പങ്കു തരേണമേ എന്നു പറഞ്ഞു; അവൻ അവർക്കു മുതൽ പകുത്തുകൊടുത്തു.
13 ഏറെനാൾ കഴിയുംമുമ്പെ ഇളയമകൻ സകലവും സ്വരൂപിച്ചു ദൂരദേശത്തേക്കു യാത്രയായി അവിടെ ദുർന്നടപ്പുകാരനായി ജീവിച്ചു, വസ്തു നാനാവിധമാക്കിക്കളഞ്ഞു.
14 എല്ലാം ചെലവഴിച്ചശേഷം ആ ദേശത്തു കഠിനക്ഷാമം ഉണ്ടായിട്ടു അവന്നു മുട്ടുവന്നു തുടങ്ങി.
15 അവൻ ആ ദേശത്തിലേ പൌരന്മാരിൽ ഒരുത്തനെ ചെന്നു ആശ്രയിച്ചു. അവൻ അവനെ തന്റെ വയലിൽ പന്നികളെ മേയ്പാൻ അയച്ചു.
16 പന്നി തിന്നുന്ന വാളവരകൊണ്ടു വയറു നിറെപ്പാൻ അവൻ ആഗ്രഹിച്ചു എങ്കിലും ആരും അവന്നു കൊടുത്തില്ല.
17 അപ്പോൾ സുബോധം വന്നിട്ടു അവൻ: എന്റെ അപ്പന്റെ എത്ര കൂലിക്കാർ ഭക്ഷണം കഴിച്ചു ശേഷിപ്പിക്കുന്നു; ഞാനോ വിശപ്പുകൊണ്ടു നശിച്ചുപോകുന്നു.
18 ഞാൻ എഴുന്നേറ്റു അപ്പന്റെ അടുക്കൽ ചെന്നു അവനോടു: അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു.
19 ഇനി നിന്റെ മകൻ എന്ന പേരിന്നു ഞാൻ യോഗ്യനല്ല; നിന്റെ കൂലിക്കാരിൽ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു.
20 അങ്ങനെ അവൻ എഴുന്നേറ്റു അപ്പന്റെ അടുക്കൽ പോയി. ദൂരത്തു നിന്നു തന്നേ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞു ഓടിച്ചെന്നു അവന്റെ കഴുത്തു കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു.
21 മകൻ അവനോടു: അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്റെ മകൻ എന്നു വിളിക്കപ്പെടുവാൻ യോഗ്യനല്ല എന്നു പറഞ്ഞു.
22 അപ്പൻ തന്റെ ദാസന്മാരോടു: വേഗം മേല്ത്തരമായ അങ്കി കൊണ്ടുവന്നു ഇവനെ ധരിപ്പിപ്പിൻ; ഇവന്റെ കൈക്കു മോതിരവും കാലിന്നു ചെരിപ്പും ഇടുവിപ്പിൻ.
23 തടിപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു അറുപ്പിൻ; നാം തിന്നു ആനന്ദിക്ക.
24 ഈ എന്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി.
25 അവന്റെ മൂത്തമകൻ വയലിൽ ആയിരുന്നു; അവൻ വന്നു വീട്ടിനോടു അടുത്തപ്പോൾ വാദ്യവും നൃത്തഘോഷവും കേട്ടു,
26 ബാല്യക്കാരിൽ ഒരുത്തനെ വിളിച്ചു: ഇതെന്തു എന്നു ചോദിച്ചു.
27 അവൻ അവനോടു: നിന്റെ സഹോദരൻ വന്നു; നിന്റെ അപ്പൻ അവനെ സൌഖ്യത്തോടെ കിട്ടിയതുകൊണ്ടു തടിപ്പിച്ച കാളക്കുട്ടിയെ അറുത്തു എന്നു പറഞ്ഞു.
28 അപ്പോൾ അവൻ കോപിച്ചു, അകത്തു കടപ്പാൻ മനസ്സില്ലാതെ നിന്നു; അപ്പൻ പുറത്തു വന്നു അവനോടു അപേക്ഷിച്ചു.
29 അവൻ അവനോടു: ഇത്ര കാലമായി ഞാൻ നിന്നെ സേവിക്കുന്നു; നിന്റെ കല്പന ഒരിക്കലും ലംഘിച്ചിട്ടില്ല; എന്നാൽ എന്റെ ചങ്ങതികളുമായി ആനന്ദിക്കേണ്ടതിന്നു നീ ഒരിക്കലും എനിക്കു ഒരു ആട്ടിൻ കുട്ടിയെ തന്നിട്ടില്ല.
30 വേശ്യമാരോടു കൂടി നിന്റെ മുതൽ തിന്നുകളഞ്ഞ ഈ നിന്റെ മകൻ വന്നപ്പോഴേക്കോ തടിപ്പിച്ച കാളക്കുട്ടിയെ അവന്നുവേണ്ടി അറുത്തുവല്ലോ എന്നു ഉത്തരം പറഞ്ഞു.
31 അതിന്നു അവൻ അവനോടു: മകനേ, നീ എപ്പോഴും എന്നോടു കൂടെ ഇരിക്കുന്നവല്ലോ; എനിക്കുള്ളതു എല്ലാം നിന്റെതു ആകുന്നു.
32 നിന്റെ ഈ സഹോദരനോ മരിച്ചവനായിരുന്നു; വീണ്ടും ജീവച്ചു; കാണാതെ പോയിരുന്നു; കണ്ടു കിട്ടിയിരിക്കുന്നു. ആകയാൽ ആനന്ദിച്ചു സന്തോഷിക്കേണ്ടതാവശ്യമായിരുന്നു എന്നു പറഞ്ഞു.

ലൂക്കോസ്15:11-32

ഈ കഥയിൽ നാം ഒരു പക്ഷെ മൂത്ത ഭക്തനായ മകനായിരിക്കാം അല്ലെങ്കിൽ ദൂരെ പോകുന്ന ഇളയ മകനായിരിക്കാം. മൂത്ത മകൻ എല്ലാ മതാചാരങ്ങളിൽ വ്യാപൃതനായിരുന്നെങ്കിലും തന്റെ സ്നേഹവാനായ പിതാവിന്റെ ഹൃദയം താൻ മനസ്സിലാക്കിയിരുന്നില്ല. ഇളയ മകൻ കരുതി, വീടു വിട്ട് പോകുന്നതു മൂലം തനിക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്ന് എന്നാൽ താൻ പട്ടിണി കിടക്കുകയും നിന്ദിതനാകുകയും ചെയ്തു. അപ്പോൾ ‘അവന് സുബോധം വന്നു‘ തന്റെ വിട്ടിലേക്ക് മടങ്ങാം എന്ന് മനസ്സിലാക്കി. തിരിച്ച് ചെല്ലുമ്പോൾ താൻ തന്റെ ഭവനം വിട്ടു പോയത് തെറ്റെന്ന് മനസ്സിലാക്കും, ഇതിന് തനിക്ക് താഴ്മ ആവശ്യമാണ്. മാനസാന്തരത്തെ കുറിച്ച് യോഹന്നാൻ സ്വാമി പഠിപ്പിച്ചത് ഇത് ചിത്രീകരിക്കുന്നു.

തന്റെ അഹങ്കാരം മാറ്റി വച്ച് പിതാവിന്റെ ഭവനത്തിലേക്ക് മടങ്ങിയപ്പോൾ താൻ ചിന്തിച്ചതിനപ്പുറം അംഗീകാരവും സ്നേഹവും ലഭിച്ചു. ചെരുപ്പ്, ഉടുപ്പ്, മോതിരം, വിരുന്ന്, അനുഗ്രഹം, അംഗീകാരം ഇതെല്ലാം തന്നെ അഹ്വാനം ചെയ്യുന്ന സ്നേഹത്തെ കാണിക്കുന്നു. ദൈവം നമ്മെ സ്നേഹിക്കുന്നു എന്നും നാം അവനിലേക്ക് മടങ്ങുവാൻ അവൻ ആഗ്രഹിക്കുന്നു എന്ന് ഇത് നമുക്ക് മനസ്സിലാക്കി തരുന്നു. ഇതിന് നമ്മുടെ ‘മാനസാന്തരം‘ ആവശ്യമാണ്, എന്നാൽ നാം  മാനസാന്തരപ്പെട്ടാൽ അവൻ നമ്മെ സ്വീകരിക്കുവാൻ തയ്യാറാണ്.

ശിവനും അടിപാരശക്തിയുടെ ശക്തിക്കും മരണം മൂലമുള്ള വിള്ളൽ അതിജീവിക്കുവാൻ കഴിഞ്ഞില്ല എന്ന് ദക്ഷൻ യജ്ഞത്തിൽ കാണുന്നു. സീതയുടെ 51 ചിതറിക്കപ്പെട്ട ശരീര ഭാഗങ്ങൾ ഇന്നും ഇതിന് സാക്ഷിയാണ്. ഇത് ആ തീരാ ‘നഷ്ടത്തെ‘ ചിത്രീകരിക്കുന്നു. ഈ ‘നഷ്ടത്തിൽ‘ നിന്ന് രക്ഷിക്കുവാനാണ് യേശു വന്നത്. ഇത് നമുക്ക് കാണുവാൻ സാധിക്കുന്നത് തന്റെ ഒടുവിലത്തെ ശത്രുവായ മരണത്തെ അഭിമുഖീകരിക്കുന്ന സംഭവത്തിലൂടെയാണ്

ജീവജലം: ഗംഗയിലേക്കുള്ള തീർത്ഥത്തിന്റെ കണ്ണിൽ

ഒരുവൻ ദൈവത്തെ കാണുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു ശരിയായ തീർത്ഥം ആവശ്യമാണ്. തീർത്ഥം (സംസ്കൃതത്തിൽ തീർത്ത്) എന്ന് വാക്കിന്റെ അർത്ഥം “കടവ്, മറ്റൊരു സ്ഥലത്തേക്ക് പോകുന്നിടം“ എന്നാണ്, അത് ഏതെങ്കിലും സ്ഥലം, പുസ്തകം, വ്യക്തിയോ ആകാം. വ്യത്യസ്തമായ രണ്ട് ലോകത്തിന്റെ ഇടയിലുള്ള പരിശുദ്ധമായ സ്ഥലമാണ് തീർത്ഥം.  ഒരു സ്ഥിതിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുവാൻ കഴിയുന്ന പരിശുദ്ധ വ്യക്തിയോ, പരിശുദ്ധ പുസ്തകമോ ആണ് തീർത്ഥം (ക്ഷേത്രം, ഗോപിത, മഹാലയം) എന്ന് വേദങ്ങൾ പറയുന്നു.

തീർത്ഥത്തോട് സംഘടിതമായ യാത്രയാണ് തീർത്ഥ-യാത്ര

നമ്മുടെ ആന്തരീക ശുദ്ധീകരണത്തിനാണ് നാം തീർത്ഥയാത്ര പോകുന്നത്, കാരണം വേദങ്ങളിൽ പറയുന്നത് പോലെ നാം യാത്ര ചെയ്യുമ്പോൾ ആത്മീക നന്മ ഉണ്ടാകുന്നു. തീർത്ഥയാത്ര പാപങ്ങളെ പോക്കും എന്ന് അവർ ഉറപ്പിക്കുന്നു. ഒരു ആന്തരീക ധ്യാന യാത്ര അല്ലെങ്കിൽ ശാരീരികമായി പ്രസിദ്ധമായ അമ്പലങ്ങൾ സന്ദർശിക്കുകയോ, പ്രധാനപ്പെട്ട തീർത്ഥ സ്ഥലമായ ഗംഗയിൽ കുളിക്കുകയോ ആകാം തീർത്ഥയാത്ര. ഇന്ത്യയുടെ സംസ്കാരത്തിൽ ജലം ഒരു പ്രധാനപ്പെട്ട ചിഹ്നമാണ്, പ്രത്യേകിച്ച് ഗംഗാജലം. ഗംഗാനദിയുടെ ദേവിയെ ഗംഗാമാതാവ് എന്ന് ബഹുമാനത്തോടു കൂടെ വിളിക്കുന്നു.

തീർത്ഥയായി ഗംഗ ജലം

ഗംഗ പവിത്ര നദിയായി കാണപ്പെടുന്നു. ഗംഗ ദേവിയോടും അവളുടെ ജീവജലത്തോടും ഉള്ള ആചാരം, ആരാധന, വിശ്വാസം എല്ലാം ഇന്നും ഭക്തിയായി കാണപ്പെടുന്നു. പല മരണ ആചാരങ്ങൾക്കും ഗംഗ ജലം ആവശ്യമാണ്. ആയതിനാൽ, മരിച്ചവരുടെയും ജീവനുള്ളവരുടെയും ഇടയിലുള്ള തീർത്ഥമാണ് ഗംഗ. ഈ നദി മൂന്നു ലോകത്തിൽ കൂടി ഒഴുകുന്നു എന്ന് പറയപ്പെടുന്നു, സ്വർഗ്ഗം, ഭൂമി, പാതാളം, ത്രിലോക – പാത – ഗമിനി എന്ന് പറയപ്പെടുന്നു. ഗംഗയിലെ ഈ ത്രിസ്ഥലിയിലാണ്  (“മൂന്നു സ്ഥലം“) ശ്രദ്ധയും വിസർജ്ജനവും നടത്തപ്പെടുന്നത്. അനേകർക്ക് തങ്ങളുടെ ചാരം ഗംഗയിൽ ഒഴുക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നു.

This image has an empty alt attribute; its file name is ganges-among-the-mountains.jpg

മലകളിലെ ഗംഗ നദി

ഗംഗയെ കുറിച്ചുള്ള ഇതിഹാസം

ശിവയും, ഗംഗാദരയും ഗംഗയുടെ കൂട്ടാളികളാണ്. ഗംഗയുടെ വീഴ്ചയിലെ ശിവയുടെ പങ്ക് വേദങ്ങൾ പറയുന്നു. ഗംഗ ഭൂമിയിലേക്ക് വന്നപ്പോൾ, ഭൂമി ചിതറി പോകാതിരിക്കുവാനായി ശിവൻ അതിനെ താങ്ങി നിർത്തുവാൻ വാഗ്ദത്തം ചെയ്തു. ഗംഗ ശിവയുടെ തലയിലേക്ക് വീണു അപ്പോൾ തന്റെ മുടി അതിനെ ചിതറിച്ചു, അപ്പോൾ ഗംഗ ഏഴായി പിരിഞ്ഞ് ഓരോന്നും ഇന്ത്യയുടെ പല ഭാഗത്തായി ഒഴുകുവാൻ തുടങ്ങി. ആയതിനാൽ ഒരുവന് ഗംഗയിലേക്ക് യാത്ര ചെയ്യുവാൻ കഴിയുന്നില്ല എങ്കിൽ ഗംഗയുടെ അത്രയും പവിത്രമായ യമുന, ഗോധാവരി, സരസ്വതി, നർമധ, സിന്ദു, കാവേരി എന്നീ നദികൾ സന്ദർശിക്കാം.

ഗംഗയുടെ വീഴ്ച തുടർമാനമായിരുന്നു, ഗംഗയുടെ ഓരോ തിരകളും ഭൂമിയിലേക്ക് പതിക്കുന്നതിന് മുമ്പ് ശിവയുടെ തലയിൽ പതിച്ചു. ശിവ ശക്തി അല്ലെങ്കിൽ ബലത്തിന്റെ ജല രൂപമാണ് ഗംഗ. ജല ശക്തിയായ ഗംഗ ദൈവത്തിന്റെ അവതാരമാണ്, ദൈവത്തിൽ നിന്ന് ഇറങ്ങി വന്ന് എല്ലാവരിലേക്കും ഒഴുകുന്നു. ഭൂമിയിലേക്ക് ഇറങ്ങി വന്നതിനു ശേഷം, ഗംഗ ശിവയുടെ വാഹനമായി, ഈ വാഹനത്തിനു മേൽ ഒരു മുതലയുടെ രൂപവും (മകര) കയ്യിൽ ഒരു കുമ്പയും ഉണ്ട്.

ഗംഗ ദശഹര

ഗംഗയ്ക്കായി സമർപ്പിക്കപ്പെട്ട ഗംഗ ദശഹര എന്ന ഉത്സവം എല്ലാ വർഷവും ഇതിഹാസപ്രകാരം ആചരിക്കപ്പെടുന്നു. മെയ് ജൂൺ മാസത്തിൽ നടക്കുന്ന ഈ ഉത്സവം പത്ത് ദിവസം നീണ്ടു നിൽക്കുന്നു, മാസത്തിലെ പത്താം ദിവസമായ ജ്യേഷ്ഠയിൽ ഈ ഉത്സവം അവസാനിക്കുന്നു. ഈ ദിവസത്തിൽ ഗംഗയുടെ സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേക്കുള്ള അവതരണം ആഘോഷിക്കപ്പെടുന്നു. അന്നേ ദിവസം ഗംഗയിലോ മറ്റ് പവിത്ര നദികളിലോ മുങ്ങി കുളിക്കുന്നത് മൂലം പത്ത് പാപങ്ങൾ (ദശഹര) അല്ലെങ്കിൽ പത്ത് ജീവിത കാലത്തിലെ പാപങ്ങൾ മായിക്കപ്പെടുന്നു എന്ന് വിശ്വസിക്കുന്നു.

യേശു: നിങ്ങൾക്ക് ജീവ ജലം നൽകുന്ന തീർത്ഥം

യേശു തന്നെ വിവരിക്കുവാൻ ഇതേ ആശയമാണ് ഉപയോഗിച്ചത്. ‘നിത്യ ജീവൻ‘ നൽകുന്ന ‘ജീവ ജലമാണ്‘ താൻ എന്ന് തന്നെ കുറിച്ച് തന്നെ പറഞ്ഞു. ഇത് താൻ ഒരു സ്ത്രീയോടാണ് പറഞ്ഞത്. അതേ അവസ്ഥയിലുള്ള നമ്മോടും ഇത് തന്നെയാണ് പറയുന്നത്. താൻ ഒരു തീർത്ഥമാണെന്നും, തന്നിലേക്ക് വരുന്നതാണ് നമുക്ക് ആവശ്യമായ തീർത്ഥാടനം എന്നുമാണ് താൻ പറഞ്ഞത്. ഈ സ്ത്രീ തന്റെ പത്ത് പാപമല്ല മറിച്ച് എല്ലാ പാപങ്ങളും കഴുകൽപ്പെട്ടു എന്ന് മനസ്സിലാക്കി. ശുദ്ധീകരണത്തിനായി ഗംഗ ജലത്തിനായി വളരെ ദൂരം യാത്ര ചെയ്യുന്നവരാണ് നിങ്ങൾ എങ്കിൽ യേശു നൽകുന്ന ‘ജീവ ജലത്തിനെ‘ പറ്റി മനസ്സിലാക്കുക. ഇതിനായി നിങ്ങൾ ശാരീരികമായി യാത്ര ചെയ്യേണ്ട ആവശ്യമില്ല, മറിച്ച് ആ സ്ത്രീ അനുഭവിച്ചതു പോലെ,  തന്റെ വെള്ളം നൽകുന്നതിനു മുമ്പ് നിങ്ങൾക്ക് ഒരു ആന്തരീക ശുദ്ധി ഉണ്ടാകുകയും, ഉൾബോധം വരുകയും ചെയ്യുന്നു.

ഈ സംഭാഷണത്തെ കുറിച്ച് സുവിശേഷം വിവരിക്കുന്നു:

യേശു ശമര്യ സ്ത്രീയുമായി സംസാരിക്കുന്നു

ശു യോഹന്നാനെക്കാൾ അധികം ശിഷ്യന്മാരെ ചേർത്തു സ്നാനം കഴിപ്പിക്കുന്നു എന്നു പരീശന്മാർ കേട്ടു എന്നു കർത്താവു അറിഞ്ഞപ്പോൾ —
2 ശിഷ്യന്മാർ അല്ലാതെ, യേശു തന്നേ സ്നാനം കഴിപ്പിച്ചില്ലതാനും —
3 അവൻ യെഹൂദ്യദേശം വിട്ടു പിന്നെയും ഗലീലെക്കു യാത്രയായി. അവൻ ശമര്യയിൽകൂടി കടന്നുപോകേണ്ടിവന്നു.
4
5 അങ്ങനെ അവൻ സുഖാർ എന്നൊരു ശമര്യപട്ടണത്തിൽ യാക്കോബ് തന്റെ പുത്രനായയോസേഫിന്നു കൊടുത്ത നിലത്തിന്നരികെ എത്തി. അവിടെ യാക്കോബിന്റെ ഉറവുണ്ടായിരുന്നു. യേശു വഴി നടന്നു ക്ഷീണിച്ചിട്ടു ഉറവിന്നരികെ ഇരുന്നു; അപ്പോൾ ഏകദേശം ആറാം മണിനേരം ആയിരുന്നു.
6
7 ഒരു ശമര്യസ്ത്രീ വെള്ളം കോരുവാൻ വന്നു; യേശു അവളോടു: “എനിക്കു കുടിപ്പാൻ തരുമോ ” എന്നു ചോദിച്ചു.
8 അവന്റെ ശിഷ്യന്മാർ ഭക്ഷണസാധനങ്ങളെ കൊള്ളുവാൻ പട്ടണത്തിൽ പോയിരുന്നു.
9 ശമര്യസ്ത്രീ അവനോടു: നീ യെഹൂദൻ ആയിരിക്കെ ശമര്യക്കാരത്തിയായ എന്നോടു കുടിപ്പാൻ ചോദിക്കുന്നതു എങ്ങനെ എന്നു പറഞ്ഞു. യെഹൂദന്മാർക്കും ശമര്യർക്കും തമ്മിൽ സമ്പർക്കമില്ല —
10 അതിന്നു യേശു: “നീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിപ്പാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു” എന്നു ഉത്തരം പറഞ്ഞു.
11 സ്ത്രീ അവനോടു: യജമാനനേ, നിനക്കു കോരുവാൻ പാത്രം ഇല്ലല്ലോ; കിണറു ആഴമുള്ളതാകുന്നു; പിന്നെ ജീവനുള്ള വെള്ളം നിനക്കു എവിടെ നിന്നു?
12 നമ്മുടെ പിതാവായ യാക്കോബിനെക്കാൾ നീ വലിയവനോ? അവൻ ആകുന്നു ഈ കിണറു ഞങ്ങൾക്കു തന്നതു; അവനും അവന്റെ മക്കളും മൃഗങ്ങളും ഇതിലെ വെള്ളം കുടിച്ചു പോന്നു എന്നു പറഞ്ഞു.
13 യേശു അവളോടു: “ഈ വെള്ളം കുടിക്കുന്നവന്നു എല്ലാം പിന്നെയും ദാഹിക്കും.
14 ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും” എന്നു ഉത്തരം പറഞ്ഞു.
15 സ്ത്രീ അവനാടു: യജമാനനേ, എനിക്കു ദാഹിക്കാതെയും ഞാൻ കോരുവാൻ ഇവിടത്തോളം വരാതെയുമിരിക്കേണ്ടതിന്നു ആ വെള്ളം എനിക്കു തരേണം എന്നു പറഞ്ഞു.
16 യേശു അവളോടു: “പോയി ഭർത്താവിനെ വിളിച്ചുകൊണ്ടുവരിക” എന്നു പറഞ്ഞു.
17 എനിക്കു ഭർത്താവു ഇല്ല എന്നു സ്ത്രീ അവനോടു ഉത്തരം പറഞ്ഞതിന്നു: “എനിക്കു ഭർത്താവു ഇല്ല എന്നു നീ പറഞ്ഞതു ശരി.
18 അഞ്ചു ഭർത്താക്കന്മാർ നിനക്കു ഉണ്ടായിരുന്നു; ഇപ്പോൾ ഉള്ളവനോ ഭർത്താവല്ല; നീ പറഞ്ഞതു സത്യം തന്നേ” എന്നു യേശു പറഞ്ഞു.
19 സ്ത്രീ അവനോടു: യജമാനനേ, നീ പ്രവാചകൻ എന്നു ഞാൻ കാണുന്നു.
20 ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിൽ നമസ്കരിച്ചുവന്നു; നമസ്കരിക്കേണ്ടുന്ന സ്ഥലം യെരൂശലേമിൽ ആകുന്നു എന്നു നിങ്ങൾ പറയുന്നു എന്നു പറഞ്ഞു.
21 യേശു അവളോടു പറഞ്ഞതു: “സ്ത്രീയേ, എന്റെ വാക്കു വിശ്വസിക്ക; നിങ്ങൾ പിതാവിനെ നമസ്കരിക്കുന്നതു ഈ മലയിലും അല്ല യെരൂശലേമിലും അല്ല എന്നുള്ള നാഴിക വരുന്നു.
22 നിങ്ങൾ അറിയാത്തതിനെ നമസ്കരിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു.
23 സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു.
24 ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.
25 സ്ത്രീ അവനോടു: മശീഹ — എന്നുവെച്ചാൽ ക്രിസ്തു — വരുന്നു എന്നു ഞാൻ അറിയുന്നു; അവൻ വരുമ്പോൾ സകലവും അറിയിച്ചുതരും എന്നു പറഞ്ഞു.
26 യേശു അവളോടു: “നിന്നോടു സംസാരിക്കുന്ന ഞാൻ തന്നേ മശീഹ ” എന്നു പറഞ്ഞു.
27 ഇതിന്നിടയിൽ അവന്റെ ശിഷ്യന്മാർ വന്നു അവൻ സ്ത്രീയോടു സംസാരിക്കയാൽ ആശ്ചര്യപ്പെട്ടു എങ്കിലും: നീ എന്തു ചോദിക്കുന്നു? അവളോടു എന്തു സംസാരിക്കുന്നു എന്നു ആരും ചോദിച്ചില്ല.
28 അനന്തരം സ്ത്രീ പാത്രം വെച്ചിട്ടു പട്ടണത്തിൽ ചെന്നു ജനങ്ങളോടു:
29 ഞാൻ ചെയ്തതു ഒക്കെയും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നുകാണ്മിൻ; അവൻ പക്ഷേ ക്രിസ്തു ആയിരിക്കുമോ എന്നു പറഞ്ഞു.
30 അവർ പട്ടണത്തിൽ നിന്നു പുറപ്പെട്ടു അവന്റെ അടുക്കൽ വന്നു.
31 അതിന്നിടയിൽ ശിഷ്യന്മാർ അവനോടു: റബ്ബീ, ഭക്ഷിച്ചാലും എന്നു അപേക്ഷിച്ചു.
32 അതിന്നു അവൻ: “നിങ്ങൾ അറിയാത്ത ആഹാരം ഭക്ഷിപ്പാൻ എനിക്കു ഉണ്ടു” എന്നു അവരോടു പറഞ്ഞു.
33 ആകയാൽ വല്ലവനും അവന്നു ഭക്ഷിപ്പാൻ കൊണ്ടുവന്നുവോ എന്നു ശിഷ്യന്മാർ തമ്മിൽ പറഞ്ഞു.
34 യേശു അവരോടു പറഞ്ഞതു: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നെ എന്റെ ആഹാരം.
35 ഇനി നാലു മാസം കഴിഞ്ഞിട്ടു കൊയ്ത്തു വരുന്നു എന്നു നിങ്ങൾ പറയുന്നില്ലയോ? നിങ്ങൾ തല പൊക്കി നോക്കിയാൽ നിലങ്ങൾ ഇപ്പോൾ തന്നേ കൊയ്ത്തിന്നു വെളുത്തിരിക്കുന്നതു കാണും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.
36 “വിതെക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിപ്പാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങി നിത്യജീവങ്കലേക്കു വിളവു കൂട്ടിവെക്കുന്നു.
37 വിതെക്കുന്നതു ഒരുത്തൻ, കൊയ്യുന്നതു മറ്റൊരുത്തൻ എന്നുള്ള പഴഞ്ചൊൽ ഇതിൽ ഒത്തിരിക്കുന്നു.
38 നിങ്ങൾ അദ്ധ്വാനിച്ചിട്ടില്ലാത്തതു കൊയ്‍വാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവർ അദ്ധ്വാനിച്ചു; അവരുടെ അദ്ധ്വാനഫലത്തിലേക്കു നിങ്ങൾ പ്രവേശിച്ചിരിക്കുന്നു.
39 ഞാൻ ചെയ്തതു ഒക്കെയും അവൻ എന്നോടു പറഞ്ഞു എന്നു സ്ത്രീ സാക്ഷ്യം പറഞ്ഞ വാക്കു നിമിത്തം ആ പട്ടണത്തിലെ പല ശമര്യരും അവനിൽ വിശ്വസിച്ചു.
40 അങ്ങനെ ശമര്യർ അവന്റെ അടുക്കൽ വന്നു തങ്ങളോടു കൂടെ പാർക്കേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ രണ്ടുനാൾ അവിടെ പാർത്തു.
41 ഏറ്റവും അധികംപേർ അവന്റെ വചനം കേട്ടു വിശ്വസിച്ചു:
42 ഇനി നിന്റെ വാക്കുകൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നതു; ഞങ്ങൾ തന്നേ കേൾക്കയും അവൻ സാക്ഷാൽ ലോകരക്ഷിതാവു എന്നു അറികയും ചെയ്തിരിക്കുന്നു എന്നു സ്ത്രീയോടു പറഞ്ഞു.

യോഹന്നാൻ  4: 1-42

യേശു വെള്ളം ചോദിച്ചത് രണ്ട് കാരണങ്ങൾ കൊണ്ടാണ്. ഒന്നാമത്, തനിക്ക് ദാഹിച്ചു. എന്നാൽ ഒരു ഋഷിയായിരുന്ന തനിക്ക് അവൾ മറ്റൊരു രീതിയിൽ ദാഹിച്ചിരിക്കുന്നു എന്ന് മനസ്സിലായി. തന്റെ ജീവിതത്തിലെ തൃപ്തിക്കായി ദാഹിച്ചിരുന്നു. മറ്റ് പുരുഷന്മാരുമായുള്ള അവിഹിത ബന്ധം തനിക്ക് തൃപ്തി തരും എന്ന് അവൾ കരുതി.  ആയതിനാൽ അവൾക്ക് ഒന്നിലധികം ഭർത്താക്കന്മാർ ഉണ്ടായിരുന്നു, അവളുടെ കൂടെ ഇപ്പോൾ പാർക്കുന്ന പുരുഷൻ അവളുടെ ഭർത്താവ് അല്ലായിരുന്നു. അവളുടെ അയൽക്കാർ അവളെ ഒരു അധർമ്മിയായി കണ്ടിരുന്നു. ഇത് കാരണമായിരിക്കും അവൾ ഉച്ച സമയത്ത് വെള്ളം കോരുവാൻ പോയത് കാരണം ബാക്കി സ്ത്രീകൾ അവളുമായി ബന്ധം പുലർത്തുവാൻ ആഗ്രഹിച്ചിരുന്നില്ല, അവർ എല്ലാവരും രാവിലെ തണപ്പുള്ളപ്പോൾ വെള്ളം കോരുവാൻ പോയിരുന്നു. ഈ സ്ത്രീയ്ക്ക് അനേക പുരുഷന്മാർ ഉണ്ടായിരുന്നു, ഇത് അവളെ മറ്റ് സ്ത്രീകളിൽ നിന്ന് അകറ്റി.

തന്റെ പാപത്തിന്റെ മൂല കാരണം ഒരു ദാഹമാണെന്ന് അവളെ മനസ്സിലാക്കുവാനായി യേശു ദാഹം എന്ന വിഷയം എടുത്തു – ഈ ദാഹത്തിന് ഒരു ശമനം ഉണ്ടാകേണ്ടിയിരുന്നു. നമ്മെ പാപത്തിലേക്ക് നയിക്കുന്ന ആ ദാഹത്തിന് ശമനം വരുത്തുവാൻ അവന് മാത്രമേ കഴിയുകയുള്ളൂ എന്ന് അവളോട് (നമ്മോടും) അവൻ പറയുന്നു.

വിശ്വസിക്കുവാൻ – സത്യത്തിൽ ഏറ്റു പറയണം

എന്നാൽ ഈ ‘ജീവ ജലത്തിന്റെ‘ വാഗ്ദാനം അവളെ ഒരു ബുദ്ധിമുട്ടിലേക്ക് കൊണ്ടെത്തിച്ചു. അവളുടെ പാപം തിരിച്ചറിഞ്ഞു, അത് അവൾ ഏറ്റു പറയുവാനായി യേശു അവളോട് തന്റെ ഭർത്താവിനെ വിളിച്ചു കൊണ്ടു വരുവാൻ പറഞ്ഞു. ഇത് നാം എപ്പോഴും അവഗണിക്കുന്നു! ആരും നമ്മുടെ പാപം കാണാതിരിക്കുവാൻ അത് മറച്ച് വയ്ക്കുന്നു അല്ലെങ്കിൽ നാം ഒഴികഴിവുകൾ പറയുന്നു. എന്നാൽ നിത്യജീവൻ എന്ന സത്യം മനസ്സിലാക്കണമെങ്കിൽ ആത്മാർത്ഥതയോടു കൂടെ പാപം ഏറ്റു പറയണം, കാരണം ദൈവം അതാണ് വാഗ്ദത്തം ചെയ്തിരിക്കുന്നത്.

8 നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി.
9 നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.

1 യോഹന്നാൻ 1:8-9

ഇത് മൂലം യേശു ശമര്യ സ്തീയോട് ഇപ്രകാരം പറഞ്ഞു

24 ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.

യോഹന്നാൻ 4:24

 ‘സത്യം‘ എന്നതു കൊണ്ട് യേശു ഉദ്ദേശിച്ചത് നാം നമ്മുടെ പാപം മറയ്ക്കാതെ സത്യസന്ധമായിരിക്കണം. സത്യസന്ധമായി തന്നെ ‘അന്വേഷിക്കുന്നവരെ‘ അവൻ ഒരു നാളും തള്ളി കളയുകയില്ല എന്നുള്ളതാണ് സന്തോഷ വാർത്ത – അത് എത്ര അശുദ്ധമാണെങ്കിലും.

എന്നാൽ തന്റെ പാപം എറ്റു പറയുവാൻ അവൾക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. നമ്മുടെ പാപം മറയ്ക്കുവാനുള്ള നല്ല മാർഗ്ഗം മതപരമായി തർക്കിക്കുക എന്നതാണ്. ഈ ലോകത്തിൽ ധാരാളം മത തർക്കങ്ങൾ ഉണ്ട്. ശരിയായ ആരാധന സ്ഥലത്തെ കുറിച്ച് അന്ന് യെഹൂദന്മാരും ശമര്യക്കാരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. യെരുശലേമാണ് ആരാധനസ്ഥലം എന്നു യെഹൂദരും, അത് മറ്റൊരു മലയിലെന്ന് ശമര്യരും വാദിച്ചു. ഈ തർക്കത്തിലൂടെ തന്റെ പാപത്തെ കുറിച്ചുള്ള സംസാരം വഴിതിരിച്ച് വിടാം എന്നവൾ കരുതി. അവൾ തന്റെ പാപം മതത്തിന്റെ പിന്നിൽ മറയ്ക്കുവാൻ ശ്രമിച്ചു.

മത ഭക്തരാകുന്ന നാം ഇത് തന്നെയാണ് സാധാരണയായി ചെയ്യുന്നത്. നാം നമ്മുടെ പാപം ഏറ്റു പറയാതെ മറ്റുള്ളവർ എന്തു തെറ്റ് ചെയ്തു, നാം എങ്ങനെ ശരിയെന്ന് വിധിക്കുന്നു.

യേശു അവളുമായി ഒരു തർക്കത്തിൽ ഏർപ്പെട്ടില്ല. ആരാധന സ്ഥലമല്ല  പ്രധാനം മറിച്ച് അവളുടെ ആരാധനയെ കുറിച്ചുള്ള ആത്മാർത്ഥതയാണ് പ്രധാനം എന്ന് ഊന്നി പറന്നു. എവിടെ ഇരുന്ന് വേണമെങ്കിലും അവൾക്ക് ദൈവ സന്നിധിയിൽ വരാം (കാരണം ദൈവം ആത്മാവാണ്) എന്നാൽ ഈ ‘ജീവ് ജലം‘ വാങ്ങുന്നതിനു മുമ്പ് തന്നെ ഒരു സ്വയ തിരിച്ചറിവ് ആവശ്യമാണ്.

നാം എല്ലാവരും എടുക്കേണ്ട തീരുമാനം

അവൾ ഒരു പ്രധാനപ്പെട്ട തീരുമാനം എടുക്കേണ്ടിയിരുന്നു. അവൾക്ക് തന്റെ പാപം ഒരു മത തർക്കത്തിന്റെ പിന്നിൽ മറയ്ക്കുകയോ, തന്നെ വിട്ട് പോകുകയോ ചെയ്യാം. എന്നാൽ അവൾ അവളുടെ പാപം ഏറ്റു പറയുവാൻ തയ്യാറായി – അവൾ അവളുടെ ഗ്രാമത്തിൽ മടങ്ങി ചെന്ന് അവൾ എന്തു ചെയ്തു എന്നും, യേശു അവളെ എങ്ങനെ അറിഞ്ഞു എന്നും പറഞ്ഞു. പിന്നീട് അവൾ ഒന്നും മറച്ചു വച്ചില്ല. അങ്ങനെ ചെയ്തപ്പോൾ അവൾ ഒരു ‘വിശ്വാസിയായി.‘ അവൾ ഇതിനു മുമ്പ് പൂജകളും, മത കർമ്മങ്ങളും ചെയ്തിട്ടുണ്ട് എന്നാൽ ഇപ്പോൾ അവളും, ആ ഗ്രാമക്കാരും ‘വിശ്വാസികളായി.‘

ബുദ്ധികൊണ്ടുള്ള അറിവ് പ്രധാനമാണെങ്കിലും, അത് മാത്രം പോരാ ഒരു വിശ്വാസിയാകുവാൻ. പാപം മറച്ചു വയ്ക്കാതെ അവന്റെ കരുണ മതി എന്ന് വിശ്വസിക്കണം. അത് തന്നെയാണ് അബ്രഹാം ചെയ്തത് – ഒരു വാഗ്ദത്തിൽ വിശ്വസിച്ചു

നിങ്ങൾ നിങ്ങളുടെ പാപം മറച്ചു വയ്ക്കുന്നുവോ? അത് മത ഭക്തിയിലോ, മത തർക്കത്തിലോ മറയ്ക്കുന്നുവോ? അതോ പാപം ഏറ്റു പറയുന്നുവോ? എന്തു കൊണ്ട് നമുക്ക് കുറ്റബോധം വരുത്തുന്ന പാപം നമ്മുടെ സൃഷ്ടിതാവിന്റെ മുമ്പിൽ ഏറ്റു പറയുന്നില്ല? അങ്ങനെയെങ്കിൽ അവൻ നമ്മുടെ ആരാധന ‘അന്വേഷിക്കുകയും‘ നമ്മെ സകല അനീതിയിൽ നിന്ന് ‘കഴുകയും‘ ചെയ്യും എന്ന് സന്തോഷിക്കുക.

സ്ത്രീ തന്റെ ഉള്ളിലെ ദാഹം അംഗീകരിച്ചപ്പോൾ ക്രിസ്തുവിനെ മശിഹായായി അവൾ മനസ്സിലാക്കി. പിന്നീട് യേശു അവരുടെ കൂടെ രണ്ട് ദിവസം താമസിച്ചു അപ്പോൾ അവർക്ക് ‘ലോക രക്ഷിതാവിനെ‘ മനസ്സിലായി. ഇത് മുഴുവൻ നമ്മുക്ക് ഇന്നും മനസ്സിലാകുന്നില്ല. എന്നാൽ സ്വാമി യോഹന്നാൻ തങ്ങളുടെ പാപങ്ങളെ ഏറ്റു പറയുവാൻ ജനങ്ങളെ ഒരുക്കിയതു പോലെ, നാം എങ്ങനെ തെറ്റി പോയിരിക്കുന്നു എന്നും, അവനിൽ നിന്ന് ജീവ ജലം കുടിക്കണം എന്നും ഇത് നമുക്ക് മനസ്സിലാക്കി തരുന്നു.

ദൈവ രാജ്യം? താമര, ശങ്ക്, മീൻ ജോഡികൾ എന്നിവയുടെ ഗുണങ്ങൾ

താമര തെക്കൻ ഏഷ്യയുടെ ദേശീയ പുഷ്പമാണ്. പുരാതന ചരിത്രം  മുതൽ ഇന്നും വരെ താമര ഒരു പ്രധാനപ്പെട്ട ചിഹ്നമായി നിൽക്കുന്നു. സ്വയം ശുദ്ധീകരിക്കുവാനും, അഴുക്കിൽ നിന്നും ഭംഗിയുള്ള പുഷ്പം പുറത്തു കൊണ്ടുവരുവാനുമുള്ള കഴിവുള്ള ഇലകളാണ് താമരയ്ക്കുള്ളത്. മണ്ണിൽ നിന്ന് ഉയർന്ന് വന്നത്, അഴുക്ക് പറ്റാത്തത് എന്ന പെരുകൾ താമരയുടെ പ്രകൃതിയാലുള്ള കഴിവുകൾ മൂലം ലഭിച്ചു. റിഗ് വേദയിൽ (RV 5. LXVIII. 7-9) ഒരു കുഞ്ഞിന്റെ സുഖകരമായ ജനനത്തോട് താമരയെ തുലനം ചെയ്തിരിക്കുന്നു.

വിഷ്ണു കുള്ളനായ വാമനനായിരുന്നപ്പോൾ തന്റെ സഹകാരിയായ ലക്ഷ്മി ഇളകി മറിയുന്ന കടലിൽ “താമര“ എന്ന് അർത്ഥം വരുന്ന പത്മ അല്ലെങ്കിൽ കമലയായി താമരയിലാണ് പ്രത്യക്ഷപ്പെട്ടത്. ലക്ഷ്മിക്ക് താമരയുമായി അടുത്ത ബന്ധമുണ്ട്, തന്റെ വാസസ്ഥലം തന്നെ പുഷ്പങ്ങളുടെ ഇടയിലായിരുന്നു.

ആചാരപരമായും മതപരമായും പ്രാധാന്യം ഉള്ളതാണ് ശങ്ക് എന്ന് പറയുന്ന കടൽ ഒച്ചിന്റെ തോട്. ശങ്ക് കടൽ ഒച്ചിന്റെ തോടാണ് എന്നാൽ ഇതിഹാസത്തിൽ വിഷ്ണുവിന്റെ ചിഹ്നമാണ് ശങ്ക്, കൂടാതെ ഇത് കാഹളമായും ഉപയോഗിക്കും.

എട്ട് അഷ്ടമംഗലം ആയുധങ്ങളിൽ രണ്ടെണ്ണമാണ് താമരയും, ശങ്കും. ഗുണങ്ങളുടെ ചിത്രീകരണത്തിനായി ഇത് ഉപയോഗിക്കുന്നു. ലോകത്തെ മാറ്റുകയും, രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന പ്രകൃതി ശക്തികളാകുന്ന ഗുണങ്ങൾ എന്ന ആശയങ്ങളെ കുറിച്ച അനേക പുസ്തകങ്ങൾ വിവരിക്കുന്നു. സാംഖ്യ ചിന്താഗതിയിലെ മൂന്ന് ഗുണങ്ങൾ  സത്വം (നന്മ, നിർമ്മാണാത്മകമായത്, ചേർച്ചയുള്ളത്), രാജ (അത്യുത്സാഹം, സജീവം, കുഴഞ്ഞത്), തമസ്സ് (ഇരുട്ട്, നശീകരണാത്മാവ്, കുഴപ്പം നിറഞ്ഞത്) എന്നിവയാണ്. ന്യായം, വൈശേഷികം എന്നീ ചിന്തകൾ അധികം ഗുണങ്ങൾ തരുന്നു. ദൈവ രാജ്യത്തിന്റെ ഗുണം എന്താണ്?

താമര സാംഖ്യ ചിന്തയിലെ സത്വം, രാജ, തമസ്സ് എന്നീ ഗുണങ്ങൾ ചിത്രീകരിക്കുന്നു

ദൈവരാജ്യം ലോകത്തെ ജയിക്കുകയും, മാറ്റുകയും ചെയ്യുന്നത് കണ്ട യേശു അതിന്റെ ഗുണം കണ്ടു. നമുക്ക് എല്ലാവർക്കും ദൈവ രാജ്യത്തിലേക്ക് ക്ഷണം ഉണ്ട് എന്നാൽ അതിന് നമുക്ക് ദ്വിജ ആവശ്യമാണ്. ദൈവരാജ്യത്തിന്റെ ഗുണങ്ങൾ വെളിപ്പെടുത്തുവാൻ താൻ ചില കഥകൾ (ഉപമകൾ) പറയുന്നു. ദൈവരാജ്യത്തിന്റെ ഗുണങ്ങൾ മനസ്സിലാക്കുവാൻ താൻ ചെടി, ശങ്ക്, മീൻ ജോഡികൾ (അഷ്ടമംഗല ചിഹ്നങ്ങൾ) എന്നിവയുടെ കഥയാണ് പറഞ്ഞത്. രാജ്യത്തിന്റെ ഉപമകൾ ഇതാ താഴെ കൊടുക്കുന്നു.

ന്നു യേശു വീട്ടിൽ നിന്നു പുറപ്പെട്ടു കടലരികെ ഇരുന്നു.
2 വളരെ പുരുഷാരം അവന്റെ അടുക്കൽ വന്നുകൂടുകകൊണ്ടു അവൻ പടകിൽ കയറി ഇരുന്നു; പുരുഷാരം എല്ലാം കരയിൽ ഇരുന്നു.
3 അവൻ അവരോടു പലതും ഉപമകളായി പ്രസ്താവിച്ചതെന്തന്നാൽ: “വിതെക്കുന്നവൻ വിതെപ്പാൻ പുറപ്പെട്ടു.
4 വിതെക്കുമ്പോൾ ചിലതു വഴിയരികെ വിണു; പറവകൾ വന്നു അതു തിന്നു കളഞ്ഞു.
5 ചിലതു പാറസ്ഥലത്തു ഏറെ മണ്ണില്ലാത്ത ഇടത്തു വീണു; മണ്ണിന്നു താഴ്ചയില്ലായ്കയാൽ ക്ഷണത്തിൽ മുളെച്ചുവന്നു.
6 സൂര്യൻ ഉദിച്ചാറെ ചൂടുതട്ടി, വേർ ഇല്ലായ്കയാൽ അതു ഉണങ്ങിപ്പോയി.
7 മറ്റു ചിലതു മുള്ളിന്നിടയിൽ വീണു; മുള്ളു മുളെച്ചു വളർന്നു അതിനെ ഞെരുക്കിക്കളഞ്ഞു.
8 മറ്റു ചിലതു നല്ല നിലത്തു വീണു, നൂറും അറുപതും മുപ്പതും മേനിയായി വിളഞ്ഞു.
9 ചെവിയുള്ളവൻ കേൾക്കട്ടെ.”

മത്തായി 13:1-9
മുളപ്പിക്കുവാൻ ജീവ ശക്തി താമര വിത്തുകൾക്കുണ്ട്

ഈ ഉപമയുടെ അർത്ഥം എന്താണ്? ഇതിന്റെ അർത്ഥം ചോദിച്ചവർക്ക് താൻ ഉത്തരം നൽകിയത് കൊണ്ട് ഊഹിക്കേണ്ട കാര്യമില്ല.

18 എന്നാൽ വിതെക്കുന്നവന്റെ ഉപമ കേട്ടുകൊൾവിൻ.
19 ഒരുത്തൻ രാജ്യത്തിന്റെ വചനം കേട്ടിട്ടു ഗ്രഹിക്കാഞ്ഞാൽ ദുഷ്ടൻ വന്നു അവന്റെ ഹൃദയത്തിൽ വിതെക്കപ്പെട്ടതു എടുത്തുകളയുന്നു; ഇതത്രെ വഴിയരികെ വിതെക്കപ്പെട്ടതു.

മത്തായി 13:18-19
എന്നാൽ ഈ വിത്തുകൾക്ക് നടപാതയിൽ മുളക്കുവാൻ കഴിയുകയില്ല

20 പാറസ്ഥലത്തു വിതെക്കപ്പെട്ടതോ, ഒരുത്തൻ വചനം കേട്ടിട്ടു ഉടനെ സന്തോഷത്തോടെ കൈകൊള്ളുന്നതു ആകുന്നു എങ്കിലും വേരില്ലാതിരിക്കയാൽ അവൻ ക്ഷണികനത്രേ.
21 വചനംനിമിത്തം ഞെരുക്കമോ ഉപദ്രവമോ നേരിട്ടാൽ അവൻ ക്ഷണത്തിൽ ഇടറിപ്പോകുന്നു.

മത്തായി 13:20-21
സൂര്യന്റെ ചൂട് വിത്തുകളിലെ ജീവൻ എടുത്തു കളയുവാൻ കഴിയും

22 മുള്ളിന്നിടയിൽ വിതെക്കപ്പെട്ടതോ, ഒരുത്തൻ വചനം കേൾക്കുന്നു എങ്കിലും ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ടു നിഷ്ഫലനായി തീരുന്നതാകുന്നു.

മത്തായി 13:22
മറ്റ് ചെടികൾ താമരയുടെ വളർച്ചയെ തടയാം

23 നല്ല നിലത്തു വിതെക്കപ്പെട്ടതോ ഒരുത്തൻ വചനം കേട്ടു ഗ്രഹിക്കുന്നതു ആകുന്നു അതു വിളഞ്ഞു നൂറും അറുപതും മുപ്പതും മേനി നല്കുന്നു.”

മത്തായി 13:23
നല്ല മണ്ണിൽ താമര ചെടി വളരുകയും മനോഹരമായ പുഷ്പങ്ങൾ അധികമായി നൽകുകയും ചെയ്യും

ദൈവ രാജ്യ സന്ദേശത്തിന് നാല് പ്രതികരണങ്ങൾ ഉണ്ട്. ആദ്യത്തേത്, ‘അറിവില്ല‘ ആയതിനാൽ ദുഷ്ടൻ അവരുടെ ഹൃദയങ്ങളിൽ നിന്ന് സന്ദേശം എടുത്തു കളയുന്നു. അടുത്തു മൂന്നു പ്രതികരണങ്ങളിലും ആദ്യം വളരെ ക്രീയാത്മകമായി പ്രതികരിക്കുകയും, സന്തോഷത്തോടു കൂടെ സന്ദേശം സ്വീകരിക്കുകയും ചെയ്യുന്നു. എന്നാൽ ദുർഘട സന്ദർഭങ്ങളിൽ ഈ സന്ദേശം നമ്മുടെ ഉള്ളിൽ വളരണം. ഇത് നമ്മുടെ ജീവിതത്തിൽ പ്രാവർത്തീകമാക്കാതെ ബുദ്ധി കൊണ്ട് മാത്രം മനസ്സിലാക്കുന്നതിൽ ഒരു പ്രയോജനമില്ല. ആയതിനാൽ ഇതിൽ രണ്ട് പ്രതികരണങ്ങൾ, ആദ്യം സന്ദേശം സ്വീകരിച്ചുവെങ്കിലും, അത് അവരുടെ ഹൃദയത്തിൽ വളരുവാൻ സമ്മതിച്ചില്ല. നാലാമത്തെ ഹൃദയം മാത്രം, അവർ ‘വചനം കേട്ട് മനസ്സിലാക്കി‘ ദൈവം ആഗ്രഹിക്കുന്ന രീതിയിൽ അത് സ്വീകരിക്കുന്നു.

 ‘നാം ഏതു തരത്തിലുള്ള മണ്ണാണ്?‘ എന്ന് സ്വയം ചോദിക്കുവാനാണ് യേശു ഈ ഉപമ പഠിപ്പിച്ചത്.

കളയുടെ ഉപമ

ഈ ഉപമ വിവരിച്ചതിന് ശേഷം യേശു കളകളുടെ ഉപമ പഠിപ്പിച്ചു.

24 അവൻ മറ്റൊരു ഉപമ അവർക്കു പറഞ്ഞുകൊടുത്തു: “സ്വർഗ്ഗരാജ്യം ഒരു മനുഷ്യൻ തന്റെ നിലത്തു നല്ല വിത്തു വിതെച്ചതിനോടു സദൃശമാകുന്നു.
25 മനുഷ്യർ ഉറങ്ങുമ്പോൾ അവന്റെ ശത്രു വന്നു, കോതമ്പിന്റെ ഇടയിൽ കള വിതെച്ചു പൊയ്ക്കളഞ്ഞു.
26 ഞാറു വളർന്നു കതിരായപ്പോൾ കളയും കാണായ്‍വന്നു.
27 അപ്പോൾ വീട്ടുടയവന്റെ ദാസന്മാർ അവന്റെ അടുക്കൽ ചെന്നു: യജമാനനേ, വയലിൽ നല്ലവിത്തല്ലയോ വിതെച്ചതു? പിന്നെ കള എവിടെനിന്നു വന്നു എന്നു ചോദിച്ചു.
28 ഇതു ശത്രു ചെയ്തതാകുന്നു എന്നു അവൻ അവരോടു പറഞ്ഞു. ഞങ്ങൾ പോയി അതു പറിച്ചുകൂട്ടുവാൻ സമ്മതമുണ്ടോ എന്നു ദാസന്മാർ അവനോടു ചോദിച്ചു.
29 അതിന്നു അവൻ: ഇല്ല, പക്ഷേ കള പറിക്കുമ്പോൾ കോതമ്പും കൂടെ പിഴുതുപോകും.
30 രണ്ടുംകൂടെ കൊയ്ത്തോളം വളരട്ടെ; കൊയ്ത്തു കാലത്തു ഞാൻ കൊയ്യുന്നവരോടു മുമ്പെ കളപറിച്ചു കൂട്ടി ചുട്ടുകളയേണ്ടതിന്നു കെട്ടുകളായി കെട്ടുവാനും കോതമ്പു എന്റെ കളപ്പുരയിൽ കൂട്ടിവെപ്പാനും കല്പിക്കും എന്നു പറഞ്ഞു.”

മത്തായി 13:24-30
കളയും, ഗോതമ്പും: വിളയുന്നതിനു മുമ്പ് ഗോതമ്പും, കളയും ഒരുപോലെ ഇരിക്കും

ഈ ഉപമ ഇവിടെ വിവരിക്കുന്നു

36 അനന്തരം യേശു പുരുഷാരത്തെ പറഞ്ഞയച്ചിട്ടു വീട്ടിൽ വന്നു, ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്നു: വയലി കളയുടെ ഉപമ തെളിയിച്ചുതരേണം എന്നു അപേക്ഷിച്ചു. അതിന്നു അവൻ ഉത്തരം പറഞ്ഞതു:
37 “നല്ല വിത്തു വിതെക്കുന്നവൻ മനുഷ്യപുത്രൻ;
38 വയൽ ലോകം; നല്ലവിത്തു രാജ്യത്തിന്റെ പുത്രന്മാർ;
39 കള ദുഷ്ടന്റെ പുത്രന്മാർ; അതു വിതെച്ച ശത്രു പിശാചു; കൊയ്ത്തു ലോകാവസാനം;
40 കൊയ്യുന്നവർ ദൂതന്മാർ കള കൂട്ടി തീയിൽ ഇട്ടു ചുടുംപോലെ ലോകാവസാനത്തിൽ സംഭവിക്കും.
41 മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയക്കും; അവർ അവന്റെ രാജ്യത്തിൽനിന്നു എല്ലാ ഇടർച്ചകളെയും അധർമ്മം പ്രവർത്തിക്കുന്നവരെയും കൂട്ടിച്ചേർത്തു
42 തീച്ചൂളയിൽ ഇട്ടുകളയുകയും, അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.
43 അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ.

മത്തായി 13: 36-43

കടുകും, പുളിപ്പിന്റെയും ഉപമ

മറ്റ് ചെടികളുടെ ചിത്രീകരണത്തിലൂടെയും യേശു ചെറിയ ഉപമകൾ പഠിപ്പിച്ചു.

31 മറ്റൊരു ഉപമ അവൻ അവർക്കു പറഞ്ഞുകൊടുത്തു: “സ്വർഗ്ഗരാജ്യം കടുകുമണിയോടു സദൃശം; അതു ഒരു മനുഷ്യൻ എടുത്തു തന്റെ വയലിൽ ഇട്ടു.
32 അതു എല്ലാവിത്തിലും ചെറിയതെങ്കിലും വളർന്നു സസ്യങ്ങളിൽ ഏറ്റവും വലുതായി, ആകാശത്തിലെ പറവകൾ വന്നു അതിന്റെ കൊമ്പുകളിൽ വസിപ്പാൻ തക്കവണ്ണം വൃക്ഷമായി തീരുന്നു.”
33 അവൻ മറ്റൊരു ഉപമ അവരോടു പറഞ്ഞു: “സ്വർഗ്ഗരാജ്യം പുളിച്ച മാവിനോടു സദൃശം; അതു ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവിൽ എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ചു.”

മത്തായി 13:31-33
കടുക് ചെറിയ ഒരു വിത്താണ്.
കടുക് ചെടി പടർന്ന് വലുതാകുന്നു

ദൈവരാജ്യം തുടക്കത്തിൽ ചെറുതും, പ്രാധാന്യം ഇല്ലാത്തതുമായിരിക്കും എന്നാൽ അത് മാവിൽ പുളിപ്പ് പടരുന്നതു പോലെയും, ഒരു ചെറിയ വിത്ത് വളർന്ന് വലിയ ചെടു ആകുന്നതു പോലെയും ലോകം മുഴുവൻ പടരും. അത് ബലത്താലല്ല സംഭവിക്കുന്നത്, അല്ലെങ്കിൽ ഒറ്റയടിക്കും നടക്കുന്നില്ല, അതിന്റെ വളർച്ച അദൃശ്യമാണ് എന്നാൽ നിറുത്തുവാൻ സാധിക്കാത്ത നിലയിൽ എല്ലായിടത്തും വളരുന്നു.

മറഞ്ഞിരിക്കുന്ന നിധിയുടെയും, വിലയേറിയ മുത്തിന്റെയും ഉപമ

44 സ്വർഗ്ഗരാജ്യം വയലിൽ ഒളിച്ചുവെച്ച നിധിയോടു സദൃശം. അതു ഒരു മനുഷ്യൻ കണ്ടു മറെച്ചിട്ടു, തന്റെ സന്തോഷത്താൽ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു ആ വയൽ വാങ്ങി.
45 പിന്നെയും സ്വർഗ്ഗരാജ്യം നല്ല മുത്തു അന്വേഷിക്കുന്ന ഒരു വ്യാപാരിയോടു സദൃശം.
46 അവൻ വിലയേറിയ ഒരു മുത്തു കണ്ടെത്തിയാറെ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു അതു വാങ്ങി.

മത്തായി 13: 44 -46
കടൽ ഒച്ച് ശങ്കിന്റെ ഉള്ളിൽ വിലയേറിയ നിധിയുണ്ട് എന്നാൽ അത് പുറമേ കാണുവാൻ കഴിയുകയില്ല
ചില കടൽ ഒച്ച് ശങ്കിന്റെ ഉള്ളിൽ പിങ്ക് മുത്തുകൾ ഉണ്ട് – വിലയേറിയത് മറഞ്ഞിരിക്കുന്നു
പിങ്ക് മുത്തുകൾ വിലയേറിയതാണ്

ഈ ഉപമകൾ എല്ലാം ദൈവ രാജ്യത്തിന്റെ വിലയെ ചൂണ്ടി കാണിക്കുന്നു. ഒരു നിലത്ത് മറഞ്ഞിരിക്കുന്ന നിധി ഉണ്ട് എന്ന് കരുതുക. ഇത് മറഞ്ഞിരിക്കുന്നത് കൊണ്ട് ഈ നിലത്തിനു തീരെ വിലയില്ലെന്ന് കടന്നു പോകുന്നവർ എല്ലാം കരുതുന്നു ആയതിനാൽ ആർക്കും അതിൽ താല്പര്യം ഇല്ല. എന്നാൽ ഒരുവൻ അതിൽ നിധി ഉണ്ട് എന്ന് മനസ്സിലാക്കുന്നു, അങ്ങനെ ഈ നിലം വിലയേറിയതാകുന്നു. ഈ നിധി കൈവരിക്കുവാൻ തനിക്ക് ഉള്ളത് ഒക്കെയും വിറ്റ് ഇത് വാങ്ങുന്നു. അതു പോലെ തന്നെയാണ് ദൈവ രാജ്യവും. ഇതിന്റെ വില ആരും മനസ്സിലാക്കുന്നില്ല, എന്നാൽ ചിലർ അതിന്റെ വില വലുതാണെന്ന് മനസ്സിലാക്കുന്നു.

വലയുടെ ഉപമ

47 പിന്നെയും സ്വർഗ്ഗരാജ്യം കടലിൽ ഇടുന്നതും എല്ലാവക മീനും പിടിക്കുന്നതുമായോരു വലയോടു സദൃശം.
48 നിറഞ്ഞപ്പോൾ അവർ അതു വലിച്ചു കരെക്കു കയറ്റി, ഇരുന്നുകൊണ്ടു നല്ലതു പാത്രങ്ങളിൽ കൂട്ടിവെച്ചു, ചീത്ത എറിഞ്ഞുകളഞ്ഞു.
49 അങ്ങനെ തന്നേ ലോകാവസാനത്തിൽ സംഭവിക്കും; ദൂതന്മാർ പുറപ്പെട്ടു നീതിമാന്മാരുടെ ഇടയിൽനിന്നു ദുഷ്ടന്മാരെ വേർതിരിച്ചു തീച്ചൂളയിൽ ഇട്ടുകളയും;
50 അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.

മത്തായി 13:47-50
ഗോവയിലെ മീൻപിടിത്തക്കാരെ പോലെ ദൈവ രാജ്യം ജനങ്ങളെ തരം തിരിക്കും

ദൈവ രാജ്യത്തെ കുറിച്ച് പഠിപ്പിക്കുവാനായി യേശു മറ്റൊരു അഷ്ടമംഗലമായ മീൻ ജോഡികളെ ഉപയോഗിച്ചു. മീൻപിടിത്തകാർ മീനുകളെ തരം തിരിക്കുന്നതു പോലെ ദൈവ രാജ്യവും ജനങ്ങളെ തരം തിരിക്കും. ഇത് ന്യായ നിധി നാളിൽ നടക്കും.

മാവിലെ പുളിപ്പ് പോലെ ദൈവ രാജ്യം വളരെ വിചിത്രമായാണ് വളരുന്നത്. ഇതിന്റെ വില പലരും മനസ്സിലാക്കുകയില്ല, ജനങ്ങളിൽ നിന്ന് പല പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. ഇത് മനസ്സിലാക്കുന്നവരെയും അല്ലാത്തവരെയും തമ്മിൽ തരം തിരിക്കുന്നു. ഈ ഉപമകൾ എല്ലാം പഠിപ്പിച്ചതിനു ശേഷം യേശു കേൾവിക്കാരോടെല്ലാം ഈ ചോദ്യം ചോദിച്ചു.

51 ഇതെല്ലാം ഗ്രഹിച്ചുവോ?” എന്നതിന്നു അവർ ഉവ്വു എന്നു പറഞ്ഞു.

മത്തായി 13:51

നിങ്ങൾ എന്ത് ചിന്തിക്കുന്നു? ലോകത്തിൽ ചലിക്കുന്ന ഒരു ഗുണമായിട്ട് മാത്രം ദൈവരാജ്യത്തെ കണ്ടിട്ട് അത് നിങ്ങളിലൂടെ ചലിക്കുവാൻ അനുവദിക്കുന്നില്ല എങ്കിൽ യാതൊരു പ്രയോജനവും ഇല്ല. എന്നാൽ എങ്ങനെ ഇത് നമ്മിൽ ചലിക്കും? ഗംഗ തീർത്ഥം പോലെ ജീവനുള്ള വെള്ളത്തിന്റെ ഉപമയിലൂടെ യേശു ഇത് വിവരിക്കുന്നു.

പ്രാണൻ നമ്മെ ദ്വിജയിലേക്ക് കൊണ്ടു വരുന്നു എന്ന് യേശു

 ‘രണ്ട് ജനിച്ചു‘ അല്ലെങ്കിൽ ‘വീണ്ടും ജനിച്ചു‘ എന്നാണ് ദ്വിജ എന്ന വാക്കിന്റെ അർത്ഥം. മനുഷ്യൻ ആദ്യം ശാരീരികമായി ജനിക്കുന്നു അതിനു ശേഷം രണ്ടാമതായി ആത്മീയമായി ജനിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന ചിന്ത. ഉപനയനം ചടങ്ങിൽ പൂണൂൽ (യജ്ഞോപവീതം, ഉപവീതം) ധരിക്കുമ്പോൾ ആത്മീയ ജനനം ഉണ്ടാകുന്നു എന്ന് പരമ്പരാഗതമായി വിശ്വസിക്കുന്നു. ബൗദ്ധയാനഗൃഹ്യസൂത്രം പോലെയുള്ള പുരാണ വേദങ്ങളിൽ (1500-1600ബി സി) ഉപനയനത്തെ കുറിച്ച് പറയുന്നെങ്കിലും ഒരു പുരാണങ്ങളിലും ദ്വിജയെ കുറിച്ച് പറയുന്നില്ല എന്ന് വിക്കിപീഡിയ പറയുന്നു.

ഒന്നാം സഹസ്രാബ്ദത്തിന്റെ അവസാന കാലഘട്ടത്തിലുള്ള ധർമ്മശാസ്ത്രങ്ങളിൽ ഇത് പറഞ്ഞിരിക്കുന്നത് നാം കാണുന്നു. ഇന്ത്യയുടെ മദ്ധ്യകാലഘട്ടത്തിലെ പുസ്തകങ്ങളെന്ന് ദ്വിജ എന്ന വാക്ക് കുറിക്കുന്നു.

ദ്വിജ എന്നത് ഇന്ന് അറിയപ്പെടുന്ന ആശയമാണെങ്കിലും, പുതിയ ഒരു ആശയമാണ്. ഈ ദ്വിജ എവിടെ നിന്ന് വന്നതാണ്?

തോമസിന്റെ യേശുവും ദ്വിജയും

ആരെങ്കിലും ആദ്യമായി ദ്വിജയെ പറ്റി പഠിപ്പിച്ചെങ്കിൽ അത് യേശുവാണ്. യേശു ദ്വിജയെപറ്റി പറയുന്നത് യോഹന്നാന്റെ സുവിശേഷത്തിൽ (50-100 എഡിയിൽ എഴുതിയത്) കാണുന്നു. 52 എഡിയിൽ ആദ്യം മലബാറിലും പിന്നീട് ചെന്നൈയിലും യേശുവിന്റെ ജീവിതവും, പഠിപ്പിക്കലുകളും ആദ്യം സാക്ഷീകരിക്കുവാൻ വന്ന യേശുവിന്റെ ശിഷ്യന്മാരിൽ ഒരുവനായ തോമസായിരിക്കും ദ്വിജ എന്ന ആശയം ഇന്ത്യയിൽ പരിചയപ്പെടുത്തിയത്. ഇന്ത്യയിൽ ദ്വിജ എന്ന ആശയം വന്ന കാലഘട്ടവും, തോമസ് ഇന്ത്യയിൽ വന്ന സമയവും ഏകദേശം ഒന്നാണ്.

യേശുവും ദ്വിജ മൂലം പ്രാണനും

ഉപനയനത്തിലൂടെയല്ല, മറിച്ച് യേശു ഒരു പുരാണ ആശയമായ പ്രാണനിലൂടെയാണ് ദ്വിജയെ ബന്ധപ്പെടുത്തിയത്. പ്രാണൻ എന്നത് കൊണ്ട് ശ്വാസം, ആത്മാവ്, കാറ്റ്, പ്രാണ-ശക്തി എന്നീ അർത്ഥം വരും. 3000 വർഷങ്ങൾ പഴക്കം ഉള്ള ഛാന്ദോഗ്യോപനിഷത്തിലാണ് പ്രാണനെ പറ്റി ആദ്യമായി കാണുന്നത്, എന്നാൽ മറ്റ് പല ഉപനിഷദുകളിലും കഠോപനിഷത്ത്, മുണ്ഡക, പ്രശ്നോപനിഷത്തുക്കൾ എന്നീ ആശയങ്ങൾ കാണുന്നു. പല പുസ്തകങ്ങൾ പല കാര്യങ്ങൾ പറയുന്നെങ്കിലും പ്രാണനിലാണ് പ്രണയാമം, ആയുർവേദം എന്നിവ ഉൾപെടുന്ന യോഗയിലെ ശ്വസിക്കുന്ന രീതികൾ പറഞ്ഞിരിക്കുന്നത്. പ്രാണനെ തരംതിരിച്ചിരിക്കുന്നത് പ്രാണൻ, അപന, ഉദന, സമന, വ്യാന എന്നീ ആയുരകൾ (കാറ്റ്) കൊണ്ടാണ്.

ദ്വിജ പരിചയപ്പെടുത്തുന്ന യേശുവിന്റെ സംഭാഷണം ഇതാ. (അടിവരയിട്ടിരിക്കുന്ന വാക്കുകൾ ദ്വിജയെ അല്ലെങ്കിൽ രണ്ടാം ജന്മത്തെ കുറിക്കുന്നു, കടുപ്പിച്ച വാക്കുകൾ പ്രാണൻ, കാറ്റ് അല്ലെങ്കിൽ ആത്മാവിനെ കുറിക്കുന്നു)

1 പരീശന്മാരുടെ കൂട്ടത്തിൽ യെഹൂദന്മാരുടെ ഒരു പ്രമാണിയായി നിക്കോദേമൊസ് എന്നു പേരുള്ളൊരു മനുഷ്യൻ ഉണ്ടായിരുന്നു. 
2 അവൻ രാത്രിയിൽ അവന്റെ അടുക്കൽ വന്ന് അവനോട്: റബ്ബീ, നീ ദൈവത്തിന്റെ അടുക്കൽനിന്ന് ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു; ദൈവം തന്നോടുകൂടെ ഇല്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‍വാൻ ആർക്കും കഴികയില്ല എന്നു പറഞ്ഞു. 
3 യേശു അവനോട്: ആമേൻ, ആമേൻ, ഞാൻ നിന്നോടുപറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാൺമാൻ ആർക്കും കഴികയില്ല എന്ന് ഉത്തരം പറഞ്ഞു. 
4 നിക്കോദേമൊസ് അവനോട്: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നത് എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു. 
5 അതിനു യേശു: ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും
ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല. 
6 ജഡത്താൽ ജനിച്ചത് ജഡം ആകുന്നു;
ആത്മാവിനാൽ ജനിച്ചത് ആത്മാവ് ആകുന്നു. 
7 നിങ്ങൾ പുതുതായി ജനിക്കേണം എന്ന് ഞാൻ നിന്നോടു പറകയാൽ ആശ്ചര്യപ്പെടരുത്. 
8
കാറ്റ് ഇഷ്ടമുള്ളേടത്ത് ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അത് എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു എന്ന് ഉത്തരം പറഞ്ഞു. 
9 നിക്കോദേമൊസ് അവനോട്: ഇത് എങ്ങനെ സംഭവിക്കും എന്നു ചോദിച്ചു. 
10 യേശു അവനോട് ഉത്തരം പറഞ്ഞത്: നീ യിസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഇത് അറിയുന്നില്ലയോ? 
11ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: ഞങ്ങൾ അറിയുന്നത് പ്രസ്താവിക്കയും കണ്ടതു സാക്ഷീകരിക്കയും ചെയ്യുന്നു; ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ കൈക്കൊള്ളുന്നില്ലതാനും. 
12ഭൂമിയിലുള്ളതു നിങ്ങളോടു പറഞ്ഞിട്ടു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗത്തിലുള്ളതു നിങ്ങളോടു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും? 
13സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നവനായി സ്വർഗത്തിൽ ഇരിക്കുന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗത്തിൽ കയറീട്ടില്ല. 
14മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു. 
15അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിനുതന്നെ. 
16തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. 
17ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചത് ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ. 
18അവനിൽ വിശ്വസിക്കുന്നവനു ന്യായവിധിയില്ല; വിശ്വസിക്കാത്തവനു ദൈവത്തിന്റെ ഏകജാതനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു. 
19ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളത് ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതുതന്നെ. 
20തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകയ്ക്കുന്നു; തന്റെ പ്രവൃത്തിക്ക് ആക്ഷേപം വരാതിരിപ്പാൻ വെളിച്ചത്തിങ്കലേക്കു വരുന്നതുമില്ല. 
21സത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തിൽ ചെയ്തിരിക്കയാൽ അതു വെളിപ്പെടേണ്ടതിന് വെളിച്ചത്തിങ്കലേക്കു വരുന്നു.

യോഹന്നാൻ 3: 1-21

ഈ സംഭാഷണത്തിൽ പല ആശയങ്ങൾ ഉണർത്തിച്ചിട്ടുണ്ട്. ആദ്യമായി, രണ്ടാം ജനനത്തിന്റെ ആവശ്യകത ഊന്നി പറയുന്നു.  (‘നിങ്ങൾ വീണ്ടും ജനിക്കണം‘) എന്നാൽ ഈ ജനനത്തിൽ മാനുഷീക കരം ഇല്ല. ആദ്യം ജനനമായ ജഡം ജഡത്തെ ജനിപ്പിക്കുന്നതും‘, വെള്ളത്താലുള്ള ജനനവും മാനുഷീക പ്രവർത്തിയാണ്, കൂടാതെ അത് മനുഷ്യന്റെ നിയന്ത്രണത്തിലുള്ളതാണ്. എന്നാൽ രണ്ടാം ജനനത്തിൽ (ദ്വിജ) മൂന്ന് ദൈവീക ഏജന്റുമാരുണ്ട്: ദൈവം, മനുഷ്യ പുത്രൻ, ആത്മാവ് (പ്രാണൻ). ഇതിനെ കുറിച്ച് നമുക്ക് ആരായാം.

ദൈവം

‘ദൈവം ലോകത്തെ സ്നേഹിച്ചു‘ എന്ന് യേശു പറഞ്ഞു… ഇതിന്റെ അർത്ഥം ദൈവം ഈ ലോകത്തിൽ പാർക്കുന്ന എല്ലാ ജനങ്ങളെയും സ്നേഹിക്കുന്നു, ഒരു വ്യക്തിയെയും ഇതിൽ നിന്ന് മാറ്റി നിർത്തിയിട്ടില്ല. ഈ സ്നേഹത്തെ കുറിച്ച് ആരാഞ്ഞ് അറിയുവാൻ നാം സമയം ചിലവഴിച്ചേക്കാം. എന്നാൽ ദൈവം നിന്നെ  സ്നേഹിക്കുന്നു എന്ന് നീ അറിയണം എന്ന് യേശു ആഗ്രഹിക്കുന്നു. നിന്റെ നില, നിറം, മതം, ഭാഷ, വയസ്സ്, ലിംഗം, ധനം, വിദ്യാഭ്യാസം ഇവ ഒന്നും നോക്കാതെ ദൈവം അധികമായി സ്നേഹിക്കുന്നു. മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു:

38 മരണത്തിന്നോ ജീവന്നോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മറ്റു യാതൊരു സൃഷ്ടിക്കോ
39 നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.

റോമർ 8:38-39

ദൈവം നിന്നെ (എന്നെയും) സ്നേഹിക്കുന്നത് കൊണ്ട് രണ്ടാം ജനനത്തിന്റെ ആവശ്യകത മാറുന്നില്ല (“വീണ്ടും ജനനം കൂടാതെ ആർക്കും ദൈവ രാജ്യം കാണുവാൻ സാധിക്കുകയില്ല“). അതിനപ്പുറമായി ദൈവ സ്നേഹം അവനെ പ്രവർത്തിക്കുവാൻ ചലിപ്പിച്ചു.

 “തന്റെ ഏക ജാതനായ പുത്രനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ സ്നേഹിച്ചു..“

രണ്ടാം ദൈവീക വ്യക്തിത്വത്തിലേക്ക് പോകാം….

മനുഷ്യപുത്രൻ

യേശു തന്നെ തന്നെ വിളിക്കുന്ന പേരാണ് ‘മനുഷ്യപുത്രൻ.‘ ഈ വാക്കിന്റെ അർത്ഥം നമുക്ക് പിന്നീട് നോക്കാം. ദൈവം അയച്ചതാണ് പുത്രനെ എന്ന് യേശു പറയുന്നു. പിന്നീട് താൻ ഉയർത്തപ്പെടുന്നതിനെ പറ്റി പറയുന്നു.

14 മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു.

യോഹന്നാൻ 3:14

എബ്രായ വേദങ്ങളിൽ 1500 വർഷങ്ങൾക്ക് മുമ്പ് മോശെയുടെ കാലത്ത് നടന്ന ഒരു സംഭവമാണ് ഇവിടെ വിവരിച്ചിരിക്കുന്നത്.

പിച്ചള സർപ്പം

4 അവർ ഹോർ പർവതത്തിൽ നിന്ന് ചെങ്കടലിലേക്കുള്ള വഴിയിലൂടെ ഏദോമിനെ ചുറ്റിപ്പറ്റിയാണ് സഞ്ചരിച്ചത്. പക്ഷേ, ആളുകൾ വഴിയിൽ അക്ഷമരായി; 5 അവർ ദൈവത്തിന്നും മോശയ്‌ക്കും എതിരായി സംസാരിച്ചു: മരുഭൂമിയിൽ മരിക്കേണ്ടതിന്നു ഞങ്ങളെ മിസ്രയീമിൽനിന്നു കൊണ്ടുവന്നതു എന്തു? അപ്പമില്ല! വെള്ളമില്ല! ഈ ദയനീയമായ ഭക്ഷണത്തെ ഞങ്ങൾ വെറുക്കുന്നു! ”

6 കർത്താവ് അവരുടെ ഇടയിൽ വിഷമുള്ള പാമ്പുകളെ അയച്ചു; അവർ ജനത്തെ കടിച്ചു, അനേകം ഇസ്രായേല്യർ മരിച്ചു. 7 ആളുകൾ മോശെയുടെ അടുക്കൽ വന്നു പറഞ്ഞു, “ഞങ്ങൾ കർത്താവിനോടും നിങ്ങൾക്കോ എതിരായി സംസാരിച്ചപ്പോൾ ഞങ്ങൾ പാപം ചെയ്തു. കർത്താവ് പാമ്പുകളെ നമ്മിൽ നിന്ന് അകറ്റാൻ പ്രാർത്ഥിക്കുക. ” അതിനാൽ മോശെ ജനത്തിനുവേണ്ടി പ്രാർത്ഥിച്ചു.

8 യഹോവ മോശെയോടു പറഞ്ഞു, “പാമ്പുണ്ടാക്കി ധ്രുവത്തിൽ വയ്ക്കുക. കടിയേറ്റ ആർക്കും അത് നോക്കി ജീവിക്കാം. ” 9 മോശെ വെങ്കല പാമ്പുണ്ടാക്കി ഒരു തൂണിൽ ഇട്ടു. ആരെങ്കിലും പാമ്പുകടിയുകയും വെങ്കല പാമ്പിനെ നോക്കുകയും ചെയ്തപ്പോൾ അവർ ജീവിച്ചു.

സംഖ്യ 21:4-9

യേശു ഈ കഥ ഉപയോഗിച്ച് ദൈവീക പ്രവർത്തിയിലെ തന്റെ ഭാഗം വിവരിക്കുന്നു. സർപ്പം കടിച്ച ആളുകൾക്ക് എന്തു സംഭവിച്ചു എന്ന് ചിന്തിച്ച് നോക്കുക.

വിഷമുള്ള പാമ്പ് കടിക്കുമ്പോൾ വിഷം ശരീരത്തിൽ പ്രവേശിക്കുന്നു. വിഷം വലിച്ചെടുക്കുക; വിഷം ശരീരത്തിൽ പടരാതിരിക്കുവാൻ കടിച്ച ഭാഗത്ത് മുറുകെ കെട്ടി വയ്ക്കുക, ഹൃദയം അധികം ഇടിച്ച് വിഷം ശരീരത്തിൽ പടരാതിരിക്കുവാൻ പ്രവർത്തികൾ കൊറയ്ക്കുക എന്നിവയാണ് സാധാരണയായി ചെയ്യുന്ന ചികിത്സകൾ.

സർപ്പങ്ങൾ യിസ്രയേല്യരെ ബാധിച്ചപ്പോൾ സൗഖ്യമാകുവാനായി തൂണിന്മേൽ ഉയർത്തിയ പിച്ചള സർപ്പത്തെ നോക്കുവാൻ പറഞ്ഞു. സർപ്പം കടിച്ച ഒരു വ്യക്തി കിടക്കയിൽ നിന്ന് എഴുന്നേറ്റ് ഉയർത്തപ്പെട്ട പിച്ചള സർപ്പത്തെ നോക്കി, സൗഖ്യം പ്രാപിക്കുന്നത് ഒന്ന് ചിത്രീകരിച്ച് നോക്കുക. യിസ്രയേല്യ പാളയത്തിൽ ഏകദേശം മുപ്പത് ലക്ഷമാളുകൾ (പട്ടാളത്തിൽ ചേരുവാൻ വയസ്സുള്ള ഏകദേശം 600,000 ആളുകൾ) ഉണ്ടായിരുന്നു, അതായത് ഇന്നത്തെ ഒരു പട്ടണത്തിലെ ജനസംഖ്യ. ഇവർ ഒരു പക്ഷെ കിലോമീറ്റർ കണക്കിന് ദൂരെയായിരിക്കാം താമസിച്ചിരുന്നത്, പിച്ചള സർപ്പങ്ങൾ അവർക്ക് കാണാവുന്ന ദൂരത്തായിരുന്നിരിക്കില്ല. ആയതിനാൽ പാമ്പ് കടിച്ചവർ ഒരു തീരുമാനം എടുക്കേണ്ടിരുന്നു. അവർക്ക് സാധാരണ ചെയ്യുന്നതു പോലെ മുറിവ് കെട്ടി വിഷം പടരാതിരിക്കുവാൻ പ്രവർത്തികൾ കുറയ്ക്കാം, അല്ലെങ്കിൽ മോശെ പറഞ്ഞ മരുന്നിൽ ആശ്രയിച്ച് വിഷം പടർന്നാലും കിലോമീറ്ററുകൾ നടന്ന് ഉയർത്തപ്പെട്ട പിച്ചള സർപ്പങ്ങളെ നോക്കാം. മോശെയുടെ വാക്കുകളിൽ ഉള്ള വിശ്വാസം അല്ലെങ്കിൽ അവിശ്വാസം ഓരോ വ്യക്തികളുടെ പ്രവർത്തികൾ നിശ്ചയിക്കും.

യിസ്രയേല്യരെ വിഷ മരണങ്ങളിൽ നിന്ന് രക്ഷിച്ച പിച്ചള സർപ്പങ്ങളെ പോലെ യേശു ക്രൂശിൽ ഉയർത്തപ്പെടുമ്പോൾ ക്രൂശിന്റെ ശക്തി നമ്മെ പാപ-മരണ ബന്ധനങ്ങളിൽ നിന്ന് വിടുവിക്കും എന്ന് യേശു ഇവിടെ വിവരിക്കുന്നു. എന്നിരുന്നാലും, യിസ്രയേല്ല്യർ മോശെയുടെ വാക്കുകളിൽ വിശ്വസിച്ച് പിച്ചള സർപ്പങ്ങളെ നോക്കേണ്ടിയിരുന്നതു പോലെ നാമും വിശ്വാസത്തോടു കൂടെ യേശുവിനെ നോക്കണം. അതിന് മൂന്നാമത്തെ ദൈവീക പ്രവർത്തകൻ ആവശ്യമാണ്.

ആത്മാവ് പ്രാണൻ

ആത്മാവിനെ കുറിച്ച് യേശു പറഞ്ഞത് ചിന്തിക്കുകകാറ്റ് ഇഷ്ടമുള്ളേടത്ത് ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അത് എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു എന്ന് ഉത്തരം പറഞ്ഞു.“

യോഹന്നാൻ 3: 8

 ‘കാറ്റിനും‘ ‘ആത്മാവിനും‘ ഒരേ ഗ്രീക്കു പദമാണ് (ന്യൂമ) ഉപയോഗിച്ചിരിക്കുന്നത്. ദൈവത്തിന്റെ ആത്മാവ് കാറ്റ് പോലെയാണ്. ഒരു മനുഷ്യനും കാറ്റ് നേരിട്ട് കണ്ടിട്ടില്ല. നിങ്ങൾക്ക് അത് കാണുവാൻ സാധിക്കുകയില്ല. എന്നാൽ കാറ്റ് നമുക്ക് ചുറ്റുമുണ്ട്. എന്നാൽ കാറ്റ് നമുക്ക് മറ്റ് വസ്തുക്കളിലൂടെ ശ്രദ്ധിക്കുവാൻ സാധിക്കും. കാറ്റ് അടിക്കുമ്പോൾ  ഇലകൾ അനങ്ങും, മുടി ആടും, കൊടി പറക്കും, സാധനങ്ങൾ കുലുങ്ങും. കാറ്റിനെ നിയന്ത്രിക്കുവാൻ ആർക്കും കഴിയുകയില്ല. അത് ഇഷ്ടമുള്ളിടത്തേക്ക് ഊതുന്നു. പായകപ്പൽ നിയന്ത്രിക്കുവാൻ കാറ്റ് ഉപയോഗിക്കുന്നു. ഉയർത്തപ്പെട്ട പായയിൽ കാറ്റ് വീശുമ്പോൾ അത് ചലിക്കുന്നു, അതിന്റെ ശക്തിയിൽ നാം മുമ്പോട്ട് പോകുന്നു. ഈ ഉയർത്തപ്പെട്ട പായയില്ലാതെ എത്ര കാറ്റ് നമുക്ക് ചുറ്റും ഊതിയാലും ഒരു പ്രയോജനവും ഇല്ല.

ഇതു പോലെ തന്നെയാണ് ആത്മാവും. നമ്മുടെ നിയന്ത്രണത്തിനപ്പുറമായി ആത്മാവ് ചലിക്കുന്നു. എന്നാൽ ആത്മാവ് ചലിക്കുമ്പോൾ നിങ്ങളെ സ്വാധീനിക്കുവാനും, ജീവ ശക്തി നൽകുവാനും, നിങ്ങളെ ചലിപ്പിക്കുവാനും അനുവദിക്കാം. കപ്പലിന്റെ പായ പോലെയും, പിച്ചള സർപ്പത്തെ പോലെയുമാണ് ക്രൂശിൽ ഉയർത്തപ്പെട്ട മനുഷ്യപുത്രൻ. ക്രൂശിൽ ഉയർത്തപ്പെട്ട മനുഷ്യപുത്രനിൽ നാം ആശ്രയിക്കുമ്പോൾ നമ്മിലേക്ക് ജീവൻ വ്യാപരിക്കുന്നു. അപ്പോൾ നാം വീണ്ടും ജനിക്കുന്നു അതായത് ആത്മാവിൽ. അപ്പോൾ നമുക്ക് ആത്മാവിൽ ജീവനായ പ്രാണൻ ലഭിക്കുന്നു. ആത്മാവിന്റെ പ്രാണൻ ഉപനയനത്തിൽ പുറമെയുള്ള ക്രീയ മാത്രമല്ല ഉള്ളിൽ നിന്ന് ദ്വിജയാകുവാൻ സഹായിക്കുന്നു.

ഉയരത്തിൽ നിന്ന് ദ്വിജ

യോഹന്നാന്റെ സുവിശേഷത്തിൽ ഇതിന്റെ സംക്ഷിപ്തം നൽകിയിരിക്കുന്നു

12 അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.
13 അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.

യോഹന്നാൻ 1:12-13

ഒരു ശിശുവാകുവാൻ ജനനം ആവശ്യമാണ്. അതേപോലെ ‘ദൈവ മക്കളാകുവാൻ‘ ദ്വിജ എന്ന രണ്ടാം ജനനം ആവശ്യമാണ്. ഉപനയനം പോലെയുള്ള ആചാരങ്ങളിലൂടെ ദ്വിജ സംഭവിക്കുന്നു എന്ന് കരുതാം എന്നാൽ യഥാർത്ഥ അകമെ ഉള്ള ജനനം ഒരു ‘മനുഷ്യന്റെ തീരുമാനമല്ല‘. ഒരു ആചാരം നല്ലതാണ്, ഒരു ജനനം അല്ലെങ്കിൽ അതിന്റെ ആവശ്യകത വിളിച്ചറിയിക്കും എന്നാൽ യഥാർത്ഥത്തിൽ ജനനം നടക്കുന്നില്ല. അത് നാം ‘ദൈവത്തെ സ്വീകരിച്ച്‘, ‘അവനിൽ വിശ്വസിക്കുമ്പോൾ‘ ദൈവം നമ്മുടെ ഉള്ളിൽ ചെയ്യുന്ന ക്രീയയാണ്.

വെളിച്ചവും ഇരുട്ടും

പായ്കപ്പലിന്റെ ശാസ്ത്രം മനസ്സിലാക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ കാറ്റ് ഉപയോഗിച്ച് ആളുകൾ കപ്പൽ നിയന്ത്രിച്ചിരുന്നു. അതേപോലെ തന്നെ ആത്മാവിനെ കുറിച്ച് നമ്മുടെ മനസ്സുകൾക്ക് മനസ്സിലാകുന്നില്ലയെങ്കിലും രണ്ടാം ജനനത്തിനായി ആത്മാവിനെ ആശ്രയിക്കാം. അറിവില്ലായ്മ അല്ല നമ്മുടെ തടസ്സം. ഇരുട്ടിനോടുള്ള സ്നേഹമാണ് (ദുഷ്ട പ്രവർത്തികൾ) നമ്മെ സത്യ വെളിച്ചത്തിലേക്ക് വരുവാൻ തടയുന്നത് എന്ന് യേശു പഠിപ്പിച്ചു.

19 ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ.

യോഹന്നാൻ 3:19

അറിവുകളെക്കാൾ നമ്മുടെ ധാർമ്മീക പ്രതിക്രീയകളാണ് രണ്ടാം ജനനത്തിനു തടസ്സം. ആയതിനാൽ വെളിച്ചത്തിലെ വരുവാൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു.

21 സത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തിൽ ചെയ്തിരിക്കയാൽ അതു വെളിപ്പെടേണ്ടതിന്നു വെളിച്ചത്തിങ്കലേക്കു വരുന്നു.

യോഹന്നാൻ 3:21

വെളിച്ചത്തിലേക്ക് വരുന്നതിനെ പറ്റി അവന്റെ ഉപമകൾ എന്തു പഠിപ്പിക്കുന്നു എന്ന് നമുക്ക് കാണാം.

ആന്തരീക ശുദ്ധിയെ കുറിച്ച് യേശു പഠിപ്പിക്കുന്നു

അശുദ്ധി മാറി ശുദ്ധി നിലനിർത്തുവാൻ ആചാരപ്രകാരമുള്ള ശുദ്ധീകരണം എത്രമാത്രം പ്രാധാന്യമുള്ളതാണ്? തീണ്ടൽ (ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് അശുദ്ധി പകരുന്ന തരത്തിലുള്ള തൊടൽ) പോലെയുള്ള അശുദ്ധമാക്കുന്ന പ്രവർത്തി തടയുവാൻ നമ്മിൽ പലരും കഠിനപ്രയത്നം ചെയ്യുന്നു. ആഹാരം ഉണ്ടാക്കിയ വ്യക്തിയിലെ അശുദ്ധി നമ്മിലേക്ക് പകരാതിരിക്കുവാൻ നാം പല ആഹാരങ്ങളും വെടിയുന്നു.

ശുദ്ധത നിലനിർത്തുന്ന ധർമ്മങ്ങൾ

ഈ ധർമ്മങ്ങൾ മനസ്സിലാക്കിയാൽ, ഇവ ചെയ്യുവാൻ ഏത് വിലയും കൊടുക്കുവാൻ നാം തയ്യാറാകും. ഒരു കുഞ്ഞ് ജനിച്ചതിനു ശേഷം, അമ്മ സുതകത്തിലെ അനേക ദിനങ്ങൾ സാമൂഹിക അകലം പാലിക്കുക എന്ന നിയമം പോലെയുള്ള മറ്റനേക നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ചില സംസ്കാരങ്ങളിൽ, കുഞ്ഞ് ജനിച്ചതിനു ശേഷം ആ അമ്മ ഒരു മാസത്തോളം അശുദ്ധയായി കണക്കാക്കപ്പെടുന്നു. കുളിയും തിരുമലും അടങ്ങുന്ന ഒരു ശുദ്ധീകരണ പ്രക്രീയയിലൂടെ കടന്നു പോയെങ്കിൽ മാത്രമേ ആ അമ്മ ശുദ്ധിയുള്ളവളായി കണക്കാക്കപ്പെടുകയുള്ളു. ജനനം കൂടാതെ സ്ത്രീകളുടെ മാസമുറയുടെ സമയത്തും അവർ അശുദ്ധമാകുന്നു, ശുദ്ധിയാകുവാൻ ആചാരപ്രകാരമുള്ള ശുദ്ധീകരണ പ്രക്രീയയിലൂടെ കടന്നു പോകണം. വിവാഹത്തിനും, ഹോമത്തിനും മുമ്പെ ശുദ്ധിയാകുവാൻ ആളുകൾ പുണ്യാഹവചനം  എന്ന ആചാര ക്രീയയിലൂടെ കടന്നു പോകും. ഇതിൽ മന്ത്രങ്ങൾ ചൊല്ലുകയും ആളുകളുടെ മേൽ വെള്ളം തളിക്കുകയും ചെയ്യും.

നാം കഴിക്കുന്ന ആഹാരത്തിലൂടെയും, നാം തൊടുന്ന ആളുകളിലൂടെയും, നമ്മുടെ ശരീരക്രീയയിലൂടെയും എല്ലാം അശുദ്ധിയാകുവാൻ സാദ്ധ്യതയുണ്ട്. ആയതിനാൽ ശുദ്ധിയായിരിക്കുവാൻ കഠിന പ്രയത്നം ചെയ്യേണ്ടതുണ്ട്. ഇതിനാലാണ് ശുദ്ധിയോടു കൂടെ മുമ്പോട്ട് ജീവിക്കുവാൻ സംസ്കാരം എന്ന ആചാരം ഉള്ളത്.

ഗൗതമ ധർമ്മസൂത്രം

സംസ്കൃത ധർമ്മസൂത്രങ്ങളിൽ ഏറ്റവും പഴക്കം ചെന്നതാണ് ഗൗതമ ധർമ്മസൂത്രം. ഇതിൽ 40 ബാഹ്യ സംസ്കാരങ്ങളും (പ്രസവത്തിനു ശേഷമുള്ള ശുദ്ധീകരണ പ്രക്രീയ പോലെ) ശുദ്ധി നിലനിർത്തുവാൻ ദിനവും ചെയ്യേണ്ട എട്ട് ആന്തരീക സംസ്കാരങ്ങളും ഉൾപെടുന്നു. അത്:

എല്ലാ ജീവികളോടുമുള്ള കരുണ, ക്ഷമ, അസൂയ ഇല്ലായ്മ, ശുദ്ധി, ശാന്തത, ക്രീയാത്മക സ്വഭാവം, ദാനശീലം, പങ്കുവയ്ക്കുന്ന മനോഭാവം.

എല്ലാ സൃഷ്ടികളോടും അനുകമ്പ, ക്ഷമ, അസൂയയുടെ അഭാവം, പരിശുദ്ധി, സമാധാനം, ക്രിയാത്മക സ്വഭാവം, er ദാര്യം, കൈവശാവകാശത്തിന്റെ അഭാവം.

ഗൗതമ ധർമ്മസൂത്രം 8: 23

ശുദ്ധിയെയും, അശുദ്ധിയെയും കുറിച്ച് യേശു

അധികാരത്തോടു കൂടെ പഠിപ്പിക്കുവാൻ,  ജനങ്ങളെ സൗഖ്യമാക്കുവാൻ,  പ്രകൃതിയോട് കല്പിക്കുവാൻ യേശുവിന്റെ വാക്കുകൾക്ക് ശക്തിയുണ്ടായിരുന്നു എന്ന് നാം കണ്ടു. ബാഹ്യ ശുദ്ധീകരണം മാത്രമല്ല, ആന്തരീക ശുദ്ധീകരണത്തെ കുറിച്ച് ചിന്തിക്കണം എന്ന് യേശു പറഞ്ഞു. നമുക്ക് ആളുകളുടെ ബാഹ്യ ശുദ്ധി മാത്രമേ കാണുവാൻ കഴിയുകയുള്ളു എന്നാൽ ദൈവത്തിനു ഒരുവന്റെ അകമെയും കാണുവാൻ സാധിക്കും. യിസ്രയേലിലെ രാജാക്കന്മാരിൽ ഒരുവൻ ബാഹ്യ ശുദ്ധിയുള്ളവനും, ആന്തരീക ശുദ്ധിയില്ലാത്തവനും ആയിരുന്നപ്പോൾ തന്റെ ഗുരു ഇപ്രകാരം സന്ദേശം കൊണ്ടു വന്നു എന്ന് ബൈബിൾ പറയുന്നു.

9 യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു; ഇതിൽ നീ ഭോഷത്വം പ്രവർത്തിച്ചിരിക്കുന്നു; ഇനി നിനക്കു യുദ്ധങ്ങൾ ഉണ്ടാകും.

2 ദിനവൃത്താന്തം16:9ആദ്യ ഭാഗം

ആന്തരീക ശുദ്ധി നമ്മുടെ ‘ഹൃദയത്തിലാണ്‘ ഉണ്ടാകേണ്ടത് – അതായത് ചിന്തിക്കുകയും, അനുഭവിക്കുകയും, തീരുമാനിക്കുകയും, അനുസരിക്കുകയും അനുസരിക്കാതെയിരിക്കുകയും, നാവിനെ കടിഞ്ഞാണിടുകയും ചെയ്യുന്ന ‘നിങ്ങളിൽ‘. ആന്തരീക ശുദ്ധിയുണ്ടെങ്കിൽ മാത്രമേ സംസ്കാരം ഫലവത്താകുകയുള്ളു. ആയതിനാൽ ബാഹ്യ ശുദ്ധിയെക്കാൾ ആന്തരീക ശുദ്ധിക്ക് യേശു ഊന്നൽ കൊടുത്തു. ആന്തരീക ശുദ്ധിയെ കുറിച്ചുള്ള യേശുവിന്റെ പഠിപ്പിക്കലിനെ പറ്റി സുവിശേഷം ഇങ്ങനെ പറയുന്നു:

37 അവൻ സംസാരിക്കുമ്പോൾ തന്നേ ഒരു പരീശൻ തന്നോടുകൂടെ മുത്താഴം കഴിപ്പാൻ അവനെ ക്ഷണിച്ചു; അവനും അകത്തു കടന്നു ഭക്ഷണത്തിന്നിരുന്നു.
38 മുത്താഴത്തിന്നു മുമ്പേ കുളിച്ചില്ല എന്നു കണ്ടിട്ടു പരീശൻ ആശ്ചര്യപ്പെട്ടു.
39 കർത്താവു അവനോടു: “പരീശന്മാരായ നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; നിങ്ങളുടെ ഉള്ളിലോ കവർച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു.
40 മൂഢന്മാരേ, പുറം ഉണ്ടാക്കിയവൻ അല്ലയോ അകവും ഉണ്ടാക്കിയതു?
41 അകത്തുള്ളതു ഭിക്ഷയായി കൊടുപ്പിൻ; എന്നാൽ സകലവും നിങ്ങൾക്കു ശുദ്ധം ആകും” എന്നു പറഞ്ഞു.
42 പരീശന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ തുളസിയിലും അരൂതയിലും എല്ലാ ചീരയിലും പതാരം കൊടുക്കയും ന്യായവും ദൈവസ്നേഹവും വിട്ടുകളകയും ചെയ്യുന്നു; ഇതു ചെയ്കയും അതു ത്യജിക്കാതിരിക്കയും വേണം.
43 പരീശന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾക്കു പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും പ്രിയമാകുന്നു. നിങ്ങൾക്കു അയ്യോ കഷ്ടം;
44 നിങ്ങൾ കാണ്മാൻ കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവയുടെ മീതെ നടക്കുന്ന മനുഷ്യർ അറിയുന്നില്ല.

ലൂക്കോസ്11:37-44

52 ന്യായശാസ്ത്രിമാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ പരിജ്ഞാനത്തിന്റെ താക്കോൽ എടുത്തുകളഞ്ഞു; നിങ്ങൾ തന്നേ കടന്നില്ല; കടക്കുന്നവരെ തടുത്തുംകളഞ്ഞു.

ലൂക്കോസ്11:52

(സ്വാമിമാരെപോലെയും, പണ്ഡിതന്മാരെപോലെയും ഉള്ള യെഹൂദ ഗുരുക്കന്മാർ ആയിരുന്നു ‘പരീശന്മാർ‘. ‘പത്ത് ശതമാനം‘ ദൈവത്തിനു കൊടുക്കുന്നതിനെ പറ്റി യേശു പറഞ്ഞു. മതപരമായ സഹായം കൊടുക്കുന്നതിനെ പറ്റിയായിരുന്നു ഇത്.)

യെഹൂദ നിയമപ്രകാരം ശവം തൊട്ടാൽ അശുദ്ധമാണ്. ആന്തരീക ശുദ്ധി അവഗണിക്കുന്നത് കൊണ്ട് അവർ അറിയാതെ തന്നെ അശുദ്ധമാണെന്നാണ് ‘കാണ്മാൻ കഴിയാത്ത കല്ലറകളുടെ‘ മുകളിൽ നടക്കുന്നു എന്നത് കൊണ്ട് യേശു ഉദ്ദേശിച്ചത്. ആന്തരീക ശുദ്ധി അവഗണിച്ചാൽ ഒരു ശവത്തെ തൊടുമ്പോൾ അശുദ്ധമാകുന്നത് പോലെ അശുദ്ധമാകും.

മതപരമായി ശുദ്ധിയുള്ള വ്യക്തിയെ ഹൃദയം അശുദ്ധമാക്കുന്നു

തുടർന്നുള്ള പഠിപ്പിക്കലിൽ യേശു 750 ബി സിയിൽ ജീവിച്ചിരുന്ന യെശയ്യാവ് പ്രവാചകന്റെ വാക്കുകൾ ഉദ്ധരിച്ചിരിക്കുന്നു.                                         

https://en.satyavedapusthakan.net/wp-content/uploads/sites/3/2017/10/isaiah-sign-of-the-branch-timeline--1024x576.jpg

യെശയ്യാവ് ഋഷിയും, മറ്റ് എബ്രായ ഋഷിമാരും (പ്രവാചകന്മാരും) ചരിത്ര കാലഘട്ടത്തിൽ

നന്തരം യെരൂശലേമിൽനിന്നു പരീശന്മാരും ശാസ്ത്രിമാരും യേശുവിന്റെ അടുക്കൽ വന്നു:
2 നിന്റെ ശിഷ്യന്മാർ പൂർവ്വന്മാരുടെ സമ്പ്രദായം ലംഘിക്കുന്നതു എന്തു? അവർ ഭക്ഷിക്കുമ്പോൾ കൈ കഴുകുന്നില്ലല്ലോ എന്നു പറഞ്ഞു
3 അവൻ അവരോടു ഉത്തരം പറഞ്ഞതു: “നിങ്ങളുടെ സമ്പ്രദായംകൊണ്ടു നിങ്ങൾ ദൈവകല്പന ലംഘിക്കുന്നതു എന്തു?
4 അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ.
5 നിങ്ങളോ ഒരുത്തൻ അപ്പനോടു എങ്കിലും അമ്മയോടു എങ്കിലും: നിനക്കു എന്നാൽ ഉപകാരമായി വരേണ്ടതു വഴിപാടു എന്നു പറഞ്ഞാൽ
6 അവൻ അപ്പനെ ബഹുമാനിക്കേണ്ടാ എന്നു പറയുന്നു; ഇങ്ങനെ നിങ്ങളുടെ സമ്പ്രദായത്താൽ നിങ്ങൾ ദൈവവചനത്തെ ദുർബ്ബലമാക്കിയിരിക്കുന്നു.
7 കപടഭക്തിക്കാരേ, നിങ്ങളെക്കുറിച്ചു യെശയ്യാവു:
8 “ഈ ജനം അധരം കൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു.
9 മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ പഠിപ്പിക്കുന്നതുകൊണ്ടു എന്നെ വ്യർത്ഥമായി ഭജിക്കുന്നു” എന്നിങ്ങനെ പ്രവചിച്ചതു ഒത്തിരിക്കുന്നു.
10 പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ചു അവരോടു പറഞ്ഞതു: “കേട്ടു ഗ്രഹിച്ചു കൊൾവിൻ.
11 മനുഷ്യന്നു അശുദ്ധിവരുത്തുന്നതു വായിക്കകത്തു ചെല്ലുന്നതു അല്ല, വായിൽ നിന്നു പുറപ്പെടുന്നതത്രേ; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.”
12 അപ്പോൾ ശിഷ്യന്മാർ അടുക്കെ വന്നു: പരീശന്മാർ ഈ വാക്കു കേട്ടു ഇടറിപ്പോയി എന്നു അറിയുന്നുവോ എന്നു ചോദിച്ചു.
13 അതിന്നു അവൻ: “സ്വർഗ്ഗസ്ഥനായ എന്റെ പിതാവു നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും.
14 അവരെ വിടുവിൻ; അവർ കുരുടന്മാരായ വഴികാട്ടികൾ അത്രേ; കുരുടൻ കുരുടനെ വഴിനടത്തിയാൽ ഇരുവരും കുഴിയിൽ വീഴും എന്നു ഉത്തരം പറഞ്ഞു.
15 പത്രൊസ് അവനോടു: ആ ഉപമ ഞങ്ങൾക്കു തെളിയിച്ചുതരേണം എന്നു പറഞ്ഞു.
16 അതിന്നു അവൻ പറഞ്ഞതു: “നിങ്ങളും ഇന്നുവരെ ബോധമില്ലാത്തവരോ?
17 വായിക്കകത്തു കടക്കുന്നതു എല്ലാം വയറ്റിൽ ചെന്നിട്ടു മറപ്പുരയിൽ പോകുന്നു എന്നു ഗ്രഹിക്കുന്നില്ലയോ?
18 വായിൽ നിന്നു പുറപ്പെടുന്നതോ ഹൃദയത്തിൽനിന്നു വരുന്നു; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.
19 എങ്ങനെയെന്നാൽ ദുശ്ചിന്ത, കുലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടുവരുന്നു.
20 മനുഷ്യനെ അശുദ്ധമാക്കുന്നതു ഇതത്രേ; കഴുകാത്ത കൈകൊണ്ടു ഭക്ഷിക്കുന്നതോ മനുഷ്യനെ അശുദ്ധമാക്കുന്നില്ല.”

മത്തായി 15:1-20

ഹൃദയത്തിൽ നിന്ന് വരുന്നതാണ് നമ്മെ അശുദ്ധമാക്കുന്നത്. യേശുവിന്റെ അശുദ്ധ ചിന്തകളുടെ പട്ടിക ഗൗതമ ധർമ്മസൂത്രത്തിലെ ശുദ്ധചിന്തകളുടെ നേരെ വിപരീതമാണ്. ആയതിനാൽ അവ രണ്ടും ഒരേ കാര്യമാണ് പഠിപ്പിക്കുന്നത്.

23 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം.
24 കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു.
25 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു.
26 കുരുടനായ പരീശനെ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കേണ്ടതിന്നു മുമ്പെ അവയുടെ അകം വെടിപ്പാക്കുക.
27 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു.
28 അങ്ങനെ തന്നേ പുറമെ നിങ്ങൾ നീതിമാന്മാർ എന്നു മനുഷ്യർക്കു തോന്നുന്നു; അകമെയോ കപടഭക്തിയും അധർമ്മവും നിറഞ്ഞവരത്രേ.

മത്തായി 23: 23-28

നിങ്ങൾ ഒരു കപ്പിൽ നിന്ന് വെള്ളം കുടിച്ചാൽ അതിന്റെ പുറം മാത്രമല്ല അകവും ശുദ്ധിയായിരിക്കണം എന്ന് ആഗ്രഹിക്കുന്നു. ദൈവവും നാം പുറമെ മാത്രമല്ല അകമെയും ശുദ്ധിയുള്ളവർ ആയിരിക്കണം എന്ന് ആഗ്രഹിക്കുന്നു.

നാം കണ്ടതിനെ കുറിച്ച് യേശു പറയുന്നു. മതഭക്തരുടെ ഇടയിൽ ബാഹ്യ ശുദ്ധി പൊതുവായ കാര്യമായിരിക്കും എന്നാൽ പലരും, മത നേതാക്കന്മാർ പോലും അകമെ അത്യാഗ്രഹവും, അനിയന്ത്രണവും കൊണ്ട് നിറഞ്ഞിരിക്കുന്നു. ആന്തരീക ശുദ്ധി അത്യാവശ്യമാണ് എന്നാൽ അത് കഠിനമാണ്.

ഗൗതമ ധർമ്മസൂത്രം പോലെ തന്നെയാണ് യേശു പഠിപ്പിച്ചത്. എട്ട് ആന്തരീക സംസ്കാരങ്ങൾ സ്ഥാപിച്ചതിന് ശേഷം ഇങ്ങനെ പറയുന്നു:

ഒരു മനുഷ്യൻ നാല്പത് സംസ്കാരങ്ങൾ ചെയ്തതിന് ശേഷം ഈ എട്ട് ഗുണങ്ങൾ ഇല്ല എങ്കിൽ ബ്രഹ്മനുമായി ചേരുവാൻ കഴിയുന്നില്ല
എന്നാൽ മറു പക്ഷത്ത് ഒരു മനുഷ്യൻ നാല്പത് സംസ്കാരങ്ങൾ ചെയ്തതിന് ശേഷം ഈ എട്ട് ഗുണങ്ങളും കൈവരിക്കുന്നു എങ്കിൽ ബ്രഹ്മനുമായി ചേരുവാൻ കഴിയുന്നു.

ഗൗതമ ധർമ്മ-സൂത്ര 8:24-25

അപ്പോൾ ഇവിടെ ഒരു ചോദ്യം ഉയരുന്നു. ബ്രഹ്മനുമായി ചേരുവാൻ, സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുവാൻ എങ്ങനെ നമ്മുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കും? ദ്വിജയെ പറ്റി പഠിക്കുവാൻ സുവിശേഷങ്ങളെ പറ്റി തുടർന്ന് പഠിക്കുന്നു.

സ്വർഗ്ഗ ലോകം: ആനേകർ ക്ഷണിക്കപ്പെട്ടിരിക്കുന്നു എന്നാൽ…

സ്വർഗ്ഗീയ പൗരന്മാർ എങ്ങനെ മറ്റുള്ളവരെ കരുതണം എന്ന് യേശു, യേശു സത്സങ്ങ് കാണിച്ചിരിക്കുന്നു.സ്വർഗ്ഗരാജ്യം എന്ന് താൻ വിളിച്ചതിന്റെ രുചിയറിയുന്നതിനായി താൻ രോഗികളെ സൗഖ്യമാക്കുകയു, ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു. തന്റെ രാജ്യത്തിന്റെ സ്വഭാവം അറിയുന്നതിനായി പ്രകൃതിയോട് അവൻ കല്പിച്ചു.

ഈ രാജ്യം പല പേരുകളിൽ അറിയപ്പെടുന്നു. ഒരു പക്ഷെ പൊതുവായി ഉപയോഗിക്കുന്നത് സ്വർഗ്ഗം അല്ലെങ്കിൽ സ്വർഗ്ഗ ലോകം എന്ന പേരുകളാണ്. വൈകുണ്ടം, ദേവലോകം, ബ്രഹ്മലോകം, സത്യലോകം, കൈലാസം, ബ്രഹ്മപുരം, സത്യ തോട്ടം, വൈകുണ്ടലോകം, വിഷ്ണുലോകം, പരമപാദം, നിത്യവിഭുതി, തിരുപരമപാദം, വൈകുണ്ട സാഗരം എന്നിവയാണ് മറ്റ് പേരുകൾ. പല സംസ്കാരങ്ങൾ അവരുടെ ദേവന്മാർക്ക് അനുസരിച്ച് വിവിധ പേരുകൾ ഉപയോഗിക്കുന്നു. എന്നാൽ ഈ വ്യത്യാസങ്ങൾ ഒന്നും മുഖ്യമല്ല. എന്നാൽ സ്വർഗ്ഗം എന്ന് പറയുന്നത് ദൈവവുമായുള്ള ബന്ധം തിരിച്ചറിയുന്നതും, കഷ്ടതയില്ലാത്തതും, സമാധാനവും സന്തോഷവും ഉള്ള സ്ഥലമാണെന്നുള്ളതാണ് പ്രധാനം. സ്വർഗ്ഗത്തിന്റെ പ്രാധാന്യതയെ കുറിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു:

4 അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും

.വെളിപ്പാട് 21:4

യേശു തന്നെ സ്വർഗ്ഗത്തിനു വിവിധ പേരുകൾ നൽകിയിരുന്നു. സ്വർഗ്ഗം എന്ന വാക്കിന്റെ കൂടെ താൻ എപ്പോഴും രാജ്യം എന്ന വാക്ക് ഉപയോഗിച്ചിരുന്നു (‘ലോകം‘ എന്ന വാക്കിനെക്കാൾ ‘രാജ്യം‘ എന്ന് വാക്ക് ഉപയോഗിച്ചു). ‘പറുദീസ്‘, ‘ദൈവരാജ്യം‘ എന്നീ വാക്കുകളും താൻ ഉപയോഗിച്ചു. അതിൽ എല്ലാം  ഉപരിയായി, സ്വർഗ്ഗത്തെ കുറിച്ചുള്ള നമ്മുടെ അറിവ് വർദ്ധിക്കുന്നതിനായി സാധാരണ കഥകൾ ഉപയോഗിച്ചു അവൻ സംസാരിച്ചു. സ്വർഗ്ഗത്തെ കുറിച്ചു വിവരിക്കുവാനായി യേശു ഉപയോഗിച്ച വ്യത്യസ്തമായ ഒരു ചിത്രീകരണം ഒരു വിരുന്നിനെ കുറിച്ചാണ്. ‘ദൈവം അതിഥി‘ (അതിഥി ദേവോ ഭവ) എന്ന വാചകം അവൻ ‘നം ദൈവത്തിന്റെ അതിഥികൾ‘ എന്നായി തിരുത്തി.

സ്വർഗ്ഗ വിരുന്നിന്റെ കഥ

സ്വർഗ്ഗത്തിലേക്കുള്ള ആഹ്വാനത്തിന്റെ വലിപ്പം കാണിക്കുവാനാണ് യേശു വിരുന്നിന്റെ ചിത്രീകരണം ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ നാം ചിന്തിക്കുന്നത് പോലെ അല്ല കഥ പോകുന്നത്. സുവിശേഷം ഇങ്ങനെ പറയുന്നു:

15 കൂടെ പന്തിയിരിരുന്നവരിൽ ഒരുത്തൻ ഇതു കേട്ടിട്ടു: ദൈവരാജ്യത്തിൽ ഭക്ഷണം കഴിക്കുന്നവൻ ഭാഗ്യവാൻ എന്നു അവനോടു പറഞ്ഞു;
16 അവനോടു അവൻ പറഞ്ഞതു: “ഒരു മനുഷ്യൻ വലിയോരു അത്താഴം ഒരുക്കി പലരെയും ക്ഷണിച്ചു.
17 അത്താഴസമയത്തു അവൻ തന്റെ ദാസനെ അയച്ചു ആ ക്ഷണിച്ചവരോടു: എല്ലാം ഒരുങ്ങിയിരിക്കുന്നു; വരുവിൻ എന്നു പറയിച്ചു.
18 എല്ലാവരും ഒരു പോലെ ഒഴികഴിവു പറഞ്ഞുതുടങ്ങി; ഒന്നാമത്തവൻ അവനോടു: ഞാൻ ഒരു നിലം കൊണ്ടതിനാൽ അതു ചെന്നു കാണേണ്ടുന്ന ആവശ്യം ഉണ്ടു; എന്നോടു ക്ഷമിച്ചുകൊള്ളേണം എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
19 മറ്റൊരുത്തൻ: ഞാൻ അഞ്ചേർകാളയെ കൊണ്ടിട്ടുണ്ടു; അവയെ ശോധന ചെയ്‍വാൻ പോകുന്നു; എന്നോടു ക്ഷമിച്ചുകൊള്ളേണം എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
20 വേറൊരുത്തൻ: ഞാൻ ഇപ്പോൾവിവാഹം കഴിച്ചിരിക്കുന്നു; വരുവാൻ കഴിവില്ല എന്നു പറഞ്ഞു.
21 ദാസൻ മടങ്ങിവന്നു യജമാനനോടു അറിയിച്ചു. അപ്പോൾ വീട്ടുടയവൻ കോപിച്ചു ദാസനോടു: നീ വേഗം പട്ടണത്തിലെ വീഥികളിലും ഇടത്തെരുക്കളിലും ചെന്നു ദരിദ്രന്മാർ, അംഗഹീനന്മാർ, കുരുടന്മാർ, മുടന്തന്മാർ, എന്നിവരെ കൂട്ടിക്കൊണ്ടുവരിക എന്നു കല്പിച്ചു.
22 പിന്നെ ദാസൻ: യജമാനനേ, കല്പിച്ചതു ചെയ്തിരിക്കുന്നു; ഇനിയും സ്ഥലം ഉണ്ടു എന്നു പറഞ്ഞു.
23 യജമാനൻ ദാസനോടു: നീ പെരുവഴികളിലും വേലികൾക്കരികെയും പോയി, എന്റെ വീടുനിറയേണ്ടതിന്നു കണ്ടവരെ അകത്തുവരുവാൻ നിർബ്ബന്ധിക്ക.
24 ആ ക്ഷണിച്ച പുരുഷന്മാർ ആരും എന്റെ അത്താഴം ആസ്വദിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.

ലൂക്കോസ് 14:15-24

ഈ കഥയിൽ നമ്മുടെ അറിവ് പലപ്പോഴും തകിടം മറിയുന്നു. ആദ്യം തന്നെ നാം കരുതുന്നത് ദൈവം യോഗ്യന്മാരെ മാത്രമേ സ്വർഗ്ഗത്തിലേക്ക് (വിരുന്നിന്) ക്ഷണിക്കുക ഉള്ളു എന്നാണ്, എന്നാൽ അത് തെറ്റായ ധാരണയാണ്. അനേകം, അനേകം ആളുകളെ ഈ വിരുന്നിലേക്ക് യേശു ക്ഷണിച്ചിരുന്നു. വിരുന്നിൽ നിറഞ്ഞ് ആളുകൾ കടന്നു വരണം എന്ന് യജമാനൻ (ദൈവം) ആഗ്രഹിക്കുന്നു.

എന്നാൽ നാം പ്രതീക്ഷിക്കാത്ത ഒരു ഭാഗം ഈ കഥയിൽ ഉണ്ട്. ക്ഷണിക്കപ്പെട്ടവരിൽ അനേകം ആളുകൾക്ക് വരുവാൻ മനസ്സിലായിരുന്നു. വരാതിരിക്കുവാനായി അവർ ഒഴിവ്കഴിവുകൾ പറഞ്ഞു! അവർ പറഞ്ഞ കാരണങ്ങൾ എല്ലാം അർത്ഥശൂന്യമായിരുന്നു. വാങ്ങുന്നതിനു മുമ്പ് പരിശോധിക്കാതെയാരാണ് കാളയെ വാങ്ങുന്നത്? കാണാതെ ആരാണ് സ്ഥലം വാങ്ങുന്നത്? ഈ കാരണങ്ങൾ കേൾക്കുമ്പോൾ അവരുടെ ഉദ്ദേശം മനസ്സിലാക്കുവാൻ സാധിക്കും – അവർക്ക് സ്വർഗ്ഗത്തിൽ പോകുവാൻ ആഗ്രഹം ഇല്ല, മറിച്ച് മറ്റ് പല ആഗ്രഹങ്ങൾ ആയിരുന്നു.

ചുരുക്കം പേർ മാത്രമേ വന്നുള്ളു എന്ന് കണ്ട് യജമാനൻ കോപിക്കും എന്ന് നാം കരുതുമ്പോൾ തന്നെ വലിയ ഒരു തിരിവ് അവിടെ കഥയിൽ സംഭവിക്കുന്നു. ഇപ്പോൾ, ‘അയോഗ്യരായ‘ ജനങ്ങൾ, നമ്മുടെ വിരുന്നുകൾക്ക് ഒന്നും ക്ഷണിക്കപ്പെടാത്തവർ, ദൂരെയുള്ള ‘വഴിയോരങ്ങളിലും, തിണ്ണകളിലും‘ താമസിക്കുന്നവർ, ‘പാവപ്പെട്ടവർ, മുടന്തർ, കുരുടർ‘, നാം ഇടപഴകുവാൻ ആഗ്രഹിക്കാത്തവർ എന്നിവർക്ക് വിരുന്നിലേക്ക് ക്ഷണം ലഭിച്ചു. ഞാനും നീയും ചിന്തിച്ചതിനും അപ്പുറം ജനങ്ങൾക്ക് ഇവിടെ ക്ഷണം ലഭിച്ചു. വിരുന്നിന് അനേക ജനങ്ങൾ വരണം എന്ന് യജമാനൻ ആഗ്രഹിച്ചു, ആയതിനാൽ നാം വീട്ടിൽ പോലും കയറ്റുവാൻ ആഗ്രഹിക്കാത്ത ജനങ്ങളെ അവൻ വിരുന്നിലേക്ക് ക്ഷണിച്ചു.

അങ്ങനെ ഈ ജനങ്ങൾ കടന്നു വന്നു! വിരുന്നിന്  കടന്നു വരുവാനുള്ള അവരുടെ താല്പര്യത്തെ തിരിച്ചു കളയുവാൻ കാള, സ്ഥലം പോലെയുള്ള മറ്റ് ആഗ്രഹങ്ങൾ ഇല്ലായിരുന്നു.  സ്വർഗ്ഗം നിറയുകയും യജമാനന്റെ ഇഷ്ടം നടക്കുകയും ചെയ്തു.

നാം നമ്മോട് തന്നെ ഒരു ചോദ്യം ചോദിക്കുവാനാണ് യേശു ഈ കഥ പറഞ്ഞത്, ‘സ്വർഗ്ഗത്തിലേക്ക് പോകുവാൻ നമുക്ക് ഒരു ക്ഷണം ലഭിച്ചാൽ നാം അത് സ്വീകരിക്കുമോ?‘ അതോ മറ്റ് പല ആഗ്രഹങ്ങൾ നിമിത്തം ഈ ആഹ്വാനം നാം തിരസ്കരിക്കുമോ? നാം എല്ലാം സ്വർഗ്ഗത്തിലെ ഈ വിരുന്നിലേക്ക് ക്ഷണിക്കപ്പെട്ടവരാണ് എന്നതാണ് സത്യം, എന്നാൽ ഒന്നല്ലെങ്കിൽ മറ്റൊരു കാരണത്താൽ നമ്മിൽ മിക്ക പേരും ഈ ക്ഷണം തിരസ്കരിക്കും എന്നതാണ് യാഥാർത്ഥ്യം. നാം ‘പറ്റില്ല‘ എന്ന് നേരിട്ട് പറയത്തില്ല എന്നാൽ പല ഒഴിവ്കഴിവുകൾ പറയും. ഈ തിരസ്കരണത്തിന്റെ മൂല കാരണം മറ്റ് പലതിനോടുള്ള ‘സ്നേഹമാണ്.‘ ഈ കഥയിലും, മറ്റ് പലതിനോടും ഒള്ള സ്നേഹമാണ് ക്ഷണം തിരസ്കരിച്ചതിനു കാരണം. ആദ്യം ക്ഷണിച്ചവർ എല്ലാം ദൈവത്തെക്കാളും, സ്വർഗ്ഗത്തെക്കാളും ലോകത്തിലെ പലതിനെയും (കാള, നിലം, കല്ല്യാണം മുതലായവ) സ്നേഹിച്ചു.

അന്യായനായ ആചാര്യന്റെ കഥ

നമ്മിൽ ചിലർ സ്വർഗ്ഗത്തെക്കാൾ ഈ ലോകത്തിലെ പലതിനെയും സ്നേഹിക്കും, ആയതിനാൽ സ്വർഗ്ഗത്തിലേക്കുള്ള ക്ഷണം തിരസ്കരിക്കും. ബാക്കിയുള്ളവർ സ്വയത്തെ, സ്വയ നീതിയെ സ്നേഹിക്കുകയും, ആശ്രയിക്കുകയും ചെയ്യും. ഒരു ബഹുമാന്യനായ നേതാവിന്റെ ഉദാഹരണത്തിലൂടെ യേശു ഈ കാര്യം നമ്മെ പഠിപ്പിക്കുന്നു.

9 തങ്ങൾ നീതിമാന്മാർ എന്നു ഉറെച്ചു മറ്റുള്ളവരെ ധിക്കരിക്കുന്ന ചിലരെക്കുറിച്ചു അവൻ ഒരു ഉപമ പറഞ്ഞതെന്തെന്നാൽ:
10 രണ്ടു മനുഷ്യർ പ്രാർത്ഥിപ്പാൻ ദൈവാലയത്തിൽ പോയി; ഒരുത്തൻ പരീശൻ, മറ്റവൻ ചുങ്കക്കാരൻ.
11 പരീശൻ നിന്നുകൊണ്ടു തന്നോടു തന്നെ: ദൈവമേ, പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ നിന്നെ വാഴ്ത്തുന്നു.
12 ആഴ്ചയിൽ രണ്ടുവട്ടം ഉപവസിക്കുന്നു; നേടുന്നതിൽ ഒക്കെയും പതാരം കൊടുത്തുവരുന്നു; എന്നിങ്ങനെ പ്രാർത്ഥിച്ചു.
13 ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വർഗ്ഗത്തേക്കു നോക്കുവാൻപോലും തുനിയാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു.
14 അവൻ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; മറ്റവൻ അങ്ങനെയല്ല. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.

ലൂക്കോസ് 18: 9-14

ഇവിടെ ഒരു പരീശൻ (ആചാര്യനെ പോലെയൊരു മതനേതാവ്), തന്റെ പ്രവർത്തിയിലും, മറ്റെല്ലാറ്റിലും പരിപൂർണ്ണൻ എന്ന് കരുതി. ആവശ്യത്തിലധികം തന്റെ പൂജയും, ഉപവാസവും പരിപൂർണ്ണമായിരുന്നു. എന്നാൽ ഈ ആചാര്യൻ തന്റെ സ്വന്ത കഴിവിൽ പ്രശംസിച്ചു. ദൈവീക വാഗ്ദത്തിൽ വിശ്വസിച്ച് നീതികരണം പ്രാപിച്ച അബ്രഹാം ഇതല്ല നമ്മെ പഠിപ്പിച്ചത്. ചുങ്കക്കാരൻ (സമൂഹത്തിലെ ഏറ്റവും നീച പ്രവർത്തി) കരുണയ്ക്കായി ചോദിച്ചു – നീതികരണവും, ദൈവത്തോടു നിരപ്പും പ്രാപിച്ച് വീട്ടിലേക്ക് മടങ്ങി, എന്നാൽ സ്വയ നീതിയിൽ പ്രശംസിച്ച പരീശൻ (ആചാര്യൻ) തന്റെ പാപത്തിൽ നിന്ന് വിടുതൽ പ്രാപിക്കാതെ മടങ്ങി.

ആയതിനാൽ, യേശു എന്നോടും നിന്നോടും ചോദിക്കുന്നു, ദൈവ രാജ്യത്തെ യഥാർത്ഥമായി വാഞ്ചിക്കുന്നുവോ ആതോ മറ്റ് പല ആഗ്രഹങ്ങളിൽ ഒന്നാണോ ഇത്. അവൻ പിന്നെയും ചോദിക്കുന്നു, നാം നമ്മുടെ സ്വന്ത കഴിവിലാണോ ആശ്രയിക്കുന്നത് അതോ ദൈവത്തിന്റെ കരുണയിലും സ്നേഹത്തിലുമാണോ?

ആത്മാർത്ഥമായി ഈ ചോദ്യങ്ങൾ നമ്മോടു തന്നെ ചോദിക്കുക അല്ലെങ്കിൽ തുടർന്നു പഠിക്കുന്നത് മനസ്സിലാക്കുവാൻ കഴിയുകയില്ല – അതായത് നമുക്ക് ആന്തരീക ശുദ്ധി ആവശ്യം.

ഓം ജഡത്തിൽ – വചനത്തിന്റെ ശക്തിയാൽ വെളിപ്പെടുത്തി

യഥാർത്ഥ സത്യം (ബ്രഹ്മൻ) മനസ്സിലാക്കുവാൻ പവിത്ര രൂപങ്ങൾ, സ്ഥലങ്ങളെക്കാളും ശബ്ദം എന്ന ഉപാധി മൂലമാണ് നല്ലത്. ഓളങ്ങൾ മൂലം വിവരങ്ങൾ കൈമാറുന്ന രീതിയാണ് ശബ്ദം. ശബ്ദം മൂലം കൈമാറുന്ന സന്ദേശം ഒരു പക്ഷെ ഒരു സംഗീതമോ, ഒരു കൂട്ടം ഉപദേശമോ, ആരെങ്കിലും അയക്കുവാൻ ആഗ്രഹിക്കുന്ന സന്ദേശമോ ആയിരിക്കാം.

ഓമിന്റെ ചിഹ്നം. പ്രണവത്തിലെ മൂന്നു ഭാഗങ്ങളും 3 എന്ന അക്കവും ശ്രദ്ധിക്കുക

ഒരു ശബ്ദം മൂലം ഒരു സന്ദേശം കൈമാറുമ്പോൾ അതിലൊരു ദൈവീകത്വമുണ്ട്. പ്രണവം എന്ന് പറയുന്ന ഓം എന്ന പവിത്ര ശബ്ദത്തിൽ ഇത് കാണുവാൻ കഴിയുന്നു. ഓം എന്നത് ഒരു പവിത്രമായ ചൊല്ലും മൂന്നു ഭാഗമുള്ള് ചിഹ്നവുമാണ്. ഓരോ സംസ്കാരത്തിൽ ഉള്ള വിവിധ വിദ്യാലയങ്ങളിൽ ഓമിന്റെ  അർത്ഥവും ഉപയോഗവും വ്യത്യസ്തമാണ്. ഇന്ത്യയിൽ ഉള്ള സന്ന്യാസിമഠങ്ങളിൽ, ആത്മീയ കൂട്ടങ്ങളിൽ എഴുത്തുകളിൽ, അമ്പലങ്ങളിൽ ഈ മൂന്നു ഭാഗ പ്രണവചിഹ്നം വ്യാപകമാണ്. ഈ പ്രണവ മന്ത്രം യഥാർത്ഥ സത്യം  (ബ്രഹ്മൻ) കൂടുതൽ മനസ്സിലാക്കുവാനാണ്. അക്ഷരം/ഏകാക്ഷരം അതായത് നശിച്ചുപോകാത്ത സത്യത്തിനോട് തുല്ല്യമാണ് ഓം.

അങ്ങനെയെങ്കിൽ ഒരു തൃത്വത്തിന്റെ ശബ്ദം മൂലമാണ് സൃഷ്ടി ഉണ്ടായത് എന്ന ബൈബിളിലെ വിവരണം പ്രധാനമാണ്. ദൈവം ‘സംസാരിച്ചപ്പോൾ‘ (സംസ്കൃതത്തിൽ വ്യാഹൃതി) എല്ലാ ലോകങ്ങളിലൂടെയും ഓളങ്ങളായി സദേശങ്ങൾ കടന്നു പോയി, ഇന്ന് കാണുന്ന വ്യാഹൃതികളുടെ പ്രപഞ്ചം ഉണ്ടായി വരുവാൻ തക്കവണ്ണം ശക്തി പുറപ്പെട്ടു. ‘ദൈവത്തിന്റെ ആത്മാവ്‘ ഈ വസ്തുക്കളുടെ മേൽ പൊരുന്നിരുന്നു അല്ലെങ്കിൽ പ്രകമ്പനം കൊണ്ടതു കൊണ്ടാണ് ഇത് സംഭവിച്ചത്. പ്രകമ്പനം കൊള്ളുമ്പോൾ ശക്തിയും ശബ്ദവും പുറപ്പെടുന്നു. തൃത്വമായ ദൈവവും, ദൈവ വചനവും, ദൈവത്തിന്റെ ആത്മാവും ചേർന്ന് ഈ ശബ്ദം (വാഹൃതി) എങ്ങനെ പുറപ്പെടുവിച്ച് ഇന്ന് നാം കാണുന്ന പ്രപഞ്ചം എങ്ങനെ ഉളവായി എന്ന് എബ്രായ വേദങ്ങൾ വിവരിക്കുന്നു. ഇതാ ഒരു വിവരണം:

എബ്രായ വേദങ്ങൾ: തൃത്വനായ സൃഷ്ടിതാവ് സൃഷ്ടിക്കുന്നു

ദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
2 ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.
3 വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.
4 വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു.
5 ദൈവം വെളിച്ചത്തിന്നു പകൽ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.
6 ദൈവം വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മിൽ വേർപിരിവായിരിക്കട്ടെ എന്നു കല്പിച്ചു.
7 വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിൻ കീഴുള്ള വെള്ളവും വിതാനത്തിൻ മീതെയുള്ള വെള്ളവും തമ്മിൽ വേർപിരിച്ചു; അങ്ങനെ സംഭവിച്ചു.
8 ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം.
9 ദൈവം: ആകാശത്തിൻ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു.
10 ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു; നല്ലതു എന്നു ദൈവം കണ്ടു.
11 ഭൂമിയിൽനിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയിൽ അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
12 ഭൂമിയിൽ നിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവന്നു; നല്ലതു എന്നു ദൈവം കണ്ടു.
13 സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം.
14 പകലും രാവും തമ്മിൽ വേർപിരിവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ;
15 ഭൂമിയെ പ്രകാശിപ്പിപ്പാൻ ആകാശവിതാനത്തിൽ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
16 പകൽ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.
17 ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മിൽ വേർപിരിപ്പാനുമായി
18 ദൈവം അവയെ ആകാശവിതാനത്തിൽ നിർത്തി; നല്ലതു എന്നു ദൈവം കണ്ടു.
19 സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം.
20 വെള്ളത്തിൽ ജലജന്തുക്കൾ കൂട്ടമായി ജനിക്കട്ടെ; ഭൂമിയുടെ മീതെ ആകാശവിതാനത്തിൽ പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു.
21 ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു; നല്ലതു എന്നു ദൈവം കണ്ടു.
22 നിങ്ങൾ വർദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറവിൻ; പറവജാതി ഭൂമിയിൽ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു.
23 സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം.
24 അതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതു തരം ജീവജന്തുക്കൾ ഭൂമിയിൽനിന്നു ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
25 ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു.

ഉല്പത്തി 1:1-25

നാം സൃഷ്ടിതാവിനെ പ്രതിബിംബിക്കേണ്ടതിന് ദൈവം ‘ദൈവ സ്വരൂപത്തിൽ‘ മനുഷ്യനെ സൃഷ്ടിച്ചു എന്ന് എബ്രായ വേദങ്ങളിൽ വിവരിച്ചിരിക്കുന്നു. എന്നാൽ നമ്മുടെ പ്രതിബിംബനം വളരെ മിതമാണ് ആയതിനാൽ പ്രകൃതിയോട് വാക്കിനാൽ കല്പിക്കുവാൻ കഴിയുകയില്ല. എന്നാൽ യേശു അങ്ങനെ ചെയ്തു. സുവിശേഷങ്ങളിൽ ഇത് എങ്ങനെ വിവരിച്ചിരിക്കുന്നു എന്ന് നോക്കാം.

യേശു പ്രകൃതിയോട് സംസാരിക്കുന്നു

യേശുവിന് പഠിപ്പിക്കുന്നതിലും, സൗഖ്യമാക്കുന്നതിലും ‘വാക്കിന്റെ‘ അധികാരമുണ്ടായിരുന്നു. തന്റെ ശിഷ്യന്മാർക്ക് ‘ഭയവും ആശ്ചര്യവും‘ തോന്നുമാറ് യേശു തന്റെ ശക്തി പ്രദർശിപ്പിച്ചു എന്ന് സുവിശേഷത്തിൽ പറഞ്ഞിരിക്കുന്നു.

22 ഒരു ദിവസം അവൻ ശിഷ്യന്മാരുമായി പടകിൽ കയറി; “നാം തടാകത്തിന്റെ അക്കരെ പോക” എന്നു അവരോടു പറഞ്ഞു.
23 അവർ നീക്കി ഓടുമ്പോൾ അവൻ ഉറങ്ങിപ്പോയി
24 തടാകത്തിൽ ഒരു ചുഴലിക്കാറ്റു ഉണ്ടായി പടകിൽ വെള്ളം നിറഞ്ഞിട്ടു അവർ പ്രാണഭയത്തിലായി അടുക്കെ ചെന്നു: നാഥാ, നാഥാ, ഞങ്ങൾ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണർത്തി; അവൻ എഴുന്നേറ്റു കാറ്റിനെയും വെള്ളത്തിന്റെ കോപത്തെയും ശാസിച്ചു; അവ അമർന്നു ശാന്തത ഉണ്ടായി. പിന്നെ അവരോടു:
25 “നിങ്ങളുടെ വിശ്വാസം എവിടെ” എന്നു പറഞ്ഞു; അവരോ ഭയപ്പെട്ടു: ഇവൻ ആർ? അവൻ കാറ്റിനോടും വെള്ളത്തോടും കല്പിക്കയും അവ അനുസരിക്കയും ചെയ്യുന്നു എന്നു തമ്മിൽ പറഞ്ഞു ആശ്ചര്യപ്പെട്ടു.

ലൂക്കോസ് 8:22-25

യേശുവിന്റെ വാക്കുകൾ കാറ്റിനോടും, ഓളങ്ങളോടും കല്പിച്ചു! ശിഷ്യന്മാർക്ക് ഭയം തോന്നിയതിൽ ആശ്ചര്യകാര്യമല്ല. മറ്റൊരു സന്ദർഭത്തിൽ, ഈ ശക്തി ആയിരകണക്കിന് ജനങ്ങളുടെ മദ്ധ്യത്തിൽ പ്രദർശിപ്പിച്ചു. ഈ സമയത്ത് കാറ്റിനോടും, ഓളങ്ങളോടുമല്ല കല്പിച്ചത് മറിച്ച് ആഹാരത്തോടാണ് കല്പിച്ചത്.

നന്തരം യേശു തിബെര്യാസ് എന്ന ഗലീലക്കടലിന്റെ അക്കരെക്കു പോയി.
2 അവൻ രോഗികളിൽ ചെയ്യുന്ന അടയാളങ്ങളെ കണ്ടിട്ടു ഒരു വലിയ പുരുഷാരം അവന്റെ പിന്നാലെ ചെന്നു.
3 യേശു മലയിൽ കയറി ശിഷ്യന്മാരോടുകൂടെ അവിടെ ഇരുന്നു.
4 യെഹൂദന്മാരുടെ പെസഹ പെരുന്നാൾ അടുത്തിരുന്നു.
5 യേശു വലിയൊരു പുരുഷാരം തന്റെ അടുക്കൽ വരുന്നതു കണ്ടിട്ടു ഫിലിപ്പൊസിനോടു: “ഇവർക്കു തിന്നുവാൻ നാം എവിടെ നിന്നു അപ്പം വാങ്ങും” എന്നു ചോദിച്ചു.
6 ഇതു അവനെ പരീക്ഷിപ്പാനത്രേ ചോദിച്ചതു; താൻ എന്തു ചെയ്‍വാൻ പോകുന്നു എന്നു താൻ അറിഞ്ഞിരുന്നു.
7 ഫിലിപ്പൊസ് അവനോടു: ഓരോരുത്തന്നു അല്പമല്പം ലഭിക്കേണ്ടതിന്നു ഇരുനൂറു പണത്തിന്നു അപ്പം മതിയാകയില്ല എന്നു ഉത്തരം പറഞ്ഞു.
8 ശിഷ്യന്മാരിൽ ഒരുത്തനായി ശിമോൻ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് അവനോടു:
9 ഇവിടെ ഒരു ബാലകൻ ഉണ്ടു; അവന്റെ പക്കൽ അഞ്ചു യവത്തപ്പവും രണ്ടു മീനും ഉണ്ടു; എങ്കിലും ഇത്രപേർക്കു അതു എന്തുള്ളു എന്നു പറഞ്ഞു.
10 “ആളുകളെ ഇരുത്തുവിൻ ” എന്നു യേശു പറഞ്ഞു. ആ സ്ഥലത്തു വളരെ പുല്ലുണ്ടായിരുന്നു; അയ്യായിരത്തോളം പുരുഷന്മാർ ഇരുന്നു.
11 പിന്നെ യേശു അപ്പം എടുത്തു വാഴ്ത്തി, ഇരുന്നവർക്കു പങ്കിട്ടുകൊടുത്തു; അങ്ങനെ തന്നേ മീനും വേണ്ടുന്നേടത്തോളം കൊടുത്തു.
12 അവർക്കു തൃപ്തിയായശേഷം അവൻ ശിഷ്യന്മാരോടു: “ശേഷിച്ച കഷണം ഒന്നും നഷ്ടമാക്കാതെ ശേഖരിപ്പിൻ ” എന്നു പറഞ്ഞു.
13 അഞ്ചു യവത്തപ്പത്തിൽ തിന്നു ശേഷിച്ച കഷണം അവർ ശേഖരിച്ചു പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.
14 അവൻ ചെയ്ത അടയാളം ആളുകൾ കണ്ടിട്ടു: ലോകത്തിലേക്കു വരുവാനുള്ള പ്രവാചകൻ ഇവൻ ആകുന്നു സത്യം എന്നു പറഞ്ഞു.
15 അവർ വന്നു തന്നെ പിടിച്ചു രാജാവാക്കുവാൻ ഭാവിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു പിന്നെയും തനിച്ചു മലയിലേക്കു വാങ്ങിപ്പോയി.

യോഹന്നാൻ 6:1-15

യേശു തന്റെ സ്തോത്രത്തോടു കൂടിയ വാക്കുകൾ കൊണ്ട് ആഹാരം വർദ്ധിപ്പിക്കുന്നത് ജനങ്ങൾ കണ്ടപ്പോൾ അവൻ വ്യത്യസ്തൻ എന്ന് അവർക്ക് മനസ്സിലായി. അവൻ വാഗിശയായിരുന്നു (വാക്കുകളുടെ കർത്താവ് എന്ന് അർത്ഥം വരുന്ന സംസ്കൃതപഥമാണിത്) എന്നാൽ ഇതിന്റെ അർത്ഥം എന്താണ്? യേശു പിന്നീട് തന്റെ വാക്കിന്റെ ശക്തി അഥവ പ്രാണനെ കുറിച്ച് വിവരിച്ചു.

63 ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.

യോഹന്നാൻ 6:63

57 ജീവനുള്ള പിതാവു എന്നെ അയച്ചിട്ടു ഞാൻ പിതാവിൻമൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവൻ എൻമൂലം ജീവിക്കും.

യോഹന്നാൻ 6:57

പ്രപഞ്ചത്തെ ഇല്ലായ്മയിൽ നിന്ന് തന്റെ വാക്കുകളാൽ വിളിച്ചു വരുത്തിയ  ത്രീയേക ദൈവം (പിതാവ്, വചനം, ആത്മാവ്) ജഡത്തിൽ അവതരിച്ചതാണ് താൻ എന്ന് യേശു വാദിച്ചു. മനുഷ്യാവതാരത്തിൽ വന്ന് ഓമാണ് താൻ. മൂന്നു ഭാഗമുള്ള പവിത്രമായ ചിഹ്നം ജീവനുള്ള ശരീരമായി വന്നതാണ് താൻ. പ്രാണൻ (പ്രാണൻ) അഥവ ജീവൻ കാറ്റിനോടും, കോളിനോടും, വസ്തുവിനോടും വാക്കുകളാൽ സംസാരിച്ച് തന്റെ ശക്തി പ്രകടിപ്പിച്ചു.

അതെങ്ങനെ സംഭവിച്ചു? എന്താണ് അതിന്റെ അർത്ഥം?

മനസ്സിലാക്കുവാൻ ഹൃദയങ്ങൾ

യേശുവിന്റെ ശിഷ്യന്മാർക്ക് ഇത് മനസ്സിലാക്കുവാൻ വളരെ പ്രയാസമായിരുന്നു. 5000 പേരെ പോഷിപ്പിച്ചതിന് ശേഷമുള്ളതിനെ കുറിച്ച് സുവിശേഷം ഇങ്ങനെ പറയുന്നു:

45 താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിനിടയിൽ തന്റെ ശിഷ്യന്മാരെ ഉടനെ പടകു കയറി അക്കരെ ബേത്ത്സയിദെക്കു നേരെ മുന്നോടുവാൻ നിർബന്ധിച്ചു.
46 അവരെ പറഞ്ഞയച്ചു വിട്ടശേഷം താൻ പ്രാർത്ഥിപ്പാൻ മലയിൽ പോയി.
47 വൈകുന്നേരം ആയപ്പോൾ പടകു കടലിന്റെ നടുവിലും താൻ ഏകനായി കരയിലും ആയിരുന്നു.
48 കാറ്റു പ്രതികൂലം ആകകൊണ്ടു അവർ തണ്ടുവലിച്ചു വലയുന്നതു അവൻ കണ്ടു ഏകദേശം രാത്രി നാലാം യാമത്തിൽ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ ചെന്നു അവരെ കടന്നുപോകുവാൻ ഭാവിച്ചു.
49 അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ഭൂതം എന്നു അവർ നിരൂപിച്ചു നിലവിളിച്ചു.
50 എല്ലാവരും അവനെ കണ്ടു ഭ്രമിച്ചിരുന്നു. ഉടനെ അവൻ അവരോടു സംസാരിച്ചു: ധൈര്യപ്പെടുവിൻ; “ഞാൻ തന്നേ ആകുന്നു; ഭയപ്പെടേണ്ടാ” എന്നു പറഞ്ഞു.
51 പിന്നെ അവൻ അവരുടെ അടുക്കൽ ചെന്നു പടകിൽ കയറി, കാറ്റു അമർന്നു; അവർ ഉള്ളിൽ അത്യന്തം ഭ്രമിച്ചാശ്ചര്യപ്പെട്ടു.
52 അവരുടെ ഹൃദയം കടുത്തിരുന്നതുകൊണ്ടു അപ്പത്തിന്റെ സംഗതി അവർ ഗ്രഹിച്ചില്ല.
53 അവർ അക്കരെ എത്തി ഗെന്നേസരത്ത് ദേശത്തു അണഞ്ഞു.
54 അവർ പടകിൽനിന്നു ഇറങ്ങിയ ഉടനെ ജനങ്ങൾ അവനെ അറിഞ്ഞു.
55 ആ നാട്ടിൽ ഒക്കെയും ചുറ്റി ഓടി, അവൻ ഉണ്ടു എന്നു കേൾക്കുന്ന ഇടത്തേക്കു ദീനക്കാരെ കിടക്കയിൽ എടുത്തുംകൊണ്ടുവന്നു തുടങ്ങി.
56 ഊരുകളിലോ പട്ടണങ്ങളിലോ കുടികളിലോ അവൻ ചെന്നെടത്തൊക്കെയും അവർ ചന്തകളിൽ രോഗികളെ കൊണ്ടുവന്നു വെച്ചു, അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ എങ്കിലും തൊടേണ്ടതിന്നു അപേക്ഷിക്കയും അവനെ തൊട്ടവർക്കു ഒക്കെയും സൌഖ്യം വരികയും ചെയ്തു.

മർക്കോസ് 6:45-56

ശിഷ്യന്മാർക്ക് ‘ഇത് മനസ്സിലായില്ല‘ എന്ന് പറയുന്നു. ബുദ്ധിയില്ലാഞ്ഞത്  കൊണ്ടല്ല അവർക്ക് മനസ്സിലാകാഞ്ഞത് മറിച്ച് നടന്നത് എന്തെന്ന് അവർ കണ്ടില്ല. അവർ കൊള്ളരുതാത്തവരായതു കൊണ്ടോ, ദൈവത്തിൽ വിശ്വസിക്കാഞ്ഞതു കൊണ്ടോ അല്ല. അവരുടെ ‘ഹൃദയം കഠിനപ്പെട്ടിരുന്നു‘ എന്ന് എഴുതിയിരിക്കുന്നു. ആത്മീയ സത്യങ്ങളെ മനസ്സിലാകാതവണ്ണം തടയുന്നത് നമ്മുടെ ഹൃദയമാണ്.

ഇതു മൂലമാണ് യേശുവിന്റെ കാലത്തും ജനം ഭിന്നിച്ചിരുന്നത്. വേദ സംസ്കാരപ്രകാരം താൻ പ്രണവം അഥവ ഓം, ലോകത്തെ തന്റെ വാക്കുകളെ കൊണ്ട് വിളിച്ചു വരുത്തിയ അക്ഷരം, പിന്നീട് മനുഷ്യനായ ക്ഷരം (നശിച്ചു പോകുന്നത് എന്നർത്ഥം വരുന്ന സംസ്കൃത വാക്ക്) താൻ എന്നിവയായിരുന്നു എന്ന് യേശു വാദിച്ചു. ഇത് നമ്മുടെ ബുദ്ധി കൊണ്ട് മനസ്സിലാക്കുവാൻ ശ്രമിക്കുന്നതിൽ അപ്പുറമായി ഹൃദയത്തിൽ പിടിവാശി നാം വിട്ടു കളയണം.

ഇതിനാലാണ് യോഹന്നാന്റെ ഒരുക്കം പ്രധാനമായിരുന്നത്. പാപം മറച്ചു വയ്ക്കുന്നതിന് പകരം അത് ഏറ്റു പറയുവാൻ അവൻ ജനങ്ങൾക്ക് ആഹ്വാനം നൽകി. കഠിന ഹൃദയം ഉണ്ടായിരുന്ന യേശുവിന്റെ ശിഷ്യന്മാർക്ക് മാനസാന്തരവും, ഏറ്റു പറച്ചിലും ആവശ്യമായിരുന്നെങ്കിൽ എനിക്കും നിനക്കും എത്ര അധികം ആവശ്യമാണ്!

എന്തു ചെയ്യണം?

ഹൃദയത്തെ മൃദുവാക്കുവാനും അറിവ് വർദ്ധിപ്പിക്കുവാനും ഉള്ള മന്ത്രം

എബ്രായ വേദത്തിൽ നൽകിയിരിക്കുന്ന ഏറ്റു പറച്ചിലിന്റെ മന്ത്രം ഉപയോഗപ്രദം എന്ന് എനിക്ക് തോന്നി. ഇതും ഓമും ചൊല്ലുകയും, ധ്യാനിക്കുകയും ചെയ്യുന്നത് ഹൃദയത്തിന് നല്ലതാണ്.

വമേ, നിന്റെ ദയെക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകേണമേ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്റെ ലംഘനങ്ങളെ മായിച്ചുകളയേണമേ.
2 എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ.
3 എന്റെ ലംഘനങ്ങളെ ഞാൻ അറിയുന്നു; എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.
4 നിന്നോടു തന്നേ ഞാൻ പാപം ചെയ്തു; നിനക്കു അനിഷ്ടമായുള്ളതു ഞാൻ ചെയ്തിരിക്കുന്നു. സംസാരിക്കുമ്പോൾ നീ നീതിമാനായും വിധിക്കുമ്പോൾ നിർമ്മലനായും ഇരിക്കേണ്ടതിന്നു തന്നേ.
5 ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു.
6 അന്തർഭാഗത്തിലെ സത്യമല്ലോ നീ ഇച്ഛിക്കുന്നതു; അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ.
7 ഞാൻ നിർമ്മലനാകേണ്ടതിന്നു ഈസോപ്പുകൊണ്ടു എന്നെ ശുദ്ധീകരിക്കേണമേ; ഞാൻ ഹിമത്തെക്കാൾ വെളുക്കേണ്ടതിന്നു എന്നെ കഴുകേണമേ.
8 സന്തോഷവും ആനന്ദവും എന്നെ കേൾക്കുമാറാക്കേണമേ; നീ ഒടിച്ച അസ്ഥികൾ ഉല്ലസിക്കട്ടെ.
9 എന്റെ പാപങ്ങളെ കാണാതവണ്ണം നിന്റെ മുഖം മറെക്കേണമേ. എന്റെ അകൃത്യങ്ങളെ ഒക്കെയും മായിച്ചു കളയേണമേ.
10 ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ.
11 നിന്റെ സന്നിധിയിൽനിന്നു എന്നെ തള്ളിക്കളയരുതേ; നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്നു എടുക്കയുമരുതേ.
12 നിന്റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങേണമേ

.സങ്കീർത്തനം  51: 1-4,10-12

ജീവനുള്ള വചനമാകുന്ന യേശു ദൈവത്തിന്റെ ‘ഓം‘ എന്ന് മനസ്സിലാക്കുവാൻ ഈ മാനസാന്തരം നമുക്ക് ആവശ്യമാണ്.

എന്തിനാണ് താൻ വന്നത്? അടുത്തതായി നമുക്ക് കാണാം

യേശു സൗഖ്യമാക്കുന്നു – തന്റെ രാജ്യം വെളിപ്പെടുത്തുന്നു

ആളുകളിൽ വ്യാപരിക്കുന്ന അശുദ്ധാത്മാക്കൾ, ഭൂതങ്ങൾ, പശാചുക്കൾ എന്നിവ പുറത്താക്കുവാനുള്ള കഴിവ് രാജസ്ഥാനിൽ, മെഹന്തിപൂരിൽ ഉള്ള ബാലാജി മന്ദിരത്തിനുണ്ടെന്ന ശ്രുതിയുണ്ട്. ഹനുമാനെ(ദേവനായ ഹനുമാന്റെ ബാല്ല്യ രൂപം) ബാലാജി എന്നും അറിയപ്പെടുന്നു. തന്റെ ഈ ബാലാജിമന്ദിരം അശുദ്ധാത്മാവ് വ്യാപരിക്കുന്ന ജനങ്ങൾക്ക് ഒരു തീർത്ഥാടന സ്ഥലമാണ്. ദിനവും ആയിരകണക്കിന്  തീർത്ഥാടകർ, ഭക്തജനങ്ങൾ, ആത്മീയ ബാധയുള്ളവർ എല്ലാ തരത്തിലുള്ള ബാധയിൽ നിന്നുള്ള വിടുതൽ ലഭിക്കും എന്ന പ്രതീക്ഷയിൽ ഈ  മന്ദിരം സന്ദർശിക്കുന്നു. ഭൂതബാധ, മോഹാലസ്യം, ബാധഒഴിപ്പിക്കൽ എന്നിവയെല്ലാം ബാലാജി അല്ലെങ്കിൽ ഹനുമാൻ മന്ദിരത്തിൽ പൊതു കാഴ്ചയാണ്. ആയതിനാൽ, മെഹന്തിപൂരിൽ ഉള്ള ബാലാജി മന്ദിരം ദുരാത്മാവിൽ നിന്നുള്ള വിടുതൽ ലഭിക്കുന്ന സ്ഥലം എന്ന് വിശ്വസിക്കപ്പെടുന്നു.  

ഇതിഹാസങ്ങൾ പല തരത്തിൽ വിവരണങ്ങൾ നൽകിയിട്ടുണ്ട്, എന്നാൽ ഈ സ്ഥലത്ത് ഹനുമാൻ ഒരു രൂപമായി സ്വയം അവതരിച്ചു എന്ന് എഴുതിയിരിക്കുന്നു, ആയതിനാൽ ഹനുമാന്റെ ഓർമ്മയ്ക്കായി ഒരു മന്ദിരം പണിതു. ശ്രീ മെഹന്തിപൂർ ബാലാജി മന്ദിരത്തിൽ സൗഖ്യം കാത്തിരിക്കുന്നവർ മോഹാലസ്യത്തിലും, സമ്മോഹനമായ അവസ്ഥയിലും, ഭിത്തിയിൽ ചങ്ങലയാൽ ബന്ധിക്കപ്പെട്ടുമിരിക്കുന്നു എന്ന് വിവരിച്ചിരിക്കുന്നു. ചൊവ്വാഴ്ചകളിലും, ശനിയാഴ്ചകളിലും ഭക്തജനങ്ങൾ അധികമായി വരുന്നു കാരണം ഈ ദിനങ്ങൾ ബാലാജിയുടെ ദിനങ്ങൾ എന്ന് വിശ്വസിക്കപ്പെടുന്നു. ആർത്തി അല്ലെങ്കിൽ ആരാധന സമയത്ത് ബാധിക്കപ്പെട്ടവർ അലമുറയിടുന്നതും, ആളുകളെ തീ കത്തിക്കുന്നതും, മോഹാലസ്യത്തിൽ നൃത്തമാടുന്നതും കാണാം.

വേദപുസ്തകത്തിലെ ഭൂതങ്ങളും, അശുദ്ധാത്മാക്കളും

ചരിത്രത്തിൽ ഉടനീളം ജനങ്ങൾ ആശുദ്ധാത്മാവിനാൽ ബാധിക്കപ്പെട്ടത് നാം കാണുന്നു. എന്തു കൊണ്ട്? അവ എവിടെ നിന്ന് വരുന്നു?

യേശുവിനെ മരുഭൂമിയിൽ പരീക്ഷിച്ച സാത്താൻ വീണു പോയ അനേക ദൂതന്മാരുടെ നേതാവെന്ന് വേദപുസ്തകം വിവരിക്കുന്നു. ആദ്യ മനുഷ്യർ സർപ്പത്തെ അനുസരിച്ച നാൾ മുതൽ ഈ ദുഷ്ടാത്മാക്കൾ ആളുകളെ നിയന്ത്രിച്ചും, ഞെരുക്കിയും വരുന്നു. ആദ്യ മനുഷ്യർ സർപ്പത്തെ അനുസരിച്ചതു മുതൽ സത്യയുഗം അവസാനിക്കുകയും, നാം ഈ ആത്മാക്കൾക്ക് നമ്മെ നിയന്ത്രിക്കുവാനും, ഞെരുക്കുവാനും അനുവാദം കൊടുക്കുകയും ചെയ്തു. 

യേശുവും ദൈവരാജ്യവും

യേശു ദൈവ രാജ്യത്തെ പറ്റി അധികാരത്തോടു കൂടെ പഠിപ്പിച്ചു. ഈ അധികാരം തനിക്ക് ഉണ്ട് എന്ന് കാണിക്കുവാനായി അശുദ്ധാത്മാക്കൾ, ഭൂതങ്ങൾ എന്നിവയാൽ ബാധിക്കപ്പെട്ടവരെ വിടുവിച്ചു.

യേശു ഭൂത ബാധിതനെ സൗഖ്യമാക്കി

യേശു അനേക അശുദ്ധാത്മാക്കൾ അല്ലെങ്കിൽ ഭൂതങ്ങളെ അഭിമുഖീകരിച്ചു. താൻ ഒരു ഗുരുവായിരുന്നുവെങ്കിലും അനേക തവണ ഭൂത ബാധിതരെ സൗഖ്യമാക്കി എന്ന് സുവിശേഷത്തിൽ വിവരിച്ചിരിക്കുന്നു. ഇങ്ങനെ ആദ്യം സൗഖ്യമാക്കിയ സംഭവം ഇതാ.

21 അവർ കഫർന്നഹൂമിലേക്കു പോയി; ശബ്ബത്തിൽ അവൻ പള്ളിയിൽ ചെന്നു ഉപദേശിച്ചു.
22 അവന്റെ ഉപദേശത്തിങ്കൽ അവർ വിസ്മയിച്ചു; അവൻ ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവരെ ഉപദേശിച്ചതു.
23 അവരുടെ പള്ളിയിൽ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ നിലവിളിച്ചു:
24 നസറായനായ യേശുവേ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? ഞങ്ങളെ നശിപ്പിപ്പാൻ വന്നുവോ? നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പിരിശുദ്ധൻ തന്നേ എന്നു പറഞ്ഞു.
25 യേശു അതിനെ ശാസിച്ചു: “ മിണ്ടരുതു; അവനെ വിട്ടുപോ ” എന്നു പറഞ്ഞു.
26 അപ്പോൾ അശുദ്ധാത്മാവു അവനെ ഇഴെച്ചു, ഉറക്കെ നിലവിളിച്ചു അവനെ വിട്ടു പോയി.
27 എല്ലാവരും ആശ്ചര്യപ്പെട്ടു: ഇതെന്തു? ഒരു പുതിയ ഉപദേശം; അവൻ അധികാരത്തോടെ അശുദ്ധാത്മാക്കളോടും കല്പിക്കുന്നു; അവ അവനെ അനുസരിക്കയും ചെയ്യുന്നു എന്നു പറഞ്ഞു തമ്മിൽ വാദിച്ചുകൊണ്ടിരുന്നു.
28 അവന്റെ ശ്രുതി വേഗത്തിൽ ഗലീലനാടു എങ്ങും പരന്നു.

മർക്കോസ് 1:21-28

മെഹന്തിപൂർ ബാലാജി മന്ദിരത്തിലെ പോലെ ചങ്ങലയാൽ ബന്ധിക്കപ്പെട്ട ഒരു ഭൂതബാധിതനെ സൗഖ്യമാക്കിയതിനെ കുറിച്ച് സുവിശേഷത്തിൽ കൊടുത്തിരിക്കുന്നു. എന്നാൽ ഈ ചങ്ങലകൾക്ക് തന്നെ പിടിച്ച് അടക്കുവാൻ കഴിഞ്ഞില്ല. സുവിശേഷം ഇങ്ങനെ പറയുന്നു

വർ കടലിന്റെ അക്കരെ ഗദരദേശത്തു എത്തി.
2 പടകിൽനിന്നു ഇറങ്ങിയ ഉടനെ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ കല്ലറകളിൽ നിന്നു വന്നു അവനെ എതിരേറ്റു.
3 അവന്റെ പാർപ്പു കല്ലറകളിൽ ആയിരുന്നു; ആർക്കും അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചുകൂടാഞ്ഞു.
4 പലപ്പോഴും അവനെ വിലങ്ങും ചങ്ങലയുംകൊണ്ടു ബന്ധിച്ചിട്ടും അവൻ ചങ്ങല വലിച്ചുപൊട്ടിച്ചും വിലങ്ങു ഉരുമ്മി ഒടിച്ചും കളഞ്ഞു; ആർക്കും അവനെ അടക്കുവാൻ കഴിഞ്ഞില്ല.
5 അവൻ രാവും പകലും കല്ലറകളിലും മലകളിലും ഇടവിടാതെ നിലവിളിച്ചും തന്നെത്താൽ കല്ലുകൊണ്ടു ചതെച്ചും പോന്നു.
6 അവൻ യേശുവിനെ ദൂരത്തുനിന്നു കണ്ടിട്ടു ഓടിച്ചെന്നു അവനെ നമസ്കരിച്ചു.
7 അവൻ ഉറക്കെ നിലവിളിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്തു? ദൈവത്താണ, എന്നെ ദണ്ഡിപ്പിക്കരുതേ എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
8 “അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറപ്പെട്ടുപോക” എന്നു യേശു കല്പിച്ചിരുന്നു.
9 “നിന്റെ പേരെന്തു” എന്നു അവനോടു ചോദിച്ചതിന്നു: എന്റെ പേർ ലെഗ്യോൻ; ഞങ്ങൾ പലർ ആകുന്നു എന്നു അവൻ ഉത്തരം പറഞ്ഞു;
10 നാട്ടിൽ നിന്നു തങ്ങളെ അയച്ചുകളയാതിരിപ്പാൻ ഏറിയോന്നു അപേക്ഷിച്ചു.
11 അവിടെ മലയരികെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.
12 ആ പന്നികളിൽ കടക്കേണ്ടതിന്നു ഞങ്ങളെ അയക്കേണം എന്നു അവർ അവനോടു അപേക്ഷിച്ചു;
13 അവൻ അനുവാദം കൊടുത്തു; അശുദ്ധാത്മാക്കൾ പുറപ്പെട്ടു പന്നികളിൽ കടന്നിട്ടു കൂട്ടം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വീർപ്പുമുട്ടി ചത്തു. അവ ഏകദേശം രണ്ടായിരം ആയിരുന്നു.
14 പന്നികളെ മേയക്കുന്നവർ ഓടിച്ചെന്നു പട്ടണത്തിലും നാട്ടിലും അറിയിച്ചു; സംഭവിച്ചതു കാണ്മാൻ പലരും പുറപ്പെട്ടു,
15 യേശുവിന്റെ അടുക്കൽ വന്നു, ലെഗ്യോൻ ഉണ്ടായിരുന്ന ഭൂതഗ്രസ്തൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.
16 കണ്ടവർ ഭൂതഗ്രസ്തന്നു സംഭവിച്ചതും പന്നികളുടെ കാര്യവും അവരോടു അറിയിച്ചു.
17 അപ്പോൾ അവർ അവനോടു തങ്ങളുടെ അതിർ വിട്ടുപോകുവാൻ അപേക്ഷിച്ചു തുടങ്ങി.
18 അവൻ പടകു ഏറുമ്പോൾ ഭൂതഗ്രസ്തനായിരുന്നവൻ താനും കൂടെ പോരട്ടെ എന്നു അവനോടു അപേക്ഷിച്ചു.
19 യേശു അവനെ അനുവദിക്കാതെ: “നിന്റെ വീട്ടിൽ നിനക്കുള്ളവരുടെ അടുക്കൽ ചെന്നു, കർത്താവു നിനക്കു ചെയ്തതു ഒക്കെയും നിന്നോടു കരുണകാണിച്ചതും പ്രസ്താവിക്ക” എന്നു അവനോടു പറഞ്ഞു.
20 അവൻ പോയി യേശു തനിക്കു ചെയ്തതൊക്കെയും ദെക്കപ്പൊലിനാട്ടിൽ ഘോഷിച്ചു തുടങ്ങി; എല്ലാവരും ആശ്ചര്യപ്പെടുകയും ചെയ്തു.മർ

ക്കോസ് 5: 1-20

ദൈവപുത്രൻ ജഡത്തിൽ എന്നപോലെ യേശു ഗ്രാമം തോറും പോയി ജനങ്ങളെ സൗഖ്യമാക്കി. അവൻ അവർ താമസിക്കുന്ന ഇടങ്ങളിൽ പോയി തന്റെ അധികാരമുള്ള വാക്കുകളിനാൽ ഭൂതങ്ങളാൽ, അശുദ്ധാത്മാക്കളാൽ ഞെരുക്കപ്പെടുന്ന ജനങ്ങളെ സൗഖ്യമാക്കി.

യേശു രോഗികളെ സൗഖ്യമാക്കി

മാർച്ച് 17, 2020 മുതൽ കൊറോണ വൈറസ് മഹാമാരി നിമിത്തം മെഹന്തിപൂർ ബാലാജി മന്ദിരം അനിശ്ചിത കാലത്തേക്ക് അടച്ചിടപ്പെട്ടു. അശുദ്ധാത്മാക്കളിൽ നിന്നുള്ള വിടുതൽ ലഭിക്കുന്നുവെങ്കിലും മെഹന്തിപൂർ ബാലാജി ഭക്തർക്ക് ഈ രോഗം പിടിക്കപ്പെടുവാനുള്ള സാദ്ധ്യതയുണ്ട്. എന്നാൽ, യേശു അശുദ്ധാത്മാക്കളിൽ മാത്രമല്ല ഇതു പോലെയുള്ള രോഗങ്ങളിൽ നിന്നും വിടുതൽ നൽകും. താൻ കൊടുത്ത ഒരു വിടുതലിനെ പറ്റി ഇങ്ങനെ വിവരിച്ചിരിക്കുന്നു:

40 ഒരു കുഷ്ഠരോഗി അവന്റെ അടുക്കൽ വന്നു മുട്ടുകുത്തി: നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു അപേക്ഷിച്ചു.
41 യേശു മനസ്സലിഞ്ഞു കൈ നീട്ടി അവനെ തൊട്ടു:
42 മനസ്സുണ്ടു, ശുദ്ധമാക എന്നു പറഞ്ഞ ഉടനെ കുഷ്ഠം വിട്ടുമാറി അവന്നു ശുദ്ധിവന്നു.
43 യേശു അവനെ അമർച്ചയായി ശാസിച്ചു:
44 “നോക്കു, ആരോടും ഒന്നും പറയരുതു; എന്നാൽ ചെന്നു പുരോഹിതന്നു നിന്നെത്തന്നേ കാണിച്ചു, നിന്റെ ശുദ്ധീകരണത്തിന്നു വേണ്ടി മോശെ കല്പിച്ചതു അവർക്കു സാക്ഷ്യത്തിന്നായി അർപ്പിക്ക” എന്നു പറഞ്ഞു അവനെ വിട്ടയച്ചു.
45 അവനോ പുറപ്പെട്ടു വളരെ ഘോഷിപ്പാനും വസ്തുത പ്രസംഗിപ്പാനും തുടങ്ങി; അതിനാൽ യേശുവിന്നു പരസ്യമായി പട്ടണത്തിൽ കടപ്പാൻ കഴിയായ്കകൊണ്ടു അവൻ പുറത്തു നിർജ്ജനസ്ഥലങ്ങളിൽ പാർത്തു; എല്ലാടത്തു നിന്നും ആളുകൾ അവന്റെ അടുക്കൽ വന്നു കൂടി.

മർക്കോസ് 1:40-45

യേശു സൗഖ്യമാക്കുന്നതിനെ കുറിച്ചുള്ള ശ്രുതി പരന്ന്, ബാലാജി മന്ദിരത്തിൽ ജനങ്ങൾ കൂടുന്നതു പോലെ തന്നെ (തുറക്കുമ്പോൾ) ജനങ്ങൾ കൂട്ടമായി അവന്റെ ചുറ്റും കൂടി.

38 അവൻ പള്ളിയിൽനിന്നു ഇറങ്ങി ശിമോന്റെ വീട്ടിൽ ചെന്നു. ശിമോന്റെ അമ്മാവിയമ്മ കഠിനജ്വരംകൊണ്ടു വലഞ്ഞിരിക്കയാൽ അവർ അവൾക്കുവേണ്ടി അവനോടു അപേക്ഷിച്ചു.
39 അവൻ അവളെ കുനിഞ്ഞു നോക്കി, ജ്വരത്തെ ശാസിച്ചു; അതു അവളെ വിട്ടുമാറി; അവൾ ഉടനെ എഴുന്നേറ്റു അവനെ ശുശ്രൂഷിച്ചു.
40 സൂര്യൻ അസ്തമിക്കുമ്പോൾ നാനാവ്യാധികൾ പിടിച്ച ദീനക്കാർ ഉള്ളവർ ഒക്കെയും അവരെ അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ ഓരോരുത്തന്റെയും മേൽ കൈവെച്ചു അവരെ സൌഖ്യമാക്കി.
41 പലരിൽ നിന്നും ഭൂതങ്ങൾ; നീ ദൈവപുത്രനായ ക്രിസ്തു എന്നു നിലവിളിച്ചു പറഞ്ഞുകൊണ്ടു പുറപ്പെട്ടുപോയി; താൻ ക്രിസ്തു എന്നു അവ അറികകൊണ്ടു മിണ്ടുവാൻ അവൻ സമ്മതിക്കാതെ അവയെ ശാസിച്ചു.ലൂ

ക്കോസ് 4: 38-41

യേശു മുടന്തർ, കുരുടർ, ചെകിടർ എന്നിവരെ സൗഖ്യമാക്കി

ഇന്നത്തെ പോലെ തന്നെ യേശുവിന്റെ കാലത്തും തീർത്ഥാടകർ, ശുദ്ധീകരണത്തിനായും, സൗഖ്യത്തിനായും തങ്ങളുടെ തീർത്ഥാടന വേളയിൽ പൂജകൾ നടത്താറുണ്ടായിരുന്നു. അങ്ങനെ നടന്ന അനേക സൗഖ്യങ്ങളിൽ രണ്ടെണ്ണം നമുക്ക് നോക്കാം.

തിന്റെ ശേഷം യെഹൂദന്മാരുടെ ഒരു ഉത്സവം ഉണ്ടായിട്ടു യേശു യെരൂശലേമിലേക്കുപോയി.
2 യെരൂശലേമിൽ ആട്ടുവാതിൽക്കൽ ബേഥെസ്ദാ എന്നു എബ്രായപേരുള്ള ഒരു കുളം ഉണ്ടു; അതിന്നു അഞ്ചു മണ്ഡപം ഉണ്ടു.
3 അവയിൽ വ്യാധിക്കാർ, കുരുടർ, മുടന്തർ, ക്ഷയരോഗികൾ ഇങ്ങനെ വലിയോരു കൂട്ടം (വെള്ളത്തിന്റെ ഇളക്കം കാത്തുകൊണ്ടു) കിടന്നിരുന്നു.
4 (അതതു സമയത്തു ഒരു ദൂതൻ കുളത്തിൽ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയ ശേഷം ആദ്യം ഇറങ്ങുന്നവൻ ഏതു വ്യാധിപിടിച്ചവനായിരുന്നാലും അവന്നു സൌഖ്യം വരും)
5 എന്നാൽ മുപ്പത്തെട്ടു ആണ്ടു രോഗം പിടിച്ചു കിടന്നോരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു.
6 അവൻ കിടക്കുന്നതു യേശു കണ്ടു, ഇങ്ങനെ ഏറിയ കാലമായിരിക്കുന്നു എന്നറിഞ്ഞു: “നിനക്കു സൌഖ്യമാകുവാൻ മനസ്സുണ്ടോ ” എന്നു അവനോടു ചോദിച്ചു.
7 രോഗി അവനോടു: യജമാനനേ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ എനിക്കു ആരും ഇല്ല; ഞാൻ തന്നേ ചെല്ലുമ്പോൾ മറ്റൊരുത്തൻ എനിക്കു മുമ്പായി ഇറങ്ങുന്നു എന്നു ഉത്തരം പറഞ്ഞു.
8 യേശു അവനോടു: “എഴുന്നേറ്റു നിന്റെ കിടക്ക എടുത്തു നടക്ക” എന്നു പറഞ്ഞു.
9 ഉടനെ ആ മനുഷ്യൻ സൌഖ്യമായി കിടക്ക എടുത്തു നടന്നു.
10 എന്നാൽ അന്നു ശബ്ബത്ത് ആയിരുന്നു. ആകയാൽ യെഹൂദന്മാർ സൌഖ്യം പ്രാപിച്ചവനോടു: ഇന്നു ശബ്ബത്ത് ആകുന്നു; കിടക്ക എടുക്കുന്നതു വിഹിതമല്ല എന്നു പറഞ്ഞു.
11 അവൻ അവരോടു: എന്നെ സൌഖ്യമാക്കിയവൻ: കിടക്ക എടുത്ത നടക്ക എന്നു എന്നോടു പറഞ്ഞു എന്നു ഉത്തരം പറഞ്ഞു.
12 അവർ അവനോടു: കിടക്ക എടുത്തു നടക്ക എന്നു നിന്നോടു പറഞ്ഞ മനുഷ്യൻ ആർ എന്നു ചോദിച്ചു.
13 എന്നാൽ അവിടെ പുരുഷാരം ഉണ്ടായിരിക്കയാൽ യേശു മാറിക്കളഞ്ഞതുകൊണ്ടു അവൻ ആരെന്നു സൌഖ്യം പ്രാപിച്ചവൻ അറിഞ്ഞില്ല.
14 അനന്തരം യേശു അവനെ ദൈവാലയത്തിൽവെച്ചു കണ്ടു അവനോടു: “നോകൂ, നിനക്കു സൌഖ്യമായല്ലോ; അധികം തിന്മയായതു ഭവിക്കാതിരിപ്പാൻ ഇനി പാപം ചെയ്യരുതു” എന്നു പറഞ്ഞു.
15 ആ മനുഷ്യൻ പോയി തന്നെ സൌഖ്യമാക്കിയതു യേശു എന്നു യെഹൂദന്മാരോടു അറിയിച്ചു.

യോഹന്നാൻ 5:1-15

27 യേശു അവിടെനിന്നു പോകുമ്പോൾ രണ്ടു കുരുടന്മാർ: ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചുകൊണ്ടു പിന്തുടർന്നു.
28 അവൻ വീട്ടിൽ എത്തിയപ്പോൾ കുരുടന്മാർ അവന്റെ അടുക്കൽ വന്നു. “ഇതു ചെയ്‍വാൻ എനിക്കു കഴിയും എന്നു വിശ്വസിക്കുന്നുവോ” എന്നു യേശു ചോദിച്ചതിന്നു: ഉവ്വു, കർത്താവേ എന്നു അവർ പറഞ്ഞു.
29 അവൻ അവരുടെ കണ്ണു തൊട്ടു: “നിങ്ങളുടെ വിശ്വാസം പോലെ നിങ്ങൾക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണു തുറന്നു.
30 പിന്നെ യേശു: “നോക്കുവിൻ; ആരും അറിയരുതു എന്നു അമർച്ചയായി കല്പിച്ചു.”
31 അവരോ പുറപ്പെട്ടു ആ ദേശത്തിലൊക്കെയും അവന്റെ ശ്രുതിയെ പരത്തി.
32 അവർ പോകുമ്പോൾ ചിലർ ഭൂതഗ്രസ്തനായോരു ഊമനെ അവന്റെ അടുക്കൽ കൊണ്ടുവന്നു.
33 അവൻ ഭൂതത്തെ പുറത്താക്കിയ ശേഷം ഊമൻ സംസാരിച്ചു: യിസ്രായേലിൽ ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല എന്നു പുരുഷാരം അതിശയിച്ചു

.മത്തായി 9:27-33

യേശു മരിച്ചവരെ ഉയർപ്പിച്ചു

യേശു മരിച്ചവരെ ജീവനിലേക്ക് കൊണ്ടുവന്നതിനെ കുറിച്ച് സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഒരു സംഭവം ഇവിടെ കൊടുക്കുന്നു.

21 യേശു വീണ്ടും പടകിൽ കയറി ഇക്കരെ കടന്നു കടലരികെ ഇരിക്കുമ്പോൾ വലിയ പുരുഷാരം അവന്റെ അടുക്കൽ വന്നുകൂടി.
22 പള്ളി പ്രമാണികളിൽ യായീറൊസ് എന്നു പേരുള്ള ഒരുത്തൻ വന്നു, അവനെ കണ്ടു കാൽക്കൽ വീണു:
23 എന്റെ കുഞ്ഞുമകൾ അത്യാസനത്തിൽ ഇരിക്കുന്നു; അവൾ രക്ഷപ്പെട്ടു ജീവിക്കേണ്ടതിന്നു നീ വന്നു അവളുടെമേൽ കൈ വെക്കേണമേ എന്നു വളരെ അപേക്ഷിച്ചു.
24 അവൻ അവനോടുകൂടെ പോയി, വലിയ പുരുഷാരവും പിൻചെന്നു അവനെ തിക്കിക്കൊണ്ടിരുന്നു.
25 പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളവളായി
26 പല വൈദ്യന്മാരാലും ഏറിയോന്നു സഹിച്ചു തനിക്കുള്ളതൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ ഏറ്റവും പരവശയായി തീർന്നിരുന്ന ഒരു സ്ത്രീ യേശുവിന്റെ വർത്തമാനം കേട്ടു:
27
28 അവന്റെ വസ്ത്രം എങ്കിലും തൊട്ടാൽ ഞാൻ രക്ഷപ്പെടും എന്നു പറഞ്ഞു പുരുഷാരത്തിൽകൂടി പുറകിൽ വന്നു അവന്റെ വസ്ത്രം തൊട്ടു.
29 ക്ഷണത്തിൽ അവളുടെ രക്തസ്രവം നിന്നു; ബാധ മാറി താൻ സ്വസ്ഥയായി എന്നു അവൾ ശരീരത്തിൽ അറിഞ്ഞു.
30 ഉടനെ യേശു തങ്കൽനിന്നു ശക്തി പുറപ്പെട്ടു എന്നു ഉള്ളിൽ അറിഞ്ഞിട്ടു പുരുഷാരത്തിൽ തിരിഞ്ഞു: “എന്റെ വസ്ത്രം തൊട്ടതു ആർ” എന്നു ചോദിച്ചു.
31 ശിഷ്യന്മാർ അവനോടു പുരുഷാരം നിന്നെ തിരക്കുന്നതു കണ്ടിട്ടും എന്നെ തൊട്ടതു ആർ എന്നു ചോദിക്കുന്നുവോ എന്നു പറഞ്ഞു.
32 അവനോ അതു ചെയ്തവളെ കാണ്മാൻ ചുറ്റും നോക്കി.
33 സ്ത്രീ തനിക്കു സംഭവിച്ചതു അറിഞ്ഞിട്ടു ഭയപ്പെട്ടും വിറെച്ചുകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു വസ്തുത ഒക്കെയും അവനോടു പറഞ്ഞു.
34 അവൻ അവളോടു: “മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥയായിരിക്ക” എന്നു പറഞ്ഞു.
35 ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നേ പള്ളി പ്രമാണിയുടെ വീട്ടിൽ നിന്നു ആൾ വന്നു: നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ ഇനി അസഹ്യപ്പെടുത്തുന്നതു എന്തിന്നു എന്നു പറഞ്ഞു.
36 യേശു ആ വാക്കു കാര്യമാക്കാതെ പള്ളിപ്രമാണിയോടു: “ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക” എന്നു പറഞ്ഞു.
37 പത്രൊസും യാക്കോബും യാക്കോബിന്റെ സഹോദരനായ യോഹന്നാനും അല്ലാതെ മറ്റാരും തന്നോടുകൂടെ ചെല്ലുവാൻ സമ്മതിച്ചില്ല.
38 പള്ളിപ്രമാണിയുടെ വീട്ടിൽ വന്നാറെ ആരവാരത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും കണ്ടു;
39 അകത്തു കടന്നു: “നിങ്ങളുടെ ആരവാരവും കരച്ചലും എന്തിന്നു? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രേ” എന്നു അവരോടു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.
40 അവൻ എല്ലാവരെയും പുറത്താക്കി കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടിക്കൊണ്ടു കുട്ടി കിടക്കുന്ന ഇടത്തുചെന്നു കുട്ടിയുടെ കൈക്കു പിടിച്ചു:
41 ബാലേ, എഴുന്നേൽക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അർത്ഥത്തോടെ “തലീഥാ കൂമി” എന്നു അവളോടു പറഞ്ഞു.
42 ബാല ഉടനെ എഴുന്നേറ്റു നടന്നു; അവൾക്കു പന്ത്രണ്ടു വയസ്സായിരുന്നു; അവർ അത്യന്തം വിസ്മയിച്ചു
43 ഇതു ആരും അറിയരുതു എന്നു അവൻ അവരോടു ഏറിയോന്നു കല്പിച്ചു. അവൾക്കു ഭക്ഷിപ്പാൻ കൊടുക്കേണം എന്നും പറഞ്ഞു

.മർക്കോസ് 5: 21-43

ഈ സൗഖ്യങ്ങളുടെ സ്വാധീനം മൂലം യേശുവിനെ കുറിച്ചുള്ള ശ്രുതി ദേശം മുഴുവൻ ആയി. ആയതിനാൽ ദുരാത്മാക്കൾ ഉണ്ടോ എന്ന് തന്നെയുള്ള സംശയം ജനങ്ങളുടെ നടുവിൽ ഉണ്ടായി കാരണം തലമുറകളായി ദൈവീക അവതരണങ്ങൾ ഉണ്ടായിരുന്നില്ല.

സ്വർഗ്ഗരാജ്യം മുൻകൂട്ടി രുചിച്ച് നോക്കുക

യേശു ഭൂതങ്ങളെ പുറത്താക്കി, സൗഖ്യം നൽകി, മരിച്ചവരെ ഉയർപ്പിച്ചത് ആളുകളെ സഹായിക്കുവാനായി മാത്രമല്ല, താൻ പഠിപ്പിച്ച രാജ്യത്തിന്റെ സ്വഭാവം കാണിക്കുവാനായി കൂടെ ആയിരുന്നു. ആ വരുവാനുള്ള രാജ്യത്തിൽ

4 അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും.

വെളിപ്പാട് 21: 4

സൗഖ്യങ്ങൾ എല്ലാം ഈ രാജ്യം മുൻ കൂട്ടി രുചിച്ച് നോക്കുന്നതിനായിരുന്നു. ഇതു മൂലം ‘പഴയ കാര്യങ്ങളിൽ‘ നിന്നുള്ള ജയം എങ്ങനെ ഇരിക്കും എന്നു കാണുവാൻ കഴിഞ്ഞു.

 ‘പുതിയ രീതിയിൽ‘ ഉള്ള രാജ്യത്തിലാകുവാൻ നിങ്ങൾക്ക് താല്പര്യം ഉണ്ടോ? അധികാരത്തോടു കൂടെ യേശു തന്റെ രാജ്യം തുടർന്നും പ്രദർശിപ്പിച്ചു കൊണ്ടേയിരിക്കുന്നു അതായത് താൻ ഓം ജഡമായതെന്നു കാണിക്കുന്നു

ഗുരുവായ യേശു: മഹാത്മ ഗാന്ധിയെ വരെ ബോധവത്ക്കരിച്ച അധികാരത്തോടുള്ള അഹിംസ പഠിപ്പിക്കൽ

സംസ്കൃതത്തിൽ, ഗുരുവിലെ ‘ഗു‘ എന്ന പദത്തിന്  ഇരുട്ട് എന്നും ‘രു‘ എന്നതിന് വെളിച്ചം എന്നുമാണ് അർത്ഥം. അറിവ്കേട് എന്ന ഇരുട്ടിനെ മാറ്റുവാൻ യഥാർത്ഥ അറിവിന്റെയും, ജ്ഞാനത്തിന്റെയും വെളിച്ചം പകരുന്നതിനായി ഒരു ഗുരു പഠിപ്പിക്കുന്നു. ഇരുട്ടിൽ വസിക്കുന്ന ജനത്തെ ബോധവത്കരിക്കുവാൻ യേശു തെളിച്ച് പഠിപ്പിച്ചു, ആയതിനാൽ അവൻ ഗുരു അല്ലെങ്കിൽ ആചാര്യൻ എന്ന് അറിയപ്പെടുന്നു. വരുവാനുള്ളവനെ പറ്റി ഋഷിയായ യെശയ്യാവ് പ്രവചിച്ചിരിക്കുന്നു. 700 ബി സിയിൽ എബ്രായ വേദത്തിൽ താൻ ഇങ്ങനെ പറഞ്ഞിരിക്കുന്നു:

ന്നാൽ കഷ്ടതയിൽ ഇരുന്ന ദേശത്തിന്നു തിമിരം നിൽക്കയില്ല; പണ്ടു അവൻ സെബൂലൂൻ ദേശത്തിന്നു നഫ്താലിദേശത്തിന്നും ഹീനത വരുത്തിയെങ്കിലും പിന്നത്തേതിൽ അവൻ കടൽവഴിയായി യോർദ്ദാന്നക്കരെയുള്ള ജാതികളുടെ മണ്ഡലത്തിന്നു മഹത്വം വരുത്തും.
2 ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെ മേൽ പ്രകാശം ശോഭിച്ചു.

യെശയ്യാവ് 9:1b-2

ചരിത്ര കാലഘട്ടത്തിൽ, യെശയ്യാവ് ഋഷി, ദാവീദ്, മറ്റ് എബ്രായ ഋഷിമാർ (പ്രവാചകന്മാർ)

ഗലീലയിൽ ഇരുട്ടിൽ വസിക്കുന്ന ജനങ്ങളിലേക്ക് വന്ന ‘വെളിച്ചം‘ എന്താണ്? യെശയ്യാവ് തുടരുന്നു:

6 നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും.

യെശയ്യാവ് 9:6

ഒരു കന്യകയിൽ വരുവാനുള്ളവൻ ഉത്ഭവിക്കും എന്ന് യെശയ്യാവ് പ്രവചിച്ചിരിക്കുന്നു. അവൻ ‘വീരനാം ദൈവം‘, സാമാധാന പ്രഭു എന്ന് വിളിക്കപ്പെടും എന്ന് പിന്നെയും പറഞ്ഞിരിക്കുന്നു. ഗലീലയുടെ തീർത്ത് പഠിപ്പിക്കുന്ന  യേശു മഹാത്മ ഗാന്ധിയെ സ്വാധീനിച്ചെങ്കിലും ഇന്ത്യയിൽ വളരെ ദൂരസ്തനായി അനുഭവപ്പെടുന്നു.  

ഗാന്ധിയുടെയും യേശുവിന്റെയും ഗിരി പ്രഭാഷണം

നിയമ വിദ്യാർത്ഥിയായ ഗാന്ധി

ഇംഗ്ലണ്ടിൽ, യേശുവിന്റെ ജനനത്തിനു 1900 വർഷങ്ങൾക്ക് ശേഷം, ഇപ്പോൾ മഹാത്മ ഗാന്ധി (മോഹൻദാസ് കരംചന്ദ് ഗാന്ധി) എന്നറിയപ്പെടുന്ന ചെറുപ്പക്കാരനായ ഒരു നിയമ വിദ്യാർത്ഥിക്ക് ഒരു വേദപുസ്തകം നൽകി. യേശുവിന്റെ പഠിപ്പിക്കലായ ഗിരി പ്രഭാഷണം  വായിച്ചിട്ട് താൻ ഇങ്ങനെ പറഞ്ഞു,

 “ഗിരി പ്രഭാഷണം എന്റെ ഹൃദയത്തിൽ നേരിട്ട് സ്പർശിച്ചു.“

എം.കെ.ഗാന്ധി, ആൻ ഓട്ടൊബയോഗ്രാഫി ഓർ ദ് സ്റ്റോറി ഓഫ് മൈ എക്സ്പെരിമെന്റ്സ് വിത്ത്

ട്രൂത്ത്. 1927 പി. 63

 ‘ഒരു ചെകിട്ടത്ത് അടിക്കുന്നവനെ മറു ഭാഗം കാണിക്കണം‘ എന്ന യേശുവിന്റെ പഠിപ്പിക്കൽ ഗാന്ധിക്ക് അഹിംസയെ (മുറിപ്പെടുത്താതിരിക്കുക, കൊല്ലാതിരിക്കുക)കുറിച്ചുള്ള പുരാതന ചിന്താഗതിയെ കുറിച്ച് ബോധവത്ക്കരണം നൽകി. ഈ ചിന്താഗതി ‘അഹിംസ പരമോ ധർമ്മ‘ (അഹിംസയാണ്  ഏറ്റവും ഉയർന്ന ധാർമ്മീക ഗുണം) എന്ന വാചകത്തിൽ പ്രതിബിംഭിച്ചിരിക്കുന്നു. പിന്നീട് ഗാന്ധി സത്യദ്ഗ്രഹം അല്ലെങ്കിൽ സത്യാഗ്രഹത്തിലെ രാഷ്ട്രീയ ശക്തിയായി ഇത് രൂപപ്പെടുത്തി. ബ്രിട്ടീഷ് ഭരണാധികരികളോടുള്ള തന്റെ ഹിംസയില്ലാത്ത അസഹകരണത്തിന്റെ രീതിയായിരുന്നു ഇത്. അനേക പതിറ്റാണ്ടുകളുടെ സത്യാഗ്രഹത്തിന്റെ ഫലമായി ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു. ഗാന്ധിയുടെ സത്യാഗ്രഹത്തിന്റെ ഫലമായി ഇന്ത്യയ്ക്ക് ബ്രീട്ടീഷുകാരിൽ നിന്നും സമാധാനപരമായി സ്വാതന്ത്ര്യം ലഭിച്ചു. യേശുവിന്റെ പഠിപ്പിക്കലിന്റെ സ്വാധീനം ഇതിലെല്ലാം കാണാം.

യേശുവിന്റെ ഗിരിപ്രഭാഷണം

എന്താണ് ഗാന്ധിയെ ഇത്രമാത്രം സ്വാധീനിച്ച ഗിരിപ്രഭാഷണം? സുവിശേഷങ്ങളിൽ കാണുന്ന യേശുവിന്റെ എറ്റവും വലിയ സന്ദേശമാണ്  ഇത്. മുഴുവൻ ഗിരിപ്രഭാഷണം ഇവിടെ ലഭ്യം, എന്നാൽ ചില പ്രധാനപ്പെട്ട വാചകങ്ങൾ മാത്രം താഴെ പറയുന്നു.

21 കുല ചെയ്യരുതു എന്നും ആരെങ്കിലും കുല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂർവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
22 ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും: സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും.
23 ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ
24 നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.
25 നിന്റെ പ്രതിയോഗിയോടുകൂടെ വഴിയിൽ ഉള്ളപ്പോൾ തന്നേ വേഗത്തിൽ അവനോടു ഇണങ്ങിക്കൊൾക; അല്ലാഞ്ഞാൽ പ്രതിയോഗി നിന്നെ ന്യായാധിപന്നും ന്യായാധിപൻ ചേവകന്നും ഏല്പിച്ചിട്ടു നീ തടവിൽ ആയ്പോകും.
26 ഒടുവിലത്തെ കാശുപോലും കൊടുത്തു തീരുവോളം നീ അവിടെനിന്നു പുറത്തു വരികയില്ല എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു.
27 വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
28 ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി.
29 എന്നാൽ വലങ്കണ്ണു നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ വീഴുന്നതിനെക്കാൾ നിന്റെ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.
30 വലങ്കൈ നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ വെട്ടി എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ പോകുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.
31 ആരെങ്കിലും ഭാര്യയെ ഉപേക്ഷിച്ചാൽ അവൾക്കു ഉപേക്ഷണപത്രം കൊടുക്കട്ടെ എന്നും അരുളിച്ചെയ്തിട്ടുണ്ടല്ലോ.
32 ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം ഹേതുവായിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെക്കൊണ്ടു വ്യഭിചാരം ചെയ്യിക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാൽ വ്യഭിചാരം ചെയ്യുന്നു.
33 കള്ളസത്യം ചെയ്യരുതു എന്നും സത്യം ചെയ്തതു കർത്താവിന്നു നിവർത്തിക്കേണം എന്നും പൂർവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
34 ഞാനോ നിങ്ങളോടു പറയുന്നതു: അശേഷം സത്യം ചെയ്യരുതു; സ്വർഗ്ഗത്തെക്കൊണ്ടു അരുതു, അതു ദൈവത്തിന്റെ സിംഹാസനം;
35 ഭൂമിയെക്കൊണ്ടു അരുതു, അതു അവന്റെ പാദപീഠം; യെരൂശലേമിനെക്കൊണ്ടു അരുതു, അതു മഹാരാജാവിന്റെ നഗരം
36 നിന്റെ തലയെക്കൊണ്ടും സത്യം ചെയ്യരുതു; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്കു കഴികയില്ലല്ലോ.
37 നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്നു.
38 കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
39 ഞാനോ നിങ്ങളോടു പറയുന്നതു: ദുഷ്ടനോടു എതിർക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക.
40 നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാൻ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്ക.
41 ഒരുത്തൻ നിന്നെ ഒരു നാഴിക വഴി പോകുവാൻ നിർബ്ബന്ധിച്ചാൽ രണ്ടു അവനോടുകൂടെ പോക.
42 നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായിപ്പവാങ്ങുവാൻ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുതു.
43 കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
44 ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ;
45 സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ.
46 നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്കു എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?
47 സഹോദരന്മാരെ മാത്രം വന്ദനം ചെയ്താൽ നിങ്ങൾ എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?
48 ആകയാൽ നിങ്ങളുടെ സ്വർഗ്ഗീയപിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരാകുവിൻ.”

മത്തായി 5:21-48

യേശു ഈ രീതിയിൽ പഠിപ്പിക്കുന്നു:

 “….ഇങ്ങനെ പറഞ്ഞിരിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ… എന്നാൽ ഞാൻ നിങ്ങളോട് പറയുന്നു…“

ഈ ഘടനയിൽ, അദ്യം അവൻ മോശെയുടെ ന്യായപ്രമാണത്തിൽ നിന്ന് എടുത്തു പറയും, പിന്നീട് ഈ കല്പനയുടെ ഉദ്ദേശവും, ചിന്തയും, വാക്കുകളും പറയും. ഏറ്റവും കഠിനമായ മോശെയുടെ കല്പന എടുത്ത് യേശു പഠിപ്പിച്ചു, എന്നിട്ട് അത് ചെയ്യുവാൻ ഇനിയും അധികം കഠിനമാക്കി!

ഗിരിപ്രഭാഷണത്തിലെ വിനയമായ അധികാരം

നിയമത്തിലെ കല്പനകളെ താൻ മുമ്പോട്ട് വച്ച രീതിയാണ് സവിശേഷമായത്. അത് തന്റെ അധികാരത്തിലാണ് ചെയ്തത്. വാക്ക് തർക്കം കൂടാതെയും, ഭീഷണികൂടാതെയും ‘എന്നാൽ ഞാൻ പറയുന്നു…‘ എന്ന് ഉദ്ധരിച്ചു. ഇങ്ങനെ ചെയ്യുന്നത് മൂലം താൻ ആ കല്പനയുടെ സാദ്ധ്യത വർദ്ധിപ്പിച്ചു. താൻ വിനീതമായും, അധികാരത്തോടു കൂടിയും ചെയ്തു. ഇതാണ് തന്റെ പഠിപ്പിക്കലിന്റെ പ്രത്യേകത. സുവിശേഷം പറയുന്നത് പോലെ തന്റെ ഈ പ്രഭാഷണം കഴിഞ്ഞപ്പോൾ.

28 ഈ വചനങ്ങളെ യേശു പറഞ്ഞു തീർന്നപ്പോൾ പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു;
29 അവരുടെ ശാസ്ത്രിമാരെപ്പോലെ അല്ല, അധികാരമുള്ളവനായിട്ടത്രേ അവൻ അവരോടു ഉപദേശിച്ചതു.

മത്തായി 7:28-29

യേശു എന്ന ഗുരു വളരെ അധികാരത്തോടു കൂടെ പഠിപ്പിച്ചു. ദൈവീക സന്ദേശം പകർന്ന് നൽകിയ സന്ദേശവാഹകരായിരുന്നു എല്ലാ പ്രവാചകന്മാരും എന്നാൽ ഇവിടെ അല്പം വ്യത്യസ്തമാണ് കാര്യങ്ങൾ. എന്തു കൊണ്ട് യേശു ഇങ്ങനെ ചെയ്തു? ‘ക്രിസ്തു‘ അല്ലെങ്കിൽ ‘മശിഹായ്ക്ക്‘ വലിയ അധികാരമുണ്ടായിരുന്നു. ‘ക്രിസ്തു‘ എന്ന ശീർഷകം ആദ്യം പ്രസ്താവിച്ച എബ്രായ വേദത്തിലെ സങ്കീർത്തനം 2ൽ ദൈവം ക്രിസ്തുവിനോട് ഇങ്ങനെ പറഞ്ഞിരിക്കുന്നതിനെ കുറിച്ച് എഴുതിയിരിക്കുന്നു:

2 യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു:

സങ്കീർത്തനം 2:8

ക്രിസ്തുവിന് ഭൂമിയുടെ അറ്റം വരെയുള്ള ‘ജാതികളുടെ’ മേൽ അധികാരം നൽകിയിരിക്കുന്നു. ക്രിസ്തുവായ യേശുവിന്  സന്ദേശം എല്ലാവരിലും എത്തേണ്ടതിന്  തനിക്ക് ഇഷ്ടമുള്ളതു പോലെ പഠിപ്പിക്കുവാൻ അധികാരം ഉണ്ടായിരുന്നു.

വ്യത്യസ്ത രീതിയിൽ പഠിപ്പിക്കുന്ന വരുവാനുള്ള പ്രവാചകനെ പറ്റി മോശെയും എഴുതിയിരുന്നു (1500 ബി സി). മോശെയോട് സംസാരിച്ച ദൈവം ഇങ്ങനെ വാഗ്ദത്തം ചെയ്തു:

18 നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കു അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.
19 അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.

ആവർത്തനം 18:18-19

മോശെ യിസ്രയേല്ല്യരെ നയിക്കുകയും യേശുവിന് 1500 വർഷങ്ങൾക്ക് മുമ്പ് നിയമം സ്വീകരിക്കുകയും ചെയ്തു

ഇങ്ങനെ പഠിപ്പിച്ചതു മൂലം യേശു,  ക്രിസ്തു എന്ന അധികാരം ഉപയോഗിക്കുകയും, തന്റെ വായിൽ ദൈവത്തിന്റെ വചനം കൊണ്ട് പഠിപ്പിക്കുന്ന വരുവാനുള്ള പ്രവാചകനെ കുറിച്ചുള്ള മോശെയുടെ പ്രവചനം നിവർത്തിയാകുകയും ചെയ്തു. സമാധാനത്തെ കുറിച്ചും, അഹിംസയെ കുറിച്ചും പഠിപ്പിച്ചതു മൂലം വെളിച്ചം കൊണ്ട് ഇരുട്ടിനെ മാറ്റും എന്നുള്ള യെശയ്യാവിന്റെ പ്രവചനവും നിവർത്തിയായി. ഗാന്ധിയുടെ മാത്രമല്ല, എന്റെയും നിന്റെയും എല്ലാം ഗുരുവാകുവാനുള്ള അധികാരം ഉള്ള രീതിയിലാണ് താൻ പഠിപ്പിച്ചത്.

നീയും, ഞാനും പിന്നെ ഗിരിപ്രഭാഷണവും

എങ്ങനെ അനുസരിക്കണം എന്നറിയുവാൻ ഗിരിപ്രഭാഷണം വായിച്ചാൽ നിങ്ങൾ ആശയകുഴപ്പത്തിലാകും. നമ്മുടെ ചിന്തകളെയും, ഉദ്ദേശങ്ങളെയും വെളിപ്പെടുത്തുന്ന ഈ തരത്തിലുള്ള കല്പനകൾ എങ്ങനെ അനുസരിക്കും? ഈ പ്രഭാഷണം കൊണ്ട് യേശുവിന്റെ ഉദ്ദേശം എന്തായിരുന്നു? ഈ അവസാനത്തെ വാചകത്തിൽ നമുക്ക് അത് കാണുവാൻ സാധിക്കും.

48 ആകയാൽ നിങ്ങളുടെ സ്വർഗ്ഗീയപിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരാകുവിൻ.”

മത്തായി 5:48

ഇത് ഒരു കല്പനയാണ്, അല്ലാതെ ഒരു ആശയം അല്ല. നാം തികഞ്ഞവർ ആകണം എന്നാണ് തന്റെ ആവശ്യം!

എന്തുകൊണ്ട്?

യേശു ഗിരിപ്രഭാഷണം എങ്ങനെ തുടങ്ങി എന്നറിഞ്ഞാൽ ഉത്തരം തെളിവാകും. തന്റെ പഠിപ്പിക്കലിന്റെ ഉദ്ദേശം വെളിപ്പെടുത്തി കൊണ്ടാണ് തുടങ്ങുന്നത്.

3 “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.

മത്തായി 5:3

 ‘സ്വർഗ്ഗരാജ്യത്തെ‘ കുറിച്ച് ബോധവത്കരിക്കുവാനാണ് ഗിരിപ്രഭാഷണം. സംസ്കൃത വേദങ്ങളിൽ ഉള്ളതു പോലെ തന്നെ എബ്രായ വേദങ്ങളിലും സ്വർഗ്ഗരാജ്യം പ്രാധാന്യം ഉള്ളതാണ്. തന്റെ അത്ഭുത സൗഖ്യങ്ങളിലൂടെ ഈ രാജ്യത്തിന്റെ സ്വഭാവം  യേശു പ്രദർശിപ്പിക്കുന്നത് നാം പഠിക്കുന്നതിലൂടെ സ്വർഗ്ഗരാജ്യത്തിന്റെ അല്ലെങ്കിൽ വൈകുന്തലോകത്തിന്റെ സ്വഭാവം നാം പരിശോധിക്കുകയാണ്.